Contents

Displaying 20081-20090 of 25031 results.
Content: 20475
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ഭവനങ്ങൾ തകർത്തു
Content: റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ അധികൃതർ ഭവനങ്ങൾ തകർത്തു. 70 വർഷമായി ഇവിടെ താമസിച്ചുകൊണ്ടിരുന്ന ക്രൈസ്തവരുടെയും ഹൈന്ദവരുടെയും ഭവനങ്ങളാണ് തകർത്തത്. ജനുവരി 27നാണ് സംഭവം നടന്നതെന്നു എന്‍‌ഡി‌ടി‌വി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതർ 5 ഭവനങ്ങൾ തകർക്കുകയും അതിലുണ്ടായിരുന്ന വസ്തുക്കൾ തെരുവിലേക്ക് വലിച്ചെറിയുകയുമായിരിന്നു. സമീപത്തുണ്ടായിരുന്ന ഒരു അമ്പലത്തിലാണ് ഹിന്ദു കുടുംബം അഭയം പ്രാപിച്ചത്. അതേസമയം ക്രൈസ്തവ കുടുംബവും, ഷിയാ മുസ്ലിം കുടുംബങ്ങളും തെരുവിൽ തന്നെ തുടരുകയാണ്. കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങാൻ ഈ കുടുംബങ്ങൾ ശ്രമിച്ചിരുന്നെങ്കിലും, ബലം പ്രയോഗിച്ച് അധികൃതർ ഭവനങ്ങൾ തകർക്കുകയായിരുന്നു. അവർ മാഫിയകൾ ആണെന്നും, 100 പേരുടെ ഒരു സംഘമായാണ് അവർ എത്തിയതെന്നും ഹിന്ദു മത വിശ്വാസിയായ ഇരകളിൽ ഒരാൾ പറഞ്ഞു. അവരെ എതിർക്കാൻ ശ്രമിച്ചപ്പോൾ അവർ അക്രമിച്ചു. അവർ ശക്തരായതിനാൽ പോലീസ് സ്റ്റേഷനിൽ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. 70 വർഷമായി അവിടെ ജീവിച്ചതിനാൽ എല്ലാ രേഖകളും കൈവശം ഉണ്ടായിരുന്നുവെന്നും, ഒരു നോട്ടീസ് പോലും നൽകാതെയാണ് ഈ നടപടി സ്വീകരിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു. പതിറ്റാണ്ടുകളായി വലിയ അതിക്രമങ്ങളാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്നത്. അധികൃതരും, പോലീസും, ജുഡീഷ്യറി പോലും ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപെടുന്നത് സ്ഥിര സംഭവമാകുമ്പോള്‍ യാതൊന്നും ചെയ്യുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് മതം മാറ്റുന്നത് രാജ്യത്ത് സാധാരണ സംഭവമാണ്. പ്രായപൂർത്തിയാകാത്ത ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന പെൺകുട്ടികളെ അടക്കം തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികൾ പോലും അടുത്തിടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. Tag: Pakistan: Houses of Сhristians and other minorities demolished in Rawalpindi, says report, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-30-12:23:05.jpg
Keywords: പാക്കി
Content: 20476
Category: 11
Sub Category:
Heading: മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ
Content: ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്‍സണ്‍ എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ്‌ ചെയ്തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര്‍ സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്‍ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്‍സണ്‍ പാടിയത്. “നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന്‍ ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്‍” - ഇതാണ് ജോണ്‍സണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-01-30-16:17:41.jpg
Keywords: ഭ്രൂണഹത്യ
Content: 20477
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് സഭയുടെ പുണ്യം: ബിഷപ്പ് ലോറൻസ് മുക്കുഴി
