Contents
Displaying 24831-24840 of 24913 results.
Content:
25280
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
Content: ഈശോയുടെ അമ്മയും സഹോദരന്മാരും, വിതക്കാരന്റെ ഉപമ, ഉപമകളുടെ ഉദ്ദേശ്യം എന്നീ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, റോമിലെ ക്ലെമന്റ്, വിശുദ്ധ ക്രിസോസ്‌തോം, അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ സിറില്‍, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, വിശുദ്ധ ഇരണേവൂസ്, വിശുദ്ധ അത്തനേഷ്യസ്, എവാഗ്രിയൂസ്, വിശുദ്ധ അപ്രേം എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ഈശോയുടെ അമ്മയും സഹോദരന്മാരും - മര്‍ക്കോസ് 3:31-35 }# (മത്താ 12,46-50) (ലൂക്കാ 8,19-21). 31 അവന്റെ അമ്മയും സഹോദരന്‍മാരും വന്നു പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു. 32 ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്‍മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്‍ക്കുന്നു. 33 അവന്‍ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? 34 ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! 35 ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും. **************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് തന്റെ കുടുംബാംഗങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ ഈശോ മറിയത്തെ ഒഴിവാക്കുകയല്ല, ഉള്‍പ്പെടുത്തുകയാണ് ചെയ്ത ത്. എന്തെന്നാല്‍ അവള്‍ അവന്റെ പിതാവിന്റെ ഹിതമാണ് നിറവേറ്റിയിരുന്നത്. ഭൗതികബന്ധത്തെക്കാള്‍ സ്വര്‍ഗീയബന്ധത്തെ അവിടുന്ന് ഉയര്‍ത്തിക്കാട്ടി. നന്ദിഹീനനാകരുത്. നിന്റെ അമ്മയോടുള്ള കൃതജ്ഞതയുടെ കടമകള്‍ നിറവേറ്റുക. ഭൗമിക നന്മകള്‍ക്കു പകരം ആത്മീയ നന്മകള്‍ കൊടുക്കുക. നശ്വരമായവയ്ക്ക് പകരം അനശ്വരമായവ തിരികെ നല്‍കുക (Letter 243, Το Laetus). #{black->none->b-> മറിയം - അമ്മയും വിശ്വാസിനിയും }# അവിടുന്ന് ''ജഢപ്രകാരമുള്ള ബന്ധത്തെ''ക്കാള്‍ ''അരൂപിവഴിയുള്ള ബന്ധം'' കൂടുതല്‍ വിലമതിക്കുന്നുവെന്ന് ഈ ഭാഗം തെളിയിക്കുന്നു (റോമാ 8,15; ഗലാ 4,29). അരൂപിയുടെ സാമീപ്യം വഴിയാണ് നമ്മള്‍ നീതിമാന്‍മാരോടും വിശുദ്ധരോടും ഐക്യപ്പെടുന്നതെന്നും അനുസരണവും അനുഗമിക്കലും വഴിയാണ് അവരുടെ പ്രബോധനത്തോടും ജീവിതചര്യയോടും നമ്മള്‍ ഒട്ടിച്ചേരുന്നതെന്നും ഈശോ പഠിപ്പിക്കുന്നു. ശാരീരികമായി മിശിഹായെ ഗര്‍ഭംധരിച്ചതിനെക്കാള്‍ അവിടുത്തെ വിശ്വാസത്തില്‍ പങ്കുപറ്റിയതാണ് മറിയത്തെ കൂടുതല്‍ സൗഭാഗ്യവതിയാക്കുന്നത്. എന്തെന്നാല്‍ ''നിന്നെ വഹിച്ച ഉദരം ഭാഗ്യപ്പെട്ടത്'' എന്നു പറഞ്ഞവളോട് ''ദൈവവചനം കേട്ടുപാലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' (ലൂക്കാ 11,27-28) എന്നാണല്ലോ ഈശോതന്നെ പറഞ്ഞത്. ഈശോയുടെ ജഡപ്രകാരമുള്ള സഹോദരര്‍ അവനില്‍ വിശ്വസിക്കാതിരുന്നപ്പോള്‍ (യോഹ 7,4) അവര്‍ക്ക് ആ ബന്ധത്തില്‍നിന്ന് എന്തെങ്കിലും സൗഭാഗ്യം കിട്ടിയെന്നു തോന്നുന്നില്ല. മറിയം തന്നെയും മിശിഹായെ ഹൃദയത്തില്‍ സംവഹിച്ചിരുന്നില്ലെങ്കില്‍ അമ്മയെന്ന നിലയിലുള്ള സാമീപ്യം അവളുടെ രക്ഷയ്ക്ക് ഉതകുമായിരുന്നില്ല (മത്താ 3,8-10; ലൂക്കാ 11,27-28; റോമാ 9,1-8) (On Virginity 3). #{black->none->b-> മറിയത്തിന്റെ സൗഭാഗ്യത്തിന്റെ അടിസ്ഥാനം }# ആഗസ്തീനോസ്: മറിയം പിതാവിന്റെ ഹിതം പ്രവര്‍ത്തിച്ചു. അവളിലെ ഈ സവിശേഷതയെയാണ് ഈശോ പ്രകീര്‍ത്തിച്ചത്. ഒരര്‍ത്ഥത്തില്‍ അവിടുന്ന് ഇപ്രകാരം പറയുന്നതിനു തുല്യമാണിത:് ''നിങ്ങള്‍ ഭാഗ്യവതി എന്നു വിളിക്കുന്ന എന്റെ അമ്മ ഭാഗ്യവതിയായത് അവള്‍ ദൈവവചനം പാലിച്ചതുകൊണ്ടാണ്: അല്ലാതെ വചനം അവളില്‍ മാംസം ധരിച്ച് നമ്മുടെയിടയില്‍ വസിച്ചതുകൊണ്ടല്ല'' (യോഹ 1,14). ഏതു വചനത്താല്‍ താന്‍ സൃഷ്ടിക്കപ്പെട്ടോ, ഏതു വചനം തന്നില്‍ മാംസമെടുത്തുവോ ആ വചനം പാലിച്ചതുകൊണ്ടാണ് അവള്‍ സൗഭാഗ്യവതിയായത് (Tractates on John 10.3.2). ➤ #{red->none->b-> ക്ലെമന്റിന്റെ പേരിലുള്ള കൃതി: }# അവിടുന്ന് നമ്മെ പുത്രരായി സ്വീകരിക്കത്തക്കവിധം അധരംകൊണ്ടും ഹൃദയംകൊണ്ടും അവിടുത്തെ സ്തുതിക്കാം. കര്‍ത്താവ് പറഞ്ഞു: ''എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ സഹോദരര്‍'' (മത്താ 12,50; ലൂക്കാ 8,21). നമ്മെ വിളിച്ച പിതാവിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ഈ ഭവനത്തില്‍ നമുക്ക് സമാധാനത്തോടെ നിവസിക്കാം. ഇവിടുത്തെ നമ്മുടെ ഏകവ്യഗ്രത പുണ്യത്തെ പിന്തുടരുക മാത്രമായിരിക്കട്ടെ (2 Clement 9.10-10.1). ---------------------------------------------------------------------------------------------- ♦️ #{blue->none->b-> വചനഭാഗം: വിതക്കാരന്റെ ഉപമ - മര്‍ക്കോസ് 4:1-9 }# (മത്താ 13,1-9) (ലൂക്കാ 8,4-8) 1 കടല്‍ത്തീരത്തുവച്ച് ഈശോ വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു. 2 അവന്‍ ഉപമ കള്‍വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. 3 അവരെ ഉപദേശിച്ചുകൊണ്ട് അവന്‍ പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. 4 വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍ വന്ന് അവ തിന്നുകളഞ്ഞു. 5 മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാ തിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി. 6 സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. 7 വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. 8 ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചുവളര്‍ന്ന്, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു. 