Contents

Displaying 20051-20060 of 25031 results.
Content: 20444
Category: 18
Sub Category:
Heading: ഭരണകൂടത്തിന്റെ അനാസ്ഥ ഗുരുതരം: ബിഷപ്പ് ജോസ് പൊരുന്നേടം
Content: മാനന്തവാടി: വയനാട്ടിലെ ജനത്തോടും വനത്തോടു ചേര്‍ന്നു കിടക്കുന്ന എല്ലായിടങ്ങളിലെയും മനുഷ്യരോടും ഭരണകൂടം പുലര്‍ത്തുന്നത് ഗൗരവതരമായ അനാസ്ഥയാണെന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാലുവിന്റെ ഭവനം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. വന്യമൃഗാക്രമണം നാടിന്റെ വിവിധഭാഗങ്ങളില്‍ അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഓരോ ദിവസത്തെയും വര്‍ത്തമാനപത്രങ്ങള്‍ പുലിയും കടുവയും കാട്ടുപന്നിയും ജനവാസമേഖലകളെ അസ്വസ്ഥതപ്പെടുത്തുന്നതിന്റെ വാര്‍ത്തകള്‍ കൊണ്ടു നിറയുന്നു. മനുഷ്യര്‍ക്ക് സ്വസ്ഥമായി സഞ്ചരിക്കാനോ വീടിന് പുറത്തിറങ്ങി നടക്കാനോ സാധിക്കുന്നില്ല. വയനാട് പോലെയുള്ള മലയോര മേഖലകളില്‍ പല ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടി വരുന്ന മനുഷ്യര്‍ക്ക് കൂടെ ആരെങ്കിലുമില്ലാതെ കാല്‍നടയാത്ര ചെയ്യുകയെന്നത് അചിന്ത്യമായിത്തീരുകയാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി. റബര്‍ ടാപ്പിംഗിനും വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനുമെല്ലാമായി വെളിച്ചം വീഴും മുമ്പേ അദ്ധ്വാനിക്കാനായി പുറത്തിറങ്ങുന്ന മനുഷ്യര്‍ ജീവന്‍ കൈയിലെടുത്തുപിടിച്ചാണ് മണിക്കൂറുകള്‍ തള്ളിനീക്കുന്നത്. കുട്ടികളെ തനിയെ സ്കൂളുകളിലേക്ക് അയക്കാന്‍ ഇന്ന് പലര്‍ക്കും ഭയമാണ്. പറമ്പിലുണ്ടാകുന്ന സാധാരണ അനക്കങ്ങള്‍ പോലും കര്‍ഷകരായ ഈ പാവപ്പെട്ട മനുഷ്യരിൽ ഭയം ഉളവാക്കുന്നു. ഈ അവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണേണ്ട ഭരണകൂടം വേണ്ടിവന്നാൽ നടപടിക്രമങ്ങൾ ലളിതമാക്കി എത്രയും വേഗം പരിഹാരമാർഗ്ഗങ്ങൾ നടപ്പാക്കേണ്ടതുണ്ട്. അതിന് സംസ്ഥാന - പ്രാദേശിക ഭരണകൂടങ്ങളെ ചലിപ്പിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങണം. അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയത്തിന് മുൻഗണന കൊടുക്കണം. വയനാട്ടിലെ പ്രത്യേക സാഹചര്യം പരിശോധിച്ചാല്‍, ഏതെങ്കിലും വിധത്തില്‍ വന്യമൃഗാക്രമണത്തിനിരയാകുന്നവർക്ക് അടിയന്തിര ചികിത്സ കിട്ടുന്നതിനുള്ള സാഹചര്യം പോലുമില്ല. മാനന്തവാടി ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് മെഡിക്കല്‍ കോളേജ് എന്ന പേര് മാത്രം കൊടുത്തതു കൊണ്ട് മാത്രം ചികിത്സാ സൗകര്യങ്ങൾ വർദ്ധിക്കുകയില്ലല്ലോ. ഇക്കാര്യത്തിൽ സർക്കാർ പുലർത്തുന്ന നിസംഗത ഒട്ടും സ്വാഗതാർഹമല്ല. സൗകര്യങ്ങളുടെ അപര്യാപ്തതയാൽ ഈ മെഡിക്കല്‍ കോളേജ് കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സാലുവിനെ റഫര്‍ ചെയ്തത്. വഴിയില്‍ വച്ചാണ് കടുവയുടെ ആക്രമണത്താൽ തകരാറിലായ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതും അങ്ങനെ അദ്ദേഹം മരണപ്പെട്ടതും. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ സ്റ്റബിലൈസ് ചെയ്യാനുള്ള സംവിധാനം പോലുമില്ലാത്ത മെഡിക്കല്‍ കോളേജില്‍ മറ്റൊന്നും പ്രതീക്ഷിക്കാനില്ലല്ലോ. കാട് കാടായും നാട് നാടായും തന്നെ തുടരുന്ന ഈയവസരത്തില്‍പ്പോലും ജനം ഇത്രയേറെ ദുരിതമനുഭവിക്കേണ്ടി വരുമ്പോള്‍ ജനവാസമേഖലകളിലേക്ക് ബഫര്‍ സോണ്‍ കൂടി വ്യാപിപ്പിച്ചാല്‍ അവസ്ഥ എന്തായിത്തീരും എന്ന് ഊഹിക്കാവുന്നതേയുള്ളു. വയനാട് കടുവാസങ്കേതമാക്കി മാറ്റുമെന്ന ജനസംസാരവും വാര്‍ത്താറിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യമാണെന്ന സംശയം ഇപ്പോൾ ബലപ്പെട്ടു വരികയാണ്. