Contents

Displaying 24901-24910 of 24912 results.
Content: 25351
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയാറാം ദിവസം | ഈശോയെ മാത്രം അന്വേഷിക്കുക
Content: സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല. (സങ്കീ 73 : 25) #{blue->none->b->ഇരുപത്തിയാറാം ചുവട്: ഈശോയെ മാത്രം അന്വേഷിക്കുക }# വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിൽ ഈശോയെ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. അവൾ ആശ്വാസമോ സ്തുതിയോ ലൗകിക വിജയമോ തേടിയില്ല. ഈശോ മാത്രം അവളുടെ ഹൃദയത്തെ ആകർഷിച്ചു, ഓരോ സഹനവും അവനെ കൂടുതൽ ശുദ്ധമായി സ്നേഹിക്കാനുള്ള അവസരമായി അവൾ കണക്കാക്കി. ദൈവത്തെ ആസ്വദിച്ച ഒരു ആത്മാവിൻ്റെ സംതൃപ്തി അവളുടെ രചനകൾ വെളിപ്പെടുത്തുന്നു. അൽഫോൻസാമ്മ ഇപ്രകാരം എഴുതിയിരിക്കുന്നു: "എനിക്ക് എന്റെ ഈശോയെ മാത്രം മതി; മറ്റൊന്നും എനിക്ക് വേണ്ട . പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയെ , ലോക സന്തോഷങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമെ എന്നതാണ് എന്റെ നിരന്തരമായ പ്രാര്‍ത്ഥന." ലോകത്തിന് നൽകാൻ കഴിയുന്ന എന്തിനേക്കാളും ഈശോയെ കൂടുതൽ സംതൃപ്തനായി കണ്ടെത്തി. അവളുടെ രോഗത്തിലും, ഇരുണ്ട രാത്രികളിലെ, ഒറ്റപ്പെടലിലും, അവൾ ഇപ്പോഴും പറഞ്ഞു, " എനിക്ക് ഈശോയെ മാത്രം മതി." ഈ ആഗ്രഹം ലോകത്തിൽ നിന്നുള്ള ഒരു ഒളിച്ചോച്ചോട്ടമായിരുന്നില്ല മറിച്ച് എല്ലാ സന്തോഷത്തിന്റെയും ഉറവിടമായവനുമായുള്ള ഈശോയുമായുള്ള അവളുടെ ആഴത്തിലുള്ള ഐക്യമായിരുന്നു. ആത്മാവ് വിശ്രമം കണ്ടെത്തേണ്ടത് വസ്തുക്കളിലല്ല, മറിച്ച് ഈശോ വ്യക്തിത്വത്തിലാണെന്ന് അൽഫോൻസാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഏകാഗ്രതയോടെ ഈശോയെ അനുധാവനം ചെയ്യാൻ അൽഫോൻസാമ്മ നമുക്കു മാതൃകയും പ്രചോദനവുമാണ്. എല്ലാറ്റിനുമുപരിയായി നാം ഈശോയെ അന്വേഷിക്കുമ്പോൾ, കഷ്ടപ്പാടിലും നമുക്ക് ശാശ്വതമായ സമാധാനം ലഭിക്കും. അങ്ങനെ നമുക്ക് യഥാർത്ഥത്തിൽ നമ്മളെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്ന ഈശോയാൽ നിറയാൻ കഴിയും. #{blue->none->b->പ്രാർത്ഥന}# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ നിന്നെ മാത്രം തേടുവാനും അതുവഴി എൻ്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുവാനും എന്നെ പരിശീലിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SeasonalReflections/SeasonalReflections-2025-07-26-17:59:04.jpg
Keywords: ഈശോയിലേക്കുള്ള അൽഫോൻ
Content: 25352
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
Content: മറഞ്ഞിരിക്കുന്ന ദീപം, വിത്തു മുളച്ചുവരുന്നതിന്റെ ഉപമ, വിവിധ ഉപമകള്‍ എന്നീ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, തെര്‍ത്തുല്യന്‍, അംബ്രോസ്, മഹാനായ വിശുദ്ധ ഗ്രിഗറി, വിശുദ്ധ ആഗസ്തീനോസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: മറഞ്ഞിരിക്കുന്ന ദീപം - മര്‍ക്കോസ് 4,21-25 }# (ലൂക്കാ 8:16-18) 21 അവന്‍ അവരോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്‍മേല്‍ വയ്ക്കാനല്ലേ? 22 വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. 23 കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അവന്‍ പറഞ്ഞു: 24 നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. 25 ഉള്ളവനു നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. *************************************************************** ➤ #{red->none->b-> അലക്‌സാണ്ട്രിയായിലെ ക്ലെമന്റ്: }# നിത്യേന ഉപയോഗിക്കപ്പെടുന്ന കിണറ്റിലെ വെള്ളം കൂടുതല്‍ ശുദ്ധമായിരിക്കും. ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന കിണര്‍ മാലിന്യത്തിന്റെ ഉറവിടമായിത്തീരും. ഉപയോഗിക്കുംതോറും ലോഹത്തിന് തിളക്കമേറും. ഉപയോഗിക്കാതിരുന്നാല്‍ തുരുമ്പെടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ അദ്ധ്വാനക്ഷമത (സ്ഥിരോപയോഗം) ആത്മാവിനും ശരീരത്തിനും സുസ്ഥിതി നല്‍കും. ''വിളക്കുകൊളുത്തി ആരും പാത്രംകൊണ്ട് മൂടാറില്ല. മറിച്ച് എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നതിനായി പീഠത്തിന്‍മേലത്രെ വയ്ക്കുന്നത്'' (മത്താ 5,15; മര്‍ക്കോ 4,21; ലൂക്കാ 8,16). കേള്‍വിക്കാരെ ജ്ഞാനികളാക്കാനല്ലെങ്കില്‍ ജ്ഞാനത്തിന്റെ ഉപയോഗംതന്നെ എന്താണ്? (Stromateis 1.1). ➤ #{red->none->b-> തെര്‍ത്തുല്യന്‍: }# എന്തുകൊണ്ടാണ് കര്‍ത്താവ് നമ്മെ ലോകത്തിന്റെ പ്രകാശമെന്ന് വിളിച്ചത്? എന്തുകൊണ്ടാണ് അവിടുന്ന് നമ്മെ മലമുകളിലെ നഗരത്തോടുപമിച്ചത്? (മത്താ 5,14). അന്ധകാരത്തില്‍ പ്രകാശിക്കുന്നതിനും വീണു പോയവര്‍ക്ക് അത്താണിയായി ഉയര്‍ന്നു നില്‍ക്കുന്നതിനും നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണിത്. ദീപം നിങ്ങള്‍ പാത്രത്തിനടിയില്‍ മറച്ചുവച്ചാല്‍ (മത്താ 5,15; ലൂക്കാ 8,16; 11,13) നിങ്ങള്‍തന്നെ അന്ധകാരത്തിലാണ്ടുപോകും. മറ്റുള്ളവര്‍ നിങ്ങളുടെമേല്‍ തട്ടിമറിഞ്ഞുവീഴും. ലോകത്തെ പ്രകാശിപ്പിക്കാന്‍ ഇപ്രകാരം ചെയ്യുവിന്‍; നിങ്ങളുടെ വിശ്വാസം സല്‍പ്രവൃത്തികള്‍ പുറപ്പെടുവിക്കട്ടെ. ദൈവികപ്രകാശത്തിന്റെ പ്രതിഫലനമായിരിക്കുക. നന്മയ്ക്ക് അന്ധകാരവുമായി കൂട്ടുകെട്ടില്ല. അത് വെളിച്ചത്തുവരുന്നതില്‍ ആനന്ദിക്കുന്നു (യോഹ 3,21). വിവിധ ദിശകളില്‍നിന്ന് തന്റെമേല്‍ പതിക്കുന്ന വീക്ഷണങ്ങളില്‍ അത് സന്തോഷിക്കുന്നു. ക്രിസ്തീയ മിതത്വം മിതത്വമായിരിക്കുന്നതിനോടൊപ്പം മിതത്വമായി അറിയപ്പെടുന്നതിനും ആഗ്രഹിക്കുന്നു (On the Apparel of Women 2.13). ♦️ #{blue->none->b-> വചനഭാഗം: വിത്തു മുളച്ചുവരുന്നതിന്റെ ഉപമ - മര്‍ക്കോസ് 4,26-29 }# 26 അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശം. 27 അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു. 28 ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. 29 ധാന്യം വിളയുമ്പോള്‍ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവന്‍ അരിവാള്‍ വയ്ക്കുന്നു. *************************************************************** ➤ #{red->none->b-> അംബ്രോസ്: }# മനുഷ്യാ, നീ ഉറങ്ങുമ്പോള്‍, നീയറിയാതെതന്നെ, ഭൂമി അതിന്റെ ഫലം പുറപ്പെടുവിക്കുന്നു (Six Days of Creation 3). ➤ #{red->none->b-> തെര്‍ത്തുല്യന്‍: }# സൃഷ്ടക്രമം ഫലപൂര്‍ണ്ണതയിലെത്തുന്നത് പടിപടിയായാണ്. ആദ്യമുള്ളത് ധാന്യമണിയാണ്. അതില്‍നിന്നു മുള പൊട്ടുന്നു. അത് തൈച്ചെടിയായി മാറുന്നു. ചില്ലകളും ഇലകളും കൂടിവരുന്നതോടെ അത് ചെടി(മരം)ആയിത്തീരുന്നു. അതില്‍ കതിര്‍പ്പുകള്‍ ഉണ്ടാകുന്നു. കതിര്‍പ്പിലാണ് പൂക്കള്‍ വിടരുന്നത്. പൂവില്‍നിന്നു ഫലം പുറത്തുവരുന്നു. അതുതന്നെയും ആകൃതിയുറയ്ക്കാത്ത ഇളംകായായിത്തുടങ്ങി, സ്വാഭാവിക വളര്‍ച്ചയുടെ പാത പിന്തുടര്‍ന്ന് അല്‍പാല്‍പ്പം പാകമായി, സ്വാദിഷ്ടവും മാംസളവുമായിത്തീരുന്നു (മര്‍ക്കോ 4,28). ചരിത്രത്തില്‍ ധര്‍മ്മനീതി വികസിച്ചുവന്നതും ഇങ്ങനെതന്നെ. നമുക്കുചുറ്റും അനുഭവവേദ്യമായിരിക്കുന്ന നീതി അധിഷ്ഠിതമായിരിക്കുന്നത് പരിശുദ്ധനായ ദൈവത്തില്‍ത്തന്നെയാണ്. അവിടുത്തെ നീതി പ്രാരംഭഘട്ടത്തില്‍ പ്രത്യക്ഷമായത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വികാസം പ്രാപിക്കാത്ത, എന്നാല്‍ സ്വാഭാവികമായ ഒരവബോധത്തിലാണ്. നിയമത്തിലൂടെയും പ്രവാചകരിലൂടെയും അത് ബാല്യത്തിലേക്കു വികസിച്ചു. അവസാനം, സുവിശേഷത്തിലൂടെ ദൈവത്തിന്റെ നീതി ആള്‍രൂപത്തില്‍ യൗവനത്തിലെത്തി. ഇപ്പോള്‍ ആശ്വാസപ്രദന്‍ വഴി നീതി അതിന്റെ പക്വതയില്‍ വെളിപ്പെട്ടിരിക്കുന്നു (On The Veiling of the Virgins 1). ➤ #{red->none->b->മഹാനായ ഗ്രിഗറി: }# 'ആദ്യം മുളയ്ക്കുന്ന ഇല' നന്മയുടെ മൃദുവായ തുടക്കത്തെ സൂചിപ്പി ക്കുന്നു. ഉള്ളില്‍ ജന്മമെടുക്കുന്ന പുണ്യം സല്‍ പ്രവൃത്തികളിലേക്കെത്തുമ്പോള്‍ ഈ ഇല ദൃഢത പ്രാപിച്ചുവെന്ന് കണക്കുകൂട്ടാം. ധാന്യം പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത് വിളഞ്ഞ കതിരിലാണ്; അതായത് പുണ്യം പൂര്‍ണ്ണമായും പ്രകടമാക്കുന്ന ഘട്ടത്തിലാണ് (Homilies on Ezekiel 15). ♦️ #{blue->none->b-> വചനഭാഗം: വിവിധ ഉപമകള്‍ - മര്‍ക്കോസ് 4,30-34 }#(മത്താ 13,31-35) (ലൂക്കാ 13,18-19) 30 അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട് അതിനെ വിശദീകരിക്കും? 