Contents

Displaying 20191-20200 of 25027 results.
Content: 20585
Category: 9
Sub Category:
Heading: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 18ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം അനുഗ്രഹീത ആത്മീയ സുവിശേഷ പ്രവർത്തകൻ ബ്രദർ ജോർജ് തരകൻ വചന ശുശ്രൂഷ നയിക്കും . ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. > താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. ➤ {{ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ->https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK ‍}# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2023-02-17-17:47:36.jpg
Keywords: സെഹിയോ
Content: 20586
Category: 11
Sub Category:
Heading: 'ഒരു ദിവസത്തെ' പ്രാര്‍ത്ഥന കൂട്ടായ്മ ഒരാഴ്ച പിന്നിട്ടിട്ടും അവസാനിക്കുന്നില്ല: അമേരിക്കന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന ആഗോള ശ്രദ്ധ നേടുന്നു
Content: കെന്റകി: കഴിഞ്ഞ ഒരാഴ്ചയായി കെന്റകി ക്രിസ്ത്യന്‍ കോളേജ് ചാപ്പലില്‍ നടന്നുവരുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മ മാധ്യമ ശ്രദ്ധ നേടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് അവസാനിക്കേണ്ടിയിരുന്ന പ്രാര്‍ത്ഥന വിദ്യാര്‍ത്ഥികളുടെ ആവേശത്താല്‍ ഒരാഴ്ച കഴിഞ്ഞിട്ടും അവസാനിക്കാതെ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളും ഈ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കുചേരുവാന്‍ എത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ആസ്ബറി യൂണിവേഴ്സിറ്റിയിലെ ഹഗ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ത്ഥന കൂട്ടായ്മ ആശീര്‍വാദത്തോടും, ഗാനത്തോടും കൂടി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന കഴിഞ്ഞിട്ടും പിരിഞ്ഞുപോകുവാന്‍ കൂട്ടാക്കിയില്ല. ഇതാണ് പിന്നീട് വന്ന മണിക്കൂറുകളില്‍ അനേകം പേര്‍ ഏറ്റെടുത്തത്. അവര്‍ ലോകത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും, ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്തപിക്കുകയും, രോഗശാന്തി, സമാധാനം, നീതി എന്നിവക്കായി മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തുവെന്നു കൂട്ടായ്മയില്‍ പങ്കെടുത്ത അസ്ബറി സര്‍വ്വകലാശാലയിലെ തിയോളജി പ്രൊഫസ്സറായ തോമസ്‌ എച്ച്. മക്കാള്‍ പറഞ്ഞു. യാതൊരുവിധ സമ്മര്‍ദ്ധമോ, ഉയര്‍ത്തിക്കാണിക്കലോ, വൈകാരിക ആവേശമോ കൂടാതെ വളരെ ശാന്തമായാണ് പ്രാര്‍ത്ഥന നടക്കുന്നതെന്നും, ദൈവം നിഗൂഢമായ രീതിയിലാണ് സഞ്ചരിക്കുന്നതെന്ന്‍ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേര്‍ഡ്യു സര്‍വ്വകലാശാല, ഇന്ത്യാന വെസ്ലെയാന്‍ സര്‍വ്വകലാശാല, ഒഹായോ ക്രിസ്റ്റ്യന്‍ സര്‍വ്വകലാശാല, കെന്റക്കി സര്‍വ്വകലാശാല, കുംബര്‍ലാന്‍ഡ്സ് സര്‍വ്വകലാശാല, ട്രാന്‍സില്‍വാനിയ സര്‍വ്വകലാശാല, മിഡ്വേ സര്‍വ്വകലാശാല, ലീ സര്‍വ്വകലാശാല, ജോര്‍ജ്ജ്ടൌണ്‍ കോളേജ്, മൗണ്ട് വെര്‍നോണ്‍ നസറനേ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരുടെ എണ്ണം മൂവായിരം കവിഞ്ഞു.

