Contents
Displaying 24761-24770 of 24915 results.
Content:
25210
Category: 1
Sub Category:
Heading: കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല, താഴ്മയുള്ള ഹൃദയങ്ങളെയാണ്: ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ പൗരോഹിത്യ വിശുദ്ധീകരണ ദിനത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഡീക്കന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കി. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ നല്കിയ സന്ദേശത്തില്‍ വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാ വൈദികരെയും അഭിസംബോധന ചെയ്യുന്ന രീതിയിലായിരിന്നു പാപ്പയുടെ സന്ദേശം. കുടുംബങ്ങളിലും സഭാ സമൂഹങ്ങളിലും പോലും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ലോകത്ത്, അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിനും വൈദികർക്കുള്ള കടമയെ പാപ്പ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. സ്നേഹത്താൽ മുറിയപ്പെട്ട യേശുവിന്റെ ഹൃദയത്തിലാണ് പൗരോഹിത്യത്തിന്റെ ഏകത മനസിലാക്കുവാൻ സാധിക്കുന്നതെന്നു അടിവരയിട്ടു പറഞ്ഞ പാപ്പ, നല്ല ഇടയന്റെ മാതൃകയിലേക്ക് നമ്മെ പരിവർത്തനം ചെയ്യുന്നതും കാരുണ്യത്താൽ ജ്വലിക്കുന്ന യേശുവിന്റെ ഹൃദയം തന്നെയാണെന്നും കൂട്ടിച്ചേർത്തു. ദൈവജനത്തിന്റെ സേവനത്തിനായുള്ള സമ്പൂർണ്ണ ദാനത്തിലേക്കുള്ള ആഹ്വാനത്തെ പുതുക്കുന്നതാണ് ഇന്നത്തെ തിരുനാളിന്റെ പ്രത്യേകത. ഈ ദൗത്യം പ്രാർത്ഥനയിലാണ് ആരംഭിക്കേണ്ടതെന്നും, കർത്താവുമായുള്ള ഐക്യത്തിൽ തുടർന്നുകൊണ്ടുപോകണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. കർത്താവ് നമുക്ക് നൽകിയ ഈ കൃപയെ എപ്പോഴും ഓർക്കണമെന്നും, അപ്രകാരം മാത്രമേ ക്രിസ്തുവിന്റെ ഹൃദയത്തിലും ക്രിസ്തുവിന്റെ ജീവിതത്തിലും നമ്മുടെ ഹൃദയങ്ങളെ ഏകീകരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പ പറഞ്ഞു. അങ്ങനെ സ്നേഹത്തിൽ അനുരഞ്ജനം ചെയ്യപ്പെട്ട ഒരു ലോകത്തിനായി ജനത്തിന് വചനവും രക്ഷയുടെ കൂദാശകളും കൊണ്ടുവരുവാൻ വൈദികർക്ക് സാധിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അങ്ങനെ യേശുവിന്റെ ഹൃദയത്തിൽ മാത്രമാണ്, ദൈവമക്കളും, പരസ്പരം സഹോദരങ്ങളും ആണെന്നുള്ള തിരിച്ചറിവിലേക്ക് കടന്നെത്തുവാൻ നമുക്ക് സാധിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകുവാനും പാപ്പ വൈദികരെ ക്ഷണിച്ചു.  സാഹോദര്യത്തിന്റെ ശൈലി തിളങ്ങുന്ന സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനായി വിശ്വാസം സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇടയ നിർദ്ദേശങ്ങൾ നൽകണമെന്നും, ഇവയൊക്കെയാണ് യഥാർത്ഥ അജപാലകരുടെ ലക്ഷണങ്ങളെന്നും പാപ്പ കൂട്ടിച്ചേർത്തു. സേവനത്തിലാണ് ഈ ദൗത്യം മനസിലാക്കേണ്ടതെന്നും പാപ്പ പ്രത്യേകം സൂചിപ്പിച്ചു. കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല, മറിച്ച്, പരിവർത്തനത്തിനായി തുറവുള്ളതും, നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ തയ്യാറുള്ളതുമായ താഴ്മയുള്ള ഹൃദയങ്ങളെയാണെന്നും പാപ്പ പറഞ്ഞു. ഇന്നലെ തിരുപ്പട്ടം സ്വീകരിച്ചവരില്‍ സുൽത്താൻപേട്ട് രൂപതാംഗവും മലയാളിയുമായ ഡീക്കൻ ആന്റോ അഭിഷേകും ഉള്‍പ്പെടുന്നു.

Image: /content_image/News/News-2025-06-28-10:53:59.jpg
Keywords: പാപ്പ

25211
Category: 1
Sub Category:
Heading: ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
Content: ഭുവനേശ്വർ: ഒഡീഷയില്‍ സേവനം ചെയ്തിരിന്ന ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട മുൻ ജുവനൈൽ കുറ്റവാളി ചെങ്കു ഹൻസ്ദ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഒഡീഷയിൽ മാധ്യമ പ്രവര്‍ത്തകനായ ദയാശങ്കർ മിശ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ക്രിസ്തുവിലുള്ള വിശ്വാസം തനിക്ക് ആന്തരിക സമാധാനവും രോഗശാന്തിയും നൽകിയതായി അദ്ദേഹം പറഞ്ഞു. ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ സമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ ഒന്‍പത് വർഷം ജുവനൈല്‍ ജയിലിൽ കഴിഞ്ഞ പ്രതിയാണ് ചെങ്കു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കാനുള്ള തന്റെ തീരുമാനം പുരോഹിതരുടെയോ ബാഹ്യ സമ്മർദ്ധത്താലോ മറ്റ് സ്വാധീനത്താലോ അല്ലായെന്നും മറിച്ച് വ്യക്തിപരമായ ദുഃഖത്തിൽ നിന്നും ആത്മപരിശോധനയിൽ നിന്നുമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒരു ക്രൈസ്തവ വിശ്വാസിയായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തടവിൽ കഴിഞ്ഞ സമയത്ത് ഒരു പുരോഹിതനും ചെങ്കുവിനെ ഉപദേശിച്ചില്ലെന്ന് കത്തോലിക്ക വൈദികനായ ഫാ. അജയ് കുമാർ സിംഗ് 'കാത്തലിക് കണക്റ്റി'നോട് വെളിപ്പെടുത്തി. ജയിൽ മോചിതനായ ശേഷം ചെങ്കു വളരെയധികം കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് തന്റെ ആദ്യ ഭാര്യയെയും സഹോദരിമാരെയും മറ്റ് കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. ഇതുമൂലം അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു. സമാധാനത്തോടെ ജീവിക്കണമെങ്കിൽ അക്രമം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന ശക്തമായ ആന്തരിക വിളി ഒരു ദിവസം ചെങ്കുവിന് ഉള്ളില്‍ ഉണ്ടാകുകയായിരിന്നു. ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ട ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ക്രിസ്ത്യൻ സമൂഹത്തിലേക്ക് മടങ്ങാൻ അവനെ പ്രേരിപ്പിക്കുന്നതായിരിന്നു ഈ ഉള്‍വിളി. ആ ആന്തരിക ശബ്ദം ചെങ്കു ഹൻസ്ദയെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയായിരിന്നുവെന്നും ചെങ്കു ഒരു കത്തോലിക്കേതര വിഭാഗത്തിന്റെ ഭാഗമാണെന്നും ഫാ. അജയ് പറഞ്ഞു. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. മിഷ്ണറിമാരുടെ രക്തം പതിഞ്ഞ ഈ പ്രദേശത്ത് നിരവധി പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.

