Contents

Displaying 24961-24964 of 24964 results.
Content: 25414
Category: 18
Sub Category:
Heading: മുന്‍ അപ്പസ്തോലിക് ന്യൂൺഷ്യോ മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം നാളെ
Content: ചങ്ങനാശേരി: വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്ത ശേഷം ചങ്ങനാശേരിയിൽ വിശ്രമജീവിതം നയിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂ ബിലി ആഘോഷം നാളെ ചങ്ങനാശേരി സെൻ്റ മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മാർ ജോർജ് കോച്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആമുഖപ്രസംഗം നടത്തും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് പാടിയത്ത്, മാർ ജോസ് പുളിക്കൽ, വികാരി ജനറാൾ മോൺ. ആന്റ ണി എത്തയ്ക്കാട്ട്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ, എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ കാതറിൻ, അതിരൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്‍റ് സെക്രട്ടറി ഡോ.പി.വി. ജെ റോം എന്നിവർ പ്രസംഗിക്കും. ഡോക്യുമെൻ്ററി പ്രദർശനം, മംഗളപത്ര സമർപ്പണം, പുസ്തക പ്രകാശനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-08-13-10:52:31.jpg
Keywords: ന്യൂണ്‍
Content: 25415
Category: 1
Sub Category:
Heading: ബെത്ലഹേമില്‍ നിന്ന് 175 ക്രിസ്ത്യൻ കുടുംബങ്ങൾ പലായനം ചെയ്തതായി വെളിപ്പെടുത്തല്‍
Content: ബെത്ലഹേം, വെസ്റ്റ് ബാങ്ക്: ഗാസയിലെ യുദ്ധം ഉയര്‍ത്തിയ കൊടിയ ഭീഷണി സാമ്പത്തിക ജീവിതത്തെയും സുരക്ഷാ സാഹചര്യങ്ങളെയും തകർത്തതോടെ, യേശുവിന്റെ ജനനസ്ഥലമായ ബെത്ലഹേമില്‍ നിന്ന് ക്രൈസ്തവര്‍ ഭീതിജനകമായ വിധത്തില്‍ ഒഴിഞ്ഞുപോകുകയാണെന്ന് മുതിർന്ന ഫ്രാൻസിസ്‌കൻ വൈദികന്റെ വെളിപ്പെടുത്തല്‍. “ക്രിസ്ത്യാനികളില്ലാത്ത ബെത്ലഹേമിനെ നിങ്ങൾ കാണണമോ?” എന്ന ചോദ്യമുയര്‍ത്തിയ ഫ്രാൻസിസ്‌കൻ വൈദികനായ ഫാ. ഇബ്രാഹിം ഫാൽത്താസ് വിശുദ്ധനാട്ടിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി. മേഖല യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായതോടെ തീർത്ഥാടകരുടെ അഭാവത്തിൽ 22 മാസമായി തൊഴിൽ നിലച്ചിരിക്കുകയാണെന്നും 175 ക്രിസ്ത്യൻ കുടുംബങ്ങൾ ബെത്ലഹേം വിട്ടുപോയതായും ഫാ. ഇബ്രാഹിം ഫാൽത്താസ് പറഞ്ഞു. പ്രധാനമായും തീര്‍ത്ഥാടക സംഘത്തിലുള്ള സഞ്ചാരികളെ ആശ്രയിച്ച് മുന്നോട്ടുപോയി കൊണ്ടിരിന്നവരായിരിന്നു പ്രദേശവാസികള്‍. ബെത്ലഹേമും വെസ്റ്റ് ബാങ്കും തുറസ്സായ ജയിലുകളായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബർ 7 മുതൽ യാത്രാനിയന്ത്രണം ആരംഭിച്ചതിനെ തുടർന്ന്, ക്രൈസ്തവര്‍ ഉൾപ്പെടെ പാലസ്തീനികൾ ഇസ്രായേലിൽ നിന്നുള്ള തൊഴിൽ നഷ്ടമായി. ജെറുസലേമിലെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ക്രൈസ്തവരില്‍ 90 ശതമാനം പേരും വിനോദ സഞ്ചാര മേഖലയെ ആശ്രയിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുകയാണ്. യേശുവിന്റെ ജന്മനാടിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-13-11:52:14.jpg
Keywords: ബെത്ല
Content: 25416
Category: 1
Sub Category:
Heading: വടക്കൻ അയർലണ്ടില്‍ വയോധികനായ കത്തോലിക്ക വൈദികന് നേരെ ആക്രമണം