What I love about this Asbury revival in Kentucky is that it is nameless and faceless. It’s not about personalities. It’s just people getting desperate for God. It’s Day #7 and the worship continues. Lord let this hunger come to every church, and let it spill into the streets. pic.twitter.com/Dda73LfjMK
— Lee Grady (@LeeGrady) February 14, 2023

വിദ്യാര്‍ത്ഥികളുടെ ബാഹുല്യം മൂലം കോളേജ് ചാപ്പലിന് പുറമേ കോളേജിലെ മറ്റ് മൂന്നു സ്ഥലങ്ങളില്‍ കൂടി കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടി വന്നതായി അധികൃതര്‍ വ്യക്തമാക്കിയിരിന്നു. പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നു സര്‍വ്വകലാശാലയുടെ പ്രസിഡന്റ് ഡോ. കെവിന്‍ ബ്രൌണ്‍ വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങള്‍ വഴിയാണ് കൂടുതല്‍ ആളുകള്‍ ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയേക്കുറിച്ചു അറിഞ്ഞതെന്നു സര്‍വ്വകലാശാലയുടെ കമ്മ്യൂണിക്കേഷന്‍സിന്റെ വൈസ് പ്രസിഡന്റ് മാര്‍ക്ക്വിറ്റ്‌വര്‍ത്ത് പറഞ്ഞു. അസ്ബറി റിവൈവല്‍ എന്ന ടാഗോടു കൂടിയ വീഡിയോ #അസ്ബറിറിവൈവല്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. 2.44 കോടി ആളുകള്‍ ഈ വീഡിയോ ടിക് ടോക്കില്‍ കണ്ടിട്ടുണ്ടെന്നു എന്‍ബിസി ന്യൂസിന്റെ ഫെബ്രുവരി 15-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു മുന്‍പ് 1970-ലും 2006-ലും ഇത്തരം കൂട്ടായ്മകള്‍ ഈ സര്‍വ്വകലാശാലയില്‍ നടന്നിട്ടുണ്ട്. Tag: Christian College’s Nonstop Prayer Meeting Goes Viral, Students Come From Other States, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-17-20:23:40.jpg
Keywords: പ്രാര്‍ത്ഥന
Content: 20587
Category: 18
Sub Category:
Heading: നഷ്ടമായ ദൈവീകഛായയുടെ വീണ്ടെടുക്കലാണ് മനുഷ്യാവതാരത്തിലൂടെയുള്ള ദൈവീക പദ്ധതി: മാർ റാഫേൽ തട്ടിൽ
Content: മാരാമൺ: മനുഷ്യനിൽ നഷ്ടമായ ദൈവീകഛായയുടെ വീണ്ടെടുക്കലാണ് മനുഷ്യാവതാരത്തിലൂടെയുള്ള ദൈവിക പദ്ധതിയെന്ന് ഷംഷാദ്ബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവിക സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മാനവിക ഭാവമാണ് മനുഷ്യന്റെ ശ്രേഷ്ഠതയെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ ജീവിതം ദാരിദ്ര്യത്തിന്റെ വിപ്ലവ നിലപാടുകളിൽ വളരുവാനും അതു ജീവിതത്തിൽ പ്രകടമാകുവാനുമുള്ള വിളിയാണെന്നും ബിഷപ്പ് പറഞ്ഞു. ദൈവം ആഗ്രഹിക്കുന്നതു പോലെ നാം കാര്യങ്ങൾ ചെയ്യുന്നതാണ് നീതി. നീതി നിലനിൽക്കണമെന്ന ദാഹം വിശ്വാസ സമൂഹത്തിനുണ്ടാകണം. നീതി രൂപപ്പെടേണ്ടയിടങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നീതിയെന്നത് കേവലമായ ഔദാര്യ ഭാവത്തിനുമപ്പുറം ഗൗരവമേറിയ ഒരു ഉത്തരവാദിത്വബോധമാണ്. നമ്മുടെ കരങ്ങളിലൂടെ നിർവഹിക്കപ്പെടുന്ന ദൈവാനുഗ്രഹമാണ് നീതിയെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2023-02-18-10:24:47.jpg
