Contents

Displaying 20231-20240 of 25025 results.
Content: 20625
Category: 18
Sub Category:
Heading: മാനന്തവാടി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ആരംഭം
Content: മാനന്തവാടി രൂപത സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന 'കൃപാഭിഷേകം ബൈബിൾ കൺവൻഷൻ 2023'ന് ആരംഭം. അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളൻന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. 22 മുതൽ 26 വരെ ദ്വാരക സീയോൻ പാസ്റ്ററൽ സെന്റർ ധ്യാനകേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയാണ് കൺവെൻഷൻ. കൺവൻഷന്റെ വിജയത്തിനായി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം പിതാവിന്റെ നേതൃത്വത്തിൽ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ചെയർമാനും കല്ലോടി ഫൊറോന വികാരി ഫാ. ബിജു മാവറ ജനറൽ കൺവീനറായും ഫാ. സോണി വാഴക്കാട്ട് കൺവീനറായും 301 അംഗ കമ്മിറ്റികൾ പ്രവര്‍ത്തിക്കുന്നുണ്ട്. വിശുദ്ധ കുർബാന, കുമ്പസാരം, കൗൺസിലിംഗ് കൈവയ്പ്പു പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകള്‍ കൺവൻഷനിൽ നടക്കുന്നുണ്ട്. ഇന്നു കുമ്പസാരത്തിന് പ്രത്യേക അവസരമുണ്ട്. രോഗികൾക്കായി ധ്യാനസ്ഥലത്ത് പ്രത്യേക സ്ഥലവും, വാഹനങ്ങളിൽ എത്തുന്നവർക്ക് പ്രത്യേക പാർക്കിംഗും കൺവൻഷനിൽ എത്താൻ രാവിലെയും വൈകുന്നേരവും പ്രത്യേക ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2023-02-23-09:04:16.jpg
Keywords: മാനന്ത
Content: 20626
Category: 18
Sub Category:
Heading: ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളുടെ പിന്നിലെ ദൈവഹിതം തിരിച്ചറിയണം: മാർ പോളി കണ്ണൂക്കാടൻ
Content: ചാലക്കുടി: ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളുടെ പിന്നിലെ ദൈവഹിതം തിരിച്ചറിയണമെന്നും പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവഹിതം എന്താണെന്നു വിവേചിച്ച് അറിയണമെന്നും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. പഞ്ചദിന പോട്ട ദേശീയ ബൈബിൾ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവഹിതത്തിനെതിരേ എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിനു ദോഷമുണ്ടാക്കും. ദൈവേഷ്ടം നിറവേറ്റപ്പെടുമ്പോഴാണു കുറവുകൾ നിറവുകളായി മാറുന്നതെന്നും ബിഷപ്പ് പറഞ്ഞു. അധികാരത്തിന്റെയും തന്നിഷ്ടത്തിന്റെയും ആസക്തികളെ ഇല്ലാതാക്കി ദൈവരാജ്യത്തിന്റെ വക്താക്കളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിൻസൻഷ്യൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ വചനപ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. മാത്യു ഇലവുങ്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ഡെർബിൻ ജോസഫ്, ഫാ. ആന്റണി പയ്യപ്പിള്ളി എന്നിവർ വചനപ്രഘോഷണം നടത്തി. ദിവസേന രാവിലെ 8.30 ന് ആരംഭിക്കുന്ന കൺവൻഷൻ വൈകീട്ട് അഞ്ചിനു സമാപിക്കും.
Image: /content_image/India/India-2023-02-23-09:09:50.jpg
Keywords: കണ്ണൂക്കാ
Content: 20627
Category: 13
Sub Category:
Heading: ഫിലിപ്പീന്‍സിലെ 10 കത്തോലിക്കരില്‍ 7 പേരും അനുദിനവും പ്രാര്‍ത്ഥിക്കുന്നവര്‍: വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലം പുറത്ത്
Content: മനില: തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലിപ്പീന്‍സിലെ കത്തോലിക്ക വിശ്വാസികളില്‍ 10 പേരില്‍ 7 പേരും ദിവസവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണെന്ന് പഠനഫലം. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ‘സോഷ്യല്‍ വെതര്‍ സ്റ്റേഷന്‍സ്’ എന്ന സ്വകാര്യ സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെമ്പാടും നിന്നുള്ള 1,200 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. “നിങ്ങള്‍ എത്ര തവണ പ്രാര്‍ത്ഥിക്കും?” എന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവരോടുള്ള ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്ത 35%വും തങ്ങള്‍ ദിവസത്തില്‍ പലപ്രാവശ്യം പ്രാര്‍ത്ഥിക്കുമെന്ന്‍ പറഞ്ഞപ്പോള്‍, 34% തങ്ങള്‍ ദിവസത്തില്‍ ഒരു തവണ പ്രാര്‍ത്ഥിക്കുമെന്നു വെളിപ്പെടുത്തി. ഇത് പ്രകാരം ഫിലിപ്പീന്‍സിലെ കത്തോലിക്കരില്‍ 69% ദിവസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണെന്നാണ് സോഷ്യല്‍ വെതര്‍ സ്റ്റേഷന്‍സിന്റെ ഫെബ്രുവരി 20-ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ഭക്ഷണം കഴിക്കുന്നത് ഒരു ഫിലിപ്പീനോ കുടുംബത്തിന്റെ കൂട്ടായ കത്തോലിക്കാ വിശ്വാസ ആചരണങ്ങളില്‍ ഒന്നാണെന്നു ഫിലിപ്പീനോ നരവംശശാസ്ത്രജ്ഞനും ജെസ്യൂട്ട് സമൂഹാംഗവുമായ ഫാ. ആല്‍ബെര്‍ട്ട് അലേജോ പറഞ്ഞു. “ധനികനോ, പാവപ്പെട്ടവനോ, സാധാരണ തൊഴിലാളിയോ, ബാങ്ക് മാനേജരോ, തീന്‍ മേശയില്‍ ഭക്ഷണമുണ്ടെങ്കില്‍, ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറഞ്ഞ ശേഷമാണ് കഴിക്കുക. വാഹനം ഓടിക്കുന്നതിന് മുന്‍പും, ജോലി ചെയ്യുന്നതിന് മുന്‍പും, പരീക്ഷക്ക് മുന്‍പും പ്രാര്‍ത്ഥിക്കുന്നവര്‍ ഉണ്ടെന്നും, ഫിലിപ്പീന്‍സിലെ ഡ്രൈവര്‍മാര്‍ ഇപ്പോഴും ഒരു ദേവാലയത്തിനു മുന്നിലൂടെ പോകുമ്പോള്‍ കുരിശു വരക്കുമെന്നും റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ കൂടിയായ ഫാ. അലേജോ യു.സി.എ ന്യൂസിനോട് പറഞ്ഞു. ഫിലിപ്പീനോ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഫിലിപ്പീന്‍സിലെ 81.04% ജനങളും കത്തോലിക്കരാണ്.
