Contents
Displaying 20301-20310 of 25025 results.
Content:
20697
Category: 1
Sub Category:
Heading: കൊല്ലപ്പെട്ട ലോസ് ഏഞ്ചലസ് മെത്രാന്റെ മൃതസംസ്കാരം ഇന്ന്: നന്ദിയര്‍പ്പിച്ച് പാപ്പയുടെ അനുശോചന സന്ദേശം
Content: ലോസ് ഏഞ്ചലസ്: കഴിഞ്ഞ മാസം വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ മൃതസംസ്കാരം ഇന്നു നടക്കും. പ്രാദേശിക സമയം ഇന്നു രാവിലെ 11 മണിക്ക് (ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി) ‘ഔര്‍ ലേഡി ഓഫ് ദി ഏഞ്ചല്‍സ്’ കത്തീഡ്രലില്‍ മൃതസംസ്ക്കാര ശുശ്രൂഷകളോട് അനുബന്ധിച്ച് നടക്കുന്ന ദിവ്യബലിക്ക് ലോസ് ഏഞ്ചലസ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. കാലിഫോര്‍ണിയ ലോങ്ങ് ബീച്ചിലെ സെന്റ് കോര്‍ണേലിയൂസ് ഇടവക വികാരിയായ മോണ്‍. ജാര്‍ലത്ത് കുന്നാനെ അനുസ്മരണ സന്ദേശം നല്‍കും. ബിഷപ്പ് കോണലിന്റെ ദാരുണമായ അകാല മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചുക്കൊണ്ടുള്ള ടെലഗ്രാം സന്ദേശം വത്തിക്കാന്‍ അതിരൂപതയ്ക്കു കൈമാറിയിട്ടുണ്ട്. പ്രാദേശിക സമൂഹത്തില്‍ സമാധാനവും സഹകരണവും ഐക്യവും വളര്‍ത്തുവാനുള്ള തീക്ഷ്ണത, ദൈവീകദാനമായ ജീവിതത്തിന്റെ അന്തസ്സും വിശുദ്ധിയും ഉയര്‍ത്തിപ്പിടിക്കുവാനുള്ള പരിശ്രമം, പാവപ്പെട്ടവരോടും കുടിയേറ്റക്കാരോടും കാണിച്ച കരുതല്‍ എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതത്തിനും, പ്രേഷിത ശുശ്രൂഷയ്ക്കും നന്ദി അറിയിക്കുന്ന നിങ്ങള്‍ക്കൊപ്പം പരിശുദ്ധ പിതാവും ചേരുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പിട്ട ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു. അതിരൂപതയിലെ വൈദീകര്‍ക്കും, അല്‍മായര്‍ക്കും പരിശുദ്ധ പിതാവ് തന്റെ ഹൃദയം നിറഞ്ഞ അനുശോചനവും, ആത്മീയ അടുപ്പവും സന്ദേശത്തില്‍ അറിയിക്കുന്നുണ്ട്.

ഇന്നലെ മാര്‍ച്ച് 2-ന് രാവിലെ 10.00 മുതല്‍ ഉച്ചക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് 01.00 മുതല്‍ വൈകിട്ട് 06.00 വരേയും മെത്രാന് അന്തിമോപചാരമര്‍പ്പിക്കുവാന്‍ പൊതു ജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. വൈകിട്ട് 7 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുന്‍ ലോസ് ഏഞ്ചലസ് മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ റോജര്‍ മാഹോണി സന്ദേശം നല്‍കി. 2015-ല്‍ ലോസ് ഏഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ ബിഷപ്പ് കോണല്‍ സംഘടിത ആക്രമണങ്ങള്‍ക്കും, ദാരിദ്ര്യത്തിനും മയക്കുമരുന്ന് കച്ചവടത്തിനുമെതിരെ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ ശ്രദ്ധേയനായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് അറുപത്തിയൊന്‍പതുകാരനായ ബിഷപ്പ് കോണലിന്റെ മൃതദേഹം വെടിയേറ്റ നിലയില്‍ അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ നിന്നും കണ്ടെത്തുന്നത്. സംഭവത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2023-03-03-16:28:54.jpg
Keywords: ലോസ്