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അനാസ്ഥ വെടിഞ്ഞ് ഭരണകൂടം അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളില്‍ ചിലത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു; 1. തോമസ്സിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വിശദമായും നിഷ്പക്ഷമായും അന്വേഷിച്ച്, വീഴ്ചവരുത്തിയവര്‍ക്ക് നേരേ വേണ്ട നടപടികള്‍ സ്വീകരിക്കുകയും തോമസിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന നഷ്ടപരിഹാരവും മറ്റും കാലതാമസമില്ലാതെ നല്കുകയും ചെയ്യണം. 2. വനംവകുപ്പിന്റെ ജനവിരുദ്ധമായ നിലപാടുകളും റിപ്പോര്‍ട്ടുകളും നിയന്ത്രിക്കുകയും പ്രദേശവാസികള്‍ക്ക് നേരേ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക. 3. കാടിറങ്ങാൻ സാധ്യത ഉണ്ടന്ന് വനം വകുപ്പ് പറയുന്ന കടുവകളെ ഉടനെ പിടികൂടുകയും വനം മന്ത്രി നിർദ്ദേശിച്ചിരിക്കുന്ന കളളിംഗ്, പ്രത്യുല്പാദന നിയന്ത്രണം, ആനകളെ മറ്റിടങ്ങളിലേക്ക്‌ മാറ്റൽ തുടങ്ങിയവയുടെ വിശദാംശങ്ങളും സമയക്രമവും ഉൾപ്പെടെ ഉത്തരവുകൾ അടിയന്തിരമായി പുറപ്പെടുവിക്കുകയും അതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. 4. വന്യമൃഗാക്രമണത്തിനും, മരണത്തിനും, കാർഷിക നഷ്ടങ്ങൾക്കുമുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് ഉത്തരവാകുക. 5. ബഫർ സോൺ ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്ക് നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഭരണകൂടം അടിയന്തിരമായി പൂര്‍ത്തിയാക്കുക 6. മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാസൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിപുലീകരിക്കുക. ICU ആമ്പുലൻസുകളുടെ എണ്ണം കൂട്ടണം. അതിനായി MLA ഫണ്ട് പോലെ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തണം. 7. വയനാട്ടിൽ നിന്നുള്ള യാത്രാപ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന പദ്ധതികളും അടിയന്തിരമായി നടപ്പിൽ വരുത്തണം. വനംവകുപ്പിന്റേയും മന്ത്രിയുടേയും പ്രഖ്യാപനങ്ങൾ പലപ്പോഴും പ്രസ്താവനകൾ മാത്രമായി അവസാനിക്കാറാണ് പതിവ്. പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും തന്നെ ഫലപ്രാപ്തിയിലെത്തുന്നില്ല. ജനമാകട്ടെ ദുരിതമനുഭവിച്ചും ഭയന്നും ജീവിതം മുന്നോട്ടു തള്ളിനീക്കുകയുമാണ്. ഇനിയുള്ള കാലത്ത് പ്രവർത്തിപഥത്തിൽ കാണാത്ത പ്രസ്താവനകളേയും പ്രഖ്യാപനങ്ങളേയും മാത്രം വിശ്വസിച്ചും അംഗീകരിച്ചും ജനത്തിന് മുന്നോട്ട് പോകാൻ കഴിയില്ല എന്നത് വ്യക്തമാണ്. അതിനാല്‍ അനാസ്ഥ വെടിഞ്ഞ് സത്വരമായ നടപടികളിലേക്ക് ബന്ധപ്പെട്ടവര്‍ കടക്കുന്നില്ലായെങ്കില്‍ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഒറ്റക്കെട്ടായുള്ള ജനകീയ സമരങ്ങൾക്ക് ജനങ്ങൾ നിർബന്ധിതരാകും. അക്കാര്യത്തിൽ മാനന്തവാടി രൂപത ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും. മരണമടഞ്ഞ സാലുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് അവരോടൊപ്പം പ്രാര്‍ത്ഥിച്ച ശേഷം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുമ്പോള്‍ അവതരിപ്പിച്ച വിഷയങ്ങളാണിവ. മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷന്‍സ് - ജാഗ്രതാ സമിതി അംഗങ്ങളും പുതുശ്ശേരിയിലെ ഇടവകവികാരിമാരായ ഫാ. ഫ്രാന്‍സിസ് കുത്തുകല്ലിങ്കല്‍, ഫാ. അരുണ്‍ മുയല്‍ക്കല്ലിങ്കല്‍ എന്നിവരും വിവിധ സംഘടനകളുടെ പ്രതിനിധികളും ബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു.
