Contents
Displaying 24601-24610 of 24929 results.
Content:
25050
Category: 1
Sub Category:
Heading: റോമില്‍ വീണ്ടും തിരുപ്പട്ട സ്വീകരണം; തിരുസഭയ്ക്ക് 20 വൈദികരെ സമ്മാനിച്ച് ഓപുസ് ദേയി സമൂഹം
Content: റോം: വിശുദ്ധ ജോസ് മരിയ എസ്ക്രിവ ആരംഭിച്ച ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 20 ഡീക്കന്മാര്‍ വൈദികരായി അഭിഷിക്തരായി. മെയ് 24 ശനിയാഴ്ച, റോമിലെ സെൻ്റ് യൂജിൻ ബസിലിക്കയിൽ നടന്ന തിരുപ്പട്ട സ്വീകരണത്തിന് വത്തിക്കാന്റെ ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ ആർതർ റോച്ചെ നേതൃത്വം നൽകി. ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് അംഗങ്ങളായ 23 ഡീക്കന്മാര്‍ മെയ് ആദ്യ വാരത്തില്‍ റോമില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചിരിന്നു. ഇത് കൂടാതെയാണ് ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 20 ഡീക്കന്‍മാര്‍ കൂടി ശനിയാഴ്ച അഭിഷിക്തരായത്. മെക്സിക്കോ, അമേരിക്ക, അർജന്റീന, സ്പെയിൻ തുടങ്ങീയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നവ വൈദികര്‍. നിങ്ങളെ വിളിച്ചവനോട്, നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ചവനോട്, നിങ്ങളുമായി തന്റെ പൗരോഹിത്യം പങ്കിടുന്നവനോട് നിങ്ങൾ അടുത്തിരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് നവവൈദികരോട് കർദ്ദിനാൾ ആർതർ റോച്ചെ പറഞ്ഞു. പരിശുദ്ധ പിതാവ്, ലെയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞ ഞായറാഴ്ച പറഞ്ഞതുപോലെ, നിങ്ങളുടെ ജീവിതം നിങ്ങൾ നല്ല ഇടയനെയാണ് ഭരമേൽപ്പിക്കുന്നത്, നിങ്ങൾ അവനിൽ ആശ്രയിക്കണം. അവൻ നിങ്ങളെ പരിപാലിക്കുന്ന ഇടയനാണ്, പേര് കൊണ്ട് മാത്രമല്ല, നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിങ്ങളെ അറിയുകയും, തന്റെ ജീവിതവും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകുകയും ചെയ്യുന്നവനാണ് അവിടുണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി സമൂഹം ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ 80 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്. ലോകമെമ്പാടുമായി സേവനം ചെയ്യുന്ന 2,100-ലധികം ഓപുസ് ദേയി വൈദികരുടെ കൂട്ടത്തിലേക്കാണ് പുതിയ വൈദികരും ചേരുക. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-26-11:08:16.jpg
Keywords: വൈദിക, റോമി

25051
Category: 18
Sub Category:
Heading: തൊമ്മൻകുത്ത് കുരിശ് ജനവാസ മേഖലയിലാണെന്ന് തെളിഞ്ഞതിനിടെ പ്രതികാര നടപടിയുമായി വനം വകുപ്പ്
