Contents

Displaying 20021-20030 of 25031 results.
Content: 20414
Category: 1
Sub Category:
Heading: കോംഗോയില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്; മരണസംഖ്യ പത്തായി
Content: കിന്‍ഹാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്ക് - കിഴക്കന്‍ ഭാഗമായ കസിൻഡി ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നു. നിലവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മരണസംഖ്യ പത്തായി ഉയര്‍ന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലത്തെ റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ അഞ്ചായിരിന്നു. എണ്ണം ഇനിയും വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നു സൂചനയുണ്ട്. ഇതിനിടെ ബോംബ്‌ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റിന്റെ (ദായേഷ്) മധ്യ-ആഫ്രിക്കന്‍ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്കന്‍ പ്രോവിന്‍സ് ഏറ്റെടുത്തു. ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഐ‌സിഎസ് ഭീഷണി മുഴക്കിയിട്ടുള്ളതായി തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്ന് സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ‘സൈറ്റ്’ വ്യക്തമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കിടെയാണ് ദേവാലയത്തില്‍ ബോംബ്‌ സ്ഫോടനം ഉണ്ടായത്. ആദ്യഘട്ടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന പ്രസ്താവന കോംഗോ ആര്‍മിയുടെ വക്താവ് ആന്റണി മൗളുഷെ തിരുത്തി. 39 പേര്‍ക്കാണ് പരിക്ക്. ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ആണ് സ്ഫോടനത്തിനു ഉപയോഗിച്ചിരുന്നതെന്നും ആര്‍മി വക്താവ് വെളിപ്പെടുത്തി. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു കെനിയക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. സുരക്ഷിതത്വമില്ലായ്മയാണ് ഇന്ന് കോംഗോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു രാജ്യത്തെ ഐക്യരാഷ്ട്രസസഭാ പ്രതിനിധി യു.എന്‍ സുരക്ഷാ സമിതിയില്‍ പറഞ്ഞിരിന്നു. കോംഗോ-ഉഗാണ്ടന്‍ സംയുക്ത സേന എ.ഡി.എഫിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ 1990-കളില്‍ ഉഗാണ്ടയില്‍ സ്ഥാപിതമായ ‘എ.ഡി.എഫ്’-നെ ഉഗാണ്ടന്‍ സൈന്യം തുരത്തിയതിനെ തുടര്‍ന്ന്‍ കോംഗോയിലെ വനങ്ങളില്‍ താവളം ഒരുക്കിയ എ.ഡി.എഫ് ഇസ്ലാമിക തീവ്രവാദികള്‍ ഇപ്പോള്‍ കോംഗോയിലെ നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. Tag: Kasindi Church Blast in DRC, Islamic states malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. \#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-16-19:46:40.jpg
Keywords: കോംഗോ
Content: 20415
Category: 10
Sub Category:
Heading: 17,000 യുവജനങ്ങള്‍ ഒരുമിച്ച് ആലപിച്ച 'സാല്‍വേ റെജീന' സമൂഹമാധ്യമങ്ങളില്‍ വൈറല്‍
Content: മിസ്സോറി: അമേരിക്കന്‍ സംസ്ഥാനമായ മിസ്സോറിയിലെ സെന്റ്‌ ലൂയിസില്‍ നടന്ന ഫെല്ലോഷിപ്പ് ഓഫ് കോളേജ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സില്‍ (ഫോക്കസ്) പങ്കെടുത്ത യുവജനങ്ങള്‍ ഒരുമിച്ച് ആലപിച്ച 'സാല്‍വേ റെജീന' (പരിശുദ്ധ രാജ്ഞി) ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നിരവധി ശ്രദ്ധേയമായ പരിപാടികളാണ് അഞ്ച് ദിവസത്തെ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും, ‘സീക് 23’ എന്ന് പേരിട്ടിരിക്കുന്ന കോണ്‍ഫറന്‍സിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം 17,000 വിദ്യാര്‍ത്ഥികളും ഒരുമിച്ച് ഒരേസ്വരത്തില്‍ പരിശുദ്ധ രാജ്ഞിയുടെ ആലാപനം നടത്തിയതാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരിന്നു.