Keywords: തട്ടില്‍
Content: 20588
Category: 18
Sub Category:
Heading: കാത്തലിക്ക് നഴ്സസ് ഗിൽഡ് സംസ്ഥാന നേതൃസംഗമം നടത്തി
Content: ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നടന്ന കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ കേരള ഘടകം സംസ്ഥാന ഭാരവാഹികളുടെ നേതൃസംഗമം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സിഎൻജിഐ സ്റ്റേറ്റ് എക്ലെസിയാസ്റ്റിക്കൽ അഡ്വൈസർ ഫാ. ജെയിംസ് പി. കുന്നത്ത്, പ്രസിഡന്റ് സിസ്റ്റർ സോണിയ, ഫാ. ജേക്കബ് അത്തിക്കളം, ജോസി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-02-18-10:39:23.jpg
Keywords: കാത്തലിക്ക്
Content: 20589
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഭരണകൂടം ഇറ്റാലിയൻ വൈദികനെ രാജ്യത്ത് നിന്ന് പുറത്താക്കി
Content: മനാഗ്വേ: ഏകാധിപത്യം മൂലം കുപ്രസിദ്ധിയാര്‍ജിച്ച നിക്കരാഗ്വേയിലെ ഒര്‍ട്ടേഗ ഭരണകൂടം ഇറ്റാലിയൻ വൈദികനെ രാജ്യത്ത് നിന്ന് പുറത്താക്കി. ഫാ. കോസിമോ ഡാമിയാനോ എന്ന വൈദികനാണ് ഭരണകൂട ഭീകരതയുടെ ഏറ്റവും പുതിയ ഇര. ബിഷപ്പ് റോളാണ്ടോ അൽവാരസ് എന്ന മെത്രാന് യാതൊരു കാരണവും കൂടാതെ 26 വർഷവും, നാലു മാസവും ജയിൽ ശിക്ഷ വിധിച്ച നിലപാടിനെതിരെ വിമർശിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയത്. നിക്കരാഗ്വേയിലെ പൗരന്മാരുമായി ബന്ധപ്പെട്ട കാര്യത്തിൽ അപമാനകരമായ രീതിയിലുള്ള ഇടപെടൽ വൈദികൻ നടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ ആരോപിച്ചു. നേരത്തെ 222 ആളുകൾക്ക് ഒപ്പം അമേരിക്കയിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞ ദിവസം മതഗൽപ്പ രൂപതയുടെ മെത്രാനായ അൽവാരസിന് അവസരം കിട്ടിയിരുന്നു. എന്നാൽ തന്റെ ജനത്തിന്റെ ഒപ്പം ആയിരിക്കാൻ രാജ്യത്ത് തന്നെ തുടരാൻ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു. ജിനോടേഗയിലെ എൽ ടെപയാക് ഫ്രാൻസിസ്കൻ ആശ്രമത്തിൽവെച്ച് നൽകിയ സന്ദേശത്തിൽ ബിഷപ്പ് അൽവാരസിന്റെ തീരുമാനത്തെ ഫാ. കോസിമോ ഡാമിയാനോ പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ഫാ. കോസിമോയെ സന്ദർശിച്ച് വിദേശ പൗരന്മാരുമായി ബന്ധപ്പെട്ട വകുപ്പിലെ അധികൃതരെ മനാഗ്വേയിൽചെന്ന് കാണാൻ ആവശ്യപ്പെട്ടു. പിന്നീട് രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന വാർത്ത പുറത്തുവരുന്നത് വരെ അദ്ദേഹത്തെപ്പറ്റി അറിവൊന്നും ഇല്ലായിരുന്നു. അമേരിക്കയിലേക്ക് പോകാൻ വിസമ്മതിച്ചതിന്റെ പിറ്റേ ദിവസമാണ് ബിഷപ്പ് അൽവാരസിനെതിരെ കോടതി, വിധി പുറപ്പെടുവിച്ചത്. ചതി, വ്യാജവാർത്ത പ്രചരണം, ജോലി ചെയ്യുന്നതിൽ നിന്ന് ഉദ്യോഗസ്ഥനെ തടയാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ കുറ്റവാളികളാക്കുന്ന നിക്കരാഗ്വേ ഭരണകൂടത്തിന്റെ നടപടി ആഗോളതലത്തില്‍ കുപ്രസിദ്ധമാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും തിരുത്താന്‍ ഒര്‍ട്ടേഗ ഭരണകൂടം തയാറല്ല.