Content: തൊടുപുഴ: തൊമ്മൻകുത്ത് നാരങ്ങാനത്ത് കൈവശഭുമിയിൽ കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കെതിരേ രജിസ്റ്റർ ചെയ്‌ത കേസിൽ നോട്ടീസുമായി വനംവകുപ്പ് രംഗത്ത്. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനും രേഖകൾ ഹാജരാക്കുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസർ ടി.കെ. മനോജിൻ്റെ മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെ ഫോറസ്റ്റ് ഗാർഡുമാർ വീടുകളിൽ നേരിട്ടെത്തിയാണ് പലർക്കും നോട്ടീസ് നൽകിയത്. ഭാരതീയ നാഗരിക് സുരക്ഷ സൻഹിത 2023 സെക്ഷൻ 179 (1) പ്രകാരമാ ണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്നു നോട്ടീസിൽ പറയുന്നു. ഈ മാസം 16നാ ണ് നോട്ടീസ് പുറപ്പെടുവിച്ചതെങ്കിലും ഇന്നലെയാണ് വീടുകളിലെത്തി കൈമാറിയത്. വനംവകുപ്പ് കുരിശ് നശിപ്പിച്ച ശേഷം കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ അന്നു കേസെടുത്തിരുന്നു. എന്നാൽ ഇതുവരെ ആർക്കും നോട്ടീസ് നൽകുകയോ കേസുമായി മുന്നോട്ടുപോകുകയോ ചെയ്‌തിരുന്നില്ല. വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിന്നീട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കൈമാറിയിരുന്നു. കളക്ടറുടെ നിർദേശാനുസരണം തൊടുപുഴ ത ഹസിൽദാർ കുരിശ് സ്ഥാപിച്ച സ്ഥലത്തെത്തി പരിശോധന നടത്തുകയും ജനവാസ മേഖലയിലാണ് കുരിശ് നിന്നിരുന്നതെന്നു ഡെപ്യൂട്ടി കളക്ടർ മുമ്പാകെ നടന്ന ഹിയറിംഗിൽ റിപ്പോർട്ട് നൽകുകയും ചെയ്‌തിരുന്നു. ഇതു വനംവകുപ്പിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസുമായി രംഗത്തെത്തിയിരിക്കുന്നത്.
Image: /content_image/India/India-2025-05-27-11:19:38.jpg
Keywords: കുരിശ

25052
Category: 1
Sub Category:
Heading: നമ്മുടെ കഴിവുകളിലേക്കല്ല, കർത്താവിന്റെ കരുണയിലേക്കാണ് നോക്കേണ്ടത്: ലെയോ പതിനാലാമന്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ കഴിവുകളിലേക്കല്ല, മറിച്ച്, പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്നും, എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെന്നുമുള്ള ഉറപ്പിൽ, നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മെയ് 25 ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെയും സന്ദർശകരേയും അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. ഉയിർപ്പ് കാലത്തിലെ ആറാം ഞായറാഴ്ചയിൽ വിശുദ്ധ ബലി മധ്യേ വായിക്കപ്പെട്ട, വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായം ഇരുപത്തിമൂന്ന് മുതൽ ഇരുപത്തിയൊൻപത് വരെയുള്ള ഭാഗത്ത് നാം കാണുന്ന, പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയും, വിശ്വാസികളിൽ ദൈവത്തിന്റെ വാസം ഉറപ്പുനൽകുകയും ചെയ്യുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇറ്റാലിയൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥനയ്ക്ക് മുൻപേ പാപ്പ സന്ദേശം നല്‍കിയത്. നിങ്ങൾക്കിടയിലെ എന്റെ ശുശ്രൂഷയുടെ ആദ്യദിനങ്ങളിലാണ് ഞാൻ. നിങ്ങൾ എന്നോട് കാണിച്ചുകൊണ്ടിരിക്കുന്ന ഈ സ്നേഹത്തിന് ആദ്യമേ തന്നെ നന്ദി പറയുന്നു. അതേസമയം, നിങ്ങളുടെ പ്രാർത്ഥനയാലും സാമീപ്യത്താലും എന്നെ താങ്ങിനിറുത്തണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ വിശ്വാസപ്രയാണത്തിലും ജീവിതവഴികളിലും, കർത്താവ് നമ്മെ വിളിക്കുന്നയിടങ്ങളിലെല്ലാം പലപ്പോഴും നാം അപര്യാപ്തരാണെന്ന് നമുക്ക് തോന്നാറുണ്ട്. എന്നാൽ നമ്മുടെ കഴിവുകളിലേക്കല്ല, മറിച്ച്, പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്നും, എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെന്നുമുള്ള ഉറപ്പിൽ, നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് ഇന്നത്തെ സുവിശേഷം (യോഹ. 14, 23-29) നമ്മോട് പറയുന്നു. എങ്ങനെ തങ്ങൾക്ക് ദൈവരാജ്യത്തിന്റെ സാക്ഷികളും തുടർച്ചക്കാരുമായിരിക്കാൻ സാധിക്കുമെന്ന ചോദ്യത്തോടെ, തങ്ങളുടെ ഗുരുവിന്റെ മരണത്തിന് തലേന്ന്, വിഷമത്തിലും ദുഃഖത്തിലുമായിരിക്കുന്ന അപ്പസ്തോലന്മാരോട്, "എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും" (യോഹ. 14, 23) എന്ന മനോഹരമായ വാഗ്ദാനത്തോടെ പരിശുദ്ധാത്മാവിന്റെ വർഷത്തെക്കുറിച്ച് യേശു അറിയിക്കുന്നു. അങ്ങനെ, യേശു ശിഷ്യരെ എല്ലാ ദുഃഖത്തിലും ആകുലതയിലും നിന്ന് സ്വാതന്ത്രരാക്കുകയും, "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട" (യോഹ. 14, 27) എന്ന് പറയുകയും ചെയ്യുന്നു. അവന്റെ സ്നേഹത്തിൽ നിലനിന്നാൽ, അവൻ നമ്മിൽ വസിക്കുകയും, നമ്മുടെ ജീവൻ ദേവാലയമായി മാറുകയും, മറ്റുള്ളവരിലേക്ക് എത്തിച്ചേരാനും നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലേക്കും പ്രകാശം വീശാനും സഹായിക്കത്തക്കവിധം ഈയൊരു സ്നേഹം നമ്മെ പ്രോജ്ജ്വലിപ്പിക്കുകയും, നമ്മുടെ ചിന്താരീതികളിലും, തിരഞ്ഞെടുപ്പുകളിലും അവൻ സന്നിഹിതനായിരിക്കുകയും ചെയ്യുമെന്നും ലെയോ പാപ്പ പറഞ്ഞു. ഇറ്റലിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ തീർത്ഥാടകരുൾപ്പെടുന്ന ഏവരെയും അഭിവാദ്യം ചെയ്ത പാപ്പാ, ഏവർക്കും നല്ലൊരു ഞായർ ആശംസിച്ചുകൊണ്ടാണ് ജാലകത്തിൽനിന്നും പിൻവാങ്ങിയത്.
Image: /content_image/News/News-2025-05-27-20:28:46.jpg
Keywords: പാപ്പ

25053
Category: 1
Sub Category:
Heading: 3 പതിറ്റാണ്ടിനിടെ വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റിനു പുതിയ മുഖം
