Contents

Displaying 24641-24650 of 24928 results.
Content: 25090
Category: 18
Sub Category:
Heading: പരിഷ്കരിച്ച പിഒസി ബൈബിൾ ഇന്നു പ്രകാശനം ചെയ്യും
Content: കൊച്ചി: പരിഷ്കരിച്ച പിഒസി ബൈബിൾ ഇന്നു പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 12ന് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രഫ. എം.കെ. സാനുവിന് നൽകിയാണു ബൈബിളിന്റെ പ്രകാശനകർമം നിർവഹിക്കുക. ചടങ്ങിൽ കേരളത്തിലെ എല്ലാ മെത്രാന്മാരും സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരും പങ്കെടുക്കും. വിശുദ്ധഗ്രന്ഥം കാലാകാലങ്ങളിൽ പരിഷ്കരിച്ച് ദൈവജനത്തിനു സംലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്ന മാർപാപ്പമാരുടെ നിർദേശങ്ങൾ അനുസരിച്ചാണ് 2008ൽ കേരള സഭ പിഒസി ബൈബിളിൻ്റെ പരിഷ്‌കരണശ്രമങ്ങൾ ആരംഭിച്ചത്. 1992ൽ തന്നെ പിഒസി ബൈബിൾ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചെങ്കിലും 2005 ജൂണിൽ അന്നത്തെ കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന റവ. ഡോ. സൈറസ് വേലംപറമ്പിലാണു പുതിയ നിയമം പരിഷ്കരിക്കുന്നതിനുള്ള പ്രോജക്ട് കെസിബിസിക്കു സമർപ്പിച്ചത്. തുടർന്ന് റവ. ഡോ.അഗസ്റ്റിൻ മുള്ളൂർ കൺവീനറായി ബൈബിൾ പണ്ഡിതരുടെ സംഘം രൂപീകരിക്കുകയും മൂലഭാഷകളിൽനിന്നു വിവർത്തനം ആരംഭിക്കുകയും ചെയ്തു. ബൈബിൾ പണ്ഡിതരായ റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ, റവ. ഡോ. ആന്റണി തേറാത്ത്, റവ.ഡോ. ജോസഫ് തൊണ്ടിപ്പറമ്പിൽ, റവ.ഡോ. ജോൺസൺ പുതുശേരി, റവ. ഡോ. കുര്യൻ വാലുപറമ്പിൽ, ഭാഷാപണ്ഡിതരായ റവ. ഡോ. ചെറിയാൻ കുനിയന്തോടത്ത്, പ്രഫ. ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവർ വിവിധ ഘട്ടങ്ങളിൽ പുതിയ നിയമ പരിഷ്കരണ സംഘത്തിൽ അംഗങ്ങളായിരുന്നു. പരിഷ്‌കരിച്ച പുതിയ നിയമം 2012ൽ പ്രസിദ്ധീകരിച്ചു. 2015ൽ അന്നത്തെ ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന റവ. ഡോ.ജോഷി മയ്യാറ്റിൽ പഴയനിയമം പരിഷ്കരിക്കുന്നതിനുള്ള പ്രോജക്ട് കെസിബിസിക്ക് സമർപ്പിച്ചു. അദ്ദേഹത്തോടൊപ്പം റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പിൽ, ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ, റവ. ഡോ. ഏബ്രഹാം പേഴുംകാട്ടിൽ, റവ.ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ, റവ.ഡോ. ജോൺസൺ പുതുശേരി, റവ. ഡോ. ആൻ്റണി തറേക്കടവിൽ, റവ. ഡോ. ജേക്കബ് പ്രസാദ്, ഭാഷാപണ്ഡിതരായ പ്രഫ. ഷെവ. പ്രിമൂസ് പെരിഞ്ചേ രി, പ്രഫ. ഡൊമിനിക് പഴമ്പാശേരി എന്നിവരടങ്ങിയ സംഘമാണു പഴയ നിയമ പരിഷ്കരണം പൂർത്തിയാക്കിയത്. വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച പ്രവർത്തനങ്ങൾ 2024ൽ പൂർത്തീകരിച്ചു. പരിഭാഷയുടെ കൃത്യതയ്ക്കും ഭാഷാസംശോധനയ്ക്കും വേണ്ട തിരുത്തലുകൾക്കു ശേഷം പരിഷ്കരിച്ച പിഒസി സമ്പൂർണ ബൈബിളാണ് ഇന്നു പ്രകാശിതമാകുന്നത്. കേരളസഭയ്ക്കും കേരള കത്തോലിക്കാ മെത്രാൻ സമിതിക്കും പിഒസിക്കും കെസിബിസി ബൈബിൾ കമ്മീഷനും ഇത് അഭിമാനത്തിൻ്റെ ചരിത്ര മുഹൂർത്തമാണെന്ന് പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട് എന്നിവർ പറഞ്ഞു.
Image: /content_image/India/India-2025-06-03-10:35:48.jpg
Keywords: ബൈബി
Content: 25091
Category: 18
Sub Category:
Heading: കുരിശ് തകർക്കലിനു നേതൃത്വം നൽകിയ കാളിയാർ റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
Content: തൊടുപുഴ: തൊമ്മൻകുത്തിൽ കൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർക്കുന്നതിനു നേതൃത്വം നൽകിയ കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജിനെ ഒടുവിൽ സ്ഥലം മാറ്റി. പത്തനാപുരം റേഞ്ചിലെ പുനലൂർ ഡിവിഷനിലേക്കാണ് സ്ഥലം മാറ്റിയത്. കൈവശ ഭൂമിയിലെ കുരിശ് തകർത്തതിനു പിന്നാലെ ഇതു സ്ഥാപിച്ചവർക്കെതിരേയും ദുഃഖ വെള്ളിയാഴ്‌ച ഇവിടേക്ക് കുരിശിൻ്റെ വഴി നടത്തിയ വൈദികർക്കും വിശ്വാസികൾക്കുമെതിരേയും കേസെടുക്കുകയും കഴിഞ്ഞ ദിവസം നോട്ടീസ് നൽകുകയും ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കുരിശിന്റെ വഴിക്ക് നേതൃത്വം നൽകിയ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസന്‍റ് നെടുങ്ങാട്ട്, ചാൻസലർ ജോസ് കുളത്തൂർ, തൊമ്മൻകുത്ത് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം തുടങ്ങിയവർക്കെതിരേയാണ് കേസെടുത്തത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്നു വ്യാപക പ്രതിഷേധം ഉയരുകയും വനം വകുപ്പിനെതിരേ ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ വിവിധ സംഘടനകൾ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്.
Image: /content_image/India/India-2025-06-03-10:57:09.jpg
Keywords: കുരിശ
Content: 25092
Category: 1
Sub Category:
Heading: അഗസ്തീനിയൻ സന്യാസ സമൂഹാധ്യക്ഷന്റെ ജന്മദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അഗസ്തീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയർ ജനറലിന്റെ ജന്മദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലെയോ പതിനാലാമന്‍ പാപ്പ. അഗസ്തീനിയൻ സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. അലെഹാന്ദ്രോ മൊറാലിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ചാണ് റോമിലെ സാന്ത മോണിക്ക അന്താരാഷ്‌ട്ര കോളജിൽ നടന്ന ലളിതമായ ആഘോഷങ്ങളിൽ ലെയോ പതിനാലാമൻ പാപ്പയും പങ്കുചേര്‍ന്നത്. ലെയോ പതിനാലാമൻ പാപ്പ അംഗമായിരിക്കുന്ന സന്യാസ സമൂഹമാണ് അഗസ്തീനിയൻ സമൂഹം. ലെയോ പാപ്പയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാള്‍ കൂടിയാണ് ഫാ. അലെഹാന്ദ്രോ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂൺ മാസം ഒന്നാം തീയതി നടന്ന വിശുദ്ധബലിക്കു ശേഷമാണ് പാപ്പ ആഘോഷങ്ങൾക്കായി എത്തിച്ചേർന്നത്. 1955 ജൂൺ 1ന് സ്പെയിനിൽ ജനിച്ച ഫാ. അലെഹാന്ദ്രോ, 1980-കളിൽ റോമിലെ സാന്ത മോണിക്ക അന്താരാഷ്‌ട്ര കോളജിൽ വച്ചാണ്, ലിയോ പതിനാലാമൻ പാപ്പായെ കണ്ടുമുട്ടുന്നതും സൗഹൃദം ആരംഭിക്കുന്നതും. സന്യാസ സമൂഹത്തിന്റെ അധ്യക്ഷനായി ഫാ. പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ (ഇപ്പോള്‍ ലെയോ പതിനാലാമൻ പാപ്പ), തന്റെ വികാരിയായി നിയോഗിച്ചത് ഫാ. അലെഹാന്ദ്രോ മൊറാലിനെയായിരിന്നു. 