Contents
Displaying 20251-20260 of 25025 results.
Content:
20646
Category: 1
Sub Category:
Heading: പരിശുദ്ധ സിംഹാസനവും ഒമാനും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി; പരിശുദ്ധ സിംഹാസനവും ഒമാൻ സുൽത്താനേറ്റും ചേർന്ന് പരസ്പര ധാരണ പ്രോത്സാഹിപ്പിക്കാനും സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും നയതന്ത്രബന്ധം ആരംഭിച്ചു. നയതന്ത്ര ബന്ധത്തിന്റെ സ്ഥാപനം പരിശുദ്ധ സിംഹാസനത്തിന്റെയും ഒമാന്റെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും പരമാധികാര സമത്വം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത, അനാവശ്യ ഇടപെടലുകൾ ഒഴിവാക്കൽ തുടങ്ങിയ തത്വങ്ങളാൽ നയിക്കപ്പെടുമെന്നു രേഖപ്പെടുത്തുകയാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയയും ഒമാൻ സുൽത്താനേറ്റിനായി ഐക്യരാഷ്ട്രസഭയിലെ ഒമാൻ സുൽത്താനേറ്റിന്റെ അംബാസഡർ എച്ച്.ഇ. മൊഹമ്മദ് അൽ ഹസ്നും കരാറില്‍ ഒപ്പുവെച്ചു. 1961 ഏപ്രിൽ 18-ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ അടിസ്ഥാനത്തിൽ, ഒമാൻ സുൽത്താനേറ്റിന് പരിശുദ്ധ സിംഹാസനത്തിൽ എംബസിയും പരിശുദ്ധ സിംഹാസനത്തിന് ഒമാനിൽ ഒരു അപ്പോസ്തോലിക് കാര്യാലയവും ഒരുക്കുന്നത് വഴി സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനാണ് തീരുമാനം. ഫെബ്രുവരി 23നു നടന്ന പ്രഖ്യാപനം ആശ്ചര്യകരമല്ല. കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ വത്തിക്കാനും ഒമാന്റെ വിദേശകാര്യ മന്ത്രാലയവും തമ്മിൽ ബന്ധം സ്ഥാപിക്കുവാന്‍ ഇടപെടല്‍ നടത്തിയിരിന്നു. ഒമാനിലെ ജനസംഖ്യയുടെ 75% മുസ്ലീങ്ങളാണ്. നാല് കത്തോലിക്ക ഇടവകകളുള്ള രാജ്യത്തു മലയാളികള്‍ ഉള്‍പ്പെടെ 55,000 വിശ്വാസികളാണുള്ളത്. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിന്റെ കീഴിലാണ് ഒമാൻ. ഒമാൻ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള 184 രാഷ്ട്രങ്ങളുമായി പരിശുദ്ധ സിംഹാസനത്തിന് ഇപ്പോൾ നയതന്ത്ര ബന്ധമുണ്ട്. 2017-ൽ മ്യാൻമറാണ് വത്തിക്കാനുമായി ഏറ്റവും ഒടുവിലായി നയതന്ത്ര ബന്ധം ചേര്‍ത്തിരിക്കുന്ന രാജ്യം.