Content: വത്തിക്കാൻ സിറ്റി: 1995-കളിൽ സ്ഥാപിതമായതിനുശേഷം വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ( {{ https://www.vatican.va/en -> https://www.vatican.va/content/vatican/en.html }} ) ആദ്യമായി പുതുക്കി. പഴയ ഡിസൈനു പകരം മനോഹരമായ പുതിയ ഡിസൈൻ ഒരുക്കിയും മൾട്ടിമീഡിയ ഉള്ളടക്കവും മറ്റ് വത്തിക്കാൻ ഓഫീസുകളിലേക്കും ശുശ്രൂഷകളിലേക്കുമുള്ള ഓൺലൈൻ ലിങ്കുകളും പ്രധാനമായി ഉൾപ്പെടുത്തിയുമാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റ് ജനങ്ങൾക്ക് ലഭ്യമായിരിക്കുന്നത്. അടിമുടി മാറിയ വെബ്‌സൈറ്റ് ഈ വാരാരംഭത്തിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. വത്തിക്കാൻ വെബ്‌സൈറ്റിന്റെ ഹോംപേജിന്റെ മുകൾ ഭാഗത്തു ലളിതമായ ഇളം നീല പശ്ചാത്തലത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ ബാനർ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. വത്തിക്കാൻ ഹോംപേജിന്റെ പഴയ പതിപ്പിൽ കാണപ്പെടുന്ന കാലഹരണപ്പെട്ട ഡ്രോപ്പ്ഡൗൺ മെനുകൾക്ക് പകരം ഒരു വലിയ, ക്ലിക്ക് ചെയ്യാവുന്ന "മജിസ്റ്റീരിയം" ബട്ടൺ ഒരുക്കിയിരിക്കുന്നു. അതിൽ പാപ്പയുടെ ആപ്ത വാക്യവും ചെറിയ ഐക്കണും ഉൾപ്പെടുന്നു. ഓൺലൈൻ സന്ദർശകർക്ക് പാപ്പയുടെ തയ്യാറാക്കിയ പ്രസംഗങ്ങളും മുൻകാല പ്രസംഗങ്ങളും വത്തിക്കാനെക്കുറിച്ചുള്ള അധിക വിവരങ്ങളും കണ്ടെത്താൻ സഹായിക്കുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം. പാപ്പയുടെ പരിപാടികൾക്കും ആരാധനാക്രമ ചടങ്ങുകളിലും ടിക്കറ്റുകൾ നേടുവാനും അപ്‌ഡേറ്റ് ചെയ്‌ത വെബ്‌സൈറ്റിലുള്ള സൗകര്യം വഴി എളുപ്പമാക്കിയിട്ടുണ്ട്. ലെയോ പതിനാലാമൻ മാർപാപ്പയുമായും വത്തിക്കാനുമായും ബന്ധപ്പെട്ട ദൈനംദിന വാർത്തകളും കലണ്ടർ ഇവന്റുകളും അറബിക്, ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ലാറ്റിൻ, പോർച്ചുഗീസ്, സ്പാനിഷ് എന്നീ ഒമ്പത് ഭാഷകളിൽ അപ്‌ഡേറ്റ് ചെയ്‌ത ഹോംപേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹോംപേജിൽ സഭാ രേഖകൾ, ബൈബിൾ, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, കാനോൻ നിയമസംഹിതകൾ, എക്യുമെനിക്കൽ കൗൺസിലുകൾ, കത്തോലിക്കാ പ്രബോധനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-28-08:13:59.jpg
Keywords: വത്തിക്കാ

25054
Category: 1
Sub Category:
Heading: ആഗോള ശ്രദ്ധ നേടിയ സിസ്റ്റർ ക്ലെയറിന്റെ പേരിൽ സംഗീതനിശ
Content: മാഡ്രിഡ്: സിനിമ മേഖല ഉപേക്ഷിച്ച് കത്തോലിക്ക സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച് മുപ്പത്തിമൂന്നാം വയസ്സില്‍ മരണമടഞ്ഞ സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ പേരിലുള്ള സംഗീത പ്രകടനം ജൂലൈ നാലിന് നടക്കും. സ്‌പെയിനിലെ കോവഡോംഗ ദേവാലയത്തിൽ മരിയൻ യൂത്ത് ദിനത്തിന്റെ (YEMJ) ഭാഗമായാണ് പരിപാടി നടക്കുക. സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള രണ്ടാമത്തെ കലാസൃഷ്ടിയാണ് എ ഫേമസ് നൺ എന്ന പേരിൽ നടക്കുക. നേരത്തെ സിസ്റ്റർ ക്ലെയറിന്റെ പേരിലുള്ള ഡോക്യൂമെന്ററി പുറത്തിറക്കിയിരുന്നു. #{blue->none->b->ആരാണ് സിസ്റ്റർ ക്ലെയർ ക്രോക്കറ്റ്? }# 1982 നവംബർ 14നു വടക്കൻ അയർലണ്ടിലെ ഡെറിയിലാണ് ക്ലെയർ ക്രോക്കറ്റ് ജനിച്ചത്. ചെറുപ്പത്തിൽ അഭിനയിക്കാനും സുഹൃത്തുക്കളോടൊപ്പം കഴിയാനും അവൾ ഇഷ്ടപ്പെട്ടിരുന്നു. സെക്കൻഡറി സ്കൂളിൽ അവൾ സാഹിത്യത്തിലും നാടകത്തിലും കൂടുതൽ താത്പര്യം പ്രകടിപ്പിച്ചു. പതിനാലാം വയസ്സില്‍ അവള്‍ ഒരു അഭിനയ ഏജൻസിയിൽ ചേർന്നു. 