Contents
Displaying 25051-25056 of 25056 results.
Content:
25504
Category: 18
Sub Category:
Heading: മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകമാണെന്ന് സീറോ മലബാർ സഭ. വൈദികർക്കും സമർപ്പിതർക്കും അല്‌മായപ്രേഷിതർക്കും സഞ്ചാര സ്വാതന്ത്ര്യം പോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. 'നാനാത്വത്തിൽ ഏകത്വം' എന്ന തത്വത്തിൽ അധിഷ്ഠിതമായി ജാതി-മത- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും സ്വാതന്ത്ര്യം അനുവദിച്ച സംസ്ക്‌കാരമാണു ഭാരതത്തിന്റേത്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗം വരുത്താത്ത രീതിയിൽ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ഭാരതത്തിൻ്റെ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. നൂറ്റാണ്ടുകളായി മിഷ്ണറി പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനത്തിനായി ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ ക്രൈസ്‌തവർ നല്കിയ സംഭാവനകൾ പാടെ തമസ്‌കരിച്ച് അതിനെ കേവലം മതവിഷയം മാത്രമാക്കി ചുരുക്കുന്ന വർഗീയ അജണ്ടകൾ തികച്ചും ദൗർഭാഗ്യകരമാണ്. രാഷ്ട്രനിർമാണത്തിൽ ക്രൈസ്‌തവരുടെ പങ്കിനെ വിസ്‌മരിച്ചുകൊണ്ടു നമുക്കെതിരേ വിവേചനങ്ങളും വിദ്വേഷപ്രചാരണങ്ങളും നടക്കുന്നതും നമ്മുടെ വൈദികർക്കും സമർപ്പിതർക്കും അല്‌മായ പ്രേഷിതർക്കും സഞ്ചാരസ്വാതന്ത്ര്യംപോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണ്. മിശിഹായുടെ സ്നേഹത്തെപ്രതി തങ്ങളുടെ ജീവിതങ്ങൾ സഭയ്ക്കും സമൂഹത്തിനുമായി സമർപ്പിക്കുന്ന എല്ലാ പ്രേഷിതരെയും സീറോമലബാർ സഭ അഭിമാനത്തോടെ ഓർക്കുകയാണെന്നും ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു.
Image: /content_image/India/India-2025-08-30-11:32:26.jpg
Keywords: തട്ടി

25505
Category: 18
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കു നേരേയുണ്ടായ അവഹേളനം; പരിഹാരമായി സെപ്റ്റംബര്‍ 12നു ദിവ്യകാരുണ്യ ആരാധന നടത്തുവാന്‍ ആഹ്വാനം
Content: കൊച്ചി: സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും ഈ വരുന്ന സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച ദിവ്യകാരുണ്യ ആരാധന നടത്തുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം. ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണു പരിശുദ്ധ കുര്‍ബാന. നമ്മുടെ കര്‍ത്താവു പാപികളും അയോഗ്യരുമായ നമ്മിലേക്കു കടുവരുന്ന അമൂല്യ നിമിഷങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ നാം അനുഭവിക്കുത്. അത്യാദരവോടും ഭക്തിയോടും കൂടെ വേണം പരിശുദ്ധ കുര്‍ബാനയെ സമീപിക്കാനെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ സഭയില്‍ പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായതു നമ്മെ ഏറെ വേദനിപ്പിക്കുകയും അനേകര്‍ക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇതിനു മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമാണെങ്കിലും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി 2025 സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച സീറോമലബാര്‍സഭ മുഴുവനിലും ഒരു മണിക്കൂര്‍ വിശുദ്ധകുര്‍ബാനയുടെ ആരാധനനടത്താന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.