Content: തക്കല: ചെറുപുഷ്പ മിഷൻ ലീഗ് സഭയുടെ പുണ്യമാണെന്ന് ബിഷപ് മാർ ലോറൻസ് മുക്കുഴി. ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു പേരിൽ തുടങ്ങി 75 ൽ എത്തുമ്പോൾ മിഷൻ ലീഗ് ഏഴു ഭൂഖണ്ഡങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അത്മായ സംഘടനയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സിഎംഎൽ എന്ന മൂന്ന് അക്ഷരങ്ങൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്ന മൂന്നു വാക്കുകൾ വളരെയധികം ആവേശം ജനിപ്പിക്കുന്നതാണെന്നും അവയ്ക്ക് ഒരു മാന്ത്രിക ശക്തിയുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ ജോസഫ് പെരുന്തോട്ടം ജൂബിലി സുവനീർ പ്രകാശനം നിർവ്വഹിച്ചു. രാമനാഥപുരം മെത്രാൻ മാർ പോൾ ആലപ്പാട്ട്, ഹൊസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുപുഷ്പ മിഷൻ ലീഗ് ഇന്റർനാഷണൽ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവിസ് വല്ലുരാൻ ജൂബിലി സന്ദേശം നൽകി. തക്കല രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് രാജേ ന്ദ്രൻ സ്വാഗതവും ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട് നന്ദിയും പറഞ്ഞു. ജൂബിലി സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ പതക ഉയർത്തി. തുടർന്ന് വിവിധ രൂപതകളിൽ നിന്നെത്തിയ പ്രതിനിധികളുടെ സമ്മേളനം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.
Image: /content_image/India/India-2023-01-31-09:32:12.jpg
Keywords: മിഷന്‍ ലീഗ
Content: 20478
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കൺവെൻഷൻ 11 ന് ബർമിംങ്‌ഹാമിൽ; ഫാ. നടുവത്താനിയിലിനൊപ്പം സൗഖ്യവും വിടുതലുമായി വചനവേദിയിൽ സി.ആൻ മരിയ
Content: ഫെബ്രുവരി മാസ അഭിഷേകാഗ്നി കൺവെൻഷൻ 11ന് രണ്ടാം ശനിയാഴ്ച്ച ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. ക്രൈസ്തവ ശാക്തീകരണത്തിന് പ്രാധാന്യമേകിക്കൊണ്ട് നവസുവിശേഷവത്ക്കരണത്തിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകരിച്ച ഇവാഞ്ചലൈസേഷൻ കമ്മീഷൻ അധ്യക്ഷയും പ്രമുഖ വചനപ്രഘോഷകയും ആത്മീയ രോഗശാന്തി വിടുതൽ ശുശ്രൂഷകയുമായ സി.ആന്‍മരിയ എസ്‌എച്ച് അഭിഷേകാഗ്നി മിനിസ്ട്രി യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഡൊമിനിക് മക് ഡെർമോട്ട് കൺവെൻഷനിൽ പങ്കെടുക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ഷാജി ജോർജ് 07878 149670 ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬. #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ‍}# - ജോസ് കുര്യാക്കോസ് 07414 747573 - ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-01-31-09:57:51.jpg
Keywords: അഭിഷേകാഗ്നി
Content: 20479
Category: 18
Sub Category:
Heading: പ്രേഷിത പ്രവർത്തനം കൂട്ടായ്മയുടെ പ്രകാശനമാകണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പ്രേഷിത പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ അത് കൂട്ടായ്മയോടെ ആയിരിക്കണമെന്നും കർത്താവിൻറെ രാജ്യം സൃഷ്ടിക്കാൻ ഒറ്റയ്ക്ക് പോകുന്നതല്ല കത്തോലിക്കാസഭയുടെ ശൈലിയെന്നും മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കുമായുള്ള കമ്മീഷൻ, സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിളിച്ചുചേർത്ത സീറോമലബാർസഭയിലെ അത്മായപ്രേഷിതർ നടത്തുന്ന പ്രേഷിതമുന്നേറ്റ പ്രതിനിധി സമ്മേളനം ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ട് ശിഷ്യന്മാരെ മാത്രമല്ല വേറെ എഴുപത്തിരണ്ട് പേരെയും സുവിശേഷം പ്രഘോഷിക്കാൻ അയച്ച നമ്മുടെ കർത്താവായ ഈശോമിശിഹായുടെ സുവിശേഷശൈലി ഏവരും പിന്തുടരണമെന്നും, കത്തോലിക്കാസഭയുടെ പ്രേഷിതശൈലി ഐക്യത്തിന്റെയും കൂട്ടായ്മയുടെയും കാരുണ്യത്തിന്റെയും പ്രകാശനമാണെന്നും അദ്ദേഹം ഏവരെയും ഉദ്‌ബോധിപ്പിച്ചു. സീറോമലബാർസഭയിലെ അത്മായപ്രേഷിതർ നടത്തുന്ന പ്രേഷിതമുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നുവെന്നും അവർ നൽകുന്ന സംഭാവനകളിൽ സഭ വളരെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. അത്മായ പ്രേഷിത മുന്നേറ്റങ്ങൾ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് എന്നും ശക്തി നൽകുന്നതാണെന്നും ഇങ്ങനെയുള്ള പ്രത്യേക പ്രചോദനങ്ങൾ സഭയുടെ കൂട്ടായ്മയിൽ പരസ്പരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്., ഓഫിസ് സെക്രട്ടറി സി. ജിഷ ജോബ് എം.എസ്.എം.ഐ, എന്നിവരും വിവിധ പ്രേഷിതമുന്നേറ്റങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ സംസാരിച്ചു. ഇത്തരത്തിലുള്ള സമ്മേളനങ്ങൾ അത്മായപ്രേഷിതമുന്നേറ്റങ്ങൾക്ക് സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ കൂടുതൽ ഉൾച്ചേരാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ഉതകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സഭയുടെ കൂട്ടായ്മയോട് ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് പ്രേഷിതപ്രവർത്തനങ്ങൾ കൂടുതൽ ഫലദായകമാവുകയെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ വിലയിരുത്തി.
Image: /content_image/India/India-2023-01-31-10:04:59.jpg
Keywords: പ്രേഷിത
Content: 20480
Category: 1
Sub Category:
Heading: തെക്കൻ സുഡാനിലേക്കും കോംഗോയിലേക്കുമുള്ള പാപ്പയുടെ അപ്പസ്‌തോലിക തീര്‍ത്ഥാടനത്തിന് ഇന്ന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: സമാധാന തീര്‍ത്ഥാടനവുമായി തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും ഫ്രാന്‍സിസ് പാപ്പ നടത്തുന്ന അപ്പസ്തോലിക യാത്രയ്ക്കു ഇന്നു തുടക്കമാകും. ഇന്നു ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ നീണ്ടു നില്‍ക്കുന്നതാണ് സന്ദര്‍ശനം. സന്ദർശനത്തിന്റെ ആദ്യ പാദമായ ഇന്നു ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ ഫ്രാൻസിസ് പാപ്പാ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലായിരിക്കും ചെലവഴിക്കുക. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ തങ്ങുന്ന പാപ്പ, പ്രാദേശിക സമൂഹത്തിന്റെ അധികാരികളും, കിഴക്കൻ സംഘർഷത്തിന്റെ ഇരകളും, പ്രാദേശിക സഭാശുശ്രൂഷകരുമായും കൂടിക്കാഴ്ചകൾ നടത്തും. വെള്ളിയാഴ്ച, തെക്കൻ സുഡാനിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം തലസ്ഥാനമായ ജൂബായിൽ ആയിരിക്കും തങ്ങുക. അവിടെ വിവിധ സഭകളുമായും പൊതു സംഘടനകളുമായും, പ്രത്യേകിച്ച് സംഘർഷം മൂലം സ്വന്തം നാടുവിട്ട് മാറി താമസിക്കേണ്ടി വന്നവരുമായും കൂടിക്കാഴ്ചകൾ നടത്തും. ഫെബ്രുവരി 5 ഞായറാഴ്ച തെക്കൻ സുഡാനിലെ വിശ്വാസികളുമൊത്ത് ദിവ്യബലിയർപ്പിച്ച ശേഷം പാപ്പ റോമിലേക്ക് മടങ്ങും. തന്റെ നാല്‍പ്പതാമത്തെ അപ്പസ്തോലിക യാത്രയ്ക്കു മുന്‍പായി ഫ്രാൻസിസ് പാപ്പ ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കുമുള്ള സന്ദേശം ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനാ മദ്ധ്യേ വായിച്ചു. രണ്ടു രാജ്യങ്ങളിലേയും പൗരാധികാരികൾക്കും മെത്രാന്മാർക്കും അവർ നൽകിയ ക്ഷണത്തിനും തന്റെ സന്ദർശനത്തിനായി നടത്തിയ ഒരുക്കങ്ങൾക്കും പാപ്പ നന്ദി പറഞ്ഞു. ആയുധ പോരാട്ടങ്ങളാലും