Image: /content_image/News/News-2023-02-25-09:58:08.jpg
Keywords: ഒമാ

20647
Category: 14
Sub Category:
Heading: വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ കൊളംബിയയിൽ പ്രദർശനത്തിന്
Content: ബൊഗോട്ട: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'ഹെവൻ ക്യെനോട്ട് വെയിറ്റ്' എന്ന ഡോക്യുമെന്ററി ചിത്രം ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ പ്രദർശനത്തിന്. മാർച്ച് രണ്ടാം തീയതിയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ തീക്ഷ്ണമായി പരിശ്രമിക്കുകയും ഒടുവിൽ പതിനഞ്ചാമത്തെ വയസ്സിൽ ലുക്കീമിയ ബാധിച്ച് മരണമടയുകയും ചെയ്ത കാർളോയുടെ ജീവിതം സ്പർശിച്ച 10 പേരാണ് ചിത്രത്തിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത്. ജോസ് മരിയ സവാളയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർളോയുടെ ജീവിതത്തിലെ ഭാഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമ്മയായ അന്റോണിയോ സൽസാനോയും അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. പ്രത്യാശയും, സ്നേഹവും, വിശ്വാസവും നിറഞ്ഞ ചിത്രമാണ് 'ഹെവൻ ക്യെനോട്ട് വെയിറ്റ്' എന്ന് ഇന്റർനാഷണൽ കാത്തലിക്ക് ഫിലിം ഫെസ്റ്റിവലിന്റെ അധ്യക്ഷൻ ഗാബി ജാക്കോബ എസിഐ പ്രൻസ എന്ന മാധ്യമത്തോട് പറഞ്ഞു. ആളുകൾ കൂടുന്നതിനനുസരിച്ച് പ്രദർശനം നീട്ടിക്കൊണ്ടു പോകാൻ സാധ്യതയുള്ളതിനാൽ, കത്തോലിക്കാ സമൂഹം മുഴുവൻ ചിത്രം കാണാൻ പോകണമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഓരോരുത്തർക്കും വിശുദ്ധരാകാൻ സാധിക്കുമെന്ന് കാണിച്ചുതരാൻ ദൈവം ഉപകരണമാക്കിയ വാഴ്ത്തപ്പെട്ടവനാണ് കാർളോയെന്ന് ഫ്രണ്ട്സ് ഓഫ് കാർളോ അക്യുട്ടിസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രതിനിധി കാർലോസ് ലെററ്റ് പറഞ്ഞു. ഒരുപാട് ആത്മാക്കളെ രക്ഷിക്കാൻ വേണ്ടിയുള്ള മനസ്താപത്തിലേക്കാണ് ചിത്രം നമ്മെ വിളിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാർളോയുടെ തിരുശേഷിപ്പ് കൊളംബിയയിലൂടെ കടന്നുപോകുമ്പോൾ അതിന് സംരക്ഷണം ഒരുക്കാൻ നിയോഗിക്കപ്പെട്ട ലീജിയൺ ഓഫ് മേരിയിലെ അംഗമായ ലൂയിസ് ആൽബർട്ടോ സാഞ്ചസും ചിത്രം കാണാൻ വിശ്വാസികളെ ക്ഷണിച്ചു. തിരുശേഷിപ്പുകൊണ്ടുള്ള തീർത്ഥാടനത്തിൽ കാർളോയുടെ ദിവ്യകാരുണ്യ ഭക്തിയും, ആത്മീയതയും ആകർഷിച്ച നിരവധി ആളുകളുടെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചുവെന്ന് അദ്ദേഹം സ്മരിച്ചു. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷം 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സിലാണ് കാര്‍ളോ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. 2020 ഒക്ടോബർ 10നു തിരുസഭ കാര്‍ളോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുകയായിരിന്നു.
Image: /content_image/News/News-2023-02-26-05:27:30.jpg
Keywords: കാര്‍ളോ

20648
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ ക്രൂശിതനായ ക്രിസ്തുവില്‍ അഭിമാനിക്കുന്ന സമൂഹം: മാർ ജോൺ നെല്ലിക്കുന്നേൽ
Content: ചങ്ങനാശേരി: ക്രൈസ്തവ സഭയുടെ സംഘടിത കൂട്ടായ്മയെ ഭയക്കുന്ന ശക്തികൾ പ്രബലപ്പെടുകയില്ലായെന്നു ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി മൈതാനിയിൽ നടന്ന ചങ്ങനാശേരി അതിരൂപത 24-ാമത് ബൈബിൾ കൺവൻഷന്റെ സമാപന ദിവസമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ആഗോളസഭ വലിയ ഭീഷണിയുടെ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ജനറാൾ മോൺ. വർഗീസ് താനമാവുങ്കൽ, കുറുമ്പനാടം ഫൊറോനാ വികാരി ഫാ.ചെറിയാൻ കറുകപ്പറമ്പിൽ, ചമ്പക്കുളം ഫൊറോനാ വികാരി ഫാ. ഗ്രിഗറി ഓണം കുളം, നെടുങ്കുന്നം ഫൊറോനാ വികാരി ഫാ.വർഗീസ് കൈതപ്പറമ്പിൽ, ഫാ.ജോസഫ് ചൂളപ്പറമ്പിൽ, ഫാ. ടോണി നമ്പിശേരിക്കളം തുടങ്ങിയവർ സഹകാർമികരായിരുന്നു. ആരാധനയ്ക്ക് ഫാ. തോമസ് ചൂളപ്പറമ്പിൽ, ഫാ. ലിബിൻ തുണ്ടുകളം എന്നിവർ കാർമികത്വം വഹിച്ചു. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചനസന്ദേശം നൽകി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമാപനസന്ദേശം നൽകി. ജനറൽ കൺവീനറുമയ റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, അതിരൂപത ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ആരാധനയോടുകൂടി ചങ്ങനാശേരി അതിരൂപത 24-ാമത് ബൈബിൾ കൺവെൻഷൻ സമാപിച്ചു.
