Contents
Displaying 24911-24913 of 24913 results.
Content:
25361
Category: 1
Sub Category:
Heading: അനുതാപത്തിന്റെ കൂദാശയ്ക്കു 'യൂകാറ്റ് കുമ്പസാര' സഹായി; അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്‍
Content: റോം: വത്തിക്കാനില്‍ നടക്കുന്ന യുവജന ജൂബിലിയോടനുബന്ധിച്ച്, റോമിലെ ചിർക്കോ മാസിമോയിൽ അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്‍. ഇന്നലെ ആഗസ്റ്റ് ഒന്നാം തീയതി പ്രാദേശിക സമയം രാവിലെ പത്തുമണി മുതൽ നടന്ന അനുരഞ്ജന കൂദാശ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പതിനായിരകണക്കിന് യുവജനങ്ങളാണ് വലിയ തയാറെടുപ്പ് നടത്തി സ്വീകരിച്ചത്. യുവജനങ്ങൾക്ക്, കുമ്പസാരത്തിനു ഒരുങ്ങുന്നതിനു യൂകാറ്റ് ഫൗണ്ടേഷന്റെയും, സുവിശേഷവത്ക്കരണ ഡിക്കാസ്റ്ററിയുടെയും സംയുക്താഭിമുഖ്യത്തിൽ 'യൂകാറ്റ് കുമ്പസാരം' എന്ന പുസ്തകത്തിന്റെ പതിനായിരത്തോളം പ്രതികളാണ് സൗജന്യമായി വിതരണം ചെയ്തത്. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നിങ്ങനെ വിവിധ ഭാഷകളിൽ ഈ പുസ്തകം ലഭ്യമാക്കി. ജൂബിലിക്കായി എത്തിയ യുവജനങ്ങളെ അനുരഞ്ജനത്തിന്റെ കൂദാശയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്.

On Friday, the Circus Maximus was transformed into an open-air confessional for thousands of young pilgrims with 200 confessionals set up as part of the Jubilee of Youth celebration in Rome. pic.twitter.com/UTRRHFZQKs
— EWTN Vatican (@EWTNVatican) August 1, 2025

"യേശു നിങ്ങൾക്കായി തുറന്ന കൈകളോടെ കാത്തിരിക്കുന്നു" എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ, സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ച് ബിഷപ്പ് റിനോ ഫിസിക്കേലാ കുറിച്ചിരിക്കുന്നത്. യുവജനങ്ങൾക്ക് ദൈവത്തെ കണ്ടുമുട്ടാനുള്ള അവസരമെന്ന നിലയിൽ അനുരഞ്ജന കൂദാശയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ദൈവം തന്റെ അനന്തമായ സ്നേഹത്താലും കരുണയാലും നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ് ഈ കൂദാശയുടെ വ്യത്യസ്തതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമാണ് പ്രധാന ആഘോഷം. 2000-ൽ ലോക യുവജന ആഘോഷത്തിനായി ഉപയോഗിച്ചിരുന്ന വലിയ മൈതാനമായ ടോർ വെർഗറ്റയിലാണ് പ്രധാന സംഗമം നടക്കുന്നത്. ഇവിടെ നാളെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-02-16:05:03.jpg
Keywords: യുവജന

25362
Category: 1
Sub Category:
Heading: ഒന്‍പത് ദിവസത്തെ അന്യായ ജയില്‍ വാസത്തിന് ശേഷം കന്യാസ്ത്രീകള്‍ പുറത്തിറങ്ങി
Content: റായ്‌പുർ: അന്യായമായി തടവിലാക്കപ്പെട്ട ഛത്തീസ്‌ഗഡിലെ മലയാളി കന്യാസ്ത്രീകള്‍ ഒന്‍പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഒമ്പത് ദിവസത്തിന് ശേഷം കന്യാസ്ത്രീകൾ ജയിൽ മോചിതരായത്. സന്തോഷം പങ്കുവെയ്ക്കാനും സിസ്റ്റര്‍മാരെ സ്വാഗതം ചെയ്യാനും നിരവധി പേരാണ് ജയിലിന് മുന്നിലെത്തിയത്. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. കേരളത്തിൽ നിന്നുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ജയിലിന് മുമ്പിൽ കന്യാസ്ത്രീകളെ സ്വീകരിക്കുന്നതിനായി ബന്ധുക്കൾക്കും മറ്റു കന്യാസ്ത്രീകൾക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു. ഭരണഘടന അനുകൂല മുദ്രവാക്യം മുഴക്കിയാണ് കന്യാസ്ത്രീകളെ സ്വീകരിച്ചത്. സമീപത്തെ കന്യാസ്ത്രീ മഠത്തിലേക്കു ഇവരെ മാറ്റി. ഇനി ഇവിടെയായിരിക്കും കന്യാസ്ത്രീകള്‍ ഉണ്ടാകുക. കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്‌ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ അറസ്റ്റിലായത്. തീവ്രഹിന്ദുത്വവാദികളായ ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി. അന്യായമായി തടവിലാക്കപ്പെട്ട സന്യസ്തരുടെ മോചനത്തിന് രാജ്യമെമ്പാടും വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-02-16:36:56.jpg
Keywords: കന്യാസ്ത്രീ

25363
Category: 4
Sub Category:
Heading: ദിവ്യകാരുണ്യ ജീവിതത്തിനുള്ള 12 നിയമങ്ങൾ
Content: ആഗസ്റ്റ് മാസം രണ്ടാം തീയതി കത്തോലിക്ക സഭ "കുർബാനയുടെ അപ്പോസ്തലൻ" എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്‌മാർഡിന്റെ (1811-1868) തിരുനാൾ ആഘോഷിക്കുന്നു. പരിശുദ്ധ കുർബാനയുടെ ആഴവും അർത്ഥവും മനസ്സിലാക്കി ദിവ്യകാരുണ്യ ആത്മീയത ജീവിക്കുന്ന പക്വതയാർന്ന ഒരു വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് പഠിപ്പിച്ച ദിവ്യകാരുണ്യ ജീവിതത്തിനുള്ള പന്ത്രണ്ടു നിയമങ്ങളിൽ പലതിനും ഇക്കാലത്തും കാലിക പ്രസക്തിയുണ്ട്. അവയെ നമുക്കൊന്നു മനസ്സിലാക്കാം. #{blue->none->b->ഒന്നാം നിയമം }# രാവിലെ ഉണരുമ്പോൾ അരൂപിയിൽ സക്രാരിയുടെ ചുവട്ടിലെത്തുക. കാരണം ഈശോ നമ്മൾ ഓരോരുത്തരോടുമുള്ള സ്നേഹത്താൽ രാത്രി മുഴുവൻ അവിടെ നമുക്കായി വസിക്കുകയായിരുന്നു. രക്ഷകനായ ഈശോയ്ക്കു ഒരു സമർപ്പണം നടത്തുക, നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കാനും എല്ലാ പാപങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാനും അവന്റെ സ്നേഹം നിലനിൽക്കാനും അവനോട് അപേക്ഷിക്കുക. #{blue->none->b->രണ്ടാം നിയമം }# പ്രഭാത പ്രാർത്ഥന ആരംഭിക്കുമ്പോൾ സക്രാരിയുടെ മുമ്പിൽ നമ്മളെത്തന്നെ ആത്മനാ സന്നിഹിതമാക്കുക. നമ്മുടെ യാചനകൾ പിതാവായ ദൈവത്തിനു സമർപ്പിക്കാൻ അവിടെ കാത്തിരിക്കുന്ന ഈശോയോട്, ആ ദിവസത്തെ നമ്മുടെ പദ്ധതികളെക്കുറിച്ച് പറയുക, അവ അനുഗ്രഹിക്കാൻ ആവശ്യപ്പെടുക. #{blue->none->b->മൂന്നാം നിയമം }# സാധിക്കുമെങ്കിൽ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. അസാധ്യമായ ദിവസങ്ങൾ വിശുദ്ധ ബലിയിൽ ആത്മനാ സന്നിഹിതരായിരിക്കാൻ പരിശ്രമിക്കുക. സക്രാരിയുടെ മുമ്പിൽ ആത്മനാ പോയി ഈശോയുടെ ഹൃദയത്തിൽ നമ്മളെത്തന്നെ സ്വയം സമർപ്പിക്കുക. ഓരോ നിമിഷവും ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനകളോട് സ്വയം ഐക്യപ്പെട്ടു ജീവിക്കുക. #{blue->none->b->നാലാം നിയമം }# സക്രാരിയിൽ ജീവിക്കുന്ന ഈശോയെപ്പറ്റി ചിന്തിക്കാതെയോ അവൻ്റെ അനുഗ്രഹങ്ങൾ യാചിക്കാതെയോ രാവിലെയോ ഉച്ചതിരിഞ്ഞോ വൈകിട്ടോ ഒരു ജോലിയും ആരംഭിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യരുത്. #{blue->none->b->അഞ്ചാം നിയമം }# ഉച്ച ഭക്ഷണത്തിനും വൈകുന്നേരത്തെ ഭക്ഷണത്തിനും മുമ്പും ശേഷവും, ഒരു നിമിഷം മുട്ടുകുത്തി പ്രാർത്ഥിക്കുക. പലരും മറന്നു പോകുന്ന ഈശോയെ അഭിവാദ്യം ചെയ്യാൻ ഈ സമയത്തെങ്കിലും മറക്കാതിരിക്കുക. #{blue->none->b->ആറാം നിയമം }# ദിവസത്തിൽ പല പ്രാവശ്യം സക്രാരിയിലേക്ക് സ്നേഹപൂർവമായ ഒരു ചിന്ത അയയ്ക്കുക. ഉദാഹരണത്തിന്, ക്ലോക്കിൽ മണി മുഴങ്ങുമ്പോൾ ദൈവസ്നേഹപ്രകരണങ്ങൾ ജപിക്കുക ശീലമാക്കുക. #{blue->none->b->ഏഴാം നിയമം }# ജോലിക്ക് പോകുന്ന സമയത്താണെങ്കിൽപ്പോലും, ദിവ്യകാരുണ്യ സന്നിധിയിൽ വിസീത്ത അനുദിനം നടത്തുന്നത് ശീലമാക്കുക, അപ്പോൾ മരണസമയത്ത് ഈശോയും നമ്മളെ സന്ദർശിക്കും. ദിവ്യകാരുണ്യ സന്നിധിയിലേക്ക് പതിവായി വിസീത്ത നടത്താൻ കഴിയുന്നില്ലെങ്കിൽ, ഉറങ്ങുന്നതിനു മുമ്പ് പരിശുദ്ധ കുർബാനയുടെ സന്നിധിയിലേക്ക് ഒരു ആത്മീയ സന്ദർശനം നടത്തുക. നമ്മളോടുള്ള വലിയ സ്നേഹം ഒന്നുകൊണ്ടുമാത്രം സക്രാരിയിൽ വസിക്കന്ന ഈശോയെ മനസ്സിൽ ധ്യാനിച്ച് ഒരു മിനിറ്റെങ്കിലും ആരാധനയിലായിരിക്കുക. . #{blue->none->b->എട്ടാം നിയമം }# നമ്മുടെ രാത്രി പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ സക്രാരിക്കു മുമ്പിൽ ആത്മാവിൽ സമർപ്പിക്കുക. ഈശോയോടു സഹായം അപേക്ഷിക്കുക; അവന്റെ സംരക്ഷണയുടെ കീഴിൽ, നമ്മുടെ മനസ്സാക്ഷിയെ താഴ്മയോടെ പരിശോധിക്കുക. പകൽ സമയത്ത് നമ്മൾ ചെയ്ത കാര്യങ്ങൾ നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവന്നത് ഈശോ തന്നെയാണെന്ന് ചിന്തിക്കുക. #{blue->none->b->ഒമ്പതാം നിയമം }# ഏറ്റവും പ്രധാനപ്പെട്ട നിയമമാണിത് ഇതിൽ നാലു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. 1. ഈശോയുടെ സക്രാരിക്കു മുമ്പിൽ പോയി (അരൂപിയിലെങ്കിലും) സ്വയം നമ്മളെത്തന്നെ സമർപ്പിക്കുക. 2. ദിവ്യകാരുണ്യ നിയമങ്ങിളിലെ ചോദ്യങ്ങളിലൊന്ന് വായിക്കുക. 3. ഒരു നിമിഷം അവ സാവധാനം ചിന്തിക്കുകയും ഫലങ്ങൾ കണ്ടെത്തുകയും ചെയ്യുക. 4. നമ്മുടെ ചിന്തകൾപോലും അറിയുന്ന ഈശോയെ ആത്മാവിന്റെ കണ്ണുകളാൽ നോക്കി പറയുക: "ഈശോയെ, എന്നെ കാണുകയും മനസ്സിലാക്കുകയും ചെയ്യണമേ. എന്റെ ആത്മാവിനോട് സംസാരിക്കേണമേ, കർത്താവേ, അരുൾ ചെയ്താലും , ദാസനിതാ ശ്രവക്കും." #{blue->none->b->പത്താം നിയമം}# പകൽ സമയത്ത്, നമുക്കു എന്തെങ്കിലും പരീക്ഷണമോ പ്രശ്‌നമോ വന്നാൽ, ഉടൻ തന്നെ സക്രാരിയിലേക്കു പോയി അത് ഈശോയോടു തുറന്നുപറയുക. വൈരുദ്ധ്യങ്ങളിൽ ഉടൻ തന്നെ അവനോട് സംസാരിക്കുക, ക്ഷമ നിലനിർത്താൻ അവനോടു ആവശ്യപ്പെടുക. നമ്മൾ തനിച്ചായിരിക്കുന്ന സന്ദർഭങ്ങളിൽ ഈശോയോടു കൂട്ടുകൂടാൻ അരൂപിയിൽ പോകുക. അവനെ പലപ്പോഴും, നാം അവന്റെ കൂടാരത്തിൽ ഉപേക്ഷിച്ചിരിക്കുന്നു. നമ്മുടെ ഒറ്റപ്പെടൽ അപ്പോൾ നമുക്കു വേദന കുറഞ്ഞതായി തോന്നും. #{blue->none->b->പതിനൊന്നാം നിയമം}# നമ്മുടെ ചിന്തകൾ കഴിയുന്നത്ര ഈശോയുടെ ദൃഷ്ടിയിൽ നിരന്തരം നിലനിർത്താൻ സ്വയം ശീലിക്കുക. "ഈശോയെ, നീ എന്റെ ആഗ്രഹങ്ങൾ അറിയുന്നു, കർത്താവേ, എന്റെ ആത്മാവിനെ സുഖപ്പെടുത്തേണമേ! കർത്താവേ, എന്നെ കാണണമേ! കർത്താവേ, എന്നെ സ്നേഹിക്കേണമേ" തുടങ്ങയ കൊച്ചു പ്രാർത്ഥനകൾ നമുക്കു ശീലമാക്കാം #{blue->none->b->പന്ത്രണ്ടാം നിയമം}# വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യം നമ്മുടെ ചിന്തകളിൽ നിന്നു നഷ്ടപ്പെടാതിരിക്കാൻ പരിശ്രമിക്കുക. ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ ആദ്യ ചിന്ത, ആദ്യ നോട്ടം എന്നിവ ഈശോയ്ക്കു നൽകുക. അവിടെ നടക്കുന്ന പ്രാർത്ഥനകൾ, ചടങ്ങുകൾ, പ്രസംഗങ്ങൾ എന്നിവയുടെ എല്ലാം കേന്ദ്രം ഈശോ ആയിരിക്കട്ടെ. ഈ ദിവ്യകാരുണ്യ നിയമങ്ങളുടെ സ്വീകരണത്തിലൂടെ ആത്മീയ പക്വതയിലേക്കു നമുക്കു വളർന്നുയരാം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Mirror/Mirror-2025-08-02-20:31:23.jpg
Keywords: ദിവ്യകാരുണ്യ