Contents

Displaying 24871-24880 of 24913 results.
Content: 25321
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയൊന്നാം ദിവസം | വർത്തമാന നിമിഷങ്ങളിൽ ജീവിക്കുക
Content: "അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍റെ ക്ളേശം മതി."(മത്താ 6 : 34) #{blue->none->b->ഇരുപത്തിയൊന്നാം ചുവട്: വർത്തമാന നിമിഷങ്ങളിൽ ജീവിക്കുക }# വിശുദ്ധ അൽഫോൻസാമ്മ തൻ്റെ ജീവിതത്തിൻ്റെ ഓരോ നിമിഷവും ദൈവ സമ്മാനമായി കരുതി ജീവിച്ച പുണ്യവതിയാണ്. അൽഫോൻസാമ്മയുടെ ശാരീരിക അവസ്ഥകൾ നാളെ എന്ത് അവൾക്കു സംഭവിക്കുമെന്ന് ഒരിക്കലും ഉറപ്പില്ലാത്ത അവസ്ഥയാണ് സമ്മാനിച്ചിരുന്നത്. എന്നിരുന്നാലും ഭയത്തിലോ ഉത്കണ്ഠയിലോ വീഴുന്നതിനുപകരം, വിശ്വാസത്തോടെയും സമർപ്പണബോധത്തോടെയും ഇന്നിൻ്റെ നിമിഷങ്ങളെ സ്വീകരിക്കാൻ അവൾ തീരുമാനിച്ചിരുന്നു. ഭാവി സ്വപ്നങ്ങളിലല്ല, മറിച്ച് വർത്തമാനകാലത്തോട് വിശ്വസ്തത പുലർത്തുന്നതിലൂടെയാണ് അൽഫോൻസാമ്മ വിശുദ്ധി കണ്ടെത്തിയത്. വേദനകൾ സഹിക്കുന്നതിലും പ്രാർത്ഥനകൾ നടത്തുന്നതിലും മറ്റുള്ളവരോട് സ്നേഹത്തോടെ പ്രതികരിക്കുന്നതിലും എല്ലാം തികഞ്ഞ വിശ്വസ്ത അവൾ പുലർത്തി. ഓരോ നിമിഷത്തിനും ആവശ്യമായ ദൈവകൃപ തനിക്കു ഇന്നു മതിയെന്നും, നാളത്തെ കൃപ ആവശ്യമുള്ളപ്പോൾ ദൈവം തരുമെന്നും അവൾ വിശ്വസിച്ചു. ജീവിതത്തിൽ തിരക്കുകൂട്ടുകയോ ഭാവിയിൽ തളർന്നുപോകുകയോ ചെയ്യാതെ വർത്തമാനകാലത്ത് ദൈവഹിതത്തിന് പൂർണ്ണമായും സന്നിഹിതരാകാൻ അൽഫോൻസാമ്മയുടെ മാതൃക നമ്മെ വിളിക്കുന്നു. വർത്തമാന നിമിഷത്തിൽ ജീവിക്കുന്നതാണ് സമാധാനത്തിന്റെ രഹസ്യം. അന്നത്തെ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കുമ്പോൾ ഭയം ഉപേക്ഷിക്കാനും ഫലങ്ങൾ നേടാനും ഓരോ ദിവസവും ദൈവത്തെ കൂടുതൽ സ്നേഹിക്കാനുള്ള ഒരു പവിത്രമായ അവസരമായി സ്വീകരിക്കാനും വിശുദ്ധ അൽഫോൻസ നമ്മെ പഠിപ്പിക്കുന്നു. #{blue->none->b->പ്രാർത്ഥന}# ഈശോയെ അൽഫോൻസാമ്മയെപ്പോലെ ദൈവകൃപ സ്വീകരിച്ച് ഞങ്ങളുടെ വർത്തമാനകാലത്തെ സുന്ദരമാക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-21-20:27:22.jpg
Keywords: അൽഫോ
Content: 25322
Category: 1
Sub Category:
Heading: പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ ഡിജിറ്റൽ പകർപ്പ് തയാറാക്കാന്‍ മൈക്രോസോഫ്റ്റ്
