Contents
Displaying 24891-24900 of 24913 results.
Content:
25341
Category: 1
Sub Category:
Heading: യുഎസ് മെത്രാന്‍ സമിതി 32 ആഫ്രിക്കൻ രാജ്യങ്ങള്‍ക്കു നല്‍കിയത് 2.6 മില്യൺ ഡോളറിന്റെ സഹായം
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍മാരുടെ സോളിഡാരിറ്റി ഫണ്ട് വഴി 32 ആഫ്രിക്കൻ രാജ്യങ്ങള്‍ക്കായി ധനസഹായം. ദാരിദ്ര്യം ഏറെയുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ മേഖലകളിലായി 96 അജപാലന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായാണ് 2.6 മില്യൺ ഡോളർ നല്‍കിയതെന്ന് മെത്രാന്‍ സമിതി അറിയിച്ചു. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ സോളിഡാരിറ്റി ഫണ്ടിലേക്കുള്ള രാജ്യത്തെ കത്തോലിക്ക സമൂഹത്തിന്റെ സമ്മാനം സാർവത്രിക സഭയ്ക്കുള്ളിൽ ഐക്യത്തിന്റെ ആത്മാവ് നിലനിർത്താൻ സഹായിക്കുന്നുവെന്ന് സമിതി പ്രത്യാശ പ്രകടിപ്പിച്ചു. ആഫ്രിക്കയിലെ സഭയ്ക്കുള്ള സോളിഡാരിറ്റി ഫണ്ട് രാജ്യത്തെ കത്തോലിക്കർക്ക് ആത്മീയവും സാമൂഹികവുമായ ശുശ്രൂഷകൾ നിർവഹിക്കാൻ ഊര്‍ജ്ജം പകരുമെന്നു ആഫ്രിക്കയിലെ സഭയ്ക്കു വേണ്ടിയുള്ള ബിഷപ്പുമാരുടെ ഉപസമിതിയുടെ ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് സിങ്കുല പറഞ്ഞു. ആയിരക്കണക്കിന് ആഫ്രിക്കൻ വൈദികര്‍ അമേരിക്കൻ ഐക്യനാടുകളിലെ ഇടവകകളിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ആഫ്രിക്കൻ സഭ ആത്മീയ തലത്തില്‍ അമേരിക്കൻ സഭയ്ക്ക് ഉദാരമായി സംഭാവന നൽകുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് സിങ്കുല ചൂണ്ടിക്കാട്ടി. ദക്ഷിണ സുഡാനിൽ സമാധാന നിർമ്മാണം, സാംബിയയിൽ മതബോധന പരിശീലനം, മറ്റ് രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്ക് ധനസഹായം എന്നിവ നൽകി. രാജ്യത്തുടനീളമുള്ള രൂപതകളുടെ പിന്തുണയോടെ #iGiveCatholicTogether എന്ന ധനശേഖരണ പരിപാടിയിലൂടെയാണ് തുക സ്വരുകൂട്ടുന്നത്. 2023-ല്‍ നല്കിയ ധനസഹായത്തേക്കാള്‍ 500,000 ഡോളർ അധികമായി ഇത്തവണ നല്‍കിയിട്ടുണ്ട്. ഗ്രാന്റ് പദ്ധതികളില്‍ 28% വര്‍ദ്ധനവാണ് നല്‍കിയിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-25-12:04:22.jpg
Keywords: ആഫ്രിക്ക

25342
Category: 1
Sub Category:
Heading: വ്യക്തിപരമായ തര്‍ക്കത്തിന് വ്യാജ മതനിന്ദ കുറ്റം; അനീതിയ്ക്കു വീണ്ടും ഇരയായി പാക്ക് ക്രൈസ്തവ വിശ്വാസി
