Contents

Displaying 20121-20130 of 25030 results.
Content: 20515
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ 11ന് ബർമിംങ്‌ഹാമിൽ; ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് മുഖ്യ കാർമ്മികൻ; ഫാ. നടുവത്താനിയിലിനൊപ്പം സൗഖ്യവും വിടുതലുമായി വചനവേദിയിൽ സി.ആൻ മരിയ SH
Content: ഫെബ്രുവരി മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും.ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജിനോ അരീക്കാട്ട് MCBS മുഖ്യ കാർമ്മിനകനായി കൺവെൻഷനിൽ പങ്കെടുക്കും. ക്രൈസ്തവ ശാക്തീകരണത്തിന് പ്രാധാന്യമേകിക്കൊണ്ട് നവസുവിശേഷവത്ക്കരണത്തിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകരിച്ച ഇവാഞ്ചലൈസേഷൻ കമ്മീഷൻ അധ്യക്ഷയും പ്രമുഖ വചനപ്രഘോഷകയും ആത്മീയ രോഗശാന്തി വിടുതൽ ശുശ്രൂഷകയുമായ സി.ആന്‍മരിയ SH അഭിഷേകാഗ്നി മിനിസ്ട്രി യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടു വത്താനിയിലിനൊപ്പം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഡൊമിനിക് മക് ഡെർമോട്ട് കൺവെൻഷനിൽ പങ്കെടുക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ഷാജി ജോർജ് 07878 149670 ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬. #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ‍}# - ജോസ് കുര്യാക്കോസ് 07414 747573 - ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-02-06-14:16:49.jpg
Keywords: ശനിയാ
Content: 20516
Category: 1
Sub Category:
Heading: ക്രൈസ്തവരെയും പ്രോലൈഫ് പ്രവർത്തകരെയും ലക്ഷ്യമാക്കിയുള്ള എഫ്ബിഐയുടെ ഗൂഢ നീക്കങ്ങളെ അന്വേഷിക്കാൻ യുഎസ് കോൺഗ്രസ്
Content: വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവരെയും, പ്രോലൈഫ് പ്രവർത്തകരെയും ലക്ഷ്യമാക്കി എഫ്ബിഐയും, മറ്റ് സർക്കാർ വകുപ്പുകളും നടത്തുന്ന ഗൂഢ നീക്കങ്ങളെ പറ്റി അന്വേഷിക്കാൻ അമേരിക്കൻ കോൺഗ്രസ് തീരുമാനിച്ചു. അടുത്ത ആഴ്ച ഇത് സംബന്ധിച്ച അന്വേഷണം ആരംഭിക്കുമെന്ന് ജനപ്രതിനിധി സഭയിലെ ഏതാനും പ്രമുഖ അംഗങ്ങൾ വ്യക്തമാക്കി. അന്വേഷണം നടത്താൻ ഒരു സബ് കമ്മിറ്റിയെ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു. ജുഡീഷ്യറി കമ്മിറ്റിയുടെ കീഴിലായിരിക്കും ഈ സബ് കമ്മിറ്റി പ്രവർത്തിക്കുക. ഒഹായോയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗം ജിം ജോർദാൻ ആയിരിക്കും സബ് കമ്മിറ്റിയുടെ അധ്യക്ഷൻ. ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എൻട്രൻസസ് ആക്ട് ദുരുപയോഗം ചെയ്ത് ബൈഡൻ ഭരണകൂടം നടത്തുന്ന നീക്കങ്ങളായിരിക്കും പ്രധാനമായി അന്വേഷണത്തിന്റെ പരിധിയിൽ വരികയെന്ന് ജോർദാന്റെ കമ്മ്യൂണിക്കേഷൻ വക്താവ് റസൽ ഡൈ വ്യക്തമാക്കി. 26 പ്രോലൈഫ് പ്രവർത്തകരാണ് കഴിഞ്ഞവർഷം ഈ നിയമത്തിന്റെ ഇരകളായി മാറിയത്. അതേസമയം ദേവാലയങ്ങൾക്കെതിരെയും, പ്രോലൈഫ് ക്ലിനിക്കുകൾക്ക് എതിരെയും നടന്ന നൂറോളം ആക്രമണങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടപടി ഒന്നും ഉണ്ടായില്ല. പുരുഷന്മാർക്ക് വേണ്ടിയുള്ള ദ കിംഗ്സ് മെൻ എന്ന മിനിസ്ട്രിയുടെ സ്ഥാപകൻ മാർക്ക് ഹുക്കിനെ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്തത് നിയമത്തിന്റെ ദുരുപയോഗത്തിന് വലിയൊരു ഉദാഹരണമായാണ് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്. ഫിലാഡെൽഫിയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുമ്പിൽവെച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളെ മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി പ്രതിരോധം തീര്‍ത്തതാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്നയാൾ അസഭ്യം പറഞ്ഞപ്പോഴാണ് മാർക്കിന് ഇടപെടേണ്ടി വന്നത്. 2022 സെപ്റ്റംബർ മാസം ഭാര്യയും, കുട്ടികളും വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് എഫ്ബിഐ ഉദ്യോഗസ്ഥർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച, കേസിൽ മാർക്കിനെ കോടതി കുറ്റവിമുക്തനാക്കിയിരിന്നു. എന്നാൽ എഫ്ബിഐയുടെ ഈ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ടെക്സാസിൽ നിന്നുള്ള റിപ്പബ്ലിക്കൻ ജനപ്രതിനിധി സഭാംഗം ചിപ്പ് റോയ് അടക്കമുള്ളവർ വിമർശിച്ചത്. Tag: Investigation into FBI, fed agencies’ targeting of Christians and pro-lifers to begin next week, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-06-14:55:56.jpg
Keywords: പ്രോലൈ, എഫ്‌ബി‌ഐ
Content: 20517
Category: 10
Sub Category:
Heading: അമേരിക്കയില്‍ സമർപ്പിത ജീവിതം തെരഞ്ഞെടുക്കുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പത്തിലെ ദൈവാനുഭവമുണ്ടായവർ
Content: കാലിഫോര്‍ണിയ: അമേരിക്കയിൽ സമർപ്പിത ജീവിതം തെരഞ്ഞെടുക്കുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പത്തിൽ ദൈവാനുഭവം ഉണ്ടായവരാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. അമേരിക്കൻ മെത്രാൻ സമിതിക്ക് വേണ്ടി അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തോലേറ്റാണ് ഈ സർവ്വേ നടത്തിയത്. 2022ൽ വ്രതം സ്വീകരിച്ചവരിൽ നിന്നാണ് സർവ്വേയ്ക്ക് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിച്ചത്. 114 പേരാണ് മറുപടി നൽകിയത്. സന്യാസ വ്രതം സ്വീകരിച്ചവരുടെ ശരാശരി പ്രായം മുപ്പത്തിമൂന്നാണ്. വ്രതം സ്വീകരിച്ച പകുതിയോളം പേരും 34 വയസ്സിന് താഴെ പ്രായമുള്ളവരാണ്. സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 25 വയസ്സുള്ളപ്പോൾ, സമർപ്പിത ജീവിതാന്തസിലേക്ക് പ്രവേശിച്ച ഏറ്റവും പ്രായം കൂടിയ ആൾക്ക് 75 വയസ്സാണ് പ്രായമുള്ളതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സർവ്വേയുടെ ഭാഗമായവരിൽ 78% പേരും അമേരിക്കയിൽ ജനിച്ചവരാണ്. അമേരിക്കയിലേക്ക് ചേക്കേറിയതിന് ശേഷം സമർപ്പിത ജീവിതം തെരഞ്ഞെടുത്തവരുടെ കണക്കെടുത്താൽ ഇവരുടെ ശരാശരി പ്രായം 21 ആണ്. 2022ൽ വ്രത വാഗ്ദാനം നൽകിയവരിൽ 88 പേർ പുരുഷന്മാരും, 80 പേർ സ്ത്രീകളുമാണ്. വ്രതവാഗ്ദാനം സ്വീകരിച്ചവരിൽ 95 ശതമാനം പേരെയും സ്വന്തം മാതാപിതാക്കളാണ് വളർത്തിയത്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ സമർപ്പിത വിളികളും വന്നിരിക്കുന്നത്. പ്രതികരണം നടത്തിയവരിൽ 97 ശതമാനത്തിനും സഹോദരങ്ങളുണ്ട്. 35 ശതമാനം പേർക്കും നാലിൽ കൂടുതൽ സഹോദരങ്ങൾ ഉണ്ടെന്നും സർവ്വേ റിപ്പോർട്ട് പറയുന്നു. സർവ്വേയുടെ ഭാഗമായവരിൽ 30% പേർക്കും, ബന്ധുവായി ഒരു വൈദികനോ, സമർപ്പിതം ജീവിതം തിരഞ്ഞെടുത്ത ഒരാളോ ഉണ്ട്. ഇവരിൽ ഭൂരിപക്ഷം പേർക്കും ഉയർന്ന വിദ്യാഭ്യാസമാണുള്ളത്. 75% സമർപ്പിതരും ബിരുദം പൂർത്തിയാക്കിയവരാണ്. സർവ്വേയിൽ പങ്കെടുത്തവരിൽ പത്തിൽ ഒന്‍പതു പേരും ഏതെങ്കിലും ഭക്തസംഘടനകളായോ, പരിപാടികളായോ ബന്ധമുള്ളവരാണ്. ഇവരിൽ പകുതിയോളം പേർ യുവജനപ്രസ്ഥാനങ്ങളിൽ സജീവമായി പങ്കാളികളായിരുന്നു. 94 ശതമാനം പേരും അനുദിന പ്രാർത്ഥനകളിൽ പങ്കാളികളാകുന്നവരായിരുന്നു. പ്രതികരണം നടത്തിയവരിൽ 77% പേരും മുടങ്ങാതെ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്നു. 70% പേരും ജപമാല പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകിയിരുന്നവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2023-02-06-16:23:08.jpg
Keywords: സമര്‍പ്പി, സര്‍വ്വേ
Content: 20518
Category: 1
Sub Category:
Heading: “നിങ്ങള്‍ എന്റെ ഹൃദയത്തിലാണ്”: ആഫ്രിക്കയിലെ വിജയകരമായ സന്ദര്‍ശനത്തിന് ഒടുവില്‍ പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി
Content: വത്തിക്കാന്‍ സിറ്റി: സമാധാനത്തിന്റെ ദൂതനായി ആഫ്രിക്കയിലെത്തിയ ഫ്രാന്‍സിസ് പാപ്പ തന്റെ ആറ് ദിവസത്തെ കോംഗോ, തെക്കന്‍ സുഡാന്‍ അപ്പസ്തോലിക സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങിയെത്തി. “നിങ്ങള്‍ എന്റെ ഹൃദയത്തിലാണ്, നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലാണ്, നിങ്ങള്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ ഹൃദയത്തിലാണ്! ഒരിക്കലും പ്രതീക്ഷ കൈവിടരുത്. സമാധാനം സ്ഥാപിക്കുവാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്” എന്നാണ് തന്റെ നാല്‍പ്പതാമത്തെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്‍പ് തെക്കന്‍ സുഡാന്റെ മണ്ണില്‍വെച്ച് പാപ്പ നടത്തിയ അവസാന ആഹ്വാനം. ജൂബ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പ്രാദേശിക സമയം രാവിലെ 11:56നു പാപ്പയെയും വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയര്‍ന്നത്. ഏതാണ്ട് എഴുപതോളം മാധ്യമപ്രവര്‍ത്തകരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് പാപ്പ റോമില്‍ എത്തിയത്. കഴിഞ്ഞ ആറു ദിവസങ്ങളിലായി കോംഗോയിലെയും, തെക്കന്‍ സുഡാനിലെയും ജനങ്ങള്‍ക്ക് ആശ്വാസവും സമാധാനവും പ്രത്യേകം പകരുവാന്‍ പാപ്പയ്ക്കു കഴിഞ്ഞു. ഓരോ വ്യക്തിയും സ്വജീവിതത്തിലും, തങ്ങളുടെ രാഷ്ട്രത്തിലും സമാധാനം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പ എടുത്ത് പറഞ്ഞിരിന്നു. പാപ്പയുടെ ഓരോ സന്ദേശവും വിവിധ മേഖലകളിലെ ശ്രോതാക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നുവെങ്കിലും, അവ ഇരു രാജ്യങ്ങളിലേയും അക്രമങ്ങള്‍ അവസാനിപ്പിക്കുവാനുള്ള ഉപദേശങ്ങളാക്കി മാറ്റുകയായിരുന്നു. പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുവാന്‍ ലക്ഷങ്ങളാണ് ഒരുമിച്ചു കൂടിയത്. കോംഗോയിലെ കിന്‍ഷാസയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പത്തു ലക്ഷത്തിലധികം ആളുകളും, തെക്കന്‍ സുഡാനിലെ ജൂബായില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഒരു ലക്ഷത്തിലധികം വിശ്വാസികളുമാണ് പങ്കെടുത്തത്. ജൂബയിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന്‍ പേര്‍ പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്. ജൂബയില്‍ നിന്നും പേപ്പല്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ ജൂബാ മെത്രാപ്പോലീത്ത സ്റ്റീഫന്‍ അമേയു മാര്‍ട്ടിന്‍ മുള്ള നാഷണല്‍ സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് വഴി തെക്കന്‍ സുഡാന്‍ ജനതയ്ക്കായി പാപ്പ നല്‍കിയ പ്രതീക്ഷയുടെയും, സമാധാനത്തിന്റെയും സന്ദേശം പങ്കുവെച്ചിരിന്നു. ആഭ്യന്തര കലഹങ്ങളും അക്രമങ്ങളും കൊണ്ട് പൊറുതിമുട്ടി ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യങ്ങളാണ് കോംഗോയും സുഡാനും. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ അഭയാർത്ഥി പ്രതിസന്ധിയാണ് ദക്ഷിണ സുഡാൻ നേരിടുന്നത്. ഏകദേശം 40 ലക്ഷം അഭയാർത്ഥികൾ രാജ്യം വിട്ട് പലായനം ചെയ്യുകയോ ദക്ഷിണ സുഡാനിൽ ആഭ്യന്തരമായി പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വിവിധങ്ങളായ മുറിവേറ്റവര്‍ക്ക് സമാശ്വാസം പകരുവാന്‍ പാപ്പയുടെ സന്ദര്‍ശനത്തിന് കഴിഞ്ഞുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ആഫ്രിക്കന്‍ സന്ദര്‍ശനാനന്തരം റോമില്‍ തിരിച്ചെത്തിയ പാപ്പ പതിവ് തെറ്റിക്കാതെ മരിയ മജിയോരെ ബസിലിക്കയിലെത്തി ‘റോമൻ ജനതയുടെ സംരക്ഷക’ ( 'സാലുസ് പോപുലി റൊമാനി') എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപത്തിന് മുന്നില്‍ നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. Tag: Pope Francis conclude African trip Sudan Congo, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-06-17:16:03.jpg
Keywords: സുഡാ
Content: 20519
Category: 24
Sub Category:
Heading: ഫ്രാൻസിസ് പാപ്പ പറഞ്ഞത് എന്താണ്, ലോകം ഗ്രഹിച്ചത് എന്താണ്...?