ചൂഷണങ്ങളാലും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻ ഭാഗങ്ങൾ പ്രത്യേകിച്ചും ദുരിതത്തിലാണെന്നു പാപ്പ ഞായറാഴ്ച അനുസ്മരിച്ചിരിന്നു. വര്‍ഷങ്ങളായുള്ള യുദ്ധങ്ങളാൽ തകർക്കപ്പെട്ട തെക്കൻ സുഡാനിൽ നിന്ന് പലായനം ചെയ്യപ്പെട്ടു അതിദുരിതമായ അവസ്ഥയിൽ കഴിയുന്ന ജനങ്ങൾ, ഇന്നും തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുകയാണെന്നും തന്നെ കാത്തിരിക്കുന്ന ജനങ്ങൾക്ക് ഹൃദയംഗമമായ അഭിവാദനങ്ങൾ അര്‍പ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ 40-ാമത് അപ്പോസ്തോലിക പ്രയാണത്തിനായി കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും പുറപ്പെടുന്നതിന്റെ തലേന്ന്, ഇന്നലെ റോമിലെ മേരി മേജർ ബസിലിക്ക സന്ദർശിച്ചു ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2023-01-31-11:22:09.jpg
Keywords: സുഡാ
Content: 20481
Category: 1
Sub Category:
Heading: വിശുദ്ധ ബൈബിൾ കത്തിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍
Content: കാസര്‍ഗോഡ്: പരിപാവനമായ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാസര്‍ഗോഡ് മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത പ്രതിയാണ് മുസ്തഫ. തറയിൽ വച്ച സമ്പൂർണ ബൈബിൾ വെളിച്ചെണ്ണയൊഴിച്ചശേഷം സ്റ്റൗവിൽ നിന്നും തീപടർത്തി കത്തിക്കുന്ന വീഡിയോയാണ് ഇയാള്‍ കെ‌എല്‍47 എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. പാലുദാൻ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ചാണ് ബൈബിൾ കത്തിക്കുന്നതെന്ന വാക്കുകളോടെയാണ് ഇയാള്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. ഡെന്മാർക്കിലെ വലതുപക്ഷ രാഷ്ട്രീയ നേതാവാണ് പാലുദാൻ. മതേതര സ്വഭാവമുള്ള ഭാരതത്തില്‍ ക്രൈസ്തവരുടെ പാവനമായ വിശുദ്ധ ഗ്രന്ഥം കത്തിച്ച് വര്‍ഗ്ഗീയത ആളിക്കത്തിച്ച ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വീഡിയോ പുറത്തു വന്നപ്പോള്‍ മുതല്‍ ശക്തമായിരിന്നു. സംഭവം വിവാദമായതോടെ ബേഡകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F570759581600698%2F&show_text=false&width=476&t=0" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇയാൾക്കതിരേ ഐപിസി 153A (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക), 295A (മതത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിച്ചുക്കൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവ്വമായി പ്രവർത്തിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് ആരോപിച്ച് കുറ്റവിമുക്തനാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-31-12:21:59.jpg
Keywords: കാസര്‍ഗോ, പുല്‍ക്കൂ
Content: 20482
Category: 18
Sub Category:
Heading: വിശുദ്ധ ബൈബിൾ കത്തിച്ച സംഭവം വേദനാജനകം: കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ
Content: കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വർഗ്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തത് ഖേദകരമാണ്. മതമൈത്രിയും സാമൂഹിക സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സാമൂഹിക - സാമുദായിക നേതൃത്വങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. തീവ്രവാദ ചിന്തകൾ വിതച്ച് ഈ സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റി നിർത്താനും സമുദായ നേതൃത്വങ്ങൾ തയ്യാറാകണം. കേരളത്തിൽ തീവ്രവാദ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡീറാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി മുഖ്യമന്ത്രി മാസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലും മതമൗലികവാദവും വർഗ്ഗീയ ചിന്തകളും ഭീകരപ്രവർത്തനങ്ങളും കേരളത്തിൽ കൂടുതൽ ആഴത്തിൽ പിടിമുറുക്കുന്ന കാഴ്ചകളെ സർക്കാർ ഗൗരവമായി പരിഗണിക്കുകയും അടിയന്തിരമായ നടപടികൾ സ്വീകരിക്കുകയും വേണം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കുകയും, സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുകയും വേണമെന്നും ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-01-31-13:54:02.jpg
Keywords: കമ്മീഷൻ
Content: 20483
Category: 1
Sub Category:
Heading: അരക്ഷിതാവസ്ഥ നിലനിൽക്കുന്ന നിക്കരാഗ്വേയിൽ നിന്ന് വിദേശ വൈദികർ മടങ്ങാൻ ഒരുങ്ങുന്നു
Content: മനാഗ്വേ: കടുത്ത അരക്ഷിതാവസ്ഥയും ഏകാധിപത്യവും നിലനിൽക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ നിന്നും ഏതാനും വിദേശ വൈദികർ രാജ്യം വിടാൻ ഒരുങ്ങുന്നു. മനാഗ്വേ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രണസ് ഇക്കാര്യം ശരിവെച്ചു. ഞായറാഴ്ച കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനക്കിടയിൽ നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. നിയോകാറ്റിക്കുമനൽ വേ എന്ന കത്തോലിക്കാ പ്രസ്ഥാനത്തിൽ വൈദിക പഠനത്തിനുവേണ്ടിr ചേർന്ന ചിലർ അതിരൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചിട്ടുണ്ടെന്നും, അവർ സ്വന്തം രാജ്യത്തേക്ക് തിരികെ പോകണം എന്നാണ് പറയുന്നതെന്നും, ഇത് ചെറിയതോതിൽ രാജ്യത്തുള്ള വൈദികരുടെ എണ്ണം കുറയാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയോകാറ്റിക്കുമനൽ വേയിൽ അംഗങ്ങളായുള്ള അതിരൂപതയ്ക്ക് വേണ്ടി വൈദിക പട്ടം സ്വീകരിച്ച വൈദികർക്ക് തിരികെ മടങ്ങാൻ തോന്നുകയാണെങ്കിൽ അതിന് അവർക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് കർദ്ദിനാൾ വിശദീകരിച്ചു. ഈ ആവശ്യം പറഞ്ഞ് ചിലി സ്വദേശിയായ ഒരു വൈദികൻ തനിക്ക് സന്ദേശം അയച്ചത് കർദ്ദിനാൾ ബ്രണസ് എടുത്തു പറഞ്ഞു. ഒരു മെത്രാൻ എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും ദൈവവിളിയുടെ ഉടമ താനല്ലെന്നും, ദൈവമാണ് പൗരോഹിത്യത്തിലേക്ക് ആളുകളെ വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11 നവ വൈദികരെ തന്ന ദൈവത്തിന്റെ അനുഗ്രഹം അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് ജനുവരി 28 ശനിയാഴ്ച 11 ഡീക്കന്മാർക്ക് വൈദിക പട്ടം നൽകിയത് ഓർത്തെടുത്ത് കർദ്ദിനാൾ ബ്രണസ് പറഞ്ഞു. നല്ല വിശുദ്ധരായ വൈദികരെ നൽകണമെന്ന് എല്ലാ ദിവസവും ജപമാല ചെല്ലുമ്പോൾ നിയോഗം വെക്കാറുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു. ഇതിനിടെ ജനുവരി 27നു ഗൂഢാലോചന, വ്യാജ വാർത്ത പ്രചരണം തുടങ്ങിയ കുറ്റങ്ങൾ മൂന്നു വൈദികരുടെയും, ഒരു ഡീക്കന്റെയും, രണ്ട് സെമിനാരി വിദ്യാർഥികളുടെയും, ഒരു അൽമായന്റെയും മേൽ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം ആരോപിച്ചിരുന്നു. പത്തുവർഷം തടവു ശിക്ഷ അവർക്ക് നൽകണമെന്നാണ് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി മാസങ്ങളായി ഭരണകൂട വിമർശനത്തിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മതഗൽപ്പ രൂപത മെത്രാൻ റോലാണ്ടോ അൽവാരസുമായി അടുത്ത പുലർത്തുന്നവരാണ് ഈ ഏഴ് പേരും. അദ്ദേഹത്തിന്റെ കേസും, ഭരണകൂടവുമായി അടുത്ത ബന്ധമുള്ള നാദിയ കമില്ലയാണ് കേൾക്കുന്നത്.
