Contents

Displaying 24721-24730 of 24928 results.
Content: 25170
Category: 1
Sub Category:
Heading: “യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം”; മുന്‍ഗാമിയുടെ വാക്കുകൾ ആവർത്തിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധ സംഘർഷങ്ങളും യുദ്ധങ്ങളും സഭയുടെ ഹൃദയത്തെ മുറിപ്പെടുത്തുന്നുണ്ടെന്നും, യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാമെന്നും ലെയോ പതിനാലാമൻ പാപ്പ. ജൂൺ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. "യുദ്ധത്തോടെ എല്ലാം നഷ്ടപ്പെട്ടേക്കാം" എന്ന പിയൂസ് പന്ത്രണ്ടാം പാപ്പായുടെ വാക്കുകൾ ആവര്‍ത്തിച്ചു. യുദ്ധങ്ങളെ സാധാരണ സംഭവങ്ങളായി കണക്കാക്കുന്ന മനസ്ഥിതി അവസാനിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പാ പറഞ്ഞ, "സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം" എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് ലെയോ പതിനാലാമൻ പാപ്പ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ സ്വരമുയര്‍ത്തിയത്. യുക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാ തുടങ്ങി, യുദ്ധങ്ങൾ അരങ്ങേറുന്ന ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുയരുന്ന വിലാപം സഭയുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ടെന്ന് പാപ്പ പ്രസ്താവിച്ചു. യുദ്ധങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുകയെന്നതു പരിതാപകരമായ അവസ്ഥയാണെന്നും ശക്തവും സങ്കീർണവുമായ ആയുധങ്ങളോടുള്ള ആകർഷണത്തിൽപ്പെടരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അത്തരം പ്രലോഭനങ്ങളെ തള്ളിക്കളയാൻ നമുക്കാകണം. യുദ്ധങ്ങളിൽ വിവിധ തരങ്ങളിലുള്ള ശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആയുധങ്ങൾ ഇക്കാലത്ത് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ, മുൻകാലങ്ങളെക്കാൾ ഏറെ വലിയ ക്രൂരതയിലേക്കാണ് നാം നയിക്കപ്പെടുന്നതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിലെ “ഗൗദിയും എത് സ്‌പേസ്” (n.79) ഉദ്ധരിച്ചുകൊണ്ട് പാപ്പ പ്രസ്താവിച്ചു.
Image: /content_image/News/News-2025-06-19-14:06:38.jpg
Keywords: പാപ്പ
Content: 25171
Category: 1
Sub Category:
Heading: ജൂലൈ മാസത്തില്‍ ലെയോ പാപ്പ വേനൽക്കാല വസതിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ വേനൽക്കാല പദ്ധതികളിൽനിന്ന് വ്യത്യസ്തമായി, ലെയോ പതിനാലാമൻ പാപ്പ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ, മാർപാപ്പാമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോ പ്രദേശത്തുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകുമെന്ന് പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ എന്ന വത്തിക്കാൻ കൂരിയയിലെ വിഭാഗം അറിയിച്ചു. ജൂലൈ ആറാം തീയതി ലെയോ പതിനാലാമൻ പാപ്പ, മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകുമെന്നും ജൂലൈ 20-ന് വത്തിക്കാനിൽ തിരികെയെത്തുമെന്നും പാപ്പായുടെ പൊതുകൂടിക്കാഴ്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ക്രമപ്പെടുത്തുന്ന വിഭാഗം വ്യക്തമാക്കി. ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും പാപ്പ ഈ കൊട്ടാരത്തിലായിരിക്കും. ജൂലൈ 6 ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാസിൽ ഗണ്ടോൾഫോയിലേക്ക് പോകുന്ന പാപ്പ ജൂലൈ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞായിരിക്കും വത്തിക്കാനിൽ തിരികെയെത്തുക. വിശ്രമത്തിനായാണ് പാപ്പാ ഇവിടെയുള്ള വേനൽക്കാലവസതിയിലേക്ക് പോകുന്നതെങ്കിലും ഇതിനിടെ, ജൂലൈ 13 ഞായറാഴ്ച്ച ഈ പ്രദേശത്തുള്ള വില്ലനോവയിലെ സെന്റ് തോമസ് ഇടവകയിൽ രാവിലെ 10 മണിക്ക് വിശുദ്ധ ബലിയർപ്പിക്കും. ജൂലൈ 20 ഞായറാഴ്ച രാവിലെ 9.30-ന് അൽബാനോയിലുള്ള കത്തീഡ്രലിൽ പാപ്പാ വിശുദ്ധ ബലിയർപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് പാപ്പാ വത്തിക്കാനിൽ തിരികെയെത്തും. ജൂലൈ 13, 20 ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് പാപ്പാ, കാസിൽ ഗണ്ടോൾഫോയിലുള്ള "സ്വാതന്ത്ര്യത്തിന്റെ ചത്വരം" എന്നയിടത്തുവച്ച് "കർത്താവിന്റെ മാലാഖ" എന്നുതുടങ്ങുന്ന പ്രാർത്ഥന നയിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്യും. ജൂലൈ മാസത്തിൽ പാപ്പ സ്വകാര്യകൂടിക്കാഴ്ചകൾ അനുവദിക്കുന്നില്ലെന്നും, 2, 9, 16, 23 തീയതികളിൽ പൊതുകൂടിക്കാഴ്ചകൾ ഉണ്ടായിരിക്കില്ലെന്നും പ്രീഫെക്ച്ചർ തങ്ങളുടെ അറിയിപ്പിൽ വ്യക്തമാക്കി. എന്നാൽ ജൂലൈ 30 ബുധനാഴ്ച വത്തിക്കാനിൽ വച്ച് പാപ്പായുടെ പൊതുകൂടിക്കാഴ്ച ഉണ്ടായിരിക്കും. ഓഗസ്റ്റ് പതിനഞ്ച് മുതൽ പതിനേഴ് വരെ തീയതികളിലും പാപ്പാ കാസിൽ ഗണ്ടോൾഫോയിലായിരിക്കും ചിലവഴിക്കുക. റോമൻ കാലത്തുള്ള ഡോമീസ്യൻ ചക്രവർത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാർ വേനൽക്കാലവസതിയായി ഉപയോഗിക്കുന്ന വില്ല. പിന്നീട് ഗണ്ടോൾഫി ഡ്യൂക്ക് കുടുംബത്തിന്റേതായി മാറിയ ഈ കെട്ടിടം, ഉർബൻ എട്ടാമൻ പാപ്പാ 1623-നും 1644-നും ഇടയിൽ പുനരുദ്ധരിച്ചിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-19-16:38:16.jpg
Keywords: ലെയോ
Content: 25172
Category: 1
Sub Category:
Heading: ബ്രിട്ടനില്‍ ഭ്രൂണഹത്യയ്ക്കു പച്ചക്കൊടി; പ്രതിഷേധവും ആശങ്കയും അറിയിച്ച് സഭാനേതൃത്വവും പ്രോലൈഫ് സംഘടനകളും
Content: ലണ്ടൻ: ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന ബ്രിട്ടീഷ് പാര്‍ലമെന്‍റ്‌ നടപടിയില്‍ പ്രതിഷേധം. നിലവിലെ നിയമപ്രകാരം 24 ആഴ്‌ചവരെ ഗർഭഛിദ്രം നിയമപരമായി നടത്താൻ നല്‍കിയിരിന്ന അനുമതി ഉദാരവത്ക്കരിച്ചിരിക്കുകയാണ്. ലേബർ പാർട്ടി പാർലമെന്റ് അംഗം (എംപി) ടോണിയ അന്റോണിയാസിയാണ് ബില്‍ അവതരിപ്പിച്ചത്. സ്ത്രീകൾക്ക് ഗർഭസ്ഥ ശിശുക്കളെ ജനനം വരെ ഗർഭഛിദ്രം നടത്തുന്നതിന് അനുമതി നല്‍കുന്ന പുതിയ ഭേദഗതി 137നു എതിരെ 379 വോട്ടുകള്‍ക്കാണ് പാസായത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസിന്റെ ജീവനുമായി ബന്ധപ്പെട്ട