Contents
Displaying 20171-20180 of 25027 results.
Content:
20565
Category: 9
Sub Category:
Heading: ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കുന്ന 'കൃപാഭിഷേക ധ്യാനം' ന്യൂ ജേഴ്സിയില്‍ ഏപ്രിൽ 20, 21, 22, 23 തീയതികളില്‍
Content: "അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു".(ലൂക്ക 9:1-2) ന്യൂജേഴ്സി: അനുഗ്രഹീത വചന പ്രഘോഷകനും, സൗഖ്യ വിടുതല്‍ ശുശ്രുഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കുന്ന 'കൃപാഭിഷേകധ്യാനം' ഏപ്രിൽ 20, 21, 22, 23 ( വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂജേഴ്സിയില്‍ നടക്കും. ന്യൂ ജേഴ്സിയലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയമാണ് 'കൃപാഭിഷേകധ്യാനം 2023' ന് ആതിഥേയത്ത്വം വഹിക്കുന്നത്. ഏപ്രിൽ 20-ന് വ്യാഴാഴ്ച അഞ്ചു മണിക്ക് ആരംഭിച്ചു 9-ന് സമാപിക്കും. തുടർന്ന് 21, 22, 23 തീയതികളില്‍ രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5 മണി വരെ യാണ് ധ്യാന പരിപാടികൾ നടക്കുക. ധ്യാനശുശ്രൂഷകളോടനുബന്ധിച്ചു കൈവയ്പു പ്രാര്‍ത്ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. അണക്കര ടീം ആയിരിക്കും ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുക്കുന്നത്. കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാപരിപാടികളിലൂടെ പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്‌നേഹസാന്നിധ്യം അനുഭവിക്കാന്‍, പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാന്‍.... ആത്മാഭിഷേകത്തിന്റെ അഗ്‌നിയാല്‍ ജ്വലിക്കാന്‍ ലഭിക്കുന്ന ഈ അസുലഭാവസരം പ്രയോജനപ്പെടുത്താന്‍ ഇടവക വികാരി റവ.ഫാ. ആൻ്റണി പുല്ലുകാട്ടും, ട്രസ്റ്റിമാരും, സംഘാടകരും എല്ലാവരേയും സ്‌നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://www.StThomasSyroNJ.org/retreat2023 എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരാള്‍ക്ക് (14 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍) 30 ഡോളറാണ് റെജിസ്‌ട്രേഷന്‍ ഫീ നിശ്ചയിച്ചിരിക്കുന്നത്. 1000-പേർക്ക് പങ്കെടുക്കാനായിട്ടാണ് സീറ്റുകൾ നിജപ്പെടുത്തിയിരിക്കുന്നത്. സീറ്റുകള്‍ പെട്ടെന്ന് തീരുന്നതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിക്കുന്നു. #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# മിനേഷ് ജോസഫ് (കോര്‍ഡിനേറ്റര്‍), 201-978-9828, ടോം പെരുമ്പായില്‍ (കോര്‍ഡിനേറ്റര്‍) 646-326-3708, മേരിദാസന്‍ തോമസ് (കോര്‍ഡിനേറ്റര്‍) 201-912-6451, ആനിയമ്മ വേങ്ങത്തടം (കോര്‍ഡിനേറ്റര്‍) 732-485-7776, ഷൈന്‍ സ്റ്റീഫന്‍ (കോര്‍ഡിനേറ്റര്‍) 908-591-9623, ലിഞ്ജു ജോർജ് (കോര്‍ഡിനേറ്റര്‍) 973-980-8675, ജോർജ് കൊറ്റം (കോര്‍ഡിനേറ്റര്‍) 908-489-9389. സെബാസ്റ്റ്യന്‍ ആൻ്റണി (ട്രസ്റ്റി) (732-690-3934), ടോണി മാങ്ങന്‍ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848-391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.
