category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മദ്യനിരോധന പ്രവർത്തനങ്ങളിൽ നെടുംതൂണായി പ്രവര്‍ത്തിച്ച ഫാ. വർഗീസ് മുഴുത്തേറ്റ് വിടവാങ്ങി
Contentകോട്ടയം: സംസ്ഥാനത്തെ മദ്യനിരോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മദ്യനിരോധനസമിതി സംസ്ഥാന രക്ഷാധികാരിയും മുൻ പ്രസിഡന്റും വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രോവിൻസ് അംഗവുമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് കോട്ടയം, അടിച്ചിറ വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ. കേരള മദ്യ നിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകളിൽ ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചിരുന്നു. തദ്ദേശ ഭരണകൂടങ്ങളുടെ മദ്യ നിരോധനാധികാരം പുനഃസ്ഥാപിച്ചു കിട്ടാനായുള്ള, 953 ദിവസത്തെ മലപ്പുറം സമരത്തിലും ഹൈക്കോടതി പ്രൊട്ടക്ഷനിൽ പ്രവർത്തിച്ചുപോന്ന താമരശേരി ബാർ അടപ്പിച്ച 160 ദിവസ സമരത്തിലും നേതൃത്വം വഹിച്ചു. ഒന്നര ദശാബ്ദമായി കേരളത്തിൽ ന ടന്ന എല്ലാ മദ്യനിരോധന സമരങ്ങളിലും വാഹന ജാഥകളിലും ഫാ. മുഴുത്തേറ്റ് സജീ വമായി പങ്കെടുത്തിരുന്നു. അധഃസ്ഥിത വിഭാഗങ്ങളെയും മദ്യത്തിനടിമപ്പെട്ട കുടുംബങ്ങളെയും പുനരുദ്ധരിക്കാൻ നിരവധി ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി. തൊടുപുഴ, നെടിയശാല മുഴുത്തേറ്റ് ഔസേപ്പിന്റെയും അന്നയുടെയും മകനായി 1938 ജനുവരി 30നു ജനിച്ച അദ്ദേഹം, വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ വിദ്യാഭ്യാസ സാമൂഹിക ഭരണനിർവഹണമേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തി. വിൻസെൻഷ്യൻ സഭയുടെ വിദ്യാഭ്യാസ ചുമതലയുള്ള ജനറൽ കൗൺസിലറും തൊടുപുഴ, കുറവിലങ്ങാട് ഡി പോൾ സ്കൂളുകളുടെ പ്രിൻസിപ്പലും ആയിരുന്നു. ഗാന്ധിജി പീസ് പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-27 09:52:00
Keywords മദ്യ
Created Date2023-02-27 09:52:51