category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൃപനിറഞ്ഞ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഗർഭിണികളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതിന് ഓണ്‍ലൈന്‍ സെമിനാര്‍
Contentകൃപനിറഞ്ഞ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഗർഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിന് വേണ്ടി പ്രത്യേക ഓണ്‍ലൈന്‍ പ്രോഗ്രാമുമായി പാലക്കാട്‌ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ്. FRUITFUL FAMILY: A Post Cana Programme എന്ന പേരില്‍ ആരംഭിക്കുന്ന സെമിനാറിന് ഓഗസ്റ്റ് 8ന് തുടക്കമാകും. ഗർഭാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ശാരീരിക- മാനസിക-ആത്മീയ വശങ്ങളെക്കുറിച്ച് അവബോധം നൽകി ദൈവഹിതപ്രകാരം ജീവിക്കാനും ജീവൻ പകർന്നേകുന്നതിന്റെ ആനന്ദം നുകരാനും സഹായിക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം. അവരവരുടെ ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സെമിനാര്‍ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ പ്രോഗ്രാമിന്റെ ലിങ്ക് പങ്കെടുക്കുന്നവർക്ക് അതാത് ദിവസം ഉച്ചകഴിഞ്ഞ് അയച്ചു നൽകുന്നതാണ്. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. * Fr. Titto Kuttiyanikkal : 96127 49931 * Sr. Liswin : 9731656230 #{blue->none->b->FRUITFUL FAMILY: A Post Cana Programme | Schedule ‍}# * 2025 August 8 - 8 - 2025 * 2025 September 12 - 9 - 2025 * 2025 October 3 - 10 - 2025 * 2025 November 7 - 11 - 2025 * 2025 December 5 - 12 - 2025
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-25 18:43:00
Keywordsകുഞ്ഞുങ്ങ
Created Date2025-07-25 18:48:03