category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ജോസഫ് തച്ചാപറമ്പത്ത് സിഎംഐ അദിലാബാദ് രൂപതയെ നയിക്കും
Contentകൊച്ചി: ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയുടെ അധ്യക്ഷ പദവിയിലേക്ക് സി‌എം‌ഐ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്ത്. ഇടുക്കി രൂപതയിലെ നാലുമുക്ക് - നസ്രത്ത് വാലി ഇടവകയിൽ തച്ചാപറമ്പത്ത് ലൂക്കോസ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24-നാണു ജോസഫ് തച്ചാപറമ്പത്ത് ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സിഎംഐ ഛാന്ദാ മാർതോമാ പ്രോവിൻസിൽ ചേർന്നു വൈദീകപരിശീലനം ആരംഭിച്ചു. വാർധായിലെ ദർശന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു തത്വശാസ്ത്രവും ധർമാരാം കോളേജിൽനിന്നു ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1997 ജനുവരി 1നു മാർ വിജയാനന്ദ് നെടുംപുറം പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഛാന്ദാ രൂപതയിൽ ബാലാപൂർ, ചിൻചോളി, ദേവാപൂർ, ദുർഗാപൂർ എന്നീ ഇടവകകളിൽ അജപാലനശുശ്രൂഷകൾ നിർവഹിച്ചു. ഛാന്ദാ സിഎംഐ മാർതോമാ പ്രോവിൻസിൻ്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കംകുറിച്ച അദ്‌ദേഹം സാമ്പത്തിക ചുമതലയുളള കൗൺസിലറായും ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്. അദിലാബാദ് രൂപതയുടെ ഫിനാൻസ് ഓഫീസറായി 2005 മുതൽ 2000 വരെയും, 2017 മുതൽ 2023 വരെയും ശുശ്രൂഷ നിർവഹിച്ചു. 2023 മുതൽ ഛാനാ മാർതോമാ പ്രോവിൻസിൻ്റെ പ്രോവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. ബി.എഡും എംഎഡും പാസ്സായ അദ്‌ദേഹം രാജസ്ഥാൻ സൺറൈസ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം ചെയ്യുന്നു. മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-28 15:29:00
Keywordsഅദിലാ
Created Date2025-08-28 18:30:22