31 അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്. 32 എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു. 33 അവര്‍ക്കു മനസ്‌സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു. 34 ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്‍മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചുകൊടുത്തിരുന്നു. *************************************************************** ➤ #{red->none->b->ഒരിജന്‍: }# സാദൃശ്യവും ഉപമയും തമ്മില്‍ വ്യത്യാസമുണ്ട്. എന്തെന്നാല്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇങ്ങനെ കാണുന്നു: ''ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും. അതിനെ എന്തിനോടുപമിക്കും'' (മര്‍ക്കോ 4,30). താരതമ്യവും ഉപമയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. താരതമ്യം അഥവാ സാദൃശ്യം പൊതുവിലുള്ളതും ഉപമ പ്രത്യേകവുമാണ്. സാദൃശ്യം എന്ന ജനുസ്സില്‍പ്പെടുന്ന ഒരു തനതായ രൂപഭേദമാണ് ഉപമ (Commentary on Matthew 10:4). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: }# സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വചനം കടുകിനെപ്പോലെ മൂര്‍ച്ചയും (ചവര്‍പ്പും) രൂക്ഷതയുമുള്ളതാണ്. അത് അഗ്നിരസത്തെ (പിത്തരസത്തെ) - (ക്രോധത്തെ) അമര്‍ത്തുകയും നീര്‍വീക്കത്തെ (അഹങ്കാരത്തെ) നിരോധിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ യഥാര്‍ത്ഥ ജീവനും നിത്യതയ്ക്കുള്ള അവകാശവും ഉറവയെടുക്കുന്നത് ഈ വചനത്തില്‍നിന്നാണ്. വചനത്തിന്റെ വളര്‍ച്ച അത്ഭുതകരമായിരുന്നു. അതില്‍നിന്നും മുളയെടുത്ത മരം (അതായത്, ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന സഭ) എങ്ങും നിറഞ്ഞുനില്‍ക്കുന്നു. ആകാശത്തിലെ പക്ഷികള്‍ (അതായത്, മാലാഖമാര്‍, ഉന്നതരായ ആത്മാക്കള്‍) അതിന്റെ ശാഖകളില്‍ വാസമുറപ്പിച്ചു (Fragments from the Catena of Nicetas, Bishop of Heraclea 4). ➤ #{red->none->b->അംബ്രോസ്: }# ഈ വിത്ത് സവിശേഷതകളോ വലിയ മൂല്യമോ ഉള്ളതല്ല. എങ്കിലും ഒടിക്കപ്പെടുകയോ നുറുക്കപ്പെടുകയോ പൊട്ടിക്കപ്പെടുകയോ ചെയ്യുമ്പോള്‍ തന്റെ ശക്തി വെളിപ്പെടുന്നു. വിശ്വാസവും ഒറ്റനോട്ടത്തില്‍ സവിശേഷതകളുള്ളതായി കാണപ്പെടുന്നില്ല. എന്നാല്‍ ശത്രുക്കള്‍ അതിനെ തകര്‍ക്കാനാരംഭിക്കുമ്പോള്‍ അത് ശക്തി തെളിയിക്കുകയും വിശ്വാസത്തെക്കുറിച്ച് ശ്രവിക്കുകയോ വായിക്കുകയോ ചെയ്യുന്നവരെയെല്ലാം അതിന്റെ പരിമളംകൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. നമ്മുടെ രക്തസാക്ഷികളായ ഫെലിക്‌സ്, നാബോര്‍, വിക്ടര്‍ എന്നിവര്‍ വിശ്വാസത്തിന്റെ പരിമളം നിറഞ്ഞവരായിരുന്നു. എങ്കിലും അവര്‍ അറിയപ്പെട്ടവരായിരുന്നില്ല. പീഡനങ്ങള്‍ വന്നപ്പോള്‍ അവര്‍ ആയുധമുപേക്ഷിക്കുകയും വാളിന് കഴുത്തു കുനിച്ചുകൊടുക്കുകയും ചെയ്തു. അതുവഴി തങ്ങളുടെ രക്തസാക്ഷിത്വത്തിന്റെ കൃപാവരം അവര്‍ ഭൂമിയുടെ നാനാദിക്കുകളിലേക്കും പ്രസരിപ്പിച്ചു. കടുകുമണി കര്‍ത്താവുതന്നെയാണ്. അവന്‍ ക്ഷതമേല്‍ക്കാത്തവനായിരുന്നു. എന്നാല്‍ ആരും അവനെ കാര്യമായെടുത്തില്ല; കടുകുമണിയുടെ കാര്യത്തിലെന്നപോലെ. എന്നാല്‍ അവിടുന്ന് നുറുക്കപ്പെടാന്‍ തിരുമനസ്സായി. അത് ''ഞങ്ങള്‍ ദൈവത്തിന് മിശിഹായുടെ പരിമളമാണ്'' എന്ന് നമ്മള്‍ പറയുന്നതിനുവേണ്ടിയായിരുന്നു (Exposition on the Gospel of Luke 7.178-79). ➤ #{red->none->b->ആഗസ്തീനോസ്: }# നമ്മുടെ അമ്മയുടെ (സഭയുടെ) സാര്‍വത്രികത, അവളുടെ മക്കളല്ലാത്തവര്‍ അവളെ ആക്രമിക്കുമ്പോഴും നമുക്കു തൊട്ടറിയാനാകുന്നു. ആഫ്രിക്കയിലുള്ള ആരാധകരുടെ ഈ കൊച്ചുസമൂഹമാകുന്ന ശാഖ ലോകം മുഴുവന്‍ ശാഖ വിരിച്ചിരിക്കുന്ന ആ വന്‍മരത്തില്‍നിന്ന് വേറിട്ടാണ് സ്ഥിതിചെയ്യുന്നതെന്നത് വാസ്തവമാണ്. എങ്കിലും അവള്‍ സ്‌നേഹത്തില്‍ അവരോടൊപ്പം പ്രവര്‍ത്തനനിരതയാണ്. ഇത് അവര്‍ വേരിലേക്കു മടങ്ങുന്നതിനാണ്. വേരിനെകൂടാതെ അവര്‍ക്ക് യഥാര്‍ത്ഥ ജീവന്‍ ഉണ്ടായിരിക്കുകയില്ല (Letter 32). ➤ #{red->none->b->പീറ്റര്‍ ക്രിസോലോഗസ്: }# ഈ കടുകുമണിയെ നമ്മുടെ ഉള്ളില്‍ വിതയ്ക്കുകയും ആകാശത്തോളം ഉയര്‍ന്ന ജ്ഞാനത്തിന്റെ ഒരു മഹാവൃക്ഷമായി വളരാന്‍ അതിനെ അനുവദിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അത് അറിവിന്റെ ചില്ലകള്‍ വീശുകയും അതിന്റെ ഫലത്തിന്റെ ചവര്‍പ്പ് നമ്മുടെ അധരങ്ങളെ പൊള്ളിക്കുകയും അതിന്റെ അഗ്നിമയമായ അകക്കാമ്പ് നമ്മുടെ ഉള്ളില്‍ ഒരു തീപ്പൊരി ജ്വലിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ എരിയിക്കുകയും അതിന്റെ രുചി നമ്മുടെ മടുപ്പിനെ-നിരുന്മേഷത്തെ - അകറ്റുകയും ചെയ്യും. അതെ, കടുകുമണി തീര്‍ച്ചയായും ദൈവരാജ്യത്തിന്റെ ഒരു പ്രതിരൂപമാണ്. മിശിഹായാണ് ഈ സ്വര്‍ഗരാജ്യം. കന്യകയുടെ ഉദരമാകുന്ന തോട്ടത്തില്‍ ഒരു കടുകുമണിക്കു സദൃശം വിതയ്ക്കപ്പെട്ട അവന്‍ കുരിശുമരമായി വളര്‍ന്ന് ലോകത്തിനു കുറുകെ കൈകള്‍ വിരിച്ചു. പീഡാസഹനത്തിന്റെ ഉരലില്‍ പൊടിക്കപ്പെട്ട ആ ഫലം അതുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജീവനുള്ള എല്ലാറ്റിനെയും കേടുകൂടാതെ സംരക്ഷിക്കുകയും സ്വാദു പകരുകയും ചെയ്യുന്ന സുഗന്ധവ്യഞ്ജനക്കൂട്ടായി ത്തീരുകയും ചെയ്തിരിക്കുന്നു. കടുകുമണി അതേപടി ഇരുന്നാല്‍ അതിന്റെ ഗുണവിശേഷങ്ങള്‍ (നിര്‍ജീവമായിരിക്കും) നിദ്രാവസ്ഥയിലായിരിക്കും. എന്നാല്‍ നുറുക്കപ്പെടുകയോ പൊടിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അവ പ്രത്യക്ഷമായിത്തുടങ്ങും. മിശിഹായും അങ്ങനെതന്നെ. തന്റെ ശരീരം നുറുക്കപ്പെടാന്‍ അവന്‍ തിരുമനസ്സായി. അതുവഴി തന്റെ ശക്തി വെളിപ്പെടുത്താന്‍ അവന്‍ അഭിലഷിച്ചു. നാമെല്ലാവരെയും തന്നില്‍ വീണ്ടെടുക്കാന്‍ മിശിഹാ ദൈവരാജ്യമാകുന്ന കടുകുമണി സ്വീകരിച്ചു. തന്റെ വനികയില്‍, തന്റെ സഭയാകുന്ന വധുവില്‍, അവന്‍ അതു വിതച്ചു. സഭ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന തോട്ടമാണ്. സുവിശേഷത്തിന്റെ കലപ്പയാല്‍ ഉഴുതുമറിക്കപ്പെട്ട്, പ്രബോധനത്തിന്റെയും ശിക്ഷണത്തിന്റെയും കമ്പുകളാല്‍ വേലികെട്ടിത്തിരിക്കപ്പെട്ട്, ശ്ലീഹന്മാരുടെ അദ്ധ്വാനഫലമായി കളകള്‍ നീക്കം ചെയ്യപ്പെട്ട്, സുഗന്ധം പൊഴിക്കുന്നതും സുന്ദരവുമായ വാടാമലരുകളാല്‍ അലങ്കരിക്കപ്പെട്ട് അവള്‍ നിലകൊള്ളുന്നു. മിശിഹായില്‍ വിശ്വസിക്കുകയും അവനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നവരാകുന്ന ഇളംചെടികളുടെ പച്ചപ്പിന്റെ മദ്ധ്യത്തില്‍ കന്യാവ്രതക്കാരാകുന്ന ലില്ലികളും രക്തസാക്ഷികളാകുന്ന റോസാപുഷ്പങ്ങളും കാണപ്പെടുന്നു. ഇതാണ് മിശിഹാ തന്റെ തോട്ടത്തില്‍ പാകിയ കടുകുമണി. പൂര്‍വ്വപിതാക്കള്‍ക്ക് അവന്‍ രാജ്യം വാഗ്ദാനം ചെയ്തപ്പോള്‍ വിത്തിന് വേരുപിടിച്ചു. പ്രവാചകന്മാരിലൂടെ അതു മുളച്ചുപൊന്തി. ശ്ലീഹന്മാരിലൂടെ അതു വളര്‍ന്നു. സഭയില്‍ അതു വന്‍മരമായി; ചില്ലകള്‍ ഫലംചൂടി. നിങ്ങള്‍ സങ്കീര്‍ത്തനങ്ങളിലെ പ്രാവിന്റെ ചിറകുകള്‍ സ്വന്തമാക്കുവിന്‍; ദൈവിക സൂര്യപ്രകാശത്തില്‍ സ്വര്‍ണ്ണപ്രഭ വിതറുന്ന ചിറകുകള്‍. പറന്നുയര്‍ന്ന് ഈ മരത്തിന്റെ ഉറപ്പുള്ളതും ഫലംതൂങ്ങുന്നതുമായ ശാഖകളില്‍ വിശ്രമിക്കുവിന്‍. അവിടെയാകട്ടെ കെണികളില്ല. ധൈര്യമായി പറന്ന് അതിന്റെ കൂടാരങ്ങളില്‍ സുരക്ഷിതമായി വസിക്കുവിന്‍ (Sermon 98). ➤ #{red->none->b->തെര്‍ത്തുല്യന്‍: }# താനാരാണെന്ന് നമ്മുടെ കര്‍ത്താവീശോമിശിഹാ ഭൗമിക ജീവിതകാലത്ത് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ നേതാക്കന്മാരും പ്രബോധകരുമായി അവിടുന്ന് തിരഞ്ഞെടുത്ത് നിയോഗിച്ചവര്‍ രക്ഷയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് അജ്ഞരായിരിക്കുമോ? അവിടുന്ന് അവരെ അനുദിനം ശുശ്രൂഷകളിലും ശിക്ഷണത്തിലും സഹവാസത്തിലും പരിശീലിപ്പിച്ചു. അവ്യക്തമായി കാണപ്പെട്ടവ അവിടുന്ന് ശിഷ്യന്മാര്‍ക്ക് തനിച്ച് വിശദീകരിച്ചുകൊടുത്തിരുന്നു (മര്‍ക്കോ 4,34). ''രഹസ്യങ്ങള്‍ അറിയാനുള്ള വരം അവര്‍ക്കു ലഭിച്ചിരിക്കുന്നു'' എന്നും അവിടുന്നു പറഞ്ഞു (മത്താ 13,11). അങ്ങനെയെങ്കില്‍ ഇപ്പോള്‍ അവര്‍ അജ്ഞരായിരിക്കുവാന്‍ അവിടുന്ന് അനുവദിക്കുമോ? (Prescription against Heretics 20,22). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍-> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍-> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍-> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍-> https://www.pravachakasabdam.com/index.php/site/news/25280}} -- {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-26-19:05:19.jpg
