Contents

Displaying 24731-24740 of 24915 results.
Content: 25180
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബക്കൂട്ടായ്മ പ്രതിനിധി സമ്മേളനം ഇന്നു ബർമിംഗ് ഹാമിൽ
Content: ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനം ഇന്നു ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. 12 റീജിയണുകളിലെ 101ൽപരം ഇടവക /മിഷൻ /പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിനായി ബിർമിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസ്സപ്ഷൻ ദേവാലയവും ആണ് വേദിയാവുന്നത്. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്‌മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ വേദി സാക്ഷ്യം വഹിക്കും. രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വേർഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് ഖുത്താ പ്രാർഥനയും തുടർന്ന് പത്ത് മണിക്ക് ബിഷപ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റവ. ഡോ.മാത്യു പിണക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ , മറ്റു വൈദികർ എന്നിവർ സഹകാർമ്മികരാവും. വിശുദ്ധ കുർബാനക്ക് ശേഷം ഫാ. ജിബിൻ വമാറ്റത്തിൽ നയിക്കുന്ന ക്ലാസ്, ചർച്ച എന്നിവയും നടക്കും. കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസ്, സെക്രട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകും.
Image: /content_image/Events/Events-2025-06-21-10:30:53.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 25181
Category: 1
Sub Category:
Heading: സമാധാനത്തിനായി 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ കൊളംബിയ
Content: ബൊഗോട്ട: സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന കൊളംബിയയിൽ സമാധാനം വീണ്ടെടുക്കുവാന്‍ 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുന്നു. ജൂൺ 28 അടുത്ത ശനിയാഴ്ചയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 ലക്ഷം ജപമാല പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നത്. ബൊഗോട്ട അതിരൂപത വൈദികനായ ഫാ. ഡാനിയേൽ ബുസ്റ്റമാന്റേയുടെ ആഹ്വാന പ്രകാരം 'വൺ മില്യൺ റോസറി, വൺ വോയ്‌സ്' എന്ന പരിപാടിയുടെ ഭാഗമായാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരുന്നത്. തെക്കു പടിഞ്ഞാറൻ കൊളംബിയയിലെ കോക്ക, വല്ലെ ഡെൽ കോക്ക തുടങ്ങിയ മേഖലകളില്‍ നടന്ന ഭീകരാക്രമണങ്ങളും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രസിഡന്റ് സ്ഥാനാർത്ഥി മിഗുവൽ ഉറിബെ ടർബെയ്‌ക്കെതിരായ ആക്രമണവും ഉള്‍പ്പെടെ കൊളംബിയയില്‍ ഉടലെടുത്ത വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഫാ. ബുസ്റ്റമാന്റേ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കുന്നത്. വിവിധ രൂപതകളിൽ നിന്നുള്ള വൈദികരും ഇതിൽ പങ്കുചേരും. വിശ്വാസികളായവര്‍ എന്ന നിലയിൽ, പ്രാർത്ഥനയിൽ ഐക്യപ്പെടാനും കർത്താവിനോട് സമാധാനം നൽകണമെന്ന് അപേക്ഷിക്കാനുമുള്ള അവസരമാണിതെന്നു എസിഐ പ്രെൻസയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ ഫാ. ഡാനിയേൽ പറഞ്ഞു. ഇടവക സമൂഹങ്ങൾ, മരിയൻ പ്രസ്ഥാനങ്ങൾ, സ്കൂളുകൾ, കുടുംബങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ജപമാല സമര്‍പ്പണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. വിശ്വാസികൾക്ക് അവർ എവിടെയായിരുന്നാലും, അവരുടെ വീടുകളോ, ജോലിസ്ഥലങ്ങളോ, സ്കൂളുകളോ ആകട്ടെ, അവിടെ നിന്ന് പങ്കുചേരാമെന്നും കൊളംബിയയ്ക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതു മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-21-11:04:03.jpg
Keywords: ജപമാല
Content: 25182
Category: 18
Sub Category:
Heading: വൈദീകർക്കുള്ള തുടർപരിശീലന പരിപാടി സംഘടിപ്പിച്ചു
Content: കൊച്ചി: സീറോ മലബാർ സഭയുടെ ക്ലർജി കമ്മീഷന്റെ നേതൃത്വത്തിൽ എല്ലാ രൂപതകളിൽനിന്നുമുള്ള യുവ വൈദീകർക്കു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവച്ചു ദശദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈദികർ ഈ കാലഘട്ടത്തിൽ വളർത്തിയെടുക്കേണ്ട ഗുണങ്ങളിൽ ഏറ്റവും പ്രധാനം മാനുഷികഗുണങ്ങളാണെന്നും വൈദീക പരിശീലനം നിരന്തരം തുടർന്നുകൊണ്ടിരിക്കേണ്ടതാണെന്നും മേജർ ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിൽ, ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ചാൻസലർ റെവ ഡോ. എബ്രഹാം കാവിൽ പുരയിടത്തിൽ, വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി റെവ ഡോ ടോം ഓലിക്കരോട്ട് എന്നിവരും സംസാരിച്ചു. അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാ നിയമം, ബൈബിൾ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്‌കിൽസ്, യൂത്ത് അനിമേഷൻ, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധർ നയിച്ച ക്ലാസ്സുകളും വർക്‌ഷോപ്പുകളും ഈ ദശദിന പരിശീലനപരിപാടിയുടെ പ്രത്യേകതയായിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-06-21-11:25:24.jpg
Keywords: സീറോ മലബാ
Content: 25183
Category: 1
Sub Category:
Heading: ബെന്യു താഴ്‌വരയിൽ നിന്നു ഉയരുന്നത് വേദനയുടെ നിലവിളി: ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്മാര്‍
Content: ഗ്ബോക്കോ (നൈജീരിയ): നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ അതീവ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്മാര്‍. സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥനയ്ക്കു നൈജീരിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. ബെന്യു സംസ്ഥാനത്ത് യാതൊരു പ്രകോപനവും കൂടാതെ നടത്തുന്ന ആക്രമണങ്ങളും നിരപരാധികളെ ഇല്ലായ്മ ചെയ്യുന്നതും അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നൈജീരിയയിലെ ഗ്ബോക്കോ കത്തോലിക്ക രൂപതയിലെ ബിഷപ്പ് വില്യം അമോവ് അവെന്യ അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് നിന്നു ഉയരുന്നത് വേദനയുടെ നിലവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന നിരന്തരമായ അക്രമത്തിന്റെയും, കുടിയിറക്കലിന്റെയും, കഷ്ടപ്പാടുകളുടെയും ഇരുണ്ട ചിത്രമാണ് ബെന്യു താഴ്‌വരയില്‍ ഉള്ളതെന്ന് ബിഷപ്പ് അവെന്യ പറഞ്ഞു. ഏകദേശം 20 വർഷമായി, ബെന്യു സംസ്ഥാനം തുടർച്ചയായ കൊലപാതകങ്ങൾക്കും, ആക്രമണങ്ങള്‍ക്കും ആയിരക്കണക്കിന് തദ്ദേശീയരെ അവരുടെ പൂർവ്വിക മാതൃ സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഈ പ്രക്രിയയിൽ അവരുടെ ഉപജീവനമാർഗം പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും നൈജീരിയൻ ബിഷപ്പ് ചൂണ്ടിക്കാട്ടി. വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ പലരും ആന്തരികമായി കുടിയിറക്കപ്പെട്ടവരുടെ (IDP) ക്യാമ്പുകളിൽ ഗുരുതരമായ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ താമസിക്കുന്നു. അവരെ പ്രധാനമായും സന്നദ്ധ സംഘടനകളാണ് പരിപാലിക്കുന്നത്. നമുക്ക് വേണ്ടത് സമാധാനമാണ്, എന്നാല്‍ കുറ്റപ്പെടുത്തൽ വളരെക്കാലമായി തുടരുന്നു. പ്രവർത്തിക്കേണ്ട സമയമാണിത്. ഞങ്ങൾ മുമ്പ് പലതവണ കരഞ്ഞിട്ടുണ്ട്, ഇപ്പോഴും ഞങ്ങൾ കരഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ ബന്ധപ്പെട്ട അധികാരികൾ തങ്ങളുടെ ഞരക്കത്തെക്കുറിച്ച് അവഗണന കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുന്‍പു ബെന്യൂ സംസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. യേൽവാതയില്‍ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. കൊല്ലപ്പെട്ടവരിലേറെയും ക്രൈസ്‌തവരാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-22-07:10:44.jpg
Keywords: നൈജീ
Content: 25184
Category: 18
Sub Category:
Heading: തീരദേശ ജനതയ്ക്കു വേണ്ടി സ്വരമുയര്‍ത്തിയ വൈദികര്‍ക്കെതിരെ കേസെടുത്ത് പോലീസ്
Content: കൊച്ചി: ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു തോപ്പുംപടി ബിഒടി ജംഗ്ഷനിൽ പ്രതിഷേധ പരിപാടിക്കു നേതൃത്വം നൽകിയവർക്കെതിരേ പോലീസ് കേസെടുത്തു. ഗതാഗത തടസമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി, നിരാഹാര സമരം നടത്തിയ വൈദികരും ലത്തീൻ കത്തോലിക്ക സമുദായ വക്താവ് ജോസഫ് ജൂഡും ഉൾപ്പെടെ പത്തു പേർക്കെതിരേയാണു തോപ്പുംപടി പോലീസ് കേസെടുത്തത്. അതേസമയം, കേസിൽ പ്രതികളാക്കപ്പെട്ടവർ രാവിലെ മുതൽ വൈകുന്നേരം വരെ സമരപ്പന്തലിൽ സമാധാനപരമായി ഇരുന്നവരാണ്. ജാഥ നയിച്ചു ഗതാഗതം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരേ കേസ് ചുമത്തിയിട്ടുള്ളത്. റാലികളിൽ അണിചേർന്നു വന്നവരെ ഗതാഗതം തടസപ്പെടുത്തണമെന്ന ഉദ്ദേ ശ്യത്തോടെ സംഘാടകർ വിളിച്ചുവരുത്തിയെന്നും പിരിഞ്ഞുപോകാനുള്ള പോലീസ് നിർദേശം അവഗണിച്ചുവെന്നും എഫ്ഐആറിൽ പോലീസ് ആരോപിക്കുന്നു. കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന കൊച്ചിയിലെ തീരജനതയുടെ ആകുലത കൾ പരിഹരിക്കുക, ടെട്രാപോഡ് കടൽഭിത്തി നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ച് കെയർ ചെല്ലാനം കൊച്ചിയുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച തോപ്പുംപടി ബിഒടി ജംഗ്ഷനിൽ വൈദികരുടെ നിരാഹാരസമരവും റാലിയും നടന്നത്. ലത്തീൻ കത്തോലിക്ക സമുദായത്തിൻ്റെ വക്താവിനെയും വൈദികരെയും മറ്റു പ്രവർത്തകരെയും പ്രതികളാക്കി കേസെടുത്ത നടപടി പ്രതിഷേധാർഹമാണെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി പ്രസ്താവിച്ചു. കടൽക്ഷോഭം മൂലം പൊറുതിമുട്ടി തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചു കേസെടുത്തത് തെറ്റായ കാര്യങ്ങൾ ആരോപിച്ചാണ്. സമയബന്ധിതമായി അധികൃതർ കാര്യങ്ങൾ ചെയ്യാതെ വന്നപ്പോഴാണു കടൽക്ഷോഭത്തിൽ പൊറുതിമുട്ടി ജനം പ്രതിഷേധിക്കുന്നത്. 17 കിലോമീറ്ററിൽ 7.3 കിലോമീറ്റർ മാത്രം ട്രെട്രാപോഡുകൾ സ്ഥാപിച്ച്, ശേഷിക്കുന്ന വ എന്നു സ്ഥാപിക്കുമെന്നുപോലും പറയാൻ പറ്റാത്ത തരത്തിലാണ് അധികാരികൾ. കേസെടുത്ത് തീരത്തെ ജനങ്ങളുടെ പ്രക്ഷോഭത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്തിക്കളയാമെന്ന് ആരും വിചാരിക്കേണ്ട. കള്ളക്കേസ് പിൻവലിച്ച് മാപ്പു പറയാൻ ഉത്തരവാദപ്പെട്ടവരും അതിനു നിർദേശം നൽകിയവരും തയാറാകണമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-06-22-07:29:20.jpg
Keywords: ചെല്ലാ, തീര
Content: 25185
Category: 1
Sub Category:
Heading: സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേര്‍ ആക്രമണം; ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ദ്വീല പരിസരത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാമദ്ധ്യേ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഇരുപതോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നു പുറത്തുവന്ന വീഡിയോയില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹങ്ങളും ചിതറികിടക്കുന്ന കുരിശുകളും പീഠങ്ങളും ഉള്‍പ്പെടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണുള്ളത്. ഡിസംബറിൽ പ്രസിഡൻ്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ 52 പേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി. ദേവാലയത്തില്‍ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ചാവേറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി സൂചനയുണ്ട്. പരിക്കേറ്റവരില്‍ നിരവധി കുട്ടികളുമുണ്ടെന്ന് പ്രാദേശിക സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡമാസ്കസിലെ മാർ ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ നടന്ന തീവ്രവാദ ചാവേർ ബോംബാക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുകയാണെന്ന് ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിറിയൻ അധികാരികൾ ആക്രമണത്തിന് പിന്നിലുള്ളവരെ മുന്നില്‍കൊണ്ടുവരണമെന്നും ക്രിസ്ത്യൻ സമൂഹങ്ങളുടെയും എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കണമെന്നു ആവശ്യപ്പെടുകയാണെന്നും മന്ത്രാലയം പ്രസ്താവിച്ചു. സിറിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഈ മാസത്തിന്റെ ആരംഭത്തില്‍ സിറിയൻ നഗരമായ ഹോംസിലെ സിറിയന്‍ ഓർത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിനു നേരെ സായുധ സംഘം വെടിവെയ്പ്പ് നടത്തിയിരിന്നു. ബുസ്റ്റാൻ അൽ-ദിവാൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെൽറ്റ് (ഉം അൽ-സന്നാർ) കത്തീഡ്രലിനു മുൻഭാഗത്ത് സ്ഥാപിച്ച കുരിശിന് നേരെയാണ് വെടിവെയ്പ്പ് നടത്തിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ നിന്നു 160 കിലോമീറ്റര്‍ മാറിയുള്ള ഡമാസ്കസില്‍ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയിരിക്കുന്നത്. - സിറിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.