12 വർഷക്കാലം അവർ ഒരുമിച്ച് പ്രവർത്തിച്ചതിനാൽ, അവർക്കിടയിലെ സൗഹൃദവും ഹൃദ്യമായിരിന്നു. ഫാ. പ്രെവോസ്റ്റിന്റെ കാലാവധി അവസാനിച്ചപ്പോഴാണ്, ഫാ. അലെഹാന്ദ്രോ മോറലിനെ 97-ാമത് പ്രിയോര്‍ ജനറലായി നിയമിച്ചു. തുർന്നാണ്, ഫാ പ്രെവോസ്റ്റ് പെറുവിലെ ചിക്ളായോ രൂപതയുടെ മെത്രാനായി നിയമിക്കപ്പെടുന്നതുന്നതും, കർദ്ദിനാളായി ഫ്രാൻസിസ് പാപ്പ ഉയർത്തുന്നതും. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-03-11:23:36.jpg
Keywords: ലെയോ
Content: 25093
Category: 1
Sub Category:
Heading: ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന അടിയുറച്ച കത്തോലിക്ക വിശ്വാസി; കരോൾ നവ്റോക്കി പോളണ്ടിന്റെ പുതിയ പ്രസിഡന്‍റ്
Content: വാര്‍സോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ നടന്ന ശക്തമായ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ, അടിയുറച്ച കത്തോലിക്ക വിശ്വാസിയായ കരോൾ നവ്റോക്കി പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച പ്രഖ്യാപിച്ച അന്തിമ ഫലങ്ങൾ അനുസരിച്ച്, വാർസോ മേയർ റാഫാൽ ട്രാസാസ്കോവ്സ്കിയുടെ 49.11% വോട്ടിനെ നേരിയ വ്യത്യാസത്തിൽ മറികടന്ന് 50.89% വോട്ടുകളോടെയാണ് അദ്ദേഹം കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോളണ്ടിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാല്‍പ്പത്തിരണ്ടുകാരനായ കരോൾ നവ്റോക്കി പരമ്പരാഗത കത്തോലിക്ക മൂല്യങ്ങൾക്കും സാംസ്കാരിക, രാഷ്ട്രീയ യാഥാസ്ഥിതികതയ്ക്കും ശക്തമായ മുന്‍തൂക്കം നല്‍കുന്ന വ്യക്തിയാണ്. ക്രൈസ്തവ വിശ്വാസത്തെ ദേശീയ സംസ്കാരത്തിന്റെ മൂലക്കല്ലായി താൻ കാണുന്നുവെന്നും പോളിഷ് സർക്കാരും കത്തോലിക്കാ സഭയും തമ്മിൽ അടുത്ത ബന്ധം നിലനിർത്തുമെന്നും വിജയത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. പോളണ്ടിന്റെ ക്രിസ്ത്യൻ പൈതൃകവും സ്വത്വവും ചൂണ്ടിക്കാട്ടി നിരവധി തവണ അദ്ദേഹം സന്ദേശം നല്കിയിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ നല്ലതായി കാണപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞിരിന്നു. അദ്ദേഹത്തിന്റെ സന്ദേശങ്ങളില്‍ ഭൂരിഭാഗവും പോളണ്ടിന്റെ അടിസ്ഥാനമായി ക്രിസ്ത്യൻ മൂല്യങ്ങളെ മുറുകെ പിടിക്കാനുള്ള തന്റെ പ്രതിബദ്ധത എടുത്തുക്കാണിച്ചായിരിന്നു. ഓഫീസുകളിൽ നിന്ന് കുരിശുകൾ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ പൊതു ഇടങ്ങളിൽ ക്രിസ്ത്യൻ ചിഹ്നങ്ങളെയും മൂല്യങ്ങളെയും മാറ്റി നിര്‍ത്താനുള്ള നീക്കങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവന്‍ സംരക്ഷിക്കണമെന്ന കത്തോലിക്ക പ്രബോധനത്തെ കേന്ദ്രമാക്കി ഗർഭഛിദ്രത്തെ ഉള്‍പ്പെടെ എതിര്‍ത്തും അദ്ദേഹം നിരവധി തവണ സന്ദേശം നല്‍കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-03-13:45:17.jpg
Keywords: പോളണ്ട, പോളിഷ്\
Content: 25094
Category: 1
Sub Category:
Heading: അമേരിക്കന്‍ റോഡുകള്‍ക്കരികെ യേശുവിന്റെ തിരുഹൃദയ ചിത്രങ്ങളുമായി ബില്‍ ബോര്‍ഡുകള്‍
Content: നെബ്രാസ്ക: യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസമെത്തിയതോടെ അമേരിക്കയിലെ റോഡുകള്‍ക്കരികെ യേശുവിന്റെ തിരുഹൃദയ ചിത്രങ്ങളുമായി ബില്‍ ബോര്‍ഡുകള്‍ സജീവം. യു‌എസ് സംസ്ഥാനമായ നെബ്രാസ്കയിലെ ഹൈവേകള്‍ക്കരികെ നിരവധി തിരുഹൃദയ ചിത്രങ്ങളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമമായ ഇ‌ഡബ്ല്യു‌ടി‌എന്നിന്‍റെ റേഡിയോ നെറ്റ്‌വർക്കിന്റെ അനുബന്ധ സ്ഥാപനമായ സ്പിരിറ്റ് കാത്തലിക് റേഡിയോയാണ് ബോര്‍ഡുകള്‍ ഒരുക്കിയത്. ഇന്റർസ്റ്റേറ്റ് 80 വഴി നെബ്രാസ്കയിലൂടെ കടന്നുപോകുന്ന എല്ലാവരുമായും സ്നേഹത്തിന്റെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സന്ദേശം പങ്കിടുന്നതിനായി യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം ഉൾക്കൊള്ളുന്ന ബിൽബോർഡുകൾ സ്ഥാപിക്കാൻ സ്പിരിറ്റ് കാത്തലിക് റേഡിയോ മുന്നിട്ട് ഇറങ്ങുകയായിരിന്നു. ക്രിസ്തുവിന്റെ സ്നേഹം കൂടുതൽ പരസ്യമായി പങ്കിടാനുള്ള ആഗ്രഹം ശ്രോതാക്കള്‍ തന്നെ പ്രകടമാക്കുകയായിരിന്നുവെന്നും പ്രാർത്ഥനയിലൂടെയും ഉദാരമായ പിന്തുണയിലൂടെയും അവർ അത് സാധ്യമാക്കിയെന്നും സ്പിരിറ്റ് കാത്തലിക് റേഡിയോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജിം കരോൾ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടന യുഎസിലുടനീളം തിരുഹൃദയ ബില്‍ബോര്‍ഡ് റോഡരികില്‍ സ്ഥാപിച്ചിരിന്നു. ജൂണ്‍ മാസം സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ അതിന് മറുപടിയായി ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഓര്‍മിപ്പിക്കുന്ന വിധത്തിലായിരിന്നു ഇവ ഒരുക്കിയിരിന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-03-16:51:30.jpg
Keywords: തിരുഹൃദയ
Content: 25095
Category: 1
Sub Category:
Heading: പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
Content: കൊച്ചി: 2008-ല്‍ ആരംഭിച്ച് നീണ്ട പതിനാറുവര്‍ഷത്തെ പരിഷ്‌ക്കരണ ജോലികള്‍ക്കുശേഷം പിഒസി പരിഷ്‌ക്കരിച്ച ബൈബിള്‍ കേരളജനതയ്ക്കുവേണ്ടി കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ വച്ച് പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കേരളത്തിന്റെ ബഹുമുഖപ്രതിഭയും സാംസ്‌കാരിക നേതാവുമായ പ്രൊഫ. എം.കെ. സാനുവിന് പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ നല്കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അഭിമാനാര്‍ഹമായ ഈ ചരിത്ര മുഹൂര്‍ത്തത്തിന് കെസിബിസിയിലെ എല്ലാ മെത്രാന്മാരും സന്യാസസഭകളിലെ മേജര്‍ സൂപ്പീരിയേഴ്‌സും സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ള വിശിഷ്ട അതിഥികളും സാക്ഷ്യം വഹിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ പരിഷ്‌കര്‍ത്താക്കളെ ശ്ലാഹിച്ചുകൊണ്ട് എല്ലാവരേയും സ്വാഗതം ചെയ്തു. എല്ലാകാലത്തും എല്ലാ സംസ്‌കാരങ്ങളേയും സ്വാധീനിക്കാനും, മെച്ചപ്പെട്ട മാനവസമൂഹത്തെ വാര്‍ത്തെടുക്കുവാനും ബൈബിള്‍ മൂല്യങ്ങള്‍ ആവശ്യമാണെന്ന് പ്രൊഫ. എം.