Contents

Displaying 24881-24890 of 24913 results.
Content: 25331
Category: 1
Sub Category:
Heading: "യുകെയെ വീണ്ടും വിശുദ്ധമാക്കുക"; ബ്രിട്ടന്റെ ക്രിസ്തീയ ഉണര്‍വിന് ഓഗസ്റ്റിൽ ലണ്ടനിൽ സമ്മേളനം
Content: ലണ്ടന്‍: യു‌കെയുടെ ക്രിസ്തീയ ഉണര്‍വിനായി "യുകെയെ വീണ്ടും വിശുദ്ധമാക്കുക" എന്ന പേരിൽ അടുത്ത മാസം ബ്രിട്ടനില്‍ സമ്മേളനം നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെ ലണ്ടനിൽവെച്ചാണ് പരിപാടി ഒരുക്കുന്നത്. ലണ്ടൻ ഷെപ്പേർഡ് ചർച്ചുമായി സഹകരിച്ച് എസ്തർ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. കഴിഞ്ഞ വർഷം ജോർജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന "മേക്ക് ദി യുഎസ്എ ഹോളി എഗെയ്ൻ" പരിപാടിയുടെ മാതൃകയിലാണ് ലണ്ടനിലും സമ്മേളനം ഒരുങ്ങുന്നത്. ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ക്രൈസ്തവര്‍ ഇമ്മാനുവൽ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കും. യുകെയിലെ വിവിധ തലമുറകളിലും, വിവിധ പ്രദേശങ്ങളിലും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലും ഉള്ളവര്‍ രാജ്യത്തിന്റെ ഉണർവ്വിനായി പ്രാർത്ഥിക്കാൻ ഒത്തുകൂടുമെന്നു ക്രിസ്ത്യന്‍ കണ്‍സേണ്‍ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ വില്യംസ് പറഞ്ഞു. ഹൃദയങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രത്തെയും പരിവർത്തനം ചെയ്യുന്ന ദൈവീക ഇടപെടലിനായാണ് ഞങ്ങൾ ഒരുമിച്ച് നിലവിളിക്കുന്നതെന്ന് ആൻഡ്രിയ കൂട്ടിച്ചേര്‍ത്തു. ക്രിസ്തീയ വിശ്വാസത്തോടുള്ള പുതിയ അഭിനിവേശം ജ്വലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രാർത്ഥന, ആരാധന, ഉപവാസം, പ്രഭാഷണങ്ങൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തും. കൊറിയ, അമേരിക്ക, ഇസ്രായേൽ, തുടങ്ങീ നിരവധി രാജ്യങ്ങളില്‍ ആത്മീയ ഐക്യത്തിനും പുനരുജ്ജീവനത്തിനും വേണ്ടി മധ്യസ്ഥത വഹിക്കുന്ന എസ്തർ പ്രയര്‍ മൂവ്മെന്‍റ് വിവിധയിടങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന് വേണ്ടി ഇടപെടല്‍ നടത്തുന്നുണ്ട്. യുകെയിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലും വലിയ ആത്മീയ നവീകരണത്തിന് പരിപാടി ഉത്തേജകമായി വർത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-23-12:07:14.jpg
Keywords: യു‌കെ, ബ്രിട്ട
Content: 25332
Category: 1
Sub Category:
Heading: ഗാസയ്ക്ക് ദുരിതാശ്വാസ സഹായപദ്ധതിയുമായി കത്തോലിക്ക സന്നദ്ധ സംഘടന
Content: റോം: ദുരിതങ്ങളുടെ നടുക്കയത്തില്‍ മുങ്ങിത്താഴുന്ന ഗാസയിലെ ജനങ്ങളെ സഹായിക്കാൻ കത്തോലിക്ക സന്നദ്ധ സംഘടനയായ ഇറ്റലിയിലെ കാരിത്താസിന്റെ ഇറ്റാലിയന്‍ വിഭാഗം. 