Image: /content_image/News/News-2023-02-23-10:30:59.jpg
Keywords: ഫിലിപ്പീ
Content: 20628
Category: 1
Sub Category:
Heading: റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ ഇതിനോടകം തകര്‍ക്കപ്പെട്ടത് ദേവാലയങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം കേന്ദ്രങ്ങള്‍
Content: കീവ്: യുക്രൈനിലേക്കുള്ള റഷ്യന്‍ കടന്നു കയറ്റം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അധിനിവേശത്തിന്റെ ഫലമായി രാജ്യത്തെ ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം മത-സാംസ്കാരിക കേന്ദ്രങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഏറ്റവും ചുരുങ്ങിയത് 494 മതസംസ്കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് 2001-ല്‍ കീവില്‍ സ്ഥാപിതമായ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം’ (ഐ.ആര്‍.എഫ് യുക്രൈന്‍) പറയുന്നത്. ഫെബ്രുവരി ആദ്യവാരത്തില്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍വെച്ച് നടന്ന അന്താരാഷ്ട്ര റിലീജിയസ് ഫ്രീഡം ഉച്ചകോടിയില്‍വെച്ചാണ് ഐ.ആര്‍.എഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. രാജ്യത്തെ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മത-സാംസ്കാരിക കേന്ദ്രങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്ത് സൈനീക കേന്ദ്രങ്ങളാക്കി മാറ്റിയത് യുക്രൈനിലെ ദേവാലയങ്ങളുടെയും മതപരമായ കെട്ടിടങ്ങളുടെയും തകര്‍ച്ചയുടെ തോത് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. യുക്രൈനിലെ റഷ്യന്‍ അധിനിവേശിത മേഖലകളായ ഡോനെട്സ്കിലേയും ( ചുരുങ്ങിയത് 120), ലുഹാന്‍സ്കിലേയും (എഴുപതിലധികം) ഭൂരിഭാഗം ക്രിസ്ത്യന്‍ ദേവാലയങ്ങളും, യഹൂദ സിനഗോഗുകളും മുസ്ലീം പള്ളികളും തകര്‍ക്കപ്പെട്ടുവെന്നും, കീവ് മേഖലയില്‍ ഇത്തരത്തിലുള്ളവയുടെ തോതു കൂടുതലാണെന്നും (70), ഖേര്‍സണ്‍, ഖാര്‍കിവ് മേഖലകളിലും അന്‍പതിലധികം ആരാധന കേന്ദ്രങ്ങള്‍ വീതം തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ഐ.ആര്‍.എഫ് പറയുന്നു. കിഴക്കന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. യുക്രൈനില്‍ ഉടനീളമുള്ള മത-സാംസ്കാരിക കേന്ദ്രങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും ഡ്രോണ്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സംഘടന പറയുന്നു. റഷ്യന്‍ സൈന്യം യുക്രൈനിലെ ആരാധന കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് സൈനീക കേന്ദ്രങ്ങളായി ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ സംഘടന, സാധാരണക്കാരെപ്പോലെ തന്നെ വൈദികരും റഷ്യന്‍ ആക്രമണത്തിനിരയായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ‘സ്റ്റേറ്റ് സര്‍വീസ് ഓഫ് യുക്രൈന്‍ ഫോര്‍ എത്ത്നിക്ക് അഫയേഴ്സ് ആന്‍ഡ്‌ ഫ്രീഡം ഓഫ് കോണ്‍ഷ്യന്‍സ്’ നേരത്തെ പുറത്തുവിട്ട കണക്കുകളിലും സമാനമായ വിവരങ്ങളാണ് ഉണ്ടായിരിന്നത്.
Image: /content_image/News/News-2023-02-23-10:47:20.jpg
Keywords: റഷ്യ
Content: 20629
Category: 10
Sub Category:
Heading: തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനം ക്രൈസ്തവ വിശ്വാസം; വിഭൂതി ദിനത്തില്‍ നെറ്റിയില്‍ കുരിശ് വരച്ച് ഹോളിവുഡ് താരം മാർക്ക് വാൽബെർഗിന്റെ അഭിമുഖം
Content: വാഷിംഗ്ടണ്‍ ഡി‌സി: തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ശ്രദ്ധ നേടിയ പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാല്‍ബെര്‍ഗിന്റെ പുതിയ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായത് ക്രൈസ്തവ വിശ്വാസമാണെന്നു എൻബിസി ചാനലിന്റെ 'ടുഡേ' എന്ന പരിപാടിയില്‍ അദ്ദേഹം പ്രഖ്യാപനം നടത്തി. നെറ്റിയിൽ ചാരം പൂശിയാണ് വിഭൂതി തിരുനാൾ ദിനത്തില്‍ ചാനല്‍ സ്റ്റുഡിയോയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഹോളിവുഡിൽ വിശ്വാസം എന്നത് വലിയ ജനപ്രീതിയുള്ള കാര്യമല്ലായെന്നും എന്നാല്‍ തന്റെ വിശ്വാസത്തെ തള്ളിപ്പറയാൻ താന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധരെ രക്ഷിക്കാൻ വേണ്ടിയല്ല ദൈവം വന്നത്, മറിച്ച് പാപികളെ രക്ഷിക്കാൻ വേണ്ടിയാണ്. നാം നമ്മുടെ തന്നെ കൂടുതൽ മെച്ചപ്പെട്ട മറ്റൊരു പതിപ്പായി മാറണം. വിശ്വാസത്തിൽ ദൃഷ്ടി പതിപ്പിച്ചതിലൂടെ തനിക്ക് അതിന് സാധിച്ചു. ആരുടെയും മേൽ തന്റെ വിശ്വാസം അടിച്ചേൽപ്പിക്കാൻ താല്പര്യമില്ല. തന്റെ വിശ്വാസത്തെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും അത് ആളുകളുമായി പങ്കിടുന്നത് തനിക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എവിടെയായിരുന്നാലും ഞായറാഴ്ചത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുന്നതാണെന്ന് കുട്ടികൾക്ക് ബോധ്യമാകാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്തിക്കു നടുവിലും തന്റെ കൗദാശികപരമായ ജീവിതം സാക്ഷ്യപ്പെടുത്തികൊണ്ട് നെറ്റിയില്‍ ചാരം പൂശി അത് എല്ലാ വര്‍ഷവും സോഷ്യല്‍ മീഡിയായില്‍ പങ്കുവെയ്ക്കുന്ന പതിവ് വാല്‍ബെര്‍ഗിനുണ്ട്. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാ ഡര്‍ഹാമാണ് വാല്‍ബെര്‍ഗിന്റെ ഭാര്യ. ഇവര്‍ക്ക് നാല് കുട്ടികളുണ്ട്. ഇതാദ്യമായല്ല താരം, തന്റെ ദൈവവിശ്വാസം പരസ്യമാക്കുന്നത്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തി വാല്‍ബെര്‍ഗ് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതു ഉള്‍പ്പെടെയുള്ള അനേകം സംഭവങ്ങള്‍ മാധ്യമ ശ്രദ്ധ നേടിയതാണ്. നോമ്പിന്റെ ഈ ദിവസങ്ങളിൽ ആഗോള ശ്രദ്ധ നേടിയ പ്രാർത്ഥനാ ആപ്പായ ഹല്ലോയിൽ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി വാൽബെർഗ് പങ്കുവെക്കുന്നുണ്ട്. Tag: Mark Wahlberg: Religion Isn’t ‘Popular’ in Hollywood, but ‘I Cannot Deny My Faith’, Mark Wahlberg catholic faith malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-23-11:27:49.jpg
Keywords: വാൽ
Content: 20630
Category: 1
Sub Category:
Heading: ചൈനയില്‍ വ്യാപകമായിരിക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്
Content: ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന് കീഴില്‍ ദേശവ്യാപകമായി ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ മതപീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ചൈന എയിഡ്’ ഫെബ്രുവരി 14-ന് പുറത്തുവിട്ട 63 പേജുകളുള്ള ‘2022-ലെ വാര്‍ഷിക മതപീഡന റിപ്പോര്‍ട്ട്’ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) ക്രൈസ്തവര്‍ക്കും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുമെതിരെയുള്ള തങ്ങളുടെ അടിച്ചമര്‍ത്തല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. “ക്രിസ്തീയ വിശ്വാസത്തെ കമ്മ്യൂണിസ്റ്റൂവല്‍ക്കരിക്കുക” എന്ന സര്‍ക്കാര്‍ നയം, ചൈനീസ് സംസ്കാരത്തിന്റേയും, ഭാഷയുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ ക്രൈസ്തവരില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ല്‍ ഉടനീളം ഡാലിജാന്‍, ജിയാങ്സി, ടോങ്ങുവാന്‍, ഷാന്‍ക്സി എന്നീ പ്രവിശ്യകളിലും മറ്റ് പ്രവിശ്യകളിലുമായി കത്തോലിക്കരുടേത് ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. 