Image: /content_image/News/News-2025-06-23-00:59:54.jpg
Keywords: സിറിയ
Content: 25186
Category: 18
Sub Category:
Heading: 75-ാം പിറന്നാൾ ആഘോഷിക്കുന്നവര്‍ക്ക് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആദരവ്
Content: പാലാ: പാലാ രൂപത ജന്മം കൊണ്ട് വർഷം ജനിക്കുകയും രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ 75-ാം പിറന്നാൾ ആഘോഷിക്കുകയും ചെയ്യുന്നവർക്ക് രൂപത ആദരവ് നൽകി. പാലാ ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു‌. രൂപതയോടൊ പ്പം പിറന്ന ആളുകളുടെ ഒത്തുചേരൽ ദൈവപരിപാലനയുടെ അനാവരണമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡന്‍റ് ഷേർലി ചെറിയാൻ മഠത്തിപ്പറമ്പിൽ, പി.സി. ജോർജ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ സ്വാഗതവും പ്രോ ലൈഫ് രൂപത പ്രസിഡൻ്റ് മാത്യു എം. കുര്യാക്കോസ് കൃതജ്ഞതയും പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-06-23-09:41:02.jpg
Keywords: പാലാ
Content: 25187
Category: 18
Sub Category:
Heading: ദിവീന മിസരികോർദിയ ഇന്‍റര്‍നാഷ്ണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആലുവയില്‍ ദൈവകരുണാനുഭവ ധ്യാനം
Content: ദിവീന മിസരികോർദിയ ഇന്‍റര്‍നാഷ്ണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആലുവയില്‍ ദൈവകരുണാനുഭവ ധ്യാനം ജൂൺ 29 ഞായർ മുതല്‍ ജൂലൈ 3 വ്യാഴാഴ്ച വരെ ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽ നടക്കും. ജൂൺ 29 ഞായർ വൈകുന്നേരം 5 മണി മുതൽ ജൂലൈ 3 വ്യാഴം ഉച്ചകഴിഞ്ഞ് 2.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവായ ഫാ. സക്കറിയാസ് തടത്തിൽ (MST) നയിക്കുന്ന ശക്തമായ ഡെലിവറൻസ് ശുശ്രൂഷയും, ആന്തരിക ശാരീരിക സൗഖ്യ ശുശ്രുഷകളും, ദിവ്യകാരുണ്യ കൗൺസിലിംഗും ഉൾക്കൊള്ളിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. 1200 രൂപയാണ് ഒരാൾക്ക് രജിസ്ട്രേഷൻ ഫീസ്. (രജിസ്ട്രേഷൻ ഫീസ് നല്കാൻ സാധിക്കാത്തവർ അത് അറിയിച്ചാൽ ഇളവു നല്കുന്നതാണ്.) ➤ #{blue->none->b->Please contact for Booking: ‍}# Bro. Antony Francis 9895075951 , Sr. Raisa John 7259937199.