20698
Category: 24
Sub Category:
Heading: നമ്മളെ ശക്തിയുള്ളവരാക്കുന്ന പ്രാർത്ഥന | തപസ്സു ചിന്തകൾ 13
Content: "പ്രാർത്ഥന ശക്തിയുള്ളതാകുന്നു. പ്രാർത്ഥന തിന്മയെ കീഴടക്കുന്നു. പ്രാർത്ഥന സമാധാനം കൊണ്ടുവരുന്നു". - ഫ്രാൻസിസ് പാപ്പ. 'നോമ്പുകാലം ആത്മീയ ജീവിതത്തിൻ്റെ വസന്തകാലമാണ് .ദൈവത്തോടും മറ്റുള്ളവരോടുമുള്ള നമ്മുടെ ബന്ധം വിലയിരുത്തേണ്ട സമയമാണ് അത്. ഈ ബന്ധം ദൃഢതയോടെ നിലനിൽക്കാൻ പ്രാർത്ഥന അത്യന്ത്യാപേഷിതമാണ്. പ്രാർത്ഥന നമ്മുടെ ജീവിതത്തെ ശക്തിയുള്ളതാകുന്നു. പ്രാർത്ഥന തിന്മയെ കീഴടക്കുവാൻ കരുത്തു പകരുകയും, പ്രാർത്ഥന ജീവിതത്തിൽ സമാധാനം കൊണ്ടുവരുകയും ചെയ്യുന്നു. നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടേതിനെക്കാൾ വലിയ ശക്തിയിലുള്ള നമ്മുടെ വിശ്വാസം പ്രകടമാക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പറയുന്നതുപോലെ "ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുന്നവർ തങ്ങൾ പറയുന്ന പ്രാർത്ഥനയെക്കുറിച്ചല്ല, മറിച്ച് അവർ പ്രാർത്ഥിക്കുന്ന ദൈവത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്". നോമ്പിലെ ഈ ദിനത്തിൽ ആത്മീയ ജീവിതത്തിൻ്റെ വിറ്റാമിനുകളായ വിശ്വാസവും പ്രാർത്ഥനയും വഴി നമ്മുടെ ആത്മീയ ആരോഗ്യത്തെ സുദൃഢമാക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-04-10:40:08.jpg
Keywords: പ്രാർത്ഥന

20699
Category: 18
Sub Category:
Heading: മാർ ജോര്‍ജ്ജ് ആലഞ്ചേരി അന്തിമോപചാരം അർപ്പിച്ചു
Content: കാക്കനാട്: മാങ്കുളം വലിയ പാറകുട്ടിയിൽ വിനോദസഞ്ചാരത്തിനിടെ പുഴയിൽ മുങ്ങിമരിച്ച അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരുടെ ഭൗതീക ശരീരം സ്കൂളിലെത്തിച്ചപ്പോൾ സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അന്തിമോപചാരം അർപ്പിച്ചു പ്രാർത്ഥിച്ചു. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അനുശോചന സന്ദേശം അതിരൂപതാ വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ വായിച്ചു. യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാർ സേവേറിയോസ്, ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മാർ അന്തീമോസ്, ഏല്യാസ് മാർ അത്തനാസിയോസ്, ബെന്നി ബഹനാൻ എംപി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മഞ്ഞപ്ര ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി പെരുമായൻ, ചാൻസലർ റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, പ്രൊക്യുറേറ്റർ ഫാ. പോൾ മാടശേരി, സിഎംസി മേരിമാതാ പ്രോവിൻഷ്യൽ കൗൺസിലർമാർ, വൈദികർ, സന്യാസിനികൾ, എന്നിവരുൾപ്പടെ നിരവധി പേർ അന്തിമോപചാരമർപ്പിക്കാനെത്തിയിരിന്നു.
Image: /content_image/India/India-2023-03-04-10:58:52.jpg
Keywords: ആലഞ്ചേരി

