Contents

Displaying 25041-25044 of 25044 results.
Content: 25494
Category: 1
Sub Category:
Heading: സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനത്തിനോട് അനുബന്ധിച്ച് ഇന്ന് നടത്തിയ മാധ്യമ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയിലെ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു. സീറോമലബാർസഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തി. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചു. സീറോമലബാർ സഭാകേന്ദ്രത്തിൽ ആഗസ്‌റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർ ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. സിനഡുതീരുമാനങ്ങൾക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ചുബിഷപ്പ് ഇതുസംബന്ധിച്ച കല്പനകൾ പുറപ്പെടുവിച്ചു. ഇന്ന്‍ ആഗസ്റ്റ് 28നു സഭയുടെ ആസ്‌ഥാന കാര്യാലയത്തിൽ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചു ബിഷപ്പ് ഇക്കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും നടന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-28-15:47:08.jpg
Keywords: സീറോ മലബാ
Content: 25495
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയിലെ 4 പുതിയ അതിരൂപതകളും അവയുടെ സാമന്ത രൂപതകളും അറിയാം..!
Content: സീറോ മലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തിയുള്ള പ്രഖ്യാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നടത്തി. ഫരീദാബാദ് കേന്ദ്രമായുള്ള പ്രോവിൻസിൽ ബിജ്‌നോർ, ഗോരഖ്‌പൂർ രൂപതകൾ സാമന്ത രൂപതകളായിരിക്കും. ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ് മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്. ഉജ്ജയിൻ രൂപതാദ്ധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വടക്കേൽ പുതിയ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ്. സാഗർ, സത്ന, ജഗ്ദ‌ൽപൂർ രൂപതകളാണ് ഉജ്ജയിൻ അതിരൂപതയുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കല്യാൺ കേന്ദ്രമാക്കിയുള്ള പ്രോവിൻസിൽ ഛാന്ദ, രാജ്കോട്ട് രൂപതകളാണ് ഉൾപ്പെട്ടിരിക്കുന്നത്. കല്യാൺ രൂപതാ മെത്രാനായ മാർ തോമസ് ഇലവനാൽ 75 വയസ്സു പൂർത്തിയായതിനെത്തുടർന്നു രാജി സമർപ്പിച്ചതിനാൽ, നിലവിൽ സീറോമലബാർ സഭയുടെ കൂരിയാമെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ കല്യാണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാബാദിലെ മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണങ്ങാടനാണ് പ്രോവിൻസിന്റെ മെത്രാപ്പോലീത്ത. തമിഴ്‌നാട്ടിലെ ഹൊസൂർ രൂപത തൃശൂർ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജർ ആർച്ച് ബിഷപ്പ് കല്‌പന നല്‌കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-28-16:35:33.jpg
Keywords: സീറോ മലബാ
Content: 25496
Category: 1
Sub Category:
Heading: ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബൽത്തങ്ങാടി രൂപതയുടെ നിയുക്ത മെത്രാന്‍
Content: കൊച്ചി: ക്ലരീഷൻ സന്യാസ സമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷന്‍. ക്ലരീഷ്യൻ സന്യാസ സമൂഹത്തിന്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ പ്രൊക്യുറേറ്ററായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. ബൽത്തങ്ങാടി രൂപതയിൽ ബട്ടിയാൽ സെൻ്റ് മേരീസ് ഇടവകയിലെ പട്ടേരിൽ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1962 ജൂലൈ 27നാണു ഫാ. ജെയിംസ് പട്ടേരിലിന്റെ ജനനം. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷൻ സന്യാസസമൂഹത്തിൽ ചേർന്നു. കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തിൽ സെമിനാരി പരിശീലനം ആരംഭിച്ചു. ബാംഗ്ലൂരിൽ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1990 ഏപ്രിൽ 26 നു പൗരോഹിത്യം സ്വീകരിച്ചശേഷം ബൽത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളിൽ സേവനമനുഷ്‌ഠിച്ചു. ജർമനിയിലെ ഫ്രൈബുർഗ്ഗ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പാസ്റ്ററൽ തിയോളജിയിൽ ഉപരിപഠനം നടത്തി. ക്ലരീഷ്യൻ സന്യാസ സമൂഹത്തിൻ്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ പ്രൊക്യുറേറ്ററായും വുർസ്ബർഗ്ഗ് രൂപതയിലെ സീറോമലബാർ വിശ്വാസികളുടെ അജപാലനചുമതലയും നിർവഹിച്ചു വരികയായിരിന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്തമെത്രാൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-28-18:00:49.jpg
Keywords: മെത്രാ
Content: 25497
Category: 1
Sub Category:
Heading: ഫാ. ജോസഫ് തച്ചാപറമ്പത്ത് സിഎംഐ അദിലാബാദ് രൂപതയെ നയിക്കും
Content: കൊച്ചി: ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയുടെ അധ്യക്ഷ പദവിയിലേക്ക് സി‌എം‌ഐ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്ത്. ഇടുക്കി രൂപതയിലെ നാലുമുക്ക് - നസ്രത്ത് വാലി ഇടവകയിൽ തച്ചാപറമ്പത്ത് ലൂക്കോസ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24-നാണു ജോസഫ് തച്ചാപറമ്പത്ത് ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സിഎംഐ ഛാന്ദാ മാർതോമാ പ്രോവിൻസിൽ ചേർന്നു വൈദീകപരിശീലനം ആരംഭിച്ചു. വാർധായിലെ ദർശന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു തത്വശാസ്ത്രവും ധർമാരാം കോളേജിൽനിന്നു ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1997 ജനുവരി 1നു മാർ വിജയാനന്ദ് നെടുംപുറം പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഛാന്ദാ രൂപതയിൽ ബാലാപൂർ, ചിൻചോളി, ദേവാപൂർ, ദുർഗാപൂർ എന്നീ ഇടവകകളിൽ അജപാലനശുശ്രൂഷകൾ നിർവഹിച്ചു. ഛാന്ദാ സിഎംഐ മാർതോമാ പ്രോവിൻസിൻ്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കംകുറിച്ച അദ്‌ദേഹം സാമ്പത്തിക ചുമതലയുളള കൗൺസിലറായും ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്. അദിലാബാദ് രൂപതയുടെ ഫിനാൻസ് ഓഫീസറായി 2005 മുതൽ 2000 വരെയും, 2017 മുതൽ 2023 വരെയും ശുശ്രൂഷ നിർവഹിച്ചു. 2023 മുതൽ ഛാനാ മാർതോമാ പ്രോവിൻസിൻ്റെ പ്രോവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. ബി.എഡും എംഎഡും പാസ്സായ അദ്‌ദേഹം രാജസ്ഥാൻ സൺറൈസ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം ചെയ്യുന്നു. മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-28-18:30:22.jpg
Keywords: അദിലാ