Content: ഫ്രാൻസിസ് പാപ്പായുടെ കോംഗോ - സൗത്ത് സുഡാൻ അപ്പസ്തോലിക സന്ദർശനത്തിനു ശേഷം ഇന്നലെ വൈകുന്നേരം (2023 ഫെബ്രുവരി 5) സൗത്ത് സുഡാനിൽ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ സ്വവർഗ്ഗാനുരാഗത്തിന്റെ പേരിലുള്ള ക്രിമിനൽ വത്കരണത്തെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന്റെയും അതിന് മാർപാപ്പ നൽകിയ മറുപടിയുടെയും വിവർത്തനം താഴെ കൊടുക്കുന്നു. #{blue->none->b-> പത്രപ്രവർത്തകൻ: ‍}# പരിശുദ്ധ പിതാവേ, കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കും അങ്ങ് അപ്പസ്തോലിക സന്ദർശനത്തിന് പുറപ്പെടുമ്പോൾ സ്വവർഗ്ഗാനുരാഗത്തിന്റെ ക്രിമിനൽവത്കരണത്തെ അങ്ങ് അപലപിച്ചിരുന്നല്ലോ? കഴിഞ്ഞ ദിവസം ഞാൻ കിൻഷാസയിൽ അഞ്ചു സ്വവർഗ അനുരാഗികളെ കണ്ടുമുട്ടി. അവരിൽ ഓരോരുത്തരെയും സ്വവർഗാനുരാഗത്തിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ നിന്ന് തള്ളിക്കളയപ്പെട്ടവരും മാതാപിതാക്കളാൽ പുറത്താക്കപ്പെട്ടവരായിരുന്നു. തങ്ങൾക്ക് ഈ ദുരനുഭവം ഉണ്ടാകാൻ കാരണം മാതാപിതാക്കളുടെ മതവിശ്വാസം മൂലമാണെന്നാണ് അവർ എന്നോട് വ്യക്തമാക്കിയത്. അവരിൽ ചിലരെ ഭൂതോച്ചാടക പുരോഹിതരുടെ അടുത്തേക്ക് മാതാപിതാക്കൾ കൊണ്ടു പോകുന്നു, കാരണം അവർക്ക് അശുദ്ധാത്മാക്കൾ ബാധിച്ചതായി അവരുടെ കുടുംബങ്ങൾ വിശ്വസിക്കുന്നു. പരിശുദ്ധ പിതാവേ, അങ്ങയോടുള്ള എന്റെ ചോദ്യം ഇതാണ്: സ്വന്തം മക്കളെ പുറത്താക്കുന്ന, വേണ്ടെന്നുവെയ്ക്കുന്ന കോംഗോയിലെയും സൗത്ത് സുഡാനിലെയും ചില കുടുംബങ്ങളോടും പുരോഹിതരോടും മെത്രാന്മാരോടും അങ്ങേയ്ക്ക് എന്താണ് പറയാനുള്ളത്? #{blue->none->b->ഫ്രാൻസിസ് പാപ്പ: }# ഈ വിഷയത്തെക്കുറിച്ച് ഇതിനുമുമ്പുള്ള രണ്ട് യാത്രകളിൽ ഞാൻ സംസാരിച്ചിരുന്നു. ഒന്ന് ബ്രസീലിലേക്ക് ഉള്ള യാത്രയിൽ: അന്ന് ഞാൻ പറഞ്ഞത്, സ്വവർഗാനുരാഗ പ്രവണതയുള്ള ഒരു വ്യക്തി ദൈവത്തിൽ വിശ്വസിച്ച്, ദൈവത്തെ അന്വേഷിച്ചാൽ അവനെ വിധിക്കുവാനോ, തടയുവാനോ ഞാൻ ആരാണെന്നായിരുന്നു... രണ്ടാമത്തേത് അയർലണ്ടിൽ നിന്നും മടങ്ങിവരുന്ന യാത്രയിലായിരുന്നു: എന്റെ ഓർമ്മയിൽ അല്പം പ്രശ്നങ്ങൾ സൃഷ്ടിച്ച ഒരു യാത്രയായിരുന്നു അത്, കാരണം ആ ദിവസങ്ങളിലായിരുന്നു ആ കൗമാരക്കാരന്റെ കത്ത് പുറത്തിറങ്ങിയത്. അന്ന് ഞാൻ അവന്റെ മാതാപിതാക്കളോട് വ്യക്തമായി പറഞ്ഞു, സ്വന്തം ഭവനത്തിൽ ജീവിക്കുവാനുള്ള അവകാശം അവനുണ്ട്. സ്വവർഗ്ഗാനുരാഗ ഓറിയന്റേഷൻ ഉള്ള മക്കളെ മാതാപിതാക്കൾ സ്വന്തം ഭവനത്തിൽ നിന്ന് പുറത്താക്കാൻ പാടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ എന്തോ പറഞ്ഞിരുന്നു, വ്യക്തമായി ഓർക്കുന്നില്ല. സ്വവർഗാനുരാഗത്തിന്റെ ക്രിമിനൽവത്കരണം ഒരു വലിയ പ്രശ്നം ആണ്. അത് നിസാരമായി തള്ളിക്കളയാനുള്ളതല്ല. വിദഗ്ധരുടെ കണക്കുകൂട്ടൽ അനുസരിച്ച് ലോകമെമ്പാടുമുള്ള ഏകദേശം 50 രാജ്യങ്ങൾ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വവർഗ്ഗാനുരാഗത്തെ ക്രിമിനൽവത്കരണം നടത്തുന്നു എന്നതാണ് സത്യം. ഈ 50 രാജ്യങ്ങളിൽ ഏകദേശം 10 രാജ്യങ്ങൾ സ്വവർഗാനുരാഗത്തെ പ്രത്യക്ഷമായോ പരോക്ഷമായോ വധശിക്ഷ കൊണ്ട് നേരിടുന്നുണ്ട്, ഇത് അന്യായം ആണ്. സ്വവർഗാനുരാഗ പ്രവണതയുള്ള വ്യക്തികളും ദൈവത്തിന്റെ മക്കൾ ആണ്. ദൈവം അവരുടെ കൂടെയുണ്ട്. ദൈവം അവരെ സ്നേഹിക്കുന്നു. സ്വവർഗാനുരാഗ പ്രവണതയുടെ പേരിൽ ഒരാൾക്ക് വധശിക്ഷ നൽകുകയോ അവരെ ഇല്ലാതാക്കുകയോ ചെയ്യുന്നത് അനീതിയും പാപവുമാണ്. ഇന്ന് ദുരുദ്ദേശത്തോടെ ഉയർന്നുവന്നിരിക്കുന്ന പല ഗ്രൂപ്പുകളെ പറ്റിയല്ല, മറിച്ച് ഓരോ വ്യക്തികളെക്കുറിച്ചാണ് ഞാൻ പറയുന്നത്. സ്വവർഗ്ഗാനുരാഗികൾ വിവിധ ഗ്രൂപ്പുകൾ പടുത്തുയർത്തുകയും വിവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് പലപ്പോഴും പലരും പരാതിപ്പെടാറുണ്ട്. എന്നാൽ അതെല്ലാം മറ്റൊരു പ്രശ്നമാണ്. പ്രത്യേകിച്ച് വിവിധ ലോബികൾ... ഞാൻ പറയുന്നത് യഥാർത്ഥത്തിൽ വ്യക്തികളെക്കുറിച്ചാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ പറയുന്ന ഒരു വാചകം "അവർ പാർശ്വവത്കരിക്കപ്പെടേണ്ടവരല്ല" എന്നാണ്. ഈ ചോദ്യത്തിന് ഞാൻ വ്യക്തമായി ഉത്തരം നൽകിയെന്ന് വിശ്വസിക്കുന്നു. #{green->none->b->വിവർത്തനം: ‍}# സി. സോണിയ തെരേസ് ഡി. എസ്. ജെ. #{red->none->b->Must Read: ‍}# {{ - സ്വവർഗ്ഗ ബന്ധത്തെക്കുറിച്ച് കത്തോലിക്ക സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ചുകൊണ്ട് 'പ്രവാചകശബ്ദം' തയാറാക്കിയ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/news/14621}} Tag: Pope Francis’ in-flight press conference, same-sex attraction, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-06-17:33:26.jpg
Keywords: പാപ്പ, സ്വവര്‍
Content: 20520
Category: 1
Sub Category:
Heading: തുർക്കി - സിറിയ ഭൂകമ്പം: രാജ്യങ്ങളോട് ആത്മീയ അടുപ്പവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: തുർക്കിയിലും സിറിയയിലും ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. രണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത ദുരന്തത്തിന് ഇരകളായവരോട് ഫ്രാൻസിസ് മാർപാപ്പ തന്റെ ആത്മീയ അടുപ്പവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെ തെക്കൻ തുർക്കിയിൽ അയൽരാജ്യമായ സിറിയയിലെ വലിയ പ്രദേശങ്ങളിലും നാശം വിതച്ച ഭൂകമ്പത്തിന് യു.എസ്. ജിയോളജിക്കൽ സർവേ പ്രകാരം 7.8 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3700-ലധികം ആളുകൾ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകൾ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായുമായാണ് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട്. സിറിയയിൽ മരിച്ചവരിൽ ഒരു കത്തോലിക്ക വൈദികനുമുണ്ടെന്ന് സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അറിയിച്ചു. ആലപ്പോയിലെ വിരമിച്ച മെൽകൈറ്റ് ആർച്ച് ബിഷപ്പ് ജീൻ ക്ലെമന്റ് ജീൻബാർട്ടിന്റെ വസതി തകർന്നു വീണാണ് ഫാ. ഇമാദ് ദാഹർ എന്നുപേരുള്ള വൈദികന്‍ മരിച്ചതെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തം മൂലമുണ്ടായ വലിയ ജീവഹാനിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തിയെന്നും വിലാപ നഷ്ടങ്ങളിൽ തന്റെ ഹൃദയത്തിൽ അനുശോചനം അര്‍പ്പിച്ചുവെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ തുര്‍ക്കിയിലെയും സിറിയയിലെയും വത്തിക്കാൻ സ്ഥാനപതിമാർക്ക് കൈമാറിയ ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നു. സേനാംഗങ്ങൾ നടത്തുന്ന പരിക്കേറ്റവരുടെ പരിചരണത്തിലും തുടർന്നുവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദൈവികമായ ദൃഢതയുടെയും സ്ഥിരോത്സാഹത്തിന്റെയും ദാനങ്ങളാൽ നിലനിൽക്കട്ടെയെന്നു പാപ്പ പ്രാർത്ഥിച്ചു. 1939-ൽ ഉണ്ടായ ഭൂകമ്പത്തിനു ശേഷം രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമാണിതെന്ന് തുര്‍ക്കി പ്രസിഡന്‍റ് ഏര്‍ദ്ദോഗന്‍ പറഞ്ഞു. അന്നു 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 32,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 100,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. അതേസമയം ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. Tag: Pope Francis malayalam, Pope Francis prayers for over thousand killed by earthquakes in Turkey and Syria, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-07-09:25:01.jpg