Image: /content_image/India/India-2023-02-26-05:41:10.jpg
Keywords: ചങ്ങനാശേരി

20649
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിൾ കൺവെഷൻ ഇന്ന് സമാപിക്കും
Content: ചാലക്കുടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങള്‍ പങ്കെടുക്കുന്ന 34-ാമത് പോട്ട ദേശീയ ബൈബിൾ കൺവെഷൻ ഇന്ന് സമാപിക്കും. വിശുദ്ധ ഗ്രന്ഥത്തോടുള്ള ആദരവ് യേശുവിനോടുള്ള ആദരവുതന്നെയാണെന്ന് പ്രമുഖ വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ഇന്നലെ ഉദ്ബോധിപ്പിച്ചു. പരിശുദ്ധ കുർബാനയെന്ന പോലെതന്നെ വിശുദ്ധ ഗ്രന്ഥത്തേയും ആദരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവചനത്തിന്റെ സ്വരം തിരിച്ചറിയാൻ മടിക്കുന്നവർ വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ടെന്നും ദൈവ വചനത്തെ ആഴമായി പഠിക്കണമെന്നും ഫാ. ഡാനിയേൽ തുടർന്നു പറഞ്ഞു. ഫാ. സെബാസ്റ്റ്യൻ നെടിയാങ്കൽ, ഫാ. ജോൺ കണിച്ചേരി, ഫാ. ബിനോയി ചക്കാനികുന്നേൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ വചനപ്രഘോഷണം നടത്തി. ഫാ. ജേക്കബ് ചിറയിൽ, ഫാ. മാത്യു മാന്തുരുത്തിൽ, ഫാ. തോമസ് അറക്കൽ എന്നിവർ ദിവ്യബലിക്ക് കാർമികത്വം വഹിച്ചു. ഫാ. മാത്യു നായ്ക്കംപറമ്പിൽ ആരാധനക്ക് കാർമികത്വം വഹിച്ചു. ഇന്ന് ഫാ. തോമസ് അറക്കൽ, ഫാ. ജോർജ് പനയ്ക്കൽ. ഫാ. ജോസഫ് എറമ്പിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ വചനപ്രഘോഷണം നടത്തും. ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ കാർമികത്വത്തിൽ നടത്തുന്ന ആരാധനയോടെ അഞ്ചുദിവസം നീണ്ടുനിന്ന കൺവൻഷൻ സമാപിക്കും.
Image: /content_image/India/India-2023-02-26-05:53:36.jpg
Keywords: പോട്ട

20650
Category: 18
Sub Category:
Heading: മാർ തോമസ് തറയിലിന് നല്ലിടയൻ അവാർഡ്
Content: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിലിന് എട്ടാമത് നല്ലിടയൻ അവാർഡ്. മണിയങ്ങാട്ട് ഫാമിലി ചാരിറ്റിബൾ ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാടിൽ നിന്നു മാർ തോമസ് തറയിൽ ഏറ്റുവാങ്ങി. സരസവും ലളിതവുമായ പ്രഭാഷണത്തിലൂടെ സഭയ്ക്കും സമൂഹത്തിനും പാവപ്പെട്ടവർക്കുമായി നടത്തുന്ന ബിഷപ്പ് തറയിലിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. 2010 ൽ ആദ്യമായി ഈ അവാർഡിന് അർഹനായത് മാർ ജോസഫ് പവ്വത്തിലാണ്.