കെ. സാനു തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. ബൈബിള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുവാന്‍ പരിഷ്‌ക്കരിച്ച ബൈബിള്‍ സഹായിക്കുമെന്ന് റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ അനുമോദനപ്രഭാഷണത്തില്‍ പറഞ്ഞു. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിമാരായ റവ. ഡോ. ജോജു കോക്കാട്ടും റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരിയും റവ.ഡോ. ജോഷി മയ്യാറ്റിലും പിഒസി ബൈബിളിന്റെ പരിഷ്‌ക്കരണ ചരിത്രത്തെയും നാള്‍വഴികളെയും, പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിച്ചു. പിഒസി ഡയറക്ടര്‍ റവ ഫാ. തോമസ് തറയില്‍ ബൈബിള്‍ പരിഷ്‌ക്കരണപ്രക്രിയയില്‍ പങ്കെടുത്ത എല്ലാവരേയും നന്ദിയോടെ അനുസ്മരിച്ചു. വിശുദ്ധഗ്രന്ഥം കാലകാലങ്ങളില്‍ പ്രമാദരഹിതമായ വിധത്തില്‍ പരിഷ്‌ക്കരിച്ച് ദൈവജനത്തിന് ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന മാര്‍പാപ്പാമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളസഭ 2008-ല്‍ പരിഷ്‌ക്കരണശ്രമങ്ങള്‍ ആരംഭിച്ചത്. 2008-ല്‍ ആരംഭിച്ച പിഒസി ബൈബിളിന്റെ പരിഷ്‌ക്കരണം വിവിധഘട്ടങ്ങളിലൂടെ കടന്നുപോയി 2024-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പരിഭാഷയുടെ കൃത്യതക്കും ഭാഷ സംശോധനക്കും വേണ്ട തിരുത്തലുകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച പിഒസി സമ്പൂര്‍ണ്ണ ബൈബിള്‍ പ്രകാശനം ചെയ്തത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-03-17:52:20.jpg
Keywords: ബൈബി
Content: 25096
Category: 18
Sub Category:
Heading: കെസിബിസി വർഷകാല സമ്മേളനത്തിന് പിഒസിയിൽ തുടക്കമായി
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) വർഷകാല സമ്മേളനത്തിന് പാലാരിവട്ടം പിഒസിയിൽ തുടക്കമായി. സമ്മേളനത്തിനു മുന്നോടിയായി നടന്ന സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. 'സിനഡാത്മകത പരിപോഷിപ്പിക്കുന്നതിൽ 'സന്യസ്‌ത സമൂഹ നേതാക്കളുടെ പങ്ക്' എന്ന വിഷയത്തിൽ റവ. ഡോ. സാജു ചക്കാലക്കൽ ക്ലാസ് നയിച്ചു. കെസിബിസി സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2025-06-04-10:40:17.jpg
Keywords: കെസിബിസി
Content: 25097
Category: 18
Sub Category:
Heading: ഒഡീഷയില്‍ കന്യാസ്ത്രീയും വിദ്യാര്‍ത്ഥികളും തീവ്രഹിന്ദുത്വവാദികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ മാനസിക പീഡനം