Image: /content_image/News/News-2023-02-18-11:26:51.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 20590
Category: 10
Sub Category:
Heading: മതപീഡനങ്ങൾക്കു ഇടയിലും തിരുവചനം പ്രഘോഷിക്കപ്പെടുന്നു: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തിരുവചനമായിരുന്നു ആദിമസഭയുടെയും ഏക കൈമുതലെന്നും, അതുകൊണ്ടുതന്നെ മതപീഡനങ്ങൾ തിരുവചനങ്ങൾ വിവിധയിടങ്ങളിൽ അറിയിക്കപ്പെടാൻ ഇടയാക്കിയെന്നും അത് ഇന്നും തുടരുകയാണെന്നും ഫ്രാൻസിസ് പാപ്പ. 'ആഗോള ബൈബിൾ സഖ്യ'ത്തിന്റെ ജനറൽ സെക്രട്ടറി റവ. ഡിർക് ഗെവേഴ്സ് ഉൾപ്പെടെയുളള പ്രതിനിധിസംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കുകയായിരിന്നു പാപ്പ. ലോകജനസംഖ്യയുടെ പകുതിയിലധികം പേരുടെയും മാതൃഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാന്‍ ഇടപെടല്‍ നടത്തിയിട്ടുള്ള കൂട്ടായ്മയാണ് യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസ് (യുബിഎസ്). വചനം പ്രസംഗിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യുന്നത് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിലാണെന്നും ആദിമസഭയിൽ സംഭവിച്ചത് തന്നെയാണ് ഇന്നത്തെ സഭയിലും നടന്നുവരുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യേശുവിന്റെ പെസഹ അനുഭവത്തിനും പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ട പെന്തക്കുസ്ത അനുഭവത്തിനും ശേഷം യേശുവിന്റെ അപ്പസ്തോലന്മാർ തിരുവചനപ്രഘോഷണം നടത്തുന്നതും, യേശു ക്രിസ്തുവിന്റെ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ വചനത്തിന്റെ അർത്ഥം വിവരിക്കുന്നതും, വചനത്തെ നല്ലതല്ലാത്ത ഉദ്ദേശത്തോടെ ഉപയോഗിക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതുമാണ് നാം അപ്പസ്തോല നടപടികളിൽ കാണുന്നത്. ദൈവവചനത്തോട് ബധിരത അഭിനയിക്കുന്ന ലോകത്തിൽ, മതപീഡനങ്ങൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളാണ് സഭ നേരിടുന്നത്.വചനപ്രഘോഷണം നടത്തുന്ന സഭ പീഡിപ്പിക്കപ്പെടുമ്പോൾ, വചനമെന്ന കൈമുതലുമായാണ് സഭാതനയർ പലായനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, മതപീഡനങ്ങൾ ദൈവവചനം മറക്കാനല്ല, പ്രചരിപ്പിക്കാനുള്ള അവസരമായി മാറുന്നു. ഇന്നത്തെ ലോകത്തിലും വിവിധയിടങ്ങളിൽ ക്രൈസ്‌തവർ പലായനം ചെയ്യപ്പെടുവാൻ നിര്‍ബന്ധിതരാകുന്നുവെങ്കിലും അവരും ആദിമ ക്രിസ്ത്യാനികളെപ്പോലെ, തങ്ങൾക്ക് ലഭിച്ച തിരുവചനം തങ്ങളോടൊപ്പം വഹിച്ചുകൊണ്ടാണ് പോകുന്നത്. അവർ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും, ക്രിസ്തുവിന്റെ കുരിശിനെ ആശ്ലേഷിച്ചുകൊണ്ട് എന്നും നിലനിൽക്കുന്ന തിരുവചനത്തെ ആരാധിക്കുകയും ചെയ്യുന്നു. തിരുവചനം വിവിധ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തുകയും, അവ വിതരണം നടത്തുകയും ചെയ്യുന്നതിലൂടെയും വചന പ്രഘോഷണത്തിനായുള്ള മറ്റു പ്രവർത്തനങ്ങളിലൂടെയും ആഗോള ബൈബിൾ സഖ്യത്തിലെ അംഗങ്ങൾ ചെയ്യുന്ന സേവനത്തിന് നന്ദി പറഞ്ഞ പാപ്പ, ദൈവത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സഹായിക്കുന്ന പരിശുദ്ധാത്മാവ് അവർക്ക് തുണയാകട്ടെയെന്നും വിശുദ്ധ ഗ്രന്ഥം കേൾക്കുന്ന എല്ലാവരും വിശ്വാസത്തിന്റെ അനുസരണത്തിലേക്കു കടന്നുവരുവാന്‍ ഇടയാകട്ടെയെന്നും ആശംസിച്ചു. 1946-ൽ സ്ഥാപിതമായ യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസിനു 240-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. Tag: Pope Francis meets with an ecumenical delegation of the United Bible Societies, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-18-13:09:53.jpg
