Contents
Displaying 24801-24810 of 24914 results.
Content:
25250
Category: 1
Sub Category:
Heading: ബിഷപ്പ് ആൻറണിസാമി സവരിമുത്തു മധുര അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത
Content: വത്തിക്കാന്‍ സിറ്റി: തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ആൻറണിസാമി സവരിമുത്തുവിനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ജൂലൈ 5 ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിയമന ഉത്തരവ് ലെയോ പതിനാലാമൻ പാപ്പ പുറപ്പെടുവിച്ചത്. പാളയംകോട്ടൈ രൂപത അദ്ധ്യക്ഷനായി മധുര അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തുവരുന്നതിനിടെ ബിഷപ്പ് ആൻറണിസാമിയ്ക്ക് പുതിയ നിയമനം പാപ്പ നല്‍കുകയായിരിന്നു. 1960 ഡിസംബർ 8-ന് തമിഴ്നാട്ടിലെ തന്നെ തൂത്തുകൊടി രൂപതയിൽപ്പെട്ട വടക്കു വണ്ടാനത്ത് ജനിച്ച ബിഷപ്പ് ആൻറണിസാമി സവരിമുത്തു പാളയംകോട്ടൈ രൂപതയ്ക്കുവേണ്ടി 1987 ഏപ്രിൽ 26-ന് പൗരോഹിത്യം സ്വീകരിച്ചു. 2019 നവംബര്‍ 20-ന് അദ്ദേഹം പ്രസ്തുത രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ഇതേ വര്‍ഷം തന്നെ ഡിസംബർ 15-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. 2024-ല്‍ ബിഷപ്പ് ആൻറണിസാമിക്ക് മധുര അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി ഫ്രാന്‍സിസ് പാപ്പ നല്‍കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-06-12:00:09.jpg
Keywords: തമിഴ്നാ

25251
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ആറാം ദിവസം | എപ്പോഴും ക്ഷമിക്കുക
Content: മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.(മത്തായി 6 : 14) #{blue->none->b->ആറാം ചുവട്: എപ്പോഴും ക്ഷമിക്കുക }# ഒരു കാര്യമോ വസ്തുതകളോ വ്യക്തികളോ നമ്മളെ എത്ര ആഴത്തിൽ വേദനിപ്പിച്ചാലും കോപം, നീരസം, പ്രതികാര ആഗ്രഹം എന്നിവ ഉപേക്ഷിക്കുക എന്നതാണ് എപ്പോഴും ക്ഷമിക്കുക എന്നതിനർത്ഥം ക്ഷമ കയ്പ്പിനു പകരം സ്നേഹവും, വേദനയ്ക്ക് പകരം സമാധാനവും, വിധിക്കു പകരം കരുണയും തിരഞ്ഞെടുക്കലാണ്. ക്ഷമ എന്നത് തെറ്റ് മറക്കുകയല്ല മറിച്ച് വെറുപ്പിന്റെ അടിമത്തത്തിൽ നിന്ന് നമ്മെത്തന്നെ മോചിപ്പിക്കുക എന്നതാണ്. കുരിശിലെ ഈശോയെ അനുകരിക്കുന്നതിനുള്ള ഏറ്റവും വ്യക്തമായ മാർഗങ്ങളിലൊന്നാണിത് ക്ഷമ പരിശീലിക്കുക എന്നത്. വിശുദ്ധ അൽഫോൻസാമ്മ ക്ഷമിക്കുന്ന സ്നേഹം മനോഹരമായി ജീവിതത്തിൽ പ്രാവർത്തികമാക്കി. മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തിട്ടും അവൾ അവരെ ആരെയും മോശമായി ചിത്രീകരിച്ചില്ല സംസാരിച്ചില്ല. അവൾ നിശബ്ദമായും പൂർണ്ണമായും ക്ഷമിച്ചു. അൽഫോൻസാമ്മയുടെ ഹൃദയം ഈശോയുടെ ഹൃദയത്തിൽ വേരൂന്നിയിരുന്നതിനാൽ യഥാർത്ഥ ക്ഷമ ഹൃദയപൂർവ്വം അഭ്യസിക്കാൻ അവൾക്കു തെല്ലും ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്ഷമ ദുർബലതയുടെ ലക്ഷണമോ ദുർബലരുടെ ആയുധമോ അല്ല യഥാർത്ഥ ക്ഷമ നമ്മെ സ്വതന്ത്രരാക്കുന്നു. അത് ദൈവത്തിന്റെ രോഗശാന്തിക്കായി നമ്മുടെ ഹൃദയങ്ങളെ തുറക്കുകയും നമ്മുടെ ആത്മാക്കളെ ശുദ്ധവും സമാധാനപരവുമായി നിലനിർത്തുകയും ചെയ്യുന്നു. മറുവശത്ത് വിദ്വേഷവും പകയും വച്ചു പുലർത്തുന്നത് നമ്മെ വിഷലിപ്തമാക്കുകയും കൃപയെ തടയുകയും ചെയ്യുന്നു. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ ഒരിക്കലും വിദ്വേഷം സൂക്ഷിക്കാതെ ഹൃദയപൂർവ്വം ക്ഷമിക്കാൻ തക്കവിധം ഞങ്ങളുടെ ഹൃദയങ്ങള കൂടുതൽ വിശാലമാക്കണമേ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-06-22:17:58.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ

25252
Category: 18
Sub Category:
Heading: മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോൺ കച്ചിറമറ്റത്തിന്
Content: കണ്ണൂർ: ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോൺ കച്ചിറമറ്റത്തിന്. പിഴകിൽ കച്ചിറമറ്റം ഭവനത്തിൽ 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തിൽ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. യോഗത്തിൽ ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ രാജീവ് കൊച്ചുപറമ്പിൽ, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ, സ ണ്ണി ആശാരിപറമ്പിൽ, ഡി.പി. ജോസ് എന്നിവർ പ്രസംഗിക്കും. മലബാറിലെ കുടിയേറ്റ കർഷകരുടെ പ്രശ്‌നങ്ങളിൽ മുന്നണി പോരാളിയായി സമര ങ്ങൾക്ക് നേതൃത്വം നൽകുകയും കുടിയിറക്കിനും കർഷക ദ്രോഹങ്ങൾക്കുമെതിരേ നിരാഹാരം അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുള്ള കർഷക ബന്ധുവാണ് കച്ചിറമറ്റം. കത്തോലിക്ക കോൺഗ്രസ്, കാത്തലിക് ഫെഡറേഷൻ, ഓൾ ഇന്ത്യ കാത്തലിക് യൂണി യൻ എന്നിവയുടെ സംസ്ഥാന പ്രസിഡൻ്റ്, ചരിത്രകാരൻ, 78 പുസ്‌തകങ്ങളുടെ രച യിതാവ് എന്നീ നിലകളിൽ സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്റെ 13-ാം വയസു മുതൽ 75 വർഷക്കാലം ജീവിതം സമർപ്പിച്ച ജോൺ കച്ചിറമറ്റത്തിൻ്റെ സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് അവാർഡ് നൽകുന്നത്. മലബാർ കുടിയേറ്റത്തിൻ്റെ ആദ്യ കാലഘട്ടങ്ങളിൽ തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയോടൊപ്പം പാലാ രൂപതയിൽനിന്നും തിരുവിതാംകൂർ മേഖലയിൽനിന്നും നിരവധി വൈദികരും അല്‌മായ പ്രേഷിതരും മ ലബാർ ഭാഗത്ത് ത്യാഗപൂർണമായ സേവനം നടത്തിയിരുന്നു. അവരെയെല്ലാം അനു സ്മരിക്കുന്നതിനു കൂടിയാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.
Image: /content_image/India/India-2025-07-07-09:43:35.jpg
Keywords: ബിഷപ്പ

25253
Category: 1
Sub Category:
Heading: വെള്ളപ്പൊക്ക ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ടെക്സാസിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകർക്കൊപ്പം ത്രികാല പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ദുരന്തത്തിന് ഇരയായവരെ പാപ്പ പ്രത്യേകം അനുസ്മരിച്ചത്. അമേരിക്കയിലെ ടെക്സാസിലെ ഗ്വാഡലൂപ്പ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരന്തത്തിന് ഇരയായ പ്രിയപ്പെട്ടവരെ, പ്രത്യേകിച്ച് വേനൽക്കാല ക്യാമ്പിലുണ്ടായിരുന്ന മക്കളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുകയാണെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. അതേസമയം മധ്യ ടെക്‌സാസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി ഉയര്‍ന്നു. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്‌റ്റിക്കിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. മിന്നൽ പ്രളയമുണ്ടായ സമയത്ത് 700 പെൺകുട്ടികളാണ് ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകൾക്കുള്ളിൽ ആറടിപ്പൊക്കത്തിൽ വെള്ളം വന്നു നിറഞ്ഞിരിന്നു. കത്തോലിക്ക സന്നദ്ധ സംഘടനയുടെ മൊബൈൽ റിലീഫ് യൂണിറ്റുകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഭക്ഷണം, വെള്ളം എന്നിവ ദുരിതബാധിതരിലേക്ക് എത്തിക്കുവാന്‍ പ്രയത്നം തുടരുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-07-10:14:59.jpg
Keywords: ലെയോ

25254
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഏഴാം ദിവസം | വിശുദ്ധ കുർബാനയെ സ്നേഹിക്കുക
Content: ഞാന്‍ ജീവന്‍റെ അപ്പമാണ് (യോഹ 6 : 48). #{blue->none->b->ഏഴാം ചുവട്: വിശുദ്ധ കുർബാനയെ സ്നേഹിക്കുക }# വിശുദ്ധ അൽഫോൻസാമ്മയെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാന അവളുടെ ആത്മീയ ജീവിതത്തിന്റെ കാതലും കഷ്ടപ്പാടുകൾക്കിടയിലും അവളുടെ ജീവിത ശക്തിയുടെ ഉറവിടവുമായിരുന്നു. ചെറുപ്പം മുതലേ, വിശുദ്ധ കുർബാനയിലെ ഈശോയോട് അടുക്കാൻ അവൾക്ക് ആഴമായ ആഗ്രഹം ഉണ്ടായിരുന്നു. നിരവധി ശാരീരിക രോഗങ്ങളും കഠിനമായ വേദനയും ഉണ്ടായിരുന്നിട്ടും വിശുദ്ധ കുർബാന സ്വീകരിക്കാനോ നിശബ്ദ ആരാധനയിൽ സമയം ചെലവഴിക്കാനോ കഴിയുന്ന നിമിഷങ്ങൾക്കായി അവൾ ആകാംക്ഷയോടെ കാത്തിരുന്നു. വിശുദ്ധ കുർബാന വെറുമൊരു അനുഷ്ഠാനം ആയിഅല്ല , മറിച്ച് യേശുവുമായുള്ള ഒരു ജീവനുള്ള കണ്ടുമുട്ടലാണെന്ന് വിശുദ്ധ അൽഫോൻസാമ്മ വിശ്വസിച്ചു. പരിശുദ്ധ കുർബാന ആയിരുന്നു വിശുദ്ധ അൽഫോൻസയുടെ ജീവിതത്തിന്റെ കേന്ദ്രം. അവൾ ദൈവത്തോടുള്ള ആഴമായ ഐക്യത്തിനായി കുർബാനയിൽ പങ്കെടുത്ത് ആത്മീയ ശക്തി നേടിയിരുന്നു. "എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുര്‍ബാനയാണ്. ഞാനാണ് ജീവന്‍റെ അപ്പം