Image: /content_image/News/News-2025-06-28-12:22:15.jpg
Keywords: ഗ്രഹാ

25212
Category: 1
Sub Category:
Heading: ഞങ്ങള്‍ക്കു സഹായം വേണ്ട, ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കൂ; സിറിയന്‍ ക്രൈസ്തവരുടെ ദയനീയ അവസ്ഥ വിവരിച്ച് വൈദികന്‍
Content: ഡമാസ്ക്കസ്: സിറിയയിലെ ഡമാസ്ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി ആക്രമണത്തിനു പിന്നാലെ രാജ്യത്തെ ക്രൈസ്തവരുടെ ദയനീയ അവസ്ഥ വിവരിച്ച് പ്രാദേശിക വൈദികന്റെ വെളിപ്പെടുത്തല്‍. “ഞങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾ ഭയപ്പെടുന്നു" എന്നും സഹായത്തിന് പകരം രക്ഷപ്പെടുവാന്‍ സഹായിക്കണമെന്നു ആളുകൾ തങ്ങളോടു പറയുന്നുണ്ടെന്നും സിറിയയിലെ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഫാദി അസർ, എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് (ACN) നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിറിയയിലെ ക്രൈസ്തവര്‍ കടന്നുപോകുന്നത് അഗാധമായ ദുഃഖത്തിലൂടെയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ക്രിസ്ത്യാനികളും വലിയ ദുഃഖം അനുഭവിക്കുന്നു. ഞങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. വത്തിക്കാന്റെയും യൂറോപ്യൻ സമൂഹത്തിന്റെയും ഇടപെടൽ ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ആളുകൾ ഇപ്പോൾ ഞങ്ങളോട് പറയുന്നു, "അച്ചാ, ഞങ്ങൾക്ക് സഹായം വേണ്ട, ഭക്ഷണമോ മരുന്നോ ഒന്നും വേണ്ട. രക്ഷപ്പെടാൻ ഞങ്ങളെ സഹായിക്കൂ. ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല. ഞങ്ങളുടെ ജീവനെയോർത്ത് ഞങ്ങൾ ഭയപ്പെടുന്നു; ഞങ്ങളുടെ കുട്ടികളുടെ ഭാവിയെയോർത്ത് ഞങ്ങൾ ഭയപ്പെടുന്നു". രാജ്യത്തു യാതൊരു ആധിപത്യവുമില്ലാത്ത ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കു സ്ഥിതി കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. സഭ സർക്കാരുമായി സംസാരിക്കുമ്പോഴെല്ലാം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് അവർ പറയുന്നു. ഞങ്ങൾക്ക് വിശ്വാസമുണ്ട്; ഞങ്ങൾ ഭയപ്പെടുന്നില്ല. മധ്യപൂര്‍വ്വേഷ്യയില്‍, ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം എല്ലായ്പ്പോഴുമുണ്ട്. 2,000 വർഷമായി പീഡനം തുടരുന്നു. എന്നാൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഈ സിവിൽ ലോകത്താണ് നമ്മൾ. നീതി - അതിൽ കൂടുതലൊന്നും നമുക്ക് വേണ്ട. സുരക്ഷിതത്വമുള്ള ഒരു രാജ്യത്ത് ജീവിക്കാൻ ക്രിസ്ത്യാനികൾക്ക് അവകാശമുണ്ട്, പള്ളിയിൽ പോയി സമാധാനത്തോടെ പ്രാർത്ഥിക്കാനും അവര്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഫാ. ഫാദി പറഞ്ഞു. യുദ്ധത്തിന് മുന്‍പ്, രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം മാത്രമായിരുന്നു ക്രൈസ്തവര്‍. എന്നാല്‍ ഇപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ലതാകിയയിലാണ് താമസിക്കുന്നെങ്കിലും ഡമാസ്കസിൽ വർഷങ്ങളോളം ചെലവഴിച്ച വൈദികനാണ് ഫാ. ഫാദി.

Image: /content_image/News/News-2025-06-28-16:36:54.jpg
Keywords: സിറിയ

25213
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
Content: ഈശോ ജനസഞ്ചയത്തെ സുഖപ്പെടുത്തുന്നു, ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു, പരിശുദ്ധാരൂപിക്കെതിരായ പാപം എന്നീ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, വിശുദ്ധ എവുസേബിയൂസ്, വിശുദ്ധ ബേസില്‍, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ ബീഡ്, വിശുദ്ധ ജറോം, വിശുദ്ധ ഇരണേവൂസ്, നൊവേഷ്യന്‍, നസിയാന്‍സിലെ ഗ്രിഗറി എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ഈശോ ജനസഞ്ചയത്തെ സുഖപ്പെടുത്തുന്നു - മര്‍ക്കോസ് 3:7-12 }# 7 ഈശോ ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. 8 യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം ആളുകള്‍, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. 9 ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവന്‍ ശിഷ്യന്‍മാരോട് ഒരു വള്ളം ഒരുക്കിനിറുത്താന്‍ ആവശ്യപ്പെട്ടു. 10 എന്തെന്നാല്‍, അവന്‍ പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. 11 അശുദ്ധാത്മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്റെ മുമ്പില്‍ വീണ്, നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു. 12 തന്നെ വെളിപ്പെടുത്തരുതെന്ന് അവന്‍ അവയ്ക്കു കര്‍ശനമായ താക്കീതു നല്‍കി. **************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# #{black->none->b-> വിശ്വാസം വഴി സ്പര്‍ശിക്കുക }# നമ്മള്‍ ഈശോയെ സ്പര്‍ശിക്കുന്നത് വിശ്വാസംവഴിയാണ്. വിശ്വാസം വഴി സ്പര്‍ശിക്കുന്നതാണ് വിശ്വാസമില്ലാതെ കരങ്ങളാല്‍ മാത്രം സ്പര്‍ശിക്കുന്നതിനെക്കാള്‍ മെച്ചം. കരങ്ങളാല്‍ അവനെ സ്പര്‍ശിക്കുന്നത് അത്ര വലിയ കാര്യമായിരുന്നില്ല. എന്തെന്നാല്‍, അവന്റെ എതിരാളികളും അവനെ പിടികൂടുകയും ബന്ധിക്കുകയും ക്രൂശിക്കുകയും ചെയ്തപ്പോള്‍ തീര്‍ച്ചയായും അവനെ സ്പര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ദുരുദ്ദേശ്യത്തോടെയുള്ള ആ സ്പര്‍ശംവഴി അവര്‍ സ്പര്‍ശിച്ചതിനെ അവര്‍ക്കു നഷ്ടപ്പെട്ടു. ലോകമെങ്ങുമുള്ള സഭയേ, വിശ്വാസത്താല്‍ നീ അവിടുത്തെ സ്പര്‍ശിക്കുന്നതുകൊണ്ട് ''വിശ്വാസം വഴി നീ സുഖം പ്രാപിച്ചിരിക്കുന്നു'' (ഏശ 1,10-18; മത്താ 9,22; മര്‍ക്കോ 5,34; 10,52; ലൂക്കാ 8,48; യോഹ 20,29) (Sermons on Easter 148). #{black->none->b-> സ്‌നേഹരഹിതമായ ഏറ്റുപറച്ചില്‍ }# വിശ്വാസികളും പിശാചുക്കളും മിശിഹായെ ഏറ്റുപറഞ്ഞു. ''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു'' എന്ന് പത്രോസ് ഏറ്റുപറഞ്ഞല്ലോ (മത്താ 16,16). ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം: ദൈവത്തിന്റെ പുത്രന്‍'' എന്നു പിശാചുക്കളും ഏറ്റു പറഞ്ഞു (മര്‍ക്കോ 3,11; ലൂക്കാ 4,41). ഇരുകൂട്ടരിലും സമാനമായ ഏറ്റുപറച്ചില്‍ ഞാന്‍ കാണുന്നു. എന്നാല്‍ ഇവരിലുള്ള സ്‌നേഹം സമാനമല്ല. പുത്രര്‍ക്ക് അവിടുന്ന് സ്‌നേഹയോഗ്യനാണ്. മക്കളല്ലാത്തവര്‍ക്ക് അവിടുന്ന് ഭയകാരണമാണ് (On the Psalms 50,2). #{black->none->b-> വിശ്വാസം സ്‌നേഹത്താല്‍ പ്രവര്‍ത്തനനിരതമാകുന്നു }# ''സ്‌നേഹത്താല്‍ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസം'' (ഗലാ 5,6) അല്ല പിശാചുക്കള്‍ക്കുള്ളത്. എന്തെന്നാല്‍ ''പിശാചുക്കള്‍ വിശ്വസിക്കുകയും ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു'' (യാക്കോ 2,19). എന്നാല്‍ അവര്‍ സ്‌നേഹിക്കുന്നില്ല. അവര്‍ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ''നീ ദൈവത്തിന്റെ പരിശുദ്ധനാകുന്നു'' എന്നോ ''നീ ദൈവപുത്രനാകുന്നു'' (മര്‍ക്കോ 3,11-12; ലൂക്കാ 4,34-41) എന്നോ അവ പറയുമായിരുന്നില്ല. അവര്‍ അവിടുത്തെ സ്‌നേഹിച്ചിരുന്നെങ്കില്‍ ''ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തമ്മിലെന്ത്'' (മത്താ 8,29; മര്‍ക്കോ 5,7; ലൂക്കാ 8,28) എന്ന് അവ ചോദിക്കുമായിരുന്നില്ല (Letter 194, To Sixtus) ---------------------------------------------------------------------------------------------- ♦️ #{blue->none->b-> വചനഭാഗം: ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു - മര്‍ക്കോസ് 3: 13-19 }# 13 പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു. 14 തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും 15 പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു. 16 അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍ എന്നര്‍ഥമുള്ള 17 ബൊവനെര്‍ഗെസ് എന്നു പേരു നല്‍കിയ സെബദീപുത്രന്‍മാരായ യാക്കോബും സഹോദരന്‍ യോഹന്നാനും, 18 അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമാ, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദേവൂസ്, കാനാന്‍കാരനായ ശിമയോന്‍, 19 ഈശോയെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ. **************************************************************** ➤ #{red->none->b-> ഒരിജന്‍: }# പുരാതനകാലങ്ങളില്‍ ഒരുവന്റെ പേര് അവന്റെ സ്വഭാവസവിശേഷതകളുടെ സാരാംശത്തെക്കുറിക്കുന്നതായിരുന്നു. അബ്രാമിന്റെ സ്വഭാവം പരിവര്‍ത്തിതമായപ്പോള്‍ അവന്‍ ''അബ്രാഹം'' (ഉത്പ 17,5) എന്നു വിളിക്കപ്പെട്ടു. അപ്രകാരം, ''ശിമയോന്‍'' മാറ്റത്തിനു വിധേയനായപ്പോള്‍ ''പത്രോസ്'' എന്നു വിളിക്കപ്പെട്ടു (മര്‍ക്കോ 3,16; യോഹ 1,42). എന്നാല്‍ ദൈവം നിത്യനും മാറ്റമില്ലാത്തവനുമാകയാല്‍ അവിടുത്തേക്ക് ഒരേയൊരു പേരേയുള്ളൂ. അത് പുറപ്പാടിന്റെ പുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നു: ''ഞാന്‍ ആകുന്നു'' (പുറ 3,14) 14) (On Prayer 24). ➤ #{red->none->b-> വിശുദ്ധ എവുസേബിയൂസ്: }# ഇടിമുഴക്കം ഇവിടെ സുവിശേഷപ്രഘോഷണത്തെ സൂചിപ്പിക്കുന്നു. ഇടിമുഴക്കം മാനുഷികശക്തിയെ അതിശയിക്കുന്നതും ആകാശത്തില്‍ നിന്നുള്ളതുമായ സ്വരമാണ്. സുവിശേഷത്തിന്റെ പ്രഘോഷണവും അങ്ങനെതന്നെ. അത് സ്വര്‍ഗത്തില്‍ നിന്നുള്ള സ്വരമാണ്: മാനുഷിക ശക്തിയില്‍ നിന്നുള്ളതല്ല. സുവിശേഷം ലോകം മുഴുവന്‍ വ്യാപിച്ചത് മനുഷ്യന്റെ ആസൂത്രണത്താലല്ല, ദൈവിക ശക്തിയാലാണ് (Commentary on Psalms 23). ➤ #{red->none->b-> വിശുദ്ധ ബേസില്‍: }# മേഘപാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ക്ഷുബ്ധവും വരണ്ടതുമായ കാറ്റ്, പുറത്തുകടക്കാനുള്ള പരാക്രമത്തില്‍ മേഘങ്ങള്‍ക്കിടയിലെ ശൂന്യമായ ഇടങ്ങളിലൂടെ വട്ടം ചുറ്റുന്നു. എന്നാല്‍ ഇതിനു പ്രതിരോധം തീര്‍ത്തു നില്‍ക്കുന്ന മേഘങ്ങളില്‍ ഉയര്‍ന്ന മര്‍ദത്തില്‍ കാറ്റ് ഉരസുന്നതിന്റെ ഫലമായി പരുക്കന്‍ ശബ്ദങ്ങള്‍ ഉണ്ടായിത്തുടങ്ങുന്നു. അധികം വൈകാതെ, സമ്മര്‍ദം സഹിക്കവയ്യാതെ, കുമിളകള്‍പോലെ മേഘങ്ങള്‍ പൊട്ടിയകലുകയും ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കാറ്റ് പുറത്തു കടക്കുകയും ചെയ്യുന്നു. സാധാരണയായി ഇതോടൊപ്പം മിന്നല്‍ പ്രകാശവുമുണ്ടാകുന്നു. ഈ മേഘവിതാനത്തിനു മുകളിലുള്ള കര്‍ത്താവുതന്നെയാണ് ശക്തമായ ഇടിമുഴക്കങ്ങളെ സൃഷ്ടിക്കുന്നത്. വളരെ മൃദു സ്വഭാവമുള്ള വായു എന്ന മാദ്ധ്യമത്തില്‍നിന്നാണ് അത്യന്തം ശക്തിയുള്ള ഈ ശബ്ദം അവിടുന്ന് പുറപ്പെടുവിക്കുന്നത് (ഏശ 29,6). മാമ്മോദീസാ മുതല്‍ വിശുദ്ധീകരണത്തിലേക്കു നയിക്കുന്ന പ്രൗഢമായ സുവിശേഷപ്രബോധനം ആത്മാവിന് ഇടിമുഴക്കം പോലെയാണ്. ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍ (മര്‍ക്കോ 3,17) എന്ന് കര്‍ത്താവ് പേരു നല്‍കിയ ശിഷ്യന്‍മാരിലൂടെ സുവിശേഷം ഇടിമുഴക്കത്തിനു സദൃശമാണെന്ന് വ്യക്തമാക്കപ്പെട്ടു (Homily 13.3). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# സഹോദരന്‍മാരായ യാക്കോബിനെയും യോഹന്നാനെയും അവിടുന്ന് ''ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍'' എന്നു വിളിച്ചു. പഴയനിയമം നല്‍കിക്കൊണ്ട് അബ്രാമിനെ 'അബ്രാഹം' എന്നും (ഉത്പ 17,5) സാറായിയെ 'സാറാ' (ഉത്പ 17,15) എന്നും യാക്കോബിനെ ''ഇസ്രായേല്‍''എന്നും (ഉത്പ 32,28) പുതിയ പേരുകള്‍ വിളിച്ചവന്‍ തന്നെയാണ് താന്‍ എന്നു സൂചിപ്പിക്കാനാണിതു ചെയ്തത്. ലെയായുടെ പ്രവൃത്തിയില്‍നിന്നു തെളിയുന്നതുപോലെ (ഉത്പ 29,32; 30,11.13.18.20) ആളുകള്‍ക്ക് വിശുദ്ധമായ അര്‍ത്ഥമുള്ള പേരുനല്‍കുന്നത് പൂര്‍വ്വപിതാക്കള്‍ക്കിടയിലെ പാരമ്പര്യമായിരുന്നു. കൗതുകത്തിന്റെ പേരിലായിരുന്നില്ല ഇത് ചെയ്തത്; മറിച്ച് ദൈവത്തിന്റെ നന്‍മയെക്കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുദ്ര അവര്‍ക്കു നല്‍കുന്നതിനുവേണ്ടിയായിരുന്നു. ഇതുമൂലം ഓരോ നാമവുംവഴി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന പ്രവചനം ആ നാമം സ്വീകരിക്കുന്ന വ്യക്തിയുടെ കാതുകളില്‍ നിത്യസ്മരണയുണര്‍ ത്തിക്കൊണ്ട് നിരന്തരം മുഴങ്ങിയിരുന്നു (Homilies on St. John, Homily 19) . ➤ #{red->none->b-> വിശുദ്ധ ബീഡ്: }# മത്തായിക്ക് രണ്ട് പേരുകളുണ്ടായിരുന്നുവെന്നത് നമ്മള്‍ മറക്കരുത്. 'ലേവി' എന്നും അദ്ദേഹം വിളിക്കപ്പെട്ടിരുന്നു. ഈ പേരും അദ്ദേഹത്തിനു ലഭിച്ച കൃപയെ സാക്ഷ്യപ്പെടുത്തുന്നതാണ്. എന്തെന്നാല്‍ 'ലേവി' എന്ന പേരിന്റെ അര്‍ത്ഥം ''കൂട്ടിച്ചേര്‍ക്കപ്പെട്ടത്'' എന്നോ ''ഉയര്‍ത്തപ്പെട്ടത്'' എന്നോ ആണ്. മിശിഹാ നടത്തിയ തിരഞ്ഞെടുപ്പ് വഴി മത്തായി ''ഉയര്‍ത്തപ്പെട്ടു'' എന്നും ശ്ലീഹന്‍മാരുടെ ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ടു എന്നും ലേവി എന്ന പേര് സൂചിപ്പിക്കുന്നു. മര്‍ക്കോസും ലൂക്കായും സുവിശേഷപ്രവര്‍ത്തനങ്ങളിലെ തങ്ങളുടെ സുഹൃത്തായ ലേവിയുടെ മുന്‍കാലജീവിതത്തെ ഉയര്‍ത്തിക്കാട്ടാനാഗ്രഹിക്കാത്തതിനാല്‍ മത്തായി എന്ന പേരാണ് കൂടുതലും ഉപയോഗിക്കുന്നത് (മര്‍ക്കോ 3,18; ലൂക്കാ 6,15). എന്നാല്‍ മത്തായിയാകട്ടെ ചുങ്കസ്ഥലത്തുനിന്നു താന്‍ വിളിക്കപ്പെട്ട സംഭവം വിവരിക്കുന്നിടത്ത് ലേവി എന്ന പേരും മറ്റൊരിടത്ത് ''ചുങ്കക്കാരന്‍'' എന്ന അഭിധാനവുംകൂടി കൃത്യമായി ചേര്‍ക്കുന്നു (മത്താ 19,3). ''നീതിമാന്‍ തന്നെത്തന്നെ കുറ്റപ്പെടുത്തുന്നു'' (സുഭാ 18,17) എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ചുങ്കകാര്‍ക്കും പാപികള്‍ക്കും രക്ഷയെക്കുറിച്ചുള്ള വലിയ പ്രത്യാശ അദ്ദേഹം പകര്‍ന്നു നല്‍കുന്നു (Homilies on the Gospels 1.21) ---------------------------------------------------------------------------------------------- ♦️ #{blue->none->b-> വചനഭാഗം: പരിശുദ്ധാരൂപിക്കെതിരായ പാപം - മര്‍ക്കോസ് 3: 20-30 }# (മത്താ 12,22-32) (ലൂക്കാ 11,14-23) (ലൂക്കാ 12,10-10) 20 അനന്തരം അവന്‍ ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ടും വന്നു കൂടിക്കൊണ്ടിരുന്നു. തന്‍മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല. 21 അവന്റെ സ്വന്തക്കാര്‍ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു. 22 ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്. 23 അവന്‍ അവരെ അടുത്തു വിളിച്ച്, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കാന്‍ കഴിയുക? 24 അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല. 25 അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല. 26 സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. 27 ശക്തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ചനടത്താന്‍ കഴിയൂ. 28 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും. 29 എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തര വാദിയാകും. 30 അവന്‍ ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവര്‍ പറഞ്ഞതിനാലാണ്. **************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# ''സാത്താന് സാത്താനെ ബഹിഷ്‌ക്കരിക്കാനാവുമോ?''