category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നൈജീരിയന്‍ ജനതയ്ക്കു ആത്മീയവും ഭൗതീകവുമായ പിന്തുണ വളരെ അത്യാവശ്യം: ബിഷപ്പ് മാർക്ക് മൈഗിഡ
Contentഅബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ അനുദിനം അക്രമ ഭീഷണി നേരിടുന്ന ക്രൈസ്തവര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും വേണ്ടത് ആത്മീയവും ഭൗതികവുമായ പിന്തുണയാണെന്നും മുന്നൂറിലധികം ആരാധനാലയങ്ങള്‍ ഇസ്ളാമിക തീവ്രവാദികള്‍ തകര്‍ത്തിട്ടുണ്ടെന്നും വുകാരി രൂപതയുടെ പ്രഥമ മെത്രാനായ മാർക്ക് മൈഗിഡ. 2022-ൽ നൈജീരിയയിലെ താരബ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വുകാരി രൂപതയുടെ പ്രഥമ ബിഷപ്പായി തന്നെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചതിനുശേഷം, ഇസ്ലാമിക തീവ്രവാദികൾ ഇതുവരെ കുറഞ്ഞത് 325 കത്തോലിക്ക ആരാധനാലയങ്ങളെങ്കിലും നശിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രദേശത്തെ ക്രൈസ്തവര്‍ ശരിക്കും കഷ്ടപ്പെടുന്നു. പൊതുജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് ആദ്യം വേണ്ടത് പ്രാർത്ഥനാപൂർവ്വമായ പിന്തുണയാണ്. 300,000-ത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സ്കൂളുകളിൽ താമസിക്കുന്ന ഈ സമൂഹങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ഞാൻ പോകുന്നുണ്ട്. ക്യാമ്പുകളിൽ പോലും ആത്മീയ വളർച്ച അനുഭവിക്കുന്നതിൽ ഞങ്ങൾ ഇപ്പോഴും സന്തുഷ്ടരാണ്. ആളുകൾ അവരുടെ വിശ്വാസത്തിന്റെ സന്തോഷം അനുഭവിക്കുന്നു. അവർ കഷ്ടപ്പെടുന്നുണ്ടെന്ന് അവർക്കറിയാം, പക്ഷേ ദൈവവും ഉണ്ടെന്ന് അവർക്കറിയാം. ഈ ദുരിതം എന്നെന്നേക്കുമായി നിലനിൽക്കില്ലെന്ന് അവർക്കറിയാം. രാജ്യത്തിന്റെ "ഭക്ഷ്യക്കുട" എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമായ രാജ്യത്തിന്റെ മിഡിൽ ബെൽറ്റ് മേഖലയിലുടനീളം, നിരവധി ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകളും കൃഷിയിടങ്ങളും ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന രാജ്യങ്ങളിലൊന്നായ നൈജീരിയയ്ക്കു വേണ്ടി മനുഷ്യാവകാശ സംഘടനകളും സഭാനേതൃത്വവും ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും കൃത്യമായ നടപടിയിലൂടെ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടം തയാറാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-07 14:35:00
Keywordsനൈജീ
Created Date2025-07-07 14:36:11