Contents
Displaying 25031-25040 of 26068 results.
Content:
25484
Category: 1
Sub Category:
Heading: വ്യാജ പശുക്കടത്ത് ആരോപണം ഉന്നയിച്ച് ഒഡീഷയില്‍ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം
Content: സുന്ദർഗഡ്, ഒഡീഷ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ സ്വന്തം കന്നുകാലികളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നുകാലികളെ കടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് കത്തോലിക്ക വിശ്വാസികളെ ഗോരക്ഷകർ ക്രൂരമായി മർദ്ദിച്ചു. തെലനാദിഹി ഗ്രാമത്തിൽ നിന്നുള്ള ജോഹാൻ സോറൻ (66), സഹോദരൻ ഫിലിപ്പ് സോറൻ (55) എന്നി സാധാരണക്കാരായ ക്രൈസ്തവരെയാണ് മാലിപാദ റോഡിന് സമീപം പതിനാറോളം പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (CCBI) കീഴിലുള്ള 'കാത്തലിക് കണക്റ്റ്' എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോഹാന്റെ ഭാര്യയുടെ ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് സഹോദരന്മാർ തങ്ങളുടെ കാളകളെയും കന്നുകുട്ടികളെയും കൊഡോമൽ ഗ്രാമത്തിലെ ഒരു കന്നുകാലി വ്യാപാരിക്ക് നാല്‍പ്പതിനായിരം രൂപയ്ക്കു വിറ്റത്. ഓഗസ്റ്റ് 19ന്, വ്യാപാരിയുടെ അടുത്തേക്ക് കാൽനടയായി മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ രണ്ട് പ്രാദേശിക യുവാക്കൾ അവരെ തെലെനാദിഹി ബരാഗച്ച് സ്‌ക്വയറിന് സമീപം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരിന്നു. വളര്‍ത്തു മൃഗങ്ങളെ വിറ്റതാണെന്ന് സഹോദരന്മാർ വിശദീകരിച്ചതോടെ യുവാക്കൾ യാതൊരു പ്രശ്‌നവുമില്ലാതെ പോയി. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോൾ, മാലിപാദ റോഡിന് സമീപം, ഇതേ യുവാക്കളും 16 പേരടങ്ങുന്ന ഒരു വലിയ സംഘവുമായി തിരിച്ചെത്തുകയായിരിന്നു. പശുക്കടത്ത് ആരോപിച്ച് സഹോദരന്മാർക്കെതിരെ ആൾക്കൂട്ടം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരിന്നു. ഭീഷണിയ്ക്കു പിന്നാലേ വടികൊണ്ട് ക്രൂരമായി അടിക്കുകയും രക്തം വാർന്ന് ബോധരഹിതരാകുന്നതുവരെ ചവിട്ടുകയും ചെയ്തതായി ഇരുവരും പറയുന്നു. സമീപകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ വലിയ ആക്രമണങ്ങളാണ് ഒഡീഷയിലും മറ്റ് സംസ്ഥനങ്ങളിലും നടന്നുക്കൊണ്ടിരിക്കുന്നത്. നിലനില്‍പ്പിന് വേണ്ടി സ്വന്തം ജീവനോപാധികളെ വരെ ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രൈസ്തവര്‍ ഒറ്റപ്പെടുകയാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-26-15:18:41.jpg
Keywords: ഹിന്ദു, ആര്‍എസ്‌എസ്

25485
Category: 18
Sub Category:
Heading: യാക്കോബായ സഭയുടെ മേലധ്യക്ഷൻ സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു
Content: കൊച്ചി: യാക്കോബായ സഭയുടെ മേലധ്യക്ഷൻ കാതോലിക്കോസ് മോർ ബസേലിയോസ് ജോസഫ്, സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. സീറോമലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിടയിലായിരുന്നു മോർ ബസേലിയോസ് ജോസഫ് കാതോലിക്കോസ് തിരുമേനിയുടെ സന്ദർശനം. സഭാ ആസ്ഥാനത്തു മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോമലബാർ മെത്രാൻ സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ചേർന്ന് മോർ ബസേലിയോസ് ജോസഫ് തിരുമേനിയെ സ്വീകരിച്ചു. തുടർന്ന് സിനഡ് പിതാക്കന്മാരുമായും, മേജർ ആർകിഎപിസ്കോപ്പൽ ക്യൂരിയയിലെ മറ്റു അംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. സഭകൾ തമ്മിൽ പ്രത്യേകിച്ച് സീറോമലബാർ സഭയും യാക്കോബായ സഭയും തമ്മിൽ വളർത്തിയെടുക്കേണ്ട സഹവർത്തിത്വത്തെക്കുറിച്ചും കൂട്ടായ്മയിലൂടെ ലോകത്തിനു നൽകേണ്ട ക്രിസ്തീയ സാക്ഷ്യത്തെക്കുറിച്ചും മോർ ബസേലിയോസ് ജോസഫ് തിരുമേനി എടുത്തുപറഞ്ഞു. കാലഘട്ടത്തിലെ പ്രതിസന്ധികളെ ഒരുമിച്ചു നിന്ന് നേരിടാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. യാക്കോബായ സഭയ്ക്ക് എപ്പോഴും ഏതാവശ്യത്തിലും സഹോദര്യത്തിന്റെ കരം നീട്ടാൻ സീറോമലബാർ സഭ സന്നദ്ധമാണെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഉറപ്പുനൽകി. ഇരു സഭകളും തമ്മിലുള്ള പൊതുവായ വിശ്വസപൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത് സ്വാഗതം ആശംസിച്ചു. സി.ബി.സി.ഐ പ്രസിഡണ്ട് ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Image: /content_image/India/India-2025-08-27-11:13:58.jpg
Keywords: യാക്കോബായ

25486
Category: 1
Sub Category:
Heading: ലിത്വാനിയന്‍ മിഷ്ണറി ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തിന് ആശംസയുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ ഗോവ: ലിത്വാനിയന്‍ മിഷ്ണറിയായ ഫാ. ആൻഡ്രിയൂസ് റുഡാമിന ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തിനു ആശംസ നേര്‍ന്ന് ലെയോ പാപ്പ. യേശുവിനു വേണ്ടി പ്രേഷിതപ്രവർത്തനം നടത്തുന്നതിനായി രാഷ്ട്രീയ പദവി ഉപേക്ഷിച്ചുകൊണ്ട്, ജെസ്യൂട്ട് വൈദികനായ ഫാ. ആൻഡ്രിയൂസ് റുഡാമിന, ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം വാർഷികം ഗോവയിൽ നടത്തുന്നതിനോട് അനുബന്ധിച്ചാണ് ലെയോ പാപ്പ ആശംസ നേര്‍ന്നത്. വാർഷിക ആഘോഷത്തിൽ സംബന്ധിക്കുന്നവർക്ക് ആശംസകൾ നേർന്നുകൊണ്ട്, ലെയോ പതിനാലാമൻ പാപ്പ ടെലിഗ്രാം വഴിയാണ് സന്ദേശമയച്ചത്. സുവിശേഷത്തിന്റെ രക്ഷാസന്ദേശം എല്ലാ ജനതകളിലേക്കും എത്തിക്കുന്നതിനു ഫാ. ആൻഡ്രിയൂസ് കാട്ടിയ ധൈര്യവും, ആത്മസമർപ്പണവും, ക്ഷമയും, സുവിശേഷം പ്രഘോഷിക്കുവാൻ ഇന്നത്തെ കാലഘട്ടത്തിലെ അനേകർക്ക് പ്രചോദനമാകട്ടെയെന്നു പാപ്പ ആശംസിച്ചു. വാർഷികാഘോഷത്തിനായി ഗോവയിലെ കത്തീഡ്രലിൽ ഒത്തുചേരുന്ന വിശ്വാസി സമൂഹത്തിനു പാപ്പ ആശംസകൾ നേര്‍ന്നു. ഫാ. ആൻഡ്രിയൂസ് നൽകിയ സാക്ഷ്യത്തിന് ദൈവത്തോടു നന്ദി പറയുമ്പോൾ, താനും വിശ്വാസികൾക്കൊപ്പം ഒന്നുചേരുകയാണെന്നു പാപ്പ കുറിച്ചു. 1625 ഓഗസ്റ്റ് 22-ന് ലിസ്ബണിൽ നിന്ന് ഗോവയിലേക്ക് വന്ന ആൻഡ്രിയസ് റുഡാമിന ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ലിത്വാനിയൻ ജെസ്യൂട്ട് മിഷ്ണറിയാണ്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഹ്രസ്വകാല താമസത്തിനിടയിൽ, മലേറിയ ബാധിച്ച് അസുഖം പിടിപെടുന്നതുവരെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. സുവിശേഷവൽക്കരണത്തിലും മറ്റുള്ളവരുടെ പരിചരണത്തിലും സദാസന്നദ്ധനായിരിന്നു. വൈകാതെ അദ്ദേഹം ചൈനയിലെ മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. ഏകദേശം നാല് നൂറ്റാണ്ടുകൾക്ക് ശേഷം 2015-ൽ, റുഡാമിനയെ ആദരിക്കുന്ന ഒരു സ്മാരക ശില ഓൾഡ് ഗോവയിലെ സെ കത്തീഡ്രലിന്റെ മുറ്റത്ത് സ്ഥാപിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-27-14:26:11.jpg