Content: ലോസ് ആഞ്ചലസ്: ആഗോള പ്രസിദ്ധമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ ഡിജിറ്റൽ പകർപ്പ് തയാറാക്കാൻ ഒരുങ്ങുന്നു. അമേരിക്കയിലെ ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റ്, ഫ്രഞ്ച് സർക്കാരിന്റെ സഹകരണത്തോടെയാണ് ഇതിനു ശ്രമം നടത്തുന്നത്. 862 വർഷം പഴക്കമുള്ള പള്ളിയുടെ ഓരോ ഇഞ്ചും ഡിജിറ്റൽ മാർഗങ്ങളിൽ റെക്കോര്‍ഡ് ചെയ്യുന്നതു ഭാവിതലമുറയ്ക്കടക്കം വലിയ പ്രയോജനം ചെയ്യുമെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് ബ്രാഡ് സ്‌മിത്ത് ചൂണ്ടിക്കാട്ടി. പള്ളി നേരിട്ടു സന്ദർശിക്കാൻ കഴിയാത്തവർക്കു ഡിജിറ്റൽ പകർപ്പിന്റെ വിർച്വൽ അനുഭവം സാധ്യമാക്കാം. വാസ്തുവിദ്യ അടക്കം പള്ളിയെ സംബന്ധിച്ച ഏറ്റവും വലിയ ആധികാരിക രേഖയായിരിക്കും ഡിജിറ്റൽ പകർപ്പെന്ന് നിരീക്ഷിക്കപ്പെടുന്നു. മൈക്രോസോഫ്റ്റ് കമ്പനി കഴിഞ്ഞവർഷം വത്തിക്കാനിലെ സെറ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഡിജിറ്റൽ പകർപ്പ് തയാറാക്കിയിരുന്നു. അഞ്ചു വർഷം മുന്‍പത്തെ അഗ്നിബാധയിൽ വലിയ നാശനഷ്ടമുണ്ടായ നോട്രഡാം പള്ളി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ വർഷം ഡിസംബറിലാണു വീണ്ടും തുറന്നത്. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. രാജ്യത്തു ഏറ്റവും കൂടുതൽ സന്ദര്‍ശകരുള്ള സ്മാരക കേന്ദ്രമായി മാറിയിരിക്കുകയാണ് നോട്രഡാം കത്തീഡ്രല്‍ ദേവാലയം. കഴിഞ്ഞ ആറ് മാസത്തിനിടെ 60 ലക്ഷം സന്ദര്‍ശകരാണ് ദേവാലയത്തില്‍ ഇതിനോടകം സന്ദര്‍ശനം നടത്തിയിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ഏപ്രില്‍ പതിനഞ്ചിനാണ് ദേവാലയം അഗ്നിയ്ക്കിരയായത്. കത്തിയ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-22-10:58:31.jpg
Keywords: നോട്ര
Content: 25323
Category: 18
Sub Category:
Heading: വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത
Content: കണ്ണൂര്‍: പരിമിതികളാല്‍ വീര്‍പ്പുമുട്ടി ജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ദുരിതമായി മാറിയിരിന്ന പട്ടുവം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത. വില്ലേജ് ഓഫീസിനായി ഉയര്‍ന്ന വിലയുള്ള പത്ത് സെന്റ് സ്ഥലമാണ് കണ്ണൂര്‍ രൂപത ദാനമായി നല്‍കിയത്. ഒന്നരസെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍പോലുമിടമില്ലാതെ ഏറെ പരിമിതി നേരിട്ട സ്ഥലം ജീവനക്കാര്‍ക്കും ആവശ്യക്കാര്‍ക്കും തലവേദനയായിരിന്നു. പുതിയ വില്ലേജ് ഓഫീസ് പണിയുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഈ അവസ്ഥ വില്ലേജ് ഓഫീസര്‍ സി. റീജയാണ് കണ്ണൂര്‍ രൂപതയുടെ ശ്രദ്ധയില്‍പെടുത്തിയത്. മുന്‍ ആര്‍ഡിഒ ഇ.