Image: /content_image/News/News-2023-01-31-16:09:12.jpg
Keywords: നിക്കരാ
Content: 20484
Category: 11
Sub Category:
Heading: ‘ഒടുവില്‍ മാര്‍ക്കിന് നീതി’: എഫ്.ബി.ഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവര്‍ത്തകനെ കോടതി കുറ്റവിമുക്തമാക്കി
Content: പെനിസില്‍വാനിയ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്ത അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രോലൈഫ് ആക്ടിവിസ്റ്റും ഏഴു കുട്ടികളുടെ പിതാവുമായ മാർക്ക് ഹുക്കിനെ കോടതി കുറ്റവിമുക്തമാക്കി. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക വി. മാര്‍ക്ക് ഹൗക്ക്’ കേസില്‍ കിഴക്കന്‍ പെനിസില്‍വാനിയ ജില്ലാ കോടതിയാണ് പ്രോലൈഫ് പ്രവര്‍ത്തകരുടേയും മാര്‍ക്കിന്റെ അഭിഭാഷ സംഘത്തിന്റേയും വിജയമെന്ന് വിശേഷിപ്പിക്കാവുന്ന ഈ വിധി പുറപ്പെടുവിച്ചത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ മാര്‍ക്ക് തന്റെ പത്നിയെ ആശ്ലേഷിച്ചത് കോടതിക്ക് പുറത്ത് കാത്തുനിന്നിരുന്ന ആളുകളെ ആനന്ദകണ്ണീരണിയിച്ചു. കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായ മാതൃകാപരമായ ജീവിതം നയിച്ചുവരുന്ന വ്യക്തിയാണ് മാര്‍ക്ക്. ഫിലാഡൽഫിയിൽ സ്ഥിതി ചെയ്യുന്ന ഭ്രൂണഹത്യ ശൃംഖലയായ പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുമ്പിൽ സ്ഥിരമായി മാർക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് കേസിലേക്ക് നയിച്ച സംഭവം. ഇതേ ക്ലിനിക്കിനു മുന്‍പിൽ വച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളുമായി നടത്തിയ വാക്കേറ്റമാണ് മാർക്ക് ഹുക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്ന ആൾ അസഭ്യം പറഞ്ഞപ്പോൾ, മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാർക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 23-നു പെന്നിസില്‍വാനിയായിലെ ബക്ക്സ് കൗണ്ടിയിലെ വീട്ടില്‍ നിന്നും ഭാര്യയും, കുട്ടികളും നോക്കിനില്‍ക്കേ എഫ്.ബി.ഐ ഹുക്കിനെ അറസ്റ്റ് ചെയ്തു. ‘ഫ്രീഡം ഓഫ് ആക്സസ്‌ റ്റു ക്ലിനിക് എന്‍ട്രന്‍സസ്’ (ഫേസ്) നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കേസില്‍ ഫേസ് നിയമം ബാധകമല്ലെന്നും മാര്‍ക്ക് തന്റെ മകനെ എസ്കൊര്‍ട്ട് ജീവനക്കാരന്റെ അസഭ്യവര്‍ഷത്തില്‍ നിന്നും രക്ഷിക്കുവാന്‍ മാത്രമാണ് ശ്രമിച്ചതെന്നും മാര്‍ക്കിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Mark Houck speaking outside of federal court in Philadelphia this afternoon after his incredible victory against the Biden administration’s