Keywords: പാപ്പ
Content: 20591
Category: 1
Sub Category:
Heading: ദുരിത ബാധിതരെ സഹായിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സിറിയന്‍ ആര്‍ച്ച് ബിഷപ്പിന് ഹംഗറിയുടെ ഉറപ്പ്
Content: ബുഡാപെസ്റ്റ്: ഭൂകമ്പത്തില്‍ സര്‍വ്വതും നഷ്ട്ടമായ സിറിയയിലെ ദുരിതബാധിതരെ സഹായിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സിറിയന്‍ ആര്‍ച്ച് ബിഷപ്പിന് ഹംഗറിയുടെ ഉറപ്പ്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വിനാശകരമായ ഭൂകമ്പത്തിന് ഇരയായ സിറിയയെ സഹായിക്കുവാന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനാണ് ആലപ്പോയിലെ വിരമിച്ച സിറിയന്‍ മെല്‍ക്കൈറ്റ് മെത്രാപ്പോലീത്ത ജീന്‍-ക്ലമന്റ് ജീന്‍ബാര്‍ട്ടിന് അയച്ച കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഭൂകമ്പത്തില്‍ മെത്രാപ്പോലീത്തയുടെ അരമന തകര്‍ന്നു വീണു, ഗുരുതരമായ പരിക്കേറ്റ ബിഷപ്പ് ജീന്‍ബാര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയുവാനിടയായതിനെ തുടര്‍ന്നാണ്‌ ഓര്‍ബന്റെ സഹായ വാഗ്ദാനമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്സ് ഓഫീസിന്റെ തലവനായ ബെര്‍ട്ടാലാന്‍ ഹാവാസി ഹംഗേറിയന്‍ ന്യൂസ് ഏജന്‍സിയായ ‘എം.ടിഐ’യോട് പറഞ്ഞു. ദുരന്ത വാര്‍ത്തകള്‍ കേട്ടതില്‍ താന്‍ അത്യധികം ആശങ്കാകുലനാണെന്നും, മെത്രാപ്പോലീത്ത അപകടനില തരണം ചെയ്തു എന്നറിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ഓര്‍ബന്‍ പറഞ്ഞു. കഷ്ടതകള്‍ക്കിടയില്‍ സിറിയന്‍ ജനതക്കൊപ്പം ഹംഗറി ഉണ്ടാകുമെന്നും ഓര്‍ബന്‍ ഉറപ്പ് നല്‍കി. ദുരന്തത്തെ അതിജീവിക്കുവാനും സാധാരണ ജീവിതം ആരംഭിക്കുവാനും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കുറിച്ച ഓര്‍ബന്‍ ഭൂകമ്പത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെയും ഭവനങ്ങള്‍ നഷ്ടപ്പെട്ടവരെയും ബഹുമാനത്തോടെ ഓര്‍ക്കുന്നുവെന്നും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടും പീഡനമേല്‍ക്കുന്നവരെ സഹായിക്കുവാന്‍ പ്രത്യേക ഭരണകാര്യാലയത്തിനു വരെ രൂപം നല്‍കിയ രാജ്യം കൂടിയാണ് ഹംഗറി. അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി രൂപീകരിച്ച സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ‘ഹംഗറി ഹെല്‍പ്സ്’ പദ്ധതി വഴി ഹംഗറി സര്‍ക്കാര്‍ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ക്രൈസ്തവരെ പ്രത്യേകം സഹായിച്ചു വരുന്നുണ്ട്. പ്രാദേശിക ദേവാലയങ്ങളുടെ സഹകരണത്തോടെ സഹായങ്ങള്‍ നേരിട്ട് ആവശ്യക്കാരിലെത്തിക്കുന്ന ഈ പദ്ധതി നിരവധി സന്നദ്ധ സംഘടനകള്‍ മാതൃകയാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. Tag: Viktor Orbán Assures Syrian Archbishop of Hungary’s Help after Earthquake, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-18-14:57:44.jpg