Image: /content_image/India/India-2025-08-30-11:43:30.jpg
Keywords: കുര്‍ബാന

25506
Category: 1
Sub Category:
Heading: മതം യുദ്ധത്തിനുള്ള ആയുധമാക്കരുത്: മലേഷ്യയിലെ മതനേതാക്കളുടെ ഉച്ചകോടിയിൽ കർദ്ദിനാൾ ജോർജ് കൂവക്കാട്
Content: ക്വാലാലംപൂര്‍: തങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നു വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും മലയാളിയുമായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ, "സംഘർഷ പരിഹാരത്തിൽ മതനേതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ, ഓഗസ്റ്റ് 28 വ്യാഴാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന രണ്ടാം അന്താരാഷ്ട്ര മതനേതാക്കളുടെ ഉച്ചകോടിയിൽ വത്തിക്കാനെ പ്രതിനിധീകരിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ലോകത്തിന്റെ നിലവിലെ സാഹചര്യത്തിൽ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ കർദ്ദിനാൾ , അക്രമത്തിനും അന്യായമായ വിവേചനത്തിനുമെതിരെ ശബ്ദമുയർത്തുവാനും, സംഘർഷങ്ങൾക്ക് കാരണമാകുന്ന മൂലകാരണങ്ങളെ ധൈര്യത്തോടെ അഭിസംബോധന ചെയ്യുന്നതിനും മതനേതാക്കൾക്കുള്ള കടമ ചൂണ്ടിക്കാണിച്ചു. വിഭജനത്തിന് ആക്കം കൂട്ടുന്നതിനോ ആക്രമണത്തെ ന്യായീകരിക്കുന്നതിനോ ഉള്ള സൗകര്യപ്രദമായ ഉപകരണമായി മതത്തെ ചിലർ പലപ്പോഴും ചൂഷണം ചെയ്യുന്നുണ്ട്. ചില മതനേതാക്കന്മാർ പ്രത്യക്ഷമായോ പരോക്ഷമായോ സംഘർഷങ്ങൾ ആളിക്കത്തിക്കുകയോ ജ്വലിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന കാര്യം നിഷേധിക്കുവാൻ സാധിക്കുകയില്ല. മതതീവ്രവാദം, വംശീയ-മത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കർക്കശമായ മൗലികവാദം തുടങ്ങിയ പ്രതിഭാസങ്ങളിൽ ഇത് പ്രകടമാണ്. മതങ്ങളുടെ തത്വസംഹിതകളും, പാരമ്പര്യങ്ങളും, ചരിത്രങ്ങളും തിരുത്തിയെഴുതുവാനും ഇക്കൂട്ടർ മടിക്കുന്നില്ല. സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഭാവി സൃഷ്ടിക്കുന്നതിനായി, ഭയത്തിന്റെയും അജ്ഞതയുടെയും വിദ്വേഷത്തിന്റെയും മതിലുകൾ തകർക്കുവാനുള്ള ധൈര്യം ഏവരും സംഭരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലേഷ്യൻ പ്രധാനമന്ത്രിയുടെ കാര്യാലയവും, മുസ്ലീം വേൾഡ് ലീഗും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-30-13:08:02.jpg
Keywords: കൂവക്കാ, മത

25507
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ജരന്‍വാല ക്രൈസ്തവ വിരുദ്ധ കലാപത്തിന് രണ്ടു വര്‍ഷം; നീതി ലഭിക്കാതെ ക്രൈസ്തവര്‍
Content: ലാഹോര്‍; പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തി അരങ്ങേറിയ ജരന്‍വാല ക്രൈസ്തവ വിരുദ്ധ കലാപത്തിന് രണ്ടു വര്‍ഷം. 