Image: /content_image/India/India-2023-01-21-00:52:25.jpg
Keywords: പൊരുന്നേ
Content: 20445
Category: 1
Sub Category:
Heading: ഹമാസ് തടവില്‍ കഴിയുന്ന പൗരന്മാരുടെ മോചനത്തിന് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇസ്രായേല്‍
Content: ജറുസലേം: കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലേറെയായി ഗാസ മുനമ്പില്‍ ഹമാസിന്റെ തടവില്‍ കഴിയുന്ന തങ്ങളുടെ പൗരന്‍മാരുടെ മോചനം സാധ്യമാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ഇസ്രായേല്‍. ഫ്രാന്‍സിസ് പാപ്പക്ക് പുറമേ, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ തലവന്റേയും, യു.എന്‍ സെക്രട്ടറി ജനറലിന്റേയും സഹായവും ഇസ്രായേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗാസയുടെ ഭരണം കൈയാളുന്ന പലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ തടവില്‍ കഴിയുന്ന അവേര മെങ്ങിസ്റ്റുവിന്റെ വീഡിയോ കഴിഞ്ഞ മാസം ഹമാസ് പുറത്തുവിട്ടിരുന്നുവെന്നും, അദ്ദേഹത്തിനു മാനസികരോഗമുണ്ടെന്ന് കുടുംബം അറിയിച്ചതിനേത്തുടര്‍ന്നാണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്റെ ഓഫീസ് പ്രസ്താവിച്ചു. ഹമാസ് പിടികൂടിയ നാല് പേരില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. തടവില്‍ കഴിയുന്നവരുടെ മോചനത്തിനും, കൊല്ലപ്പെട്ടവരുടെ ഭൗതീകാവശിഷ്ടങ്ങള്‍ വിട്ടുകിട്ടുവാനും സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് തടവില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ സമീപകാലത്ത് ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നു. മെംഗിസ്റ്റുവിന്റെ ദുരവസ്ഥ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും, കുടുംബത്തിന് അദ്ദേഹവുമായി ബന്ധപ്പെടുവാന്‍ മാര്‍ഗ്ഗമില്ലെന്നും, റെഡ്ക്രോസ് സന്ദര്‍ശനങ്ങളുടെ വിവരം പോലും ലഭ്യമല്ലെന്നും കോഹന്റെ കത്തില്‍ വിവരിക്കുന്നുണ്ട്. മെംഗിസ്റ്റുവിന് പുറമേ, 2015-ല്‍ പിടിയിലായ മറ്റൊരു ഇസ്രായേലി പൗരനും ഹമാസിന്റെ തടവിലുണ്ട്. 2014-ല്‍ ഹമാസുമായുണ്ടായ യുദ്ധത്തില്‍ പിടിക്കപ്പെട്ട രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഹമാസ് വീഡിയോ പുറത്തുവിട്ടതെന്നാണ് കരുതപ്പെടുന്നത്. അവരുടെ മോചനം സാധ്യമാക്കുന്നതിനായി ഹമാസുമായി പരോക്ഷമായി ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ ഇസ്രായേല്‍ തേടുന്നുണ്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസ്സ് ദിനത്തില്‍ നല്‍കിയ ‘ഉര്‍ബി എറ്റ് ഒര്‍ബി’ സന്ദേശത്തിനിടയില്‍ വിശുദ്ധ നാട്ടില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന തന്റെ ആവശ്യം പാപ്പ ആവര്‍ത്തിച്ചിരിന്നു. നേരത്തെ “ആ അമ്മമാരുടെ കണ്ണുനീര്‍ തുടയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്” എന്ന് പറഞ്ഞ പാപ്പ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും മറ്റുള്ളവരുടെ മോചനത്തിനും തനിക്കാവുന്നതെല്ലാം ചെയ്യാമെന്നും, അതിനായി ലോകനേതാക്കള്‍ക്ക് കത്തെഴുതാമെന്നും ഉറപ്പുനല്‍കിയിരുന്നു. Israel asks Pope, Red Cross to help recover four citizens held in Gaza, Malayalam
Image: /content_image/News/News-2023-01-21-01:17:14.jpg
Keywords: ഹമാ
Content: 20446
Category: 18
Sub Category:
Heading: അർത്തുങ്കൽ തിരുനാൾ ജനസാഗരമായി
Content: ചേർത്തല: പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ മകരം തിരുനാളിന്റെ ഭാഗമായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തിൽ ജനലക്ഷങ്ങൾ പങ്കുചേർന്നു. ജാതിമതാതീതമായി ഭക്തർ സംഗമിച്ച തിരുനാളാഘോഷം കടലോരഗ്രാമത്തിൽ ജനസാഗരമായി. 18 ദിവസം നീളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്നലെ രാവിലെമുതൽ സംസ്ഥാനത്തും പുറത്തും നിന്നുള്ള വിശ്വാസികൾ ഒഴുകിയെത്തി. രാവിലെ 5.30 മുതൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. 11ന് സീറോ മലബാർ റീത്തിലെ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് തലശേരി ആർച്ച് ബിഷപ്പ്‌ മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി ക്ക് ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ആയിരുന്നു മുഖ്യകാർമികൻ. 18ന് പുലർച്ചെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പഴയപള്ളിയുടെ അറ യിൽനിന്നു പുറത്തെടുത്തു പുതിയ പള്ളിയിൽ അലങ്കരിച്ച് കൂടിനുള്ളിൽ ദർശനത്തി നു വച്ചതോടെ ആരംഭിച്ച ജനത്തിരക്ക് പ്രധാന തിരുനാൾ ദിനത്തിൽ കൊടുമുടിയിലെത്തി. നാനാജാതി മതസ്ഥരായ ജനലക്ഷങ്ങളാണ് ഈ ദിനങ്ങളിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അർത്തുങ്കലിലേക്ക് എത്തുന്നത്.
Image: /content_image/India/India-2023-01-21-10:25:11.jpg
Keywords: തിരുനാള
Content: 20447
Category: 14
Sub Category:
Heading: ഭ്രൂണഹത്യ നിലപാടിനെ തിരുത്തിക്കുറിച്ച വിധിയ്ക്കു ശേഷമുള്ള ആദ്യ മാർച്ച് ഫോർ ലൈഫ് റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍
Content: വാഷിംഗ്ടണ്‍ ഡി‌.സി: ജനുവരി 20നു അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽവെച്ച് നടന്ന അൻപതാമത് മാർച്ച് ഫോർ ലൈഫ് റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഭ്രൂണഹത്യ നിലപാടിനെ തിരുത്തിക്കുറിച്ച വിധിയ്ക്കു ശേഷമുള്ള ആദ്യ മാർച്ച് ഫോർ ലൈഫ് റാലിയ്ക്കാണ് അമേരിക്ക ഇത്തവണ വേദിയായതെന്നാണ് ശ്രദ്ധേയമാകുന്നത്. പ്രോലൈഫ് മുദ്രാവാക്യങ്ങളും, പ്ലക്കാർഡുകളുമായി അവർ 3.2 കിലോമീറ്റർ നീണ്ടുകിടന്ന പാതയിലൂടെ കാപ്പിറ്റോളിന് സമീപത്തേക്ക് നടന്നു നീങ്ങി. 1973ല്‍ അമേരിക്കൻ സുപ്രീംകോടതി റോ വെസ് വേഡ് കേസിലെ വിധിയിലൂടെ ഭ്രൂണഹത്യ നിയമവിധേയമാക്കിയതിനുശേഷം ആരംഭിച്ചതാണ് മാർച്ച് ഫോർ ലൈഫ് റാലി. കഴിഞ്ഞ വർഷം ജൂൺ മാസം ഭ്രൂണഹത്യക്ക് ഭരണഘടനാപരമായ സാധുത ഇല്ലെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപനം വന്നതിനുശേഷം നടന്ന ആദ്യത്തെ മാർച്ച് ഫോർ ലൈഫ് റാലിയെന്ന പ്രത്യേകത വെള്ളിയാഴ്ചത്തെ റാലിക്ക് ഉണ്ടായിരുന്നു. നാഷ്ണൽ മാളിന്റെ വിവിധ സ്ഥലങ്ങളിൽ പ്രോലൈഫ് റാലിയിൽ പങ്കെടുക്കാൻ എത്തിയവർ ഒരുമിച്ച് കൂടി. അതേസമയം പ്രതിഷേധവുമായി ഏതാനും ഭ്രൂണഹത്യ അനുകൂലികൾ സുപ്രീംകോടതിയുടെ പരിസരത്തേക്ക് എത്തിയിരുന്നു. റാലിയിൽ ആവേശം വളരെ പ്രകടമായിരിന്നുവെന്നു സ്റ്റുഡൻസ് ഫോർ ലൈഫ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നിന്റെ അധ്യക്ഷ ക്രിസ്റ്റൻ ഹോക്കിൻസ് പറഞ്ഞു. ഭ്രൂണഹത്യ ഇല്ലാത്ത ഒരു ഭാവിയിലേക്ക് റോ വെസ് വേഡ് കേസിന്റെ അന്ത്യം നമ്മെ എത്തിക്കുന്നുവെന്നുള്ള ഒരു പ്രതീതി നിലനിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അമേരിക്കയിൽ ഉടനീളം ഭ്രൂണഹത്യ നിരോധിക്കാൻ വേണ്ടിയുള്ള ആദ്യത്തെ നടപടിയെന്നാണ് മാർച്ചിൽ പങ്കെടുത്ത പലരും റോ വെസ് വേഡ് കേസിലെ സുപ്രീം കോടതി വിധിയെ വിശേഷിപ്പിച്ചത്. ഈ കേസിലെ വിധിയോടുകൂടി ഭ്രൂണഹത്യയിൽ തീരുമാനമെടുക്കാനുള്ള അവകാശം സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.