Keywords: സുവിശേഷ ഭാഷ്യ
Content: 25353
Category: 1
Sub Category:
Heading: ഛത്തീസ്‌ഗഡിൽ വ്യാജ മതപരിവർത്തന ആരോപണ മറവില്‍ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
Content: മുംബൈ: ഛത്തീസ്‌ഗഡിൽ മതപരിവർത്തനം ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്‌സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരു ആദിവാസി ആൺകുട്ടിയുമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവരെ റിമാൻഡ് ചെയ്തു. മനുഷ്യക്കടത്തിന്റെ പേരിലാണ് കേസ്. നാളെ ജാമ്യാപേക്ഷ നല്കുമെന്നാണു റിപ്പോർട്ട്. കത്തോലിക്ക കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ. മാതാപിതാക്കൾ എഴുതി നല്‍കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശമില്ലാതിരുന്ന പെൺകുട്ടികളെ ടിടിഇ തടഞ്ഞു. കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് ചോദ്യം ചെയ്യലിനിടെ പെൺകുട്ടികൾ പറഞ്ഞു. തുടർന്ന് ബജ്‌രംഗ്‌ദൾ പ്രവർത്തകരെ ടിടിഇ വിവരമറിയിച്ചെന്നും ഉടൻ അവർ സ്ഥലത്തെത്തിയെന്നും റിപ്പോർട്ടുണ്ട്. കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനം നടത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്‌രംഗ്ദൾ പ്രവർത്തകർ ബഹളമുണ്ടാക്കി. തങ്ങൾ ക്രൈസ്‌തവരാണെന്നു പെൺകുട്ടികൾ അറിയിച്ചെങ്കിലും ഇവരെ ബലമായി ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടികളെ ദുർഗിലെ വിമൻ വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്കു മാറ്റി. കനത്ത മഴയെത്തുടർന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾക്കു ദുർഗിലെ ത്താൻ കഴിഞ്ഞിട്ടില്ല. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-27-10:11:34.jpg
Keywords: ഛത്തീസ്‌
Content: 25354
Category: 18
Sub Category:
Heading: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം
Content: പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ സഭാ മേലധ്യക്ഷന്മാരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു‌തു. വിശുദ്ധി, ആത്മസമർപ്പണം, സാമൂഹിക പ്രതിബദ്ധത എന്നിവ യിൽ പകരം വയ്ക്കാനില്ലാത്ത രൂപതയാണ് പാലായെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. മാതൃകാ രൂപതകളിൽ മു ൻപന്തിയിലുള്ള പാലാ രൂപതയുടെ നേതൃവൈഭവം ശക്തമാണെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്‌തവരുടെ എണ്ണത്തിലല്ല, മറിച്ച് മൂല്യത്തിലാ ണ് സഭയുടെ വളർച്ചയെന്ന് കാതോലിക്ക ബാവ പറഞ്ഞു. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. പാലാ രൂപതയുടെ പ്രവർത്തനങ്ങൾ ആഗോള കത്തോലിക്കാ സഭയ്ക്ക് മാതൃകയും പ്രചോദനവുമാണന്ന് കർദ്ദിനാൾ ക്ലീമിസ് ബാവ പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖസന്ദേശം നൽകി. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ഔഗിൻ മാർ കുര്യാക്കോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസ് പുളിക്കൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് കൊല്ലംപറമ്പിൽ, ബിഷപ്പ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് പാടിയത്ത്, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ ശശി തരൂർ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, എംഎൽഎമാരായ സണ്ണി ജോസഫ്, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ. ജോസ്, എസ്എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മരീന ഞാറക്കാട്ടിൽ, പി.സി. ജോർജ്, ഷീബ ബിനോയി പള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. മുഖ്യവികാ രി ജനറാൾ മോൺ. ജോസഫ് തടത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. രാവിലെ സെന്റ് തോമസ് കത്തീഡ്രലിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ രൂപതയിലെ മുഴുവൻ വൈദികരും ചേർന്നുള്ള സമൂഹബലിക്ക് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകി.