കത്തോലിക്കാ രചയിതാവും, പ്രഭാഷകയുമായ എമിലി വില്‍സണ്‍ തന്റെ സ്മാര്‍ട്ട് ഫോണിന്റെ കാമറ കണ്ണിലൂടെ ഒപ്പിയെടുത്ത ഈ വീഡിയോ സമൂഹമാധ്യങ്ങളില്‍ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. എമിലിയുടെ പേജില്‍ മാത്രം ഒരുലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. ''നമ്മുടെ ഇരുണ്ട ഈ ലോകത്ത് 17,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ സാല്‍വേ റെജീന പാടുന്നത്, നിങ്ങള്‍ക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്തു! ഫോക്കസ് കത്തോലിക്കാ ‘സീക്213’ കോണ്‍ഫറന്‍സ് ഈ ആഴ്ച നടന്നു, അത് എനിക്ക് വിവരിക്കുവാന്‍ കഴിയുന്നതിനുമപ്പുറം ആനന്ദകരവും, ശ്രേഷ്ഠവുമായിരുന്നു. യുവജനങ്ങളുടെ ഹൃദയങ്ങളിലൂടെ സഭയേ കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുന്ന ഫോക്കസിന് നന്ദി” എന്നാണ് എമിലി വില്‍സണ്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. മെഗാഹിറ്റ് ടിവി പരമ്പരയായ ദി ചോസണില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്ന ജോനാഥന്‍ റൂമി അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പ്രഭാഷണം നടത്തിയിരിന്നു. Tag: 17,000 young people sing “Salve Regina”, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-16-21:17:26.jpg
Keywords: യുവജന, വൈറ
Content: 20416
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജ്മെന്റിന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പിഎസ്‌സി പരിശീലന ഉപകേന്ദ്രം
Content: മുണ്ടക്കയം: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജ്മെന്റിന് അനുവദിച്ച ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പിഎസ്‌സി പരിശീലന ഉപകേന്ദ്രം മുണ്ടക്കയം സാന്തോം സെന്ററിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. രാഷ്ട്ര നിർമിതിയിൽ പങ്കാളികളാകുന്നതിന് യുവജനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓർമിപ്പിച്ചു. ലഭിക്കു ന്ന അവസരങ്ങളിൽ അർപ്പണബോധത്തോടെ അധ്വാനിക്കുകയും സാമൂഹ്യപ്രതിബ ദ്ധതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നതിന് യുവജനങ്ങൾക്ക് സാധിക്കുമ്പോൾ ച ലനാത്മകമായ സമൂഹം രൂപപ്പെടുമെന്ന് അധ്യക്ഷപ്രസംഗത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയലുപറമ്പിൽ, പരിശീലന ഉപകേന്ദ്രം കോ-ഓർഡിനേറ്റർ ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത്, ഫിനാൻസ് കൗൺസിൽ മെംബർ ഔസേപ്പച്ചൻ തേനംമാക്കൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, വിദ്യാർഥികൾ പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2023-01-17-10:09:46.jpg
Keywords: പരിശീലന
Content: 20417
Category: 11
Sub Category:
Heading: നിക്കരാഗ്വേയിലെ കുപ്രസിദ്ധമായ സ്വേച്ഛാധിപത്യത്തിനിടെ 88 വൈദിക വിദ്യാർത്ഥികൾ മിഷൻ പ്രവർത്തനത്തിന്
Content: മനാഗ്വേ: കുപ്രസിദ്ധമായ സ്വേച്ഛാധിപത്യം ഭരണം മൂലം കുപ്രസിദ്ധമായ നിക്കരാഗ്വേയില്‍ 88 സെമിനാരി വിദ്യാർത്ഥികളെ മിഷൻ പ്രവർത്തനത്തിന് വേണ്ടി അയച്ച് മനാഗ്വേ അതിരൂപത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5 ഇടവകകളിലായിട്ടായിരിക്കും ഇവർ മിഷൻ പ്രവർത്തനം നടത്തുക. സെമിനാരി വിദ്യാർഥികളെ മിഷന് വേണ്ടി അയക്കുന്നതിന് മുന്നോടിയായി അർപ്പിക്കപ്പെട്ട ദിവ്യബലിക്ക് അതിരൂപത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രണസ് മുഖ്യ കാർമികത്വം വഹിച്ചു. ഇവരിൽ മേജർ സെമിനാരിയിൽ പരിശീലനം ആരംഭിച്ച 9 പേർക്ക് വൈദിക വസ്ത്രവും നൽകി. എല്ലാ വിശ്വാസികളും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന് വേണ്ടിയുള്ള ദൗത്യത്തിനായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നു കർദ്ദിനാൾ പറഞ്ഞു. എല്ലാം ഉപേക്ഷിച്ചുകൊണ്ട് യേശുവിന് സാക്ഷ്യം നൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. പുരുഷന്മാരുടെയും, സ്ത്രീകളുടെയും ഹൃദയങ്ങൾ തുറക്കുന്നതിന് വേണ്ടി ക്രിസ്തുവിനെ പ്രഘോഷിക്കാനാണ് വൈദികർ വിളിക്കപ്പെട്ടിരിക്കുന്നത്. അവർക്ക് സ്വയം തങ്ങളെപ്പറ്റി പ്രഘോഷിക്കാനോ, പ്രശസ്തി നേടാനോ അല്ല, മറിച്ച് സ്നാപക യോഹന്നാനെ പോലെ കർത്താവിനെ പ്രഘോഷിക്കാനും അവന് വഴിയൊരുക്കാനും വേണ്ടിയാണ്. ഗ്രാമപ്രദേശങ്ങളിലെ ദേവാലയങ്ങളിലേക്ക് പോകാനും, അവിടെയുള്ളവരോടൊപ്പം ജീവിക്കാനും, അവരെ പ്രത്യേകിച്ച് യുവജനങ്ങളെ ശ്രവിക്കാനും കർദ്ദിനാൾ വൈദിക വിദ്യാർഥികളോട് ആഹ്വാനം നൽകി. തങ്ങൾക്ക് ലഭിച്ച ദൈവവിളിയിൽ വിശ്വസ്തത പുലർത്താൻ, മെത്രാന്മാർക്കും, വൈദികർക്കും, സെമിനാരി വിദ്യാർഥികൾക്കും, വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു. ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ മനുഷ്യത്വരഹിതമായ ഭരണമാണ് നിക്കരാഗ്വേയില്‍ നടക്കുന്നത്. ഇതിനെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തുണ്ട്. 2018-ലെ ജനകീയ പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ ഭരണകൂട നടപടിക്കെതിരെ നിലപാടെടുത്തതാണ് കത്തോലിക്ക സഭയെ ഡാനിയല്‍ ഒര്‍ട്ടേഗയുടെ കണ്ണിലെ കരടാക്കി മാറ്റിയത്. ഭരണകൂടം തന്നെ കൊല്ലുവാന്‍ ഉത്തരവിടുമെന്ന് മുന്‍കൂട്ടി കണ്ട മനാഗ്വേയിലെ സഹായ മെത്രാന്‍ സില്‍വിയോ ബയേസ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസിയായി കഴിയുകയാണ്. കുഴിഞ്ഞ മാര്‍ച്ചില്‍ നിക്കാരാഗ്വേയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ വാള്‍ഡെമര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗ് മെത്രാപ്പോലീത്തയെ നിക്കരാഗ്വേ ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കി. മെത്രാന്‍മാരെയും വൈദികരെയും വീട്ടുതടങ്കലിലാക്കുന്നത് രാജ്യത്തു പതിവ് സംഭവമാണ്. ഇതിനിടെയാണ് മിഷൻ ദൗത്യവുമായി വൈദിക വിദ്യാർത്ഥികൾ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. Tag: 88 seminarians from Nicaragua were sent on mission to different local parishes, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-01-17-10:33:33.jpg
Keywords: നിക്കരാ
Content: 20418
Category: 13
Sub Category:
Heading: കാഴ്ചയില്ലെങ്കിലും ഇനി കര്‍ത്താവിന്റെ പ്രിയ പുരോഹിതന്‍; അപൂര്‍വ്വ തിരുപ്പട്ട സ്വീകരണത്തിന് വേദിയായി കെനിയ
Content: നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ അന്ധനായ സെമിനാരി വിദ്യാര്‍ത്ഥി തിരുപ്പട്ട സ്വീകരണം നടത്തിയത് മാധ്യമ ശ്രദ്ധ നേടുന്നു. കെനിയയിൽ ന്യെരി രൂപതയ്ക്കായി മൈക്കൽ മിതാമോ കിങ്ങോറി എന്ന വൈദിക വിദ്യാര്‍ത്ഥി നടത്തിയ തിരുപ്പട്ട സ്വീകരണമാണ് നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. അന്ധനായ മൈക്കൽ മിതാമോയും മറ്റ് 5 ഡീക്കൻമാരും പൗരോഹിത്യം സ്വീകരിച്ചു. ജനുവരി 14-ന് ന്യെരിയിലെ കിയാമുയിരു ഇടവകയിൽ നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചിരിന്നു. സെന്റ് ജോൺ ബോസ്‌കോ കിയാമുയിരു