2022 ജൂണില്‍ സര്‍ക്കാര്‍ അംഗീകൃത പാട്രിയോടിക് സഭയില്‍ ചേരുവാന്‍ ബിഷപ്പ് ഡോങ്ങ്‌ ബവോലു വിസമ്മതിച്ചതിന്റെ പേരില്‍ ഹെബെയി പ്രവിശ്യയിലെ ഷിജിയാഷുവാങ് നഗരത്തിലെ ദേവാലയം സി.സി.പി ഉദ്യോഗസ്ഥര്‍ തകര്‍ത്തതും, 2022 ആഗസ്റ്റില്‍ തായിയുവാന്‍ രൂപതയിലെ ഗോത്തിക്ക് ശൈലിയിലുള്ള ബെയിഹാന്‍ ദേവാലയവും, അതിന്റെ 40 മീറ്റര്‍ ഉയരമുള്ള മണിമാളികയും തകര്‍ത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സഭ നേതാക്കളെയും, വിശ്വാസികളെയും അറസ്റ്റ് ചെയ്യുവാനും തടവിലാക്കുവാനുമായി അധികാരികള്‍ വ്യാജ കുറ്റപത്രങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ചൈന എയിഡ് ആരോപിച്ചു. ഇതിനൊക്കെ പുറമേ, ദിവ്യകാരുണ്യ ആരാധനയും, മാമ്മോദീസയും, തീര്‍ത്ഥാടനങ്ങളും, സഭയുടെ ഓണ്‍ലൈന്‍ സേവനങ്ങളും സര്‍ക്കാര്‍ അധികാരികള്‍ അകാരണമായി തടസ്സപ്പെടുത്തുകയാണെന്നും, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാന്‍ പ്രത്യേക നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മാർച്ചിൽ പ്രാബല്യത്തില്‍ വരുത്തിയ “ഇന്റർനെറ്റ് വിവര സേവനങ്ങൾക്കായുള്ള അഡ്മിനിസ്ട്രേറ്റീവ് നടപടികൾ” വഴി, പരിശീലനവും ലൈസൻസുള്ളതുമായ “ഇന്റർനെറ്റ് റിലീജിയസ് ഇൻഫർമേഷൻ ഓഡിറ്റർമാരെ” നിയമിക്കാൻ സി.സി.പി വ്യവസ്ഥ ചെയ്യുന്നുണ്ട്. വിദേശങ്ങളിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാസ്പോര്‍ട്ട്‌ നിരസിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
Image: /content_image/News/News-2023-02-23-19:53:10.jpg
Keywords: ചൈന
Content: 20631
Category: 1
Sub Category:
Heading: റോമിലെ സിനഡിനൊരുക്കമായി ഏഷ്യൻ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള അസംബ്ലിക്ക് ബാങ്കോക്കില്‍ ഇന്ന് തുടക്കം
Content: ബാങ്കോക്ക്: ഈ വർഷം ഒക്ടോബറിൽ റോമിൽ ആരംഭിക്കുന്ന സിനഡിനൊരുക്കമായി ഏഷ്യൻ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള അസംബ്ലിക്ക് ബാങ്കോക്ക് അതിരൂപതയുടെ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററിൽ ഇന്നു തുടക്കം. രൂപതാ, ദേശീയതലത്തിലുള്ള ചർച്ചാസമ്മേളനങ്ങൾക്കുശേഷം നടക്കുന്ന ഈ അസംബ്ലിയിൽ 29 രാജ്യങ്ങളിൽ നിന്നുള്ള 17 മെത്രാൻ സമിതികളുടെയും രണ്ടു മെത്രാൻ സിനഡുകളുടെയും പ്രതിനിധികളായി 80 പേരാണു സംബന്ധിക്കുന്നത്. ഇന്നു രാവിലെ ടോക്കിയോ ആർച്ച്ബിഷപ്പും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ സെക്രട്ടറിയുമായ തർസീസിയോ ഇസാവോ കിക്കുച്ചിയുടെ പ്രധാന കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ സമ്മേളനം ആരംഭിക്കും. ഞായറാഴ്ച സമ്മേളനം സമാപിക്കും. സഭയിൽ നിലവിൽവരേണ്ട സിനഡാത്മകതയെക്കുറിച്ചുള്ള ചർച്ചകളാണു സമ്മേളന ത്തിൽ നടക്കുക. ഏഷ്യയിലെ വൈവിധ്യങ്ങൾ നിറഞ്ഞ സാംസ്കാരിക, മത, വംശീയ പശ്ചാത്തലങ്ങൾ ചെറിയൊരു ന്യൂനപക്ഷമായ സഭയെ കൂടുതൽ സജീവമായ ഇടപെടലുകൾക്കു പ്രേരിപ്പിക്കും. സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ആലഞ്ചേരിയെക്കൂടാതെ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ (സീറോ മലബാർ ഡോനൽ കമ്മീഷൻ സെക്രട്ടറി), ശ്രീമതി കൊച്ചുറാണി ജോസഫ് (സഭാ വക്താവ്) എന്നിവരാണുള്ളത്. ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ, റവ. ഡോ. തോമസ് കൊല്ലംപറമ്പിൽ സിഎംഐ, റവ. ഡോ. ജോർജ് പ്ലാത്തോട്ടം എസ്ഡിബി, സിസ്റ്റർ ലളിത തോമസ് എന്നിവരാണു സമ്മേളന ത്തിൽ സംബന്ധിക്കുന്ന മറ്റു മലയാളികൾ.