Keywords: തുര്‍ക്കി, സിറിയ
Content: 20521
Category: 11
Sub Category:
Heading: അമേരിക്കയില്‍ സക്രാരി കുത്തിതുറക്കാൻ ശ്രമിച്ച അക്രമിയെ പിന്തിരിപ്പിച്ചത് മരിയൻ തിരുസ്വരൂപം; പോലീസ് വെളിപ്പെടുത്തൽ
Content: അർക്കൻസാസ്: അമേരിക്കയിലെ അർക്കൻസാസിൽ സ്ഥിതിചെയ്യുന്ന സുബിയാക്കോ ബെനഡിക്ടൻ ആശ്രമത്തില്‍ വിശുദ്ധ കുർബാന സൂക്ഷിച്ചിരിന്ന സക്രാരി കുത്തി തുറക്കാൻ ശ്രമിച്ച യുവാവിനെ പെട്ടെന്നു തീരുമാനത്തില്‍ പിന്തിരിപ്പിച്ചത് മരിയൻ തിരുസ്വരൂപമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തൽ. ഒക്ലഹോമ സ്വദേശിയും മുപ്പത്തിരണ്ടുകാരനുമായ ജെറിത് ഫർണം എന്ന പ്രതിയുടെ പിന്‍മാറ്റത്തിന് പിന്നിലുള്ള കാരണമാണ് മാധ്യമ ശ്രദ്ധ നേടുന്നത്. ചുറ്റിക ഉപയോഗിച്ച് ജനുവരി മാസം ആദ്യമാണ് ജെറിത് അൾത്താര തകർത്തത്. പിന്നീട് അയാൾ സക്രാരി കുത്തി തുറക്കാൻ ശ്രമിക്കുകയായിരുന്നു. സക്രാരിയുടെ മുകളിലെ കുരിശും, അത് മൂടിയിരുന്ന തുണിയും എടുത്ത് മാറ്റിയ സമയത്താണ് അക്രമി പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കാണുന്നത്. തിരുസ്വരൂപം കണ്ടതിനുശേഷം സക്രാരി കുത്തിത്തുറക്കാൻ തനിക്ക് സാധിക്കാതെ വന്നുവെന്ന് ഇയാൾ വെളിപ്പെടുത്തിയതായി ലോഗൻ കൗണ്ടിയിലെ പോലീസ് മേധാവിയായ ജേസൺ മാസി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ചെയ്യുന്നത് തെറ്റാണെന്നുള്ള ഒരു തോന്നലാണ് അക്രമിയെ പിന്തിരിപ്പിച്ചതെന്നും ജേസൺ മാസി കൂട്ടിച്ചേര്‍ത്തു. നാശനഷ്ടം, മോഷണം എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ട ജെറിത് ഫർണം ഇപ്പോൾ ജയിലിൽ വിചാരണ കാത്ത് കിടക്കുകയാണ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSubiacoAbbey%2Fposts%2Fpfbid0jjWaPDFgVRsnWwF9w1475trMQbsHEAq4R568gh9nGZrCZ3eSr4TcCsihrNb1iGCxl&show_text=false&width=500" width="500" height="646" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> 1878ൽ സ്ഥാപിതമായ ആശ്രമത്തിൽ 39 ബെനഡിക്ടൻ സന്യാസികളുണ്ട്. അക്രമി വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന കല്ലുകൾ പാകിയ ഇടം നശിപ്പിച്ചിരിന്നു. 1500 വർഷത്തോളം പഴക്കമുള്ള വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന രണ്ടു പെട്ടികൾ ഇയാൾ മോഷ്ടിച്ചിരിന്നു. രണ്ടു പെട്ടികളിലുമായി മൂന്ന് വീതം തിരുശേഷിപ്പുകൾ ഉണ്ടായിരുന്നു. വിശുദ്ധ തിബേരിയൂസ്, വിശുദ്ധ ബോണിഫെസ്, നുർസിയയിലെ ബെനഡിക്ട് തുടങ്ങിയവരുടെ തിരുശേഷിപ്പുകളാണ് ഒരു പെട്ടിയിൽ ഉണ്ടായിരുന്നതെന്ന് ആശ്രമത്തിന്റെ അധിപനായ ഫാ. ഏലിയ ഓവൻസ് ജനുവരി മാസം കാത്തലിക്ക് ഏജൻസിയോട് വെളിപ്പെടുത്തി. സംഭവം നടന്ന ദിവസം തന്നെ അയാളെ അറസ്റ്റ് ചെയ്യുകയും, വണ്ടിയിൽ നിന്ന് ആദ്യത്തെ പെട്ടിയിലെ തിരുശേഷിപ്പുകൾ കണ്ടുകിട്ടുകയും ചെയ്തു. അക്രമിയുടെ പിതാവിന്റെ ഭവനത്തിൽ നിന്നാണ് രണ്ടാമത്തെ പെട്ടിയിലെ തിരുശേഷിപ്പുകൾ കണ്ടുകിട്ടുന്നത്. സംഭവത്തില്‍ നടുക്കത്തില്‍ കഴിയുമ്പോഴും ദിവ്യകാരുണ്യം നശിപ്പിക്കപ്പെടാതെ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടതിന് ദൈവത്തിന് നന്ദി പറയുകയാണ് ആശ്രമവാസികളും വിശ്വാസി സമൂഹവും.