20700
Category: 1
Sub Category:
Heading: ഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിൽ ക്രിസ്ത്യന്‍ ബുക്ക് സ്റ്റാളിനു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
Content: ന്യൂഡൽഹി: ഡല്‍ഹിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ ക്രിസ്ത്യന്‍ ബുക്ക് സ്റ്റാളിനു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഗിദിയോൺ ഇന്റർനാഷണല്‍ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ സ്റ്റാളിന് നേരെയാണ് ജയ് ശ്രീറാം വിളികളും മുഴക്കിയെത്തിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. സ്റ്റാളിൽനിന്ന് ബൈബിളുകൾ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നാല്പതോളം പേരടങ്ങുന്ന സംഘം മുദ്രാവാക്യം വിളിച്ച് പുസ്തകസ്റ്റാളിലേക്ക് എത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന് പിന്നില്‍ ഹിന്ദു യുണൈറ്റഡ് ഫ്രണ്ട് എന്ന സംഘടനയാണെന്നാണ് വിവരം.

At the #WorldBookFair2023 Gideons International Stall distributing Free Bible attacked today. Slogans of "Jai Shree Ram" and "Bharat Mata ki jai were raised."
pic.twitter.com/71HiAea3ZV
— Sumedhapal (@Sumedhapal4) March 1, 2023

പ്രതിഷേധക്കാരിൽ ചിലർ തന്നെ തള്ളി താഴെയിട്ടുവെന്നു ഗിദിയോൺ ഇന്റർനാഷണലിന്റെ പ്രവർത്തകൻ ഡേവിഡ് ഫിലിപ്പ് പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി ഡൽഹി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗിദിയോൺ ഇന്റർനാഷണൽ പുസ്തകസ്റ്റാൾ ഒരുക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു സംഭവമുണ്ടാകുന്നത് ആദ്യമായാണ്. അന്താരാഷ്ട്ര പുസ്തകമേള യിൽ നിരവധി മതപരമായ പുസ്തകസ്റ്റാളുകളുണ്ട്. എന്നാൽ, ഗിദിയോന്റെ മാത്രം സ്റ്റാൾ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മറ്റെല്ലാ പുസ്തകസ്റ്റാളുകളിലും വച്ചിരിക്കുന്നതുപോലെതന്നെയാണ് ബൈബിൾ സൗജന്യമായി ലഭിക്കുമെന്ന പോസ്റ്റർ സ്റ്റാളിൽ പതിച്ചിരുന്നതെന്ന് ഡേവിഡ് ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. 1899ൽ ആണ് ഗിദിയോണ്‍ ഇന്റര്‍നാഷനൽ പ്രവർത്തനം ആരംഭിച്ചത്.
Image: /content_image/News/News-2023-03-04-11:18:36.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്