15-ാം വയസ്സിൽ അവൾക്ക് ആദ്യത്തെ ജോലി ലഭിച്ചു. ചാനൽ 4-ൻ്റെ ടിവി അവതാരികയായും നടിയായും എഴുത്തുകാരിയായും സംവിധായികയായും അവൾ ജോലി ചെയ്തു. വളരെ ചെറുപ്പം മുതലേ ഒരു അഭിനേത്രിയാകാൻ അവൾ ആഗ്രഹിച്ചിരിന്നു. 2002-ൽ പുറത്തിറങ്ങിയ സൺഡേ എന്ന സിനിമയിലാണ് അവള്‍ ആദ്യം അഭിനയിച്ചത്. 2000-ലെ വിശുദ്ധ വാരത്തിലാണ് സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്. സെര്‍വന്‍റ് സിസ്റ്റേഴ്സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ സന്യാസ സമൂഹം സ്‌പെയിനിലേക്ക് സംഘടിപ്പിച്ച ഒരു സൗജന്യ യാത്രയില്‍ പങ്കെടുത്തതു വഴിത്തിരിവായി മാറുകയായിരിന്നു. 10 ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഇടയായി. ധ്യാനത്തിനിടെയുള്ള ദുഃഖവെള്ളിയാഴ്ച, വിശ്വാസികൾ കുരിശിൽ യേശുവിന്റെ പാദങ്ങൾ ചുംബിക്കുന്നത് കണ്ടതു അവളെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചയായിരിന്നു. ഊഴം വന്നപ്പോൾ അവളും കുരിശുരൂപം ചുംബിച്ചു. ഏതാനും സെക്കന്റുകൾ മാത്രമുള്ള ആ ചുംബനമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ക്രോക്കറ്റ് തന്നെ പറയുന്നു. ആ സമയത്ത് എനിക്കുവേണ്ടി കർത്താവ് കുരിശിലാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് മനസില്‍ അനുഭവപ്പെട്ടതായി ക്ലെയർ വെളിപ്പെടുത്തിയിരിന്നു. പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടല്‍ അവളുടെ ജീവിതം മുഴുവന്‍ പടരുകയായിരിന്നു. അനുഭവിച്ചറിഞ്ഞ ഈശോയേ ജീവിതത്തിന്റെ കേന്ദ്രമാക്കുവാന്‍ അവള്‍ തീരുമാനമെടുത്തു. 2001-ൽ പതിനെട്ടാംവയസ്സിൽ സെർവൻ്റ് സിസ്റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ സന്യാസ സമൂഹത്തില്‍ അവള്‍ പ്രവേശിച്ചു. 2006-ൽ തന്റെ പ്രഥമവ്രത വാഗ്ദാനവും 2010-ൽ തന്റെ നിത്യ വ്രത വാഗ്ദാനവും അവള്‍ എടുത്തു. സ്വജീവിതം ഈശോയ്ക്കു വേണ്ടി സമര്‍പ്പിച്ച നാളുകള്‍. സ്പെയിൻ, ഫ്ലോറിഡ, ഇക്വഡോർ എന്നിവിടങ്ങളിലെ വിവിധ കമ്മ്യൂണിറ്റികളിൽ സേവനമനുഷ്ഠിച്ചു. അനുഭവിച്ച ഈശോയേ അനേകര്‍ക്ക് പകര്‍ന്നു നല്‍കി. അനേകരെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. 2016 ഏപ്രിൽ 16ന്, ഇക്വഡോർ ഭൂകമ്പത്തിൽ അവൾ താമസിച്ചിരുന്ന ഭവനം തകർന്നു. മണിക്കൂറുകൾക്ക് ശേഷം സിസ്റ്ററെ അവശിഷ്ടങ്ങൾക്കടിയിൽ നിർജീവമായി കണ്ടെത്തി. ''ഓൾ ഓർ നതിംഗ്'' എന്ന സിനിമ സിസ്റ്റര്‍ ക്രോക്കറ്റിന്റെ ജീവിതത്തെ കേന്ദ്രമാക്കിയായിരിന്നു. സിസ്റ്ററെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രൂപതാതല നാമകരണ നടപടികള്‍ക്ക് കഴിഞ്ഞ വര്‍ഷം തുടക്കമായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2025-05-28-16:41:50.jpg
