category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ച് ലെയോ പാപ്പ
Contentവത്തിക്കാന്‍ സിറ്റി: 47 ഭാഷകളിലായി ഷോർട്ട് വേവ്, മീഡിയം വേവ്, എഫ്.എം, ഉപഗ്രഹം, ഇന്റർനെറ്റ് എന്നീ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ച് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാൻറെ അതിർത്തിക്കു പുറത്ത് മുപ്പതിലേറെ കിലോമീറ്റർ വടക്കു മാറി ചെസാനൊയ്ക്കടുത്തുള്ള സാന്തമരിയ ദി ഗലേറിയയിൽ വത്തിക്കാൻ റേഡിയോയുടെ ഹ്രസ്വ തരംഗ-എഫ് എം പ്രക്ഷേപണ കേന്ദ്രമാണ് ലെയോ പാപ്പ ജൂൺ 19 വ്യാഴാഴ്ച സന്ദർശിച്ചത്. സാന്തമരിയ ദി ഗലേറിയയിൽ വത്തിക്കാൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 76, 10 മീറ്റർ ഉയരമുള്ള കറങ്ങുന്ന പ്രക്ഷേപണ ആൻറിനകളും 28 സാധാരണ ആൻറിനകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ അടങ്ങിയ ഭാഗങ്ങളും പാപ്പ കണ്ട് പ്രവര്‍ത്തനം മനസിലാക്കി. ഭാരതമുൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള ഹ്രസ്വതരംഗ പ്രക്ഷേപണ സമയത്ത് ആ ദിശയിലേക്കു തിരിച്ച് വയ്ക്കുന്ന വിധത്തില്‍ ക്രമീകരിച്ചതാണ് കറങ്ങുന്ന ആൻറിനകൾ. 50 മുതൽ 500 വരെ കിലോവാട്ട് പ്രസരണ ശേഷിയുള്ള ആൻറിനകളാണ് ഇവിടെയുള്ളത്. പ്രക്ഷേപണ കേന്ദ്രത്തിലെ ജീവനക്കാരുമായി അല്പസമയം ചെലവഴിച്ച പാപ്പ കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടറിയുകയും തൻറെ പൗരോഹിത്യത്തിൻറെ നാല്പത്തിമൂന്നാം വാർഷികദിനമായിരുന്നതിനാൽ അവരുമൊത്ത് ലഘുഭക്ഷണം കഴിക്കുകയും ചെയ്തു. ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും തൻറെ പ്രേഷിത പ്രവർത്തന വേളയിൽ വത്തിക്കാൻ റേഡിയോയുടെ ഹ്രസ്വതരംഗ പ്രക്ഷേപണം തനിക്ക് വളരെ വിലപ്പെട്ടതായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. 1931 ഫെബ്രുവരി 12-നാണ് വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1957-ല്‍ നിലവിലുള്ള പ്രക്ഷേപണ കേന്ദ്രം പിയൂസ് പന്ത്രണ്ടാം പാപ്പ ഉദ്ഘാടനം ചെയ്തു. വിശുദ്ധ രണ്ടാം ജോൺപോൾ മാർപാപ്പയാണ് ഇതിനു മുമ്പ് ഈ നിലയം സന്ദർശിച്ച അവസാനത്തെ പാപ്പ. 1991-ൽ ആയിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ റേഡിയോ നിലയം സന്ദർശിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-21 13:22:00
Keywordsവത്തിക്കാ
Created Date2025-06-21 10:24:36