Content: ഡൗൺപാട്രിക്: വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഓഗസ്റ്റ് 10ന് ഡൗൺപാട്രിക് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയായ ഫാ. കാനൻ ജോൺ മുറെയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്. ഇതേ ദിവസം തന്നെ പ്രദേശത്ത് മറ്റൊരു കൊലപാതകവും നടന്നിട്ടുണ്ട്. ഇതുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകക്കുറ്റത്തിന് 30 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. 77 വയസ്സുള്ള ഇടവക വികാരിയുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശുശ്രൂഷ തുടരുന്നതില്‍ ദുർബലനായ വൈദികന് നേരെ ആക്രമണം നടന്നത് വളരെയധികം അസ്വസ്ഥതയും ദുഃഖവും ഉളവാക്കുകയാണെന്ന് ഡൗൺ ആൻഡ് കോണർ രൂപത വക്താവ് ഫാ. എഡ്ഡി മക്ഗീ പറഞ്ഞു. ആക്രമണം ഡൗൺപാട്രിക് സമൂഹത്തെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം വിശ്വാസി സമൂഹത്തെ വളരെയധികം അസ്വസ്ഥരാക്കിയതായി ബിഷപ്പ് അലൻ മക്ഗക്കിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം വൈദികനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ നൂറുകണക്കിന് ആളുകൾ ദേവാലയത്തില്‍ സ്വമേധയാ ഒത്തുകൂടിയിരിന്നു. വൈദികന്‍ ആരോഗ്യ നില വീണ്ടെടുക്കുന്നതിനും പ്രദേശത്ത് സമാധാനം സംജാതമാകുന്നതിനും സെന്റ് കോൾമ്‌സില്ലെ പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും ദിവ്യബലി അര്‍പ്പണവും നടന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-13-12:30:06.jpg
Keywords: ആക്ര
Content: 25417
Category: 1
Sub Category:
Heading: പിശാച് വിശ്രമിക്കില്ല; മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണം: ആഹ്വാനവുമായി ലെയോ പാപ്പയുടെ സെക്രട്ടറി
Content: ചിക്ലായോ, പെറു: പരിശുദ്ധ പിതാവിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ആഗോള കത്തോലിക്ക വിശ്വാസികളോട് ആഹ്വാനവുമായി ലെയോ പതിനാലാമന്‍ പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന. ചിക്ലായോയിലെ ലാ വിക്ടോറിയയിലുള്ള സാൻ ജോസ് ഒബ്രെറോ ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ കുർബാന മധ്യേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രാർത്ഥനയാണ് വിശ്വാസികൾക്കു മാര്‍പാപ്പയോടുള്ള പ്രഥമ കടമയെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ പ്രാർത്ഥനകളാൽ പാപ്പയെ സംരക്ഷിക്കാനും, പിശാചിന്റെ ആക്രമണങ്ങളില്‍ നിന്നു പാപ്പയെ പ്രതിരോധിക്കാനും നമുക്ക് കടമയുണ്ട്. ലെയോ പാപ്പ പത്രോസായി സഭയുടെ ഉറച്ച പാറയായിരിക്കുമ്പോള്‍ പിശാചിന് സ്വസ്ഥത ലഭിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതം സുവിശേഷവുമായി പൊരുത്തപ്പെടണം, നാം വിശുദ്ധ കുർബാനയിൽ കേൾക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദൈവവചനവുമായി പൊരുത്തപ്പെടണം. എപ്പോഴും നമ്മെത്തന്നെ ഒരുക്കാൻ സഹായിക്കണമെന്ന് നമുക്ക് നമ്മുടെ കർത്താവിനോട് അപേക്ഷിക്കാമെന്നും മാര്‍പാപ്പയുടെ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ലെയോ പതിനാലാമൻ പാപ്പ പില്‍ക്കാലത്ത് ഏറെ വര്‍ഷം സേവനം ചെയ്ത പെറുവില്‍ നിന്നുള്ള വൈദികനാണ് ഫാ. എഡ്ഗാർഡ് ഇവാൻ. കഴിഞ്ഞ മെയ് മാസത്തില്‍ ലെയോ പാപ്പയെ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തപ്പോള്‍ പാപ്പ നടത്തിയ ആദ്യ നിയമനമായിരിന്നു തന്റെ സെക്രട്ടറിയായി ഫാ. എഡ്ഗാർഡ് ഇവാനെ നിയമിച്ചത്. ലാറ്റിൻ അമേരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി ശക്തമായ ബന്ധം പുലർത്തിയിരിന്ന വ്യക്തിയാണ് ഫാ. റിമായ്കുന. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-13-15:29:35.jpg
Keywords: ലെയോ