Content: ലാഹോർ: പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദ നിയമത്തിന്റെ മറവില്‍ അറുപത് വയസ്സുള്ള കത്തോലിക്ക വിശ്വാസി നേരിടുന്നത് കടുത്ത നീതി. വ്യക്തിപരമായ വൈരാഗ്യത്തിന്റെ മറവില്‍ ഇസ്ലാം മത വിശ്വാസി ഉന്നയിച്ച വ്യാജ ആരോപണത്തെ തുടര്‍ന്നാണ് ലാഹോറിൽ നിന്നുള്ള അമീർ ജോസഫ് പോള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അയൽപക്കത്തെ കടയുടമയായ മുനവർ അലിയാണ് വ്യാജ പരാതിയ്ക്കു പിന്നില്‍. തന്റെ കടയിലെ സംഭാഷണത്തിനിടെ അമീർ ജോസഫ് മുഹമ്മദിനെക്കുറിച്ച് അവഹേളനപരമായ പരാമർശങ്ങൾ നടത്തിയെന്നായിരിന്നു ആരോപണം. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണത്തിൽ മതപരമായ പരാമർശങ്ങളൊന്നുമില്ലെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മുനവർ അലി കേസ് ചമയുകയായിരിന്നുവെന്നാണ് പാക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. മനുഷ്യാവകാശ സംഘടനയായ ദി വോയ്‌സ് സൊസൈറ്റിയിലെ അഭിഭാഷക അനീക മരിയ ആന്റണിയുടെ നേതൃത്വത്തില്‍ അമീർ ജോസഫിന് വേണ്ടി നിയമ പോരാട്ടം നടത്തി വരുന്നുണ്ട്. സെന്റ് ഫ്രാൻസിസ് കത്തോലിക്ക ദേവാലയത്തിലെ വികാരി ഫാ. ഹെൻറി പോളിന്റെ സഹോദരനായ അമീർ സാധനങ്ങള്‍ വാങ്ങുന്നതിനായി കട സ്ഥിരമായി സന്ദർശിച്ചിരുന്നുവെന്നും ആരോപണം ഉന്നയിച്ച് മിനിറ്റുകൾക്കുള്ളിൽ, കടയുടമ പ്രാദേശിക മതനേതാക്കളെ അണിനിരത്തി വ്യാജ മതനിന്ദ കേസ് ഉയര്‍ത്തുകയാണെന്നാണ് വിവരം. അമീറിന്റെ വീടിനെയും കടയുടമയുടെ വസ്തുവിനെയും ബാധിക്കുന്ന മലിനജല പൈപ്പുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള ചെറിയ തർക്കമാണ് ആരോപണത്തിന് കാരണമെന്ന് ഇരു കക്ഷികളെയും പരിചയമുള്ള താമസക്കാർ വെളിപ്പെടുത്തിയിരിന്നു. ചെറിയ അയൽപക്ക അഭിപ്രായവ്യത്യാസം ജീവന് ഭീഷണിയായ ഒരു ആരോപണത്തിലേക്ക് നയിച്ചേക്കാമെന്നത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതായി അഡ്വ. അനീക പറഞ്ഞു. അമീറിന്റെ കുടുംബത്തിന് സമഗ്രമായ നിയമ, സാമൂഹിക, ധാർമ്മിക പിന്തുണ നൽകുമെന്നു വോയ്‌സ് സൊസൈറ്റി വ്യക്തമാക്കി. ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-25-13:44:20.jpg
Keywords: പാക്ക

25343
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയഞ്ചാം ദിവസം | സ്വാർത്ഥ ആഗ്രഹങ്ങൾ ഉപേക്ഷിക്കുക
Content: പിതാവേ... എന്‍റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ! (ലൂക്കാ 22 : 42) #{blue->none->b->ഇരുപത്തിയഞ്ചാം ചുവട്: സ്വാർത്ഥ ആഗ്രഹങ്ങൾ ഉപേക്ഷിക്കുക }# ചെറുപ്പം മുതൽത്തന്നെയുള്ള വിശുദ്ധ അൽഫോൻസാമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ദൈവത്തിനുവേണ്ടി മാത്രം ജീവിക്കുക എന്നതായിരുന്നു. വീട്ടുകാർ അവൾക്കായി ഒരു വിവാഹം ക്രമീകരിക്കാൻ ആഗ്രഹിച്ചപ്പോഴും അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് അറിയാമായിരുന്നിട്ടും അവൾ സന്യാസ ജീവിതം തിരഞ്ഞെടുത്തു. ദൈവത്തിന്റെ ഉന്നതമായ വിളിക്ക് അനുകൂലമായി അവൾ തന്റെ വ്യക്തിപരമായ സ്വപ്നങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു. സങ്കടത്തോടെയല്ല മറിച്ച് ഈശോയെ പ്രസാദിപ്പിക്കാനുള്ള തീവ്രമായ സ്നേഹവും ആഗ്രഹവും കൊണ്ടാണ് അവളുടെ ജീവിതം സ്വയ നിഗ്രഹണത്തിലൂടെ ദൈവത്തിനായി അർപ്പിച്ചത്. സ്വന്തം ആഗ്രഹങ്ങളല്ല ദൈവത്തിന്റെ ആഗ്രഹങ്ങളാൽ അവളുടെ ഹൃദയം നിറയാൻ കഴിയേണ്ടതിന് അൽഫോൻസാമ്മ സ്വാർത്ഥത, പ്രശസ്തി, ലൗകീക ആശ്വാസം എന്നിവ ഉപേക്ഷിച്ചു. യഥാർത്ഥ സ്വാതന്ത്ര്യം ദൈവഹിതത്തിനു മുമ്പിൽ കീഴടങ്ങലിലാണ് കണ്ടെത്തുന്നതെന്ന് അവളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സ്വാർത്ഥ ആഗ്രഹങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ, ദൈവത്തിന്റെ പദ്ധതി വികസിക്കുന്നതിന് നാം ഇടം നൽകുന്നു. "നിങ്ങളുടെ ഹൃദയത്തെ പിന്തുടരുക" എന്ന് പലപ്പോഴും പറയുന്ന ഒരു ലോകത്ത്, എന്തു വില നൽകേണ്ടി വന്നാലും ഈശോയുടെ ഹൃദയത്തെ പിന്തുടരാൻ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. #{blue->none->b->പ്രാർത്ഥന}# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ നമ്മുടെ ഇഷ്ടത്തേക്കാൾ ദൈവഹിതം തിരഞ്ഞെടുക്കുവാനും അല്ലെങ്കിൽ ദൈവഹിതം നമ്മുടെ ഇഷ്ടമാക്കി മാറ്റുവാനും ഞങ്ങളെ പരിശീലിപ്പിക്കണമേ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-25-16:13:17.jpg
Keywords: ഈശോയിലേക്കുള്ള അൽഫോൻ

25344
Category: 1
Sub Category:
Heading: യുവജന ജൂബിലിക്ക് റോമിൽ ഒത്തുകൂടാന്‍ അഞ്ചുലക്ഷം യുവജനങ്ങള്‍; റോമില്‍ വിപുലമായ ഒരുക്കങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന യുവജന ജൂബിലിക്ക് റോമിൽ ഒത്തുകൂടാന്‍ അഞ്ചുലക്ഷം യുവജനങ്ങള്‍ തയാറെടുക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളാണ് ഒത്തുചേരുന്നത്. 2025 ജൂബിലി വര്‍ഷത്തിലെ ഏറ്റവും വലിയ പരിപാടിയായാണ് യുവജന സംഗമത്തെ വിശേഷിപ്പിക്കുന്നത്. 2000-ൽ ലോക യുവജന ആഘോഷത്തിനായി ഉപയോഗിച്ചിരുന്ന വലിയ മൈതാനമായ ടോർ വെർഗറ്റയിലാണ് പ്രധാന സംഗമം നടക്കുന്നത്. ഇവിടെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. 146 രാജ്യങ്ങളിൽ നിന്നുള്ള യുവജന തീര്‍ത്ഥാടകര്‍ സംഗമത്തില്‍ പങ്കെടുക്കും. ഇതില്‍ 68% യൂറോപ്പിൽ നിന്നുള്ളവരാണ്. റോമില്‍ കനത്ത ചൂടായതിനാല്‍ 50 ലക്ഷം വെള്ളക്കുപ്പികൾ വിതരണം ചെയ്യുവാന്‍ ഒരുക്കികഴിഞ്ഞു. 2,660 കുടിവെള്ള സ്റ്റേഷനുകളുടെ ഒരുക്കം അവസാനഘട്ടത്തിലാണ്. 4,000 പോലീസുകാരും അഗ്നിശമനസേനാംഗങ്ങളുമാണ് സുരക്ഷാ ചുമതല നിര്‍വ്വഹിക്കുക. 2,760 പോർട്ടബിൾ ടോയ്ലറ്റുകൾ, 143 മെഡിക്കൽ പോസ്റ്റുകൾ, 43 ആംബുലൻസുകൾ, ഹെലികോപ്റ്റർ സേവനം എന്നിവ ക്രമീകരിക്കുന്നുണ്ട്. സ്കൂളുകളിലും പള്ളികളിലും മറ്റ് സ്ഥലങ്ങളിലുമായാണ് താമസ ക്രമീകരണം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഇരുപത്തിയൊൻപതാം തീയതി വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ഓഗസ്റ്റ് 2,3 തീയതികളിലാണ് പ്രധാന ആഘോഷം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-25-17:52:00.jpg