പ്രൈമറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ന്യെരി അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മുഹേരിയ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് പീറ്റർ കൈരും ശുശ്രൂഷകളില്‍ ഭാഗഭാക്കായി. ദൈവത്തിന് എല്ലാം സാധ്യമാണെന്ന വാക്കുകളോടെ നിരവധി പേരാണ് ഫാ. മൈക്കൽ മിതാമോയുടെ തിരുപ്പട്ട സ്വീകരണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശാരീരികമായി വെല്ലുവിളി നേരിടുന്ന ആളുകൾ, അത് ജീവിതത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നില്ലായെന്നും ഈ ഒരു ദിനത്തിനായാണ് കാത്തിരിന്നതെന്നും ഫാ. മൈക്കൽ മിതാമോ പറഞ്ഞു. പൗരോഹിത്യ സ്വീകരണത്തില്‍ ഒത്തിരിയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലക്സാണ്ടർ മുറേജ് വാഞ്ചിക്കു, ജോസഫ് വൈഹെന്യ കിരിര, ജോർജ് ഗിറ്റോംഗ വാമുയു, മാത്യു കരിമി എൻജോഗു, ജോൺ വൻജോഹി ന്യാവിറ എന്നിവരാണ് തിരുപ്പട്ട സ്വീകരണം നടത്തിയ മറ്റ് വൈദികര്‍. 1953-ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ന്യെരി രൂപത സ്ഥാപിച്ചത്. അതിരൂപതയുടെ കീഴില്‍ ഏകദേശം അഞ്ചുലക്ഷത്തിലധികം വിശ്വാസികളാണുള്ളത്. 2019 ലെ കണക്കനുസരിച്ച്, കെനിയയുടെ ജനസംഖ്യയുടെ 85 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. ഇതിൽ 33.4 ശതമാനം പ്രൊട്ടസ്റ്റന്റു സമൂഹവും 20.6 ശതമാനം കത്തോലിക്കരുമാണ്. Tag: Kenya’s first ever blind Priest, kenya malayalam, priesthood malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-17-12:27:31.jpg
Keywords: അന്ധ, കെനിയ
Content: 20419
Category: 13
Sub Category:
Heading: നാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകർഷിക്കുന്നത്?: ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകർഷിക്കുന്നതെന്ന് ആത്മശോധന ചെയ്യണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (15/01/23) വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. തന്റെ സേവന അര്‍പ്പണ മനോഭാവത്തോടെ, യേശുവിന് ഇടം നൽകാനുള്ള കഴിവിലൂടെ സ്നാപക യോഹന്നാൻ നമ്മെ സുപ്രധാനമായ ഒരു കാര്യം പഠിപ്പിക്കുകയാണെന്നും അത്, ബന്ധനങ്ങളിൽ നിന്നുള്ള മുക്തിയാണെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. പദവികളോടും സ്ഥാനമാനങ്ങളോടും ആദരവ്, അംഗീകാരം, പാരിതോഷികം എന്നിവയോടും നാം എളുപ്പത്തിൽ ആസക്തിയുള്ളവരാകാം. ഇത് സ്വാഭാവികമാണെങ്കിലും, നല്ല കാര്യമല്ലായെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സേവനത്തിൽ സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടിയല്ലാതെ, ഗൂഢലക്ഷ്യങ്ങളില്ലാതെ, പ്രതിഫലേച്ഛയില്ലാതെ അപരനെ പരിപാലിക്കലാണ് അടങ്ങിയിരിക്കുന്നത്. ജീവിതത്തിന് ആധാരം യേശുവാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട്, യോഹന്നാനെപ്പോലെ, ഉചിതമായ നിമിഷത്തിൽ സ്വയം പിന്മാറുക എന്ന പുണ്യം വളർത്തിയെടുക്കുന്നത് നമുക്കും ഗുണകരമാണ്. യോഹന്നാനെപ്പോലെ കർത്താവിന് ഇടം നല്‍കുവാന്‍ മാറി നിൽക്കാൻ പഠിക്കണം. സഹോദരീസഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാൻ ശ്രമിക്കാം: മറ്റുള്ളവർക്ക് ഇടം നൽകാൻ നമുക്കു കഴിയുമോ? അംഗീകാരം അവകാശപ്പെടാതെ, അവരെ കേൾക്കാൻ, അവരെ സ്വതന്ത്രരാക്കാൻ, നാം പ്രാപ്തരാണോ? ചിലപ്പോൾ അവരെ സംസാരിക്കാൻ അനുവദിക്കാൻ പോലും നമുക്കു സാധിക്കുമോ? മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുക, മറ്റുള്ളവർക്ക് ഇടം