2,60,000 യൂറോ അഥവാ രണ്ടുകോടി 62 ലക്ഷത്തിൽപ്പരം രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇസ്രായേലിന്റെ ആക്രമണം തുടരുന്ന ഗാസയിൽ സംജാതമായിരിക്കുന്ന ദുരിതത്തിൽ നിന്ന് ജനങ്ങളെ കരകയറ്റുന്നതിനായാണ് മാനവിക സഹായ പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് സംഘടന അറിയിച്ചു. ലെയോ പതിനാലാമൻ പാപ്പയും വിവിധ സംഘടനകളും ഗാസയിലെ യുദ്ധത്തിലെ ദുരന്തബാധിതർക്കായി നടത്തിയ അഭ്യർത്ഥനയുടെ പശ്ചാത്തലത്തിലാണ് സഹായ പദ്ധതിയുമായി കാരിത്താസ് സംഘടന മുന്നോട്ടു വന്നിരിക്കുന്നത്. ഗാസയിലും ജോർദ്ദാൻറെ പശ്ചിമതീരത്തും അടിയന്തിര മാനുഷിക സഹായം എത്തിക്കുക, തൊഴിൽ നഷ്ടപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക പുനരധിവാസം എന്നിവയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്. സ്ഥായിയായ സമാധാനം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഭാഷണത്തിനു വഴിയൊരുക്കുകയെന്നതും സംഘടനയുടെ പ്രാഥമിക ലക്ഷ്യമാണ്. ആദ്യ ഘട്ടത്തില്‍ പശ്ചിമതീരത്തെ കുടുംബങ്ങളുടെയും വ്യക്തികളുടെയും സാമൂഹ്യ-സാമ്പത്തിക ശാക്തീകരണം ലക്ഷ്യംവെച്ചുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കുള്ള അടിയന്തിര സഹായമാണ്. സർവ്വകലാശാലകളിൽ ഇസ്രായേൽ - പലസ്തീൻ സംഭാഷണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പരിശീലന പരിപാടികൾ തുടരുകയെന്നതാണ് മൂന്നാമത്തെ ലക്ഷ്യം. അടുത്തിടെ ഹോളി ഫാമിലി ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ജെറുസലേം പാത്രിയാര്‍ക്കേറ്റ് ഗാസയില്‍ അടിയന്തര സഹായം എത്തിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-23-12:29:09.jpg
Keywords: ഗാസ
Content: 25333
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിമൂന്നാം ദിവസം | കഷ്ടപ്പെടുന്ന അയൽക്കാരിൽ ഈശോയെ കണ്ടെത്തുക
Content: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത് (മത്തായി 25 : 40). #{blue->none->b->ഇരുപത്തിമൂന്നാം ചുവട്: കഷ്ടപ്പെടുന്ന അയൽക്കാരിൽ ഈശോയെ കണ്ടെത്തുക }# കിടക്കയിൽ മാത്രം ഒതുങ്ങിപ്പോയെങ്കിലും, കഷ്ടപ്പെടുന്നവരോട് ആഴമായ അനുകമ്പ വിശുദ്ധ അൽഫോൻസാമ്മയ്ക്കുണ്ടായിരുന്നു. മറ്റുള്ളവരുടെ വേദനയിലേക്ക് അവളുടെ സ്നേഹനിർഭരമായ ഹൃദയം തുറന്നു. തന്റെ ബലഹീനതയിലും രോഗികൾക്കും ദുഃഖിതർക്കും അവൾ ആത്മീയ പിന്തുണയും പ്രാർത്ഥനയും സ്നേഹനിർഭരമായ സാന്നിധ്യവും നൽകി. മുറിവേറ്റ ഓരോ ആത്മാവിലും അവൾ ഈശോയെ കണ്ടു. നിശബ്ദ പ്രാർത്ഥനയിലൂടെ പോലും അവർക്ക് ആശ്വാസം നൽകാൻ അൽഫോൻസാമ്മ അതിയായി ആഗ്രഹിച്ചു. സഹനങ്ങളെയും കഷ്ടപ്പാടുകളെയും ഒരു ഭാരമായിട്ടല്ല മറിച്ച് ഈശോയോടൊത്തുള്ള യാത്രയായി അവൾ മനസ്സിലാക്കി. രോഗികളോ, ഏകാകികളോ, ദുഃഖിതരോ ആയവരെ പരിഹരിക്കേണ്ട പ്രശ്നങ്ങളായിട്ടല്ല, മറിച്ച് വിശുദ്ധ വ്യക്തികളായി കാണാൻ അൽഫോൻസാമ്മയുടെ മനോഭാവം നമ്മെ ക്ഷണിക്കുന്നു - അപ്പോൾ അവരിൽ നാം ഈശോയെ തന്നെ കണ്ടെത്തുന്നു. കാരുണ്യം ഒരു വിശുദ്ധ വിളിയാണെന്ന് അൽഫോൻസാമ്മയുടെ ശുശ്രൂഷ നമ്മെ പഠിപ്പിക്കുന്നു. അതിന് പലപ്പോഴും ശക്തി ആവശ്യമില്ല, സ്നേഹമുള്ള ഹൃദയം മാത്രം മതി. അൽഫോൻസാമ്മയെപ്പോലെ, വാക്കുകൾ കൊണ്ടല്ല സാന്നിധ്യം, പ്രാർത്ഥന, സൗമ്യമായ സേവനം എന്നിവയിലൂടെ മറ്റുള്ളവർക്ക് പ്രത്യാശ പകരാൻ നമ്മളും വിളിക്കപ്പെട്ടിരിക്കുന്നു. ആ ദിവ്യമായ ചലഞ്ചിൽ നമുക്കും പങ്കുചേരാം. #{blue->none->b->പ്രാർത്ഥന}# ഈശോയെ അൽഫോൻസാമ്മയെപ്പോലെ രോഗികൾക്കും ദുഃഖിതർക്കും ആത്മീയ പിന്തുണയും പ്രാർത്ഥനയും സ്നേഹനിർഭരമായ സാന്നിധ്യവും നൽകി ആശ്വാസം പകരാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-23-14:44:00.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ
Content: 25334
Category: 18
Sub Category:
Heading: മാർ മാത്യു മാക്കീലിന്റെ ധന്യൻ പദവി പ്രഖ്യാപനം ശനിയാഴ്ച
Content: കോട്ടയം: ദൈവദാസൻ മാർ മാത്യു മാക്കീലിന്റെ ധന്യൻ പദവി പ്രഖ്യാപനവും മാർ തോമസ് തറയിലിന്റെ അമ്പതാം ചരമവാർഷികാചരണ സമാപനവും 26ന് രാവിലെ 9.30ന് കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലിൽ നടക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തിരുക്കർമങ്ങൾക്കു മുന്നോടിയായി തിരി തെളിച്ച് സന്ദേശം നൽകും. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. സഹായമെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിലും ഗീവർഗീസ് മാർ അപ്രേമും അതിരൂപതയിലെ വൈദികരും സഹകാർമികരാകും. അതിരൂപതയിലെ സമർപ്പിതരും സംഘടനാ ഭാരവാഹികളും വിവിധ ഇടവകകളെ പ്രതിനിധീകരിച്ചെത്തുന്ന വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കാളികളാകും. ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിൻ്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ മാർ മാത്യു മാക്കീലിനെ മേയ് 22നാണ് ലെയോ പതിനാലാമൻ മാർപാപ്പ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനമെടുത്തത്. മതാധ്യാപക, വിദ്യാഭ്യാസ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകിയ അദ്ദേഹം സന്യാസജീവിതത്തിലേക്കുള്ള വിളി പ്രോത്സാഹിപ്പിക്കുന്നതിലും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും മുൻനിരയിലുണ്ടായിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-24-10:37:34.jpg
Keywords: ധന്യ
Content: 25335
Category: 18
Sub Category:
Heading: പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 26ന് തിരശീല വീഴും
Content: പാലാ: ആത്മീയ സമ്പന്നത സമ്മാനിച്ച പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 26ന് തിരശീല വീഴും. കഴിഞ്ഞ വർഷം ജൂലൈ 26ന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ തുടക്കമിട്ട ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് ആതിഥ്യമരു ളുന്നത് പാലാ സെൻ്റ തോമസ് കത്തീഡ്രൽ ദേവാലയമാണ്. 26ന് രാവിലെ ഒമ്പതിന് സെൻ്റ തോമസ് കത്തീഡ്രലിലെ വിശുദ്ധ കുർബാനയിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകും. 10.45 ന് പൊതുസമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണവും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണവും നടത്തും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയിൽ, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ, ബി ഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോ ഷി അഗസ്റ്റിൻ, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ഫ്രാൻസിസ് ജോർജ് എം പി, ജോസ് കെ. മാണി എംപി, ശശി തരൂർ എംപി, അസീറിയൻ സഭ മെത്രാപ്പോലീ ത്ത മാർ ഔഗേൻ കുര്യാക്കോസ്, കുര്യാക്കോസ് മാർ സെവേറിയോസ്, മലബാർ സ്വ തന്ത്രസുറിയാനി സഭ മെത്രാപ്പോലീത്ത സിറിൾ മാർ ബസേലിയോസ്, മാണി സി. കാപ്പൻ എംഎൽഎ, പി.സി. ജോർജ്, നിലയ്ക്കൽ മെത്രാപ്പോലീത്ത ജോഷ്വ മാർ നി ക്കാദേമോസ്, സിഎസ്‌ഐ ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ്, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ ജോസ്, സിസ്റ്റർ മരീന ഞാറക്കാട്ടിൽ, ഷീബ ബിനോയി പള്ളിപറമ്പിൽ, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2025-07-24-11:25:22.jpg
Keywords: പാലാ രൂപ
Content: 25336
Category: 1
Sub Category:
Heading: ഹാഗിയ സോഫിയയിൽ ആദ്യമായി നിസ്ക്കാരം നടന്നിട്ട് ഇന്നേക്ക് 5 വർഷം; നീറുന്ന ഓർമ്മയിൽ ക്രൈസ്തവർ
Content: ഇസ്താംബൂള്‍: ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ ഇസ്ലാമിക മോസ്ക്കാക്കി മാറ്റി ആദ്യമായി പ്രാർത്ഥന നടത്തിയതിന് ഇന്നേക്ക് അഞ്ചുവർഷം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് - ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ 2020 ജൂലൈ 10നാണ് ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്. ഇതേ തുടർന്ന് ജൂലൈ 24നു തുർക്കി പ്രസിഡന്റ് ഏർദോഗന്റെയും ഇസ്ലാമിക പണ്ഡിതരുടെയും സാന്നിധ്യത്തിൽ ആദ്യമായി നിസ്ക്കാരം നടത്തുകയായിരിന്നു. ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ, ഗ്രീസ് അടക്കമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഏര്‍ദ്ദോഗന്റെ ഈ തീരുമാനത്തിന് പിന്നാലെ വന്ന ഞായറാഴ്ച (2020 ജൂലൈ 12) ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി സംസാരിച്ചിരിന്നു. "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. 1985ൽ യുനെസ്‌കോ പ്രമുഖ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരിന്നു. എന്നാല്‍ കാലാകാലങ്ങളായി ഹാഗിയ സോഫിയയെ മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒടുവില്‍ ഏര്‍ദ്ദോഗന്റെ ഇടപെടലില്‍ 2020 ജൂലൈ 10നു ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്ന നടപടിയില്‍ ഒപ്പുവെച്ചു. യുനെസ്കോയുടെയും അനേകം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും എതിര്‍പ്പ് വകവെയ്ക്കാതെയായിരിന്നു ഒപ്പുവെയ്ക്കല്‍. 2020 ജൂലൈ 24നു ആദ്യമായി ഈ പുണ്യ പുരാതന ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക നിസ്ക്കാരം നടന്നു. ഹാഗിയ സോഫിയയിലെ ക്രിസ്തീയ ചിത്രങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചുക്കൊണ്ടായിരിന്നു നിസ്ക്കാരം. (ഇപ്പോഴും അവ തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്) ഈ ദിവസം ഗ്രീക്ക് സഭയുടെ ആഹ്വാന പ്രകാരം വിലാപ ദിനമായാണ് ആചരിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-24-11:48:23.jpg