Keywords: യുവജന

25345
Category: 18
Sub Category:
Heading: കൃപനിറഞ്ഞ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഗർഭിണികളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതിന് ഓണ്‍ലൈന്‍ സെമിനാര്‍
Content: കൃപനിറഞ്ഞ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഗർഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിന് വേണ്ടി പ്രത്യേക ഓണ്‍ലൈന്‍ പ്രോഗ്രാമുമായി പാലക്കാട് രൂപത ഫാമിലി അപ്പോസ്റ്റലേറ്റ്. FRUITFUL FAMILY: A Post Cana Programme എന്ന പേരില്‍ ആരംഭിക്കുന്ന സെമിനാറിന് ഓഗസ്റ്റ് 8ന് തുടക്കമാകും. ഗർഭാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ശാരീരിക- മാനസിക-ആത്മീയ വശങ്ങളെക്കുറിച്ച് അവബോധം നൽകി ദൈവഹിതപ്രകാരം ജീവിക്കാനും ജീവൻ പകർന്നേകുന്നതിന്റെ ആനന്ദം നുകരാനും സഹായിക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം. അവരവരുടെ ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സെമിനാര്‍ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ പ്രോഗ്രാമിന്റെ ലിങ്ക് പങ്കെടുക്കുന്നവർക്ക് അതാത് ദിവസം ഉച്ചകഴിഞ്ഞ് അയച്ചു നൽകുന്നതാണ്. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. * Fr. Titto Kuttiyanikkal : 96127 49931 * Sr. Liswin : 9731656230 #{blue->none->b->FRUITFUL FAMILY: A Post Cana Programme | Schedule }# * 2025 August 8 - 8 - 2025 * 2025 September 12 - 9 - 2025 * 2025 October 3 - 10 - 2025 * 2025 November 7 - 11 - 2025 * 2025 December 5 - 12 - 2025
Image: /content_image/India/India-2025-07-25-18:48:03.jpg
Keywords: കുഞ്ഞുങ്ങ

25346
Category: 1
Sub Category:
Heading: ക്രൈസ്തവ വിദ്വേഷം പരത്താന്‍ 'ജനം ടിവി'യുടെ വ്യാജപ്രചരണം; വിമര്‍ശനവുമായി സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Content: കൊച്ചി: സൗമ്യ വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിദ്വേഷം വളർത്തുന്ന വിധത്തില്‍ സംഘപരിവാര്‍ മാധ്യമമായ 'ജനം ടിവി' നടത്തുന്ന വ്യാജ പ്രചരണത്തെ അപലപിച്ച് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. ഗോവിന്ദ ചാമിയുടെ പേര് ചാർളി തോമസ് എന്നു നല്‍കി വാര്‍ത്ത റിപ്പോര്‍ട്ടുകളില്‍ വ്യാജ പ്രചരണം നടത്തുന്ന ചാനലിന്റെ വര്‍ഗ്ഗീയമുഖം ചൂണ്ടിക്കാട്ടിയാണ് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. #{blue->none->b->മീഡിയ കമ്മീഷന്‍ കുറിപ്പ്: }# പോലീസ് റെക്കോർഡുകളിലും സകലമാന മാധ്യമങ്ങൾക്കും സൗമ്യ വധക്കേസ് പ്രതി കൊടുംകുറ്റവാളി ഗോവിന്ദ ചാമിയാണ്, എന്നാൽ ജനം ടിവിക്കു മാത്രം അയാൾ ചാർളി തോമസാണ്. സൗമ്യക്കേസിൽ പിടിയിലായപ്പോൾ ഇയാൾ പോലീസിനോടു പറഞ്ഞ പേരാണ് ചാർലി തോമസ് എന്നത്. പോലീസ് പിടിക്കുമ്പോൾ പേര് മാറ്റി പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് എന്നിങ്ങനെ പല പേരുകളും വിവിധ കേസുകളിൽ ഇയാൾ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ആദ്യം പോലീസ് രേഖപ്പെടുത്തിയപ്രകാരം ചില മാധ്യമങ്ങളിലും ആദ്യം ചാർലി തോമസ് എന്ന പേരാണ് വന്നത്.

എന്നാൽ, പിന്നീട് പോലീസ് നടത്തിയ കൂടുതൽ അന്വേഷണത്തിൽ ഇയാളുടെ പേര് ഗോവിന്ദച്ചാമി എന്നാണെന്നു കണ്ടെത്തി. ഇതോടെ മാധ്യമങ്ങൾ ആ പേര് ഉപയോഗിച്ചു തുടങ്ങി. സുപ്രീം കോടതി വിധി രേഖകളിൽ ഗോവിന്ദസ്വാമി എന്നാണ് ഇയാളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുനടന്ന നിരവധി മാധ്യമചർച്ചകളിൽ ഇത് കള്ള പ്രചാരണമാണെന്നു തെളിഞ്ഞതുമാണ്. ഏതായാലും, ജനം ടി വി യുടെ മഹത്തായ മാധ്യമ ധർമ്മം അസ്സലായി. തങ്ങളുടെ അനുഭാവികൾക്കിടയിൽ ക്രൈസ്തവ വിദ്വേഷം വളർത്താനും മതപരിവർത്തണമെന്ന ദുരാരോപണം ഒരിക്കൽക്കൂടി ആവർത്തിച്ചുറപ്പിക്കാനും കിട്ടിയ അവസരം മുതലാക്കുകയാണെന്നത് മനസ്സിലാകുന്നുണ്ട്.
Image: /content_image/News/News-2025-07-25-19:51:31.jpg
Keywords: സംഘ,ആര്‍എസ്‌എസ്

25347
Category: 1
Sub Category:
Heading: കോംഗോയിലെ കത്തോലിക്ക ദേവാലയത്തില്‍ വിമതരുടെ ആക്രമണം: തിരുവോസ്തി നശിപ്പിച്ചു
Content: ബ്രസ്സാവില്ല: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ബുനിയയിലെ സെന്റ് ജോൺ ക്യാപിസ്ട്രാൻ ദേവാലയത്തില്‍ വിമതസേന നടത്തിയ ആക്രമണത്തില്‍ പരിപാവനമായ തിരുവോസ്തി നശിപ്പിച്ചു. കഴിഞ്ഞ ജൂലൈ 21നു ഇതുറി പ്രവിശ്യയിലെ ലോപ്പാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കോഡെകോ (CODECO) എന്ന സായുധ സംഘത്തിലെ അംഗങ്ങൾ ദേവാലയം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും തിരുവോസ്തി നശിപ്പിക്കുകയുമായിരിന്നു. സക്രാരി തകര്‍ത്ത അക്രമികള്‍ തിരുവോസ്തി നിലത്ത് ഇട്ടു നശിപ്പിക്കുവാനാണ് ശ്രമിച്ചത്. ദേവാലയത്തിലെ വിവിധ വിശുദ്ധ വസ്തുക്കളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളായ ലോപ, നിസി എന്നിവിടങ്ങളിൽ നടന്ന വ്യാപകമായ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് 21 പേർ മരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട ഇടവകയുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണസമയത്ത് കോംഗോയുടെ സൈന്യവും (FARDC), യു.