എന്നരുളിയ ദിവ്യനാഥന്‍ എന്റെ ഉള്ളില്‍ ആഗതനാകുമ്പോഴെല്ലാം അവാച്യമായ ആനന്ദം ഞാന്‍ അനുഭവിക്കുന്നു" - എന്നവൾ പറയുമായിരുന്നു. അൽഫോൻസാമ്മ ഭക്തിയോടെ ദിവ്യകാരുണ്യ സന്നിധിയിൽ സമയം ചെലവഴിക്കുകയും, ഈശോയോടുള്ള ആത്മബന്ധം ആഴമാക്കുകയും ചെയ്തിരുന്നു. ജീവിതത്തിന്റെ കഠിനസമയങ്ങളിലും, അവളുടെ എല്ലാ വേദനകളും സക്രാരിയിലെ ഈശോയിലേക്ക് അവൾ അർപ്പിച്ചിരുന്നു. വിശുദ്ധ കുർബാനയില്ലാത്ത ഒരു ദിവസത്തെ വെളിച്ചമില്ലാത്ത ദിവസമായും, ജീവിതമില്ലാത്ത ദിവസമായി അൽഫോൻസാമ്മ കണക്കാക്കിയിരുന്നു വിശുദ്ധ കുർബാനയോടുള്ള അവളുടെ സ്നേഹം വൈകാരികം മാത്രമല്ലായിരുന്നു, അതു ആഴമായ ത്യാഗം ഉൾകൊള്ളുന്നതായിരുന്നു. അസുഖം കാരണം ശാരീരികമായി കുർബാനയിൽ പങ്കെടുക്കാൻ കഴിയാത്തപ്പോഴും, അവളുടെ ഹൃദയം ആത്മാവിൽ ബലിപീഠത്തിന് മുന്നിൽ നിലകൊണ്ടു. മൗനമായി സഹിക്കാനും, പൂർണ്ണഹൃദയത്തോടെ ക്ഷമിക്കാനും, സന്തോഷത്തോടെ ജീവിക്കാനുമുള്ള ശക്തി ദിവ്യകാരുണ്യമാണ് അവൾക്ക് നൽകിയത്. ദിവ്യകാരുണ്യത്തെ സ്നേഹിക്കുക എന്നാൽ ഈശോയുമായുള്ള ഐക്യത്തിൽ ജീവിക്കുക എന്നാണ് വിശുദ്ധ കുർബാനയുടെ സാന്നിധ്യം നമ്മുടെ ബലഹീനതയെ കൃപയാക്കി മാറ്റും. നമുക്കും വിശുദ്ധ കുർബാനയിലെ ഈശോയുടെ സാന്നിധ്യം വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ വിശ്വസിക്കാം പ്രഘോഷിക്കാം. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ വിശുദ്ധ കുർബാനയെ സ്നേഹിക്കാനും വിശ്വസിക്കാനും പ്രഘോഷിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-07-10:21:11.jpg
Keywords: ഈശോയിലേക്കുള്ള

25255
Category: 18
Sub Category:
Heading: മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കു വിട
Content: തൃശ്ശൂർ: പൗരസ്‌ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കു വിട. നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ 85 വയസ്സായിരിന്നു പ്രായം. 64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 56 വർഷം ഭാരതത്തിലെ പൗരസ്‌ത്യ കൽദായ സുറിയാനി സഭയെ നയിച്ചു. ആത്മീയാചാര്യൻ, സഭാതലവൻ, സാംസ്കാരിക നേതാവ്, സഭാചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, സുറിയാനി ഭാഷാ പ്രേമി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു. തൃശ്ശൂർ കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാനപള്ളി ഇടവകയിലെ മൂക്കൻ കുടുംബത്തിൽ ദേവസിയുടെയും പറപ്പുള്ളി കൊച്ചുമറിയത്തിൻ്റെയും 10 മക്കളിൽ നാലാമനായി 1940 ജൂൺ 13-നാണ് ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന മാർ അപ്രേം മെത്രാപ്പോലീത്ത ജനിച്ചത്. യുണൈറ്റഡ് തിയോളജിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിയൻ തിയോളജിക്കൽ സെമിനാരി, പ്രിൻസ്ടൺ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നാണ് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. 