Keywords: ലിത്വാനി, മിഷ്ണ

25487
Category: 1
Sub Category:
Heading: പുതിയ സിറിയന്‍ ഭരണകൂടം ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ല: ആശ്വാസമായി അപ്പസ്തോലിക് വികാരിയുടെ വെളിപ്പെടുത്തല്‍
Content: ആലപ്പോ: സിറിയയിലെ പുതിയ സർക്കാർ ക്രൈസ്തവരെ പീഡിപ്പിക്കുന്നില്ലെന്ന് ക്രൈസ്തവര്‍ കൂടുതലായി തിങ്ങി പാര്‍ക്കുന്ന ആലപ്പോയിലെ വികാരി ബിഷപ്പ് ഹന്ന ജലൂഫിന്റെ വെളിപ്പെടുത്തല്‍. ചില പാശ്ചാത്യ മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ പലപ്പോഴും നമ്മൾ അനുഭവിക്കുന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും ക്രൈസ്തവര്‍ക്ക് നേരെ നിലവില്‍ ഒരു പീഡനവുമില്ലായെന്നും നേരെമറിച്ച്, പുതിയ സിറിയയുടെ രാഷ്ട്രീയ ജീവിതത്തിൽ സർക്കാർ പങ്കാളിത്തം നല്‍കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബിഷപ്പ് വത്തിക്കാന്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഹിന്ദ് കബാവത്ത് എന്ന കത്തോലിക്ക വനിതയെ രാജ്യത്തിന്റെ തൊഴിൽ, സാമൂഹിക കാര്യ മന്ത്രിയായി നിയമിച്ച കാര്യം ബിഷപ്പ് ജലൂഫ് ചൂണ്ടിക്കാട്ടി. സിറിയയുടെ സ്ഥിരതയെ എതിർക്കുന്ന നിരവധി താൽപ്പര്യങ്ങൾ ഇപ്പോഴും ഉണ്ട്, രാജ്യത്ത് റാഡിക്കൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകളുമുണ്ട്. സിറിയയിലെ മാറ്റം ക്രമേണ മാത്രമേ ആകാൻ കഴിയൂ. കുടിയേറ്റ സമ്മര്‍ദ്ധം തടയുകയെന്നതാണ് സിറിയൻ ക്രിസ്ത്യൻ സമൂഹത്തിന്റെ മുൻഗണനകളിൽ പ്രധാനപ്പെട്ടത്. വളരെ വർഷത്തെ യുദ്ധത്തിനുശേഷം, സ്വന്തം നാട്ടിൽ സമാധാനപരമായ ഒരു ഭാവി സങ്കൽപ്പിക്കാൻ പാടുപെടുന്ന ചെറുപ്പക്കാർക്കിടയിലെ കുടിയേറ്റ സമ്മര്‍ദ്ധം തടയുവാനാണ് ആഗ്രഹിക്കുന്നത്. നമ്മൾ ക്രിസ്ത്യാനികൾ സിറിയയിലെ ഒരു ന്യൂനപക്ഷമാണെന്നത് ശരിയാണ്. എന്നാൽ നമ്മൾ ഈ ദേശത്തിന്റെ ഉപ്പാണെന്ന് നാം അറിഞ്ഞിരിക്കണം. ക്രിസ്തീയ വിശ്വാസത്തിന്റെ ഉത്ഭവം ഇവിടെ നിന്നായിരിന്നു. നമ്മുടെ സാന്നിധ്യത്തിന്റെ ഈ ചരിത്രപരമായ പൈതൃകത്തോട് നാം ചേര്‍ന്നുനിൽക്കണം. എല്ലാവരും ഒരു നല്ല ജീവിതം ആഗ്രഹിക്കുന്നുവെന്നത് ശരിയാണ്, നിങ്ങൾ ഉന്നതരായിരിക്കണമെന്ന് കർത്താവ് ഒരിക്കലും പറഞ്ഞിട്ടില്ല, മറിച്ച് എന്റെ നാമത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുന്ന നിങ്ങൾ ഭാഗ്യവാന്മാർ എന്നാണ് കര്‍ത്താവ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 2011-ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സിറിയയിലെ ജനസംഖ്യയുടെ 10% ആയിരുന്നു ക്രൈസ്തവര്‍. എന്നാൽ ഇപ്പോൾ 2%ൽ താഴെ മാത്ര ക്രൈസ്തവരാണ് രാജ്യത്തു കഴിയുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-27-16:01:55.jpg
Keywords: സിറിയ

25488
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശങ്ങള്‍ കേന്ദ്രമാക്കിയുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പ പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചതിനു ശേഷം നടത്തിയ ആദ്യ പ്രഭാഷണങ്ങളും, പാപ്പയെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിലേക്ക്. "സമാധാനം ഉണ്ടായിരിക്കട്ടെ, സഭയ്ക്കും, ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ" എന്ന പേരില്‍ വത്തിക്കാൻ പ്രസാധകശാല പുറത്തിറക്കുന്ന, ലെയോ പതിനാലാമൻ പാപ്പായെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക ഗ്രന്ഥമാണിത്. നൂറ്റിയറുപതു പേജുകളുള്ള ഗ്രന്ഥം, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. അൾജീരിയന്‍ രക്തസാക്ഷികളുടെ ഓർമ്മത്തിരുനാൾ ആഘോഷിച്ച, മെയ് മാസം എട്ടാം തീയതി കർദ്ദിനാൾ റോബർട്ട് പ്രിവോസ്റ്റ്, സഭയുടെ വലിയ മുക്കുവനായി തിരഞ്ഞെടുക്കപ്പെട്ട ദിവസം മുതൽ ആയുധരഹിത ലോകത്തിനും സമാധാനത്തിനു വേണ്ടിയാണ് ആഹ്വാനം ചെയ്തത്. ദൈവത്തിന്റെ സജീവ സാന്നിധ്യം, സഭയിലെ കൂട്ടായ്മ, സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനം എന്നിവയായിരുന്നു പാപ്പയുടെ സന്ദേശങ്ങളിലെ പ്രധാന കേന്ദ്രബിന്ദു. ഇത്തരത്തില്‍ ആദ്യ പൊതു പ്രസംഗങ്ങൾ ഉള്‍ക്കൊള്ളിച്ചാണ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് (LEV) പാപ്പയുടെ പേരില്‍ പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-27-17:25:27.jpg
Keywords: പാപ്പ

25489
Category: 1
Sub Category:
Heading: ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ പദ്ധതി നീതീകരിക്കാനാകില്ല: വിശുദ്ധ നാട്ടിലെ സഭാനേതൃത്വം
Content: ജെറുസലേം; ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതി നീതീകരിക്കാനാവാത്തതാണെന്ന് വിശുദ്ധ നാട്ടിലെ സഭാനേതൃത്വം. ജെറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഗാസ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് സാധാരണക്കാരെ മാറ്റിപ്പാർപ്പിക്കാനുമുള്ള ഇസ്രായേൽ സർക്കാരിന്റെ ഉദ്ദേശ്യം നീതീകരിക്കാനാവാത്തതും അനാവശ്യവുമാണെന്ന് ഇന്നലെ ഓഗസ്റ്റ് 26ന് സംയുക്ത മാധ്യമ പ്രസ്താവനയിൽ സഭാനേതാക്കള്‍ പറഞ്ഞു. സമീപ ദിവസങ്ങളിൽ, വൻതോതിലുള്ള സൈനിക നീക്കവും ആസന്നമായ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളും മാധ്യമങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷക്കണക്കിന് സാധാരണക്കാര്‍ താമസിക്കുന്ന ഗാസ നഗരത്തിലെയും ക്രൈസ്തവ സമൂഹം വസിക്കുന്ന സ്ഥലത്തെയും ജനങ്ങളെ ഒഴിപ്പിച്ച് ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിന്നു. ഗാസ നഗരത്തിലെ ചില ഭാഗങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ ഇതിനകം തന്നെ കൊടുത്തിട്ടുണ്ട്. കനത്ത ബോംബാക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോഴും ലഭിക്കുന്നു. 'നരകത്തിന്റെ വാതിലുകൾ തുറക്കും' എന്ന ഇസ്രായേൽ സർക്കാരിന്റെ പ്രഖ്യാപനം തീർച്ചയായും ദാരുണമായ അവസ്ഥയില്‍ എത്തിക്കുമെന്ന് ആശങ്കയുണ്ടെന്നും കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനും പറഞ്ഞു. പില്‍ക്കാലത്ത് വലിയ നഗരമായിരുന്ന ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സഭാനേതൃത്വം പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-27-17:56:49.jpg
Keywords: വിശുദ്ധ നാ

25490
Category: 1
Sub Category:
Heading: അമേരിക്കന്‍ സ്കൂളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവെയ്പ്പ്; 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്
Content: അമേരിക്കയിലെ മിന്നിപോളിസിലെ കത്തോലിക്ക സ്കൂളില്‍ പ്രഭാത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഇന്ന് ബുധനാഴ്ച രാവിലെ മിന്നിപോളിസിലെ അനൗൺസിയേഷൻ സ്കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തിലാണ് വെടിവെയ്പ്പ് ഉണ്ടായത്. എട്ടും പത്തും വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ എട്ടരയോടെ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരിന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്ത് നിന്ന് തോക്കുധാരി വെടിവെയ്ക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. പള്ളിയുടെ വശത്ത് ജനാലകളിലൂടെയായിരിന്നു വെടിവെയ്പ്പ്. 14 കുട്ടികളടക്കം 18 പേർക്ക് പരിക്കേറ്റതായി മിന്നിപോളിസ് പോലീസ് മേധാവി ബ്രയാൻ ഒ'ഹാര മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരപരാധികളായ കുട്ടികൾക്കും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കും നേരെ അക്രമി മനഃപൂർവം നടത്തിയ അക്രമമായിരുന്നു ഇതെന്ന് ബ്രയാൻ ഒ'ഹാര വ്യക്തമാക്കി. മൂന്നു തോക്കുകള്‍ ഉപയോഗിച്ചായിരിന്നു ആക്രമണമെന്നും വെളിപ്പെടുത്തലുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വെടിവെയ്പ്പിനു ശേഷം അക്രമി ജീവനൊടുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഭയാനകമായ സാഹചര്യം നിരീക്ഷിക്കുകയാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മിന്നിപോളിസില്‍ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിത്. സംഭവത്തില്‍ അമേരിക്കന്‍ കത്തോലിക്ക സഭ നടുക്കം രേഖപ്പെടുത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-27-22:39:46.jpg
Keywords: അമേരിക്ക

25491
Category: 18
Sub Category:
Heading: സീറോ മലബാർ സമുദായ ശക്തീകരണ വർഷം 2026: ലോഗോയും കൈപ്പുസ്തകവും പ്രകാശനം ചെയ്തു
Content: കാക്കനാട് : 2026 സീറോമലബാർ സമുദായശക്തീകരണ വർഷമായി പ്രഖ്യാപിച്ചു കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിന് 2025 ജനുവരിയിൽ ചേർന്ന സിനഡ് തീരുമാനിക്കുകയും സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിഷനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കമ്മിഷൻ തയ്യാറാക്കിയ, വർഷാചരണത്തിൽ നൽകേണ്ട പ്രബോധനങ്ങളും പ്രവർത്തന മാർഗനിർദ്ദേശങ്ങളുമടങ്ങിയ കൈപ്പുസ്തകത്തിൻ്റെയും ലോഗോയുടെയും പ്രകാശനം ആഗസ്റ്റ് 26 ചൊവ്വാഴ്ച സിനഡ് സമ്മേളനത്തിൽ നടത്തപ്പെട്ടു. മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ചിക്കാഗോ രൂപത മുൻ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു. കമ്മിഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സമുദായശക്തീകരണ കർമ്മപദ്ധതിയുടെ അവതരണം നടത്തി. 2025 സെപ്തംബർ-ഡിസംബർ കാലയളവിൽ ബോധവത്കരണ പ്രവർത്തനങ്ങളും 2026 ൽ പ്രായോഗിക കർമപരിപാടികളും എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായിട്ടാണ് പദ്ധതി നടത്തപ്പെടുന്നതെന്ന് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. വർഷാചരണത്തിൻ്റെ ക്രമീകരണങ്ങൾ വിവരിച്ചുകൊണ്ടുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ സർക്കുലർ ഉടൻ പുറത്തിറങ്ങും. ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ കൺവീനറായും ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്നു. സഭാ ചാൻസിലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ കമ്മീഷൻ്റെ എക്സ് ഒഫീഷ്യോ മെമ്പറാണ്.