Image: /content_image/India/India-2023-02-26-06:00:32.jpg
Keywords: തറയി

20651
Category: 14
Sub Category:
Heading: സഹനത്തിന്റെ പ്രതീകം: പാപ്പക്ക് യുദ്ധാവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച കുരിശ് സമ്മാനിച്ച് യുക്രൈന്‍ വൈദികന്‍
Content: വത്തിക്കാന്‍ സിറ്റി: റഷ്യ - യുക്രൈന്‍ യുദ്ധം കൊണ്ട് പൊറുതിമുട്ടിയ യുക്രൈന്‍ ജനതയുടെ സഹനത്തിന്റെയും, വേദനയുടെയും പ്രതീകമായി യുക്രൈന്‍ കത്തോലിക്ക വൈദികന്‍ യുദ്ധത്തിലെ അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച കുരിശ് ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതിയില്‍വെച്ച് നടന്ന വികാരനിര്‍ഭരമായ കൂടിക്കാഴ്ചക്കിടയിലാണ് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ യുക്രൈന്‍ വിഭാഗമായ ‘കാരിത്താസ്-സ്പെസ്’ന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ ഫാ. വ്യാച്ചെസ്ലാവ് ഗ്രിനെവിച്ച് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചില്ലുകളും, മറ്റ് യുദ്ധാവശിഷ്ടങ്ങളുംകൊണ്ട് നിര്‍മ്മിച്ച കുരിശ് പാപ്പക്ക് സമ്മാനിച്ചത്. യുക്രൈനില്‍ സഭ നടത്തുന്ന മാനുഷിക സഹായങ്ങളെ കുറിച്ച് പാപ്പയെ ധരിപ്പിക്കുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. യുദ്ധത്താല്‍ കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതയുടെ അനുഭവങ്ങള്‍ പാപ്പയെ ഒത്തിരി വേദനിപ്പിച്ചുവെന്നു ഫെബ്രുവരി 22-ന് റോമില്‍ കാത്തലിക്ക് ന്യൂസ് ഏജന്‍സിക്ക് (സി.എന്‍.എ) നല്‍കിയ അഭിമുഖത്തില്‍ ഫാ. ഗ്രിനെവിച്ച് പറഞ്ഞു. താന്‍ പറയുന്നത് ശ്രദ്ധയോടെ കേട്ട ശേഷം ‘എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ടെന്ന്‍ ദയവായി എല്ലാവരോടും പറയണം’ എന്ന്‍ പാപ്പ തന്നോട് പറഞ്ഞുവെന്നും, പാപ്പ ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചുവെന്നും ഫാ. ഗ്രിനെവിച്ച് കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിനു ഇരയായവരുടെ വ്യക്തിപരമായ കഥകള്‍ പാപ്പയെ ധരിപ്പിച്ച ഫാ. ഗ്രിനെവിച്ച്, യുക്രൈന്‍ ഭാഷയിലുള്ള കുരിശിന്റെ വഴിയും പാപ്പക്ക് സമ്മാനിക്കുകയുണ്ടായി. യുക്രൈന്‍ ജനതയുടെ സഹനങ്ങള്‍ ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേര്‍ത്തുകൊണ്ടായിരുന്നു ഈ സമ്മാനം. ഫെബ്രുവരി 24-ന് കീവിലെ ബോംബ് ഷെല്‍ട്ടറില്‍ കുരിശിന്റെ വഴി നടന്നിരിന്നു. കാരിത്താസ് ഇന്റര്‍നാഷ്ണലിന്റെ യുക്രൈനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വിഭാഗങ്ങളില്‍ ലത്തീന്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് കാരിത്താസ്-സ്പെസ്. കാരിത്താസ് യുക്രൈനാണ് മറ്റേ വിഭാഗം. യുദ്ധത്താല്‍ കഷ്ടപ്പെടുന്ന ഏതാണ്ട് 30 ലക്ഷത്തോളം ആളുകള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, അഭയം, മെഡിക്കല്‍ സാധനങ്ങള്‍ എന്നിവക്ക് പുറമേ മാനസികവും, ആത്മീയവുമായ ആശ്വാസം നല്‍കുവാന്‍ ഫാ. ഗ്രിനെവിച്ചിനും സംഘത്തിനും കഴിഞ്ഞവര്‍ഷം സാധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, കാരിത്താസ്-സ്പെസും, കാരിത്താസ് യുക്രൈനും ചേര്‍ന്ന് ഏതാണ്ട് 37 ലക്ഷത്തോളം ഭക്ഷണ പൊതികളും, മറ്റ് അവശ്യസാധനങ്ങളും, 15 ലക്ഷത്തോളം വെള്ളം, സാനിട്ടറി, ശുചിത്വ സാധനങ്ങളും, 1,92,000-ത്തോളം ആരോഗ്യപരിപാലന സാധനങ്ങളും, 1,07,600 പേര്‍ക്ക് സാമ്പത്തിക സഹായവും, 6,37,000 പേര്‍ക്ക് സുരക്ഷിതമായ അഭയവും നല്‍കി. കാരിത്താസ് യുക്രൈന് നാല്‍പ്പത്തിരണ്ടോളം സഹായ കേന്ദ്രങ്ങളാണ് യുക്രൈനില്‍ ഉള്ളത്.
Image: /content_image/News/News-2023-02-26-06:15:51.jpg
Keywords: യുക്രൈ

20652
Category: 24
Sub Category:
Heading: ക്രൂശിതൻ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്ത് | തപസ്സു ചിന്തകൾ 7
Content: "നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്താണ് ഈശോ. നമ്മൾ പാപം ചെയ്യുമ്പോൾ നമ്മുടെ മടങ്ങി വരവിനു വേണ്ടി അവൻ ക്ഷമയോടെ കാത്തിരിക്കുന്നു" - ഫ്രാൻസിസ് പാപ്പ. നമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്തായ ഈശോയെ തിരിച്ചറിയുവാനും അവനെ സ്നേഹിക്കുവാനുമുള്ള സമയമാണ് നോമ്പുകാലം. "വിശ്വസ്‌ത സ്‌നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല; അവന്റെ മാഹാത്‌മ്യം അളവറ്റതാണ്. വിശ്വസ്‌തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്" (പ്രഭാഷകന്‍ 6 : 15-16) എന്നു പ്രഭാഷക ഗ്രന്ഥം നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ ഹൃദയം തുറന്ന് ഉത്കണ്ഠകളും ആകുലതകളും പങ്കുവയ്ക്കാൻ ഒരു വിശ്വസ്ത സ്നേഹിതൻ അനിവാര്യമാണ്. കുരിശിൻ്റെ ചുവട്ടിൽ നിൽക്കുന്നവർക്കു വിശ്വസ്തനായ ഒരു സ്നേഹിതനെ ലഭിക്കുന്നു. എന്തും അവനോടു നമുക്കു പറയാം അവനെപ്പോലെ മനുഷ്യനെ മനസ്സിലാക്കിയ ഒരു വ്യക്തി ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആ സ്നേഹിതൻ്റെ ചാരേ നോമ്പിലെ ഈ സാബത്തു ദിവസം നമുക്കു ചെലവഴിക്കാം. അവൻ്റെ ഹൃദയതുടിപ്പുകൾ നമ്മുടെ ആവേശമാക്കി മാറ്റാം.