20701
Category: 14
Sub Category:
Heading: സുറിയാനി പണ്ഡിതൻ ഡോ. സെബാസ്ററ്യൻ ബ്രോക്കിനു ഓക്സ്ഫോർഡ് സർവകലാശാലയിൽ ആദരവ്
Content: ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് സർവകലാശാലയിലെ സുറിയാനി പ്രൊഫസ്സർ ഡോക്ടർ സെബാസ്ററ്യൻ ബ്രോക്കിനെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പിയൻ ഹോളിൽവെച്ച് ആദരിച്ചു. സുറിയാനി ഭാഷ, ചരിത്രം, ദൈവശാസ്ത്രം, തുടങ്ങിയ മേഖലകളിലുള്ള ഡോക്ടർ ബ്രോക്കിന്റെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ഈ അനുമോദന സമ്മേളനം നടത്തിയത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഡോക്ടർ ബ്രോക്കിനെ പൊന്നാട അണിയിച്ചു. പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോ-മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് വായിച്ചു. ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ഫാദർ നിക്കോളാസ്ഓസ്റ്റിൻ, എസ്സ്. ജെ, ഫാദർ കെ എം ജോർജ്ജ്, ഫാദർ ജിജിമോൻ പുതുവീട്ടിൽക്കളം എസ്സ്.ജെ, പ്രൊഫസ്സർ ഡേവിഡ് ടെയ്‌ലർ, പ്രൊഫസ്സർ ആലിസൺ ജി സാൽവെസൻ, പ്രൊഫസ്സർ ആന്റണി ഒമാനി എന്നിവർ പ്രസംഗിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അനുമോദന സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/News/News-2023-03-04-11:35:07.jpg
Keywords: ഓക്സ്ഫോ

20702
Category: 18
Sub Category:
Heading: യുവജനങ്ങൾ വിദേശങ്ങളിലേക്ക് അനിയന്ത്രിതമായി കുടിയേറുന്നതില്‍ ആശങ്ക: മലങ്കര കത്തോലിക്ക സഭ
Content: തിരുവനന്തപുരം: ജോലിക്കും പഠനത്തിനുമായി യുവജനങ്ങൾ വിദേശങ്ങളിലേക്ക് അനിയന്ത്രിതമായി കുടിയേറുന്നതു വഴിയായി കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയുടെ സന്തുലിതാവസ്ഥ തകരുന്നതായി മലങ്കര കത്തോലിക്കാ സഭാ സൂനഹദോസ് ചൂണ്ടിക്കാട്ടി. നാട്ടിൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് സൂനഹദോസ് ആവശ്യപ്പെട്ടു. ഫെബ്രുവരി 27 മുതൽ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്ന സൂനഹദോസ് ഇന്നലെ സമാപിച്ചു. മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ബഫർ സോൺ വിഷയത്തിൽ മലയോര മേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്കകൾ ശാശ്വതമായി പരിഹരിക്കണമെന്നു സുന്നഹദോസ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ സൂനഹദോസ് ഉത്കണ്ഠ രേഖപ്പെടുത്തി. മതപരിവർത്തന നിയമം സംബന്ധിച്ചു സുപ്രിം കോടതി സംസ്ഥാന ഗവൺമെന്റുകളുടെ അഭിപ്രായം ചോദിച്ച വിഷയത്തിൽ സത്വരമായി ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മാർ ക്ലീമിസ് ബാവ മുഖ്യമന്ത്രിക്കു കത്ത് നൽകി. മതപരിവർത്തന നിയമം സംബന്ധിച്ചു സുപ്രീം കോടതി സംസ്ഥാന ഗവൺമെന്റുകളുടെ അഭിപ്രായം ചോദിച്ച വിഷയത്തിൽ സത്വരമായി ഇടപെടലുകൾ നടത്തണമെന്നാ വശ്യപ്പെട്ടുകൊണ്ട് മാർ ക്ലീമിസ് ബാവ മുഖ്യമന്ത്രിക്കു കത്ത് നൽകി. ലഹരിയുടെ അമിതമായ ഉപയോഗം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ജനവാസ മേഖലകളിലൂടെ പ്ലാൻ ചെയ്യുന്ന ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റ് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സൂനഹദോസ് ആവശ്യപ്പെട്ടു. സുന്നഹദോസ് സെക്രട്ടറി ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, സാമുവൽ മാർ ഐറേനിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യ സ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ ജൂലിയോസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ് എന്നിവർ സൂനഹദോസില്‍ സംബന്ധിച്ചു.
Image: /content_image/India/India-2023-03-04-11:44:57.jpg
Keywords: മലങ്കര