(മര്‍ക്കോ 3,23). സാത്താന്‍ ശരീരത്തെയും അതിന്റെ ഇന്ദ്രിയങ്ങളെയും പ്രലോഭിപ്പിക്കുന്നത് അവയെത്തന്നെ ലക്ഷ്യംവച്ചല്ല, കൂടുതല്‍ വലിയ വിജയമായി അവന്‍ കണക്കാക്കുന്നത് മനുഷ്യന്റെ ഇച്ഛാശക്തിക്കുമേലുള്ള ആധിപത്യമാണ്. ഭക്തിരാഹിത്യമെന്ന തെറ്റുവഴിയാണ് അവനിത് നേടുന്നത്. സാത്താന്‍ ശരീരത്തിലല്ല പ്രഹരമേല്‍പിക്കുന്നത്; മറിച്ച് മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലാണ്. ഇതിനെക്കുറിച്ച് ശ്ലീഹാ എഴുതിയിരിക്കുന്നു: ''അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷശക്തികളുടെ അധിപന്‍'' (എഫേ 2,2) അതായത് സാത്താന്‍ ശരീരത്തെയോ പഞ്ചേന്ദ്രിയങ്ങളെയോ അല്ല കീഴടക്കുന്നത്; മനുഷ്യന്റെ ഇച്ഛാശക്തിയെയാണ്. കൃത്യമായിപ്പറഞ്ഞാല്‍, അവന്റെ ദുരാഗ്രഹത്തിലാണ് സാത്താന്‍ ആധിപത്യം പുലര്‍ത്തുന്നത് (Eighty Three Different Questions, Question 79.2) . #{black->none->b-> തമ്മില്‍ വിഭജിച്ചിരിക്കുന്നവരെ അരൂപി യോജിപ്പിക്കുന്നു: }# അശുദ്ധാരൂപി തനിക്കെതിരായിത്തന്നെ ഭിന്നിച്ചിരിക്കുന്നതിനെപ്പറ്റി കര്‍ത്താവ് സൂചിപ്പിച്ചു. എന്നാല്‍ പരിശുദ്ധാരൂപി തനിക്കെതിരായി ഭിന്നിക്കുന്നില്ല. മറിച്ച് ശുദ്ധീകരിക്കപ്പെട്ടവരില്‍ വസിച്ചുകൊണ്ട് അവരെ ഒന്നിപ്പിക്കുന്നു. അതിനെപ്പറ്റി ശ്ലീഹന്മാരുടെ നടപടികളില്‍ നമ്മള്‍ വായിക്കുന്നു: ''വിശ്വസിച്ചവര്‍ക്ക് ഒരാത്മാവും ഒരു ഹൃദയവുമായിരുന്നു'' (നടപടി 4,32) (Sermons on the New Testament Lessons 21.35). #{black->none->b-> സാത്താന്റെ വസ്തുവകകള്‍ }# 'ശക്തനായവന്‍' എന്നിവിടെ വിവക്ഷിക്കുന്നത് മനുഷ്യവംശത്തെ അടിപ്പെടുത്തിവച്ച സാത്താനെയാണ്. അവന്റെ 'വസ്തുവകകള്‍' എന്നതുകൊണ്ട് ദൈവരഹിതരായി പാപങ്ങളില്‍ മുഴുകി ജീവിച്ച് സാത്താന്റെ അടിമകളായിത്തീര്‍ന്നവരെയാണ്. അവരെ മോചിപ്പിക്കാന്‍ മിശിഹാ വരികയും അവര്‍ വിശ്വാസികളായി മാറുകയും ചെയ്തു. 'ശക്തനായ' ഇവനെ ബന്ധിക്കുന്നതിനെപ്പറ്റി വെളിപാടു പുസ്തകത്തില്‍ ഒരു ദര്‍ശനം വിവരിക്കുന്നു: ''സ്വര്‍ഗത്തില്‍നിന്നും ഒരു ദൂതന്‍ പാതാളത്തിന്റെ താക്കോലും കൈയില്‍ വലിയ ചങ്ങലയുമായി ഇറങ്ങിവന്നു. സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതന സര്‍പ്പത്തെ അവന്‍ ആയിരം വര്‍ഷത്തേക്കു ബന്ധനസ്ഥനാക്കി'' (വെളി 20,1-2). സ്വതന്ത്രരായവരെ പ്രലോഭിപ്പിക്കാനും സ്വന്തമാക്കാനും സാത്താനുണ്ടായിരുന്ന ശക്തിയെ ദൂതന്‍ തടയുകയും അടിച്ചമര്‍ത്തുകയും ചെയ്തു (The City of God 20.7).. #{black->none->b-> ദുര്‍ബലത ശക്തിയായി മാറുന്നു }# അവിടുന്ന് സാത്താനെ ധര്‍മ്മനീതിയാലും ശക്തിയാലും പരാജയപ്പെടുത്തി. ധര്‍മ്മനീതിയാല്‍ പരാജയപ്പെടുത്തിയെന്ന് പറയുന്നതിനു കാരണം, പാപമില്ലാത്തവന്‍ (2 കോറി 5,21) അത്യന്തം അനീതിപരമായി കൊല്ലപ്പെട്ടതാണ്. ശക്തിയാല്‍ പരാജിതനാക്കി എന്നു പറയുന്നതിനു കാരണം, മരണത്തിലൂടെ കടന്നവന്‍ ഇനിയൊരിക്കലും മരിക്കാത്തവിധം (റോമ 6,9) ജീവിക്കുന്നവനായിത്തീര്‍ന്നുവെന്നതാണ്. മിശിഹാ ക്രൂശിക്കപ്പെട്ടത് ഏതെങ്കിലും അമാനുഷിക ശക്തിയുടെ പ്രവര്‍ത്തനം മൂലമല്ല, മനുഷ്യശരീരത്തില്‍ അവന്‍ ഏറ്റെടുത്ത ബലഹീനത നിമിത്തമാണ് (2 കോറി 13,4). ഈ ബലഹീനതയെപ്പറ്റി ശ്ലീഹാ പറയുന്നു: ''ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ശക്തിയെക്കാള്‍ ബലമുള്ളതാണ്'' (1 കോറി 1,25) (On the Trinity 13.14.15). #{black->none->b->കുരിശിലെ വിജയം }# താന്‍ കൊലപ്പെടുത്തിയവന്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ സാത്താന്‍ പരാജിതനായിത്തീര്‍ന്നു. അതിലുപരി, താന്‍ കീഴടക്കിയിരിക്കുന്നുവെന്ന് അവന്‍ ചിന്തിച്ച അതേ നിമിഷത്തില്‍ത്തന്നെ - മിശിഹാ ക്രൂശിക്കപ്പെട്ട സമയത്ത് - സാത്താന്‍ കീഴടക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. എന്തെന്നാല്‍ ആ നിമിഷത്തില്‍ നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി നിഷ്‌കളങ്കരക്തം ചിന്തപ്പെട്ടു (മത്താ 26,28; 1 യോഹ 3,5). അതുവരെ, പാപത്താല്‍ താന്‍ ബന്ധിച്ചവരെ സാത്താന്‍ മരണത്തിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാല്‍ പാപമില്ലാത്തവന്‍ അവനെ ആ ശിക്ഷാവിധിയില്‍നിന്നു മോചിപ്പിച്ചു (ഹെബ്രാ 2,14). ഈ നീതിയാല്‍ ശക്തനായവന്‍ തോല്‍പ്പിക്കപ്പെടുകയും ബന്ധിക്കപ്പെടുകയും അവന്റെ പക്കലുണ്ടായിരുന്ന കൊള്ളമുതല്‍ (പാത്രങ്ങള്‍) വീണ്ടെടുക്കപ്പെടുകയും ചെയ്തു. കോപത്തിന്റെ പാത്രങ്ങളായിരുന്നവ കരുണയുടെ പാത്രങ്ങളായി മാറി (റോമാ 9, 22-23) (On the Trinity 13.15.19). #{black->none->b->ദൈവദൂഷണത്തെപ്രതി അനുതപിക്കുക }# ഒരിക്കലും പൊറുക്കപ്പെടാത്ത ദൂഷണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. ശരിയായി അനുതപിക്കുകയാണെങ്കില്‍ ഇതും ക്ഷമിക്കപ്പെടും (Sermons on the New Testament Lessons 21.35). ➤ #{red->none->b-> വിശുദ്ധ ജറോം: }# ഈശോയെ മാനസികാസ്വാസ്ഥ്യമുള്ളവനെന്ന് ധരിച്ച് ബന്ധിക്കുവാന്‍ ബന്ധുക്കള്‍ പോലും തുനിഞ്ഞുവെന്ന് സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നു. എതിരാളികള്‍ അവിടുത്തെ ദുഷിച്ചുപറഞ്ഞു: ''നീ ഒരു സമരിയാക്കാരനാണ്. നിനക്കു പിശാചുണ്ട്'' (യോഹ 8,48) (Letter 108, To Eustochium) . ➤ #{red->none->b-> വിശുദ്ധ ഇരണേവൂസ്: }# സ്രഷ്ടാവിന്റെ നിയമങ്ങളെ ലംഘിക്കാന്‍ ശത്രു മനുഷ്യവംശത്തെ പ്രേരിപ്പിക്കുകയും അതുവഴി നമ്മള്‍ അവന്റെ പിടിയിലകപ്പെടുകയും ചെയ്തു (ഉത്പ 3,1-6). നിയമലംഘനത്തിലേക്കും വിശ്വാസത്യാഗത്തിലേക്കും മനുഷ്യന്റെ ഇച്ഛയെ ആകര്‍ഷിക്കാനുള്ള