Image: /content_image/Events/Events-2023-02-15-10:18:33.jpg
Keywords: ഡൊമിനി

20566
Category: 13
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികളുടെ മുന്നില്‍ പതറാതെ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് എട്ടുവര്‍ഷം
Content: കെയ്റോ: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയ്ക്കു മുന്നില്‍ പതറാതെ ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തുപിടിച്ചതിന്റെ പേരില്‍ കഴുത്തറുത്തു കൊലയ്ക്കു ഇരയായ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് എട്ടുവര്‍ഷം. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇത് ആഗോള തലത്തില്‍ ചര്‍ച്ചയായി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങൾ കണ്ടെത്തി. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍, ഇവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയതു ഇവരുടെ വിശ്വാസ തീക്ഷ്ണത മനസിലാക്കിയതിനാലായിരിന്നു. ഇതില്‍ മാർട്ടിൻ മോസ്ബാക്ക് , രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു. ഇത് പുസ്തകത്തിലും പ്രമേയമായി. വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാർ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. 21 രക്തസാക്ഷികളും എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടിയുള്ള വിശുദ്ധരാണെന്ന് 2021-ല്‍ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറില്‍ ഫ്രാൻസിസ് പാപ്പ പറഞ്ഞിരിന്നു. ഇവരുടെ ജീവിതം കേന്ദ്രമാക്കി സിനിമ ഒരുങ്ങുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-02-15-10:47:23.jpg
Keywords: തീവ്രവാ

20567
Category: 10
Sub Category:
Heading: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഇനിമുതൽ ദിവ്യകാരുണ്യ ചാപ്പലും
Content: അറ്റ്‌ലാന്റ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ അമേരിക്കയിലെ അറ്റ്‌ലാന്റ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ കൂദാശ ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അറ്റ്‌ലാന്റ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്മായറാണ് ചാപ്പലിന്റെ കൂദാശ നിർവഹിച്ചത്. ആഴ്ചയിലെ ഏഴു ദിവസങ്ങളിലും 24 മണിക്കൂറും വിശ്വാസികൾക്ക് ഇതിൽ പ്രവേശിച്ച് പ്രാർത്ഥിക്കാൻ സാധിക്കും. ഹാർട്ട്സ്ഫീൽഡ്- ജാക്സൺ വിമാനത്താവളത്തിലെ ചാപ്ലിൻമാരുടെയും, അറ്റ്‌ലാന്റ അതിരൂപതയുടെയും ശ്രമഫലം വഴിയാണ് ചാപ്പൽ തുറക്കാൻ കാരണമായത്. ആർച്ച് ബിഷപ്പിന്റെ അനുമതിയോടുകൂടി കഴിഞ്ഞ നവംബർ മാസം തന്നെ സക്രാരി ഇവിടെ പ്രതിഷ്ഠിച്ചിരുന്നു. യാത്രക്കാർക്കും, വിമാനത്താവളത്തിലെ ജീവനക്കാർക്കും മാത്രമേ ഇതുവരെ ചാപ്പലിൽ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ. വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ വേണ്ടി ലോകത്തിന്റെ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇവിടെ ഒരു ചാപ്പൽ വളരെയധികം ആവശ്യമായിരുന്നുവെന്ന് ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. കെവിൻ പീക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം പ്രതിദിനം മൂന്നുലക്ഷത്തോളം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോകുന്നത്. 64000 ജോലിക്കാർ എങ്കിലും എപ്പോഴും വിമാനത്താവളത്തിൽ കാണുമെന്നും, ഈ അംഗസംഖ്യ ഒരു പട്ടണത്തിലെയോ, നഗരത്തിലെയോ ജനസംഖ്യയ്ക്ക് തുല്യമാണെന്നും ഫാ. കെവിൻ ചൂണ്ടിക്കാട്ടി. ഒട്ടും പ്രതീക്ഷിക്കാത്തയിടത്ത് ക്രിസ്തുവിനെ കണ്ടുമുട്ടാനായി സാഹചര്യം ഒരുക്കിത്തരുന്ന ചാപ്പൽ, ഇതിനോടകം തന്നെ നിരവധി ജീവിതങ്ങളെ സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫാ. കെവിന്റെ പിതാവ് ജോസഫ് പീക്ക് ഒരു പൈലറ്റ് ആയിരുന്നു. തന്റെ പിതാവിന് ദിവ്യകാരുണ്യ ഭക്തി കാത്തുസൂക്ഷിച്ച വ്യക്തിയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ടെർമിനലിലാണ് ചാപ്പൽ സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2023-02-15-12:10:08.jpg