20703
Category: 1
Sub Category:
Heading: കൊല്ലം രൂപതയുടെ മുൻ അധ്യക്ഷന്‍ ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലം ചെയ്തു
Content: കൊല്ലം: കൊല്ലം രൂപതയുടെ മുൻ മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലംചെയ്തു. 97 വയസ്സായിരിന്നു. ഇന്ന് മാർച്ച് 4 ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം ബെൻസിഗർ ആശുപത്രിയിൽവെച്ചായിരിന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ന്യുമോണിയ പിടിപെടുകയായിരുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ (കെസിബിസി) വൈസ് പ്രസിഡന്റ്, സിബിസിഐ ഹെൽത്ത് കമ്മീഷൻ ചെയർമാൻ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1925 സെപ്റ്റംബർ 16-ന് കൊല്ലം ജില്ലയിലെ മരുതൂർകുളങ്ങര ഇടവകയിൽ പണ്ടാരതുരുത്തിൽ ഗബ്രിയേൽ-ജോസഫിന ദമ്പതികളുടെ മകനായി ജനിച്ചു. 1939-ൽ കൊല്ലത്തെ സെന്റ് റാഫേൽ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം കൊല്ലത്തെ സെന്റ് തെരേസാസ് സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം നടത്തി. 1949 മാർച്ച് 19-ന് ബിഷപ്പ് ജെറോം എം. ഫെർണാണ്ടസിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തനായി. പിന്നീട് ബിഷപ്പ് ജെറോമിന്റെ സെക്രട്ടറി, ചാൻസലർ, വിവിധ ഇടവകകളിൽ വികാരി, ഇൻഫന്റ് ജീസസ് ബോർഡിംഗ് സ്കൂൾ വാർഡൻ, സെന്റ് റാഫേൽ മൈനർ സെമിനാരി പ്രീഫെക്റ്റ്, കാർമൽ റാണി ട്രെയിനിംഗ് കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളജ് എന്നിവിടങ്ങളിലെ ബർസാർ, വിമല ഹൃദയ സന്ന്യാസിനി സഭയുടെ ഗുരുഭൂതൻ, വിവിധ സന്യാസ സഭകളുടെ കുമ്പസാരക്കാരൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരിന്നു. 1978 ജനുവരി 30-ന് കൊല്ലത്തെ എട്ടാമത്തെ ബിഷപ്പായി പരിശുദ്ധ സിംഹാസനം അദ്ദേഹത്തെ നിയമിച്ചു. 1978 മെയ് 14-ന് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. 2001 ഒക്ടോബർ 16-ന് സജീവ എപ്പിസ്കോപ്പൽ ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. 23 വർഷം മെത്രാനായി സേവനമനുഷ്ച്ചു. ബിഷപ്പ് ഡോ. ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ദുഃഖം രേഖപ്പെടുത്തി. രൂപതയെ ആത്മീയവും ഭൗതികവുമായ വികസനത്തിലേക്കു നയിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹമെന്ന് ബിഷപ്പ് മുല്ലശേരി അനുസ്മരിച്ചു. ആർച്ച് ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവരും ഡോ. ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
Image: /content_image/News/News-2023-03-04-11:54:03.jpg
Keywords: കൊല്ലം

20704
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ 11 ന് ബർമിംങ്‌ഹാമിൽ; അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസൺ മണ്ണൂർ ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും
Content: മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസൺ മണ്ണൂർ PDM കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. നോർത്താംപ്ടൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ ഫാ ആൻഡി റിച്ചാർഡ്സൺ AFCM യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷനിൽ പങ്കെടുക്കും. 2009ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച്ച നടക്കുന്നതായിരിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# *ഷാജി ജോർജ് 07878 149670 * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. ** #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: }# >> ജോസ് കുര്യാക്കോസ് 07414 747573 >> ബിജുമോൻ മാത്യു 07515 368239. > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-03-04-13:17:04.jpg
Keywords: കൺവെ