ശക്തി മാത്രമേ സാത്താനുണ്ടായിരുന്നുളളൂ. ഈ ചങ്ങലകളാല്‍ അവന്‍ മനുഷ്യന്റെ ഇച്ഛയെ ബന്ധനത്തിലാക്കി. ഇക്കാരണത്താലാണ് രക്ഷാകരപദ്ധതിയില്‍ ഇതേ ചങ്ങലകള്‍കൊണ്ടുതന്നെ സാത്താന്‍ തളയ്ക്കപ്പെടേണ്ടിയിരുന്നത്. മനുഷ്യവംശം കര്‍ത്താവിലേക്ക് തിരികെ പോകത്തക്ക വിധത്തില്‍ സ്വതന്ത്രമാക്കപ്പെടേണ്ടിയിരുന്നത് ഒരു മനുഷ്യനാല്‍ത്തന്നെയാണ് (റോമാ 5,18). എതിരാളി തന്നെ ബന്ധിക്കാനുപയോഗിച്ച പാപച്ചങ്ങലയാല്‍ത്തന്നെ മനുഷ്യന്‍ അവനെ തളച്ചു. സാത്താന്‍ ബന്ധിതനാകുമ്പോള്‍ മനുഷ്യന്‍ മോചിതനാകുന്നു. ''ശക്തനായവന്റെ ഭവനത്തില്‍ പ്രവേശിച്ച് അവന്റെ വസ്തുവകകള്‍ എടുക്കണമെങ്കില്‍ ആദ്യമേ അവന്‍ ബന്ധിതനാകേണ്ടിയിരിക്കുന്നു'' (മത്താ 12,29; മര്‍ക്കോ 3,27). സര്‍വത്തിന്റെയും സ്രഷ്ടാവായ വചനം തന്റെ എതിരാളിയുടെ തനിനിറം വെളിവാക്കുകയും തന്റെ കല്‍പനയാല്‍ അവനെ കീഴടക്കുകയും ചെയ്തു. സാത്താന്‍ നിയമനിഷേധിയും ദൈവത്തെ ഉപേക്ഷിച്ചവനുമാണെന്ന് പുതിയ മനുഷ്യന്‍ തെളിയിച്ചു. തുടര്‍ന്ന് ഈ നിയമലംഘകനെ അവന്‍ ബന്ധിക്കുകയും അവന്റെ വസ്തുവകകളെ പുറത്തെത്തിക്കുകയും ചെയ്തു. വസ്തുവകകള്‍ എന്നാല്‍ സ്വന്തം ഇഷ്ടനിര്‍വഹണത്തിനായി സാത്താന്‍ അടിമകളാക്കിവച്ച മനുഷ്യരായിരുന്നു. മാനവകുലത്തെ അടിമയാക്കിവച്ചിരുന്നവന്‍ അടിമയാക്കപ്പെടുക നീതിയായിരുന്നു. ഇപ്രകാരം ദൈവപിതാവ് തന്റെ സ്വന്തം കരവേലയായ മനുഷ്യനോട് ആര്‍ദ്രതയും അനുകമ്പയും തോന്നി അവനെ എതിരാളിയുടെ പിടിയില്‍നിന്നു വിടുവിച്ച്, വചനമായ മിശിഹാവഴി അവന് രക്ഷ നല്കി. അക്ഷയത്വം ദൈവം നല്‍കുന്ന സ്വതന്ത്രമായ ദാനമാണെന്ന് ഈ യഥാര്‍ത്ഥ സംഭവത്തില്‍നിന്നു മനുജകുലം പഠിക്കേണ്ടതിനാണിത് (റോമാ 5,16) (Against Heresies 5.21.3). ➤ #{red->none->b-> ഒരിജന്‍: }# പിതാവായ ദൈവത്തിന്റെയും പുത്രനായ ദൈവത്തിന്റെയും ശക്തി എല്ലാ സൃഷ്ടികളിലും പ്രവര്‍ത്തനിരതമാണ് (റോമാ 1,20). പരിശുദ്ധാരൂപിയിലുള്ള ജീവിതം പൂര്‍ണ്ണമായി കൈക്കൊണ്ടിരിക്കുന്നവരാണ് വിശുദ്ധര്‍ (റോമാ 10; ഗലാ 6,8). ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ''ഈശോ കര്‍ത്താവാണെന്ന് പരിശുദ്ധാരൂപി മുഖേനയല്ലാതെ ആര്‍ക്കും പറയാന്‍ കഴിയില്ല'' (1 കോറി 12,3). ശ്ലീഹന്മാര്‍ അയോഗ്യരായിരുന്നെങ്കിലും അവരോട് ഇപ്രകാരം പറയപ്പെട്ടു: ''പരിശുദ്ധാരൂപി നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും'' (നടപടി 1,8). അതിനാല്‍, ''മനുഷ്യപുത്രനെതിരായി പാപം ചെയ്യുന്നവനോട് ക്ഷമിക്കപ്പെടും'' (മത്താ 12,32) എന്നതിന്റെ അര്‍ത്ഥമിതാണ്. ഒരുവന്‍ ദൈവവചനാനുസൃതമായ ജീവിതത്തില്‍നിന്ന് വ്യതിചലിച്ചുപോവുകയോ അജ്ഞതയിലും ഭോഷത്വത്തിലും വീഴുകയോ ചെയ്‌തെന്നു വരാം. അപ്പോഴും അവന് യഥാര്‍ത്ഥ പശ്ചാത്താപത്തിലേക്കും ക്ഷമയിലേക്കുമുള്ള വഴി അടിഞ്ഞിട്ടില്ല. എന്നാല്‍ പരിശുദ്ധാരൂപിയിലുള്ള ജീവിതത്തില്‍ ഒരിക്കല്‍ പങ്കാളിയായവന്‍ വിശ്വാസത്യാഗത്തിലേക്ക് പിന്‍തിരിഞ്ഞാല്‍ അതിനാല്‍ത്തന്നെ പരിശുദ്ധാരൂപിക്കെതിരായി ദൂഷണം പറഞ്ഞിരിക്കുന്നു (മത്താ 12,31-32; മര്‍ക്കോ 3,29) (On First Principles 1.3.7). ➤ #{red->none->b-> നൊവേഷ്യന്‍: }# പരിശുദ്ധാരൂപിയുടെ ആവാസമുള്ള ഒരുവനും ഈശോ ശപിക്കപ്പെട്ടവനാണെന്ന് പറയുകയില്ല (1 കോറി 12,3). മിശിഹാ ദൈവപുത്രനാണെന്നും ദൈവം സ്രഷ്ടാവാണെന്നുമുള്ള വസ്തുതകളെ അരൂപിയിലായിരിക്കുന്നവന്‍ നിഷേധിക്കുകയില്ല. വിശുദ്ധ ഗ്രന്ഥത്തിനു വിരുദ്ധമായതോ ധാര്‍മ്മിക തത്വങ്ങള്‍ക്കു നിരക്കാത്തതോ ആയ ഒന്നും വിശ്വാസിയുടെ നാവില്‍ നിന്നു പുറപ്പെടുകയില്ല. എന്നാല്‍, ആരെങ്കിലും ഇതേ പരിശുദ്ധാരൂപിക്കെതിരായി ദൂഷണം പറയുന്നുവെങ്കില്‍ ''അവനോട് ഈ ലോകത്തിലോ വരാനിരിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടുകയില്ല'' (മത്താ 12,32; ലൂക്കാ 12,10). എന്തെന്നാല്‍, ശ്ലീഹന്മാരിലൂടെ മിശിഹായ്ക്കു സാക്ഷ്യം നല്‍കുന്നതും (എഫേ 3,5) രക്തസാക്ഷികളില്‍ അചഞ്ചലമായ വിശ്വാസം വെളിപ്പെടുത്തുന്നതും നിര്‍മ്മലമായ ജീവിതങ്ങളില്‍ ചാരിത്രശുദ്ധിയെ നിറയ്ക്കുന്നതും ഇതേ അരൂപി തന്നെയാണ്. ലോകമെങ്ങുമുള്ള സഭകളിലുടനീളം കര്‍ത്താവിന്റെ പ്രബോധനങ്ങളെയും നിയമങ്ങളെയും കറയും കുറവുമില്ലാതെ സംരക്ഷിക്കുന്നതും പാഷണ്ഡകരെ നശിപ്പിക്കുന്നതും തെറ്റിലുള്‍പ്പെട്ടവരെ തിരുത്തുന്നതും അവിശ്വാസികളെ ശാസിക്കുന്നതും വഞ്ചകരെ തുറന്നുകാട്ടുന്നതും ദുഷ്ടരെ അവരുടെ മാര്‍ഗങ്ങളില്‍ നിന്നു പിന്തിരിപ്പിക്കുന്നതും ഇതേ അരൂപിതന്നെയാണ് (2 കോറി 11,12) (The Trinity 29). ➤ #{red->none->b-> നസിയാന്‍സിലെ ഗ്രിഗറി: }# പരിശുദ്ധാരൂപി നമ്മെ വിശുദ്ധീകരിക്കുന്നു, പങ്കാളികളാക്കുന്നു, നിറയ്ക്കുന്നു, നിലനിര്‍ത്തുന്നു. നമ്മള്‍ അവനില്‍ പങ്കുപറ്റുന്നു; അവന്‍ നമ്മുടേതായ ഒന്നിലും പങ്കുപററുന്നില്ല. അവന്‍ നമുക്ക് അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു നല്‍കുന്ന ''ദൈവത്തിന്റെ വിരലാണ്'' (ലൂക്കാ 11,20). അരൂപി ''അഗ്നി''യാണ് (നടപടി 2,3). ദൈവാരൂപി പിതാവിന്റെ അതേ സത്തയും സ്വഭാവവുമുള്ളവനാണെന്ന് ഇത് വ്യക്തമാക്കുന്നു. നമ്മെ സൃഷ്ടിച്ചതും മാമ്മോദീസായിലൂടെയും ഉത്ഥാനത്തിലൂടെയും പുനഃസൃഷ്ടിക്കുന്നതും