Keywords: ചാപ്പ, ദിവ്യകാരുണ്യ

20568
Category: 13
Sub Category:
Heading: ഭൂകമ്പത്തിനു ഇരയായവരുടെ കണ്ണീര്‍ തുടച്ച് ക്രിസ്ത്യന്‍ സംഘടന സമരിറ്റന്‍ പഴ്സിന്റെ ഫീല്‍ഡ് ഹോസ്പിറ്റല്‍
Content: അന്ത്യോക്യ (തുര്‍ക്കി): കനത്ത ഭൂകമ്പത്തിനു ഇരയായ തുര്‍ക്കി ജനതക്ക് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സിന്റെ കൈത്താങ്ങ്. ചരിത്രപരമായി അന്ത്യോക്യ എന്നറിയപ്പെടുന്ന അന്റാക്യായിലേക്ക് 52 ബെഡുള്ള അടിയന്തിര ഫീല്‍ഡ് ഹോസ്പിറ്റല്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. രണ്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ റൂമുകളും, ഒരു ഫാര്‍മസിയും ഉള്‍പ്പെടുന്നതാണ് ഫീല്‍ഡ് ഹോസ്പിറ്റല്‍. ഹോസ്പിറ്റലിന് പുറമേ, സാനിറ്ററി വസ്തുക്കള്‍, സോളാര്‍ ലൈറ്റുകള്‍, ടാര്‍പ്പോളിന്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 90 മെട്രിക് ടണ്‍ ചരക്കും വഹിച്ചുകൊണ്ടുള്ള 747 ചാര്‍ട്ടേഡ് ഫ്ലൈറ്റ് വ്യാഴാഴ്ച വൈകിട്ടാണ് അറ്റ്‌ലാന്റയില്‍ നിന്നും തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്. നൂറോളം മെഡിക്കല്‍ വിദഗ്ദരെയും, സാങ്കേതിക വിദഗ്ദരേയും ഉടന്‍ തന്നെ അയക്കുമെന്നും, അവരില്‍ ചിലര്‍ ഇതിനോടകം തന്നെ തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്നും സംഘടനയുടെ അധ്യക്ഷൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം കൂട്ടിച്ചേര്‍ത്തു. പുരാതന റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ അന്ത്യോക്യയില്‍ ഏതാണ്ട് 4,00,000-ത്തോളം ആളുകളാണ് താമസിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് തെക്കന്‍ തുര്‍ക്കിയെയും, സിറിയയെയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 7.8, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട പ്രകമ്പനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ഉണ്ടായത്. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്തു അടിയന്തര സഹായം സമരിറ്റന്‍ പഴ്സ് ലഭ്യമാക്കുകയായിരിന്നു. കഴിഞ്ഞ ഒരു ദശകമായി പൊളിച്ച് മാറ്റി സ്ഥാപിക്കാവുന്ന അടിയന്തിര ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ രൂപകല്‍പ്പന ചെയ്തു ദുരന്ത ബാധിത രാഷ്ട്രങ്ങളില്‍ സമരിറ്റന്‍ പഴ്സ് സഹായമെത്തിക്കുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധി കാലത്ത് ഇറ്റലി, ബഹാമാസ്, ന്യൂയോര്‍ക്ക് സിറ്റി, ലോസ് ആഞ്ചലസ്, ജാക്ക്സണ്‍, മിസ്സിസ്സിപ്പി, ലെനോയിര്‍, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ സമരിറ്റന്‍ പഴ്സിന്റെ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തത്. ക്രിസ്ത്യന്‍ ഡോക്ടര്‍മാരുടെയും, നേഴ്സുമാരുടെയും, മറ്റ് മെഡിക്കല്‍ വിദഗ്ദരുടെയും സന്നദ്ധസേനക്ക് തന്നെ സംഘടന രൂപം നല്‍കിയിട്ടുണ്ട്. സമരിറ്റന്‍ പഴ്സിനു പുറമേ, വേള്‍ഡ് വിഷന്‍, സെന്‍ഡ് റിലീഫ്, എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് എന്നീ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി തുര്‍ക്കിയിലും സിറിയയിലും സജീവമാണ്.
Image: /content_image/News/News-2023-02-15-14:45:08.jpg
Keywords: തുര്‍ക്കി, സഹായ

20569
Category: 1
Sub Category:
Heading: സലേഷ്യന്‍ സമൂഹാംഗം വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയുടെ പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയുടെ പുതിയ പ്രീഫെക്ടായി സലേഷ്യന്‍ സമൂഹാംഗമായ ഫാ. മൗറോ മന്തോവാനിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായും ഡീനായും റെക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ തോമസ് അക്വിനാസ് അക്കാദമി അംഗമായും, സർവകലാശാല സഭാവിഭാഗങ്ങളുടെ യോഗ്യതാപരിശോധനാ സമിതിയുടെ അംഗമായും സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. 1475-ൽ സ്ഥാപിതമായ വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറി ചരിത്രഗ്രന്ഥങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരങ്ങളിലൊന്നാണ്. 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും ഗുട്ടൻബർഗ് അച്ചടികണ്ടുപിടിക്കും മുൻപ്, അതായത് 15-ാം നൂറ്റാണ്ടിനും മുൻപുള്ള കല്ലച്ചിൽ പകർത്തിയെടുക്കപ്പെട്ട 'ഇൻകുനാബുല' എന്നറിയപ്പെടുന്ന പ്രാചീന ഗ്രന്ഥങ്ങളുടെ (incunabula) 9000 പ്രതികളും വത്തിക്കാൻ ഗ്രന്ഥശാലയിലുണ്ട്. 300,000-ത്തിലധികം നാണയങ്ങളും മെഡലുകളും, 150,000-ത്തിലധികം പ്രിന്റുകളും, ആയിരക്കണക്കിന് ഡ്രോയിംഗുകളും കൊത്തുപണികളും, 200,000-ലധികം ഫോട്ടോഗ്രാഫുകളും വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയുടെ മാത്രം പ്രത്യേകതയാണ്. 1966 ജനുവരി മൂന്നിന് ഇറ്റലിയിലെ മോണ്‍കാലിയേരി എന്ന പ്രദേശത്ത് ജനിച്ച മൗറോ, 1986 സെപ്തംബർ 8-ന് സലേഷ്യൻ സമൂഹത്തില്‍ ചേര്‍ന്നു പ്രഥമ വ്രതവാഗ്ദാനം നടത്തി. 1994 സെപ്റ്റംബർ 12-ന് ടൂറിനിൽവെച്ചായിരിന്നു തിരുപ്പട്ട സ്വീകരണം. തുടർന്ന് തത്വശാസ്ത്രത്തിൽ ഉന്നതപഠനം സ്പെയിനിലെ സലമാങ്കയിൽ പൂർത്തീകരിക്കുകയും, പിന്നീട് ദൈവശാസ്ത്രത്തിൽ റോമിലെ ആൻജെലിക്കും യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. പുതിയ നിയമനത്തോടെ ആർക്കൈവിസ്റ്റും ലൈബ്രേറിയനുമായ ആർച്ച് ബിഷപ്പ് ആഞ്ചലോ വിൻസെൻസോ സാനിക്കൊപ്പമാണ് ഫാ. മൗറോ, ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടത്. Tag: Salesian priest named prefect of Vatican library malayalam, Jeff Williams, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-15-16:10:47.jpg
Keywords: ലൈബ്രറി

20570
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ അറുപതുകാരന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