9 അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. **************************************************************** ➤ #{red->none->b-> ഒരിജന്‍: }# ഉപമകളെക്കുറിച്ച് ഒരു പൊതു വിചിന്തനമേ സാധ്യമാകൂ. ഇവയുടെ അതീവ വിശാലമായ വ്യാഖ്യാനം സുവിശേഷകന്മാര്‍ നല്‍കിയിട്ടില്ല. ഈശോ ശിഷ്യന്മാര്‍ക്ക് ഉപമകള്‍ രഹസ്യത്തില്‍ വിശദീകരിച്ചുകൊടുത്തിരുന്നു (മര്‍ക്കോ 4,34). അവ വാക്കുകള്‍കൊണ്ടു വെളിപ്പെടുത്താവുന്നതിനുമപ്പുറമായതിനാലാണ് സുവിശേഷകര്‍ വിശദമായി രേഖപ്പെടുത്താത്തത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ലോകത്തിനുതന്നെ അവയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമായിരുന്നു. എന്നാല്‍ ഒരുക്കമുള്ള ഒരു ഹൃദയത്തിന് അവയെ കുറച്ചൊക്കെ ഗ്രഹിക്കാന്‍ കഴിഞ്ഞേക്കാം. ഉദ്ദേശ്യശുദ്ധി ഉപമകളെ കൂടുതല്‍ മെച്ചമായി വിവേചിച്ചറിയാന്‍ പ്രാപ്തി നല്‍കുകയും അവ ജീവിക്കുന്ന ദൈവത്തിന്റെ അരൂപിയാല്‍ ഹൃദയത്തില്‍ എഴുതപ്പെടുകയും ചെയ്യുന്നു (2 കോറി 3,3). ഇത്തരുണത്തില്‍, നമ്മള്‍ ഉപമകളെ വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ അത് ദൈവനിന്ദയാണെന്നും രഹസ്യവും നിഗൂഢവുമായതിനെ വിശദീകരിക്കാന്‍ നമുക്ക് അധികാരമില്ലെന്നും ചിലര്‍ വാദിച്ചേക്കാം. ഉപമകളെക്കുറിച്ച് സാമാന്യം യുക്തിസഹമായ വിശദീകരണം നമുക്കുണ്ടെങ്കില്‍പ്പോലും ആരോപണമുയര്‍ന്നേക്കാം. നമ്മെ സംബന്ധിച്ചിടത്തോളം ഉപമകള്‍വഴി സൂചിപ്പിക്കപ്പെടുന്ന കാര്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങാന്‍ നമുക്ക് കഴിവില്ലെന്നു തുറന്നു സമ്മതിക്കുന്നു. ഏറെ പഠിച്ചിട്ടും പരിശോധിച്ചിട്ടും തുച്ഛമായ അറിവുമാത്രം ലഭിച്ചിട്ടുള്ള കാര്യങ്ങളെപ്പറ്റി എഴുതാനും തുനിയുന്നില്ല. എങ്കിലും വായനക്കാരന്റെയും നമ്മുടെതന്നെയും ചിന്താശേഷിയെ ആദരിച്ച് ഏതാനും അടിസ്ഥാന വസ്തുതകള്‍ എഴുതുന്നതില്‍ സാധുതയുണ്ട്. (Commentary on Matthew 14.12). ➤ #{red->none->b->റോമിലെ ക്ലെമന്റ്: }# വരാനിരിക്കുന്ന ഉത്ഥാനത്തെക്കുറിച്ച് കര്‍ത്താവ് പലപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പുവഴി അവിടുന്നുതന്നെ ഉത്ഥാനത്തിന്റെ ആദ്യഫലമായി (1 പത്രോ 1,13). ഉത്ഥാനത്തിന്റെ സാദൃശ്യങ്ങള്‍ പ്രകൃതിയില്‍ അരങ്ങേറുന്നത് നമുക്ക് കാണാന്‍ കഴിയും. പകലിനെയും രാത്രിയെയും പരിഗണിക്കുക. രാത്രി വീണുറങ്ങുന്നു; പകല്‍ ഉദിച്ചുയരുന്നു. പകല്‍ വിടവാങ്ങുന്നു; രാത്രി മടങ്ങിയെത്തുന്നു. വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. വിതക്കാരന്‍ വിതയ്ക്കിറങ്ങി വിത്തുകളെ മണ്ണില്‍ പതിപ്പിക്കുന്നു (മത്താ 13,3-9; മര്‍ക്കോ 4,3-9; ലൂക്കാ 5,5-8). തുറസ്സായ സ്ഥലത്ത് വീണ് അവ അഴുകുന്നു. ആ അഴുകലില്‍നിന്ന് ദൈവത്തിന്റെ ശക്തി അവയെ ഉയിര്‍പ്പിക്കുന്നു. ഒരു വിത്തില്‍നിന്ന് പല തണ്ടുകള്‍ ഉയര്‍ന്ന് ഫലം പുറപ്പെടുവിക്കുന്നു. കിഴക്ക്, അറേബ്യയായുടെ സമീപദേശങ്ങളില്‍ ഉള്ളതായി പറയപ്പെടുന്ന ഫീനിക്‌സ് എന്ന പക്ഷിയുടെ വൃത്താന്തമാകട്ടെ കൂടുതല്‍ നാടകീയത മുറ്റിയതാണ്. അഞ്ഞൂറു വര്‍ഷത്തോളം ആയുസ്സുള്ള വിചിത്രമായ ഒരു പക്ഷിയാണത്രേ ഇത്. അന്ത്യവിനാഴിക അടുക്കുന്തോറും ഇത് മീറയും കുന്തുരുക്കവും മറ്റ് പരിമളദ്രവ്യങ്ങളും ചേര്‍ത്ത് മൃതപേടകസമാനമായ ഒരു കൂടു നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്നു. മരണവിനാഴികയില്‍ പക്ഷി കൂട്ടില്‍ പ്രവേശിച്ച് മൃതിയെ വരവേല്ക്കുന്നു. എന്നാല്‍ മാംസം അഴുകിത്തുടങ്ങുമ്പോള്‍ അതില്‍നിന്ന് ഒരു പുഴു പുറത്തുവരുന്നു. പക്ഷിയുടെ മൃതശരീരത്തെ ഉപജീവിച്ച് വളരുന്ന ഈ ജീവിക്ക് വൈകാതെ ചിറകു മുളയ്ക്കുന്നു. കരുത്താര്‍ജ്ജിക്കുന്നതോടെ അസ്ഥികള്‍ മാത്രം ശേഷിച്ച കൂടുമായി അത് അറേബിയായില്‍നിന്ന് ഈജിപ്തിലേക്കു പറക്കുന്നു. അവിടെ ഹെലിയോപോളിസ് എന്ന നഗരത്തില്‍, പകല്‍ വെളിച്ചത്തില്‍ എല്ലാവരും കാണ്‍കെ സൂര്യദേവന്റെ ബലിപീഠത്തിനു സമീപം കൂട് നിക്ഷേപിക്കുന്നു. എന്നിട്ട് അത് തിരികെപ്പറക്കുന്നു. അഞ്ഞൂറു വര്‍ഷത്തിലൊരിക്കലാണിതു സംഭവിക്കുന്നതെന്ന് അവിടുത്തെ രേഖകള്‍ പരിശോധിക്കുന്ന പുരോഹിതര്‍ പറയുന്നു. പ്രകൃതിയില്‍ ഇത്രയേറെ സൂചനകളുള്ള സ്ഥിതിക്ക് പ്രപഞ്ചസ്രഷ്ടാവും നാഥനുമായവന്‍ തന്നെ നിര്‍മ്മലതയോടെ ശുശ്രൂഷിക്കുന്നവര്‍ക്ക് ഉയിര്‍പ്പിലുള്ള നല്ല പ്രത്യാശ നല്‍കുന്നതില്‍ എന്തിന് വിസ്മയിക്കണം (ലൂക്കാ 14,14; യോഹ 5,29) (1 Clement 24:1-26.1). ➤ #{red->none->b->വിശുദ്ധ ക്രിസോസ്‌തോം: }# സര്‍വ്വ വ്യാപിയായിരിക്കുന്ന ദൈവം എങ്ങോട്ടാണ് ''പുറപ്പെട്ടത്''?. അവിടുന്ന് ഒരു സ്ഥലത്തേക്കല്ല, ഒരു ജീവിതത്തിലേക്കും ചരിത്രത്തിലെ രക്ഷാകര്‍മ്മത്തിലേക്കുമാണ് പുറപ്പെട്ടത്. അതുവഴി നമ്മുടെ മാംസം ധരിച്ചുകൊണ്ട് നമ്മോട് സമീപസ്ഥനാകുകയും നമ്മെ രക്ഷിക്കുകയും ചെയ്തു. നമ്മുടെ പാപങ്ങള്‍ നിമിത്തം വാതിലടയ്ക്കപ്പെട്ടിരുന്നു; നമുക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നുമില്ല. അതുകൊണ്ട് അവിടുന്ന് പുറത്തേക്കു വന്നു. അവിടുന്ന് നിലം ഉഴുതുമറിച്ച് കരുണയുടെ വചനം വിതയ്ക്കാന്‍ വന്നു. ഇവിടെ കര്‍ത്താവ് തന്റെ പ്രബോധനത്തെ വചനമായും മനുഷ്യഹൃദയങ്ങളെ ഉഴുതൊരുക്കപ്പെട്ട വയലാ യും തന്നെത്തന്നെ വിതക്കാരനായും ചിത്രീകരിക്കുന്നു (On Temperance). #{black->none->b-> തിരിച്ചുവ്യത്യാസമില്ലാതെ വിതയ്ക്കുന്നു }# വിതക്കാരന്‍ തന്റെ വയലിലെങ്ങും തിരിച്ചുവ്യത്യാസമില്ലാതെ കൈതുറന്ന് വിത്തെറിയുന്നതുപോലെ ദൈവം തന്റെ ദാനങ്ങള്‍ ധനികനെന്നോ ദരിദ്രനെന്നോ ജ്ഞാനിയെന്നോ മൂഢനെന്നോ അലസനെന്നോ പരിശ്രമശാലിയെന്നോ ധീരനെന്നോ ഭീരുവെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും വര്‍ഷിക്കുന്നു. അവിടുന്ന് എല്ലാവരെയും കണക്കിലെടുക്കുകയും തന്റെ ഭാഗം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എന്നിട്ടും കുറെ വിത്തുകള്‍ നിഷ്ഫലമായിപ്പോയി. അത് വിതക്കാരന്റെ ന്യൂനതയല്ല; നിലത്തിന്റെ കുഴപ്പമാണ് - അതായത് വചനം ശ്രവിക്കാന്‍ കൂട്ടാക്കാത്ത ആത്മാവിന്റെ ന്യൂനതയാണ്. പച്ചപിടിച്ചവയെക്കാള്‍ കൂടുതല്‍ വിത്തുകള്‍ പാഴായിപ്പോയാലും ശിഷ്യന്മാര്‍ നിരാശരാകേണ്ട. കുറെയേറെ വിത്തുകള്‍ നശിച്ചുപോയേക്കുമെന്നറിയാമെങ്കിലും ഇടമുറിയാതെ വിതച്ചുകൊണ്ടിരിക്കുക