Keywords: ഇറാഖ, കുര്‍ദി
Category: 1
Sub Category:
Heading: കുർദിസ്ഥാൻ ഭരണകൂടം ക്രൈസ്തവര്‍ക്ക് നല്‍കുന്ന പിന്തുണയ്ക്കു നന്ദിയര്‍പ്പിച്ച് കല്‍ദായ സഭ
Content: ഇർബില്‍: ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തിന് തുടർച്ചയായി നൽകുന്ന പിന്തുണയ്ക്ക് കുർദിസ്ഥാൻ മേഖല പ്രസിഡന്റ് നെച്ചിർവാൻ ബർസാനിയ്ക്കു നന്ദിയും അഭിനന്ദനവുമായി കല്‍ദായന്‍ ആർച്ച് ബിഷപ്പ് ബഷർ വാർദ. തിങ്കളാഴ്ച ഇർബിലിൽ നടന്ന ചർച്ച് എൻഡോവ്‌മെന്റ് അഡ്മിനിസ്ട്രേഷൻ കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്‍റിന് ആര്‍ച്ച് ബിഷപ്പ് നന്ദിയര്‍പ്പിച്ചത്. ഇർബിലിലെ കത്തോലിക്ക യൂണിവേഴ്‌സിറ്റിയുടെ ബോർഡ് ട്രസ്റ്റി അധ്യക്ഷൻ കൂടിയായ വാർദ, ബർസാനിയുടെ ഇടപെടലുകളെ ക്രിസ്ത്യൻ പൈതൃകത്തോടുള്ള ഐക്യദാർഢ്യത്തിന്റെയും ആദരവിന്റെയും ശക്തമായ പ്രവൃത്തിയായി വിശേഷിപ്പിച്ചു. ഇറാഖിൽ, പ്രത്യേകിച്ച് കുർദിസ്ഥാൻ മേഖലയിൽ ക്രിസ്തീയ പൈത്യകം സംരക്ഷിക്കുന്നതിൽ സഹായം നല്‍കിക്കൊണ്ടുള്ള പരിപാടി നിർണായക നിമിഷമാണെന്നും സഭാ സമൂഹത്തിന്റെ ചരിത്രപരമായ വേരുകളിലേക്കു സുപ്രധാന കണ്ണികളായി കാണുകയും മതസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിലും സഹവർത്തിത്വം വളർത്തുന്നതിലും നടത്തുന്ന ഇടപെടലുകള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 43 ചൂണ്ടിക്കാണിച്ച അദ്ദേഹം വിവിധ മതവിഭാഗങ്ങൾക്ക് അവരുടെ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും അതില്‍ ബർസാനി നേതൃത്വം സഹായിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ നടത്തിയ സന്ദേശത്തില്‍ ക്രൈസ്തവര്‍ക്ക് വലിയ പിന്തുണ ബർസാനി പ്രഖ്യാപിച്ചിരിന്നു. ഇറാഖി ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി, ക്രിസ്ത്യൻ എൻഡോവ്‌മെന്റുകളെക്കുറിച്ചുള്ള നിയമം വേഗത്തിലാക്കുന്നതിനുള്ള പൂർണ്ണ പിന്തുണ തങ്ങള്‍ വീണ്ടും നല്‍കുകയാണെന്നും ക്രിസ്ത്യൻ എൻഡോവ്‌മെന്റുകളെക്കുറിച്ചുള്ള നിയമനിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുർദിസ്ഥാനിലെ മറ്റേതൊരു മതസമൂഹത്തെയും പോലെ ക്രിസ്ത്യാനികളും അതിഥികളല്ല; അവർ ഈ ഭൂമിയുടെയും രാജ്യത്തിന്റെയും ഉടമസ്ഥരും, സംഭാവന നൽകുന്നവരും, തദ്ദേശീയരുമാണെന്ന് ബർസാനി പറഞ്ഞിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-28-16:41:50.jpg
Keywords: ഇറാഖ, കുര്‍ദി
Content:
25056
Category: 1
Sub Category:
Heading: കുരിശും ക്രിസ്‌ത്യാനികളുമാണോ ഇവരുടെ പ്രശ്നം? തൊമ്മൻകുത്തിലെ മനുഷ്യരെ കുത്തിവീഴ്ത്തരുത്..!