attempt to crush free speech! <a href="https://twitter.com/hashtag/WeWillNotBeSilenced?src=hash&amp;ref_src=twsrc%5Etfw">#WeWillNotBeSilenced</a> <a href="https://twitter.com/LifeNewsHQ?ref_src=twsrc%5Etfw">@LifeNewsHQ</a> <a href="https://twitter.com/LiveAction?ref_src=twsrc%5Etfw">@LiveAction</a> <a href="https://twitter.com/sbaprolife?ref_src=twsrc%5Etfw">@sbaprolife</a> ⁦<a href="https://twitter.com/mercedesschlapp?ref_src=twsrc%5Etfw">@mercedesschlapp</a>⁩ ⁦<a href="https://twitter.com/demsforlife?ref_src=twsrc%5Etfw">@demsforlife</a>⁩ <a href="https://t.co/0rDTEgEqVG">pic.twitter.com/0rDTEgEqVG</a></p>&mdash; Rev. Patrick Mahoney (@revmahoney) <a href="https://twitter.com/revmahoney/status/1620161532268093455?ref_src=twsrc%5Etfw">January 30, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മാർക്ക് ഹുക്കിന് പിന്തുണ അറിയിക്കാൻ വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ ജെറാള്‍ഡ്‌ മുളളർ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചിരിന്നു. കോടതി വിധിയില്‍ തീര്‍ച്ചയായും തങ്ങള്‍ ആവേശഭരിതരാണെന്നു തോമസ്‌ മൂര്‍ സൊസൈറ്റിയുടെ എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റും ലിജിറ്റേഷന്‍ തലവനുമായ പീറ്റര്‍ ബ്രീന്‍ പറഞ്ഞു. ബൈഡന്‍ ഭരണകൂടം പ്രോലൈഫ് പ്രവര്‍ത്തകരുടെ മേല്‍ എറിഞ്ഞ ഭീഷണിയുടെ മേഘങ്ങളില്‍ നിന്നും മാര്‍ക്കും അവന്റെ കുടുംബവും സ്വതന്ത്രരായെന്നും അമേരിക്കയുടെ മുഴുവന്‍ അധികാരവും കയ്യാളുന്ന ഗോലിയാത്തിനോടാണ് തങ്ങള്‍ പോരാടി വിജയിച്ചതെന്നും ബ്രീന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യദിവസം മുതലേ പരിഹാസവും, പീഡനവും ഏല്‍പ്പിച്ചു കൊണ്ടിരുന്ന പ്രോസിക്യൂഷന്റെ വിവേചനപരമായ ഈ കേസ് ജൂറി വിശദമായി പഠിക്കുകയും മാര്‍ക്കിനെ കുറ്റവിമുക്തനാക്കുകയും ചെയ്തുവെന്ന് പറഞ്ഞ ബ്രീന്‍, ബൈഡന്റെ ജസ്റ്റിസ് വിഭാഗത്തിന്റെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കെതിരേയുള്ള ഭീഷണികള്‍ ഇനി വിലപോകില്ലായെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിധി മാര്‍ക്കിനെതിരായിരുന്നെങ്കില്‍ അദ്ദേഹത്തിന് 11 വര്‍ഷത്തേ ജയില്‍ വാസവും, 3,50,000 ഡോളര്‍ പിഴയും ലഭിക്കുമായിരുന്നു. വളരെ മനുഷ്യത്വരഹിതമായ രീതിയില്‍ ‘എഫ്.ബി.ഐ’ മാര്‍ക്കിനെ അറസ്റ്റ് ചെയ്തത് വന്‍ വിവാദത്തിനു കാരണമായിരുന്നു.
Image: /content_image/News/News-2023-01-31-19:16:11.jpg
Keywords: പ്രോലൈ