20705
Category: 11
Sub Category:
Heading: കടന്നുപോയ ദുരിത ദിനങ്ങള്‍ വിവരിച്ച് തട്ടിക്കൊണ്ടുപോകലിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി
Content: ലാഹോര്‍: കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19-ന് പാക്കിസ്ഥാനിലെ ലാഹോറിലെ സ്വന്തം വസതിയില്‍ നിന്നും അഞ്ചുപേരടങ്ങുന്ന മുസ്ലീം സംഘം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാക്കിയ പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി, നേരിട്ട പീഡനങ്ങള്‍ വിവരിച്ചുക്കൊണ്ട് നടത്തിയ അഭിമുഖം അനേകരെ ഈറനണിയിക്കുന്നു. പതിനാല് വയസ്സുള്ള കിന്‍സ സിന്ധു എന്ന പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡി'ന് നല്‍കിയ അഭിമുഖത്തിലൂടെ കടന്നുപോയ ദുരിതദിനങ്ങള്‍ വിവരിച്ചത്. കിന്‍സയുടെ കുടുംബം വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തേ നിലയിലായിരുന്നു വീട്ടുടമയുടെ കുടുംബവും താമസിച്ചിരുന്നത്. ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന മുസ്ലീം യുവാവിന്റെ നേത്രുത്വത്തിലുള്ള സംഘമാണ് കിന്‍സയെ തട്ടിക്കൊണ്ടുപോയത്. കിന്‍സായുടെ മാതാപിതാക്കള്‍ നിയമ സഹായം തേടിയതിനെ തുടര്‍ന്ന്‍ 2022 ഒക്ടോബര്‍ 22-ന് ലാഹോര്‍ ഹൈകോടതി കിന്‍സയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. മോചിതയായ ശേഷം എ.സി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കഷ്ടതകളെ കുറിച്ച് കിന്‍സാ വിവരിക്കുകയായിരിന്നു. പാചകക്കാരായിരുന്ന തന്റെ മാതാപിതാക്കള്‍ ജോലിക്ക് പോയ ദിവസം, തന്റെ മൂത്ത സഹോദരി അടുക്കളയിലായിരിക്കുമ്പോള്‍ വാതിക്കല്‍ ഒരു മുട്ടു കേട്ടു.താന്‍ വാതില്‍ തുറന്ന ഉടന്‍ ആയുധധാരികളായ സംഘം തന്നെ പുറത്തേക്ക് വലിച്ചിഴച്ച് ഒരു വാനില്‍ കയറ്റി കൊണ്ടുപോകുകയായിരിന്നു. അതില്‍ രണ്ടു പേര്‍ തനിക്കറിയാവുന്നവരായിരുന്നു. തനിക്ക് എന്തോ മയക്കുമരുന്ന്‍ നല്‍കി ബോധം കെടുത്തിയിരിന്നു. ബോധം വീണപ്പോള്‍ അജ്ഞാതമായ ഒരു സ്ഥലത്തുവെച്ച് തനിക്ക് അറിയാവുന്ന ആണ്‍കുട്ടികളില്‍ ഒരാള്‍ തോക്കിന്‍മുനയില്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരിന്നു. തടവില്‍ കഴിയുമ്പോള്‍ നിന്റെ വിശ്വാസം എങ്ങനെ സഹായിച്ചു? എന്ന ചോദ്യത്തിന്, താന്‍ തന്റെ ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കുകയും, ജപമാല ചൊല്ലുകയും ചെയ്യുമായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മറുപടി. ഒരു ദിവസം തന്നെ ബലാല്‍സംഗം ചെയ്ത യുവാവ് ഒരു താടിക്കാരനുമായി നിര്‍ബന്ധപൂര്‍വ്വം നിക്കാഹ് രജിസ്റ്റര്‍ ചെയ്തു. ഞാനൊരു ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞുകൊണ്ട് അറബിക് വാക്കുകള്‍ ഉച്ചരിക്കുവാന്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും, വെള്ളപേപ്പറില്‍ തന്നെ കൊണ്ട് ഒപ്പുവെപ്പിക്കുകയും വിരലടയാളങ്ങള്‍ പതിക്കുകയും ചെയ്തുവെന്നും അവള്‍ പങ്കുവെച്ചു. കിന്‍സായുടെ മാതാപിതാക്കള്‍ പ്രാദേശിക പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‍ തട്ടിക്കൊണ്ടുപോയവര്‍ സ്റ്റേഷനില്‍ ‘നിക്കനാമ’ (ഇസ്ലാമിക വിവാഹ ഉടമ്പടി) സ്റ്റേഷനില്‍ ഹാജരാക്കി. എന്നാല്‍ ലാഹോര്‍ കോടതി ഈ വിവാഹം അംഗീകരിക്കാത്തതാണ് കിന്‍സാക്ക് രക്ഷയായത്. തന്റെ കഥ ബൈബിളിലെ മുടിയനായ പുത്രന്റെ കഥപോലെയാണെന്നും, ഇപ്പോള്‍ താന്‍ തന്റെ കുടുംബത്തോടൊപ്പമാണെന്നും, താന്‍ ദൈവത്തോടു കൂടുതല്‍ അടുത്തപോലെയാണ് തനിക്ക് തോന്നുന്നതെന്നും കിന്‍സ പറയുന്നു. തന്നെ തിരിച്ച് നല്‍കിയില്ലെങ്കില്‍ നഗ്നരാക്കി മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കോളുകള്‍ ഇപ്പോഴും തന്റെ കുടുംബത്തിന് ലഭിക്കുന്നുണ്ടെന്നും, അതേക്കുറിച്ച് മാത്രമാണ് തന്റെ ഭയമെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ഭാവി പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യത്തിന്, അഞ്ചാം ക്ലാസ്സില്‍ വെച്ച് മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച് ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുവാനും ഒരു പോലീസ് ഉദ്യോഗസ്ഥയായി മറ്റുള്ളവരെ സഹായിക്കുവാനുമാണ് തന്റെ ആഗ്രഹമെന്നായിരുന്നു കിന്‍സയുടെ മറുപടി. ഓരോ മാസവും പാക്കിസ്ഥാനില്‍ നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് തട്ടിക്കൊണ്ടു പോകലിനും ബലാല്‍സംഘത്തിനും നിര്‍ബന്ധിത മതം മാറ്റത്തിനും ഇരയാകുന്നത്. ഇതിനെതിരെ ആഗോള തലത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
Image: /content_image/News/News-2023-03-04-14:40:24.jpg
Keywords: പാക്ക