Keywords: സിറിയ, ഹംഗറി
Content: 20592
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗബന്ധത്തിനെതിരെ വിശ്വാസത്തില്‍ ഉറച്ച് നിന്നു പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
Content: വിക്ടോറിയ: ഓസ്ട്രേലിയയില്‍ സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ കത്തോലിക്ക വിശ്വാസത്തില്‍ ഉറച്ച് നിന്നു പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതു വിവാദത്തില്‍. എൽജിബിടി സമൂഹത്തെ സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ അപമാനിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് കത്തോലിക്കാ വിശ്വാസിയായ പോലീസ് ഉദ്യോഗസ്ഥൻ ബ്രൂണോ സ്റ്റഫീരിയെ പോലീസ് സേനയിൽ നിന്നും പിരിച്ചുവിട്ടത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നടന്ന സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജോലിസ്ഥലത്ത് എൽജിബിടി വിഭാഗത്തിൽപ്പെടുന്നവർക്ക് സമത്വം നൽകണമെന്ന പ്രചാരണവുമായി വിക്ടോറിയൻ പോലീസ് മുന്നോട്ടു പോകുന്നതിനെതിരെയാണ് ബ്രൂണോ പോസ്റ്റുകളിലൂടെ വിമർശിച്ചത്. അദ്ദേഹം സാമൂഹ്യ മാധ്യമത്തിലും, പോലീസ് സേനയുടെ സമ്പർക്ക മാധ്യമമായ യാമറിലും ഇട്ട പത്തോളം കമന്റുകളാണ് അന്വേഷണത്തിന്റെ പരിധിയിൽ വന്നത്. വിക്ടോറിയ പോലീസ് വകുപ്പിൽ എൽജിബിടി വിഷയത്തിൽ ഇടുങ്ങിയ ചിന്താഗതി, അസഹിഷ്ണുത, വിഭാഗീയത എന്നിവ ഉണ്ടാകാൻ കാരണക്കാർ ഏതാനും ചില മുതിർന്ന പോലീസുദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, സമൂഹത്തിന്റെ പൊതുവായ നന്മയെക്കാൾ ഉപരി സ്വന്തം താല്പര്യത്തിനാണ് അവർ പ്രാധാന്യം നൽകുന്നതെന്നും പറഞ്ഞു. അന്വേഷണത്തിനുശേഷം വിക്ടോറിയ പോലീസ് വകുപ്പിന്റെ ഡിസിപ്ലിനറി പാനല്‍ ഉദ്യോഗസ്ഥനെ തിരിച്ചുവിടാനുള്ള തീരുമാനം എടുക്കുകയായിരിന്നു. തീരുമാനത്തിനെതിരെ താൻ അപ്പീൽ പോകുമെന്നും, വിശ്വാസത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അറുപത്തിരണ്ടു വയസ്സുള്ള ബ്രൂണോ സ്റ്റഫീരി 'ദ ഏജ്' എന്ന മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഇത്രയും നാൾ നീണ്ട കുറ്റമറ്റ സർവീസിൽ നിന്നും പുറത്താക്കിയതിൽ നിരാശനാണെന്നും എന്നാൽ ക്രൈസ്തവ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സംഘടനയായ ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി സ്റ്റഫീരിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തു എത്തിയിട്ടുണ്ട്. 2021ൽ ഓസ്ട്രേലിയ ഡേ റദ്ദ് ചെയ്യുകയും, എൽജിബിടി റാലി നടത്താൻ അനുമതി നൽകുകയും ചെയ്ത സർക്കാർ നടപടിയെയും രൂക്ഷമായി വിമർശിച്ച ആളാണ് ബ്രൂണോ സ്റ്റഫീരി. സിഡ്നിയിലെ ഒരു സ്കൂളിൽ എൽജിബിടി സംഘടനയ്ക്ക് അവിടുത്തെ അദ്ധ്യാപക കൂട്ടായ്മയിലുള്ള ഒരാൾ രൂപം നൽകിയപ്പോൾ ഫേസ്ബുക്കിലൂടെ അദ്ദേഹം വിമർശനം ഉയർത്തുകയും, പിന്നീട് ഈ സംഭവത്തിന്റെ പേരിൽ അന്വേഷണ വിധേയനാവുകയും ചെയ്തിട്ടുണ്ട്. അധ്യാപകരുടെ സമാനമായ ചിന്തകൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അപമാനകരമായ തെറ്റാണെന്നാണ് സ്റ്റഫീരി അന്ന് പോസ്റ്റ് ചെയ്തത്.
