Contents
Displaying 24681-24690 of 24928 results.
Content:
25130
Category: 1
Sub Category:
Heading: മൂന്നു വര്‍ഷത്തിനിടെ മെക്സിക്കന്‍ അതിരൂപതയില്‍ തിരുപ്പട്ടം സ്വീകരിച്ചത് 169 നവവൈദികര്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാര അതിരൂപതയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തിരുപ്പട്ടം സ്വീകരിച്ചത് 169 വൈദികര്‍. ജൂണ്‍ 8 പെന്തക്കുസ്ത തിരുനാള്‍ ഞായറാഴ്ച പുതിയതായി മുപ്പതില്‍ അധികം വൈദികര്‍ കൂടി തിരുപ്പട്ടം സീകരിച്ചതോടെയാണ് മൂന്നു വര്‍ഷത്തിനിടെയുള്ള നവ വൈദികരുടെ എണ്ണം ഇത്രയും അധികമായി വര്‍ദ്ധിച്ചത്. 2022 ജൂണിനും 2023 മെയ് മാസത്തിനും ഇടയിൽ മാത്രം അതിരൂപതയില്‍ 107 തിരുപ്പട്ട സ്വീകരണം നടന്നിരിന്നു. 2024 മെയ് മാസത്തിൽ 32 പേർ കൂടി പട്ടം സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയും ഇത്രയും ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചതായി അതിരൂപത വ്യക്തമാക്കി. ഗ്വാഡലജാര രൂപതാ വാരികയിൽ നിന്നുള്ള കണക്കുകള്‍ പ്രകാരം, 2012-ൽ കർദ്ദിനാൾ ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ ഗ്വാഡലജാര അതിരൂപതയുടെ നേതൃസ്ഥാനം ഏറ്റെടുത്തതിനുശേഷം, 553 രൂപത വൈദികരാണ് തിരുപ്പട്ടം സ്വീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ മെക്സിക്കൻ രക്തസാക്ഷികളുടെ ദേവാലയത്തിലാണ് തിരുപ്പട്ട സ്വീകരണവും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നത്. ദൈവവിളിയില്‍ യാതൊരു വിട്ടുവീഴ്ചയില്ലാതെയും ജീവിക്കാൻ നവവൈദികരോട് കര്‍ദ്ദിനാള്‍ ആഹ്വാനം നല്‍കി. ജീവിതത്തിലെ എല്ലാ ദിവസവും തന്നെ അടുത്തു പിന്തുടരാൻ ക്രിസ്തു നിങ്ങളെ ക്ഷണിക്കുകയാണെന്നും കുറച്ച് നിമിഷങ്ങളല്ല, മാസങ്ങളല്ല, വർഷങ്ങളല്ല; നിങ്ങളുടെ മുഴുവൻ ജീവിതവും ക്രിസ്തുവിന് മുന്‍പാകെ സമര്‍പ്പിക്കണമെന്നും കർദ്ദിനാൾ ആഹ്വാനം നല്‍കി. നിങ്ങളുടെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ജീവിതം കൊണ്ടും യേശുക്രിസ്തുവിന്റെ സാക്ഷികളാകാൻ പരിശുദ്ധാത്മാവിനാല്‍ ശക്തി പ്രാപിക്കണമെന്നും ദൗത്യവും പ്രതിബദ്ധതയും വലുതാണെന്നു തിരിച്ചറിയണമെന്നും ഗ്വാഡലജാര ആർച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ ഏറ്റവും അധികം വിശ്വാസികളുള്ള രൂപതകളില്‍ ഒന്നാണ് ഗ്വാഡലജാര അതിരൂപത. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-11-14:00:14.jpg
Keywords: മെക്സി, വൈദിക

25131
Category: 1
Sub Category:
Heading: അഴിമതിയ്ക്കെതിരെ ക്രിസ്തു വിശ്വാസത്താല്‍ പ്രതിരോധിച്ചു; രക്തസാക്ഷിയായ ഫ്ലോറിബർത്ത് വാഴ്ത്തപ്പെട്ട നിരയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തു വിശ്വാസത്തില്‍ അടിയുറച്ച് നിന്ന് അഴിമതിയ്ക്കും കോഴയ്ക്കും എതിരായി നിലകൊണ്ടതിന്റെ പേരില്‍ മരണം വരിച്ച കോംഗോ രക്തസാക്ഷി ഫ്ലോറിബർത്ത് ചുയി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ജൂൺ 15 ഞായറാഴ്ച വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടക്കും. റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ ഞായറാഴ്ച നടക്കുന്ന തിരുക്കർമ്മത്തിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമരാരോ മുഖ്യകാർമ്മികത്വം വഹിക്കും. കോഴപ്പണം നിഷേധിക്കുകയും അഴിമതിക്ക് കൂട്ടുനില്കാതിരിക്കുകയും ചെയ്തതിനാലാണ് ഇരുപത്തിയാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ യുവാവ് വധിക്കപ്പെട്ടത്. 1981 ജൂൺ 13-ന് ഗോമയിലാണ് ഫ്ലോറിബർത്ത് ചുയി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം നിയമ ബിരുദം നേടി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന കിൻഷാസയിലെ സർക്കാർ ഏജൻസിയായ കോംഗോലൈസ് ഡി കോൺട്രേലിലാണ് അദ്ദേഹം തുടക്കത്തിൽ ജോലി ചെയ്തത്. കോംഗോയും റുവാണ്ടയും തമ്മിലുള്ള അതിർത്തി പ്രദേശത്ത് ചരക്കുകൾ പരിശോധിക്കുകയും ചുങ്കം പിരിക്കുകയും ചെയ്യുന്ന കാര്യാലയ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചിരിന്നു. ഇതിനിടെ പാവപ്പെട്ടവരെ സന്ദർശിക്കുകയും കുട്ടികളെ പഠിപ്പിക്കുന്നതിന് സഹായഹസ്തം നീട്ടുകയും ചെയ്തു. ആരോഗ്യത്തിനു ഹാനികരമായ മോശം ഭക്ഷ്യപദാർത്ഥങ്ങൾ കടത്തിവിടാൻ കോഴ നല്കി സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ അതിനു വഴങ്ങാന്‍ അദ്ദേഹം തയാറായിരിന്നില്ല. താന്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഗോമ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധയായിരുന്ന സിസ്റ്റര്‍ ജീൻ സെസിലിനോടു ഫ്ലോറിബർത്ത് പറഞ്ഞത് ഇങ്ങനെയായിരിന്നു: "പണം ഉടൻ അപ്രത്യക്ഷമാകും. എന്നാൽ ആ ഉൽപ്പന്നങ്ങൾ കഴിക്കേണ്ടിയിരുന്ന ആളുകൾക്ക് എന്താണ് സംഭവിക്കുക? ഞാൻ ഈ പണം സ്വീകരിച്ചാൽ, ഞാൻ ക്രിസ്തുവിൽ ജീവിക്കുമോ? ഞാൻ ക്രിസ്തുവിനുവേണ്ടി ജീവിക്കുമോ? ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ആളുകളുടെ ജീവൻ ബലികഴിക്കാൻ എനിക്ക് അനുവദിക്കാനാവില്ല. ആ പണം സ്വീകരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്". 2007 ജൂലൈ ഏഴിന് അദ്ദേഹം ഒരു കടയിൽ നിന്നിറങ്ങുന്ന സമയത്തു അജ്ഞാതർ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫ്ലോറിബർത്തിൻറെ ചേതനയറ്റ ശരീരം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്രൂരമായി പീഡനമേറ്റതിൻറെ അടയാളങ്ങൾ ശരീരത്തിലുണ്ടായിരിന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടതിൻറെ പിറ്റെ ദിവസം, അതായത് ജൂലൈ 8-നാണ് അദ്ദേഹം മരണമടഞ്ഞതെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. തുടര്‍ന്നു 2015-ല്‍ രൂപതാതല നാമകരണ നടപടികള്‍ക്ക് തുടക്കമിടുകയായിരിന്നു. 2024 നവംബർ 25ന്, ഫ്രാൻസിസ് മാർപാപ്പയാണ് ഫ്ലോറിബർത്തിൻറെ രക്തസാക്ഷിത്വം അംഗീകരിക്കുന്ന ഡിക്രിയില്‍ ഒപ്പുവെച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-11-16:41:54.jpg
Keywords: രക്ത

25132