എൻ. സൈനിക വിഭാഗമായ മോനുസ്‌കോയും (MONUSCO) സമീപത്തുണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനായില്ല. ബൂനിയ നഗരത്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ അധികാരികള്‍ ഇടപെടല്‍ നടത്തണമെന്ന് സഭാനേതൃത്വം ആവശ്യപ്പെട്ടു. കത്തോലിക്കാ സഭ എതിരാളിയല്ല, മറിച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പങ്കാളിയാണെന്നു സഭാനേതൃത്വം പ്രസ്താവിച്ചു. എല്ലാ സായുധ ഗ്രൂപ്പുകളും ഹിംസ അവസാനിപ്പിച്ച് സമാധാനപരമായ ചർച്ചകൾക്ക് തയ്യാറാകണമെന്നു സഭ അഭ്യര്‍ത്ഥിച്ചു. തിരുവോസ്തി നശിപ്പിക്കപ്പെട്ട നീചമായ ആക്രമണത്തിനെതിരെ നടപടി വേണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-25-22:47:10.jpg
Keywords: കോംഗോ

25348
Category: 18
Sub Category:
Heading: ലഹരിവിരുദ്ധ പ്രവർത്തന അവാർഡ് മാനന്തവാടി രൂപതയ്ക്ക്
Content: മാനന്തവാടി: കെസിബിസി മദ്യവിരുദ്ധ സംസ്ഥാന സമിതി ഏർപ്പെടുത്തിയ മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ രൂപതയ്ക്കുള്ള അവാർഡ് മാനന്തവാടി രൂപത കരസ്ഥമാക്കി. കേരളത്തിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ രൂപതകളിൽ നിന്നാണ് മാനന്തവാടി തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം പാസ്റ്ററൽ ഓറിയന്റേഷന്‍ സെൻ്ററിൽ നടന്ന മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അവാർഡ് കൈമാറി. സംസ്ഥാന നേതാക്കൾ, രൂപതയിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2025-07-26-09:32:31.jpg
Keywords: മാനന്തവാടി

25349
Category: 18
Sub Category:
Heading: കാനൻ ലോ സൊസൈറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
Content: കാഞ്ഞിരപ്പള്ളി: ഓറിയന്‍റല്‍ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ 35-ാമത് വാർഷിക സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി റവ. ഡോ. ജോർജ് തെക്കേക്കര, സെക്രട്ടറിയായി റവ. ഡോ. സെബാസ്റ്റ്യൻ പയ്യപ്പിള്ളി സിഎംഐ, വൈസ് പ്രസിഡന്റായി ഡോ. സിസ്റ്റർ ഡെൽന എംഎസ്എംഐ, ട്രഷററായി ഫാ. വർഗീസ് ചാമക്കാലായിൽ എന്നിവരെ തെരഞ്ഞെടുത്തു. അലക് വേലാച്ചേരിൽ, റവ. ഡോ. ജെയിംസ് പാമ്പാറ സിഎംഐ, സിസ്റ്റർ റോസ്‌മിൻ എസ്എച്ച് എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. അമൽജ്യോതി കോളജിൽ സംഘടിപ്പിച്ച സമ്മേളനത്തില്‍ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, അമൽ ജ്യോതി ഡയറക്ടർ റവ. ഡോ. റോയ് പഴയപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-07-26-09:45:52.jpg