പി.മേഴ്സിയും ഇക്കാര്യം രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതലയുടെ മുന്നില്‍ അവതരിപ്പിച്ചതോടെ രൂപതാ അധികൃതര്‍ കൂടിച്ചേര്‍ന്ന് സ്ഥലം ദാനംചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. കണ്ണൂര്‍ ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി കണ്ണൂര്‍ എഡിഎം കലാ ഭാസ്‌കറിന് ആധാരം കൈമാറി സ്ഥലത്തിന്റെ കൈമാറ്റച്ചടങ്ങ് നിര്‍വഹിച്ചു. ജനോപകാരപ്രദവും സേവനപരവുമായ ദൗത്യം കത്തോലിക്ക സഭ തുടര്‍ന്നുവരുന്നതിന്റെ ഭാഗമായാണ് വിലയേറിയ സ്ഥലമായിട്ടും രൂപത ഇത് സര്‍ക്കാരിന് ദാനമായി നല്‍കുന്നതെന്ന് ബിഷപ്പ് കുറുപ്പശേരി പറഞ്ഞു. ബിഷപ്പ് ഡോ. വടക്കുംതല സ്ഥലത്തില്ലാതിരുന്നിട്ടും തുടര്‍ നടപടികള്‍ വൈകാതെ ഇരിക്കാന്‍ കഴിഞ്ഞ ദിവസംതന്നെ പത്ത് സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-22-12:18:51.jpg
Keywords: കണ്ണൂ
Content: 25324
Category: 1
Sub Category:
Heading: വൃദ്ധജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങള്‍, വാർദ്ധക്യം പ്രാര്‍ത്ഥിക്കാനുള്ള അവസരം: ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വൃദ്ധജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണെന്നും വാർദ്ധക്യം പ്രാര്‍ത്ഥിക്കാനുള്ള അവസരമാണെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ജൂലൈ ഇരുപത്തിയൊന്നാം തീയതി, മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തോട് അനുബന്ധിച്ചുള്ള സാന്ത മാർത്ത വൃദ്ധ മന്ദിരത്തിൽ ലെയോ പതിനാലാമൻ പാപ്പ സന്ദർശനം നടത്തി സന്ദേശം നല്‍കുകയായിരിന്നു. വൃദ്ധരായവരുടെ പ്രാർത്ഥനകൾ നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വളരെ വലുതാണെന്ന് പറഞ്ഞ പാപ്പ, അവരുടെ പ്രാർത്ഥനകൾക്ക് നന്ദി അർപ്പിച്ചു. നമ്മിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നത് യേശുവാണെന്നും പ്രായവ്യത്യാസമില്ലാതെ അവിടുന്നു നമ്മുടെ അതിഥിയായി കടന്നുവരുന്നുവെന്നും, അവിടുത്തെ സാക്ഷികളാകുക എന്നതാണ് നമ്മുടെ വിളിയെന്നും പാപ്പ ഓർമ്മപ്പെടുത്തി. പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ഈ സാക്ഷിയായി തുടരണമെന്ന ആശംസയോടെയുമാണ് ലെയോ പാപ്പ വാക്കുകള്‍ ഉപസംഹരിച്ചത്.