Image: /content_image/News/News-2023-02-24-05:13:24.jpg
Keywords: ഏഷ്യ
Content: 20632
Category: 14
Sub Category:
Heading: അമ്പരപ്പിച്ച് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ ട്രെയിലര്‍: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം ഏപ്രില്‍ 14ന് തീയേറ്ററുകളിലേക്ക്
Content: ടെക്സാസ്: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമയുടെ ട്രെയിലര്‍ പുറത്ത്. തന്റെ പൗരോഹിത്യ കാലത്ത് പതിനായിരകണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം കേന്ദ്രമാക്കിയുള്ള സിനിമ സോണി എന്റർടെയ്മെന്റ് ആണ് പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ഔദ്യോഗിക ചാനലിലൂടെ പുറത്തിറക്കിയ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം അന്‍പത്തിനാല് ലക്ഷം പ്രേക്ഷകരാണ് യൂട്യൂബില്‍ കണ്ടത്. സോണിയുടെ വിവിധ രാജ്യങ്ങളിലെ യൂട്യൂബ് ചാനലുകളിലൂടെയും ഇതേ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഇതും ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്. നാസി സോംബി സിനിമയായ ‘ഓവര്‍ലോഡ്’, സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ ‘സമരിറ്റന്‍’ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ജൂലിയസ് അവേരിയാണ് ദി പോപ്സ് എക്സോര്‍സിസ്റ്റിന്റെ സംവിധായകന്‍. സുപ്രസിദ്ധ നടനായ റസ്സല്‍ ക്രോയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയിലറില്‍ പൈശാചിക തിന്മകളുടെ സ്വാധീനവും രീതികളും അവയ്ക്കെതിരെയുള്ള ഫാ. അമോർത്തിന്റെ ആത്മീയ പോരാട്ടവും ഭയപ്പെടുത്തുന്ന രീതിയിലാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. “നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്റെ ബോസിനോട് സംസാരിക്കൂ...പോപ്പിനോട്” എന്ന മനോഹരമായ വാക്കുകളാണ് ട്രെയിലറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. റസ്സല്‍ ക്രോവിന്റെ സ്വതസിദ്ധമായ ശൈലി ഈ ഡയലോഗിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സോണി പുറത്തുവിട്ട സിനിമയുടെ ആകര്‍ഷകമായ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. ഐതിഹാസിക ഇറ്റാലിയന്‍ നടനായ ഫ്രാങ്കോ നീറോയാണ് മാര്‍പാപ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ദി വിച്ച്, ദി ഗ്രീന്‍ ക്നൈറ്റ് എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ റാല്‍ഫ് ഇനെസനാണ് പിശാചിന് ശബ്ദം നല്‍കുന്നത്. ഈ വരുന്ന ഏപ്രില്‍ 14-ന് ദി പോപ്സ് എക്സോര്‍സിസ്റ്റ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു. 1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്'. ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ്‌ സ്റ്റോറി’, ‘ആന്‍ എക്സോര്‍സിസ്റ്റ്സ് മോര്‍ സ്റ്റോറീസ്' എന്നീ പേരുകളിലുള്ള ഫാ. അമോര്‍ത്തിന്റെ രണ്ട് ഓര്‍മ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഫാ. അമോര്‍ത്തിന്റെ പല പുസ്തകങ്ങളും മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്.