Content: ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും കാണാത്തവിധം ജനവിരുദ്ധരായി മാറിയ വനംവകുപ്പിനെകുറിച്ചും അതിന്റെ ദുർഭരണത്തെക്കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ ഏപ്രിൽ 12 നു തൊമ്മന്കുത്തിലെ നാരങ്ങാനത്തു സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കുരിശുതകർത്തുകൊണ്ടു ആരംഭിച്ചതാണ് റവന്യൂഭൂമിയിൽ അതിക്രമിച്ചുകയറിയുള്ള വനംവകുപ്പിന്റെ ബുൾഡോസർരാജ്. തകർക്കപ്പെട്ട കുരിശു സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ അതിരു നിര്‍ണ്ണയിച്ചിരിക്കുന്ന ജണ്ടയ്ക്ക് പുറത്താണുള്ളതെന്ന തൊടുപുഴ തഹൽസീദാറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷവും കർഷകപീഡനം തുടരുന്നതുകാണുമ്പോൾ കേരളത്തിൽ ജനാധിപത്യം മരിച്ചോ എന്നും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വനവാസത്തിനുപോയോ, അല്ലെങ്കിൽ കുരിശും ക്രിസ്‌ത്യാനികളുമാണോ ഇവരുടെ പ്രശ്നമെന്നോ സംശയിക്കേണ്ടിവരും. സ്വന്തം കൈവശഭൂമിയിൽ താമസിക്കുന്ന എല്ലാ റവന്യൂ അവകാശങ്ങളുമുള്ള മനുഷ്യരോടാണ് റേഞ്ച് ഓഫീസറുടെ മുൻപിൽ പതിനഞ്ചു ദിവസത്തിനകം ഹാജരാകണമെന്ന വിചിത്രമായ ഉത്തരവുമായി വനപാലകർ വീടുവീടാന്തിരം കയറിയിറങ്ങി പീഡനം തുടരുന്നത്. കാട്ടിൽ നിയന്ത്രിച്ചുനിർത്തേണ്ട കാട്ടുനീതി നാട്ടിൻപുറത്തെടുക്കുന്നതു നിശബ്ദമായി നോക്കിനിൽക്കാനാവില്ല. സ്വകാര്യഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശു തകർത്തതുതന്നെ തികഞ്ഞ അന്യമാണെന്നിരിക്കെ, അത് സ്ഥാപിച്ചതുമായി ബന്ധമുള്ള ആളുകളെയാണിപ്പോൾ വനംവകുപ്പിലെ ഉദ്യോഗസ്ഥർ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്. വനംവകുപ്പിന്റെ അതിക്രമങ്ങൾ പരിധികടന്നിട്ടും വാതുറക്കാത്ത വനംവകുപ്പുമന്ത്രിയുടെ നിഷ്‌ക്രിയത്വം അടിയന്തിരമായി അവസാനിപ്പിക്കണം. സി. പി. എമ്മിന്റെ പോഷകസംഘടനയായ ഓൾ ഇന്ത്യ കിസാൻ സഭയുടെ കർഷകമുന്നേറ്റജാഥയും വനംവകുപ്പിന്റെ ആസ്ഥാനമന്ദിരം ഉപരോധിക്കലും നടക്കുന്നതിനിടയിലാണ് ഈ അതിക്രമമത്രയും വനംവകുപ്പു നടത്തുന്നതെന്നറിയുമ്പോളാണ് രാഷ്ട്രീയനാടകങ്ങളുടെ കപടമുഖം ജനങ്ങൾ തിരിച്ചറിയുന്നത്. കാർബൺ ക്രെഡിറ്റ് ഫണ്ട് നേടാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണോ വനംവകുപ്പിന്റെ കാട്ടാളത്തം എന്നാണ് പൊതുസമൂഹത്തിനു