Content: ലാഹോര്‍: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് സമീപകാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ നിന്നും വീണ്ടും മനുഷ്യാവകാശ ലംഘനത്തിന്റെ വാര്‍ത്ത. ഫൈസലാബാദിലെ യൂസഫാബാദ് മേഖലയിലെ സിതാര ആരിഫ് (സൈറ) എന്ന പതിനഞ്ചു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ശേഷം വിവാഹം ചെയ്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറുപതു വയസ്സുള്ള റാണാ തയ്യബ് എന്നയാളാണ് പ്രതി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-നാണ് സംഭവം നടന്നതെങ്കിലും 2 മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈറ വീട്ടുജോലിക്കാരിയായി വേല ചെയ്തിരുന്ന നൈല അംബ്രീന്‍ എന്ന സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ ഭര്‍ത്താവാണ് റാണാ തയ്യബ്. പോലീസില്‍ പോയി പരാതി കൊടുത്തുവെങ്കിലും തന്റെ പരാതി സ്വീകരിക്കുവാന്‍ പോലും തയ്യാറാകാതെ സ്റ്റേഷനില്‍ നിന്നും പുറത്താക്കുകയാണ് പോലീസ് ചെയ്തതെന്നു കത്തോലിക്ക വിശ്വാസിയും, വികലാംഗനുമായ സൈറയുടെ പിതാവ് ആരിഫ് ഗില്‍ പറഞ്ഞു. മാഡം നൈല സര്‍ക്കാര്‍ ജീവനക്കാരിയായതിനാല്‍ അവര്‍ക്കും, ഭര്‍ത്താവിനും പോലീസില്‍ നല്ല സ്വാധീനമുണ്ടെന്നും, ദാരിദ്ര്യം കാരണമാണ് തങ്ങള്‍ തങ്ങളുടെ മകളെ ആ വീട്ടില്‍ വീട്ടുവേലക്ക് വിട്ടതെന്നും, തങ്ങളുടെ മകളുടെ അഞ്ചു മടങ്ങ് പ്രായക്കൂടുതലുള്ള മനുഷ്യന്‍ അവളെ നോട്ടമിടുമെന്ന്‍ വിചാരിച്ചില്ലെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 3-നാണ് തങ്ങള്‍ സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും വിഷയം അറിഞ്ഞ ഉടന്‍ തന്നെ ഫൈസലാബാദ് റീജിയണല്‍ പോലീസ് മേധാവിയുടെ അടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടുവെന്നും ഗില്ലിന്റെ അഭിഭാഷകനും, പാക്കിസ്ഥാനിലെ മൈനോരിറ്റി അലയന്‍സിന്റെ ചെയര്‍മാനും അറ്റോര്‍ണിയുമായ അക്മല്‍ ഭട്ടി പറഞ്ഞു. ഫെബ്രുവരി 4-നാണ് മദീന ടൌണ്‍ പോലീസ് സ്റ്റേഷന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തയ്യബിന്റെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് സൈറയെ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 365-ബി അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭട്ടി അറിയിച്ചു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് പതിവായിട്ടും, കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ കമ്മീഷനും, പഞ്ചാബ് പ്രവിശ്യാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ബ്യൂറോയും കാണിക്കുന്ന അലംഭാവത്തെ അക്മല്‍ ഭട്ടി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം സ്ത്രീകളാണ് വര്‍ഷംതോറും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ഇരയായി കൊണ്ടിരിക്കുന്നത്. 2021-22 കാലയളവില്‍ സംശയാസ്പദമായ അറുപതോളം മതപരിവര്‍ത്തന കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നു ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 70% പെണ്‍കുട്ടികളും 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട 2023-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏഴാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.