Keywords: കാനന്‍

25350
Category: 1
Sub Category:
Heading: ഈജിപ്തില്‍ പുരാതന ക്രൈസ്തവ ദേവാലയങ്ങളും അവശിഷ്ട്ടങ്ങളും കണ്ടെത്തി
Content: ഖർഗ ഒയാസിസ്: ഈജിപ്തിലെ ഖർഗ ഒയാസിസില്‍ റോമൻ കാലഘട്ടത്തില്‍ നിലനിനിന്നിരിന്ന പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളും കെട്ടിടങ്ങളും ഈജിപ്ഷ്യൻ ഗവേഷകർ കണ്ടെത്തി. ന്യൂ വാലി ഗവർണറേറ്റിലെ ഐൻ അൽ-ഖറാബിൽ നടത്തിയ ഉദ്ഖനനത്തിലാണ് ഇവ കണ്ടെത്തിയത്. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലുള്ള ദേവാലയങ്ങളാണെന്നാണ് അനുമാനം. ആദ്യകാലഘട്ടത്തില്‍ തന്നെ ക്രൈസ്തവ വിശ്വാസത്തിലേക്ക് അനേകര്‍ പരിവർത്തനം നടത്തിയിരിന്നുവെന്ന് തെളിയിക്കുന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഗവേഷകരുടെ കണ്ടെത്തല്‍. രാജ്യത്തെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസിന്റെ കീഴിലുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരിന്നു ഉദ്ഖനനം. രണ്ട് പുരാതന പള്ളികൾ, ഭവനങ്ങള്‍, സെമിത്തേരികൾ, മൺപാത്രങ്ങൾ, എന്നിവയുൾപ്പെടെ നിരവധി അവശിഷ്ടങ്ങൾ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പ്രാകൃത വിശ്വാസങ്ങളില്‍ അടിമകളായവര്‍ ആദ്യകാലത്ത് തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ചേക്കേറിയതിന്റെ ശേഷിപ്പുകളായാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നടന്ന ഉദ്ഖനനത്തില്‍ കണ്ടെത്തിയ - യേശുക്രിസ്തു രോഗികളെ സുഖപ്പെടുത്തുന്നതായി ചിത്രീകരിക്കുന്ന അപൂർവ ചുവർചിത്രം, ക്രിസ്ത്യൻ പ്രബോധനങ്ങളെ ആദിമ വിശ്വാസികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെയും ആദ്യകാല ബൈസന്റൈൻ, ഗ്രീക്ക് ക്രിസ്ത്യൻ പാരമ്പര്യങ്ങളുടെ വിശാലമായ കലാപരമായ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് പള്ളികളിൽ ആദ്യത്തേതു ബസിലിക്ക ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ കൽ അടിത്തറകൾ, മധ്യ ഹാൾ, ചതുരാകൃതിയിലുള്ള തൂണുകൾ പിന്തുണയ്ക്കുന്ന രണ്ട് വശങ്ങളിലെ ഇടനാഴികൾ എന്നിവ ഉൾപ്പെടുന്നു. രണ്ടാമത്തെ പള്ളി ചെറുതും ചതുരാകൃതിയിലുള്ളതുമാണ്. ഉൾഭാഗത്തെ ചുവരുകളുടെ ഭാഗങ്ങളിൽ ഇപ്പോഴും കോപ്റ്റിക് ലിഖിതങ്ങൾ ഉണ്ട്, ഈജിപ്തിന്റെ ആദ്യകാല ക്രിസ്ത്യൻ കാലഘട്ടത്തിലെ പ്രാധാന്യം സ്ഥിരീകരിക്കുന്നതാണ് ലിഖിതം. ഈജിപ്തിന്റെ വിശ്വാസ ചരിത്രത്തിന്റെ സമ്പന്നതയുടെ "ശ്രദ്ധേയമായ സാക്ഷ്യം" എന്നാണ് ഉദ്ഖനനത്തെ ടൂറിസം പുരാവസ്തു മന്ത്രി ഷെരീഫ് ഫാത്തി വിശേഷിപ്പിച്ചത്.
Image: /content_image/News/News-2025-07-26-12:17:05.jpg
Keywords: ഈജി