നേരത്തെ ഭവനത്തിന്റെ ചുമതലയുള്ള സന്യാസിനികൾ പാപ്പയെ സ്വാഗതം ചെയ്തു. തുടർന്ന് പാപ്പ ചെറിയ ചാപ്പലിൽ അല്പസമയം പ്രാർത്ഥനയിൽ ചിലവഴിച്ചു. എണ്‍പതിനും നൂറ്റിയൊന്നിനും ഇടയിൽ പ്രായമുള്ള ഏകദേശം 20 വൃദ്ധരായ അമ്മമാരാണ് അന്തേവാസികളായി ഭവനത്തിൽ ഉള്ളത്. റോമൻ കാലത്തുള്ള ഡോമീഷ്യ ൻ ചക്രവർത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാർ വേനൽക്കാലവസതിയായി ഉപയോഗിക്കുന്ന കാസിൽ ഗണ്ടോൾഫോ. ഇതിനോട് ചേര്‍ന്നാണ് വൃദ്ധ മന്ദിരം. ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും ലെയോ പാപ്പ ഈ കൊട്ടാരത്തിലായിരിക്കും ചെലവഴിക്കുക. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-22-13:26:57.jpg
Keywords: വൃദ്ധ, പാപ്പ
Content: 25325
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിരണ്ടാം ദിവസം | നിങ്ങളുടെ ദൈവവിളിയെ വിലമതിക്കുക
Content: ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്‍പിക്കുന്നത് (1 കോറി‌ 7 : 17). #{blue->none->b->ഇരുപത്തിരണ്ടാം ചുവട്: നിങ്ങളുടെ ദൈവവിളിയെ വിലമതിക്കുക }# വിശുദ്ധ അൽഫോൻസാമ്മ സന്യാസ ജീവിതത്തിലേക്കുള്ള തൻ്റെ വിളിയെ ഒരു കടമയായി മാത്രമല്ല ഒരു പവിത്രമായ ഒരു ദൈവസമ്മാനമായി അതിനെ കണക്കാക്കയിരുന്നു. ചെറുപ്പം മുതലേ പൂർണ്ണമായും ഈശോയുടെതായിരിക്കാൻ അവൾ ആഗ്രഹിച്ചു അവന്റെ മണവാട്ടിയാകാനുള്ള ആഹ്വാനം സന്തോഷത്തോടെ അവൾ സ്വീകരിച്ചു. കഷ്ടപ്പാടുകളാൽ അടയാളപ്പെടുത്തിയതായിരുന്നു ആ പാതയെങ്കിലും വിശുദ്ധിയിലേക്കുള്ള തന്റെ വ്യക്തിപരമായ പാതയായി അവൾ തന്റെ സന്യാസദൈവവിളിയെ കാണുകയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്തു. അൽഫോൻസാമ്മ ഒരിക്കലും തന്റെ വിളിയെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുകയോ വ്യത്യസ്ത സാഹചര്യങ്ങൾക്കായി ആഗ്രഹിക്കുകയോ ചെയ്തില്ല. പകരം തന്റെ വിളിജീവിതം ഈശോയിൽ മറഞ്ഞിരിക്കാനുള്ള ഒരു നിയോഗമായി കരുതി ലളിതമായ ജോലികളിലും കഷ്ടപ്പാടുകളിലും സ്വയം സമർപ്പണം നടത്തി ഈശോയുമായി അവൾ ഒന്നായി. പദവിയും അംഗീകാരവും ഉയർച്ചയും മാറ്റവും തേടുന്ന ഒരു ലോകത്ത് ദൈവം നമ്മെ നട്ടസ്ഥലത്ത് വേരൂന്നിയിരിക്കാൻ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. പൗരോഹിത്യ സന്യാസ വിളിയോ കുടുബജീവിതത്തിലേക്കുള്ള വിളിയോ ഏകസ്ഥ വിളിയോ ഏതുമാകട്ടെ അതു സ്നേഹത്തോടെ ജീവിക്കുമ്പോൾ ഓരോ വിളിയും വിശുദ്ധിയിലേക്ക് നയിക്കും. നമ്മുടെ ദൈവവിളിയുടെ പവിത്രത അത് എത്ര സാധാരണമാണെന്ന് തോന്നിയാലും അത് നമ്മുടെ ജീവിതത്തിനായുള്ള ദൈവഹിതമായി വീണ്ടും കണ്ടെത്താൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ക്ഷണിക്കുന്നു. #{blue->none->b->പ്രാർത്ഥന}# ഈശോയെ അൽഫോൻസാമ്മയെപ്പോലെ ദൈവം ഞങ്ങൾക്കു നൽകിയ ദൈവവിളി വിശുദ്ധിയിലേക്കുള്ള വിലയേറിയ പാതയായി കണക്കാക്കാനും അതനുസരിച്ച് ജീവിക്കാനും ഞങ്ങളെ പരിശീലിപ്പിക്കണമേ.ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-22-15:23:40.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ
Content: 25326
Category: 1
Sub Category:
Heading: ആയിരത്തിയഞ്ഞൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി ചെന്നൈയില്‍ പൊതുപ്രദര്‍ശനം
Content: ചെന്നൈ: 2025 ആഗോള ജൂബിലി വർഷത്തിന്റെ ഭാഗമായി ചെന്നൈ ക്രോംപേട്ടിലെ അമലോത്ഭവ ദേവാലയത്തില്‍ ആയിരത്തിയഞ്ഞൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി പൊതുപ്രദര്‍ശനം നടത്തും. ഓഗസ്റ്റ് 15 മുതൽ 17 വരെ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയില്‍ പതിനായിരകണക്കിന് വിശ്വാസികള്‍ എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്. ചെങ്കൽപ്പെട്ട് രൂപത സംഘടിപ്പിക്കുന്ന ഹോളി റെലിക്സ് എക്സ്പോയില്‍ സഭയിലെ അപ്പോസ്തലന്മാർ, രക്തസാക്ഷികൾ, മിസ്റ്റിക്കുകൾ, മിഷ്ണറിമാർ, വേദപാരംഗതര്‍ എന്നിവരുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കും. അവയിൽ പലതും ദക്ഷിണേന്ത്യയിൽ ആദ്യമായി പരസ്യമായി പ്രദർശിപ്പിക്കുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. ഇത് വെറുമൊരു പരിപാടിയേക്കാള്‍ അപ്പുറത്തുള്ള സംഭവമാണെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു കൂടിക്കാഴ്ചയാണിതെന്നും ലോകത്തെ രൂപപ്പെടുത്തിയ വിശുദ്ധി അനുഭവിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ഫാ. ജി. ബാക്കിയ റെജിസ് പറഞ്ഞു. പ്രത്യാശയുടെ തീർത്ഥാടകരാകാനുള്ള വത്തിക്കാന്റെ ജൂബിലി ആഹ്വാനത്തെ അടിസ്ഥാനമാക്കിയാണ് ഈ പരിപാടി. പങ്കെടുക്കുന്നവരെ വിശുദ്ധരുടെ ജീവിതത്തിലേക്ക് അടുപ്പിച്ചുകൊണ്ട് അവരുടെ വിശ്വാസം പുതുക്കി ആഴപ്പെടുത്തുവാന്‍ സഹായിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുശേഷിപ്പുകളെ വണങ്ങുന്നതിന്റെ ആത്മീയ ഫലങ്ങൾ സ്വീകരിക്കാൻ വിശ്വാസികളെ ഒരുക്കിക്കൊണ്ട്, എല്ലാ ദിവസവും വിവിധ ഭാഷകളിൽ വിശുദ്ധ കുർബാന അര്‍പ്പണവും കുമ്പസാരത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 15 വെള്ളിയാഴ്ച ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടും അനുബന്ധിച്ച് മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. എ. എം. ചിന്നപ്പ എസ്ഡിബിയുടെ നേതൃത്വത്തിൽ തമിഴ് കുർബാനയോടെയാണ് പരിപാടി ആരംഭിക്കുന്നത്. തുടർന്ന് രാവിലെ 8:30ന് ഔദ്യോഗിക ഉദ്ഘാടനവും തിരുശേഷിപ്പ് പ്രദക്ഷിണവും നടക്കും. തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ വിശുദ്ധ കുർബാന അര്‍പ്പണം തുടര്‍ച്ചയായി ക്രമീകരിച്ചിട്ടുണ്ടെന്നും ചെങ്കൽപ്പെട്ട് രൂപത അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-22-16:46:10.jpg
Keywords: തിരുശേഷിപ്പു
Content: 25327
Category: 1
Sub Category:
Heading: ഗാസയിലെ ആക്രമണം: ഇസ്രായേലിന്റെ ന്യായീകരണം അംഗീകരിക്കാന്‍ കഴിയില്ലായെന്ന് ജെറുസലേം പാത്രിയാർക്കീസ്