Image: /content_image/News/News-2023-02-07-11:40:40.jpg
Keywords: അത്ഭുത
Content: 20522
Category: 11
Sub Category:
Heading: 24 ഡീക്കന്മാര്‍ കൂടി പൗരോഹിത്യം സ്വീകരിച്ചു; സിയോള്‍ അതിരൂപതയിലെ വൈദികരുടെ എണ്ണം ആയിരത്തിലേക്ക്
Content: സിയോൾ: ദക്ഷിണ കൊറിയയിൽ 24 പേർ കൂടി പൗരോഹിത്യം സ്വീകരിച്ചതോടെ ആകെ രൂപത വൈദികരുടെ എണ്ണം ആയിരത്തിലേക്ക്. ഇവരിൽ ഇരുപത്തിമൂന്ന് പേർ സിയോൾ അതിരൂപത വൈദികരും ഒരാൾ കാത്തലിക് സിയോൾ ഇന്റർനാഷ്ണൽ മിഷൻ സൊസൈറ്റി അംഗവുമാണ്. മിഷ്ണറിമാരെ ലാറ്റിനമേരിക്കയിലേക്ക് അയക്കുന്നതിനായി 2005-ലാണ് അതിരൂപത മിഷൻ സൊസൈറ്റി സ്ഥാപിച്ചത്. സിയോളിലെ മയോങ്‌ഡോംഗ് കത്തീഡ്രലിൽ നടന്ന തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൺ-ടേക്ക് നേതൃത്വം നൽകി. വൈദികരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പൗരോഹിത്യ സ്ഥാനാരോഹണ ചടങ്ങിന്റെ തലേദിവസം ഫെബ്രുവരി 2നു മയോങ്‌ഡോംഗ് കത്തീഡ്രലിൽ ഡീക്കൻ സ്ഥാനാരോഹണ ചടങ്ങും നടന്നിരിന്നു. സിയോൾ അതിരൂപതയിൽ നിന്ന് 18 ഡീക്കന്മാരും, ഇന്റർനാഷ്ണൽ മിഷ്ണറി തിയോളജിക്കൽ സെമിനാരിയിൽ നിന്നും റിഡംപ്റ്ററിസ്റ്റ് സമൂഹത്തില്‍ നിന്നും സെന്റ് പോൾ സമൂഹത്തില്‍ നിന്നു ഓരോരുത്തര്‍ വീതമായി മൊത്തം 21 പേരാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. കഴിഞ്ഞ വർഷം പൗരോഹിത്യം സ്വീകരിച്ചവരുടെ എണ്ണം 23 ആയിരുന്നു. ഇത്തവണത്തെ തിരുപ്പട്ട സ്വീകരണത്തോടെ, സിയോൾ അതിരൂപതയിലെ വൈദികരുടെ എണ്ണം 958-ൽ നിന്ന് 981 ആയി ഉയര്‍ന്നു. 1 കർദ്ദിനാൾ, 1 ആർച്ച് ബിഷപ്പ്, 3 ബിഷപ്പുമാർ, 5 മോൺസിഞ്ഞോർമാർ എന്നിവര്‍ അതിരൂപതയില്‍ സേവനം ചെയ്യുന്നുണ്ട്. സീയോൾ അതിരൂപതയിൽ 1.5 ദശലക്ഷം കത്തോലിക്ക വിശ്വാസികളാണുള്ളത്. രാജ്യത്ത് ഏകദേശം 60 ലക്ഷം ആളുകൾ കത്തോലിക്കരാണ്. Tag: 24 men ordained to Catholic priesthood in South Korea, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-07-13:36:55.jpg
Keywords: പൗരോഹി
Content: 20523
Category: 1
Sub Category:
Heading: നേരിടുന്ന അക്രമങ്ങള്‍ക്കിടയിലും ഭാരത ക്രൈസ്തവര്‍ ക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കണം: ലത്തീന്‍ മെത്രാന്‍ സമിതി
Content: ബംഗ്ലൂരു: ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന അസഹിഷ്ണുതക്കും, അക്രമങ്ങള്‍ക്കുമിടയിലും കൂടുതല്‍ ധൈര്യത്തോടും, ആധികാരികമായും ക്രിസ്തുവിനെ പ്രഘോഷിക്കണമെന്ന് ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതി. ഇന്ത്യയിലെ 132 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള മെത്രാന്മാര്‍ ബംഗ്ലൂരുവിലെ സെന്റ്‌ ജോണ്‍സ് നാഷ്ണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍വെച്ച് 2023 ജനുവരി 24 മുതല്‍ 30 വരെ നടന്ന മുപ്പത്തിനാലാമത് സമ്മേളനത്തിനു പിന്നാലെയുള്ള പ്രസ്താവനയിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി, ദശലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിലേക്കും അവന്റെ രക്ഷാകരമായ സന്ദേശത്തിലേക്കും ആകർഷിക്കപ്പെടുകയും അവന്റെ അനുയായികളായിത്തീരുകയും ചെയ്തിരിന്നുവെന്ന് മെത്രാന്‍ സമിതി സ്മരിച്ചു. അവരിലൂടെ യേശുവിന്റെ ജീവിതകഥ വീണ്ടും വീണ്ടും പ്രഘോഷിക്കപ്പെടുന്നു. സഭ തുടക്കം മുതൽ പ്രഖ്യാപിച്ചത് അത് നിറവേറ്റുന്നു: സത്യമായും ദൈവത്തിനു പക്‌ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു (അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:34-35). ബൈബിൾ സംഭവങ്ങള്‍ വായിച്ചും ഒരുമിച്ചു പ്രാർത്ഥിച്ചും