Image: /content_image/News/News-2023-02-24-05:23:47.jpg
Keywords: അമോർ, ഭൂതോ
Content: 20633
Category: 11
Sub Category:
Heading: നോമ്പുകാല പ്രാര്‍ത്ഥനാ-ഉപവാസം ആരംഭിച്ചയുടന്‍ തന്നെ അബോര്‍ഷനിരയാകേണ്ടിയിരുന്ന ഒരു കുരുന്ന് ജീവനെ രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന്‍ സ്പാനിഷ് പ്രൊ-ലൈഫ് സംഘടന.
Content: തങ്ങളുടെ നോമ്പുകാല പ്രാര്‍ത്ഥനാ-ഉപവാസ പ്രചാരണം ആരംഭിച്ച ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അബോര്‍ഷന്‍ കച്ചവടത്തിനിരയാകേണ്ടിയിരുന്ന ഒരു കുരുന്ന് ജീവനെ മാഡ്രിഡിലെ ഡേറ്റര്‍ അബോര്‍ഷന്‍ കേന്ദ്രത്തിന്റെ കവാടത്തില്‍ വെച്ച് രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന് സ്പെയിനിലെ ‘ജീവന് വേണ്ടി 40 ദിവസങ്ങള്‍’ (40 ഡെയ്സ് ഫോര്‍ ലൈഫ്) എന്ന പ്രൊ-ലൈഫ് സംഘടന അറിയിച്ചു. “ഇന്ന് ഒരു അമ്മ തന്റെ കുഞ്ഞിന്റെ ജീവന്‍ തിരഞ്ഞെടുത്തു” എന്നാണ് സംഘടന തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളിലൂടെ ഈ വാര്‍ത്തയെക്കുറിച്ച് പറഞ്ഞത്. അമ്മയും, അവരുടെ പങ്കാളിയും അബോര്‍ഷന്‍ കേന്ദ്രത്തിന്റെ ഉള്ളിലായിരുന്നപ്പോള്‍, അബോര്‍ഷനെ കുറിച്ച് നിരവധി സംശയങ്ങള്‍ ഉണ്ടായിരുന്ന അമ്മൂമ്മയാണ് തന്റെ പേരമകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ സന്നദ്ധ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്. കുറച്ചു സമയത്തിനു ശേഷം ഒരു അള്‍ട്രാസൗണ്ട് സ്കാന്നിംഗ് ചെയ്യാമെന്ന്‍ സമ്മതിക്കുകയും, ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അവര്‍ ആ അബോര്‍ഷന്‍ കേന്ദ്രം വിട്ടു പോയതെന്നാണ് സംഘടനയുടെ ട്വീറ്റില്‍ പറയുന്നത്. അബോര്‍ഷന് ബദലായിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ അന്വോഷിക്കുന്ന സ്ത്രീകള്‍ക്ക് അള്‍ട്രാസൗണ്ട് സ്കാന്നിംഗ് പോലെയുള്ള സഹായങ്ങളും, നിയമോപദേശങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ അബോര്‍ഷന്‍ കേന്ദ്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ‘പ്രൊ-ലൈഫ് ഷെല്‍ട്ടര്‍’ ഇതിന് വേണ്ടി നടത്തിയ ഇടപെടലിന് നന്ദി പറയുവാനും സംഘടന മറന്നില്ല. എല്ലാ പ്രൊ-ലൈഫ് സംഘടനകള്‍ക്കും പ്രൊ-ലൈഫ് ഷെല്‍ട്ടറിന്റെ സഹായം തേടാവുന്നതാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പ്രൊ-ലൈഫ് ഷെല്‍ട്ടറിന്റെ ചിലവുകള്‍ വഹിക്കുന്നത് ‘ഹാസ്ടെഒയിര്‍.