വിഭാഗത്തിന്റെ അധ്യക്ഷനും ലിവർപൂള്‍ ആർച്ച് ബിഷപ്പുമായ ജോൺ ഷെറിംഗ്ടൺ ഭേദഗതി പാസായതിൽ മെത്രാന്‍മാര്‍ ആശങ്കാകുലരാണെന്ന് പറഞ്ഞു. ഈ തീരുമാനം ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഗണ്യമായി കുറയ്ക്കുകയും ഗർഭിണികൾക്ക് ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. ജീവന്റെ സംരക്ഷണത്തിനായി നമുക്ക് തുടർന്നും പ്രാർത്ഥിക്കാമെന്നും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന എല്ലാവരുടെയും ജീവിതങ്ങളെ ദൈവമാതാവായ നമ്മുടെ മാതാവിന്റെ മദ്ധ്യസ്ഥതയ്ക്ക് സമർപ്പിക്കുകയും ചെയ്യാമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഗർഭസ്ഥ ശിശുക്കൾക്ക് നൽകുന്ന സംരക്ഷണം ഇത്‌ മൂലം നഷ്‌ടപ്പെടുമെന്നും സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കാൻ ഇത് കാരണമാകുമെന്നും സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ്റെ പബ്ലിക് പോളിസി മാനേജർ അലിത്തിയ വില്യംസ് പറഞ്ഞു. അന്റോണിയാസിയുടെ ഭേദഗതി, സ്ത്രീകളെ അപകടത്തിലാക്കുമെന്ന് പ്രോലൈഫ് സംഘടനയായ റൈറ്റ് ടു ലൈഫ് യുണൈറ്റഡ് കിംഗ്ഡം മുന്നറിയിപ്പ് നല്‍കി. പ്രോലൈഫ് വക്താക്കളും മെഡിക്കൽ പ്രൊഫഷണലുകളും ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് നേരത്തെ രംഗത്ത് വന്നിരിന്നു. ഗർഭഛിദ്ര ഭേദഗതിയെ എതിർക്കണമെന്ന് നേരത്തെ ആയിരത്തിലധികം മെഡിക്കൽ പ്രൊഫഷണലുകൾ പാർലമെന്റ് അംഗങ്ങളോട് കത്തില്‍ ആവശ്യപ്പെട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-19-19:56:26.jpg
Keywords: ബ്രിട്ട
Content: 25173
Category: 1
Sub Category:
Heading: വിശുദ്ധരുടെ രൂപം ആലേഖനം ചെയ്ത ദാരുശില്‍പ്പം മാര്‍പാപ്പയ്ക്കു സമ്മാനിച്ച് ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
Content: വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചുബിഷപ് മാർ തോമസ് തറയിൽ ആഗോള സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപ്പാപ്പയെ സന്ദർശിക്കുകയും സ്നേഹോപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് സന്നിഹിതനായിരുന്നു. ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാർത്തോമാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശിൽപിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കൽ നിർമ്മിച്ച ശിൽപവുമാണ് കൈമാറിയത്. കേരളത്തിലെ സുറിയാനികത്തോലിക്കരുടെ അഭിമാനമായി ഉയർത്തപ്പെട്ട വിശുദ്ധരുടെ ചിത്രം ആലേഖനം ദാരുശില്പ്പമാണ് തോമസ് വെള്ളാരത്തുങ്കൽ തയ്യാറാക്കിയത്. നാളുകളുടെ അദ്ധ്വാനത്തിൽ പൂർണമായും കൈയ്യാൽ കൊത്തിയെടുത്ത ശില്പത്തിൽ മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പു കതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാർഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവിൽ ഗോളവും ഗോളത്തിൽ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു. ഗോളത്തിനു മുകളിൽ സ്ഥാപിച്ച കേരളത്തിൻ്റെ മാതൃകയിൽ സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അൽഫോൻസാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു. മുന്തിരിക്കുലകളോടു ചേർന്നിരിക്കുന്ന നാലിലകളിലായി രണ്ടു വശത്തും വിശുദ്ധരായ ഏലിയാസച്ചൻ, എവുപ്രാസ്യാമ്മ , മറിയം ത്രേസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. കേരളീയ ജനസമൂഹത്തിന് പുതുജീവൻ നൽകുവാൻ തോമ്മാശ്ലീഹായുടെ ചിത്രവും മാർത്തോമ്മാ സ്ലീവായും ചേർന്ന് മനോഹരമായ ശില്പമാണ് തോമസ് നിർമ്മിച്ചിട്ടുള്ളത്. ഇതിനു മുമ്പും പലപ്പോഴായി ലോകത്തിലെ പല ഉന്നത വ്യക്തിത്വങ്ങൾക്കും ശില്പങ്ങൾ സമ്മാനിച്ചിട്ടുള്ള തോമസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് നൽകുവാനായി ഉണ്ടാക്കിയ 263 മാർപ്പാപ്പാമാരുടെ മുഖചിത്രം ആലേഖനം ചെയ്ത അംശവടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ രണ്ടു മാർപാപ്പമാർക്ക് സ്വന്തം കൈകൾ കൊണ്ട് തീർത്ത സമ്മാനം ഒരുക്കിയെന്ന അസുലഭ ഭാഗ്യത്തിന് ഉടമയായിരിക്കുകയാണ് തോമസ് വെള്ളാരത്തുങ്കൽ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-20-10:44:50.jpg
Keywords: പാപ്പ, തറയി
Content: 25174
Category: 18
Sub Category:
Heading: ലോക സമാധാനത്തിനു വേണ്ടി 121 മണിക്കൂർ ആരാധന ആരംഭിച്ചു
Content: ആയിരങ്ങളെ ആശങ്കയിലാഴ്ത്തിയ യുദ്ധ സാഹചര്യത്തെ ഈശോയുടെ കരുണയ്ക്കായി സമർപ്പിച്ചുകൊണ്ട് ലോക സമാധാനത്തിനു വേണ്ടി 121 മണിക്കൂർ ആരാധന ആരംഭിച്ചു. ദിവിന മിസരി കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആരാധനയ്ക്കു ഇന്നലെ രാത്രി 9 മണിയോടെയാണ് തുടക്കമായത്. പുത്തൂർ രൂപതാദ്ധ്യക്ഷൻ ഗീവർഗ്ഗീസ് മാർ മക്കാരിയോസ് ആമുഖ സന്ദേശവും ശ്ലൈഹീക ആശീർവാദവും നല്‍കി ആരാധനയ്ക്കു തുടക്കം കുറിച്ചു. ജൂണ്‍ 24 ചൊവ്വാഴ്ച രാത്രി 10 മണി വരെയാണ് തുടര്‍ച്ചയായ ആരാധന നടക്കുക. സമാപന ആശീർവാദം റവ. ഫാ. അബ്രാഹം പാലിക്കാട്ടുചിറ സി എം ഐ നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിന് ആളുകളാണ് ആരാധനയില്‍ പങ്കുചേരുന്നത്. ദിവിന മിസരി കോർദിയയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകളാണ് വിവിധ മണിക്കൂറുകളില്‍ ആരാധനയ്ക്കു നേതൃത്വം നല്‍കുന്നത്. #{blue->none->b-> Zoom Link: ‍}# ⧪ {{https://us02web.zoom.us/j/86139528427 ‍-> https://us02web.zoom.us/j/86139528427 }} ******* 20-06-2025 Friday===== ▪12am-1am - DM UAE ▪1am-2am - DM Canada ▪2am-3am - DM Italy ▪3am-4am - DM Holy Wounds of Jesus ▪4am-5am - DM Warriors of Word of God ▪5am-6am - DM Maldives ▪6am-7am – Holy Mass ▪7am-8am - DM Kyrie Eleison ▪8am-9am - DM Changanasery ▪9am-10am – DM Aleppey ▪10am-11am – DM Kozhikode ▪11am-12pm - DM Maharashtra ▪12pm-1pm - DM Edathua Assam ▪1pm-2pm - DM Tamilnadu (Malayalam) ▪2pm-3pm - DM St. Michael Army ▪3pm-4pm - Divine Mercy Chaplet, Adoration for all ▪4pm-5pm - Preachers Ministry ▪5pm-6pm – DM Rajasthan ▪6pm-7pm – DM English Ministry ▪ 7pm-8pm - DM Thrissur ▪8pm-9pm - DM Ireland ▪9pm-10pm – DM Family Ministry ▪10pm-11pm – DM New Jerusalem ▪11pm-12am DM Kuwait ******* 21-06-2025 Saturday===== ▪12am-1am - DM Switzerland ▪1am-2am - DM Qatar ▪2am-3am - DM Australia ▪3am-4am - DM Holy Wounds of Jesus ▪4am-5am - DM Youth Ministry ▪5am-6am - DM Maldives ▪6am-7am – Holy Mass ▪7am-8am - DM Kyrie Eleison ▪8am-9am - DM Kasargod ▪9am-10am – DM Prophetic Intercession Group ▪10am-11am- DM Victorious Queen Army ▪11am-12pm - DM Kollam ▪12pm-1pm - DM Wayanad ▪1pm- 2 pm - DM Tamilnadu (Malayalam) ▪2pm- 3pm – DM Warriors of Word of God ▪3pm- 4pm - Divine Mercy Chaplet, Adoration for all ▪4pm-5pm – DM Preachers Ministry ▪5pm-6pm - Abba Father ▪6pm-7pm - DM St. Joseph ▪7pm-8pm - DM Precious Blood of Jesus ▪8pm-9pm - DM Ireland ▪9pm-10pm - DM Madhyapradesh ▪10pm-11pm - DM Rajasthan ▪11pm-12am - DM Hour of Mercy ♦ 22-06-2025- Sunday ===================== ▪12am-1am - DM Bahrain ▪1am-2am - Divine Mercy Sisters Italy ▪2am-3am - DM Australia ▪3am-4am - DM Holy Wounds of Jesus ▪4am-5am - DM Warriors of Word of God ▪5am-6am - DM Kollam ▪6am-7am – Holy Mass ▪7am-8am - DM Kyrie Eleison ▪8am-9am - DM Changanasery ▪9am-10am – DM Kannur ▪10am-11am – DM Kozhikode ▪11am-12pm - DM Tamilnadu (Tamil) ▪12pm-1pm - DM Edathua Assam ▪1pm-2pm – DM Palakkad ▪2pm-3pm - DM Warriors of Word of God ▪3pm- 4pm - Divine Mercy Chaplet, Adoration for all ▪4pm–5pm - DM Preache
Image: /content_image/India/India-2025-06-20-10:58:58.jpg
Keywords: ആരാധന
Content: 25175
Category: 1
Sub Category:
Heading: ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 53 മണി ജപമാല
Content: തൃശൂർ അതിരൂപതയുടെ മരിയൻ തീർത്ഥാടനകേന്ദ്രമായ ഏനാമാക്കൽ കോഞ്ചിറ പരി. പോംപേ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ 138-ാം തിരുന്നാളിനോടാനുബന്ധിച്ച് തയാറാക്കിയ ജപമാലയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് "ജപമണിനാദം 2025" എന്ന വീഡിയോ തയാറാക്കിയിരിക്കുന്നത്. മലയാളം കൂടാതെ ഈശോ സംസാരിച്ച ഭാഷയായ അരമായ ഉള്‍പ്പെടെ 53 ഭാഷകളിലാണ് ജപമാല പ്രാര്‍ത്ഥന മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകള്‍ കൂടാതെ ഹംഗേറിയന്‍, റഷ്യന്‍, പോര്‍ച്ചുഗീസ്, യുക്രേനിയന്‍, പോളിഷ്, സ്ലോവാക്യന്‍, ഗ്രീക്ക്, ചൈനീസ്, അറബിക്, സിംഹള, ഹീബ്രു തുടങ്ങിയ വിവിധ ഭാഷകളിലാണ് 'നന്മ നിറഞ്ഞ മറിയമേ' പ്രാര്‍ത്ഥന ചൊല്ലുന്നത്. വീഡിയോയുടെ പ്രകാശനം ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാർ ജോസഫ് തൈക്കാട്ടിൽ കോഞ്ചിറ തീർത്ഥ കേന്ദ്രത്തിൽ നേരത്തെ നിർവഹിച്ചിരിന്നു.

Image: /content_image/News/News-2025-06-20-18:57:46.jpg
Keywords: ജപമാല
Content: 25176
Category: 18
Sub Category:
Heading: ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് നിയമഭേദഗതി നടപ്പിലാക്കരുത്: പ്രോലൈഫ് ഗ്ലോബൽ ഫെലോഷിപ്
Content: കൊച്ചി: മനുഷ്യജീവന്റെ മഹത്വത്തെ മാനിക്കാത്തതും ജീവന്റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രോലൈഫ് ഗ്ലോബൽ ഫെലോഷിപ്. ജനിക്കുന്നതിന് തൊട്ടു മുമ്പുവരെ സ്ത്രീകൾക്ക് ഗർഭശ്ചിദ്രം അനുവദിക്കുന്ന നിയമ നിർമ്മാണം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നീചമായ നീക്കമായി പ്രോലൈഫ് പ്രവർത്തകർ വിശേഷിപ്പിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയ്ക്ക് ഗർഭം അലസിപ്പിച്ചു ഏതുവിധത്തിലും കൊല്ലുന്നത് കുറ്റമല്ലാതാക്കികൊണ്ടുള്ള നിയമഭേദഗതിക്കാണ് ബ്രിട്ടീഷ് പാർലമെന്റ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. "ഏതൊരുകാരണത്താലും, പ്രസവിക്കുന്നത് വരെയുള്ള ഗർഭധാരണത്തിന്റെ ഏത് സമയഘട്ടത്തിലും അബോർഷൻ അനുവദിക്കുന്ന നിയമം" പൈശാചികവും ക്രൂരവും മനുഷ്യ സമൂഹത്തോടുള്ള വെല്ലവിളിയുമാണെന്ന് പ്രോലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ സാബു ജോസ് പറഞ്ഞു. ജനപ്രതിനിധി സഭയിൽ 137 ന് എതിരെ 379 വോട്ടുകൾക്ക് പാസ്സായിയെന്നത് ലോകം ഞെട്ടലോടെയാണ് വീക്ഷിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ അബോർഷനു വേണ്ടി വാദിക്കുന്നവർ സ്ത്രീ പുരുഷ ബന്ധത്തിലുടെ ഉദരത്തിൽ രൂപം കൊണ്ട മനുഷ്യ വ്യക്തിയെ വേണ്ടെന്ന് വെയ്ക്കുവാനും ക്രൂരമായി കൊല്ലുവാനും ഏകപക്ഷീയമായി തീരുമാനിക്കുവാൻ കുഞ്ഞിന്റെ അമ്മയ്ക്ക് അനുമതി ആവശ്യപ്പെടുന്നതും അനുവാദം നൽകുന്നതും മരണസംസ്കാരത്തിന്റെ വക്താക്കളാണെന്നും സാബു ജോസ് പറഞ്ഞു. ബ്രിട്ടീഷ് പാർലമെന്റിന്റെ ജീവൻവിരുദ്ധ വാർത്തകൾക്ക് പ്രാധാന്യം നല്കരുതെന്ന് മാത്രമല്ല ലോകവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് നിയമത്തിന്റെ ചുവടുപിടിച്ച് മറ്റ് രാജ്യങ്ങളിൽ ഇത്തരം കാടത്ത നിയമം രൂപം കൊള്ളാതെ ജാഗ്രത പുലർത്താനും മനുഷ്യസ്നേഹികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2025-06-20-11:56:25.jpg
Keywords: ബ്രിട്ട
Content: 25177
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പ പൗരോഹിത്യം സ്വീകരിച്ചിട്ട് 43 വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമൻ പാപ്പ പൗരോഹിത്യ സ്വീകരിച്ചിട്ട് 43 വര്‍ഷം പൂര്‍ത്തിയായി. 1982 ജൂൺ 19-ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിക്ക് സമീപത്തുള്ള വിശുദ്ധ മോനിക്കയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽവെച്ചാണ് അദ്ദേഹം അഭിഷിക്തനായത്. 2023-ൽ കർദ്ദിനാളായി ഉയർത്തപ്പെട്ടപ്പോൾ, അദ്ദേഹത്തിന് ലഭിച്ച സ്ഥാനികദേവാലയവും ഇതുതന്നെയായിരുന്നു. ബെൽജിയത്തിൽനിന്നുള്ള ആർച്ച് ബിഷപ്പ് ഷാൻ ഷദോ ആയിരുന്നു റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് എന്ന ഇന്നത്തെ ലെയോ പതിനാലാമൻ പാപ്പായെ പുരോഹിതനായി അഭിഷേകം ചെയ്‌തത്‌. വിശുദ്ധ തോമസ് അക്വിനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനികനിയമം പഠിച്ചതിന് ശേഷം, തന്റെ ഇരുപത്തിയേഴാം വയസ്സിലാണ് അദ്ദേഹം പുരോഹിതനായത്. അഗസ്റ്റീനിയൻ സമൂഹത്തില്‍ ചേർന്ന അദ്ദേഹം 1981-ൽ തന്റെ നിത്യവ്രതവാഗ്ദാനം നടത്തിയിരുന്നു. പിറ്റേ വര്‍ഷമായിരിന്നു റോമില്‍ തിരുപ്പട്ട സ്വീകരണം. 