Image: /content_image/India/India-2025-07-27-11:05:11.jpg
Keywords: പാലാ
Content: 25355
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയേഴാം ദിവസം | തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കുക
Content: എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ (മത്തായി 5 : 11). ജീവിതത്തിലുടനീളം വിശുദ്ധ അൽഫോൻസാമ്മയെ കുടുംബത്തിലും നാട്ടിലും മഠത്തിനുള്ളിൽ പോലും പലപ്പോഴും തെറ്റിദ്ധരിച്ചിരുന്നു. എന്നിരുന്നാലും ഈ തെറ്റിദ്ധാരണകൾ അവളുടെ ഹൃദയത്തെ കഠിനമാക്കാൻ അവൾ ഒരിക്കലും അനുവദിച്ചില്ല. പകരം നിരസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്ത ഈശോയുടെ ജീവിതത്തിൽ പങ്കുചേരാനുള്ള അവസരമായി അവൾ അവയെ സ്വീകരിച്ചു. സ്വയം പ്രതിരോധിക്കാതെ ന്യായവാദങ്ങൾ ഉതിർക്കാതെ സ്നേഹത്തോടെ ദൈവത്തിന് സമർപ്പിച്ചുകൊണ്ട് അവൾ അപമാനങ്ങളും തെറ്റായ ആരോപണങ്ങളും സഹിച്ചു. തെറ്റിദ്ധരിക്കപ്പെടുന്നത് അവളുടെ ദൃഷ്ടിയിൽ ഒരു കൃപയായിരുന്നു, അത് അവളുടെ നിയോഗങ്ങളെ ശുദ്ധീകരിച്ചു, ഈശോയോട് കൂടുതൽ അടുത്ത് നടക്കാൻ അതു അവളെ അനുവദിച്ചു. വ്യാജ്യാരോപണങ്ങൾക്കു മുന്നിലുള്ള മൗനം ആയിരം വാദങ്ങളേക്കാൾ ശക്തമാണെന്ന് അൽഫോൻസാമ്മ പഠിപ്പിക്കുന്നു. മനസ്സിലാക്കുന്നതിലൂടെയല്ല മറിച്ച് ക്രിസ്തുവുമായി ഐക്യപ്പെടുന്നതിലൂടെയാണ് തെറ്റിധാരണകളുടെ പരീക്ഷണങ്ങളിൽ നമ്മുടെ മൂല്യം വരുന്നതെന്ന് അൽഫോൻസാമ്മയുടെ ജീവിതം നമ്മോടു പറഞ്ഞുതരുന്നു. കയ്പോടെ പ്രതികരിക്കുന്നതിനുപകരം മറ്റുള്ളവർ നമ്മെ ശരിയായി കാണുന്നതിൽ പരാജയപ്പെടുമ്പോൾ സന്തോഷിക്കാൻ അൽഫോൻസാമ്മ നമ്മെ ക്ഷണിക്കുന്നു കാരണം അവിടെ ദൈവം നമ്മെ പൂർണ്ണമായി കാണുന്നു. #{blue->none->b->പ്രാർത്ഥന}# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കാനുംഅങ്ങനെ ഈശോയോടു കൂടുതൽ ഐക്യപ്പെടുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
Image: /content_image/India/India-2025-07-27-11:12:37.jpg
Keywords: അൽഫോ
Content: 25356
Category: 1
Sub Category:
Heading: ഉറപ്പ് വെറുതെയായി, ഒരാഴ്ച പിന്നിട്ടിട്ടും മോചനമില്ല; മലയാളി കന്യാസ്ത്രീകൾക്ക് നീതിനിഷേധം തുടരുന്നു
Content: റായ്‌പുർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തതോടെ മോചനം വൈകുന്നു. ബിലാസ്‌പുരിലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തത്. ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ശനിയാഴ്‌ചത്തേയ്ക്ക് കോടതി മാറ്റി. നേരത്തെ കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് ഛത്തീസ്‌ഗഡ് സർക്കാരിന്റെ നീക്കം. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽനിന്നുള്ള എംപിമാരോട് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഈ ഉറപ്പുകളെല്ലാം പാഴ് വാക്കായി. കഴിഞ്ഞ ആഴ്ചയാണ് ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്‌സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരു ആദിവാസി ആൺകുട്ടിയുമുണ്ടായിരുന്നു. കത്തോലിക്ക കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ. മാതാപിതാക്കൾ എഴുതി നല്‍കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശമില്ലാതിരുന്ന പെൺകുട്ടികളെ ടിടിഇ തടഞ്ഞു. കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് ചോദ്യം ചെയ്യലിനിടെ പെൺകുട്ടികൾ പറഞ്ഞെങ്കിലും തീവ്രഹിന്ദുത്വവാദികളായ ബജ്‌രംഗ്‌ദൾ പ്രവർത്തകര്‍ പ്രശ്നമുണ്ടാക്കുകയായിരിന്നു. തങ്ങൾ ക്രൈസ്‌തവരാണെന്നു പെൺകുട്ടികൾ അറിയിച്ചെങ്കിലും ഇവരെ ബലമായി ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് തീവ്ര ഹിന്ദുത്വവാദികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീതി നിഷേധത്തിനായി തീവ്രഹിന്ദുത്വവാദികളും ഭരണകൂടവും നടത്തുന്ന ഗൂഢ അജണ്ടയ്ക്കെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-01-21:03:09.jpg
Keywords: ഛത്തീ
Content: 25357
Category: 1
Sub Category:
Heading: ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുമ്പോൾ..!