നൽകുക. നാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകർഷിക്കുന്നത്? നമുക്ക് യോഹന്നാന്റെ മാതൃക പിൻചെല്ലാം: ആളുകൾ അവരവരുടേതായ പാത സ്വീകരിക്കുകയും അവരുടെ വിളി പിന്തുടരുകയും ചെയ്യുമ്പോൾ, അത്, നമ്മെ സംബന്ധിച്ചിടത്തോളം ചെറിയൊരു വേർപിരിയൽ ഉൾപ്പെടുന്നതാണെങ്കിലും, അതിൽ, സന്തോഷിക്കാൻ നമുക്കറിയാമോ? അവരുടെ നേട്ടങ്ങളിൽ നാം ആത്മാർത്ഥമായും അസൂയ കൂടാതെയും സന്തോഷിക്കുന്നുണ്ടോ? ഇതാണ് മറ്റുള്ളവരെ വളരാൻ അനുവദിക്കലെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ആസക്തികളിൽ നിന്ന് മുക്തരാകാനും കർത്താവിന് ഇടം നൽകാനും ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. Tag: Pope Francis, Are we attract others to Jesus or to ourselves, priesthood malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-17-14:05:58.jpg
Keywords: പാപ്പ
Content: 20420
Category: 11
Sub Category:
Heading: സ്വവര്‍ഗ്ഗ ബന്ധം ബൈബിളിനും ദൈവീക പദ്ധതിയ്ക്കും വിരുദ്ധം: കോപ്റ്റിക് സഭാതലവന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ്
Content: കെയ്റോ: സ്വവര്‍ഗ്ഗാനുരാഗം ബൈബിളിനും, ആദിപിതാവായ ആദാമിനെയും, ഹവ്വയെയും സൃഷ്ടിച്ച ദൈവത്തിന്റെ സൃഷ്ടിപരമായ പദ്ധതിയ്ക്കും നിരക്കാത്തതാണെന്ന് ആവര്‍ത്തിച്ച് കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍. ഈജിപ്ഷ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്. കോപ്റ്റിക് സഭയുടെ കീഴിലുള്ള കിന്റര്‍ഗാര്‍ട്ടനുകളിലും, പ്രൈമറി സ്കൂളുകളിലും പഠിക്കുന്ന ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും ലിംഗഭേദം, ലൈംഗീകത എന്നിവ സംബന്ധിച്ച വിഷയങ്ങളിലെ ബൈബിളിന് നിരക്കാത്ത പ്രബോധനങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി നടപ്പിലാക്കിയ പ്രത്യേക പരിപാടിയേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ലൈംഗീക ധാര്‍മ്മികതയുമായി ബന്ധപ്പെട്ട് കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ പാത്രിയാര്‍ക്കേറ്റ് ഇതിനോടകം തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ സ്ഥിരീകരണമായിരുന്നു പോപ്‌ തവദ്രോസ് രണ്ടാമന്റെ ഈ പരാമര്‍ശം. മുന്‍പ് പല അവസരങ്ങളിലും ക്രിസ്തീയ വിവാഹത്തിന്റെ വിശുദ്ധിയേയും ധാര്‍മ്മികതയെയും കുറിച്ച് പല തവണ ശക്തമായി ശബ്ദം ഉയര്‍ത്തിയിട്ടുള്ള വ്യക്തിയാണ് തവദ്രോസ് രണ്ടാമന്‍. വിശുദ്ധ ലിഖിതങ്ങളില്‍ പറയുന്നതനുസരിച്ച് ദൈവമാണ് പുരുഷനേയും, സ്ത്രീയേയും സൃഷ്ടിച്ചത്. അതിനാല്‍ പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹബന്ധം പാടുള്ളൂ. ഇക്കാരണത്താല്‍ ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ വിവാഹം സ്വീകാര്യമല്ലായെന്നും ക്രിസ്തീയ വിശ്വാസം ഇതിനെ പാപമായിട്ടാണ് കരുതുന്നതെന്നും 2017-ല്‍ അജപാലക സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയിലെത്തിയ തവദ്രോസ് രണ്ടാമന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരിന്നു. 