category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Contentകാക്കനാട്: മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകമാണെന്ന് സീറോ മലബാർ സഭ. വൈദികർക്കും സമർപ്പിതർക്കും അല്‌മായപ്രേഷിതർക്കും സഞ്ചാര സ്വാതന്ത്ര്യം പോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. 'നാനാത്വത്തിൽ ഏകത്വം' എന്ന തത്വത്തിൽ അധിഷ്ഠിതമായി ജാതി-മത- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും സ്വാതന്ത്ര്യം അനുവദിച്ച സംസ്ക്‌കാരമാണു ഭാരതത്തിന്റേത്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗം വരുത്താത്ത രീതിയിൽ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ഭാരതത്തിൻ്റെ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. നൂറ്റാണ്ടുകളായി മിഷ്ണറി പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനത്തിനായി ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ ക്രൈസ്‌തവർ നല്കിയ സംഭാവനകൾ പാടെ തമസ്‌കരിച്ച് അതിനെ കേവലം മതവിഷയം മാത്രമാക്കി ചുരുക്കുന്ന വർഗീയ അജണ്ടകൾ തികച്ചും ദൗർഭാഗ്യകരമാണ്. രാഷ്ട്രനിർമാണത്തിൽ ക്രൈസ്‌തവരുടെ പങ്കിനെ വിസ്‌മരിച്ചുകൊണ്ടു നമുക്കെതിരേ വിവേചനങ്ങളും വിദ്വേഷപ്രചാരണങ്ങളും നടക്കുന്നതും നമ്മുടെ വൈദികർക്കും സമർപ്പിതർക്കും അല്‌മായ പ്രേഷിതർക്കും സഞ്ചാരസ്വാതന്ത്ര്യംപോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണ്. മിശിഹായുടെ സ്നേഹത്തെപ്രതി തങ്ങളുടെ ജീവിതങ്ങൾ സഭയ്ക്കും സമൂഹത്തിനുമായി സമർപ്പിക്കുന്ന എല്ലാ പ്രേഷിതരെയും സീറോമലബാർ സഭ അഭിമാനത്തോടെ ഓർക്കുകയാണെന്നും ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-30 11:32:00
Keywordsതട്ടി
Created Date2025-08-30 11:32:26