Content: ഭുവനേശ്വർ: ഒഡീഷയിലെ ബെറാംപുരിനടുത്ത് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദൾ സംഘത്തിൽ നിന്നു കന്യാസ്ത്രീയും കൂടെയുണ്ടായിരുന്ന ആറു വിദ്യാർഥികളും ഭീഷണിയ്ക്കും മാനസിക പീഡനത്തിനും ഇരയായി. ഹോളിഫാമിലി സന്യാസിനീ സമൂഹാംഗവും മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ കോൺവന്റ് അംഗവുമായ സിസ്റ്റർ രചന നായകും കൂടെയുണ്ടായിരുന്ന സഹോദരനടക്കം രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് അതിക്രമത്തിനിരയായത്. വിദ്യാർഥികളെല്ലാം പ്രായപൂർത്തിയായ ക്രൈസ്തവ വിശ്വാസികളായിരിന്നു. ശനിയാഴ്ച‌ രാത്രി 11 ന് റൂർക്കല രാജ്യറാണി എക്‌സ്പ്രസിൽ യാത്ര ചെയ്യവേ ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ജാറാസ്‌ഗുഡയിൽ ട്രെയിനിറങ്ങി അവിടെനിന്ന് ഛത്തീസ്‌ഗഡിലേക്കു പോകുകയായിരുന്നു കന്യാസ്ത്രീയും സംഘവും. ഛത്തീസ്‌ഗഡിലെ റായ്‌പുരിലുള്ള പരിശീലന കേന്ദ്രത്തിൽ സ്പോക്കൺ ഇംഗ്ലീഷിലും വിവിധ തൊഴിലുകളിലും പരിശീലനം നേടാൻ പോകുന്ന കുട്ടികൾക്ക് അകമ്പടി പോകുകയായിരുന്നു കന്യാസ്തീ. കൂടെയുണ്ടായിരുന്ന പെൺകുട്ടികളിലൊരാൾ കടുത്ത തലവേദനയെത്തുടർന്ന് കരയുന്നതു കണ്ട ഏതാനും ബജ്‌രംഗ് ദൾ പ്രവർത്തകർ, കുട്ടിയെ കന്യാസ്ത്രീ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞ് തടയുകയും വിവരം പ്രചരിപ്പിക്കുകയും ചെയ്തു. ട്രെയിൻ ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 30 അംഗ ബജ്രംഗ്ദൾ സംഘം ട്രെയിനിലേക്ക് ഇരച്ചുകയറുകയും കന്യാസ്ത്രീയെയും വിദ്യാർഥികളെ ചോദ്യം ചെയ്ത് അസഭ്യം പറഞ്ഞു ട്രെയിനിൽനിന്നു വലിച്ചിറക്കുകയുമായിരുന്നു. തങ്ങൾ ജന്മനാ ക്രൈസ്‌തവരാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞെങ്കിലും അക്രമി സംഘം അതു മുഖവിലയ്‌ക്കെടുത്തില്ല. കന്യാസ്ത്രീ കുട്ടികളെ മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്ന ആരോപണത്തിൽ അവർ ഉറച്ചുനിന്നു. കന്യാസ്ത്രീയെ കൈയേറ്റം ചെയ്‌ത തീവ്രഹിന്ദുത്വവാദികള്‍ സിസ്റ്ററുടെ കൈയില്‍ നിന്നു മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ റെയിൽവേ പോലീസ് കന്യാസ്ത്രീയെയും കുട്ടികളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ പോലീസിനു മുന്നിൽ വച്ചും അക്രമിസംഘം കന്യാസ്ത്രീയെയും വിദ്യാർഥികളെയും വിചാരണ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഞായറാഴ്‌ച രാവിലെ മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ സുജാത ജെന, ക്ലാര ഡിസൂസ, സെബാറ്റി സോറൻ എന്നിവർ സ്ഥലത്തെത്തി വിഷയത്തിൽ ഇടപെടുകയും കന്യാസ്ത്രീയെയും വിദ്യാർഥികളെയും അനധികൃതമായി തടവിൽ വ യ്ക്കുന്നതു ചോദ്യം ചെയ്യുകയും അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്രമിസംഘത്തിൻ്റെ ആരോപണം വ്യാജമാണെന്നു തെളിഞ്ഞിട്ടും ഞായറാഴ്‌ച വൈകുന്നേരം ആറോടെയാണ് ഇവരെ വിട്ടയച്ചത്. അക്രമികളെ ഭയന്ന് റെയിൽവേ പോലീസാണ് കന്യാസ്ത്രീയെ ഭുവനേശ്വറിലെ കോൺവെന്റ്റിൽ എത്തിച്ചത്. ഭാരതത്തില്‍ വര്‍ധിച്ച് വരുന്ന തീവ്രഹിന്ദുത്വ വര്‍ഗീയ പ്രചരണത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന ഏറ്റവും ഒടുവിലത്തെ ദുരനുഭവത്തിന്റെ നേര്‍ക്കാഴ്ചയാണിത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-06-04-11:20:15.jpg
Keywords: ഹിന്ദു, ആര്‍‌എസ്‌എസ്
Content: 25098
Category: 18
Sub Category:
Heading: ഓരോ വൈദികനും മിശിഹായോടും സഭയോടും വിശ്വസ്തത പുലർത്തുന്നവനാകണം: മാർ ആൻഡ്രൂസ് താഴത്ത്
Content: കോട്ടയം: മിശിഹായോടും സഭയോടും വിശ്വസ്തത പുലർത്തുന്നവനാകണം ഓരോ വൈദികനും വൈദീകാർത്ഥിയുമെന്ന് മാർ ആൻഡ്രൂസ് താഴത്ത്. സീറോ മലബാർ സഭയുടെ മേജർ സെമിനാരിയായ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെയും അക്കാദമി വിഭാഗമായ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും 2025-26 അധ്യായന വർഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാസഭയുടെയും വളരെ പ്രത്യേകമായി സീറോ മലബാർ സഭയുടെയും ദൈവശാസ്ത്രപരവും- അദ്ധ്യാത്മികവും- സാംസ്കാരികവുമായ പൈതൃകത്തെക്കുറിച്ച് ഓരോരുത്തരും അറിവുള്ളവരായിരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, സെമിനാരി റെക്ടർ റവ. ഡോ. ഡൊമിനിക് വെച്ചൂർ, ഡീക്കൻ ഹെൻറി തെക്കേചൂരനോലിൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 'പാരമ്പര്യവും പുരോഗമനവും' എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. അരുൺ കലമറ്റത്തിൽ പ്രബന്ധാവതരണം നടത്തി. 2025-26 അധ്യായന വർഷത്തിൽ ബിരുദ-ബിരുദാനന്തര-ഗവേഷണ വിഭാഗങ്ങളിലായി 346 പേർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-06-04-11:33:08.jpg
Keywords: ആൻഡ്രൂ
Content: 25099
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ജന്മനഗരമായ ചിക്കാഗോയിൽ ജൂൺ 14നു തെരഞ്ഞെടുപ്പ് ആഘോഷം
Content: ചിക്കാഗോ: കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പത്രോസിൻറെ പിൻഗാമിയും റോമിന്റെ മെത്രാനുമായി തെരഞ്ഞെടുക്കപ്പെട്ടതിൻറെ ആഘോഷം അമേരിക്കയില്‍ അദ്ദേഹത്തിൻറെ ജന്മനഗരമായ ചിക്കാഗോയിൽ നടക്കും. ലെയോ പാപ്പ ജനിച്ച ചിക്കാഗോ നഗരത്തില്‍ ജൂൺ 14നാണ് ആഘോഷം നടക്കുക. ലെയോ പതിനാലാമൻ പാപ്പയുടെ ശാരീരിക സാന്നിധ്യം ഈ ആഘോഷത്തിലുണ്ടാകില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ പാപ്പ അവിടെ സന്നിഹിതനായിരിക്കുമെന്ന് സംഘാടകർ വെളിപ്പെടുത്തി. പാപ്പയുടെ ജന്മനാടിന്റെ ആഘോഷത്തിന് ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിന്നു. വില്‍പ്പന ആരംഭിച്ചു കേവലം മണിക്കൂറുകള്‍ക്കുളില്‍ തന്നെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയിരിന്നു. ആദ്യ 15 മിനിറ്റിനുള്ളിൽ മാത്രം 10,000 ടിക്കറ്റുകൾ വിറ്റുപോയതായി ചിക്കാഗോ അതിരൂപത അറിയിച്ചു. പ്രാർത്ഥനയാലും സംഗീതത്താലും സാന്ദ്രമായിരിക്കും ഈ ആഘോഷം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അരൂപിയിലായിരിക്കും ചിക്കാഗോ അതിരൂപത വ്യക്തമാക്കി. 1955 സെപ്റ്റംബർ 14നു അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിസ് സംസ്ഥാനത്തിലെ ചിക്കാഗോ നഗരത്തിലാണ് ലെയോ പതിനാലാമൻ പാപ്പ ജനിച്ചത്. അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെയാണ് ലെയോ പാപ്പ മെയ് ആദ്യ വാരത്തില്‍ നടന്ന കോണ്‍ക്ലേവില്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-04-12:31:00.jpg
Keywords: പാപ്പ