Content: "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷപെടും" (മത്തായി 10:22). കഴിഞ്ഞ 2000 വർഷങ്ങളായി ഭാരതക്രൈസ്തവരെ സംരക്ഷിച്ചത് ആർഷ ഭാരതസംസ്കാരവും ജനാധിപത്യവുമൊക്കെയാണ് എന്ന വായ്ത്താരി പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ സത്യം അതാണോ? സുവിശേഷം പ്രഘോഷിച്ച അനേകർ ഇവിടെ രക്തസാക്ഷികൾ ആയിട്ടില്ലേ? ഉദാ: മാർത്തോമാ ശ്ലീഹ (72), വി. ജോൺ ബ്രിട്ടോ (1693), വി. ദേവസഹായം പിള്ള (1752), വാ. റാണി മരിയ (1995), ഫാ. അരുൾ ദോസ് (1999) അങ്ങനെ എത്രയോ ധീര രക്ത സാക്ഷികൾ. രണ്ടായിരം വർഷം മിഷൻ വേല ചെയ്യാൻ മറന്നു പോയ മാർത്തോമ്മാ ക്രിസ്ത്യാനികളെ ഓർത്ത് വിലപിച്ചു കൊണ്ടാണ് ധന്യനായ മാർ ഇവാനിയോസ്‌ പിതാവ് ബഥനി സന്യാസ പ്രസ്ഥാനം ആരംഭിക്കുന്നതും പിന്നീട് പുനരൈക്യത്തിലേക്ക് പോകുന്നതും. ചരിത്രപരമായ മറ്റ് ചില കാരണങ്ങളും ഉണ്ടെങ്കിലും സുവിശേഷത്തെക്കുറിച്ചുള്ള ഈ നൊമ്പരമാണ് പുനരൈക്യ പ്രസ്ഥാനത്തിന്റെ യഥാർത്ഥ പ്രേരകശക്തി. രണ്ടായിരം വർഷം നമ്മൾ വലിയ തട്ടുകേടില്ലാതെ പോയത് ഇവിടെയുള്ളവരുടെ മഹാമാനസ്കതയെക്കാളുപരി മർത്തോമ്മാ ക്രിസ്ത്യാനികൾ കാര്യമായ സുവിശേഷവേല ചെയ്യാത്തതു കൊണ്ടാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി നമ്മൾ സുവിശേഷവത്കരണ ശുശ്രൂഷകൾ ചെയ്തു തുടങ്ങിയപ്പോഴല്ലേ പീഡനങ്ങളും വർധിച്ചു തുടങ്ങിയത്? നീതിനിഷേധങ്ങൾ ഉണ്ടാകുമ്പോൾ ജനാധിപത്യ രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ സാധിക്കുന്ന എല്ലാ രീതിയിലും നമ്മൾ പ്രതിഷേധിക്കണം. പക്ഷെ അതു മാത്രം മതിയോ? നീതിരഹിതരായ ഭരണാധികാരികളിൽ നിന്നും വർഗീയ ഭ്രാന്തു പിടിച്ച ജന സഹസ്രങ്ങളിൽ നിന്നും എന്തെങ്കിലും നന്മ ഉണ്ടാകും എന്ന് വിചാരിക്കുന്നത് എത്ര മൗഢ്യമാണ്. വിവിധ സംസ്ഥാനങ്ങളിൽ പാസ്സായിക്കൊണ്ടിരിക്കുന്ന മതപരിവർത്തന ബില്ലുകൾ നമ്മളെ ഓർമ്മിപ്പിക്കേണ്ടത് "യേശുവിന്റെ നാമത്തില്‍യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു" കല്‍പിച്ച അധികാരികളും ജനപ്രമാണികളും നിയമജ്‌ഞരും അടങ്ങിയ സംഘത്തെയാണ് (അപ്പ. 4:18). ആ സാഹചര്യത്തിൽ ആദിമ സഭ ചെയ്തത് സംഘത്തെ സ്വാധീനിക്കാൻ കഴിയുന്ന ഫരിസേയനായ നിക്കൊദേമോസിനെപ്പോലെയോ അരിമത്തിയാക്കാരൻ ജോസഫിനെപ്പോലെയുള്ളവരുടെ സഹായം തേടുകയല്ല. മറിച്ച്, ഏക മനസ്‌സോടെ ഉച്ചത്തില്‍ ദൈവത്തോടപേക്‌ഷിക്കുകയാണ് ചെയ്തത്. (അപ്പ 4 : 23-31) ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിൽ ചെയ്യണ്ട കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പവും അതിനെക്കാളധികമായും ഭാരതസഭ ചെയ്യേണ്ടത്, ഈ ക്രൂരതകൾക്കെതിരെ ദൈവത്തോടപേക്‌ഷിക്കുകയല്ലേ? കൂടുതൽ ശക്തമായി സുവിശേഷവേല ചെയ്യാനുള്ള കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയല്ലേ വേണ്ടത്. നമ്മളെല്ലാം പ്രാർത്ഥിക്കുന്നുണ്ടല്ലോ എന്ന് ഒരു പക്ഷെ പറഞ്ഞേക്കാം. അങ്ങനെ സ്വയപ്രേരിത പ്രാർത്ഥനകൾ മാത്രം മതിയോ? ആദിമ സഭയിലെപ്പോലെ ഐക്യത്തോടെയുള്ള ശക്തമായ പ്രാർത്ഥനകൾ വേണ്ടേ? ഞങ്ങൾ സാമൂഹിക സേവനം (Social Service) ചെയ്യുന്നവർ മാത്രമാണ്. ഞങ്ങൾ ആരെയും ക്രിസ്ത്യാനിയാക്കുന്നില്ല എന്ന് വിലപിക്കുകയാണോ വേണ്ടത്? ഞങ്ങൾ ഇന്നും നാളെയും ക്രിസ്തുവിനെ പ്രഘോഷിക്കുക തന്നെ ചെയ്യും എന്ന് ധൈര്യപൂർവ്വം പറയുകയല്ലേ വേണ്ടത്. കാരണം, ഭരണഘടന അനുവദിക്കുന്നതു കൊണ്ട് മാത്രമല്ലല്ലോ നമ്മൾ സുവിശേഷം പ്രഘോഷിക്കുന്നത്. അതുപോലെ, ഭരണഘടന അനുവദിക്കുന്ന കാലം വരെ മാത്രമല്ലല്ലോ നമ്മൾ സുവിശേഷവേല ചെയ്യേണ്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-02-11:21:13.jpg
Keywords: ക്രിസ്തു
Content: 25358
Category: 18
Sub Category:
Heading: കന്യാസ്ത്രീമാരെ അന്യായമായി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ഹൈദരാബാദിലും ജനരോഷം
Content: ഹൈദരാബാദ്: ഛത്തീസ്‌ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ അന്യായമായി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ ജനരോഷമിരമ്പി. ഐക്യ ക്രിസ്ത്യൻ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. സ്ത്രീത്വത്തിനുപോലും വിലകൽപിക്കാതെ കന്യാസ്ത്രീമാരോടും യുവതികളോടും കാണി ച്ച നീതിരാഹിത്യം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിഷേധയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഷംഷാബാദ് ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ പറഞ്ഞു. ഭരണഘടന ഓരോ പൗരനും നൽകിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ മേൽ ആസൂത്രിതമായി നടത്തപ്പെടുന്ന കടന്നുകയറ്റം അംഗീകരിക്കാനാവില്ല. നിരപരാധികളായ കന്യാസ്ത്രീമാരെ ഉടൻ വിട്ടയയ്ക്കണമെന്നും അവരുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം പിൻവലിച്ച് കേസ് റദ്ദാക്കണമെന്നും മാർ പ്രിൻസ് പാണേങ്ങാടൻ ആവശ്യപ്പെട്ടു. വികാരി ജനറാൾ റവ. ഡോ. ഏബ്രഹാം പാലത്തിങ്കൽ പ്രസംഗിച്ചു.