Image: /content_image/SocialMedia/SocialMedia-2023-02-26-20:08:58.jpg
Keywords: തപസ്സു

20653
Category: 1
Sub Category:
Heading: മേഘാലയയിൽ വാഹനാപകടം: വൈദികനും 3 കന്യാസ്ത്രീകളും ഉൾപ്പെടെ 6 മരണം
Content: ഷില്ലോംഗ്: മേഘാലയയിൽ അമിത വേഗത്തിലെത്തിയ സിമന്‍റ് ട്രക്ക്, കാറിലിടിച്ച് വൈദികനും മൂന്നു കന്യാസ്ത്രീകളും ഉൾപ്പെടെ ആറു പേർ മരിച്ചു. കാർ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഷില്ലോംഗിൽനിന്നു സിമന്റുമായി ഗുവാഹത്തിയിലേക്കു പോയ ട്രക്ക് എതിർ ദിശയിൽ നിന്നു വരികയായിരിന്ന കാറില്‍ ഇടിക്കുകയായിരിന്നു. റി ബോയി ജില്ലയിലെ സുമേറിലായിരുന്നു അപകടം. ബരാമയിലെ സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പലും വികാരിയുമായ ഫാ. മാത്യു ദാസ്, സന്യാസിനികളായ സിസ്റ്റര്‍ മിലാഗ്രിൻ ഡാന്റസ്, സിസ്റ്റര്‍ പ്രൊമില ടിർക്കി, സിസ്റ്റര്‍ റോസി നോങ്ഗ്രം, മൈരാൻ എന്നിവരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്. ആസാമിലെ ബൊന്‍ഗായിഗാവ് രൂപതയുടെ കീഴിലുള്ള സ്കൂളിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇവർ ഷില്ലോംഗിലേക്കു പോകവേ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഷില്ലോംഗ് സിവിൽ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. 1970 ഫെബ്രുവരി 10ന് ജനിച്ച ഫാ. ദാസ് 2005 നവംബർ 20നാണ് വൈദികനായി അഭിഷിക്തനായത്. 1985-ൽ തേസ്പൂർ രൂപതയുടെ കീഴിൽ ഒരു മിഷനായിട്ടാണ് അദ്ദേഹം സേവനം ചെയ്തുക്കൊണ്ടിരിന്ന ബരാമ ഇടവക ആരംഭിച്ചത്. ഫാത്തിമ സന്യാസിനികള്‍ ഇടവകയിൽ പെൺകുട്ടികളുടെ ഹോസ്റ്റലും ഒരു തൊഴിൽ പരിശീലന കേന്ദ്രവും ഒരു ഡിസ്പെൻസറിയുമായി സേവനം ചെയ്തു വരികയായിരിന്നു. ദാരുണമായ സംഭവത്തിൽ ബൊന്‍ഗായിഗാവ് ബിഷപ്പ് തോമസ് പുല്ലോപ്പിള്ളിൽ അതീവ ദുഃഖം രേഖപ്പെടുത്തി. Tag: Priest, 3 nuns among 6 died in Meghalaya road accident, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-27-09:08:29.jpg
Keywords: മേഘാ, അപകട

20654
Category: 24
Sub Category:
Heading: വെറുപ്പിന്റെ പാതയിൽ നിന്നു സ്നേഹത്തിന്റെ പാതയിലേക്കു ചരിക്കാം | തപസ്സു ചിന്തകൾ 8
Content: "സ്നേഹത്തിൽ നിന്നു വെറുപ്പിലേക്കുള്ള പാത എളുപ്പമാണ്. വെറുപ്പിൽ നിന്നു സ്നേഹത്തിലേക്കുള്ള പാത വളരെ ബുദ്ധിമുട്ടുള്ളതും എന്നാൽ അവ സമാധാനം കൊണ്ടുവരുന്നു" - ഫ്രാൻസിസ് പാപ്പ. വെറുപ്പിന്റെ പാതയിൽ നിന്നു സ്നേഹത്തിന്റെ പാതയിലേക്കു നമ്മുടെ ചുവടുകൾ മാറ്റി പതിപ്പിക്കേണ്ട സമയമാണ് നോമ്പുകാലം. ഇതു വെല്ലുവിളികളും ക്ലേശം നിറഞ്ഞതുമായ പാതയാണങ്കിലും അവ സമാധാനം കൊണ്ടുവരും. പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കുവാനും