Image: /content_image/News/News-2023-02-15-21:16:57.jpg
Keywords: പാക്കി

20571
Category: 18
Sub Category:
Heading: മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയം കത്തിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ
Content: ന്യൂഡൽഹി: മധ്യപ്രദേശിലെ നർമദാപുരം ജില്ലയിൽ പള്ളി കത്തിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഗോത്രവർഗ വിഭാഗക്കാർ താമസിക്കുന്ന മധ്യപ്രദേശിലെ ചൗകിപൂർ ഗ്രാമത്തിലാണ് ഞായറാഴ്ച അക്രമികൾ പള്ളി ആക്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ ആകാശ് തിവാരി, അവിനാശ് പാണ്ഡെ, ശിവ റായ് എ ന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലക്നോയില്‍ സമാജ് വാദി പാർട്ടി പിന്നാക്ക നേതാവ് സ്വാമിപ്രസാദ് മൗര്യയുടെ പ്രസ്താവനയ്ക്ക് പിന്തുണയറിയിച്ച് സമുദായ നേതാക്കൾ ഹിന്ദുമതഗ്രന്ഥമായ രാംചരിത് മാനസ് കത്തിച്ചതിന്റെ പ്രതികരണമാണു പള്ളിക്കെതിരെയുണ്ടായ അക്രമത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. ജനാല തകർത്ത് അകത്തു കയറിയ അക്രമികൾ വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിയ്ക്കിരയാക്കിയിരിന്നു. ചുവരിൽ "റാം' എന്നെഴുതിയ ശേഷമാണ് ഇവര്‍ മടങ്ങിയത്. സാമുദായിക സ്പർധയുണ്ടാക്കൽ, ഭവനഭേദനം, കൊലപാതകശ്രമം, തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കുറ്റവാളികളെ പിടികൂടിയത്. ക്രൈസ്തവർക്കെതിരെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധി ച്ച് വിവിധ ക്രൈസ്തവ സംഘടനകൾ ഞായറാഴ്ച ഡൽഹിയിൽ പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2023-02-16-09:27:31.jpg
Keywords: മധ്യപ്രദേശി

20572
Category: 18
Sub Category:
Heading: ക്രൈസ്തവ സാന്നിധ്യമുള്ളിടത്ത് സാമൂഹികമായ അസമത്വങ്ങളെ പ്രതിരോധിക്കാനായിട്ടുണ്ട്: മാർ തോമസ് തറയിൽ
Content: മാരാമൺ: സമത്വത്തിന്റെ അവസ്ഥയിലേക്കുള്ള സാമൂഹിക ഘടന രൂപപ്പെടുത്തിയെങ്കിൽ മാത്രമേ സമൂഹം ഇന്നു നേരിടുന്ന തിന്മകൾക്കു പരിഹാരമാകുകയുള്ളൂവെന്നും ക്രൈസ്തവ സാന്നിധ്യമുള്ളിടത്ത് സാമൂഹികമായ അസമത്വങ്ങളെ പ്രതിരോധിക്കാനായിട്ടുണ്ടെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് സാമൂഹിക തിന്മകൾക്കെതിരേ നടന്ന യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശിക്ഷകൾ വർദ്ധിപ്പിച്ചതു കൊണ്ട് തിന്മകളെ പ്രതിരോധിക്കാനാകില്ല. സ്നേഹിക്കാനും പങ്കുവയ്ക്കാനും കഴിയുന്ന ഒരു സമൂഹസൃഷ്ടിയാണ് ആവശ്യമായിട്ടുള്ളതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ സാന്നിധ്യമുള്ളിടത്ത് സാമൂഹികമായ അസമത്വങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനായിട്ടുണ്ട്. ക്രൈസ്തവ സന്ദേശത്തിന്റെ അസ്തിത്വമായ തുടർച്ചയാണ് മനുഷ്യനെ മഹത്വത്തിലേക്കു നയിക്കുകയെന്നത്. സഹോദരന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കാതെ ക്രൈസ്തവനായി ജീവിക്കാൻ സാ ധ്യമല്ല. പലരും കടന്നുചെല്ലാൻ മടിച്ചിരുന്ന സ്ഥലങ്ങളിൽപോലും ക്രൈസ്തവ സഭകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളുമൊക്കെ ന മ്മുടെ സമൂഹത്തെ ഏറെ മുന്നിലെത്തിച്ചു. തെരുവുകുട്ടികൾ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെങ്കിൽ അതിനു കാരണം സഭകൾ ആരംഭിച്ച ബാലികാ ബാല ഭവനങ്ങളാണ്. മാനവികത നിലനിർത്തി അന്ധവി ശ്വാസങ്ങൾ ഇല്ലാതാക്കി മനുഷ്യാവകാശങ്ങൾ സംരക്ഷിച്ച് മുന്നേറാനായിട്ടുള്ളത് ക്രൈസ്തവികതയിൽ ഊന്നിയ തത്വചിന്തകളിലൂടെയാണെന്നും ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2023-02-16-10:00:21.jpg
Keywords: തറയി

20573
Category: 1
Sub Category:
Heading: തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതര്‍ക്ക് സഹായവുമായി മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ വത്തിക്കാനിലെ ഉപവി പ്രവർത്തനങ്ങളുടെ ഓഫീസായ ഡിക്കാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി മുഖേന, തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പയുടെ പ്രാഥമിക സഹായം. കത്തോലിക്കാസഭയുടെ തന്നെ കാരിത്താസ് സംഘടന നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് പുറമേയാണിത്. ഇറ്റലിയിലെ നാപോളിയിൽ നിന്നും കപ്പൽ മാർഗമാണ് സഹായങ്ങൾ തുർക്കിയിലും സിറിയയിലും എത്തിക്കുന്നത്. അതിശൈത്യം മൂലം വിഷമിക്കുന്ന ജനതയ്ക്ക് സഹായമായി 10,000 തെർമൽ ഷർട്ടുകൾ കൈമാറിയിട്ടുണ്ട്. രാജ്യത്തിന്റെ അപ്പസ്‌തോലിക് കാര്യാലയം വഴിയും മാർപാപ്പ സിറിയയിലേക്ക് സാമ്പത്തിക സഹായങ്ങൾ അയച്ചിട്ടുണ്ടെന്ന് മാർപാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്‌കി അറിയിച്ചു. തെര്‍മല്‍ ഷർട്ടുകളും മറ്റ് സാധനങ്ങളും രണ്ട് ദിവസത്തിനുള്ളിൽ തുർക്കിയിലെ തുറമുഖ നഗരമായ ഇസ്കെൻഡറൂണിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തില്‍ 41,000-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്. സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്, കാരിത്താസ് ഉള്‍പ്പെടെയുള്ള കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമാണ്. ദുരന്തമുണ്ടായി 222 മണിക്കൂറിനുശേഷം തെക്കൻ തുർക്കിയിലെ കഹ്‌റമാൻമറാഷിലെ തകർന്ന കെട്ടിടത്തിനടിയിൽനിന്ന് നാൽപ്പത്തിരണ്ടുകാരിയെ രക്ഷപ്പെടുത്തിയത് രക്ഷാപ്രവര്‍ത്തനത്തിലെ നാഴികക്കല്ലായി. അതേസമയം ഭൂകമ്പമുണ്ടായി ഒന്‍പതു ദിവസത്തിനുശേഷവും വടക്ക് പടിഞ്ഞാറൻ സിറിയയിലേക്ക് ആവശ്യത്തിന് സഹായം എത്തിക്കാനായിട്ടില്ലായെന്നു റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2023-02-16-12:04:09.jpg
Keywords: പാപ്പ, തുര്‍ക്കി

20574
Category: 13
Sub Category:
Heading: യഹൂദര്‍ക്ക് അഭയം നല്‍കിയതിനു നാസികള്‍ കൂട്ടക്കൊല ചെയ്ത 7 കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം വാഴ്ത്തപ്പെട്ട നിരയിലേക്ക്