Image: /content_image/India/India-2025-08-28-11:32:51.jpg
Keywords: സീറോ മലബാ

25492
Category: 18
Sub Category:
Heading: മോൺ. ജോൺ തെക്കേക്കര സീറോ മലബാർ സഭാ ലെയ്സൺ ഓഫീസർ
Content: കാക്കനാട്: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോനാപ്പള്ളി വികാരിയുമായ മോൺ. ഡോ. ജോൺ തെക്കേക്കരയെ കേരള സർക്കാരുമായി ബന്ധപ്പെട്ട സഭാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു ചുമതലയുള്ള ലെയ്സൺ ഓഫീസറായി മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. കഴിഞ്ഞ ആഗസ്റ്റ് 8-ാം തീയതിയാണ് നിയമനപത്രം നൽകിയത്. ചങ്ങനാശേരി ഇത്തിത്താനം തെക്കേകര വർഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1970 ൽ ജനിച്ച മോൺ. ജോൺ തെക്കേക്കര 1997 ൽ ആർച്ചുബിഷപ് മാർ ജോസഫ് പവ്വത്തിൽ നിന്നും പൗരോഹിത്വം സ്വീകരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗളൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൻ്റെ അസി. ഡയറക്ടറായി ചുമതല നിർവഹിച്ചിട്ടുണ്ട്.
Image: /content_image/India/India-2025-08-28-11:35:37.jpg
Keywords: ചങ്ങനാ

25493
Category: 1
Sub Category:
Heading: ആക്രമണത്തിന് മുന്‍പ് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന വീഡിയോ; ദിവ്യബലി അര്‍പ്പണത്തിനിടെ വെടിവെയ്പ്പ് നടത്തിയത് ട്രാന്‍സ് വുമന്‍
Content: മിന്നിപോളിസ് : അമേരിക്കയിലെ മിന്നിപോളിസിലെ കത്തോലിക്ക സ്കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തില്‍ പ്രഭാത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഇരുപത്തിമൂന്നുകാരനായ റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമൻ ആണ് മിന്നിപോളിസിലെ കത്തോലിക്ക സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേരേ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. പള്ളിയിലെ വെടിവയ്പ്പിൽ രണ്ട് കുട്ടികളെ കൊല്ലുകയും 17 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി ആക്രമണത്തിന് മുമ്പ് യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിന്നു. ക്രൈസ്തവ വിരുദ്ധതയും പൈശാചികതയും, യഹൂദ വിരുദ്ധതയും വംശീയതയും നിറച്ചതായിരിന്നു വീഡിയോ. ക്രിസ്തുവിനെ പരിഹസിക്കുന്ന ചിത്രവുമായുള്ള വീഡിയോയും പ്രതി പങ്കുവെച്ചിരിന്നു. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദർശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാൾ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്‌തിരുന്നത്. ഈ തോക്കുകളിൽ പ്രസിഡന്‍റ് ട്രംപിനെ കൊല്ലുകയെന്നും 'നിങ്ങളുടെ ദൈവം എവിടെ', എന്നീ വാചകങ്ങള്‍ ആയുധങ്ങളിൽ എഴുതിയിരിന്നു. അതേസമയം, വെടിവെയ്പ്പിന് പിന്നാലെ പ്രതിയുടെ ചാനൽ യൂട്യൂബ് നീക്കംചെയ്തിട്ടുണ്ട്. മിന്നസോട്ട നഗരത്തിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള റസിഡൻഷ്യൽ ഏരിയയിലെ കത്തോലിക്കാ ദേവാലയവുമായി ബന്ധമുള്ള സ്കൂളിൽ ഏകദേശം 395 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇന്നലെ രാവിലെ എട്ടരയോടെ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരിന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജനലിന് പുറത്ത് നിന്ന് തോക്കുധാരി വെടിവെയ്ക്കുകയായിരിന്നു. പള്ളിയുടെ വശത്ത് ജനാലകളിലൂടെയായിരിന്നു വെടിവെയ്പ്പ്. 14 കുട്ടികളടക്കം 18 പേർക്ക് പരിക്കേറ്റിരിന്നു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ തിരുസഭ പുലര്‍ത്തുന്ന ശക്തമായ ധാര്‍മ്മിക നിലപാട് പ്രതിയുടെ വെറുപ്പിന് കാരണമായിട്ടുണ്ടാകാമെന്ന നിഗമനമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-28-13:44:37.jpg