Content | കൊച്ചി: ക്ലരീഷൻ സന്യാസ സമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷന്‍. ക്ലരീഷ്യൻ സന്യാസ സമൂഹത്തിന്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ പ്രൊക്യുറേറ്ററായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. ബൽത്തങ്ങാടി രൂപതയിൽ ബട്ടിയാൽ സെൻ്റ് മേരീസ് ഇടവകയിലെ പട്ടേരിൽ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1962 ജൂലൈ 27നാണു ഫാ. ജെയിംസ് പട്ടേരിലിന്റെ ജനനം. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷൻ സന്യാസസമൂഹത്തിൽ ചേർന്നു. കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തിൽ സെമിനാരി പരിശീലനം ആരംഭിച്ചു.
ബാംഗ്ലൂരിൽ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1990 ഏപ്രിൽ 26 നു പൗരോഹിത്യം സ്വീകരിച്ചശേഷം ബൽത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളിൽ സേവനമനുഷ്‌ഠിച്ചു. ജർമനിയിലെ ഫ്രൈബുർഗ്ഗ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പാസ്റ്ററൽ തിയോളജിയിൽ ഉപരിപഠനം നടത്തി. ക്ലരീഷ്യൻ സന്യാസ സമൂഹത്തിൻ്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ പ്രൊക്യുറേറ്ററായും വുർസ്ബർഗ്ഗ് രൂപതയിലെ സീറോമലബാർ വിശ്വാസികളുടെ അജപാലനചുമതലയും നിർവഹിച്ചു വരികയായിരിന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്തമെത്രാൻ.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|