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കു നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണി; നടപടി ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചു
Content: ന്യൂഡല്‍ഹി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങളുടെയും ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ഇടപെടൽ തേടി ക്രൈസ്തവ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. രാഷ്ട്രീയ ക്രിസ്ത്യൻ മോർച്ചയുടെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ പ്രതിനിധികള്‍ സംയുക്തമായി തയാറാക്കിയിരിക്കുന്ന മെമ്മോറാണ്ടം ജൂൺ 9ന് മധ്യപ്രദേശിലെ ജബൽപൂർ ജില്ലാ കളക്ടർക്ക് കൈമാറി. നിവേദനം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുമെന്ന് കളക്ടര്‍ ഉറപ്പ് നൽകിയതായി 50 അംഗ പ്രതിനിധി സംഘത്തെ നയിച്ച അതുൽ ജോസഫ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവര്‍ ദിനംപ്രതി ആക്രമണങ്ങളും വ്യാജ മതപരിവർത്തന കേസുകളും നേരിടുന്നതിനാലാണ് പ്രസിഡന്റിന് കത്തെഴുതാൻ തങ്ങള്‍ നിർബന്ധിതരായതെന്ന് അദ്ദേഹം ഇന്നലെ യുസിഎ ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലെ 1.4 ബില്യൺ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രിസ്ത്യാനികൾ രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളും മതേതര, ജനാധിപത്യ തത്വങ്ങളും എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നു മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ നിരന്തരം തങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളിലും, പ്രാർത്ഥനാ കൂട്ടായ്മ നടത്തുന്നതുപോലും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ദലിത് തദ്ദേശീയ വംശജരായ ക്രിസ്ത്യാനികള്‍ വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും വർദ്ധിച്ചുവരുന്ന ഭീഷണിയും അക്രമവും മൂലം ക്രൈസ്തവര്‍ സഹിക്കാൻ നിർബന്ധിതരായിരിക്കുന്ന സാഹചര്യമുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. വടക്കേ ഇന്ത്യയിലെ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ മരവിലുള്ള ഗുരുതരമായ ദുരുപയോഗം തടയുന്നതിൽ മുർമുവിന്റെ ഇടപെടല്‍ നിവേദനത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ക്രിസ്ത്യൻ ദേവാലയങ്ങളെയും പ്രാർത്ഥനാ സമ്മേളനങ്ങളെയും തീവ്രഹിന്ദുത്വവാദികള്‍ മതപരിവർത്തന കേന്ദ്രങ്ങളാക്കി തെറ്റായി മുദ്രകുത്തുന്നതിനെതിരെ നടപടി വേണമെന്നും ക്രൈസ്തവ നേതൃത്വം നിവേദനത്തില്‍ ആവശ്യപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-11-17:37:27.jpg
Keywords: ഹിന്ദു

25133
Category: 1
Sub Category:
Heading: ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി; ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ബുധനാഴ്ച പോൾ ആറാമൻ ഹാളിലെ പരിപാടിയ്ക്ക് മുന്‍പായിരിന്നു കൂടിക്കാഴ്ച. മാര്‍പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാൻ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും, സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായുള്ള സംഭാഷണത്തിനിടെ ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനു പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ തേടിയതായി റിപ്പോര്‍ട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും സമ്മാനങ്ങൾ കൈമാറി. ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ യുഎൻ സെക്രട്ടറി ജനറൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള പ്രവര്‍ത്തനങ്ങളും വരാനിരിക്കുന്ന ഉച്ചകോടികളും ലോകമെമ്പാടുമുള്ള നിലവിലെ പ്രതിസന്ധികളും സംഘടന നേരിടുന്ന ബുദ്ധിമുട്ടുകളും ചർച്ച ചെയ്യപ്പെട്ടു. 1964 മുതൽ, വത്തിക്കാൻ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം നിരീക്ഷക സ്ഥാനം വഹിക്കുന്നുണ്ട്. നിലവിലെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയയാണ് പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച് സംവാദങ്ങളിൽ പങ്കെടുക്കുന്നത്. ഭ്രൂണഹത്യ, ദയാവധം, ജെന്‍ഡര്‍ ഐഡിയോളജി, വാടക ഗര്‍ഭധാരണം തുടങ്ങീയ വിഷയങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ നിലപാടുകളോട് കത്തോലിക്ക സഭ ശക്തമായി എതിര്‍പ്പ് പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിൻ്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് നിരോധിക്കണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-12-11:19:11.jpg
Keywords: പാപ്പ

25134
Category: 1
Sub Category:
Heading: റഷ്യന്‍ ആക്രമണം; യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെട്ടിരിന്ന പുരാതന കത്തീഡ്രലിന് നാശനഷ്ടം
Content: കീവ്: കഴിഞ്ഞ ദിവസമുണ്ടായ റഷ്യൻ ആക്രമണങ്ങളിൽ യുനെസ്കോയുടെ ലോക സാംസ്‌കാരിക പൈതൃക പട്ടികയിൽ ഉള്‍പ്പെട്ടിരിന്ന യുക്രൈനിലെ കീവില്‍ സ്ഥിതി ചെയ്യുന്ന പുരാതന കത്തീഡ്രലിന് നാശനഷ്ടങ്ങൾ. കഴിഞ്ഞ ദിവസമുണ്ടായ കടുത്ത റഷ്യൻ ആക്രമണങ്ങളിൽ ഏഴുപേര്‍ കൊല്ലപ്പെട്ടുവെന്നും, പതിമൂന്ന് പേർക്ക് പരിക്കേറ്റുവെന്നും കീവിലുള്ള പുരാതന കത്തീഡ്രലിന് നാശനഷ്ടങ്ങൾ നേരിട്ടുവെന്നും കാത്തലിക് നിയർ ഈസ്റ്റ് വെൽഫയർ അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിലെ ചിത്രപ്പണികൾ കാത്തുസൂക്ഷിക്കുന്ന കത്തീഡ്രലിനാണ് കഴിഞ്ഞ ദിവസത്തെ റഷ്യൻ ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായിരിക്കുന്നത്. യുക്രൈനിലെ കീവ്, ഒഡേസ നഗരങ്ങളിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഷ്യ ഡ്രോൺ ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണത്തില്‍ ഏഴ് പേര്‍ മരണമടഞ്ഞതായും, പതിമൂന്ന് പേർക്ക് പരിക്കേറ്റതായും, പുരാതന ഹോളി വിസ്‌ഡം കത്തീഡ്രലിന് നാശനഷ്ടങ്ങൾ ഉണ്ടായതായും യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയെ ഉദ്ധരിച്ച് കാത്തലിക് നിയർ ഈസ്റ്റ് വെൽഫയർ അസോസിയേഷൻ (CNEWA) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 