Image: /content_image/News/News-2023-02-18-15:57:33.jpg
Keywords: ഓസ്ട്രേ
Content: 20593
Category: 1
Sub Category:
Heading: ലിബിയയില്‍ ബന്ദിയാക്കപ്പെട്ട 6 ക്രൈസ്തവ വിശ്വാസികള്‍ മോചിതരായി
Content: ട്രിപ്പോളി: പടിഞ്ഞാറന്‍ ലിബിയയില്‍വെച്ച് അക്രമി സംഘം തട്ടിക്കൊണ്ടു പോയ 6 കോപ്റ്റിക് ക്രൈസ്തവര്‍ മോചിതരായതായി ഈജിപ്തിന്റെ വിദേശകാര്യ മന്ത്രാലയം. ട്രിപ്പോളിയിലെ ഈജിപ്ഷ്യന്‍ എംബസിയെ ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ വക്താവായ അഹമദ് അബു സെയിദ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ സുരക്ഷിതമായ മോചനം സാധ്യമാക്കുന്നതിനായി തങ്ങള്‍ വലിയ പ്രയത്നം നടത്തുന്നുണ്ടെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയവരെ പടിഞ്ഞാറന്‍ ലിബിയയിലെ ഒരു അനധികൃത കുടിയേറ്റ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് ഈജിപ്തിലെ നിയമസാമാജികനായ മോസ്തഫ ബാക്രി പറഞ്ഞു. അതേസമയം ബെങ്കാസിയില്‍ ട്രിപ്പോളിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു തട്ടിക്കൊണ്ടു പോയതെന്നാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുമായി അടുത്ത മാധ്യമ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തട്ടിക്കൊണ്ടുപോയവര്‍ ബന്ധികള്‍ ഓരോരുത്തരേയും മോചിപ്പിക്കുന്നതിന് 30,000 ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2011-ല്‍ നാറ്റോയുടെ പിന്തുണയുള്ള ജനകീയ പ്രക്ഷോഭത്തിനിടയില്‍ നീണ്ടകാലം ലിബിയയില്‍ ഏകാധിപത്യപരമായി ഭരിച്ചിരുന്ന മൊഹമ്മദ്‌ ഖദ്ദാഫി കൊല്ലപ്പെട്ടതോടെയാണ് ലിബിയയിലെ സമാധാനാന്തരീക്ഷം ആകെ താറുമാറായത്. എണ്ണയാല്‍ സമ്പുഷ്ടമായ ലിബിയയുടെ ഭരണം കയ്യാളുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും വിവിധ പോരാളി സംഘടനകളും തമ്മില്‍ വടംവലിയാണ്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള പ്രധാനമന്ത്രി അബ്ദുല്‍ഹമീദ് ദെബെയിബായുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മിലിട്ടറി നേതാവ് ഖലീഫ ഹാഫ്താറിന്റെ പിന്തുണയോടെ കിഴക്കന്‍ ഭാഗത്ത് അധികാരത്തിലിരിക്കുന്ന പ്രാദേശിക ഭരണകൂടം കഴിഞ്ഞ മാര്‍ച്ചില്‍ വെല്ലുവിളിച്ചിരുന്നു. 2015-ല്‍ പടിഞ്ഞാറന്‍ ലിബിയയില്‍ 21 കോപ്റ്റിക് ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ശിരഛേദം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടതോടെ ലിബിയയില്‍ നിര്‍മ്മാണം, കൃഷി, വ്യവസായം എന്നീ മേഖലകളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പതിനായിരകണക്കിന് കോപ്റ്റിക് ക്രൈസ്തവര്‍ ലിബിയ വിട്ടിരുന്നു. അതേസമയം നിലനില്‍പ്പിന് വേണ്ടി നിരവധി പേര്‍ ഇപ്പോഴും ലിബിയയില്‍ ജോലി ചെയ്യുന്നുണ്ട്.