Content: വാര്‍സോ: പോളണ്ടില്‍ നിരാലംബരായ യഹൂദര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ നാസികള്‍ കൊന്നൊടുക്കിയ ഉല്‍മ കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന തീയതി പ്രഖ്യാപിച്ചു. ജോസഫ് ഉല്‍മായും പത്നി വിക്ടോറിയയും, ഗര്‍ഭവതിയായിരുന്ന വിക്ടോറിയയുടെ ഉദരത്തിലുള്ള ശിശു ഉള്‍പ്പെടെ ഏഴ് മക്കളും അടങ്ങുന്ന കുടുംബത്തെ വരുന്ന സെപ്റ്റംബര്‍ 10-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്ന് പ്രസെമിസ്കാ അതിരൂപത വ്യക്തമാക്കി. ഉല്‍മ കുടുംബം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട തെക്ക്-കിഴക്കന്‍ പോളണ്ടിലെ മാര്‍കോവ ഗ്രാമത്തില്‍വെച്ച് നടക്കുന്ന ചടങ്ങുകള്‍ക്ക് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെലോ സെമെരാരോ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ, ഉല്‍മ കുടുംബത്തിന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ഡിക്രിയില്‍ ഒപ്പുവെച്ചതോടെയാണ് ഉല്‍മ കുടുംബത്തേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഇതിന് പിന്നാലേ നാമകരണ തീയതി വത്തിക്കാന്‍ പ്രഖ്യാപിക്കുകയായിരിന്നു. നാസികളാല്‍ കൊലചെയ്യപ്പെട്ട യഹൂദരുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്ന വേള്‍ഡ് ഹോളോകോസ്റ്റ് റിമംബറന്‍സ് സെന്റര്‍ ഉല്‍മ കുടുംബത്തെ തങ്ങളുടെ ജീവത്യാഗത്തിന്റെ പേരില്‍ 'രാഷ്ട്രങ്ങളിലെ നീതിമാന്‍മാര്‍' എന്ന പേരിലാണ് ആദരിക്കുന്നത്. 1944 മാര്‍ച്ച് 24ന് പട്രോളിംഗിന് ഇറങ്ങിയ നാസി പട്ടാളം ഉല്‍മ കുടുംബത്തെ വളയുകയും അവരുടെ കൃഷിയിടത്തില്‍ അഭയം നല്‍കിയിരുന്ന എട്ടു യഹൂദരെ കണ്ടെത്തുകയും അവരെ കൊലപ്പെടുത്തുകയുമായിരിന്നു. അതിനു ശേഷമാണ് നാസികള്‍ വിക്ടോറിയയെയും ജോസഫിനെയും കൊലപ്പെടുത്തുന്നത്. കൊലചെയ്യപ്പെടുമ്പോള്‍ വിക്ടോറിയ 7 മാസം ഗര്‍ഭവതിയായിരുന്നു. തങ്ങളുടെ മാതാപിതാക്കളെ കൊല്ലുന്നത് കണ്ട് നിലവിളിച്ച കുട്ടികളെയും നാസികള്‍ വെടിവെച്ച് കൊലപ്പെടുത്തി. സ്റ്റാനിസ്ലോ (8), ബാര്‍ബറ (7), വ്ലാഡിസ്ലോ (6), ഫ്രാന്‍സിസെക് (4), അന്റോണി (3), മരിയ (2) എന്നിവരാണ് കൊലചെയ്യപ്പെട്ട കുട്ടികള്‍. ഉല്‍മ കുടുംബത്തിന്റെ വീട്ടില്‍ നിന്നും നല്ല സമരിയാക്കാരന്റെ ഉപമ പറയുന്ന ഭാഗത്തില്‍ ചുവന്ന മഷിയാല്‍ അടിവരയിട്ടിരിക്കുന്ന ഒരു ബൈബിള്‍ കണ്ടെത്തിയിരുന്നുവെന്ന് നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. വിറ്റോള്‍ഡ് ബുര്‍ഡ വെളിപ്പെടുത്തിയിരിന്നു. സഹായത്തിനായി തങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്ന ഏവരേയും സഹായിക്കുവാന്‍ സദാ സന്നദ്ധരായിരുന്നു ജോസഫ്- വിക്ടോറിയ ദമ്പതികളെന്ന്‍ പറഞ്ഞ പോസ്റ്റുലേറ്റര്‍, ദൈവത്തെ സ്നേഹിക്കുവാനും അയല്‍ക്കാരനെ സ്നേഹിക്കുവാനുമുള്ള കല്‍പ്പനകളോടുള്ള വിശ്വാസത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്തതായിരുന്നു ഉല്‍മ കുടുംബമെന്നും കൂട്ടിച്ചേര്‍ത്തു. വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിശ്വാസികള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. Tag: Beatification date announced for married couple with seven children martyred by Nazis, Church in Poland, beatification cause, Catholic Church in Poland, Józef and Wiktoria Ulma , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-16-14:10:46.jpg
Keywords: നാസി