Keywords: ഹാഗിയ
Content: 25337
Category: 1
Sub Category:
Heading: ഗാസയിലെ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായത് ആകസ്മികമായി സംഭവിച്ച ആക്രമണമെന്ന് ഇസ്രായേല്‍
Content: ജെറുസലേം: ഗാസയിലെ ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തിനു നേരെ ഉണ്ടായത് ആകസ്മികമായി സംഭവിച്ച ആക്രമണമാണെന്ന് ഇസ്രായേല്‍. ആക്രമണത്തിനു കാരണമായത് "യുദ്ധസാമഗ്രികളുടെ വ്യതിയാനം" ആണെന്നും ഇസ്രായേൽ പ്രതിരോധ സേന (IDF) ഇന്നലെ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ന്യായീകരിച്ചു. കഴിഞ്ഞ ജൂലൈ 17നു ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ ദേവാലയത്തില്‍ അഭയം തേടിയ മൂന്ന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ഹോളി ഫാമിലി ഇടവകയിൽ നടന്നത് തെറ്റായ ആക്രമണം ആയിരിന്നതായി ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രസ്താവിച്ചു. ഇന്നലെ ജൂലൈ 23ന് പുറത്തിറക്കിയ പ്രസ്താവനയിൽ, അബദ്ധത്തിൽ വെടിവയ്പ്പ് ഉണ്ടായതായും ആക്രമണത്തിന്റെ ആഘാതം നിമിത്തം ദേവാലയത്തിന്റെ ഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചത് അംഗീകരിക്കുന്നതായും ഐഡിഎഫ് സൈനിക വക്താവ് നദവ് ഷോഷാനി സമ്മതിച്ചു. സൈനീക ലക്ഷ്യങ്ങൾക്കെതിരെ മാത്രമാണ് ഐഡിഎഫ് സൈനിക ആക്രമണം നടത്തുന്നതെന്നും മതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു നേരെ ആക്രമണം നടത്തുന്നത് ലഘൂകരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇസ്രായേല്‍ നടപടിയില്‍ ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് രൂക്ഷ വിമര്‍ശനവുമായി നേരത്തെ തന്നെ രംഗത്ത് വന്നിരിന്നു. മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ ഇസ്രായേല്‍ ന്യായീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലായെന്നായിരിന്നു ജെറുസലേമിലെ ലാറ്റിന്‍ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ പ്രസ്താവന. 2023 ഒക്ടോബറിൽ ഇസ്രായേൽ -ഹമാസ് സംഘർഷം ആരംഭിച്ചതുമുതൽ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ അറുനൂറിലധികം ആളുകൾക്ക് അഭയകേന്ദ്രമായി പ്രവർത്തിച്ച ദേവാലയത്തിന് നേരെയായിരിന്നു ആക്രമണം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-24-12:33:03.jpg
Keywords: ഗാസ
Content: 25338
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിനാലാം ദിവസം | കുരിശിനെ ആശ്ലേഷിക്കുക