2017 സെപ്റ്റംബര്‍ 27-ന് നല്‍കിയ പൊതു പ്രഭാഷണത്തിനിടയിലും അദ്ദേഹം സ്വവര്‍ഗ്ഗവിവാഹം പാപമാണെന്ന് ആവര്‍ത്തിച്ചിരിന്നു. “ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. ശാരീരികമായി ഒരാളെ മറ്റേയാള്‍ക്കു വേണ്ടി നിശ്ചയിച്ചു. സ്വവര്‍ഗ്ഗഭോഗപരമായ വികാരങ്ങള്‍ അനുഭവിക്കുന്നവരെ സഭ കലവറയില്ലാതെ സ്വീകരിക്കുന്നു, അവര്‍ ആ അനുഭവങ്ങള്‍ മൂലം വിവേചനയ്ക്ക് ഇരയാകരുത്. അതേസമയം സ്വവര്‍ഗഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവ ആയാലും, സൃഷ്ടിയുടെ ക്രമത്തിനു വിരുദ്ധമാണെന്ന് സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു” (YOUCAT 415) എന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്ന് വിശ്വാസ തിരുസംഘം അസന്നിഗ്ദമായി വ്യക്തമാക്കിയിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ പുറത്തുവിട്ട പ്രസ്താവനയില്‍, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും ഒപ്പിട്ട വിശദീകരണ കുറിപ്പില്‍ പ്രത്യേകം സൂചിപ്പിച്ചിരിന്നു. Tag: Coptic Patriarch Tawadros II: homosexuality contradicts God's plan, Patriarch Tawadros II malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-17-18:11:43.jpg
Keywords: കോപ്റ്റി
Content: 20421
Category: 18
Sub Category:
Heading: വന്യമൃഗ ആക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോര്‍ട്ട് കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം: മാര്‍ ജോസ് പൊരുന്നേടം
Content: മാനന്തവാടി: വന്യമൃഗാക്രമണത്തിൽ മരിച്ച സാലുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് പരേതന്റേത് സ്വഭാവിക മരണമാണ് എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയമാണെന്നു മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം. രൂപതയുടെ പബ്ലിക് റിലേഷൻസ്, ജാഗ്രതാ സമിതികളുടെ സംയുക്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. വന്യമൃഗാക്രമണത്തിൽ മരിച്ച സാലുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് പരേതന്റേത് സ്വഭാവിക മരണമാണ് എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയമാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി. വയനാടിന്റെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ വന്യമൃഗാക്രമണ ഭീഷണിയിലാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നു. മുൻപ് വനപ്രദേശത്തും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇതനുഭവപ്പെട്ടിരുന്ന തെങ്കിൽ ഇന്നത് വനവുമായി അടുത്ത ബന്ധമില്ലാത്തതും വനാതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ ദൂരെയുള്ളതുമായ ജനവാസകേന്ദ്രങ്ങളിലും, നഗര പ്രദേശങ്ങളിലും വരെ അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. വന്യമൃഗാക്രമണങ്ങ ളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും അക്രമണമേറ്റ മനുഷ്യന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കു ന്നതിലും ഭരണകൂടങ്ങൾ ദയനീയമായി പരാജയപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം പുതുശ്ശേരിയിൽ കടുവയുടെ അക്രമണത്തിൽ പ്രദേശവാസിയായ സാലു മരണമടഞ്ഞ സാഹചര്യം. വനത്തിൽ നിന്ന് ഏറെ അകലെയായിരിക്കുന്ന സ്വന്തം കൃഷിയിടത്തിൽ വച്ച് കടുവ ആക്രമിച്ചിട്ടും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. എന്നാൽ ആ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച സാലുവിന്റെ ജീവൻ നിലനിർത്തുന്നതിനാവശ്യമായ ആധുനിക ചികിത്സയോ, പ്രധാന പ്പെട്ട സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമോ നിശ്ചിതസമയത്തിനുള്ളിൽ ICU ആംബുലൻസോ അദ്ദേഹത്തിന് ലഭ്യമായില്ല എന്ന പൊതുജനങ്ങളുടേയും ബന്ധുക്കളുടേയും ആരോപണത്തിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതിനൊന്നും