1961 ജൂൺ 25-ന് ശെമ്മാശപട്ടം സ്വീകരിച്ചു. 26-ാം ജന്മദിനത്തിൽ 1965 ജൂൺ 13-ന് കശീശപട്ടം സ്വീകരിച്ചു. 1968 സെപ്റ്റംബർ 21-ന് എപ്പിസ്കോപ്പയായും ഒരാഴ്ചയ്ക്ക്ശേഷം 29-ന് മെത്രാപ്പോലീത്തയായും ഇറാഖിലെ പ്രസിദ്ധമായ മാർ സയ്യാ കത്തീഡ്രലിൽ വെച്ച് സ്ഥാനാരോഹണം ചെയ്‌തു. ഭാരത സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു. 1968 ഒക്ടോബർ 26-ന് ഇന്ത്യയിൽ തിരിച്ചെത്തി സഭയുടെ ഭരണച്ചുമതല ഏറ്റെടുത്തു. 2015-ൽ മാറൻ മാർ ദിൻഹാ നാലാമൻ പാത്രിയാർക്കീസ് കാലം ചെയ്തതിനെത്തുടർന്ന് പുതിയ പാത്രിയാർക്കീസ് തിരഞ്ഞെടുപ്പുവരെ ആറുമാസത്തോളം ആഗോള തലവനായി സഭയെ നയിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-07-12:59:19.jpg
Keywords: കൽദായ

25256
Category: 1
Sub Category:
Heading: നൈജീരിയന്‍ ജനതയ്ക്കു ആത്മീയവും ഭൗതീകവുമായ പിന്തുണ വളരെ അത്യാവശ്യം: ബിഷപ്പ് മാർക്ക് മൈഗിഡ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ അനുദിനം അക്രമ ഭീഷണി നേരിടുന്ന ക്രൈസ്തവര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും വേണ്ടത് ആത്മീയവും ഭൗതികവുമായ പിന്തുണയാണെന്നും മുന്നൂറിലധികം ആരാധനാലയങ്ങള്‍ ഇസ്ളാമിക തീവ്രവാദികള്‍ തകര്‍ത്തിട്ടുണ്ടെന്നും വുകാരി രൂപതയുടെ പ്രഥമ മെത്രാനായ മാർക്ക് മൈഗിഡ. 2022-ൽ നൈജീരിയയിലെ താരബ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വുകാരി രൂപതയുടെ പ്രഥമ ബിഷപ്പായി തന്നെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചതിനുശേഷം, ഇസ്ലാമിക തീവ്രവാദികൾ ഇതുവരെ കുറഞ്ഞത് 325 കത്തോലിക്ക ആരാധനാലയങ്ങളെങ്കിലും നശിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രദേശത്തെ ക്രൈസ്തവര്‍ ശരിക്കും കഷ്ടപ്പെടുന്നു. പൊതുജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് ആദ്യം വേണ്ടത് പ്രാർത്ഥനാപൂർവ്വമായ പിന്തുണയാണ്. 300,000-ത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സ്കൂളുകളിൽ താമസിക്കുന്ന ഈ സമൂഹങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ഞാൻ പോകുന്നുണ്ട്. ക്യാമ്പുകളിൽ പോലും ആത്മീയ വളർച്ച അനുഭവിക്കുന്നതിൽ ഞങ്ങൾ ഇപ്പോഴും സന്തുഷ്ടരാണ്. ആളുകൾ അവരുടെ വിശ്വാസത്തിന്റെ സന്തോഷം അനുഭവിക്കുന്നു. അവർ കഷ്ടപ്പെടുന്നുണ്ടെന്ന് അവർക്കറിയാം, പക്ഷേ ദൈവവും ഉണ്ടെന്ന് അവർക്കറിയാം. ഈ ദുരിതം എന്നെന്നേക്കുമായി നിലനിൽക്കില്ലെന്ന് അവർക്കറിയാം. രാജ്യത്തിന്റെ "ഭക്ഷ്യക്കുട" എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമായ രാജ്യത്തിന്റെ മിഡിൽ ബെൽറ്റ് മേഖലയിലുടനീളം, നിരവധി ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകളും കൃഷിയിടങ്ങളും ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന രാജ്യങ്ങളിലൊന്നായ നൈജീരിയയ്ക്കു വേണ്ടി മനുഷ്യാവകാശ സംഘടനകളും സഭാനേതൃത്വവും ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും കൃത്യമായ നടപടിയിലൂടെ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടം തയാറാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-07-14:36:11.jpg