Content: സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.(മത്തായി 10 : 38) #{blue->none->b->ഇരുപത്തിനാലാം ചുവട്: കുരിശിനെ ആശ്ലേഷിക്കുക }# കുരിശിനെ പ്രണയിച്ചിരുന്ന വിശുദ്ധ അൽഫോൻസാമ്മയ്ക്ക് കുരിശ് പരാജയത്തിന്റെ പ്രതീകമായിരുന്നില്ല, മറിച്ച് സ്നേഹത്തിന്റെ ഒരു പാഠശാലയും മഹത്വത്തിൻ്റെ കീരീടമവുമായിരുന്നു.. അവളുടെ ജീവിതം മുഴുവൻ രോഗം, തിരസ്കരണം, ശാരീരിക വേദന എന്നിവയാൽ അടയാളപ്പെടുത്തിയിരുന്നുവെങ്കിലും ശക്തിയുടെയും വിശുദ്ധീകരണത്തിന്റെയും ഉറവിടമായി അവൾ കുരിശിൽ അഭയം തേടിയിരുന്നു. കുരിശിനെ ആശ്ലേഷിക്കുന്നതിലൂടെ മാത്രമേ തനിക്ക് ഈശോയെപ്പോലെയാകാൻ കഴിയൂ എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു അൽഫോൻസാമ്മ ഒരിക്കൽ എഴുതി: "കുരിശ് തന്നാണ് ഈശോ സ്നേഹിക്കുന്നത് സ്നേഹിക്കുന്നവർക്കാണ് കൂടുതൽ കുരിശുകളും സങ്കടങ്ങളും അവിടുന്ന് നൽകുക. സഹിക്കുന്നത് എനിക്ക് സന്തോഷമാണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്"." അവളുടെ സഹനങ്ങൾ പാഴായില്ല; ആത്മാക്കളുടെ വീണ്ടെടുപ്പിനായുള്ള ഈശോയുടെ ബലിയുമായി അവൾ അവയെ ഒന്നിപ്പിച്ചു. കുരിശിൽ, അവൾ ജീവിതത്തിൻ്റെ യഥാർത്ഥ അർത്ഥവും ലക്ഷ്യവും സമാധാനവും കണ്ടെത്തി. കുരിശിനെ ആശ്ശേഷിക്കുക എന്നാൽ ജീവിതം വേദനിപ്പിക്കുമ്പോഴും ദൈവത്തിൽ വിശ്വസിക്കുക ത്യാഗപൂർവ്വം സ്നേഹിക്കാൻ പഠിക്കുക എന്നാണ്. വേദനയിൽ നിന്ന് ഓടിപ്പോകരുതെന്നും അത് നമ്മെ കൂടുതൽ സ്നേഹമുള്ള കൂടുതൽ വിശ്വസ്തരായ ശിഷ്യന്മാരാക്കി രൂപപ്പെടുത്താൻ അനുവദിക്കണമെന്നും അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. കുരിശ് ഒരു ശാപമല്ല മറിച്ച് സ്നേഹത്തിന്റെ നങ്കൂരവും പാഠശാലയുമാണ് #{blue->none->b->പ്രാർത്ഥന}# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ നിൻ്റെ രക്ഷാകര കുരിശിനെ ആശ്ശേഷിക്കുവാനും ജീവിതത്തിൻ്റ യഥാർത്ഥ അർത്ഥവും ലക്ഷ്യവും സമാധാനവും കണ്ടെത്തുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-24-13:51:17.jpg
Keywords: ഈശോയിലേക്കുള്ള അൽഫോൻ
Content: 25339
Category: 1
Sub Category:
Heading: വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലൂടെ ഒരു യാത്ര: 'പെട്രോസ് എനി' പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ ബസിലിക്കയും മൈക്രോസോഫ്റ്റും ചേർന്ന് ബസിലിക്കയുടെ ഉത്ഭവവും, നിർമ്മാണവും മുതൽ നൂറ്റാണ്ടുകളായി അതിന്റെ എല്ലാ പരിണാമങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള ചരിത്രയാത്രയും, വിശുദ്ധ പത്രോസിന്റെ ജീവിതവും സാക്ഷ്യവും ഉൾപ്പെടുത്തിയുള്ള 'പെട്രോസ് എനി' പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു. നൂറ്റാണ്ടുകളായി, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പരിണാമത്തിന്റെ പ്രധാന വശങ്ങൾ പ്രദർശിപ്പിക്കുന്ന ഈ പ്രദര്‍ശനം തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും നൂതനമായ സന്ദർശനാനുഭവം നൽകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അപ്പസ്തോലന്മാരുടെ തലവനായ വിശുദ്ധ പത്രോസിന്റെ ചരിത്രത്തെയും, ലോകത്തിലെ ഏറ്റവും വലിയ ബസിലിക്കയെയും കുറിച്ചുള്ള ആഴത്തിലുള്ള പ്രദർശനത്തിന് "പത്രോസ് ഇവിടെ ഉണ്ട്" എന്നർത്ഥം വരുന്ന 'പെത്രോസ് എനി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ദേവാലയത്തിലെ മാറ്റങ്ങള്‍ ഉള്‍ചേര്‍ത്തു ആത്മീയത, കല, സാങ്കേതികവിദ്യ എന്നിവ ഇഴചേർന്ന ഒരു യാത്രയാണ് പ്രദർശനം. ബസിലിക്കയുടെ താഴികക്കുടത്തെ പിന്തുണയ്ക്കുന്ന തൂണുകളിലൊന്നിനുള്ളിൽ സ്ഥിതിചെയ്യുന്ന "ഒക്ടാഗണൽ മുറികൾ" എന്ന ഭാഗത്താണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 'പെട്രോസ് എനി' പ്രദർശനം, തീർത്ഥാടകരുടെ മനസ്സിൽ നവമായ ഒരു ഒരു ചിന്ത സൃഷ്ടിക്കുന്നതിന് സഹായകരമാകുമെന്ന് ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാ ദിവസവും രാവിലെ 8. 30 മുതൽ വൈകുന്നേരം 17 വരെയാണ് പ്രദർശനം. ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. www.basilicasanpietro.va എന്ന വെബ്സൈറ്റിലാണ് പ്രദര്‍ശനത്തിന് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-24-17:24:57.jpg
Keywords: വത്തിക്കാനി
Content: 25340
Category: 18
Sub Category:
Heading: ന്യൂനപക്ഷ - ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകളുടെ നിർജീവാവസ്ഥ പരിഹരിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ തുടങ്ങിയവയിലെ അധ്യക്ഷൻ ഉൾപ്പെടെയുള്ള അംഗങ്ങൾ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത കമ്മീഷനുകളെ നിർജീവമാക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാൻ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നത് അവരെ കൂടുതൽ പാർശ്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം 2020 മാർച്ചിന് ശേഷം ഉണ്ടായിട്ടില്ല എന്നതിന് പുറമെ, ഇപ്പോൾ അംഗങ്ങൾ ആരുമില്ലാതെയായിരിക്കുന്നു. ഇതുവഴി ന്യൂനപക്ഷങ്ങളുടെ പരാതികൾ കേൾക്കാനും അവർക്ക് നീതി ഉറപ്പാക്കാനുമുള്ള സുപ്രധാനമായൊരു സംവിധാനം ഇല്ലാതാക്കപ്പെട്ടിരിക്കുകയാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ്റെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല, അധ്യക്ഷനും അംഗങ്ങളുമില്ലാതെ അതും നിർജീവമായിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കമ്മീഷനുകൾ സജീവമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷങ്ങൾക്ക് പരാതികൾ അറിയിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് കടുത്ത അനീതിയാണ്. ഈ സാഹചര്യത്തിൽ, ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിക്കൊണ്ട് അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കണമെന്നും പ്രസ്തുത കമ്മീഷനുകളെ സജീവമാക്കുന്ന നിലപാടുകൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയും നീതിയും എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പാക്കാനുള്ള അടിയന്തിര നടപടികൾക്ക് കേന്ദ്രസർക്കാർ മുൻകൈ എടുക്കുകയും വേണം. പ്രസ്തുത അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹു. പ്രധാനമന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കുന്നതാണെന്നു ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവര്‍ പ്രസ്താവിച്ചു.
Image: /content_image/India/India-2025-07-25-10:59:00.jpg
Keywords: ജാഗ്രത