ശ്രമിക്കാതെ, വന്യമൃഗത്തിന്റെ അക്രമണത്തിൽ ശരീരത്തിലെ രക്തം മുഴുവൻ നഷ്ടപ്പെട്ട് മരിച്ച മനുഷ്യന് ഹാർട്ട് അറ്റാക്ക് വന്നാണ് മരിച്ചതെന്ന വനം വകുപ്പിന്റെ ആദ്യം മുതലേയുള്ള വ്യാജ പ്രചരണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സ്ഥീരികരണം കൊടുക്കുന്നത് ജനപക്ഷത്തു നില്ക്കേണ്ട ജനപ്രതിനിധികളും മന്ത്രിമാരും സാലുവിനോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. ഈ റിപ്പോർട്ട് ചികിത്സാ രംഗത്തെ സംവിധാനങ്ങളുടെ അപര്യാപ്തത മറയ്ക്കാനും, വർദ്ധിച്ചു വരുന്ന വന്യമൃഗാക്രമണങ്ങളേക്കുറിച്ചുള്ള ചർച്ചകളുടെ ഗതി മാറ്റുന്നതിനുള്ള ശ്രമങ്ങളുമായേ കാണാൻ കഴിയു. ഇത് ശരിയായ സമീപനമല്ല. അതിനാൽ തന്നെ വയനാട്ടിലെ പൊതുസമൂഹം ഈ റിപ്പോർട്ടിന് തീർത്തും വിശ്വാസ്യത കല്പിക്കുന്നില്ല. മാനന്തവാടി രൂപതാധ്യക്ഷൻ എന്ന നില്ക്കും ഈ രാജ്യത്തു ജീവിക്കുന്ന ഒരു പൗരൻ എന്ന നിലയ്ക്കും പൊതുസമൂഹത്തിന് വേണ്ടി സർക്കാർ ചില കാര്യങ്ങള്‍ അടിയന്തിരമായി അടിയന്തിരമായി നടപ്പിലാക്കണമെന്നും ബിഷപ്പ് പറഞ്ഞു. 1. നിലവിലെ അന്വേഷണ റിപ്പോർട്ട് സ്വീകാര്യമല്ലാത്തതിനാൽ സാലുവിന് വന്യമൃഗാക്രമണം ഏൽക്കാനിടയായതും അദ്ദേഹത്തിന് ആവശ്യമായ ആധുനിക ചികിത്സാസൗകര്യങ്ങൾ ലഭ്യമാകാതിരുന്നതുമായ സാഹചര്യങ്ങളെ ക്കുറിച്ച് അന്വേഷിക്കുന്നതിന് ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനെ സർക്കാർ നിയമിക്കണം. 2. സാലുവിന്റെ കുടുംബത്തിനു നല്കിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കണം. 3. മെഡിക്കൽ കോളേജ് എന്ന പേരുകൊണ്ട് മാത്രം വയനാട്ടുകാരെ തൃപ്തിപ്പെടുത്താതെ എല്ലാ അവശ്യഡിപ്പാർട്ടുമെൻറുകളും, അവക്ക് ആവശ്യമായ ഡോക്ടർമാരുടെ സേവനവും, ആധുനികചികിത്സാരീതികളും താമസംവിനാ വയനാട് മെഡിക്കൽ കോളേജിൽ ആരംഭിക്കണം. സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം, രൂപതാ സഹായമെത്രാൻ ബിഷപ്പ് അലക്സ് താരാമംഗലം, വികാരി ജനറാൾ ഫാ. പോൾ മുണ്ടോളിക്കൽ, രൂപതാ പി.ആർ.ഓ. ഫാ. ജോസ് കൊച്ചറക്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സാലു അബ്രഹാം മേച്ചേരിൽ, ജോസ് പള്ളത്ത് രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, ഫാ. നോബിൾ പാറക്കൽ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2023-01-17-20:57:18.jpg
Keywords: പൊരുന്നേ
Content: 20422
Category: 18
Sub Category:
Heading: ''കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടന്നു''
Content: ന്യൂഡൽഹി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടന്നെന്ന് സുപ്രീംകോടതിയിൽ വാദം. കർദ്ദിനാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേസിൽ പരാതിക്കാരൻ അനുകൂല കോടതിയെ സമീപിച്ചു വിധി നേടാൻ ശ്രമിച്ചുവെന്നും സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മരട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആയിരുന്നു ആദ്യം കേസ് ഫയൽ ചെയ്തിരുന്നത്. എന്നാൽ ആ പരാതി തള്ളി. പരാതി തള്ളിയ കാര്യം മറച്ചുവെച്ച് കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആറ് പുതിയ കേസുകൾ ഫയൽ ചെയ്തു. ഇത് അനുകൂലവിധി നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്നു ലൂത്ര ചൂണ്ടിക്കാട്ടി. എറണാകുളം-അങ്കമാലി അതിരൂപതയുടെ വരുമാനം വീതം വയ്ക്കുന്നതിലും സ്വത്തുക്കൾ സംരക്ഷിക്കുന്നതിലും കർദ്ദിനാൾ മാർ ആലഞ്ചേരി ശക്തമായ നിലപാട് സ്വീകരിച്ചു. ഇതു പലരുടെയും ശത്രുതയ്ക്കു കാരണമായി. ഒരേ വിഷയത്തിൽ തന്നെ പരാതിക്കാർ പല കോടതികളിൽ കേസ് നൽകി. ആദ്യഘട്ടത്തിൽ തുടർച്ചയായി ഈ കേസുകൾ തള്ളിയിരുന്നു. പിന്നീട് മരട് കോടതിയിലും കാക്കനാട് കോടതിയിലും പരാതികൾ എത്തി. പല കോടതികളിൽ ഇത്തരത്തിൽ ഒരേ വിഷയത്തിൽ പരാതികൾ നിലനിൽക്കെയാ ണ് ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നടപടി ഉണ്ടായത്. സിവിൽ കേസിന്റെ പരിധിയിൽ നിൽക്കുന്ന വിഷയം ക്രിമിനൽ കേസായി കണക്കാക്കിയെന്നും സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി. കാനോൻ നിയമം അനുസരിച്ച് സഭയുടെ സ്വത്തുക്കളുടെ അവകാശി അതതു ബിഷ പ്പുമാരാണ്. അതിനാൽ ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ ക്രയവിക്രയത്തിന് അധി കാരമുണ്ടെന്നു ബത്തേരി രൂപതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. താമരശേരി രൂപതയും ഇക്കാര്യം ചൂണ്ടിക്കാട്ടി. കാനോൻ നിയമപ്രകാരം ബിഷപ്പുമാർ ക്കുള്ള ഈ അധികാരം കേരള ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിൽ ആ ണെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ല. ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേ രിക്ക് എതിരായ കേസിൽ പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർ ക്ക് അധികാരമില്ലെന്ന നിലപാട് തെറ്റാണെന്നും ഇരു രൂപതകളും ചൂണ്ടിക്കാട്ടി. പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായിവരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വിധിച്ചത് തങ്ങളുടെ വാദം കേൾക്കാതെയാണെന്ന് രൂപതകൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. തീർ പ്പാക്കി വിധിപറഞ്ഞ കേസിൽ ഹൈക്കോടതി തുടർ ഉത്തരവുകൾ പുറപ്പെടുവിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2023-01-18-09:59:44.jpg
Keywords: ആലഞ്ചേരി
Content: 20423
Category: 18
Sub Category:
Heading: സിസ്റ്റർ സാങ്റ്റാ സിഎംസിയുടെ സംസ്കാരം ഇന്ന്
Content: ചങ്ങനാശ്ശേരി: ഇന്നലെ അന്തരിച്ച സിഎംസി സന്യാസിനീ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ സാങ്റ്റാ കോലത്ത് സിഎംസിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.00ന് ചെത്തിപ്പുഴ കാർമ്മൽ വില്ലയിലുള്ള ചാപ്പലിൽ നടക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരിക്കും ശുശ്രൂഷകള്‍. പരേത ചങ്ങനാശേരി, കോലത്ത് (കൈനകരി) പരേതരായ ദേവസ്യാച്ചൻ-അച്ചാമ്മ ദമ്പതികളുടെ മകളാണ്. ചാവറയച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന റോമിലെ ചടങ്ങിൽ സിഎംസി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ എന്ന നിലയിൽ പ്രതിനിധീകരിച്ച വ്യക്തിയാണ് സിസ്റ്റർ സാങ്റ്റാ. എവുപ്രാസ്യാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സിസ്റ്റർ സാങ്റ്റയാണ് തിരുശേഷിപ്പ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറിയത്. സാമൂഹിക സേവനരംഗത്ത് കർമ്മനിരതയോടെ നേതൃത്വം നൽകിയിരുന്ന സിസ്റ്റർ സാങ്റ്റായ്ക്ക് ഏലിയാസ് ക്ലബും ചാവറ വിചാരവേദിയും സംയുക്തമായി സമഗ്ര സംഭാവനയ്ക്ക് നൽകുന്ന സർഗ പീഠം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആൻസി, സിസിലി, മേഴ്സി, സിറിയക് (ക്യൂൻസ് ജൂവലറി ചങ്ങനാശേരി) ലൂയിസ് (ചോയ്സ് ജൂവലേഴ്സ് ചങ്ങനാശേരി) പരേതരായ ജോയിച്ചൻ, ടോമിച്ചൻ, ജെയിംസ്കട്ടി, റവ. ഡോ. ജോർജ് കോലത്ത്, മെറീനാമ്മ എന്നിവർ സഹോദരങ്ങളാണ്.
Image: /content_image/India/India-2023-01-18-10:19:16.jpg
Keywords: സി‌എം‌സി