അരൂപിയാണ്. അരൂപി എല്ലാം അറിയുന്നു (റോമാ 8,26; എഫേ 3,4-5), എല്ലാം പഠിപ്പിക്കുന്നു (നെഹ 9,20; ഏശ 11,2; യോഹ 14,26). അരൂപി തനിക്കിഷ്ടമുള്ളിടത്തേക്ക,് ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ളതുപോലെ ചലിക്കുന്നു (യോഹ 3,8). അവന്‍ നയിക്കുന്നു (സങ്കീ 143,10; യോഹ 16,13). സംസാരിക്കുന്നു (2 സാമു 23,2; എസെ 11,5; മത്താ 10,20; മര്‍ക്കോ 13,11; യോഹ 16,13; 1 തിമോ 4,1) അയയ്ക്കുന്നു (ഏശ 61,1; നടപടി 13,4). ഉറപ്പില്ലാത്തവരെയും പ്രലോഭിതരെയും വേര്‍തിരിക്കുകയും ചെയ്യുന്നു. അവന്‍ വെളിപ്പെടുത്തുന്നു (1 കോറി 2,10; എഫേ 3,5), നമ്മെ പ്രകാശിപ്പിക്കുന്നു (ജോയേ 2,28), ജീവദാതാവാകുന്നു, കുറിച്ചൂകൂടി കൃത്യമായിപ്പറഞ്ഞാല്‍ അവന്‍ തന്നെ പ്രകാശവും ജീവനുമാകുന്നു (ജോബ് 27,3; 34,4; സങ്കീ 104,30; ദാനി 5,14; എഫേ 2,1-10). അവന്‍ നമ്മെ തന്റെ ആലയങ്ങളാക്കുന്നു (1 കോറി 3,16), വിശുദ്ധീകരിക്കുന്നു (1 കോറി 6,11; 1 തെസ 5,23; 2 തെസ 2,13; 1 പത്രോ 1,2). നമ്മെ പൂര്‍ണ്ണരാക്കുകയും ചെയ്യുന്നു (ഏശ 11,2; 32,15). പരിശുദ്ധാരൂപി മാമ്മോദീസായ്ക്കു മുമ്പും പിമ്പും പ്രവര്‍ത്തിക്കുന്നു (മര്‍ക്കോ 1,8-10). ദൈവം ചെയ്യുന്നതെല്ലാം അരൂപി ചെയ്യുന്നു (Oration 31, On the Holy Spirit 29). ---------********* (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 -> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 -> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 -> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 -> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-28-19:01:52.jpg
Keywords: സുവിശേഷ ഭാഷ്യ

25214
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് മാര്‍പാപ്പ ഇന്നു പാലിയം നല്‍കും
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ ദിനമായ ഇന്ന് ലെയോ പതിനാലാമന്‍ പാപ്പ കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് പാലിയം നല്‍കും. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ തിരുന്നാൾക്കുർബ്ബാന മദ്ധ്യേയാണ് ലെയോ പതിനാലാമൻ പാപ്പായിൽ നിന്ന് മൂന്നു ഭാരതീയരുൾപ്പടെ വിവിധരാജ്യക്കാരായ മെത്രാന്മാർ പാലീയം സ്വീകരിക്കുക. പാപ്പായുമായുള്ള കൂട്ടായ്മയുടെയും അജപാലന ശുശ്രൂഷയുടെയും അധികാര ഉത്തരവാദിത്വങ്ങളുടെയും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെയും അടയാളമായി ധരിക്കുന്നതും ഇരുതോളുകളിലുടെ കഴുത്തുചുറ്റി നെഞ്ചിൻറെ മദ്ധ്യത്തിലൂടെ മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നതും കുരിശുകളുള്ളതും ആട്ടിൻരോമത്താൽ നിർമ്മിതവുമാണ് പാലിയം.മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം. കോഴിക്കോട് അതിരൂപത ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, ബോംബെ അതിരൂപത ആർച്ച്ബിഷപ്പ് ജോൺ റൊഡ്രിഗസ്, വിശാഖപട്ടണം അതിരൂപത ആർച്ച്ബിഷപ്പ് ഉടുമല ബാല ഷോറെഡി എന്നിവരാണ് ഇന്ത്യയില്‍ നിന്നു പാലിയം സ്വീകരിക്കുന്നവര്‍. ഇന്നു രാവിലെ റോമിലെ സമയം 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്ക് ആയിരിക്കും ദിവ്യബലി ആരംഭിക്കുക.കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൻറെ പ്രതിനിധിസംഘവും ഈ തിരുന്നാൾക്കുർബാനയിൽ പങ്കുകൊള്ളും. ജൂണ്‍ 29ന് പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പ പാലിയം ആശീര്‍വദിച്ച് അണിയിക്കുകയായിരുന്നു സഭയുടെ പാരമ്പര്യം. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതല്‍ പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചിരിന്നു. വെഞ്ചിരിപ്പും കൈമാറ്റവും മാത്രമാണ് ജൂണ്‍ 29നു നടന്നിരിന്നത്. പിന്നീട് മറ്റൊരു ദിവസം അതാത് അതിരൂപതകളില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോ പാലിയം ധരിപ്പിക്കുന്ന പതിവാണ് ഉണ്ടായിരിന്നത്. എന്നാല്‍ എല്ലാ ചടങ്ങും വത്തിക്കാനില്‍ ഒരു ദിവസം തന്നെ നടത്തുവാനാണ് ലെയോ പാപ്പയുടെ തീരുമാനം. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-29-07:54:17.jpg
Keywords: ലെയോ പാപ്പ

25215
Category: 1
Sub Category:
Heading: വിശുദ്ധ ബലിയർപ്പണവും പുതിയ മെത്രാന്മാപ്പോലീത്താന്മാരെ പാലിയം ധരിപ്പിക്കൽ ചടങ്ങും | Video
Content: വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ ദിനമായ ഇന്ന് ലെയോ പതിനാലാമന്‍ പാപ്പ അർപ്പിച്ച വിശുദ്ധ ബലിയർപ്പണവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 54 പുതിയ മെത്രാന്മാപ്പോലീത്താന്മാരെ പാലിയം ധരിപ്പിക്കുന്ന ചടങ്ങും ഒരു മിനിറ്റിൽ കാണാം. മാർപാപ്പയുമായുള്ള കൂട്ടായ്മയുടെയും അജപാലന ശുശ്രൂഷയുടെയും അധികാര ഉത്തരവാദിത്വങ്ങളുടെയും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെയും അടയാളമായി ധരിക്കുന്നതും ഇരുതോളുകളിലുടെ കഴുത്തുചുറ്റി നെഞ്ചിൻറെ മദ്ധ്യത്തിലൂടെ മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നതും കുരിശുകളുള്ളതും ആട്ടിൻരോമത്താൽ നിർമ്മിതവുമാണ് പാലിയം. കാണാം ദൃശ്യങ്ങൾ.