1985-ൽ തെക്കേ അമേരിക്കയിലെ പെറുവിലുള്ള ചുളുക്കാനാസ് മിഷനിലേക്ക് അദ്ദേഹം അയക്കപ്പെട്ടു. "നിങ്ങളെ സാധാരണ അപ്പം കൊണ്ട് പോറ്റുകയെന്നത് എനിക്ക് കഴിയാത്ത കാര്യമാണ്. എന്നാൽ ഈ തിരുവചനം നിങ്ങളുടെ ഓഹരിയാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയിൽനിന്നാണ് ഞാൻ നിങ്ങളെ പോറ്റുന്നത്. ഞാൻ നിങ്ങളുടെ സേവകനാണ്" എന്ന വിശുദ്ധ അഗസ്റ്റിന്റെവാക്കുകളും, ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു റഷ്യൻ ഐക്കണുമുള്ള ഒരു കാർഡായിരുന്നു ഫാ. റോബർട്ട് പ്രേവോസ്റ്റ്‌ തന്റെ പൗരോഹിത്യസ്വീകരണാവസരത്തിൽ ഏവർക്കും വിതരണം ചെയ്‌തത്‌. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-20-12:42:47.jpg
Keywords: ലെയോ
Content: 25178
Category: 1
Sub Category:
Heading: യേശു ക്രിസ്തുവാണ് ദൈവം, വഴിയും സത്യവും ജീവനും; പോസ്റ്റുമായി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള യങ്‌ഹൂൺ കിം
Content: സിയോള്‍: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള വ്യക്തി. മനുഷ്യബുദ്ധിയുടെ അളവുകോലായ IQ അഥവാ Intelligence Quotient ലോകത്ത് ഏറ്റവും അധികമുള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞനായ യങ്‌ഹൂൺ കിം പങ്കുവെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. "ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റെക്കോർഡ് ഉടമ എന്ന നിലയിൽ, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു"- എന്നായിരിന്നു ജൂൺ 17 ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റ്.

As the world’s highest IQ record holder, I believe that Jesus Christ is God, the way and the truth and the life.
— YoungHoon Kim (@yhbryankimiq) June 18, 2025

ഒഫീഷ്യല്‍ വേള്‍ഡ് റെക്കോർഡ് , ഗിഗാ സൊസൈറ്റി, മെൻസ, വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പ്സ്, ഗിന്നസ് വേൾഡ് റെക്കോർഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വേൾഡ് മെമ്മറി സ്പോർട്സ് കൗൺസിൽ തുടങ്ങിയ സംഘടനകളാണ് നേരത്തെ ലോകത്തിലെ ഏറ്റവും ഉയർന്ന ഐ ക്യു റെക്കോർഡ് ഉടമയെന്ന പദവിയ്ക്കു യങ്‌ഹൂൺ കിമ്മിനെ തെരഞ്ഞെടുത്തത്.

I will use this opportunity to lead many souls to God
— YoungHoon Kim (@yhbryankimiq) June 19, 2025

തന്റെ ആദ്യ പോസ്റ്റിന്റെ ലഭിച്ച വന്‍ ജന ശ്രദ്ധയ്ക്കു പിന്നാലേ ഇന്നലെ ജൂൺ 19-ന് എക്സില്‍ അദ്ദേഹം കമന്‍റായി മറ്റൊരു പോസ്റ്റ് കൂടി പങ്കുവെച്ചു. "ഈ അവസരം ഉപയോഗിച്ച് നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കുമെന്ന്" എന്നായിരിന്നു കിമ്മിന്റെ കമന്‍റ് പോസ്റ്റ്. ഒരു കമന്റേറ്റർക്ക് നല്‍കിയ മറ്റൊരു മറുപടിയിൽ "ആമേൻ. ക്രിസ്തുവാണ് എന്റെ യുക്തി" എന്ന കമന്‍റ് അദ്ദേഹം പോസ്റ്റ് ചെയ്തിരിന്നുവെന്നതും ശ്രദ്ധേയമാണ്.