Image: /content_image/India/India-2025-08-02-11:45:12.jpg
Keywords: കന്യാസ്ത്രീ
Content: 25359
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനകള്‍ സഫലം; ഭരണകൂട വേട്ടയാടലിന് ഇരയാക്കപ്പെട്ട കന്യാസ്ത്രീകള്‍ക്കു ജാമ്യം
Content: ബിലാസ്‌പുർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും വ്യാജമായി ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കു ഒടുവില്‍ ജാമ്യം. ജാമ്യാപേക്ഷയിൽ ബിലാസ്‌പുർ എൻഐഎ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപനം നടത്തിയത്. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. അറസ്‌റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരാകുന്നത്. ഇന്നലെ പ്രാഥമിക വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി സിറാജുദ്ദീൻ ഖുറേഷിയാണ് കേസ് പരിഗണിച്ചത്. സിസ്‌റ്റർ വന്ദന ഫ്രാൻസിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയിൽ സംസ്ഥാനം എതിർപ്പുന്നയിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിന്മേലാണ് ഇന്നലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അതേസമയം, കസ്റ്റഡിയിൽ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന് വേണ്ടി ഹാജരായ ദൗറാം ചന്ദ്രവംശി മറുപടി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്‌സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരു ആദിവാസി ആൺകുട്ടിയുമുണ്ടായിരുന്നു. കത്തോലിക്ക കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ. മാതാപിതാക്കൾ എഴുതി നല്‍കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശമില്ലാതിരുന്ന പെൺകുട്ടികളെ ടിടിഇ തടഞ്ഞു. കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് ചോദ്യം ചെയ്യലിനിടെ പെൺകുട്ടികൾ പറഞ്ഞെങ്കിലും തീവ്രഹിന്ദുത്വവാദികളായ ബജ്‌രംഗ്‌ദൾ പ്രവർത്തകര്‍ പ്രശ്നമുണ്ടാക്കുകയായിരിന്നു. തങ്ങൾ ക്രൈസ്‌തവരാണെന്നു പെൺകുട്ടികൾ അറിയിച്ചെങ്കിലും ഇവരെ ബലമായി ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് തീവ്ര ഹിന്ദുത്വവാദികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീതി നിഷേധത്തിനായി തീവ്രഹിന്ദുത്വവാദികളും ഭരണകൂടവും നടത്തുന്ന ഗൂഢ അജണ്ടയ്ക്കെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയര്‍ന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-02-12:08:44.jpg
Keywords: കന്യാസ്ത്രീക
Content: 25360
Category: 1
Sub Category:
Heading: പരിഹാസ പോസ്റ്റ്; കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചിട്ടും വിടാതെ ഛത്തീസ്ഗഡിലെ ബി‌ജെ‌പി നേതൃത്വം
Content: ബിലാസ്‌പുർ: കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ചു വേട്ടയാടി ഒടുവില്‍ ജാമ്യം ലഭിച്ചപ്പോഴും പരിഹാസം തുടര്‍ന്ന് ഛത്തീസ്‌ഗഡിലെ ബി‌ജെ‌പി നേതൃത്വം. ഇന്നു അല്‍പം മുന്‍പ് 'എക്സി'ല്‍ പങ്കുവെച്ച പോസ്റ്റിലാണ് കന്യാസ്ത്രീകളെ അധിക്ഷേപിച്ച് രാഷ്ട്രീയ പരിഹാസം നിറഞ്ഞ ചിത്രം പങ്കുവെച്ചിരിക്കുന്നത്. BJP Chhattisgarh എന്ന സംസ്ഥാന ബി‌ജെ‌പി നേതൃത്വത്തിന്റെ ഔദ്യോഗിക 'എക്സ്' പേജിലാണ് പോസ്റ്റ്. ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കുരിശ് ധരിച്ച രണ്ട് കന്യാസ്ത്രീകള്‍ നടക്കുന്നതും അതിന് പിറകില്‍ രാഷ്ട്രീയ നേതാക്കള്‍ മുട്ടിലിഴയുന്ന കാര്‍ട്ടൂണ്‍ ചിത്രമാണ് സംസ്ഥാന ബി‌ജെ‌പി നേതൃത്വം പങ്കുവെച്ചത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Chhattisgarh BJP’s vile cartoon mocking Christianity by showing nuns enslaving leaders,was so disgusting they deleted it.This shameless hate from Modi’s stooges exposes their bigotry.Attacking faiths for cheap politics is despicable so time to bury this intolerant,divisive… <a href="https://t.co/HFPBVn5lHW">pic.twitter.com/HFPBVn5lHW</a></p>&mdash; VIZHPUNEET (@vizhpuneet) <a href="https://twitter.com/vizhpuneet/status/1951513266108137833?ref_src=twsrc%5Etfw">August 2, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇന്നലെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന വാദമുയർത്തി ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരിന്നു. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർക്കില്ലെന്നും കന്യാസ്ത്രീകൾക്കു മോചനം സാധ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കേരള എംപിമാർക്ക് വ്യാഴാഴ്‌ച ഉറപ്പ് നൽകിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇന്നലെയുണ്ടായ പ്രതികൂല നീക്കം വ്യാപക പ്രതിഷേധത്തിന് കാരണമായിരിന്നു. വിഷയത്തില്‍ ബി‌ജെ‌പിയുടെ യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കുന്നത് കൂടിയാണ് ഇന്ന് വിവാദമായ പോസ്റ്റ്. അതേസമയം അറസ്‌റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾക്കു ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയിൽ ബിലാസ്‌പുർ എൻഐഎ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപനം നടത്തിയത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രാജ്യമെമ്പാടും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ ലഭിച്ച ജാമ്യത്തിന് ഇടയിലും ഛത്തീസ്‌ഗഡിലെ ബി‌ജെ‌പി നേതൃത്വം സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-02-14:21:08.jpg
Keywords: ഛത്തീ