Image: /content_image/News/News-2025-06-30-10:23:22.jpg
Keywords: പാലിയ

25216
Category: 18
Sub Category:
Heading: ബിഷപ്പ് മാത്യുസ് മാർ പോളികാർപ്പോസ് ചുമതലയേറ്റു
Content: മാവേലിക്കര: പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസി സാഗരത്തെ സാക്ഷി നിർത്തി മാവേലിക്കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഡോ. മാത്യുസ് മാർ പോളികാർപ്പോസ് ചുമതലയേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും മലങ്കര കത്തോ ലിക്കസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലി ക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. മാത്യുസ് മാർ പോളികാർപ്പോസിനെ മാവേ ലിക്കര രൂപത ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ കൽപനയും തീരുമാനവും മലങ്കര കത്തോലിക്ക സഭ കുരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസ് വായിച്ചു. പതിനെട്ട് വർഷം മാവേലിക്കര രൂപതാധ്യക്ഷനായി സേവനമനുഷ്‌ഠിച്ച ശേഷം വിരമിച്ച ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്നേഹ നിർഭരമായ യാത്രയയപ്പും ചടങ്ങിൽ നൽകി. മോൺ. ഡോ. ജോൺ പോൾ സിറിൽ ഫെർണാണ്ടസ്, ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ഡോ ജോസഫ് മാർ ബർണബാസ് സഫഗ്രൻ മെത്രാപ്പോലീത്ത, ബിഷപ്പ് ജോസഫ് മാർ തോമസ്, യുഹാനോൻ മാർ തിയോഡോഷ്യസ്, ബിഷപ്പ് ഡോ തോമസ് മാർ യൗസേബിയസ്, ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ്, ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ബിഷപ്പ് ഏബ്രഹാം മാർ യൂലിയോസ്, ബിഷപ്പ് മാർ ജോസ് പുളിക്കൽ, ബിഷപ്പ് മാർ ജോസഫ് ക ല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ, ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ തുടങ്ങിയവർ പങ്കെടുത്തു. അനുമോദന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അ ധ്യക്ഷത വഹിച്ചു മന്ത്രി സജി ചെറിയാൻ,കൊടിക്കുന്നിൽ സുരേഷ് എം പി, എംഎല്‍എമാരായ രമേശ് ചെന്നിത്തല എം എസ് അരുൺകുമാർ, യു പ്രതിഭ, ചാണ്ടി ഉമ്മൻ, മുൻ കേന്ദ്ര മന്ത്രി പ്രൊഫ പി. ജെ.കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-06-30-11:33:37.jpg
Keywords: മലങ്കര

25217
Category: 18
Sub Category:
Heading: കെസിബിസി ലഹരിവിരുദ്ധ വാരാചരണത്തിന് സമാപനം
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള കത്തോലിക്ക സഭയുടെ ആഹ്വാനമനുസരിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ വാരാചരണ പരിപാടികൾ സമാപിച്ചു. കച്ചേരിപ്പടി ഗാന്ധിസ്ക്വയറിൽ നടന്ന സമാപന സമ്മേളനം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. മാരക ലഹരികളുടെ വ്യാപനവും ഇതുമൂലമുണ്ടായേക്കാവുന്ന കൊലപാതകങ്ങളും അക്രമങ്ങളും യഥാസമയം റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്ത സംസ്ഥാന സർക്കാരിന്റെ ഇന്റലിജൻസ് സംവിധാനം പരാജയമെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരിക്കുന്ന ഏതൊരമ്മയും കുടുംബാംഗങ്ങളും പോലും ഏതുസമയവും കൊല ചെയ്യപ്പെടാവുന്ന ഭീകര സാഹചര്യം മാരക രാസലഹരികളുടെ വ്യാപനം മൂലം സം ജാതമായി. ലഹരി ഉപയോഗിക്കുന്നവനെയും അവൻ്റെ റൂട്ട് മാപ്പും കണ്ടെത്തിയാൽ മാഫിയയുടെ ഉറവിടം കണ്ടെത്താൻ സാധിക്കും. ഉപയോഗിക്കുന്നവനെ ശിക്ഷിക്കുകയല്ല, ചികിത്സിക്കുകയാണ് വേണ്ടത്. മാഫിയയെ തളയ്ക്കാനുള്ള ചങ്കൂറ്റവും സർ ക്കാരിനുണ്ടാകണം. രാസലഹരിക്കെതിരെ സംസ്ഥാനത്തെ എക്സൈസ്, പോലീസ്, ഫോറസ്റ്റ് റവന്യൂ സംവിധാനങ്ങൾ സജീവമാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു. ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത് അധ്യക്ഷത വഹിച്ചു. കെ.വി. ക്ലീറ്റസ്, എം.ഡി. റാഫേൽ, ജെസ്റ്റിൻ മാളിയേക്കൽ, ഡിക്‌സൺ, അലക്‌സ് മുല്ലാപറമ്പൻ, ജൂഡ് തദേവൂസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-06-30-11:36:25.jpg
Keywords: കെസിബിസി

25218
Category: 1
Sub Category:
Heading: കോഴിക്കോട് അതിരൂപതയ്ക്ക് ഇത് അഭിമാന നിമിഷം; ആര്‍ച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
Content: റോം: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ വർഗീസ് ചക്കാലയ്ക്കൽ, മാർപാപ്പ ലെയോ പതിനാലാമനിൽ നിന്ന് പാലിയം സ്വീകരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.30ന് നടന്ന തിരുക്കർമ്മങ്ങളുടെ മധ്യേയാണ് വിശിഷ്ടമായ ചടങ്ങ് നടന്നത്. കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കോഴിക്കോട് രൂപതയിലെ വൈദിക പ്രതിനിധികൾ തുടങ്ങിയവർ പാലിയം സ്വീകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പാപ്പയുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാൻ സഭ നൽകിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമാണ് പാലിയം. വെളുത്ത ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് കൈകൊണ്ടു നിർമിക്കുന്നതും കഴുത്തിൽ അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ളതാണ് ഇത്. ചുവപ്പു നിറത്തിലുള്ള അഞ്ചു ചെറിയ കുരിശുകളും മുന്ന് ആണികളും ഇതിൽ തുന്നിച്ചേർത്തിരിക്കുന്നു. ഇത് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളെയും കുരിശുമരണത്തെയും അനുസ്മരിപ്പിക്കുന്നു. ഡോ. വർഗീസ് ചക്കാലയ്ക്കലിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 54 മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പുമാരും മാർപാപ്പയിൽനിന്ന് പാലിയം സ്വീകരിച്ചു.
Image: /content_image/News/News-2025-06-30-14:17:51.jpg

25219
Category: 1
Sub Category:
Heading: പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ച് കസാക്കിസ്ഥാന്റെ തലസ്ഥാനത്ത് പുതിയ ദേവാലയം
Content: അസ്താന: കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി സമർപ്പിച്ചിരിക്കുന്ന മരിയൻ ദേവാലയം കൂദാശ ചെയ്തു. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേൻ.ഓർഗ് സംഘടന സ്ഥാപിക്കുന്ന ആറാമത്തെ പ്രാർത്ഥനാലയമാണിത്. ഈ ഗണത്തില്‍പ്പെടുന്ന മധ്യേഷ്യയിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും അസ്താനയിലെ ദേവാലയത്തിനുണ്ട്. ജൂൺ 20-നാണ് ദേവാലയ കൂദാശ നടന്നത്. പതിറ്റാണ്ടുകളായി ക്രൈസ്തവര്‍ അടിച്ചമർത്തലുകൾ നേരിടുന്ന രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം, ആർച്ച് ബിഷപ്പ് തോമാസ് പെറ്റയുടെ ആശീര്‍വാദത്തോടെയും സഹായ മെത്രാന്‍ അത്തനേഷ്യസ് ഷ്‌നൈഡറിന്റെ പിന്തുണയോടെയുമാണ് സ്ഥാപിതമായിരിക്കുന്നത്. ദേവാലയ കൂദാശയ്ക്കിടെ ലെബനീസ് മെൽക്കൈറ്റ് കന്യാസ്ത്രീ സൗരയ ഹെറോ വരച്ച രൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. പീഡിപ്പിക്കപ്പെട്ടവരുടെ അമ്മ എന്ന അറമായ ലിഖിതം ഐക്കണിൽ എഴുതിചേര്‍ത്തിട്ടുണ്ട്. 1991-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം, കസാക്കിസ്ഥാൻ മതസ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ഇത് ഫലവത്തല്ല. രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 70% മുസ്ലീങ്ങളാണ്. കൂടുതലും റഷ്യൻ ഓർത്തഡോക്സ് അംഗങ്ങളായ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 26% മാത്രമാണ്. ഇതില്‍ കത്തോലിക്ക സമൂഹം ചെറിയ ന്യൂനപക്ഷമാണെങ്കിലും സ്കൂളുകൾ, ഇടവകകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സഭ സജീവ സാന്നിധ്യം നിലനിർത്തുന്നു. ക്രൈസ്തവര്‍ ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളുടെ ഓപ്പണ്‍ ഡോഴ്സ് പട്ടികയില്‍ മുപ്പത്തിയൊന്‍പതാം സ്ഥാനത്താണ് കസാക്കിസ്ഥാന്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-30-15:29:15.jpg
Keywords: പീഡി