category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാഴ്ചയില്ലെങ്കിലും ഇനി കര്‍ത്താവിന്റെ പ്രിയ പുരോഹിതന്‍; അപൂര്‍വ്വ തിരുപ്പട്ട സ്വീകരണത്തിന് വേദിയായി കെനിയ
Contentനെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ അന്ധനായ സെമിനാരി വിദ്യാര്‍ത്ഥി തിരുപ്പട്ട സ്വീകരണം നടത്തിയത് മാധ്യമ ശ്രദ്ധ നേടുന്നു. കെനിയയിൽ ന്യെരി രൂപതയ്ക്കായി മൈക്കൽ മിതാമോ കിങ്ങോറി എന്ന വൈദിക വിദ്യാര്‍ത്ഥി നടത്തിയ തിരുപ്പട്ട സ്വീകരണമാണ് നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. അന്ധനായ മൈക്കൽ മിതാമോയും മറ്റ് 5 ഡീക്കൻമാരും പൗരോഹിത്യം സ്വീകരിച്ചു. ജനുവരി 14-ന് ന്യെരിയിലെ കിയാമുയിരു ഇടവകയിൽ നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചിരിന്നു. സെന്റ് ജോൺ ബോസ്‌കോ കിയാമുയിരു പ്രൈമറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ന്യെരി അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മുഹേരിയ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് പീറ്റർ കൈരും ശുശ്രൂഷകളില്‍ ഭാഗഭാക്കായി. ദൈവത്തിന് എല്ലാം സാധ്യമാണെന്ന വാക്കുകളോടെ നിരവധി പേരാണ് ഫാ. മൈക്കൽ മിതാമോയുടെ തിരുപ്പട്ട സ്വീകരണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശാരീരികമായി വെല്ലുവിളി നേരിടുന്ന ആളുകൾ, അത് ജീവിതത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നില്ലായെന്നും ഈ ഒരു ദിനത്തിനായാണ് കാത്തിരിന്നതെന്നും ഫാ. മൈക്കൽ മിതാമോ പറഞ്ഞു. പൗരോഹിത്യ സ്വീകരണത്തില്‍ ഒത്തിരിയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലക്സാണ്ടർ മുറേജ് വാഞ്ചിക്കു, ജോസഫ് വൈഹെന്യ കിരിര, ജോർജ് ഗിറ്റോംഗ വാമുയു, മാത്യു കരിമി എൻജോഗു, ജോൺ വൻജോഹി ന്യാവിറ എന്നിവരാണ് തിരുപ്പട്ട സ്വീകരണം നടത്തിയ മറ്റ് വൈദികര്‍. 1953-ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ന്യെരി രൂപത സ്ഥാപിച്ചത്. അതിരൂപതയുടെ കീഴില്‍ ഏകദേശം അഞ്ചുലക്ഷത്തിലധികം വിശ്വാസികളാണുള്ളത്. 2019 ലെ കണക്കനുസരിച്ച്, കെനിയയുടെ ജനസംഖ്യയുടെ 85 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. ഇതിൽ 33.4 ശതമാനം പ്രൊട്ടസ്റ്റന്റു സമൂഹവും 20.6 ശതമാനം കത്തോലിക്കരുമാണ്. Tag: Kenya’s first ever blind Priest, kenya malayalam, priesthood malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-17 12:26:00
Keywordsഅന്ധ, കെനിയ
Created Date2023-01-17 12:27:31