Image: /content_image/News/News-2023-01-21-11:08:13.jpg
Keywords:
Content: 20448
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി: 11 പേര്‍ ദാരുണമായി കൊല്ലപ്പെട്ടെന്ന് വൈദികൻ
Content: മാകുര്‍ഡി: ക്രൈസ്തവര്‍ വംശഹത്യക്കിരയായികൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ ജനുവരി 19-ന് നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 11 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാകുര്‍ഡി രൂപതയിലെ അഭയാര്‍ത്ഥി ക്യാമ്പിന് സമീപം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കത്തോലിക്കരാണ്. ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ ആഫ്രിക്കന്‍ വാര്‍ത്ത പങ്കാളിയായ എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ രൂപതയുടെ വികാരി ജനറാളായ ഫാ. മോസസ് ലോരാപ്പു ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. “ആക്രമണത്തിന്റെ ചിത്രങ്ങള്‍ ഭയാനകമാണ്, ഇസ്ലാമിക് സ്റ്റേറ്റിന് പോലും ഇത്ര ക്രൂരത ചെയ്യുവാന്‍ കഴിയുകയില്ല” എന്ന് പറഞ്ഞ ഫാ. മോസസ് കൊലപാതകത്തിന് ശേഷം അക്രമികള്‍ കൊല്ലപ്പെട്ടവരില്‍ ചിലരുടെ തലയറുത്ത് ആക്രമണത്തിന് പദ്ധതിയിട്ടവരെ തെളിവായി കാണിക്കുവാന്‍ കൊണ്ടു പോയെന്നും കൂട്ടിച്ചേര്‍ത്തു. ബെന്യു സംസ്ഥാന തലസ്ഥാനത്തിലെ മാകുര്‍ഡിക്ക് സമീപമുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി 9 മണിക്കാണ് ആക്രമണം നടന്നത്. ജനുവരി 20 വൈകിട്ട് വരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മാരകമായി മുറിവേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഫാ. മോസസ് പറഞ്ഞു. ഇതിനു മുന്‍പുണ്ടായ ആക്രമണങ്ങള്‍ കാരണം ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളില്‍ കഴിയുന്ന ഫുലാനികളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നത്. സുരക്ഷാ ഏജന്‍സികള്‍ എത്തുവാന്‍ വൈകിയതായും ഫാ. മോസസ് ആരോപിച്ചു. ഈ സംഭവത്തിലും പോലീസും സുരക്ഷാ ഏജന്‍സികളും വൈകിയാണ് എത്തിയത്. അതുകൊണ്ട് തന്നെ അക്രമികളെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലായെന്നും ഫാ. മോസസ് പറഞ്ഞു. ആക്രമണം നടന്നു ഇത്രദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടിയ ഫാ. മോസസ്, നൈജീരിയന്‍ സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും തങ്ങളെ ഉപേക്ഷിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്ന്‍ വേദനയോടെ കൂട്ടിച്ചേര്‍ത്തു. 2009-ല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി സംഘടനകളിലൊന്നായ ബൊക്കോഹറാം രൂപീകരിക്കപ്പെട്ടത് മുതല്‍ നൈജീരിയയില്‍ കടുത്ത അരക്ഷിതാവസ്ഥയാണ് ഉള്ളത്. നൈജീരിയയേ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്രൈസ്തവർ ഉൾപ്പെടെയുള്ള വിശ്വാസികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, സാധാരണക്കാര്‍ക്കും എതിരേ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ബൊക്കോഹറാം നടത്തിവരുന്നത്. ഇതിനു പുറമേയാണ് ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൃഷിക്കാരായ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍.
Image: /content_image/News/News-2023-01-21-20:58:43.jpg
Keywords: നൈജീ
Content: 20449
Category: 11
Sub Category:
Heading: ആംഗ്ലിക്കന്‍ സഭ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കില്ല: ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി
Content: ലണ്ടന്‍: സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്ന് ബ്രിട്ടന്‍ കേന്ദ്രമായ ആംഗ്ലിക്കന്‍ സമൂഹത്തിന്റെ മാതൃസഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. അതേസമയം ഇത്തരത്തില്‍ കഴിയുന്നവരുടെ ജീവിതത്തിലെ ചില പ്രധാന ചടങ്ങുകള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കുമെന്നും സൂചനയുണ്ട്. ഫെബ്രുവരി 6 മുതല്‍ 9 വരെ നടക്കുവാനിരിക്കുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറല്‍ സുനഹദോസില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ളതാണെന്നും, സ്വവര്‍ഗ്ഗ വിവാഹങ്ങളെ ആശീര്‍വദിക്കുവാന്‍ പുരോഹിതര്‍ക്ക് കഴിയില്ലെന്നുമുള്ള നിലപാടിലാണ് സഭ. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റേ നേതാക്കള്‍ ആംഗ്ലിക്കന്‍ സഭാംഗങ്ങളുമായി കഴിഞ്ഞ വേനല്‍ക്കാലത്ത് ലാംബെര്‍ത്തില്‍ വെച്ച് യോഗത്തിനിടെ സ്വവര്‍ഗ്ഗ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പുരുഷനും സ്ത്രീയും തമ്മിലേ വിവാഹം പാടുള്ളൂ എന്ന അഭിപ്രായമാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞതെങ്കിലും അംഗങ്ങളില്‍ ചിലര്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. സാധാരണ വിവാഹങ്ങളിലേതു പോലെ നിയമപരമായി അംഗീകരിക്കപ്പെട്ട സ്വവര്‍ഗ്ഗ വിവാഹ ബന്ധത്തിലെ ചില സുപ്രധാന ചടങ്ങുകള്‍ക്ക് വേണ്ട പ്രാര്‍ത്ഥനകള്‍ കൂടി ചേര്‍ക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നാണ് സഭാതലവന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറയുന്നത്. സഭയില്‍ വരുത്തിയിരിക്കുന്ന ഈ മാറ്റങ്ങള്‍ ക്രൈസ്തവരെ പ്രത്യേകിച്ച് സ്വവര്‍ഗ്ഗാനുരാഗികളെ ക്രിസ്തുവിന്റെ തിരുശരീരത്തോട് കൂടുതല്‍ അടുപ്പിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ജസ്റ്റിന്‍ വെല്‍ബി കൂട്ടിച്ചേര്‍ത്തു. നേരത്തെ വിവാഹം സംബന്ധിച്ച പരമ്പരാഗത പ്രബോധനങ്ങള്‍ക്കെതിരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഓക്സ്ഫോര്‍ഡ് മെത്രാന്‍ സ്റ്റീവന്‍ ക്രോഫ്റ്റിനേപ്പോലെയുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. ഹെന്‍റി എട്ടാമന്‍ രാജാവ് മാര്‍പാപ്പയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന്‍ 1534-ലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമായത്. വത്തിക്കാനുമായി ബന്ധമില്ലാത്ത ആംഗ്ലിക്കന്‍ വിഭാഗങ്ങളിലൊന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സ്വവര്‍ഗ്ഗവിവാഹം അടക്കമുള്ള വിഷയങ്ങളിലെ അഭിപ്രായ ഭിന്നതമൂല്യം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ചില മെത്രാന്മാര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിരുന്നു. 2007 മുതല്‍ പത്തൊന്‍പതോളം ആംഗ്ലിക്കന്‍ മെത്രാന്മാരാണ് കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/14621}}
Image: /content_image/News/News-2023-01-22-06:58:08.jpg
Keywords: ആംഗ്ലിക്ക
Content: 20450
Category: 18
Sub Category:
Heading: രാജ്യപുരോഗതിക്കു വലിയ സംഭാവനകൾ നൽകിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രം: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല
Content: കൊൽക്കത്ത: രാജ്യപുരോഗതിക്കു വലിയ സംഭാവനകൾ നൽകിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രമാണു പ്രതിഫലമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല. ക്രൈസ്തവർ മതപരിവർത്തനത്തിനു ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊൽക്കത്തയിൽ സംഘടിപ്പിച്ച സമാധാന റാലിയിൽ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സേവനമേഖലകളിലെ വിലപ്പെട്ട സംഭാവനകൾക്ക് അർഹമായ പരിഗണന ക്രൈസ്തവ സമൂഹത്തിനു ലഭിക്കുന്നില്ല. രാജ്യത്തെല്ലായിടത്തും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. മഹാത്മാഗാന്ധി മുതൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ്ഖാൻ വരെ ഇത്തരം സ്കൂളുകളിലാണ് വിദ്യാഭ്യാസം നേടിയത്. ആരോഗ്യകേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സംഭാവനകൾ വേറെയും. എന്നിട്ടും മതംമാറ്റുന്നവരെന്ന ആരോപണമാണ് സമുദായത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. രാജ്യത്തിനു ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാൻ സമാധാനറാലികൾ രാജ്യമെമ്പാടും നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഛത്തിസ്ഗഡിൽ പള്ളി ആക്രമിച്ചതിൽ ബിജെപിക്കു പങ്കില്ലെന്നു പറഞ്ഞ മന്ത്രി, രണ്ട് ഗോത്രവർഗ വിഭാഗങ്ങൾ തമ്മിലുള്ളതെന്നും ന്യായീകരിച്ചു.
Image: /content_image/India/India-2023-01-22-07:08:21.jpg
Keywords: ന്യൂനപക്ഷ
Content: 20451
Category: 18
Sub Category:
Heading: ഫാ. മെൽവിൻ പള്ളിത്താഴത്തിന്റെ മൃതസംസ്കാരം നാളെ