315 റഷ്യൻ ഡ്രോണുകൾ അരങ്ങേറിയെന്നും വെളിപ്പെടുത്തലുണ്ട്. സെന്റ് സോഫിയ എന്ന പേരിൽക്കൂടി അറിയപ്പെടുന്ന കത്തീഡ്രലിന് സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി യുക്രൈനിലെ സാംസ്കാരിക മന്ത്രി മിക്കൊല തോച്ചിസ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈനിലും പുറത്തുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കത്തീഡ്രൽ ദേവാലയമാണിത്. റഷ്യൻ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്ത് ദേവാലയങ്ങളുൾപ്പെടെ 670 ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് യുക്രൈനിലെ വിവിധ സഭകളുടെ പൊതുകൗൺസിൽ പ്രസ്താവനയില്‍ അറിയിച്ചിരിന്നു. വിവിധ സഭകളിൽനിന്നുള്ള അറുപതോളം സമർപ്പിതർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, നിരവധി വൈദികർ അനധികൃതമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമിതി വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-12-12:29:48.jpg
Keywords: യുക്രൈ

25135
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഏറെ ചര്‍ച്ചയായ ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച 'ദ റിച്വല്‍' ഇന്ത്യന്‍ തീയേറ്ററുകളിലും
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അയോവയില്‍ ഏറെ ചര്‍ച്ചയായ കത്തോലിക്ക ഭൂതോച്ചാടന സംഭവത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച സിനിമ 'ദ റിച്വല്‍' പ്രേക്ഷക ശ്രദ്ധ നേടുന്നു. ഭൂതോച്ചാടന സംഭവങ്ങളെ ചലച്ചിത്രമാക്കുമ്പോള്‍ സാധാരണയായി കത്തോലിക്ക വിശ്വാസ സംബന്ധമായ കാര്യങ്ങളെ വളച്ചൊടിക്കുന്നത് പതിവാണെങ്കിലും 'ദ റിച്വല്‍' സിനിമ യഥാര്‍ത്ഥ സംഭവവുമായും കത്തോലിക്ക വിശ്വാസവുമായും പൂര്‍ണ്ണ നീതി പുലര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അൽ പാസിനോ, ഡാൻ സ്റ്റീവൻസ്, ആഷ്‌ലി ഗ്രീൻ, പട്രീഷ്യ ഹീറ്റൺ എന്നിവർ അഭിനയിച്ചിരിക്കുന്ന "ദി റിച്വൽ" ജൂൺ ആറിനാണ് തിയേറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും സിനിമയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും പിവിആര്‍ സ്ക്രീനുകള്‍ മുഖേനയാണ് പ്രദര്‍ശനം നടക്കുന്നത്. #{blue->none->b-> സിനിമയ്ക്കു ആസ്പദമായ യഥാര്‍ത്ഥ സംഭവം }# 1928-ലാണ് സംഭവം നടക്കുന്നത്. അമേരിക്കന്‍ സംസ്ഥനമായ അയോവയിലെ ഏർലിംഗിലുള്ള സെന്റ് ജോസഫ ഇടവക ദേവാലയത്തിലെ വൈദികനായ ഫാ. ജോസഫ് സ്റ്റീഗറിനെ ഏതാനും പേര്‍ സമീപിക്കുകയായിരിന്നു. പെട്ടെന്ന് അചേതനാവസ്ഥയിലാകുക, വിശുദ്ധ വസ്തുക്കളോടു വെറുപ്പ് പ്രകടിപ്പിക്കുക, ഭയാനകമായ പ്രതികരണങ്ങള്‍ നടത്തുക തുടങ്ങീ നിരവധി സ്വഭാവ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്ന 46 വയസ്സുള്ള എമ്മ ഷ്മിഡ്റ്റ് എന്ന സ്ത്രീയുടെ കാര്യം സൂചിപ്പിക്കാനായിരിന്നു അവര്‍ എത്തിയത്. വർഷങ്ങളോളം നീണ്ടുനിന്ന മനശാസ്ത്ര ചികിത്സ എമ്മയ്ക്കു യാതൊരു ആശ്വാസവും നൽകിയില്ലെന്നും അവര്‍ വൈദികനെ അറിയിച്ചു.

വിഷയത്തിന്റെ ഗൌരവം മനസിലാക്കിയ ഫാ. ജോസഫ്, ഭൂതോച്ചാടനമായിരിക്കും ഫലപ്രദമെന്ന് മനസിലാക്കി. മെത്രാന്റെ അനുമതിയോടെ കപ്പുച്ചിൻ സന്യാസിയായ ഫാ. തിയോഫിലസ് റീസിംഗറിനെയാണ് ഭൂതോച്ചാടനത്തിന് സമീപിച്ചത്. സ്റ്റീഗർ സഹായിയായി പ്രവര്‍ത്തിച്ചു. നീണ്ട 23 ദിവസം ഇവര്‍ നടത്തിയ ആത്മീയ പോരാട്ടത്തിനുശേഷമാണ്, ഷ്മിഡ് കൊടിയ ബന്ധനത്തില്‍ നിന്നു മോചിതയായത്. ഇതിന് ശേഷം ഇവര്‍ പൂര്‍ണ്ണമായി സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിന്നു. ഈ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ ചരിത്രത്തില്‍ ഏറ്റവും സമഗ്രമായി രേഖപ്പെടുത്തപ്പെട്ടതും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതുമായ സംഭവമാണ് ഷ്മിഡിന്റെ ഭൂതോച്ചാടനം. മിസിസിപ്പിയിലെ നാറ്റ്ചെസിലുള്ള സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടര്‍ ഫാ. ആരോൺ വില്യംസ് എന്ന വൈദികനാണ് ചിത്രത്തിന്റെ കൺസൾട്ടന്റായി പ്രവര്‍ത്തിച്ചത്. സെന്റ് മേരീസ് ബസിലിക്കയിൽ ചിത്രീകരണം നടത്താൻ അനുമതി ലഭിക്കുമോ എന്ന് ചോദിച്ചാണ് സിനിമാ നിർമ്മാതാക്കൾ ആദ്യം തന്നെ സമീപിച്ചതെന്നും തിരക്കഥയും പശ്ചാത്തലവും എല്ലാം ശ്രദ്ധേയമായി തോന്നിയെന്നും അങ്ങനെയാണ് സിനിമയുടെ ഭാഗമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കത്തോലിക്ക വിശ്വാസത്തോട് നീതിപുലര്‍ത്തുന്ന വിധത്തിലാണ് 'ദ റിച്വല്‍' സിനിമ നിര്‍മ്മിച്ചതെന്ന അഭിപ്രായവുമായി നിരവധി വൈദികര്‍ യൂട്യൂബിലും മറ്റും റിവ്യൂ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2025-06-12-14:02:28.jpg
Keywords: സിനിമ

25136
Category: 1
Sub Category:
Heading: ബിഷപ്പ് ജോസഫ് ലിൻ; ചൈനയില്‍ ആദ്യ മെത്രാന്‍ നിയമനവുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ ബെയ്ജിംഗ്: ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ചൈനയില്‍ പുതുക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മെത്രാനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഫുഷോ രൂപതയുടെ സഹായ മെത്രാനായാണ് ബിഷപ്പ് ജോസഫ് ലിൻ യുന്റുവാനെ (73) ലെയോ പാപ്പ നിയമിച്ചിരിക്കുന്നത്. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ചൈനയില്‍ നടത്തുന്ന ആദ്യ നിയമനമാണിത്. ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച വത്തിക്കാൻ - ചൈനീസ് താൽക്കാലിക കരാർ അനുസരിച്ച്, ജൂൺ 5നാണ് ബിഷപ്പ് ജോസഫ് ലിൻ യുന്റുവാനെ സഹായ മെത്രാനായി നിയമിച്ചത്. ഇന്നലെ ജൂൺ 11ന് മെത്രാന്‍ സ്ഥാനാരോഹണം നടന്നതായി വത്തിക്കാൻ അറിയിച്ചു. ബിഷപ്പ് ജോസഫിന്റെ എപ്പിസ്കോപ്പൽ ശുശ്രൂഷ സിവിൽ നിയമ പ്രകാരം അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി പറഞ്ഞു. പരിശുദ്ധ സിംഹാസനവും ചൈനീസ് അധികാരികളും തമ്മിലുള്ള സംഭാഷണത്തിന്റെ ഫലമാണ് നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. നിയമനം സംബന്ധിച്ച കരാർ വത്തിക്കാനും ചൈനീസ് സർക്കാരും 2024 ഒക്ടോബറിൽ പുതുക്കി രണ്ട് വർഷത്തിൽ നിന്ന് നാല് വർഷത്തേക്ക് നീട്ടിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-12-15:29:36.jpg
Keywords: ലെയോ

25137
Category: 1
Sub Category:
Heading: പുതിയ ആർച്ച് ബിഷപ്പുമാര്‍ക്ക് പാലിയം ധരിപ്പിക്കല്‍ ചടങ്ങ് പുനഃസ്ഥാപിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുതിയതായി മെത്രാപ്പോലീത്താന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്ഥാനികചിഹ്നമായ പാലിയം ഉത്തരീയം വെഞ്ചിരിക്കലും ധരിപ്പിക്കലും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂണ്‍ 29ന് നടക്കും. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ നിഷ്‌കര്‍ഷിച്ചിരിന്നു. എന്നാല്‍ ഈ ചടങ്ങ് വത്തിക്കാനില്‍ നടത്തുവാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം. ജൂണ്‍ 29ന് പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പ പാലിയം ആശീര്‍വദിച്ച് അണിയിക്കുകയായിരുന്നു സഭയുടെ പാരമ്പര്യം. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതല്‍ പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചിരിന്നു. വെഞ്ചിരിപ്പും കൈമാറ്റവും മാത്രമാണ് ജൂണ്‍ 29നു നടന്നിരിന്നത്. പിന്നീട് മറ്റൊരു ദിവസം അതാത് അതിരൂപതകളില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോ പാലിയം ധരിപ്പിക്കുന്ന പതിവാണ് ഉണ്ടായിരിന്നത്. എന്നാല്‍ എല്ലാ ചടങ്ങും വത്തിക്കാനില്‍ ഒരു ദിവസം തന്നെ നടത്തുവാനാണ് തീരുമാനമായിരിക്കുന്നത്. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-12-16:25:17.jpg

25138
Category: 1
Sub Category:
Heading: അഹമ്മദാബാദ് വിമാന ദുരന്തം; അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അഹമ്മദാബാദിൽ വിമാനം തകർന്നുവീണ് ഇരുനൂറ്റിനാല്‍പ്പതില്‍ അധികം പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തത്തിൽ താൻ വളരെയധികം ദുഃഖിതനാണെന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം അനുശോചനം അറിയിക്കുന്നതായും ലെയോ പതിനാലാമൻ മാർപാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു. മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തന്റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടി പാപ്പ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയാണെന്നും ലെയോ പാപ്പയ്ക്കു വേണ്ടി കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ സന്ദേശത്തില്‍ അറിയിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് ഉച്ചയ്ക്കാണ് ദുരന്തമുണ്ടായത്. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് അഗ്നിഗോളമായി തീരുകയായിരിന്നു. വിമാനത്തില്‍ ഉണ്ടായിരിന്ന 241 പേരും മരിച്ചു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ അകാല വേര്‍പാടില്‍ ദുഃഖിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2025-06-12-21:59:31.jpg

25139
Category: 18
Sub Category:
Heading: വിമാന ദുരന്തത്തിൽ സീറോ മലബാര്‍ സഭ മേജർ ആർച്ച് ബിഷപ്പ് ദുഃഖം രേഖപ്പെടുത്തി
Content: കൊച്ചി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ സീറോ മലബാര്‍ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിലും പരിക്കേറ്റവർക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങൾ കാര്യക്ഷമത പ്രകടിപ്പിക്കുമെന്നതിൽ മാർ റാഫേൽ തട്ടിൽ പിതാവ് പ്രതീക്ഷ രേഖപ്പെടുത്തി. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്നലെ ജൂൺ പന്ത്രണ്ടാം തീയതി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 വിമാനം തകർന്നുവീണു ഇതുവരെ 269 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
Image: /content_image/India/India-2025-06-13-11:08:29.jpg
Keywords: റാഫേ