Keywords: നൈജീ

25257
Category: 1
Sub Category:
Heading: വെള്ളപ്പൊക്ക ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകള്‍
Content: കെർവില്ല: അമേരിക്കയിലെ ടെക്സാസ് നഗരത്തെ സാരമായി ബാധിച്ച വെള്ളപ്പൊക്ക ദുരന്തബാധിതര്‍ക്കു ആശ്വാസമായി കെർവില്ലയിലെ കത്തോലിക്ക സഭാനേതൃത്വം. വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നു കെർ കൗണ്ടിയിലെ കെർവില്ലെ നഗരത്തെ പ്രളയം വലിയ രീതിയില്‍ ബാധിച്ചിരിന്നു. ഇവര്‍ക്കിടയില്‍ സഹായം എത്തിക്കുന്നതിനായാണ് കത്തോലിക്ക സംഘടനകള്‍ ഉള്‍പ്പെടെ സജീവമായി രംഗത്തുള്ളത്. ദുരിതബാധിത പ്രദേശത്തു നിന്നു അഭയം തേടുന്നവർക്കായി 929 മെയിൻ സ്ട്രീറ്റിൽ ദുരിതാശ്വാസ കേന്ദ്രം തുറന്നുവെന്നു സാൻ അന്റോണിയോ അതിരൂപത വ്യക്തമാക്കി. ദുരന്ത ബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, ശുചിത്വ ഉൽപ്പന്നങ്ങൾ, ശുദ്ധജലം എന്നിവ നൽകുന്നതിന് കാത്തലിക് ചാരിറ്റീസ് യുഎസ്‌എ ഉള്‍പ്പെടെയുള്ള കത്തോലിക്ക സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ട്. സാൻ അന്റോണിയോ ആർച്ച് ബിഷപ്പ് മിസ്ജിആർ ഗുസ്താവോ ഗാർസിയ-സില്ലർ, സഹായ മെത്രാന്‍ മൈക്കൽ ബൗലെറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ഇരകളെ സഹായിക്കാനും പ്രിയപ്പെട്ടവരെ കാണാതായവരുടെ കുടുംബങ്ങൾക്ക് സാന്ത്വനം പകരാനും സംഘം കെർവില്ലിലേക്ക് പോയിട്ടുണ്ടെന്നു ആർച്ച് ബിഷപ്പ് സൂചിപ്പിച്ചു. ഇന്നലെ ജൂലൈ 6 ഞായറാഴ്ച മരിച്ചവർക്കും കാണാതായവർക്കും മറ്റ് ദുരിതബാധിതര്‍ക്കും വേണ്ടിയും കെർവില്ലിലെ നോട്രെ ഡാം പള്ളിയിൽ പ്രത്യേക ദിവ്യബലി അര്‍പ്പണം നടന്നിരിന്നു. ആർച്ച് ബിഷപ്പ് ഗുസ്താവോ ഗാർസിയ-സില്ലറും ഫാ. സ്കോട്ട് ജാനിസെക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ആളുകളെ പിന്തുണയ്ക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും പരസ്പരം സ്നേഹിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തോട് നമുക്ക് പ്രതികരിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇരകൾക്കും, മരിച്ചവർക്കും, കാണാതായവർക്കും വേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നതായി സാൻ അന്റോണിയോ അതിരൂപത ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-07-17:15:32.jpg
Keywords: അമേരിക്ക

25258
Category: 1
Sub Category:
Heading: പൊന്തിഫിക്കൽ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിൽ സേവനം പൂർത്തിയാക്കി