Content: ചക്കിട്ടപാറ: കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ജോഷിമഠിൽ ദുരിതബാധിതർക്കുള്ള സഹായവുമായി പോയി മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച മലയാളി വൈദികൻ കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പള്ളിത്താഴത്തിന്റെ മൃതസംസ്കാരം നാളെ. നാളെ രാവിലെ ഒമ്പതിന് കോടദ്വാർ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെ വൈകുന്നേരത്തോടെ കുടുംബാംഗങ്ങള്‍ പുറപ്പെട്ടു. ഡൽഹിയിൽനിന്നു വാഹനമാർഗം കോടദ്വാർ രൂപതാ ആസ്ഥാനത്ത് എത്തിച്ചേരും. ഫാ. മെൽവിന്റെ മാതാപിതാക്കളായ ഏബ്രഹാം, കാതറിൻ, സഹോദരി, സഹോദരിയുടെ ഭർത്താവ്, പിതൃസഹോദരൻ, ഭാര്യ മാതാവിന്റെ സഹോദരിയുടെ പുത്രൻ ഫാ. ഫിലിപ്പ് ചക്കുംമൂട്ടിൽ, ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയുടെ പ്രതിനിധി ബെന്നി മാളിയേക്കൽ എന്നിവരാണ് ഇന്നലെ പുറപ്പെട്ടത്. ഫാ. മെൽവിന്റെ അമ്മാവനും സഹോദരനും കഴിഞ്ഞ ദിവസം തന്നെ കോട്ദ്വാറിൽ എത്തിയിരുന്നു. ഫാ. മെൽവിന്റെ ആകസ്മികമായ മരണ വിവരമറിഞ്ഞ് ചക്കിട്ടപാറയിലുള്ള വീട്ടിലേക്ക് വൈദികരും സന്യസ്തരുമടക്കം നൂറു കണക്കിന് ആൾക്കാർ എത്തി കുടുംബത്തെ അനുശോചനം അറിയിച്ചു. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര, രൂപത ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട്, ചക്കിട്ടപാറ പള്ളി വികാരി ഫാ. മിൽട്ടൺ മുളങ്ങാശേരി എന്നിവരും വീട്ടിലെത്തി അനുശോചനം അറിയിച്ചിരിന്നു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളർന്നുതാഴുന്നതു മൂലം ദുരിതത്തിലായ പ്രദേശവാസികള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ ഫാ. മെല്‍വിന്‍ തന്റെ ദൌത്യം പൂര്‍ത്തിയാക്കിയുള്ള മടക്കയാത്രയിലാണ് മരണപ്പെട്ടത്. വാഹനം കൊക്കയിലേക്ക് പതിക്കുയായിരിന്നു. ബിജ്‌നോര്‍ രൂപതയ്ക്കു വേണ്ടി സേവനം ചെയ്തിരിന്ന അദ്ദേഹം ജോഷിമഠിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഒറ്റയ്ക്കു യാത്ര തിരിച്ചപ്പോള്‍ മുതലുള്ള ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിന്നു.
Image: /content_image/India/India-2023-01-22-07:20:10.jpg
Keywords: മൃതസം
Content: 20452
Category: 11
Sub Category:
Heading: പ്രാര്‍ത്ഥന മാത്രമാണ് ഭ്രൂണഹത്യയ്ക്കുള്ള മറുപടി: എന്‍.എഫ്.എല്‍ പരിശീലകന്‍ ടോണി ഡങ്കി
Content: വാഷിംഗ്ടണ്‍ ഡി‌സി: കുരുന്നു ജീവനുകളെ ജനിക്കുന്നതിനു മുന്‍പേ തന്നെ കൊന്നൊടുക്കുന്ന ഭ്രൂണഹത്യ എന്ന ദുരന്തത്തിനുള്ള മറുപടി പ്രാര്‍ത്ഥന മാത്രമാണെന്ന് ‘അമേരിക്കന്‍ നാഷണല്‍ ഫുട്ബോള്‍ ലീഗ്’ (എന്‍.എഫ്.എല്‍) ന്റെ മുന്‍ മുഖ്യ പരിശീലകനും, എന്‍.എഫ്.എല്‍ വിശകലന വിദഗ്ദനുമായ ടോണി ഡങ്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 2ന് ഹൃദയാഘാതം മൂലം മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ‘ബുഫാലോ ബില്‍സ്’ താരം ഡാമര്‍ ഹാമ്ലിനെ പരാമര്‍ശിച്ചുകൊണ്ട് ഒരു രാഷ്ട്രം മുഴുവനുമായി ദൈവത്തിലേക്ക് തിരിയുകയാണെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന്‍ അറിയാമല്ലോയെന്ന് ഡങ്കി, ചോദ്യം ഉയര്‍ത്തി. “അതൊരു ദുരന്തമായേനെ. എന്നാല്‍ അത്ഭുതകരമായത് സംഭവിച്ചു. ഡാമറിന്റെ ഹൃദയം വീണ്ടുമിടിച്ചു. എന്നാല്‍ ശരിക്കും എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? അതൊരു അത്ഭുതമായിരുന്നില്ല”- ഡങ്കി പറഞ്ഞു. മത്സരം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നപ്പോൾ കമന്ററി പറഞ്ഞവർ “നമുക്ക് പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ” എന്ന് പറഞ്ഞപ്പോള്‍, രാജ്യമൊട്ടാകെ ഡാമറിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ബുഫാലോ താരങ്ങള്‍ ഡമറിന് വേണ്ടി കളിക്കളത്തില്‍ നിന്നുകൊണ്ട് തന്നെയാണ് പ്രാര്‍ത്ഥിച്ചതെന്നും അദ്ദേഹം സ്മരിച്ചു. മൂന്ന്‍ ആഴ്ചകള്‍ക്ക് മുന്‍പ് എല്ലാവരും കളിക്കളത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതാണ് ലോകം കണ്ടത്. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. ഡാമര്‍ സുഖം പ്രാപിച്ചു. ആശുപത്രി വിട്ട അവന്‍ ഇപ്പോള്‍ വീട്ടിലുണ്ടെന്നും ടോണി ഡങ്കി കൂട്ടിച്ചേര്‍ത്തു. ഡാമാര്‍ ഹാമ്ലിന് വേണ്ടി പ്രാര്‍ത്ഥിച്ചതുപോലെ ജനിക്കുവാനിരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയും രാഷ്ട്രം പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ച ഡങ്കി, ഓരോ ദിവസവും രാജ്യത്ത് നിഷ്കളങ്ക ജീവനുകള്‍ അപകടത്തിലായി കൊണ്ടിരിക്കുകയാണെന്നും, അവര്‍ ഒരു പ്രശസ്തനായ കായിക താരമല്ലെന്ന വ്യത്യാസം മാത്രമേ ഉള്ളുവെന്നും, ആ ജീവനുകളും ദൈവത്തിന് പ്രിയപ്പെട്ടതാണെന്നും ഡങ്കി ചൂണ്ടിക്കാട്ടി. “അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു” എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ദൈവമാണ് അവരെ അമ്മയുടെ ഉദരത്തില്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതാദ്യമായാണ് ടോണി ഡങ്കി 'മാര്‍ച്ച് ഫോര്‍ ലൈഫ് റാലി'യില്‍ പങ്കെടുക്കുന്നത്.