2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരന്‍വാലയില്‍ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. രണ്ടു വര്‍ഷം പിന്നിട്ടിട്ടും ക്രൈസ്തവര്‍ക്ക് നീതി അകലെയാണ്. കഴിഞ്ഞ ഓഗസ്റ്റ് 16-ന്, തങ്ങള്‍ക്ക് ഭരണകൂടം നീതി ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവര്‍ ജരൻവാലയിൽ ഒത്തുകൂടിയിരിന്നു. ജരൻവാല കലാപത്തിൽ അറസ്റ്റിലായ 5,213 പ്രതികളിൽ 380 പേരെ മാത്രമേ കസ്റ്റഡിയിലെടുത്തിട്ടുള്ളൂവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു വർഷത്തിനുശേഷം, 228 പേർക്ക് ജാമ്യം ലഭിച്ചു, 77 പേർ കുറ്റവിമുക്തരായി. അക്രമികളെ സംരക്ഷിക്കാനുള്ള അധികാരികളുടെ താത്പര്യമാണ് ഇതിനൊക്കെ പിന്നിലെന്ന് ആംനസ്റ്റിയുടെ ദക്ഷിണേഷ്യയുടെ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ബാബു റാം പൗഡൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരിന്നു ജരന്‍വാല കലാപം. ജരന്‍വാല ആക്രമണത്തിനോട് അനുബന്ധിച്ച് കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കിയിരിന്നു. ദേവാലയം അഗ്നിക്കിരയാക്കുന്നതും കുരിശ് തകര്‍ക്കുന്നതും കൊലവിളി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരിന്നു. കഴിഞ്ഞ ജൂൺ 4-ന്, ഫൈസലാബാദിലെ ഭീകരവിരുദ്ധ കോടതി ക്രൈസ്തവ ദേവാലയം കത്തിച്ചതിനും ക്രൈസ്തവരുടെ വീട് കൊള്ളയടിച്ചതിനും കുറ്റക്കാരായ 10 പേരെ കൂടി കുറ്റവിമുക്തരാക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-30-15:28:12.jpg
Keywords: ജരന്‍വാല, പാക്ക

25508
Category: 1
Sub Category:
Heading: "പ്രാര്‍ത്ഥനയില്‍ നിന്ന് ലഭിച്ച ധൈര്യം"; മിന്നിപോളിസില്‍ സഹപാഠികളെ രക്ഷപ്പെടുത്തിയ എട്ടാം ക്ലാസുകാരന്‍റെ സാക്ഷ്യം
Content: മിന്നിപോളിസ്: അമേരിക്കയിലെ മിന്നിപോളിസില്‍ ദിവ്യബലിയ്ക്കിടെ ട്രാന്‍സ് ജെന്‍ഡര്‍ നടത്തിയ കൂട്ടക്കൊലയില്‍ സ്വജീവന്‍ പണയംവെച്ചു സഹപാഠികളെ രക്ഷപ്പെടുത്തിയ പതിമൂന്നുകാരന്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. തങ്ങളുടെ മക്കളെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ ജാവൻ വില്ലിസ് എന്ന ബാലനോടാണ് എല്ലാവരും നന്ദി അറിയിക്കുന്നത്. എന്നാല്‍ ദൈവത്തിലുള്ള ആശ്രയമാണ് സമയോചിത ഇടപെടല്‍ നടത്തുവാന്‍ സഹായിച്ചതെന്ന് ഈ ബാലന്‍ പറയുന്നു. പ്രാർത്ഥനയിൽ നിന്നും, ദൈവം തന്റെ അരികിലുണ്ടെങ്കിൽ എല്ലാം ശരിയാകുമെന്ന ഉറച്ച വിശ്വാസത്തിൽ നിന്നുമാണ് തനിക്ക് ധൈര്യം ലഭിച്ചതെന്ന് ജാവൻ വില്ലിസ് അര്‍ദ്ധശങ്കയില്ലാതെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബുധനാഴ്‌ച രാവിലെ സ്‌കൂളിലെ പള്ളിയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്‌പിൽ എട്ടും പത്ത് വയസുള്ള കുരുന്നുകളാണ് ദയനീയമായി കൊല്ലപ്പെട്ടത്. 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് ആക്രമണം നടത്തിയത്. മരണസംഖ്യ വലിയ രീതിയില്‍ ഉയരാവുന്ന സാഹചര്യമായിരിന്നെങ്കിലും ജാവനിലൂടെ വലിയ അത്ഭുതമാണ് അവിടെ നടന്നത്. വെടിവയ്പ്പ് ആരംഭിച്ചപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ താന്‍ പള്ളിക്കുള്ളിലായിരുന്നുവെന്ന് ടുഡേ ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജാവൻ പങ്കുവെച്ചു. വെടിവെയ്പ്പ് ഉണ്ടായതിന് പിന്നാലേ ഞാന്‍ പീഠത്തിനടിയിൽ വീണു, പ്രാർത്ഥിക്കുകയായിരിന്നു. അപ്പോള്‍ ദൈവം തന്റെ പക്ഷത്തുണ്ടെങ്കിൽ എനിക്ക് കുഴപ്പമില്ലെന്ന ചിന്ത മനസില്‍ വന്നു, ഇവിടെ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞാന്‍ മനസിലാക്കി. ഈ ധൈര്യത്തില്‍ നിന്നാണ് സഹപാഠികളെ ശാന്തരാക്കാനും