ബഹുമാനിക്കുവാനും തുടങ്ങുമ്പോഴേ വെറുപ്പിൻ്റെ പാതകൾ ഇല്ലാതാക്കാൻ നമുക്കു കഴിയൂ. വെറുപ്പ് സ്നേഹത്തെയും വിദ്വേഷം കാരുണ്യത്തെയും തകർക്കുന്നു എന്ന സത്യം നമുക്കു മറക്കാതിരിക്കാം. "മനസ്‌സില്‍ വിദ്വേഷമുള്ളവന്‍ വാക്കുകൊണ്ടു സ്‌നേഹം നടിക്കുകയും ഹൃദയത്തില്‍ വഞ്ചന പുലര്‍ത്തുകയും ചെയ്യുന്നു" (സുഭാ: 26 : 24) എന്ന സുഭാഷിത ലിഖിതവും പൗലോസ് ശ്ലീഹായുടെ ''നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്‍മയെ ദ്വേഷിക്കുവിന്‍; നന്‍മയെ മുറുകെപ്പിടിക്കുവിന്‍'' (റോമാ 12 : 9) എന്ന ഉപദേശം നമ്മുടെ നോമ്പു ദിനങ്ങളിൽ പുണ്യം വിതറട്ടെ.
Image: /content_image/SocialMedia/SocialMedia-2023-02-27-09:35:52.jpeg

20655
Category: 18
Sub Category:
Heading: മദ്യനിരോധന പ്രവർത്തനങ്ങളിൽ നെടുംതൂണായി പ്രവര്‍ത്തിച്ച ഫാ. വർഗീസ് മുഴുത്തേറ്റ് വിടവാങ്ങി
Content: കോട്ടയം: സംസ്ഥാനത്തെ മദ്യനിരോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മദ്യനിരോധനസമിതി സംസ്ഥാന രക്ഷാധികാരിയും മുൻ പ്രസിഡന്റും വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രോവിൻസ് അംഗവുമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് കോട്ടയം, അടിച്ചിറ വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ. കേരള മദ്യ നിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകളിൽ ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചിരുന്നു. തദ്ദേശ ഭരണകൂടങ്ങളുടെ മദ്യ നിരോധനാധികാരം പുനഃസ്ഥാപിച്ചു കിട്ടാനായുള്ള, 953 ദിവസത്തെ മലപ്പുറം സമരത്തിലും ഹൈക്കോടതി പ്രൊട്ടക്ഷനിൽ പ്രവർത്തിച്ചുപോന്ന താമരശേരി ബാർ അടപ്പിച്ച 160 ദിവസ സമരത്തിലും നേതൃത്വം വഹിച്ചു. ഒന്നര ദശാബ്ദമായി കേരളത്തിൽ ന ടന്ന എല്ലാ മദ്യനിരോധന സമരങ്ങളിലും വാഹന ജാഥകളിലും ഫാ. മുഴുത്തേറ്റ് സജീ വമായി പങ്കെടുത്തിരുന്നു. അധഃസ്ഥിത വിഭാഗങ്ങളെയും മദ്യത്തിനടിമപ്പെട്ട കുടുംബങ്ങളെയും പുനരുദ്ധരിക്കാൻ നിരവധി ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി. തൊടുപുഴ, നെടിയശാല മുഴുത്തേറ്റ് ഔസേപ്പിന്റെയും അന്നയുടെയും മകനായി 1938 ജനുവരി 30നു ജനിച്ച അദ്ദേഹം, വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ വിദ്യാഭ്യാസ സാമൂഹിക ഭരണനിർവഹണമേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തി. വിൻസെൻഷ്യൻ സഭയുടെ വിദ്യാഭ്യാസ ചുമതലയുള്ള ജനറൽ കൗൺസിലറും തൊടുപുഴ, കുറവിലങ്ങാട് ഡി പോൾ സ്കൂളുകളുടെ പ്രിൻസിപ്പലും ആയിരുന്നു. ഗാന്ധിജി പീസ് പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Image: /content_image/India/India-2023-02-27-09:52:51.jpg
Keywords: മദ്യ