Image: /content_image/News/News-2023-01-22-07:39:43.jpg
Keywords: മാര്‍ച്ച് ഫോര്‍ ലൈഫ്
Content: 20454
Category: 1
Sub Category:
Heading: പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു; ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്
Content: ടെക്സാസ്: പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്. ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. ശാസ്ത്ര അന്വേഷണത്തിന് പ്രതിബന്ധമായി മാറാതെ, ഉറച്ച ഒരു അടിത്തറയായി ശാസ്ത്രജ്ഞർക്ക് സഹായമായി മാറാൻ ദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് ആയിരത്തോളം ആളുകൾ പങ്കെടുത്ത കോൺഫറൻസിൽവെച്ച് മുൻ നിരീശ്വരവാദിയായിരുന്ന കാരിൻ ഒബേർഗ് വിശദീകരിച്ചു. സത്യമായ തത്വചിന്തയും, സത്യമായ വിശ്വാസവും ശാസ്ത്ര കണ്ടുപിടിത്തങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ സഹായകരമാകുമെന്ന ആത്മവിശ്വാസം നമുക്ക് വേണമെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്റർനാഷ്ണൽ സൊസൈറ്റി ഓഫ് കാത്തലിക് സയന്റിസ്റ്റ് എന്ന സംഘടനയുടെ ബോർഡ് അംഗമാണ് സ്വീഡനിൽ ജനിച്ച ഒബേർഗ്. ഗ്രഹങ്ങളും, നക്ഷത്രങ്ങളും എങ്ങനെ രൂപമെടുക്കുന്നു എന്നതിനെപ്പറ്റിയാണ് അവർ ഗവേഷണം നടത്തുന്നത്. ശാസ്ത്ര അന്വേഷണത്തിൽ മുമ്പുണ്ടായിരുന്നതും, ഇപ്പോഴുള്ളതുമായ നിരവധി ശാസ്ത്രജ്ഞരെ ദൈവ വിശ്വാസമാണ് നയിക്കുന്നത്. ബിഗ് ബാംഗ് തിയറി ആദ്യമായി മുന്നോട്ടുവെച്ച കത്തോലിക്ക വൈദികനായ ഫാ. ജോർജസ് ലെമേയ്ടറിനെ ഒരു ഉദാഹരണമായി കാരിൻ ഒബേർഗ് ചൂണ്ടിക്കാട്ടി. തന്റെ കൂടെ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെ ഇടയിൽ ശാസ്ത്ര രീതിയോട് വലിയ ബഹുമാനം ഉണ്ടെങ്കിലും, ശാസ്ത്ര രീതിക്ക് പരിമിതികൾ ഉണ്ടെന്ന് ഒബേർഗ് പറഞ്ഞു. ശാസ്ത്രീയമല്ലാത്ത പല ചോദ്യങ്ങളും നമുക്ക് പ്രപഞ്ചത്തെപ്പറ്റി ചോദിക്കാൻ സാധിക്കും. എന്താണ് ഒരു മനോഹരമായ കലാസൃഷ്ടിയിൽ നിന്ന് പഠിക്കാൻ സാധിക്കുന്നത്? എങ്ങനെയാണ് ഒരു കലാസൃഷ്ടി മനോഹരമാകുന്നത്? തുടങ്ങിയ ചോദ്യങ്ങൾ. സത്യത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി നിരവധി മാർഗ്ഗങ്ങൾ ഉണ്ടെന്നും ശാസ്ത്രം അതിൽ ഒന്നു മാത്രമാണെന്നും ഒബേർഗ് എടുത്തുപറഞ്ഞു. മൂല്യങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എളുപ്പത്തിൽ സാധിക്കുന്നത് മതത്തിനും തത്വചിന്തയ്ക്കുമാണ്. വണ്ടർ കോൺഫറൻസിന് വേണ്ടി ടെമ്പിൾടൺ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായവും ഉപയോഗിച്ചിരുന്നു. മതപണ്ഡിതരും, ശാസ്ത്രജ്ഞരും കോൺഫറൻസിൽ സംസാരിച്ചു. വേർഡ് ഓൺ ഫയറിന്റെ സ്ഥാപകനും, മുഖവുമായ ബിഷപ്പ് റോബർട്ട് ബാരൺ നൽകിയ സന്ദേശം ഏറെ ശ്രദ്ധിക്കപ്പെട്ടു. Originally published on 2023 Repost. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2023-01-22-19:01:53.jpg
Keywords: ശാസ്ത്രജ്ഞ