Content: ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തിനിടെ നടത്തുന്ന ന്യായീകരണം അംഗീകരിക്കാന്‍ കഴിയില്ലായെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഗാസയെ സംബന്ധിച്ച് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ വിമർശനം ഉന്നയിക്കുക ധാർമ്മിക കടമയാണ്. ഗാസയിലെ ജനങ്ങളെ മറക്കില്ലെന്നും ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് താൻ സർവ്വാത്മന പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ തിരുക്കുടുബ ദേവാലയം ആക്രമിച്ചതിനെ തുടർന്ന് ദേവാലയം സന്ദർശിച്ച പാത്രിയാർക്കീസ് വത്തിക്കാൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങൾ ഒരിക്കലും ഇസ്രായേൽ സമൂഹത്തിനോ യഹൂദ മതത്തിനോ എതിരല്ലെന്നും എന്നാൽ ഗാസയുടെ കാര്യത്തിലുള്ള ഇസ്രായേലിൻറെ നയത്തെ വ്യക്തതയോടും സത്യന്ധതയോടും കൂടി വിമർശിക്കേണ്ട ധാർമ്മിക ചുമതല തങ്ങൾക്കുണ്ടെന്നും പാത്രിയാർക്കീസ് പറഞ്ഞു. ഗാസയിലെ ജനങ്ങളെ മറക്കില്ല. സഭ മുഴുവന്റെയും സകല ക്രൈസ്തവരുടെയും ഹൃദയത്തിൽ അവരുണ്ട്. ബുദ്ധിശൂന്യമായ ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് താൻ സർവ്വാത്മന പരിശ്രമിക്കും. പത്തുലക്ഷത്തിലേറെപ്പേർ പാർപ്പിടരഹിതരായി താല്‍ക്കാലിക കൂടാരങ്ങളിലും മറ്റുമായി നദിക്കരയിൽ കഴിയുന്ന അവസ്ഥയും പാത്രിയാർക്കീസ് അനുസ്മരിച്ചു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരിന്നു. ക്രൈസ്ത‌വരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് അഭയകേന്ദ്രമായിരിന്നു ഈ ദേവാലയം. ഈ മാസം തന്നെ വെസ്റ്റ് ബാങ്കിലെ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ പട്ടണമായ തായ്‌ബെയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് ദേവാലയത്തിനു നേരെ ഇസ്രായേലി കുടിയേറ്റക്കാരും ആക്രമണം നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-22-17:51:35.jpg
Keywords: ഗാസ
Content: 25328
Category: 18
Sub Category:
Heading: ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്‍ അനുസ്മരണം ഇന്ന്
Content: കുഴിക്കാട്ടുശേരി (മാള): ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്‍റെ അനുസ്മരണം ഇന്നു കുഴിക്കാട്ടുശേരി തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഹോളിഫാമിലി സന്യാസിനീസമൂഹത്തിൻ്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആധ്യാത്മികനിയന്താവും കുടുംബകേന്ദ്രീകൃത അജപാലനശുശ്രൂഷയുടെ മധ്യസ്ഥനുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്‍റെ 160-ാമത് ജന്മദിനവും 61-ാമത് ചരമവാർഷികവുമാണ് ആചരിക്കുന്നത്. ഇന്നു രാവിലെ 10.30നുള്ള ആഘോഷമായ സമൂഹബലിയിൽ പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനാകും. തുടർന്ന് ശ്രാദ്ധഊട്ട് നടക്കും. അനുസ്‌മരണദിനത്തിനു മുന്നോടിയായുള്ള നവനാൾദിനങ്ങളിൽ ദിവ്യബലി, സന്ദേശം, നേർച്ചഭക്ഷണവിതരണം എന്നിവ നടന്നു. ഇന്നലെ നടന്ന ശുശ്രൂഷകളിൽ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ മുഖ്യകാർമികനായിരുന്നു. അനുസ്മരണപരിപാടികളുടെ വിജയത്തിനായി ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ ചെയർമാനായും ഹോളിഫാമിലി സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Image: /content_image/India/India-2025-07-23-09:58:45.jpg
Keywords: വിതയ
Content: 25329
Category: 18
Sub Category:
Heading: വി.എസ്. അച്യുതാനന്ദന്‍ മൂഹത്തിൽ ചെലുത്തിയ സ്വാധീനം നിസ്‌തുലം: കെ‌സി‌ബി‌സി
Content: കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിനു വലിയ നഷ്ട‌മാണെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണെന്ന് കെ‌സി‌ബി‌സി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. ഒരു പൊതുപ്രവർത്തകൻ എന്നനിലയിൽ വി.എസ്. അച്യുതാനന്ദൻ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം നിസ്‌തുലമാണ്. ദീർഘകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാടി. സമൂഹത്തി ലെ താഴെത്തട്ടിലുള്ളവർക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും അഴിമ തിക്കെതിരായ ഉറച്ച നിലപാടുകളും എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടും ബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നതായും കെസിബിസി പ്രസിഡന്‍റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Image: /content_image/India/India-2025-07-23-10:05:34.jpg
Keywords: കെ‌സി‌ബി‌സി
Content: 25330
Category: 1
Sub Category:
Heading: ബൊക്കോ ഹറാമിന്റെ തടവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ വൈദികന് മോചനം
Content: ബോർണോ: ഇസ്ലാമിക ഭീകര സംഘടനയായ ബൊക്കോ ഹറാമിന്റെ തടവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ വൈദികന് ആഴ്ചകള്‍ക്ക് ശേഷം മോചനം. നൈജീരിയൻ സംസ്ഥാനമായ ബോർണോയിലെ മൈദുഗുരി രൂപതയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. അൽഫോൻസസ് അഫീനയ്ക്കാണ് ദീര്‍ഘനാളുകള്‍ക്ക് ശേഷം മോചനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ആറര വർഷത്തോളം അലാസ്കയിലെ ഫെയർബാങ്ക്സ് രൂപതയിൽ സേവനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. പിതാവായ ദൈവത്തിന് സ്തുതി, അൽഫോൻസസ് അഫീന പരിക്കേൽക്കാതെ സുരക്ഷിതമായി മോചിക്കപ്പെട്ടു, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നു രൂപത നവമാധ്യമങ്ങളില്‍ കുറിച്ചു. തടവിൽ കഴിയുന്ന നമ്മുടെ മറ്റ് സഹോദരീസഹോദരന്മാർക്കും ഉടൻ സ്വാതന്ത്ര്യം ആസ്വദിക്കാൻ വേണ്ടി ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്നത് തുടരാൻ രൂപത വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ജൂലൈ 21 വരെ 51 ദിവസമാണ് വൈദികന്‍ തീവ്രവാദികളുടെ തടവിൽ കഴിഞ്ഞതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വ്യക്തമാക്കി. വൈദികന്‍ മോചിതനായെങ്കിലും ദുർബലനും ക്ഷീണിതനുമാണെന്നും മുന്‍പ് ആരോഗ്യവാനായിരിന്നുവെന്നും മൈദുഗുരി ഓക്‌സിലറി ബിഷപ്പ് ജോൺ ബക്കേനി പറഞ്ഞു. അദ്ദേഹത്തിന് വൈദ്യപരിശോധനയും വിശ്രമവും ഒരുക്കുന്നുണ്ടെന്നും കുടുംബവുമായി വീണ്ടും ഒന്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സജീവമായ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോഹറാമിന്റെ വിവിധ തരത്തിലുള്ള ചൂഷണത്തിന് ഇരകളായിരിന്നവരെ സഹായിച്ചിരിന്ന വൈദികനായിരിന്നു ഫാ. അൽഫോൻസസ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-23-11:27:14.jpg
Keywords: തീവ്രവാദ