Content: വത്തിക്കാന്‍ സിറ്റി: സീറോ മലബാർ സഭയിലെ എറണാകുളം - അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ വിഷയങ്ങളിൽ പൊന്തിഫിക്കൽ പ്രതിനിധിയായി നിയമിതനായ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിൽ തന്റെ ചുമതലകളിൽ നിന്നും വിരമിച്ചു. ഇന്നു ജൂലൈ ഏഴാം തീയതി, ലെയോ പതിനാലാമൻ പാപ്പ, ആര്‍ച്ച് ബിഷപ്പിന്റെ സേവന ചുമതലയിൽ നിന്നും സ്വതന്ത്രമാക്കി. ആര്‍ച്ച് ബിഷപ്പ് തന്റെ സേവന കാലയളവിൽ ചെയ്ത എല്ലാ സേവനങ്ങൾക്കും പാപ്പ അഗാധമായ നന്ദി പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്. 1965ൽ സ്ലോവാക്യയിലെ കൊസിഷെയിൽ ജനിച്ച ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിൽ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി 1987ൽ വൈദികനായി. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020ൽ കൊസിഷെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു. 2011ൽ സീറോ മലബാർ സഭയുടെ മുൻ മേജർ ആര്‍ച്ച് ബിഷപ്പ് മാർ വർക്കി വിതയത്തിൽ പിതാവിന്റെ മൃതസംസ്കാരശുശ്രൂഷകളിൽ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിൽ ആയിരുന്നു. പൊന്തിഫിക്കൽ പ്രതിനിധിയായുള്ള തന്റെ സേവന കാലയളവിൽ വിവിധ തവണകളായി അദ്ദേഹം എറണാകുളം അങ്കമാലി അതിരൂപതയിൽ എത്തുകയും, സീറോ മലബാർ സഭയിലെ സിനഡ് പിതാക്കന്മാരുമായും വൈദികരും വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-07-20:32:58.jpg
Keywords: പൊന്തിഫി

25259
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസ് റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ്
Content: വത്തിക്കാന്‍ സിറ്റി: റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമായ സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായി ലിത്വാനിയായില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസിനെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായിരിന്ന കർദ്ദിനാൾ സ്റ്റാനിസ്ലാവ് റൈൽക്കോയ്ക്ക് 80 വയസ്സു പിന്നിട്ട പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ റോളണ്ടാസിനെ ലെയോ പാപ്പ പുതിയ ഉത്തരവാദിത്വം ഭരമേല്‍പ്പിച്ചിരിക്കുന്നത്. 2024 ഡിസംബർ 8ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മാര്‍പാപ്പമാരെ പതിവായി അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്നെ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിച്ചത് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ എന്ന ഈ ദേവാലയത്തിലായിരിന്നു. ഇതിന്‍ പ്രകാരം ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നതും ഈ ദേവാലയത്തിലാണ്. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദേവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന സ്ഥിരം കേന്ദ്രമായിരിന്നു മേരി മേജർ ബസിലിക്ക. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-08-11:20:50.jpg
Keywords: മേരി മേജര്‍