ആരാധനകളിൽ പങ്കെടുത്തും യേശുവിന്റെ ജീവിതകഥ മുത്തശ്ശന്മാരും മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് പലവിധത്തിൽ വിവരിക്കുന്ന കുടുംബത്തിലാണ് ഈ ദൈവസ്നേഹം ആദ്യം ജീവിക്കുകയും അനുഭവിക്കുകയും ചെയ്യുന്നത്. അസഹിഷ്ണുതയും വിദ്വേഷവും വഴി ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമാസക്തമായ ആക്രമണങ്ങള്‍ വളരുന്ന സംസ്കാരം ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ, സുവിശേഷത്തിലെ യേശുവിനെ കൂടുതൽ ധൈര്യത്തോടെയും ക്രിയാത്മകമായും ആധികാരികമായും പ്രഘോഷിക്കേണ്ടതുണ്ട്. യേശുവിന്റെ വാക്കുകൾ ഈ ഉറപ്പുനൽകുന്നു: “നിങ്ങൾക്കു എന്നിൽ സമാധാനം കണ്ടത്തേണ്ടതിനാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാൻ 16:33). ഭാരത കത്തോലിക്കാ സഭ ഇന്ന്‍ നേരിടുന്ന ചില വെല്ലുവിളികളെ കുറിച്ചും സന്ദേശത്തില്‍ പറയുന്നുണ്ട്. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം, വളര്‍ന്നുവരുന്ന അസഹിഷ്ണുത, വിദ്വേഷം, ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍, സാമൂഹ്യ സാഹചര്യങ്ങളിലെ മാറ്റം, സമൂഹ മാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗം, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നല്‍കുന്ന സമ്മര്‍ദ്ധം, മദ്യവും മയക്കുമരുന്നും അശ്ലീല പ്രചരണം, ദാരിദ്ര്യം, താഴ്ന്ന ജീവിത നിലവാരം, ജീവിത മാര്‍ഗ്ഗം ഇല്ലാതായതിനെ തുടര്‍ന്നുള്ള പലായനം, തെറ്റായ നിയമങ്ങളും നയങ്ങളും തുടങ്ങിയവയാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍ ഇന്നു നേരിടുന്ന വെല്ലുവിളികളായി സന്ദേശം ഉയര്‍ത്തിക്കാട്ടുന്നത്. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ലൂയീസ് അന്റോണിയോ ടാഗ്ലെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരിന്നു.
Image: /content_image/News/News-2023-02-07-16:12:30.jpg
Keywords: ലത്തീ
Content: 20524
Category: 18
Sub Category:
Heading: സീറോ മലബാർ യൂത്ത് മൂവ്മെന്റിന് പുതിയ നേതൃത്വം
Content: കാക്കനാട്: സീറോമലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് സമ്മേളനത്തിൽ പാലാ രൂപതാംഗമായ അഡ്വ. സാം സണ്ണി ഓടയ്ക്കൽ ഗ്ലോബൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ബെൽത്തങ്ങാടി രൂപതാംഗമായ ജെസ്‌വിൻ ജെ ടോം ജനറൽ സെക്രട്ടറിയായും ഹൊസൂർ രൂപതാംഗമായ എൽസ ബിജു ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ഡെപ്യൂട്ടി പ്രസിഡന്റ്: ഗ്ലോറി റോസ് റോയ് (ഫരീദാബാദ്), ജസ്റ്റിൻ ജോസഫ് (ചിക്കാഗോ, USA); വൈസ് പ്രസിഡന്റ്: ജൊവാൻ സെബാസ്റ്റ്യൻ (മെൽബൺ, ഓസ്ട്രേലിയ), ആനന്ദ് എക്ക (ജഗദൽപുർ); സെക്രട്ടറി: ഡൊമിനിക് (മിസ്സിസാഗ, കാനഡ); ജോയിന്റ് സെക്രട്ടറി: സ്വേത ലക്ന (സാഗർ), മെൽവിൻ ജേക്കബ് (ജർമ്മനി), രേഷ്മ തോമസ് (ഷംഷാബാദ്); കൗൺസിലർ: സൊനാലിൻ (രാജ്കോട്ട്). സീറോമലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, ആനിമേറ്റർ സി. ജിൻസി ചാക്കോ എം.എസ്.എം.ഐ. എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിലാണ് ഗ്ലോബൽ ഇലക്ഷൻ നടന്നത്. തിരഞ്ഞെടുപ്പിനൊരുക്കമായി 'സഭാ നവീകരണത്തിൽ യുവജന നേതൃത്വത്തിന്റെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി സീറോമലബാർ സഭയുടെ പി.ആർ.ഒ. യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേകര വി.സി. പ്രഭാഷണം നടത്തി. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്തു സ്വീകരണം നൽകി.
Image: /content_image/India/India-2023-02-07-16:26:49.jpg
Keywords: എസ്‌എം‌വൈ‌എം