category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingധന്യൻ ജോസഫ് വിതയത്തിൽ അച്ചന്‍ അനുസ്മരണം ഇന്ന്
Contentകുഴിക്കാട്ടുശേരി (മാള): ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്‍റെ അനുസ്മരണം ഇന്നു കുഴിക്കാട്ടുശേരി തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഹോളിഫാമിലി സന്യാസിനീസമൂഹത്തിൻ്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആധ്യാത്മികനിയന്താവും കുടുംബകേന്ദ്രീകൃത അജപാലനശുശ്രൂഷയുടെ മധ്യസ്ഥനുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്‍റെ 160-ാമത് ജന്മദിനവും 61-ാമത് ചരമവാർഷികവുമാണ് ആചരിക്കുന്നത്. ഇന്നു രാവിലെ 10.30നുള്ള ആഘോഷമായ സമൂഹബലിയിൽ പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനാകും. തുടർന്ന് ശ്രാദ്ധഊട്ട് നടക്കും. അനുസ്‌മരണദിനത്തിനു മുന്നോടിയായുള്ള നവനാൾദിനങ്ങളിൽ ദിവ്യബലി, സന്ദേശം, നേർച്ചഭക്ഷണവിതരണം എന്നിവ നടന്നു. ഇന്നലെ നടന്ന ശുശ്രൂഷകളിൽ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ മുഖ്യകാർമികനായിരുന്നു. അനുസ്മരണപരിപാടികളുടെ വിജയത്തിനായി ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ ചെയർമാനായും ഹോളിഫാമിലി സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-23 09:58:00
Keywordsവിതയ
Created Date2025-07-23 09:58:45