Image: /content_image/India/India-2025-06-23-10:49:37.jpg
Keywords: ദൈവക
Content: 25188
Category: 1
Sub Category:
Heading: ഡമാസ്കസിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് ലോക രാജ്യങ്ങള്‍
Content: ഡമാസ്ക്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തെ അപലപിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍. സൗദി, ബഹ്റൈന്‍, ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഇറ്റലി, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങീയ യൂറോപ്യന്‍ രാജ്യങ്ങളും ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് രംഗത്തുവന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും, അവരുടെ കുടുംബങ്ങൾക്കും, ദുരിതമനുഭവിച്ചവർക്കും പ്രസിഡന്റിന്റെയും അമേരിക്കൻ ജനതയുടെയും പേരിൽ അനുശോചനം അറിയിക്കുകയാണെന്നു സിറിയയ്ക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി തോമസ് ബരാക് ട്വീറ്റ് ചെയ്തു. സഹിഷ്ണുതയുടെയും സംയോജനത്തിന്റെയും പുതിയ സിറിയന്‍ ഘടനയിൽ ഭീരുത്വവും ഭയാനകവുമായ പ്രവൃത്തികൾക്ക് സ്ഥാനമില്ലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് സാധാരണക്കാരെ ഭയപ്പെടുത്തുന്നതും, നിരപരാധികളുടെ രക്തം ചൊരിയുന്നതിനും തീവ്രവാദികള്‍ നടത്തുന്ന അതിക്രമത്തെ അപലപിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ക്രൈസ്തവ ദേവാലയത്തില്‍ നടത്തിയ ഭീകരാക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. സിറിയയിലെ സർക്കാരിനോടും സഹോദരജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിൽ ഇരയായവരുടെ കുടുംബങ്ങളോടും ബന്ധുക്കളോടും രാജ്യത്തിന്റെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ആരാധനാസ്ഥലങ്ങൾ ലക്ഷ്യമിടുന്നതും, നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്തുന്ന അക്രമങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും പൂർണ്ണമായും നിരാകരിക്കുന്നുവെന്നും ബഹ്‌റൈൻ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബെൽജിയം വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സിറിയൻ ജനതയ്ക്കും ആത്മാർത്ഥ അനുശോചനം അറിയിക്കുകയാണെന്നു ഫ്രാന്‍സ് അറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഫ്രാൻസ് അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സിറിയൻ ജനതയോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ നടന്ന ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണത്തില്‍ ഇരുപതോളം ക്രൈസ്തവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-23-11:58:24.jpg
Keywords: സിറിയ
Content: 25189
Category: 18
Sub Category:
Heading: ഇസ്ലാമിക ഭീകര സംഘടനകളെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ ഒരുമിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തില്‍ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതായി കെസിബിസി ജാഗ്രത കമ്മീഷൻ. ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പുവരെ ഭൂരിപക്ഷം ക്രൈസ്തവർ ജീവിച്ചിരുന്ന സിറിയയിൽ ഇന്ന് അവശേഷിക്കുന്ന ചെറിയ ശതമാനം ക്രൈസ്തവർ വലിയ ഭീഷണിയിലാണ് ജീവിക്കുന്നതെന്നും സിറിയയിലും മറ്റു പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും ജീവിക്കുന്ന ക്രൈസ്തവരുടെ ദുരവസ്ഥയ്ക്ക് നേരെ ലോക രാജ്യങ്ങൾ കണ്ണുതുറക്കണമെന്നും ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു. 2019-ൽ ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഈസ്റ്റർ ബോംബ് സ്‌ഫോടനത്തിന്റെ മാതൃകയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിലും ചാവേർ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപത്തിൽപ്പരം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ക്രൈസ്തവർക്കെതിരെ കിരാതമായ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കുരുതികൾ നടത്തുകയും ചെയ്യുന്ന ഭീകരസംഘടനകളുടെ സാന്നിധ്യവും സ്വാധീനവും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ബുർക്കിന ഫാസോ, സുഡാൻ തുടങ്ങിയവയിലും പശ്ചിമേഷ്യയിലും നൂറുകണക്കിന് പേർ കൂട്ടക്കൊലകൾക്കിരയായിക്കൊണ്ടിരിക്കുന്നു. ഈ രാജ്യങ്ങളിൽ അവശേഷിക്കുന്ന ക്രൈസ്തവരെയും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കാത്തവരെയും നിർമ്മാർജനം എന്ന ലക്ഷ്യമാണ് ഭീകര പ്രസ്ഥാനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചാവേറുകളായും ആയുധമേന്തിയും ഇരുട്ടിന്റെ മറവിൽ വന്നു രക്തപ്പുഴയൊഴുക്കുന്ന, ലോകസമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്ന ഭീകര പ്രസ്ഥാനങ്ങളെ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. രാഷ്ട്രീയ സ്വാധീനമോ ആൾബലമോ ഇല്ലാത്ത നിരപരാധികളാണ് ഇത്തരത്തിൽ കൊന്നൊടുക്കപ്പെടുന്നതെന്നും സിറിയയിലും മറ്റു പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും ജീവിക്കുന്ന ക്രൈസ്തവരുടെ ദുരവസ്ഥയ്ക്ക് നേരെ ലോക രാജ്യങ്ങൾ കണ്ണുതുറക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-06-23-13:39:35.jpg
Keywords: ജാഗ്രത