Image: /content_image/News/News-2023-02-18-20:31:15.jpg
Keywords: ലിബിയ
Content: 20594
Category: 18
Sub Category:
Heading: രാജ്യം എന്നത് അതതു കാലത്ത് രാജ്യം ഭരിക്കുന്ന സർക്കാരുകളല്ല: കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ
Content: തിരുവനന്തപുരം: രാജ്യം എന്നത് അതതു കാലത്ത് രാജ്യം ഭരിക്കുന്ന സർക്കാരുകളല്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ മഹാരാജ്യം എന്നത് ഓരോ കാലത്തു രാജ്യം ഭരിക്കുന്ന സർക്കാരുകളാണെന്ന തെറ്റിദ്ധാരണ പുലർത്താൻ പാടില്ല. തെരഞ്ഞെടുക്കപ്പെട്ട കാലത്തേക്കുള്ള കാവൽക്കാരാണ് സർക്കാരുകൾ. അതു തിരിച്ചറിയാനായി പൗരബോധമുള്ള ഒരു സമൂഹത്തെ പരിശീലിപ്പിക്കാൻ അധ്യാപകർക്കു കഴിയണം. ഇന്ത്യാ മഹാരാജ്യത്തിന്റെ ഉത്തമമായ പൈതൃകത്തെ കൈമോശം വരുത്തുന്നതിന് ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരേ ശബ്ദമുയർത്താൻ കെൽപുള്ള പൗരന്മാരെ സൃഷ്ടിക്കുവാൻ ഗുരുവിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കാണു കഴിയുക എന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സമർപ്പണത്തിലൂടെ ദേശത്തെ കെട്ടിപ്പടുക്കുന്നതിൽ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതര സമൂഹങ്ങൾക്കൊപ്പം നിർണായകമായ പങ്കാണ് വഹിച്ചിട്ടുളതെന്ന് അദ്ദേഹം പറഞ്ഞു. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാർ ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ ചടങ്ങിൽ കർദ്ദിനാൾ പൊന്നാടയണിയിച്ച് ആദരിച്ചു. മികച്ച അധ്യാപകർക്കും മികച്ച രൂപതയ്ക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ കർദിനാൾ സമ്മാനിച്ചു. മികച്ച അധ്യാപകർക്കുള്ള പുരസ്കാരത്തിന് അർഹരായ തൃശൂർ മരിയാപുരം മിഷൻ ഹോം എൽപി സ്കൂളിലെ പ്രധാന അധ്യാപകൻ ജോഷി വടക്കൻ, കണ്ണൂർ കേളകം മഞ്ഞളാംപുറം യുപി സ്കൂളിലെ പ്രധാന അധ്യാപിക റോസമ്മ പി. ഡി (യുപി വിഭാഗം), മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ സോഷ്യൽ സയ ൻസ് അധ്യാപകൻ പി. റോബിൻ ജോസഫ് (ഹൈസ്കൂൾ), പാലാ സെന്റ് തോമസ് എ ച്ച്എസ്എസ് പ്രിൻസിപ്പൽ മാത്യു എം കുര്യാക്കോസ് (ഹയർസെക്കൻഡറി) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പ്ലാസ്റ്റിക് ഫ്രീ കാമ്പസിനുള്ള പുരസ്കാരത്തിനു കറ്റാനം പോപ് പയസ് 11 എച്ച്എസ്എസും മികച്ച രൂപതയ്ക്കുള്ള പുരസ്കാരത്തിന് നെയ്യാറ്റിൻകര രൂപതയും അർഹമായി.
Image: /content_image/India/India-2023-02-19-07:44:13.jpg
Keywords: ബാവ