20706
Category: 11
Sub Category:
Heading: കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി മെക്സിക്കോയില്‍ ആയിരങ്ങളുടെ പ്രോലൈഫ് മാർച്ച്
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സ്ത്രീകളുടെയും, കുഞ്ഞുങ്ങളുടെയും അവകാശങ്ങള്‍ ശരിയായി സംരക്ഷിക്കുന്നതിന് വേണ്ട നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി മെക്സിക്കോ സിറ്റിയിലെ യുണൈറ്റഡ് മെക്സിക്കന്‍ സംസ്ഥാനങ്ങളുടെ ഫെഡറല്‍ നിയമനിര്‍മ്മാണസഭയുടെ മുന്നില്‍ പ്രോലൈഫ് സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘സിറ്റിസണ്‍സ് ഇനീഷ്യെറ്റീവും’, ‘നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി’ (എഫ്.എന്‍.എഫ്) യും സംയുക്തമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്. ചില സംഘടനകള്‍ നിയമസാമാജികരിലും, പൊതുജനങ്ങളിലും, മാധ്യമങ്ങളിലും ഭീതി വിതക്കുവാനും, തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളും, തങ്ങളുടെ കുട്ടികളും സമാധാനവും, ശാന്തിയുമാണ് ആഗ്രഹിക്കുന്നതെന്നും ‘എഫ്.എന്‍.എഫ്’ന്റെ ഔദ്യോഗിക വക്താവായ റോസാ മേരി മൊറാലെസ് മാര്‍ച്ചിനിടെ പറഞ്ഞു.