എന്നത് കര്‍ത്താവിന്റെ രീതിയാണ്. എന്നാല്‍ പാറപ്പുറത്തും മുള്ളുകള്‍ക്കിടയിലും വഴിയരികിലും വിതയ്ക്കുന്നത് ഭോഷത്തമല്ലേയെന്ന് ചിലര്‍ ചോദിച്ചേക്കാം. പാറ പാറയായും മുള്‍ച്ചെടി മുള്‍ച്ചെടിയാ യും വഴിയോരം വഴിയോരമായും തന്നെ തുടരുകയില്ലേയെന്ന ന്യായവുമുയര്‍ത്തിയേക്കാം. മുമ്പു സൂചിപ്പിച്ചവയെ സംബന്ധിച്ച് ഇതു ശരിതന്നെ. എങ്കിലും സ്വതന്ത്രമായ ഇച്ഛയും ചിന്താശേഷിയുമുള്ളവയെ (മനുഷ്യരെ) സംബന്ധിച്ച് ഇത് തിരിച്ചാണ്. ശിലാഹൃദയം ഇളക്കിമറിക്കപ്പെടാം. പാതയോരം പോലുള്ള മനസ്സ് ചവിട്ടിമെതിക്കപ്പെടുന്നതില്‍നിന്നു സംരക്ഷിക്കപ്പെട്ടേക്കാം. മുള്ളുകള്‍ നീക്കം ചെയ്യപ്പെടുകയും വിത്തുകള്‍ വളര്‍ച്ച വീണ്ടെടുക്കുകയും ചെയ്‌തേക്കാം. ഇവയൊന്നും സാധ്യമല്ലായിരുന്നെങ്കില്‍ വിതക്കാരന്‍ അവിടെ വിതയ്ക്കുമായിരുന്നില്ല. ഇനിയും, ആത്മാവില്‍ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും അത് വിതക്കാരന്റെ കുറ്റമായിരിക്കുകയില്ല; മാനസാന്തരമാഗ്രഹിക്കാത്തവരുടെ ന്യൂനതയായിരിക്കും. വിതക്കാരന്‍ തന്റെ ഭാഗം നിര്‍വഹിച്ചിരിക്കുന്നു (The Gospel of St.Matthew, Homily 44.5.1). #{black->none->b-> ദുഷിച്ച ഇച്ഛയാകുന്ന വേരുകള്‍}# ധാന്യച്ചെടിയുടെ ഇളംതണ്ടുകള്‍ വാടുന്നതിനു കാരണം ചൂടല്ല. ''അവ യ്ക്കു വേരുകളില്ലാത്തതിനാല്‍'' (മത്താ 13,6; മര്‍ക്കോ 4,6) എന്നാണല്ലോ അവിടുന്നു പറഞ്ഞത്. മിശിഹായുടെ പ്രബോധനം നമ്മില്‍ വളര്‍ച്ച മുരടിച്ച് പോകുന്നെങ്കില്‍ അതിനു കാരണം മുള്ളുകളല്ല, നമ്മള്‍തന്നെയാണ്. ഒരുവന് മനസുണ്ടെങ്കില്‍ ഈ മുള്ളുകളുടെ വളര്‍ച്ചയെ തടയാനും അവനവന്റെ വിഭവങ്ങള്‍ ഉചിതമായ വിധത്തില്‍ ഉപയോഗിക്കാനും കഴിയും. ഇക്കാരണത്താലാണ് ''ലോകം'' എന്നു പറയാതെ ''ലോകത്തോടുള്ള വ്യഗ്രത'' എന്നും ''ധനം'' എന്നും അവിടുന്ന് പറയുന്നത്. സൃഷ്ടവസ്തുക്കളെ കുറ്റപ്പെടുത്തേണ്ട; വഴിപിഴച്ച ഇച്ഛയെ പഴിക്കുവിന്‍ (On Temperance). #{black->none->b-> വാടിപ്പോയതിനു കാരണം}# നാശത്തിന് സാരവത്തായ പല കാരണങ്ങളുണ്ട്. ചിലര്‍ വഴിയരുകില്‍ വീണ വിത്തുപോലെ നിസ്സംഗരും അശ്രദ്ധരും ആലസ്യം ബാധിച്ചവരുമാണ്. മറ്റുചിലര്‍ പാറമേല്‍ വീണ വിത്തുപോലെ, ദൗര്‍ബല്യങ്ങള്‍ മൂലം പരാജയപ്പെട്ടുപോകുന്നവരാണ് (The Gospel of St.Matthew, Homily 44.5). #{black->none->b-> സ്വീകരിക്കാനുള്ള സന്നദ്ധത}# എന്തുകൊണ്ടാണ് നിലങ്ങള്‍ നൂറും അറുപതും മുപ്പതും മേനി ഫലം പുറപ്പെടുവിച്ചത്? ഓരോ നിലത്തിന്റെയും സ്വീകരിക്കാനുള്ള സന്നദ്ധതയിലുള്ള വ്യത്യാസമാണ് കാരണം. കൃഷിക്കാരന്റെയോ വിത്തിന്റെയോ ന്യൂനതകളല്ല (ഠവല ഏീുെലഹ ീള ട.േങമേേവലം, ഒീാശഹ്യ 44.6). #{black->none->b-> സ്വീകരിക്കാനുള്ള സന്നദ്ധത}# എന്തുകൊണ്ടാണ് നിലങ്ങള്‍ നൂറും അറുപതും മുപ്പതും മേനി ഫലം പുറപ്പെടുവിച്ചത്? ഓരോ നിലത്തിന്റെയും സ്വീകരിക്കാനുള്ള സന്നദ്ധതയിലുള്ള വ്യത്യാസമാണ് കാരണം. കൃഷിക്കാരന്റെയോ വിത്തിന്റെയോ ന്യൂനതകളല്ല (The Gospel of St.Matthew, Homily 44.6). ➤ #{red->none->b->ഹെര്‍മാസിന്റെ ഇടയന്‍: }# മുള്‍ച്ചെടികള്‍ ധനികരും മുള്ളുകള്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ മുഴുകിക്കഴിയുന്നവരുമാണ്. ദൈവത്തിന്റെ ശുശ്രൂഷകരുടെ ഗണത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുക അവര്‍ക്ക് എളുപ്പമല്ല. സാമ്പത്തിക വ്യാമോഹങ്ങളില്‍പ്പെട്ട് അവര്‍ ഉഴറിനടക്കുകയും വീര്‍പ്പുമുട്ടുകയും ചെയ്യുന്നു (1 തിമോ 6:9). ദൈവത്തിന്റെ ശുശ്രൂഷകരുടെ ഗണത്തില്‍ ധനികര്‍ ചേര്‍ന്നുനില്‍ക്കുന്നത് നന്നേ ക്ലേശിച്ചാണ്. ആരെങ്കിലും തങ്ങളോട് സഹായം ചോദിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് ദുഷ്‌ക്കരമായിരിക്കും. മുള്‍ച്ചെടികള്‍ക്കിടയിലൂടെ നിഷ്പാദുകനായി നടന്നുനീങ്ങുക എത്ര ക്ലേശകരമായിരിക്കുമോ അത്ര ദുഷ്‌ക്കരമായിരിക്കും ഇവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതും (മത്താ 19,23-24; മര്‍ക്കോ 10,23-25; ലൂക്കാ 18,25) (The Shepherd of Hermas 3.9.20). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ സിറില്‍: }# ദുരന്തത്തിലേക്കും മഹത്വത്തിലേക്കുമുള്ള വഴികള്‍ മൂന്നു വീതമാണ്. വഴിയരികില്‍ വീണ വിത്തിനെ പക്ഷികള്‍ തിന്നുകളഞ്ഞു. പാറമേല്‍ വീണത് പെട്ടെന്ന് നശിച്ചുപോയി. മുള്ളുകള്‍ക്കിടയില്‍ വീണത് ഞെരുക്കപ്പെട്ടില്ലാതായി. നല്ല നിലത്തുവീണ വിത്ത് മൂന്നു വിധത്തിലാണ് ഫലം പുറപ്പെടുവിച്ചത് - നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും. ജ്ഞാനിയായ പൗലോസ് എഴുതുന്നു: ''ഓരോരുത്തര്‍ക്കും ദൈവത്തില്‍നിന്ന് വിഭിന്ന ദാനങ്ങളാണ് ലഭിക്കുന്നത്. ഒരുവന് ഒരു ദാനം, വേറൊരുവന് മറ്റൊന്ന്'' (1 കോറി 7,7). വിശുദ്ധരുടെ നന്മപ്രവൃത്തികള്‍ക്ക് വ്യത്യസ്ത നിലവാരങ്ങളുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള പ്രവൃത്തികളില്‍നിന്ന് ഉന്നതനിലവാരത്തിലുള്ള പ്രവൃത്തിയിലേക്ക് ഉയരുന്നതിന് ശ്രമിക്കാന്‍ ഇതുവഴി സാധിക്കും. മിശിഹാ നമുക്ക് ഉദാരമായ പ്രതിഫലമേകുകയും ചെയ്യും. അവിടുത്തേക്ക് പിതാവിനോടും പുത്രനോടുമൊപ്പം എന്നേക്കും സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ ആമ്മേന്‍ (Commentary on the Gospel of Luke 8.5.9). ---------------------------------------------------------------------------------------------- ♦️ #{blue->none->b-> വചനഭാഗം: ഉപമകളുടെ ഉദ്ദേശ്യം - മര്‍ക്കോസ് 4:10-20 }# (മത്താ 13,10-23) (ലൂക്കാ 8,9-15) 10 അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. 11 അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. 12 അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്. 13 അവന്‍ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്‌സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്‌സിലാക്കും? 14 വിതക്കാരന്‍ വചനം വിതയ്ക്കുന്നു. ചിലര്‍ വചനം ശ്രവിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്, 15 അവരില്‍ വിതയ്ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ് വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്. 16 ചിലര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്. 17 വേരില്ലാത്തതിനാല്‍, അവ അല്പസമയത്തേ ക്കുമാത്രം നിലനില്‍ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം അവര്‍ വീണുപോകുന്നു. 18 മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ വചനം ശ്രവിക്കുന്നു. 19 എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. 20 നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു. **************************************************************** ➤ #{red->none->b->ക്രിസോസ്‌തോം: }# അവന്‍ ഉപമകള്‍വഴി സംസാരിച്ചത് തന്റെ പ്രഭാഷണം വ്യക്തതയുള്ളതാക്കുന്നതിനും അവയെക്കുറിച്ച് അവരില്‍ ഓര്‍മ്മ ആഴപ്പെടുത്തുന്നതിനും പ്രവാചകന്മാര്‍ ചെയ്തിരുന്നതുപോലെ അവരുടെ കണ്‍മുമ്പിലുള്ള കാര്യങ്ങള്‍ കാഴ്ചയില്‍ കൊണ്ടുവരുന്നതിനും വേണ്ടിയായിരുന്നു (The Gospel of St.Matthew, Homily 44.3). #{black->none->b-> തിരുലിഖിതങ്ങള്‍ തമ്മിലുള്ള ഘടനാബന്ധം}# ഒരു വൈദ്യശാസ്ത്രകാരന്‍ ഒരു ജീവിയുടെ ഏതെങ്കിലും വശത്തില്‍നിന്ന് ചെറിയൊരു ഭാഗം മുറിച്ചെടുക്കുന്നത് സങ്കല്‍പ്പിക്കുക - എടുത്ത ഭാഗം എത്ര ചെറുതായിരുന്നാലും അതില്‍ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങളുടെ എല്ലാറ്റിന്റെയും അംശങ്ങള്‍ കാണാന്‍ കഴിയും - നാഡികള്‍, സിരകള്‍, അസ്ഥികള്‍, ധമനികള്‍, രക്തം തുടങ്ങി എല്ലാം. ചുരുക്കിപ്പറഞ്ഞാല്‍ മുഴുവന്‍ ശരീരത്തിന്റെയും ഒരു ചെറുമാതൃക അല്ലെങ്കില്‍ നേര്‍ പരിഛേദം നമുക്ക് ലഭിക്കുന്നു. ഇതുപോലെയാണ് തിരുലിഖിതങ്ങള്‍ക്കു തമ്മിലുള്ള ഘടനാപരമായ ഐക്യവും. എഴുതപ്പെട്ടിരിക്കുന്ന ഓരോ ഭാഗത്തും മറ്റു ഭാഗങ്ങളോടുള്ള ജൈവബന്ധം പ്രകടമാണ് (The Gospel of St.Matthew, Homily 1.8). #{black->none->b-> ധനം വചനത്തെ ഞെരുക്കുന്നു}# വചനം ഞെരുക്കപ്പെടുന്നതു മുള്ളുകള്‍കൊണ്ടു മാത്രമല്ല, വചനത്തെ വളരാന്‍ അനുവദിക്കാത്തവര്‍ പുലര്‍ത്തുന്ന അവഗണന കൊണ്ടുകൂടിയാണ്. തിന്മയുടെ വളര്‍ച്ചയെ തടയാനും ധനം ഉചിതമായി ഉപയോഗിക്കാനും മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്. അതിനാല്‍ ''ലോകം'' എന്നല്ല, ''ലോകത്തെക്കുറിച്ചുള്ള വ്യഗ്രത'' എന്നും ''ധനം'' എന്നല്ല ''ധനാസക്തി'' എന്നുമാണ് ഈശോ മുന്നറിയിപ്പു നല്‍കാനായി ഉപയോഗിച്ച പദങ്ങള്‍. വസ്തുക്കളെ കുറ്റപ്പെടുത്തേണ്ട; നമ്മുടെ വഴിപിഴച്ച മനസ്സിനാണു പ്രശ്‌നം. ധനികനായിരിക്കെത്തന്നെ അതിനാല്‍ വഞ്ചിക്കപ്പെടാതിരിക്കുക സാധ്യമാണ്. ലോകത്തിലായിരിക്കെത്തന്നെ അതിനോടുള്ള വ്യഗ്രതയാല്‍ ഞെരുക്കപ്പെടാതിരിക്കാനും കഴിയും. ധനത്തിന് പരസ്പരവിരുദ്ധമായ രണ്ടു ദോഷങ്ങളുണ്ട്; ഒന്ന് അവയെക്കുറിച്ചുള്ള ഉത്ക്കണ്ഠയാണ്. അതാകട്ടെ, നമ്മുടെമേല്‍ ഇരുട്ടു വീഴ്ത്തുകയും നമ്മെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. രണ്ടാമത്തേത് സുഖലോലുപതയാണ്. അത് നമ്മെ ആലസ്യത്തില്‍ തള്ളിയിടുന്നു. ധനാഡംബരങ്ങളെ ''മുള്ളുകള്‍'' എന്ന് കര്‍ത്താവ് വിളിച്ചതില്‍ വിസ്മയിക്കാനില്ല. നിങ്ങള്‍ ഇന്ദ്രിയ ലഹരിക്കടിമപ്പെട്ടവനാണെങ്കില്‍ ഇതിന്റെ സാരാംശം മനസ്സിലായിക്കൊള്ളണമെന്നില്ല. ആഡംബരങ്ങള്‍ ഏതു മുള്ളിനേക്കാളും മുനയുള്ളവയാണെന്ന് മനസ്സിലാക്കുന്നവന്‍ ആരോഗ്യകരമായ അവസ്ഥയിലാണ്. ഉത്ക്കണ്ഠയേക്കാള്‍ ഭീകരമായി ആഡംബരം ആത്മാവിനെ കാര്‍ന്നുകളയുന്നു. ആത്മാവിനും ശരീരത്തിനും അതിതീവ്രമായ വേദന സൃഷ്ടിക്കുന്നു. അനിയന്ത്രിതമായി ആഡംബരത്തില്‍ മുഴുകുന്നത് വരുത്തിവയ്ക്കുന്നിടത്തോളം ഉപദ്രവം ഉത്ക്കണ്ഠയാല്‍ സൃഷ്ടിക്കപ്പെടുന്നില്ല. അത് അകാലവാര്‍ദ്ധക്യം, ഇന്ദ്രിയങ്ങളുടെ മന്ദത, ബുദ്ധിയുടെ ഇരുളിമ, ഉള്‍ക്കാഴ്ച നഷ്ടപ്പെടല്‍ എന്നിവ കൊണ്ടുവരുകയും അങ്ങനെ ശരീരം ചീര്‍ത്തുതൂങ്ങുകയും ചെയ്യുന്നു (The Gospel of St. Matthew, Homiliy 44.72). ➤ #{red->none->b->ഒരിജന്‍: }# ചില രോഗങ്ങള്‍ പെട്ടെന്നോ ഉപരിപ്ലവമായി മാത്രമോ സുഖപ്പെടുന്നത് അത്രതന്നെ ആശ്വാസമായിരിക്കില്ല: പ്രത്യേകിച്ച് ഇതുവഴി രോഗം ഉള്‍വലിയുകയും ആന്തരാവയവങ്ങളെ രൂക്ഷമായി ഗ്രസിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍. അതിനാല്‍ രഹസ്യങ്ങള്‍ ഗ്രഹിക്കുന്നവനും എല്ലാക്കാര്യങ്ങളും ആവിര്‍ഭവിക്കുന്നതിനു മുമ്പേതന്നെ അറിയുന്നവനുമായ ദൈവം തന്റെ അനന്ത നന്മയില്‍ ഇത്തരം രോഗികളുടെ സൗഖ്യം വൈകിപ്പിക്കുകയും ചെയ്യും. സുഖപ്പെടുത്താതിരിക്കുന്നതിലൂടെ ദൈവം അവരെ സുഖപ്പെടുത്തുന്നു എന്നു പറയാം. ഇവരെയാണ് ''മറ്റുള്ളവര്‍'' അഥവാ ''പുറമേയുള്ളവര്‍'' എന്നു പറഞ്ഞപ്പോള്‍ കര്‍ത്താവ് ഉദ്ദേശിച്ചത്. അവരുടെ ഹൃദയവിചാരങ്ങളും വികാരങ്ങളും അവിടുന്ന് അറിയുന്നു. വിശ്വാസത്തിന്റെ ആഴമേറിയ രഹസ്യങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധരല്ലാത്തവരില്‍നിന്ന് ഈശോ അവ ഉപമകളില്‍ മറച്ചുവച്ചു. കേള്‍ക്കാന്‍ സന്നദ്ധരും പ്രാപ്തരുമല്ലാത്തവര്‍ക്ക് അതിവേഗത്തിലുള്ളതും തൊലിപ്പുറമേയുള്ളതുമായ സൗഖ്യം മാത്രം നല്‍കാന്‍ അവിടുന്ന് അഭിലഷിച്ചില്ല. വളരെ അനായാസേന നേടുന്ന ക്ഷമ ഉടന്‍തന്നെ അവരെ വീണ്ടും പാപത്തിലേക്കു വീഴിച്ചേക്കാം. പാപത്തില്‍ വീണാലും കുഴപ്പമില്ല, ക്ഷമയും മോചനവും കൈയകലത്തിലുണ്ടല്ലോ എന്നൊരു ആലസ്യം അവരെ ബാധിച്ചേക്കാം (On First Principles 3.1.7). ➤ #{red->none->b->ആഗസ്തീനോസ്: }# സാധാരണഗതിയില്‍, തന്റെ പ്രബോധനങ്ങള്‍ മറഞ്ഞിരിക്കണമെന്ന് ഈശോ ആഗ്രഹിച്ചിരുന്നില്ല. നാനാദിക്കുകളിലും അവ പ്രഘോഷിക്കപ്പെടണമെന്നാണ് അവിടുന്നഭിലഷിച്ചത്. ചില സാഹചര്യങ്ങളില്‍ രഹസ്യ സൂചനകളോടെ പരസ്യമായി സംസാരിക്കാന്‍ സാധിക്കും. രഹസ്യാത്മകശൈലിയില്‍ പരസ്യമായി സംസാരിക്കുക എന്നര്‍ത്ഥം. ''അവര്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല'' (മര്‍ക്കോ 4,12) എന്ന് ഈശോ പറഞ്ഞത് പരസ്യമായാണ്. പരസ്യമായ വാക്കുകളില്‍ ചിലത് ഒരു പ്രത്യേക നിലവാരത്തിലുള്ള ശ്രോതാവിന് അഗ്രാഹ്യമാണെങ്കില്‍ അതേ വാക്കുകള്‍ മറ്റൊരു നിലവാരത്തിലുള്ള കേള്‍വിക്കാരന് സുഗ്രാഹ്യമായിരിക്കും. സത്യത്തോടെയും നീതിയോടെയും വിധിക്കുന്നവന് കുറ്റം കണ്ടെത്താനാവാത്ത വിധമായിരുന്നു, ഈശോയുടെ വാക്കുകള്‍. അവനില്‍ കുറ്റമാരോപിക്കാന്‍ എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി പലപ്പോഴും അവര്‍ അവിടുത്തോട് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അവിടുത്തെ മറുപടികള്‍ അവരുടെ ഗൂഢാലോചനകളെയും ദുരാരോപണങ്ങളെയും തകര്‍ക്കുന്നവയായിരുന്നു (Tractates on John 113). ➤ #{black->none->b->നല്ല നിലങ്ങളാവുക }# നിങ്ങളാകുന്ന നിലം ആവുംവിധം നന്നായി ഒരുക്കുക. നിങ്ങളിലെ തരിശുഭൂമി കലപ്പകൊണ്ട് ഉഴുതുമറിക്കുക. കല്ലുകള്‍ നീക്കംചെയ്യുകയും മുള്‍ച്ചെടികള്‍ പാടേ പിഴുതുകളയുകയും വേണം. ദൈവവചനത്തെ നിഷ്ഫലമാക്കുന്ന ''കഠിനഹൃദയം'' ഉള്ളവരാകാന്‍ ആഗ്രഹിക്കരുത് (സങ്കീ 85,8; സുഭാ 28,14; മര്‍ക്കോ 16,14). ദൈവസ്‌നേഹത്തിന് പ്രവേശിക്കാനോ വേരൂന്നാനോ കഴിയാത്ത ''ആഴമില്ലാത്ത മണ്ണ്'' ആകാന്‍ അഭിലഷിക്കാതിരിക്കുക. നിന്റെ നന്മയ്ക്കായി വിതയ്ക്കപ്പെടുന്ന ''നല്ല വിത്തിനെ'' ഞെരുക്കുന്ന വിധത്തില്‍ ജീവിത വ്യഗ്രതകളും ആസക്തികളും നിറഞ്ഞവനാകാതിരിക്കുക. ദൈവം വിതക്കാരനും നമ്മള്‍ നിലവുമാണ്; നല്ല നിലമായിരിക്കാന്‍ യത്‌നിക്കുക (ഏശ 1,19-20; ഹോസി 10,12; ലൂക്കാ 6,47-48) (Sermons on New Testament Lessons 73.3). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ സിറിള്‍: }# ഉപമകള്‍ വാങ്മയചിത്രങ്ങളാണ്. ഭൗതികനേത്രങ്ങള്‍കൊണ്ടല്ല, അരൂപിയുടെയും മനസ്സിന്റെയും കണ്ണുകള്‍കൊണ്ടാണ് അവ ദൃശ്യമാകുന്നത്. ഭൗമികനേത്രങ്ങള്‍ക്കു കാണാനാവാത്തവയെ ഉപമ ഉള്‍ക്കണ്ണുകള്‍ക്കു മുമ്പില്‍ കൊണ്ടുവരികയും ഇന്ദ്രിയഗോചരമായ വസ്തുക്കള്‍ക്കൊണ്ട് ബുദ്ധിയുടെ സൂക്ഷ്മമായ ഗ്രഹണപാടവത്തിനു ഭൗതിക യാഥാര്‍ത്ഥ്യമെന്നപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു (Commentary on the Gospel of Luke 8.5.4). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: }# ചിലപ്പോഴൊക്കെ നമ്മുടെ രക്ഷകന്‍ തന്റെ ശിഷ്യര്‍ക്ക് നിഗൂഢഭാഷണംവഴി വചനം നല്കി. പ്രവചനത്തില്‍ അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്. ''അവന്‍ ഉപമകളിലൂടെ സംസാരിക്കും; ലോകാരംഭം മുതല്‍ നിഗൂഢമായിരുന്നവ അവന്‍ വെളിപ്പെടുത്തും'' (സങ്കീ 78,2). ശക്തവും അധികാരപൂര്‍ണ്ണവുമായ ദൈവവചനം (ഹെബ്രാ 4,12) സ്വന്തം ഫലസിദ്ധിയാല്‍ത്തന്നെ അതു സ്വീകരിക്കുന്ന ഓരോരുത്തരെയും നിഗൂഢവും അദൃശ്യവുമായ വിധത്തില്‍ അതിലേക്ക് അടുപ്പിക്കുന്നു (ടൃേീാമലേശ െ5.12). #{black->none->b-> സര്‍വ്വസംസ്‌കാരങ്ങളിലും വിതയ്ക്കപ്പെട്ടിരിക്കുന്ന വിത്ത്}# ചില സംസ്‌കാരങ്ങള്‍ സത്യത്തിന്റെ വചനത്തെ ബുദ്ധിവഴി കുറെയൊക്കെ ഗ്രഹിച്ചിട്ടുണ്ടെന്നതു സത്യംതന്നെ. ''എന്നാല്‍ അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല; വിശ്വാസത്താലാണ്'' (റോമാ 4). അതിനാല്‍ അവര്‍ക്ക് വിശ്വാസമില്ലെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ ജീവിതാന്ത്യത്തില്‍ ഉപകാരപ്പെടുകയില്ല (Stromateis 1.7). ➤ #{red->none->b->ഇരണേവൂസ്: }# നമ്മള്‍ ഉറങ്ങുമ്പോള്‍ ശത്രുവന്ന് കളകള്‍ വിതയ്ക്കുന്നു. അതിനാലാണ് എപ്പോഴും ജാഗ്രതയോടെ വര്‍ത്തിക്കണമെന്ന് ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. നീതിയുടെ ഫലം സജീവമായി പുറപ്പെടുവിക്കാത്തവര്‍ പെട്ടെന്ന് മണ്‍മറയപ്പെടുകയും മുള്‍ച്ചെടികള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്നു. എന്നിരിക്കിലും അവര്‍ പരിശ്രമം പുലര്‍ത്തുകയും ദൈവവചനത്തെ തങ്ങളോട് ഒട്ടിച്ചുചേര്‍ക്കുകയും ചെയ്യുന്നെങ്കില്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യവംശത്തിന്റെ ആദിമപരിശുദ്ധി അവര്‍ വീണ്ടെടുക്കും (അഴമശിേെ ഒലൃലശെല െ5.10.1). ➤ #{red->none->b->അത്തനേഷ്യസ്: }# ശ്ലീഹന്മാരുടെ വിശ്വാസം പിന്‍ചെന്നുകൊണ്ട് നമുക്ക് കര്‍ത്താവിനോട് നിതാന്ത സംസര്‍ഗ്ഗം സൂക്ഷിക്കാം. ലോകം നമുക്ക് കടലിനു സമാനമാണ്. ''കപ്പലുകള്‍ അതില്‍ പായുന്നു; അങ്ങ് സൃഷ്ടിച്ച ലെവിയാഥന്‍ അതില്‍ നീന്തിക്കളിക്കുന്നു'' (സങ്കീ 104,26) എന്ന് അതിനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നു. ഈ കടല്‍പ്പരപ്പില്‍ നമ്മള്‍ പൊങ്ങിക്കിടക്കുന്നു. കപ്പല്‍ കാറ്റിനാലെന്നപോലെ ഓരോരുത്തരും സ്വേച്ഛയാ അവനവന്റെ ഗതി നിയന്ത്രിക്കുന്നു. വചനമാകുന്ന നാവികന്റെ കീഴില്‍ സുരക്ഷിതമായി നമ്മള്‍ തുറമുഖത്തണയുന്നു. എന്നാല്‍ സഞ്ചാരത്തിന്റെ പ്രലോഭനങ്ങള്‍ക്കടിപ്പെട്ടാല്‍ നമ്മള്‍ നാശത്തില്‍പ്പെടുകയും കപ്പല്‍ഛേദം നേരിടുകയും ചെയ്യും. കടലില്‍ കൊടുങ്കാറ്റും തിരമാലകളും അടിച്ചുയരുന്നതുപോലെ ലോകത്തില്‍ യാതനകളും പ്രലോഭനങ്ങളും ഉണ്ടാകും. വിശ്വാസമില്ലാത്തവര്‍ ''തങ്ങളില്‍ത്തന്നെ വേരുകളില്ലാത്തതിനാല്‍ അല്‍പ്പസമയത്തേക്കു മാത്രം പിടിച്ചുനില്‍ക്കുകയും വചനത്തെപ്രതി ക്ലേശങ്ങളും പീഡനങ്ങളും ഉയരുമ്പോള്‍ വീണുപോവുകയും ചെയ്യുന്നു'' (മര്‍ക്കോ 4,17). അവര്‍ വിശ്വാസത്തില്‍ ഉറച്ചവരല്ലെങ്കില്‍, ഭൗതികതയില്‍ തറഞ്ഞുപോയവരാണെങ്കില്‍ ക്ലേശങ്ങളുടെ സങ്കീര്‍ണ്ണതയില്‍ പിടിച്ചുനല്‍ക്കാനാവില്ല (Letter 19.7, Easter A.D. 347). ➤ #{red->none->b->എവാഗ്രിയൂസ്: }# ദൈവാരൂപി നിന്നില്‍ വസിക്കാനനുവദിക്കുക; അവന്‍ തന്റെ സ്‌നേഹത്തില്‍ നിന്നില്‍ വരുകയും വാസമുറപ്പിക്കുകയും ചെയ്യും. അവന്‍ നിന്നിലും നീ അവനിലും വസിക്കും (റോമാ 8,9). നിന്റെ ഹൃദയം നിര്‍മ്മലമെങ്കില്‍ നീ അവനെ കാണും. അവന്‍ നിന്നില്‍ തന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ധ്യാനത്തിന്റെയും തന്റെ ഗാംഭീര്യത്തെക്കുറിച്ചുള്ള വിസ്മയത്തിന്റെയും നല്ല വിത്തുകള്‍ വിതയ്ക്കും. നിന്റെ ആത്മാവിന്റെ അടിത്തട്ടില്‍ നിന്ന് അങ്ങിങ്ങു കാണപ്പെടുന്ന ആഗ്രഹങ്ങളും ദുശ്ശീലങ്ങളാകുന്ന മുള്‍ച്ചെടികളും കളകളും നീക്കം ചെയ്യുമെങ്കില്‍ ഇവ തീര്‍ച്ചയായും സംഭവിക്കും (മത്താ 13,22; ലൂക്കാ 8,14). (Admonition on Prayer ). ➤ #{red->none->b->അപ്രേം: }# വയലുകള്‍ക്ക് ഒരേയൊരു വിളവെടുപ്പുകാലമേയുള്ളൂ; എന്നാല്‍ തിരുലിഖിതത്തില്‍നിന്ന് രക്ഷാകരസന്ദേശത്തിന്റെ നിലയ്ക്കാത്ത പ്രവാഹമുണ്ടാകുന്നു. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ ആലസ്യത്തിലാണ്ട് നിശ്ചലമായിക്കിടക്കുന്നു. വിളവെടുപ്പു കഴിഞ്ഞാല്‍ മുന്തിരിത്തണ്ടുകള്‍ നിര്‍ജീവമായി മരവിച്ചുകിടക്കുന്നു. എന്നാല്‍ തിരുലിഖിതങ്ങളില്‍നിന്ന് അനുദിനം വിളവ് ശേഖരിക്കപ്പെടുന്നു; അതിന്റെ വ്യാഖ്യാതാക്കളുടെ വത്സരം അവസാനിക്കുന്നില്ല; അവര്‍ക്ക് എന്നും വിളവെടുക്കാനുണ്ട്. തിരുലിഖിതത്തിന്റെ മുന്തിരിക്കുലകളില്‍നിന്ന് എല്ലാദിവസവും പ്രത്യാശയുടെ ഫലങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും അത് തീര്‍ന്നുപോകുന്നില്ല (Commentary on Tatian's Diatessaron, Proem). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 -> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 -> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 -> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 -> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 -> https://www.pravachakasabdam.com/index.php/site/news/25213}} -- {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-12-20:06:39.jpg
Keywords: സഭാപിതാക്കന്മാരുടെ

25281
Category: 1
Sub Category:
Heading: ജലന്ധർ രൂപതാധ്യക്ഷനായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി
Content: ജലന്ധർ: മെത്രാന്മാരും വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ജലന്ധർ രൂപത ബിഷപ്പായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധർ ട്രിനിറ്റി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന മെ ത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ജലന്ധർ രൂപത മുൻഅപ്പസ്തോലിക് അഡ്മിനി സ്ട്രേറ്ററായിരുന്ന ബിഷപ്പ് ഡോ. ആഗ്‌നലോ റുഫിനോ ഗ്രേഷ്യസ്, ഉജൈൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായിരുന്നു. ലെയോ പതിനാലാമൻ മാർപാപ്പയുടെ ആശീർവാദവും ആശംസകളും അറിയിച്ച് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി അനുമോദന പ്രസംഗം നടത്തി. ഷിംല-ചണ്ഡീഗഡ് ബിഷപ്പ് ഡോ. സഹായ തഥേവൂസ് തോമസ് സന്ദേശം നൽകി. ബിഷപ്പ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ അമ്മ ഏലിക്കുട്ടി പ്രായത്തിന്റെ വിഷമതകൾ മറന്ന് മകന്റെ സ്ഥാനാരോഹണച്ചടങ്ങുകളിൽ നേരിട്ടു സാക്ഷിയാകാൻ കോട്ടയം ജില്ലയിലെ കാളകെട്ടിയിൽനിന്നെത്തിയിരുന്നു. മെത്രാഭിഷേകത്തിനു പിന്നാലെ ബിഷപ്പ് തെക്കുംചേരിക്കുന്നേൽ വേദിക്കു താഴെയെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി. ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗാന്ധിനഗർ ആർച്ച് ബിഷപ്പ് ഡോ. തോമസ് ഇഗ്നേഷ്യസ് മക്വാൻ, ബിഷപ്പുമാരായ മാർ ജോസഫ് കൊ ല്ലംപറമ്പിൽ (ജഗദൽപുർ), മാർ ജോർജ് രാജേന്ദ്രൻ (തക്കല), മാർ ജോസ് പുത്തൻ വീട്ടിൽ (ഫരീദാബാദ്), ഡോ. ദീപക് വലേറിയൻ ടോറോ (ഡൽഹി), മാർ ജോസഫ് കൊല്ലംപറമ്പിൽ (ഷംഷാബാദ്), മാർ വിൻസൻ്റ് നെല്ലായിപറമ്പിൽ (ബിജ്‌നോർ), ഡോ. ഐവാൻ പെരേര (ജമ്മു), എമരിറ്റസ് ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് മസ്ക്രീനാ സ് (ചണ്ഡിഗഡ്), ഡോ. ഭാസ്ക്‌കർ യേശുരാജ് (മീററ്റ്), ഡോ. ഇഗ്നേഷ്യസ് ഡിസൂസ (ബറേലി) തുടങ്ങിയവരടക്കം ഇരുപതിലേറെ ബിഷപ്പുമാരും ബിഷപ്പ് തെക്കുംചേരി ക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അടക്കമുള്ളവരും സ്ഥാനാരോഹണ ചടങ്ങിൽ പങ്കാളികളായി. ബിഷപ്പിന്റെ കുടുംബാംഗങ്ങളും സ്വന്തം ഇടവകയായ ചെമ്മലമറ്റത്തെയും സമീപത്തെ തിടനാട്, ചേറ്റുതോട് തുടങ്ങിയ ഇടവകകളിലെയും ഏതാനും വൈദികരും സ ന്യസ്തരും വിശ്വാസികളും സുഹൃത്തുക്കളും മെത്രാഭിഷേകത്തിൽ പങ്കെടുത്തു. ജലന്ധറിലെയും സമീപ രൂപതകളിലെയും നൂറുകണക്കിന് വൈദികർ, കന്യാസ്ത്രീകൾ, പതിനായിരത്തിലേറെ വിശ്വാസികൾ തുടങ്ങിയവരും മണിക്കുറുകൾ നീണ്ട ചടങ്ങുകളിലുടനീളം സംബന്ധിച്ചു. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ ജലന്ധറിലെ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, ജലന്ധർ ജയ്റാണി പ്രോവിൻസിലെ സിസ്റ്റർ റോസ് മേരി പീടി കതടത്തിൽ എസ്എബിഎസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിൻ്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്‌തരുമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-13-07:43:57.jpg
Keywords: ജലന്ധ

25282
Category: 18
Sub Category:
Heading: കവയിത്രി സിസ്റ്റർ മേരി ബെനീഞ്ഞയുടെ 40-ാം ചരമ വാർഷികാചരണം പിഒസിയില്‍
Content: കൊച്ചി: രണ്ടു മഹാകാവ്യങ്ങളും 10 ഖണ്ഡകാവ്യങ്ങളും 250ൽ അധികം ഭാവ ഗീതങ്ങളും മലയാളത്തിനു സംഭാവന ചെയ്ത കവയിത്രി സിസ്റ്റർ മേരി ബെനീഞ്ഞയുടെ (മേരി ജോൺ തോട്ടം) 40-ാം ചരമ വാർഷികം പിഒസിയിലെ വാങ്‌മയത്തിൽ ആചരിക്കും. ഇതിൻ്റെ ഭാഗമായി 'സിസ്റ്റർ മേരി ബനീഞ്ഞയുടെ കാവ്യലോകം' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള കൊളോക്കിയം സംഘടിപ്പിക്കും. 15ന് വൈകുന്നേരം അഞ്ചിന് എഴുത്തുകാരിയും നിരൂപകയുമായ ഡോ.രതി മേനോൻ കൊളോക്കിയം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യ ക്ഷത വഹിക്കും. ഡോ. മാത്യു ഇലഞ്ഞി, പ്രഫ. വി.ജി. തമ്പി, സിസ്റ്റർ ഡോ. നോയേൽ റോസ് എന്നിവർ സിസ്റ്റർ മേരി ബനീഞ്ഞയുടെ കാവ്യലോകത്തെ വിശകലനം ചെയ്‌തു പ്രസംഗിക്കും. കാല്പനിക കാലഘട്ടത്തിൻ്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേർത്ത് മലയാള കാവ്യലോകത്തിനു നൽകിയ എഴുത്തുകാരിയാണ് സിസ്റ്റർ മേരി ബനീഞ്ഞ.