സുരക്ഷിതരാക്കാനും തനിക്ക് സാധിച്ചതെന്നും ബാലന്‍ പറയുന്നു. പരിഭ്രാന്തിക്കിടയിൽ, ആ നിമിഷം, എല്ലാവരെയും കഴിയുന്നത്ര സുരക്ഷിതമായി സൂക്ഷിക്കുക എന്നതായിരുന്നു എന്റെ ചിന്ത. അതിനാൽ ഞാൻ എന്റെ സുഹൃത്തുക്കളോട് താഴെയിറങ്ങി ബെഞ്ചിനടിയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ അവരോട് അത് പറഞ്ഞപ്പോൾ, എനിക്ക് തന്നെ അത് ഒരു ഞെട്ടൽ പോലെയായിരുന്നു, പക്ഷേ എനിക്ക് ചുറ്റും കഴിയുന്നത്ര ആളുകളെ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രമിക്കണമെന്ന് തോന്നല്‍ ഉള്ളിലുണ്ടായിരിന്നുവെന്നും ജാവൻ പങ്കുവെച്ചു. പ്രാര്‍ത്ഥനയിലൂടെ ലഭിച്ച ധൈര്യത്തിന്റെ വെളിച്ചത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജാവൻ വില്ലിസും കുടുംബവും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-30-17:10:30.jpg
Keywords: അമേരിക്ക, മിന്നിപോ

25509
Category: 1
Sub Category:
Heading: സുവിശേഷത്തിനു സാക്ഷ്യം നൽകുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും കടമ: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിനു സാക്ഷ്യം നൽകുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും കടമയെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മെക്സിക്കോയിലെ സെന്റ് ആൻഡ്രൂസ് ഇവാഞ്ചലൈസേഷന്‍ വിദ്യാലയത്തിലെ അംഗങ്ങളുമായി ഇന്നലെ (ആഗസ്റ്റ് 29) നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു ലെയോ പാപ്പ. മാമ്മോദീസ സ്വീകരിക്കുന്ന ഏതൊരു വ്യക്തിയിലും നിക്ഷിപ്തമായിരിക്കുന്ന കടമയും, ക്രിസ്തുവിൽ ഒന്നായിത്തീരേണ്ടതിന്, നാം ദാനമായി സ്വീകരിച്ച സുവിശേഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണെന്നും പാപ്പ പറഞ്ഞു. നാം ധ്യാനിച്ച കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനും, ജീവന്റെ ദൈവവുമായി നാം കണ്ടുമുട്ടിയതിന് സാക്ഷ്യം നൽകുന്നതിനുമുള്ള വിളിയാണിതെന്നും പാപ്പ ഓർമ്മപ്പെടുത്തി. ഇതാണ് യോഹന്നാന്റെ ലേഖനത്തിൽ നാം കണ്ടെത്തുന്നതെന്നു പാപ്പ പറഞ്ഞു: "ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്‌മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്‌മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിനോടുമാണ്." (1 യോഹന്നാന്‍ 1:3). വിശുദ്ധ സ്നാപക യോഹന്നാനെപ്പോലെ, യേശുക്രിസ്തുവിന്റെ വിശ്വസ്ത അനുയായികളായിരുന്ന, വാക്കുകളിലും സത്പ്രവൃത്തികളിലും അവനെ വെളിപ്പെടുത്തിയ വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് പ്രത്യേക രീതിയിൽ ധ്യാനിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. വ്യത്യസ്ത മാർഗങ്ങളിലൂടെ സുവിശേഷവൽക്കരണത്തിനുവേണ്ടി നിങ്ങൾ നടത്തുന്ന ഫലപ്രദമായ പ്രവർത്തനത്തിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുകയാണെന്നും ലെയോ പാപ്പ പറഞ്ഞു. ഭൂമിയുടെ അതിര്‍ത്തികള്‍ വരെ സുവിശേഷം പ്രഘോഷിക്കാനുള്ള യേശുവിന്റെ ആഹ്വാനത്തിന് ഉത്തരം നൽകുവാന്‍ കാനഡ കേന്ദ്രമാക്കി ആരംഭിച്ചതാണ് സെന്റ് ആൻഡ്രൂ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-30-19:02:27.jpg
Keywords: പാപ്പ