ഓര്‍ഗ്’ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ഡെറെക്കോ എ വിവിര്‍’ എന്ന പ്രൊ-ലൈഫ് തട്ടകമാണ്. സ്പെയിനില്‍ ഉടനീളമുള്ള 25 അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ മുന്നില്‍ 40 ഡെയ്സ് ഫോര്‍ ലൈഫ് നോമ്പുകാല പ്രാര്‍ത്ഥനയും ഉപവാസവും സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 12-ന് ഉച്ചക്ക് മാഡ്രിഡില്‍ വെച്ച് നടക്കുന്ന വാര്‍ഷിക യെസ് റ്റു ലൈഫ് റാലിയെക്കുറിച്ചുള്ള പ്രഖ്യാപനം ഇക്കഴിഞ്ഞ വിഭൂതി തിരുനാള്‍ ദിനത്തില്‍ സംഘടന നടത്തുകയുണ്ടായി. വിവിധ സാക്ഷ്യങ്ങളും, സംഘടനയുടെ ലക്ഷ്യപ്രഖ്യാപനത്തിന്റെ വായനയും, സംഗീതപരിപാടിയും, അബോര്‍ഷനിലൂടെ ഇല്ലാതാക്കപ്പെട്ട കുരുന്ന് ജീവനുകളുടെ ഓര്‍മ്മക്കായി ബലൂണുകള്‍ പറത്തലും ഇക്കൊല്ലത്തെ യെസ് റ്റു ലൈഫ് റാലിയുടെ ഭാഗമായുണ്ടാകുമെന്നും സംഘടനയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. ജീവന്റെ മഹത്വവും, മൂല്യവും കാണിക്കുന്നതിനായി നിലകൊള്ളുവാനുള്ള സമയമായി എന്നാണ് സ്പാനിഷ് ഫെഡറേഷന്‍ ഓഫ് പ്രൊ-ലൈഫ് അസോസിയേഷന്റെ പ്രസിഡന്റായ അലീഷ്യ ലാറ്റോറെ പറയുന്നത്.
Image: /content_image/News/News-2023-02-24-05:27:25.jpg
Keywords: 40
Content: 20634
Category: 18
Sub Category:
Heading: എറണാകുളം-വേളാങ്കണ്ണി പ്രതിവാര ട്രെയിൻ മാര്‍ച്ചിലും
Content: തിരുവനന്തപുരം: ട്രെയിൻ നമ്പർ 06035 എറണാകുളം-വേളാങ്കണ്ണി പ്രതിവാര ട്രെയിൻ മാർച്ച് 04, 11, 18, 25 തീയതികളിൽ സർവീസ് നടത്തും. ഉച്ചയ്ക്ക് 1.10ന് എറണാകുളത്തുനിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്ന് പുല ർച്ചെ 5.40ന് വേളാങ്കണ്ണിയിൽ എത്തും. അന്നു വൈകുന്നേരം 6.40ന് വേളാങ്കണ്ണിയിൽ നിന്ന് തിരിച്ച് (ട്രെയിൻ നമ്പർ 06036) പിറ്റേന്ന് പുലർച്ചെ എറണാകുളത്ത് എത്തും.
Image: /content_image/India/India-2023-02-24-05:31:39.jpg
Keywords: വേളാങ്കണ്ണി