Pedimos a los legisladores de la @Mx_Diputados generar propuestas y resolver problemas que afligen a las mujeres como: La inseguridad, la salud y la invisibilidad. #SerMujerImporta pic.twitter.com/8YTVz5JP4n
— Frente Nacional por la Familia (@FNxFamilia) February 28, 2023

പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നത് നീട്ടിവെക്കുന്ന മരുന്നുകളും, ലൈംഗീക വ്യതിയാനം വരുത്തുന്ന മരുന്നുകളും, ശരീരാവയവങ്ങളില്‍ നടത്തുന്ന പാര്‍ശ്വഫലമുണ്ടാക്കുന്ന ശസ്ത്രക്രിയകളും വഴി കുട്ടികളെ ദ്രോഹിക്കുന്നതിനോട് പ്രോലൈഫ് സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടെന്നും മൊറാലസ് പറഞ്ഞു. ഹോര്‍മോണ്‍ വഴിയും, ശസ്ത്രക്രിയ വഴിയും കുട്ടികളില്‍ ലൈംഗീക വ്യതിയാനം വരുത്തുന്നത് നിരോധിക്കുകയും, കുറ്റകരമാക്കുകയും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് മെക്സിക്കോ സിറ്റി കോണ്‍ഗ്രസിലെ വനിതാ അംഗമായ അമേരിക്കാ റേഞ്ചല്‍, പുയെബ്ലാ നിയമസഭാംഗമായ മോണിക്ക റോഡ്രിഗസ് ഡെല്ലാ വെച്ചിയ തുടങ്ങിയവര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ക്ക് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പിന്തുണ പ്രഖ്യാപിച്ചു.

“Generemos diálogo y no violencia”. #SerMujerImporta @Mx_Diputados pic.twitter.com/YEBqBDMT9U

“സ്ത്രീകളെന്ന നിലയില്‍ തങ്ങളുടെ പദവി ബഹുമാനിക്കപ്പെടണമെന്ന് മെക്സിക്കോയിലെ മുഴുവന്‍ സ്ത്രീകളുടേയും പ്രതിനിധി എന്ന നിലയില്‍ ആവശ്യപ്പെടുന്നു”വെന്ന് വിമണ്‍ ഓഫ് ഇനീഷേറ്റീവിന്റെ നാഷണല്‍ കോര്‍ഡിനേറ്ററായ റൂത്ത് സാഞ്ചസ് പറഞ്ഞു. ‘സമ്പൂര്‍ണ്ണ തുല്യത’, ‘ലൈംഗീക തുല്യത’ തുടങ്ങി യൂണിയന്‍ കോണ്‍ഗ്രസ്സ് പരിഗണിക്കുവാനിരിക്കുന്ന ചില വിഷയങ്ങളെ പ്രോലൈഫ് സംഘടനകള്‍ എതിര്‍ത്തു മെക്സിക്കന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തരുതെന്നുമാണ് മുന്‍ സെനറ്റര്‍ ലിസ്ബെത്ത് ഹെര്‍ണാണ്ടസ് ആവശ്യപ്പെട്ടത്. പുരുഷനും, സ്ത്രീയും ഉള്‍പ്പെടുന്ന സ്വാഭാവിക കുടുംബവ്യവസ്ഥയെ മാനിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് മെക്സിക്കോ.
Image: /content_image/News/News-2023-03-04-16:07:56.jpg
Keywords: മെക്സിക്കോ