Image: /content_image/India/India-2025-07-13-08:39:32.jpg
Keywords: സിസ്റ്റർ മേരി

25283
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിമൂന്നാം ദിവസം | അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക
Content: നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്‍ക്കുന്നു. (1 കോറി 4 : 12) #{blue->none->b->പതിമൂന്നാം ചുവട്: അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക }# അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക എന്നത് ഈശോയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ആഹ്വാനങ്ങളിൽ ഒന്നാണ്. തെറ്റ് ചെയ്തവരോടുപോലും ക്ഷമിക്കുക അവരെ സ്നേഹിക്കുക അതു ക്രിസ്തീയതയുടെ മുഖമുദ്രയാണ്. ഈശോ തന്റെ പീഡാനുഭവ നിമിഷങ്ങളിൽ തന്നെ പരിഹസിക്കുകയും അടിക്കുകയും വ്യാജാരോപണങ്ങൾ ആരോപിക്കുകയും ചെയ്തവരെ നിശബ്ദതയാലും ക്ഷമയാലും സ്നേഹത്താലും കീഴ്പ്പെടുത്തി. കോപം കൊണ്ടോ പ്രതികാരം കൊണ്ടോ അല്ല ക്ഷമയോടും കരുണയോടും കൂടി അനീതി സഹിക്കുക അതാണ് ശിഷ്യതത്തിൻ്റെ ശ്രേഷ്ഠത. അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക എന്നത് വിശുദ്ധ അൽഫോൻസാമ്മ ജീവിതത്തിലുടെ കാണിച്ചുതന്നു. അവൾ തെറ്റിദ്ധരിക്കപ്പെട്ടു, വിമർശിക്കപ്പെട്ടു, ചിലപ്പോൾ തെറ്റായി ആരോപിക്കപ്പെട്ടു എന്നാലും അവൾ ഒരിക്കലും തന്നെത്തന്നെ കഠിനമായി പ്രതിരോധിക്കുകയോ ആരെയുംപ്പറ്റി മോശമായി സംസാരിക്കുകയോ ചെയ്തില്ല. അതിനുപകരമായി അൽഫോൻസാമ്മ നിശബ്ദമായി തന്റെ വേദനകൾ ഈശോയ്ക്കു സമർപ്പിച്ചു. അവന്റെ കുരിശുമായി അവളുടെ കഷ്ടപ്പാടുകൾ സംയോജിപ്പിച്ചു. ആഴത്തിലുള്ള ആന്തരിക സമാധാനത്തിൽ നിന്നും ദൈവത്തിൻ്റെ കരുണയിലുള്ള വിശ്വാസത്തിൽ നിന്നുമാണ് അവളുടെ ശക്തി ഉണ്ടായത്. മറ്റുള്ളവരുടെ ദൃഷ്ടിയിൽ ശരിയായിരിക്കാൻ ശ്രമിക്കുന്നതിനുപകരം, ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായിരിക്കാൻ അവൾ എന്നും ശ്രദ്ധിച്ചിരുന്നു. അവഹേളനത്തെ ക്ഷമയോടെ സഹിക്കുക എന്നത് ബലഹീനതയല്ല മറിച്ച് ആത്മീയ ശക്തിയാണെന്ന് അൽഫോൻസാമ്മ നമുക്ക് കാണിച്ചുതരുന്നു. അത് ഹൃദയത്തെ ശുദ്ധീകരിക്കുകയും ഈശോയുമായുള്ള നമ്മുടെ ഐക്യത്തെ ആഴപ്പെടുത്തുകയും സുവിശേഷത്തിന്റെ നിശബ്ദ സാക്ഷിയായി മാറ്റുകയും ചെയ്യുന്നു. വേഗത്തിൽ പ്രതികരിക്കാനും പ്രതികാരം ചെയ്യാനും വെമ്പൽകൊളളുന്ന ഒരു ലോകത്തിൽ, വിശുദ്ധ അൽഫോൻസാമ്മയുടെ ശാന്തതയും ക്ഷമിക്കുന്ന മനോഭാവവും ക്രിസ്തീയ സ്നേഹത്തിന്റെ ഒളിമങ്ങാത്ത ഒരു മാതൃകയായി ഇന്നും ശോഭിക്കുന്നു. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ അപമാനങ്ങളെ ക്ഷമയോടെ സഹിച്ചുകൊണ്ട് ദൈവസ്നേഹത്തിൻ്റെ ഒളിമങ്ങാത്ത ശോഭ ലോകമെങ്ങും പ്രസരിപ്പിക്കുവാൻ ഞങ്ങളെ ഉപകരണങ്ങളാക്കണമേ. ആമ്മേൻ ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SeasonalReflections/SeasonalReflections-2025-07-13-15:17:23.jpg
Keywords: ഈശോയിലേ

25284
Category: 18
Sub Category:
Heading: പ്രാദേശിക രാഷ്ട്രീയ കാര്യസമിതികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാന്‍ ലാറ്റിൻ കാത്തലിക് കൗൺസിൽ
Content: കൊച്ചി: ആസന്നമായ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളാൻ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ പ്രാദേശിക രാഷ്ട്രീയ കാര്യസമിതികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ലത്തീൻ കത്തോലിക്കർക്ക് സമുദായ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാൻ സമ്മേളനം തീരുമാനിച്ചു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീക രിക്കാത്തത് ദുരൂഹമാണ്. മുനമ്പത്തെ കുടുംബങ്ങൾക്ക് അവരുടെ ഭൂമിയിന്മേലുള്ള റ വന്യു അവകാശങ്ങൾ ഉടനടി പുനഃസ്ഥാപിക്കണം. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടൽഭിത്തി നിർമാണം പൂർത്തിയാക്കാൻ നടപടികളും ആവശ്യമായ ഫണ്ടും അനുവദിക്കണം. വിദ്യാ ഭ്യാസസ്ഥാപനങ്ങൾ നടത്തുവാനുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശത്തിന്മേൽ കടന്നുകയറാനുള്ള സർക്കാർ ശ്രമങ്ങളെ സമ്മേളനം അപലപിച്ചു. കെആർഎൽസി സി വൈസ് പ്രസിഡന്‍റ് ജോസഫ് ജുഡ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചു. പ്രവർ ത്തനറിപ്പോർട്ട് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറയും അവതരിപ്പിച്ചു. ട്രഷറർ ബിജു ജോസി സാമ്പത്തിക റിപ്പോർട്ടും കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോർട്ടും അവതരിപ്പിച്ചു. സ മാപനസമ്മേളനത്തിൽ കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ബിഷപ് ഡോ. സെ ബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സന്ദേശം നൽകി. പരിപാടിയ്ക്കിടെ കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ്റെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-07-14-11:01:48.jpg
Keywords: കെആർഎൽസിസി

25285
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനാലാം ദിവസം | ദൈവിക പരിപാലനയിൽ വിശ്വസിക്കുക
Content: ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8 : 28) #{blue->none->b->പതിനാലാം ചുവട്: ദൈവിക പരിപാലനയിൽ വിശ്വസിക്കുക }# ദൈവിക പരിപാലനയിൽ വിശ്വസിക്കുക എന്നതിനർത്ഥം കഷ്ടപ്പാടുകളോ അനിശ്ചിതത്വമോ നേരിടുമ്പോൾ പോലും ദൈവം നമ്മുടെ ജീവിതത്തെ സ്നേഹത്തോടെ നയിക്കുമെന്ന ദൃഢ വിശ്വാസമാണ്. ഇന്നത്തെ കഷ്ടപ്പാടുകൾക്കപ്പുറം ദൈവപരിപാലനയുടെ മിന്നലാട്ടം ദർശിക്കാൻ അൽഫോൻസാമ്മയെ പോലെ ആഴമേറിയ വിശ്വാസം നമുക്കാവശ്യമാണ്. ദൈവത്തിന് നമ്മെ നന്മയിലേക്ക് നയിക്കുക ഒരു വലിയ ലക്ഷ്യമുണ്ടെന്ന് വിശ്വസിക്കണം. ഈ വിശ്വാസം വേദനയെ ഇല്ലാതാക്കുന്നില്ല, മറിച്ച് അതിനെ കൃപയുടെ പാതയാക്കി മാറ്റുന്നു. വിശുദ്ധ അൽഫോൻസാമ്മ ദൈവത്തിന്റെ പരിപാലനയ്ക്ക് കീഴടങ്ങുന്നതിന്റെ ഒരു ഉജ്ജ്വലമായ ഉദാഹരണമാണ്. ഒരു ശിശുവായിരിക്കെ അവൾക്ക് പെറ്റമ്മയെ നഷ്ടപ്പെട്ടു കഠിനമായ പൊള്ളലുകൾ, വിട്ടുമാറാത്ത രോഗങ്ങൾ, ജീവിതത്തിലുടനീളം വൈകാരിക പരീക്ഷണങ്ങൾ എന്നിവ അവൾ അനുഭവിച്ചു. എന്നിരുന്നാലും അൽഫോൻസാമ്മ ഒരിക്കലും അവളുടെ വിശ്വാസത്തിൽ പതറിയില്ല. തന്റെ വിശുദ്ധീകരണത്തിനായി ദൈവം എല്ലാം - സന്തോഷവും ദുഃഖവും - അനുവദിച്ചുവെന്ന് അവളുടെ കത്തുകളിൽ പലപ്പോഴും കാണാൻ കഴിയും . ഓരോ നിമിഷവും, പ്രത്യേകിച്ച് വേദനയുടെ നിമിഷങ്ങൾ ഈശോയോടു കൂടുതൽ അടുക്കാനും സ്വയം പൂർണ്ണമായും സമർപ്പിക്കാനുമുള്ള അവസരമാണെന്ന് അവൾ വിശ്വസിച്ചു. ദൈവം നമ്മളെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്ന് അവളുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. കാര്യങ്ങൾ നിരാശാജനകമാണെന്ന് തോന്നുമ്പോഴും ദൈവം നമ്മുടെ നന്മയ്ക്കായി നിശബ്ദമായി പ്രവർത്തിക്കുന്നു. ദൈവത്തിന്റെ കരം എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിച്ച്, സമാധാനപരമായ ഹൃദയത്തോടെ വിജയമായാലും കഷ്ടമായാലും എല്ലാം സ്വീകരിക്കാൻ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ പരീക്ഷണങ്ങളുടെ അവസരത്തിൽപോലും ദൈവപരിപാലന ദർശിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളെ തുറക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SeasonalReflections/SeasonalReflections-2025-07-14-11:06:56.jpg
Keywords: പതിനാലാ

25286
Category: 1
Sub Category:
Heading: നൈജീരിയയില്‍ മൂന്നു സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയിലെ ഔച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെമിനാരിയില്‍ നിന്ന് മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. ജൂലൈ 10 വ്യാഴാഴ്ച രാത്രി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ നടന്ന സായുധ ആക്രമണത്തിനു പിന്നാലെയാണ് മൂന്ന് സെമിനാരി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. അക്രമ സംഭവത്തിനിടെ സെമിനാരിയിലെ സുരക്ഷാ ജീവനക്കാരനായ ക്രിസ്റ്റഫർ അവെനെഗീം കൊല്ലപ്പെട്ടു. എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് പ്രാദേശിക ഗവണ്‍മെന്‍റ് ഏരിയ (എൽജിഎ)യിലെ ഇവിയാനോക്പോഡിയിൽ സ്ഥിതി ചെയ്യുന്ന സെമിനാരിയ്ക്കു നേരെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. നിരവധി തോക്കുധാരികൾ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്. മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ ഘോരമായ വനപ്രദേശത്തേയ്ക്കാണ് തട്ടിക്കൊണ്ടുപോയതെന്നു എസിഐ ആഫ്രിക്കയുമായി പങ്കുവെച്ച പ്രസ്താവനയിൽ ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വ്യക്തമാക്കി. സെമിനാരിക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ കർശനമാക്കുന്നതുവരെ മറ്റ് ഒരു പ്രദേശത്തേക്ക് വൈദിക വിദ്യാര്‍ത്ഥികളെ മാറ്റിപ്പാർപ്പിച്ചതായി നൈജീരിയൻ കത്തോലിക്ക സഭാനേതൃത്വം വെളിപ്പെടുത്തി. നിർഭാഗ്യവശാൽ, തട്ടിക്കൊണ്ടുപോയവരുമായി ഇതുവരെ ഒരു ആശയവിനിമയവും നടന്നിട്ടില്ലായെന്നും ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പറയുന്നു. സെമിനാരി വിദ്യാർത്ഥികളുടെ വേഗത്തിലുള്ള മോചനത്തിനായി പ്രാർത്ഥനകൾ അഭ്യര്‍ത്ഥിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതിയും രംഗത്ത് വന്നിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-14-13:33:28.jpg
Keywords: നൈജീ

25287
Category: 1
Sub Category:
Heading: സ്പെയിനില്‍ രക്തസാക്ഷിത്വം വരിച്ച ബ്രദര്‍ ലികാരിയോൺ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ
Content: ബാര്‍സലോണ: 116 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്പെയിനിലെ ബാര്‍സലോണ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഉണ്ടായ ആക്രമണ പരമ്പരയില്‍ രക്തസാക്ഷിത്വം വരിച്ച മാരിസ്റ്റ് സന്യാസ സമൂഹാംഗമായ ബ്രദര്‍ ലികാരിയോണിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. കഴിഞ്ഞ ശനിയാഴ്ച (ജൂലൈ 12) ബാഴ്സലോണയിലെ വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിൻറെ നാമത്തിലുള്ള ഇടവകയില്‍ നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമെരാറോയാണ് ബ്രദര്‍ ലികാരിയോണിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. സ്വിറ്റ്സർലണ്ടിലെ ബാഞ്ഞെ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിൻറെ ജനനം. കത്തോലിക്ക വിശ്വാസത്തിൽ വളർന്ന ലികാരിയോൺ പതിനെട്ടാമത്തെ വയസ്സിൽ മാരിസ്റ്റ് സന്യാസ സമൂഹത്തിൽ ചേർന്നു. 1888 ആഗസ്റ്റ് 15-ന് സന്യാസ വസ്ത്ര സ്വീകരണ സമയത്താണ് ലികാരിയോൺ മെയ് എന്ന പേരു സ്വീകരിച്ചത്. 1893 ആഗസ്റ്റ് 15നു നിത്യവ്രതവാഗ്ദാനം നടത്തി. സ്പെയിനിലേക്കു അയയ്ക്കപ്പെട്ട ലികാരിയോൺ പിന്നീട് ബാര്‍സലോണയില്‍ ഒരു വിദ്യാലയം തുടങ്ങാനും അതിൻറെ ചുക്കാൻ പിടിക്കാനും നിയുക്തനായി. എന്നാൽ ഇതേ പ്രദേശത്തുതന്നെ മതവിരുദ്ധാശയങ്ങളാൽ മുദ്രിതമായ ഒരു വിദ്യാലയവും സ്ഥാപിതമായി. ഒരു മതവിരുദ്ധ സംഘടനയും അവിടെ പ്രവർത്തനിരതമായിരുന്നു. ഇവ രണ്ടും ലികാരിയോൺ നയിക്കുന്ന വിദ്യാലയത്തിന് എതിരായി നിലക്കൊണ്ടിരിന്നു. അതിനിടെ, സാമൂഹ്യ ഞെരുക്കങ്ങളുടെ ഫലമായി അവിടെ ജനകീയ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു. സർക്കാരിൻറെ നിർബന്ധിത സൈനികസേവന ഉത്തരവിനെ ജനങ്ങൾ എതിർത്തതോടെ അരാജകവാദികൾ, കമ്മ്യൂണിസ്റ്റുകൾ, റിപ്പബ്ലിക്കന്മാർ എന്നിവരുടെ പിന്തുണയോടെ, കലാപം തുറന്ന ഏറ്റുമുട്ടലുകളായി പരിണമിച്ചു. ദേവാലയങ്ങളും സന്ന്യാസാശ്രമങ്ങളും, കത്തോലിക്കാ വിദ്യാലയങ്ങളും കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. 1909 ജൂലൈ 26നും 27നും ഇടയ്ക്കുള്ള രാത്രിയിൽ, മാരിസ്റ്റ് സന്യസ്ത സമൂഹങ്ങളുടെ വിദ്യാലയം അഗ്നിയ്ക്കിരയാക്കി. ജൂലൈ 27നു രാവിലെ വ്യാജ അറിയിപ്പുണ്ടായതിനെ തുടർന്ന് ആശ്രമവാസികൾ പുറത്തേക്കിറങ്ങിയ ഉടനെ അവർക്കു നേരെ വെടവെയ്പ്പുണ്ടാകുകയായിരിന്നു. ഇവര്‍ക്കു മുന്നിലായിരുന്ന ബ്രദര്‍ ലികാരിയോൺ വെടിയേറ്റു വീണു. തുടർന്ന് അക്രമികൾ കല്ലുകളും വടിവാളുകളും ഉപയോഗിച്ച് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. 1909 ജൂലൈ 26 – ആഗസ്റ്റ് 2 വരെ നടന്ന അക്രമപരമ്പരയെ “ദുരന്ത വാരം” എന്ന പേരിലാണ് അറിയപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-14-15:45:03.jpg
Keywords: രക്തസാ

25288
Category: 1
Sub Category:
Heading: 21 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്ത് ഇറാൻ
Content: ടെഹ്റാന്‍: ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ ടെഹ്‌റാൻ, റാഷ്ത്, ഉർമിയ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്ന് 21 ക്രിസ്ത്യാനികളെയെങ്കിലും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം അറസ്റ്റ് ചെയ്തതായി യുകെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആർട്ടിക്കിൾ 18-ന്റെ റിപ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരണം നല്‍കാത്ത കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തി വംശീയവും മതപരവുമായ വിധത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വ്യാപകമായ അടിച്ചമർത്തലിന്റെ ഭാഗമായാണ് നടപടിയെന്ന് ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈബിൾ കൈവശം വച്ചതിന് ചില ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരായ മായ് സാറ്റോയും നാസില ഘാനിയയും ഇറാന്റെ നടപടികളെ വിമർശിച്ചു. സംഘർഷാനന്തര അടിച്ചമർത്തൽ ഉപയോഗിച്ച് തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളെ നിശബ്ദമാക്കരുതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ "രാജ്യദ്രോഹികൾ" എന്നും മറ്റ് മോശം പദപ്രയോഗങ്ങളിലൂടെയും മുദ്രകുത്തിയ ഇറാനിയൻ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന മനുഷ്യത്വരഹിതമായ വിശേഷണങ്ങളെയും യുഎന്‍ പ്രതിനിധികള്‍ അപലപിച്ചു. അതേസമയം ഇസ്രായേല്‍ ആക്രമണത്തിനിടെ കുറഞ്ഞത് 11 ക്രൈസ്തവരെ എവിൻ ജയിലിൽ തടവിലാക്കുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരിന്നു. ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത ഐദ നജഫ്ലൂ ഉള്‍പ്പെടെ നിരവധി പേര്‍ ഖാർചക് ജയിലിൽ തടവിലാണ്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ നേതാവായിരിന്നു ഐദ. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-14-17:24:51.jpg
Keywords: ഇറാന

25290
Category: 1
Sub Category:
Heading: വത്തിക്കാന്റെ ഉന്നത പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഗല്ലാഘറുടെ ഇന്ത്യ സന്ദർശനം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ രാഷ്ട്രത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ ഇന്ത്യ സന്ദർശനം ആരംഭിച്ചു. ജൂലൈ പതിമൂന്നാം തീയതി ആരംഭിച്ച സന്ദർശനം ജൂലൈ 19 ശനിയാഴ്ച വരെ തുടരുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അറിയിച്ചു. പരിശുദ്ധ സിംഹാസനവും, ഇന്ത്യ രാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്നു സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 2021-ല്‍ നരേന്ദ്ര മോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതിന് പിന്നാലെ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇന്ത്യൻ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് കത്തോലിക്ക സഭയെങ്കിലും 23 ദശലക്ഷത്തിലധികം വിശ്വാസികൾ ഉള്‍പ്പെടുന്നതാണ് ഭാരത കത്തോലിക്ക സഭ. " ഭാരത കത്തോലിക്കാ സഭ പ്രത്യാശയുടെ അടയാളമാണ്" എന്നാണ് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചിട്ടുളളത്. ഫ്രാന്‍സിസ് പാപ്പയുടെ വലിയ ആഗ്രഹമായിരിന്നു ഭാരത സന്ദര്‍ശനം. നിരവധി വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നിസംഗത നിലപാടാണ് ഇത് യാഥാര്‍ത്ഥ്യമാകാതെ പോയത്. ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷം വത്തിക്കാന്റെ ഉന്നതപദവിയുള്ള കര്‍ദ്ദിനാള്‍ ആദ്യമായി നടത്തുന്ന ഭാരത സന്ദര്‍ശനമെന്ന പ്രത്യേകത ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡിന്റെ സന്ദര്‍ശനത്തിനുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-14-18:35:34.jpg
Keywords: വത്തിക്കാ, ഇന്ത്യ