Amen Christ is my logic
— YoungHoon Kim (@yhbryankimiq) June 18, 2025

കഴിഞ്ഞ ഫെബ്രുവരിയിൽ “ദൈവം ഉണ്ട്. 100%” എന്നു കിം പ്രസ്താവിച്ചിരിന്നു. ദക്ഷിണ കൊറിയൻ സർക്കാരിന്റെ പിന്തുണയുള്ള സംഘടനയായ ന്യൂറോസ്റ്റോറിയുടെ സ്ഥാപകനും സിഇഒയുമാണ് കിം. യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം, ശാസ്ത്രീയ പുരോഗതി പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ബോട്ട് ഫൗണ്ടേഷന്റെ ബോർഡിലും അംഗമാണ്. ആയിരകണക്കിന് ആളുകളാണ് ക്രിസ്തു വിശ്വാസം പ്രഘോഷിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Image: /content_image/News/News-2025-06-20-16:47:05.jpg
Keywords: ശാസ്ത്ര
Content: 25179
Category: 1
Sub Category:
Heading: വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: 47 ഭാഷകളിലായി ഷോർട്ട് വേവ്, മീഡിയം വേവ്, എഫ്.എം, ഉപഗ്രഹം, ഇന്റർനെറ്റ് എന്നീ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ച് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാൻറെ അതിർത്തിക്കു പുറത്ത് മുപ്പതിലേറെ കിലോമീറ്റർ വടക്കു മാറി ചെസാനൊയ്ക്കടുത്തുള്ള സാന്തമരിയ ദി ഗലേറിയയിൽ വത്തിക്കാൻ റേഡിയോയുടെ ഹ്രസ്വ തരംഗ-എഫ് എം പ്രക്ഷേപണ കേന്ദ്രമാണ് ലെയോ പാപ്പ ജൂൺ 19 വ്യാഴാഴ്ച സന്ദർശിച്ചത്. സാന്തമരിയ ദി ഗലേറിയയിൽ വത്തിക്കാൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 76, 10 മീറ്റർ ഉയരമുള്ള കറങ്ങുന്ന പ്രക്ഷേപണ ആൻറിനകളും 28 സാധാരണ ആൻറിനകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ അടങ്ങിയ ഭാഗങ്ങളും പാപ്പ കണ്ട് പ്രവര്‍ത്തനം മനസിലാക്കി. ഭാരതമുൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള ഹ്രസ്വതരംഗ പ്രക്ഷേപണ സമയത്ത് ആ ദിശയിലേക്കു തിരിച്ച് വയ്ക്കുന്ന വിധത്തില്‍ ക്രമീകരിച്ചതാണ് കറങ്ങുന്ന ആൻറിനകൾ. 50 മുതൽ 500 വരെ കിലോവാട്ട് പ്രസരണ ശേഷിയുള്ള ആൻറിനകളാണ് ഇവിടെയുള്ളത്. പ്രക്ഷേപണ കേന്ദ്രത്തിലെ ജീവനക്കാരുമായി അല്പസമയം ചെലവഴിച്ച പാപ്പ കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടറിയുകയും തൻറെ പൗരോഹിത്യത്തിൻറെ നാല്പത്തിമൂന്നാം വാർഷികദിനമായിരുന്നതിനാൽ അവരുമൊത്ത് ലഘുഭക്ഷണം കഴിക്കുകയും ചെയ്തു. ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും തൻറെ പ്രേഷിത പ്രവർത്തന വേളയിൽ വത്തിക്കാൻ റേഡിയോയുടെ ഹ്രസ്വതരംഗ പ്രക്ഷേപണം തനിക്ക് വളരെ വിലപ്പെട്ടതായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. 1931 ഫെബ്രുവരി 12-നാണ് വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1957-ല്‍ നിലവിലുള്ള പ്രക്ഷേപണ കേന്ദ്രം പിയൂസ് പന്ത്രണ്ടാം പാപ്പ ഉദ്ഘാടനം ചെയ്തു. വിശുദ്ധ രണ്ടാം ജോൺപോൾ മാർപാപ്പയാണ് ഇതിനു മുമ്പ് ഈ നിലയം സന്ദർശിച്ച അവസാനത്തെ പാപ്പ. 1991-ൽ ആയിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ റേഡിയോ നിലയം സന്ദർശിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-21-10:24:36.jpg
Keywords: വത്തിക്കാ