അറിയേണ്ടത്! കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കടുവകടിച്ചും ആന ചവിട്ടിയും കാട്ടുപന്നി ആക്രമിച്ചും പൊലിഞ്ഞ മനുഷ്യജീവന്റെ എണ്ണം വനംവകുപ്പിനറിയാമോ? തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാതെ സ്വന്തം താമസിക്കുകയും കൃഷിചെയ്തു ജീവിക്കുകയും ചെയ്യുന്നവരുടെമേൽ ഉദ്യോഗസ്ഥരാജ് നടപ്പാക്കാൻ മാത്രം ശ്രദ്ധിക്കുകയും വന്യമൃഗങ്ങളെ കാടിറങ്ങാതെ നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെടുംചെയ്ത വനപാലകരെ കൃത്യവിലോപത്തിനും കൊലകുറ്റത്തിനും കേസെടുത്തു ശിക്ഷിക്കുകയാണ് ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. തൊമ്മൻകുത്തിലെ നിസ്സഹരായ മനുഷ്യർക്കൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി നിലകൊള്ളേണ്ട സമയമാണിത്. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരെ ഒരു ജനകീയമുന്നേറ്റത്തിനുള്ള സമയമായി. എല്ലാവിധ റവന്യു അവകാശങ്ങളുമുള്ള മനുഷ്യരുടെ വീടുകളിൽകടന്നുകയറി ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നല്കാൻ മുതിരുന്ന വനംവകുപ്പിന്റെ കാട്ടുനീതി കാട്ടിൽത്തന്നെ നിയന്ത്രിച്ചുനിർത്താൻ പൊതുസമൂഹത്തിന്റെ പിന്തുണ തൊമ്മന്കുതിലെ മനുഷ്യർക്കു നല്കുന്നതിൽ ഇനിയും വൈകരുത്. സ്വന്തം വീട്ടിലും കൃഷിയിടത്തിലും കാട്ടുമൃഗങ്ങളെമാത്രമല്ല ഉദ്യോഗസ്ഥരുടെ കടന്നുകയറ്റത്തെക്കൂടി ഭയന്നുജീവിക്കേണ്ടിവരുന്നത് ഭരണകൂട ഭീകരതയാണെന്നു തിരിച്ചറിയാനും, അപഹരിക്കപ്പെടുന്ന സാധാരണക്കാരുടെ പൗരാവകാശങ്ങളെക്കുറിച്ചും പ്രതികരിക്കാൻ ഇനിയും വൈകരുത്. (ലേഖകനായ ഫാ. ഡോ. ടോം ഓലിക്കരോട്ട് സീറോമലബാർസഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമാണ്) ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-28-18:06:57.jpg

25057
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ കൂദാശ ചെയ്തു
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ) കൂദാശ കർമ്മം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു. , രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ ഉജ്ജയ്ൻ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്, കത്തീഡ്രൽ വികാരി റവ. ഡോ. ബാബു പുത്തന്പുരയ്ക്കൽ, പ്രൊക്യൂറേറ്റർ റവ. ഫാ. ജോ മൂലശ്ശേരി, വൈസ് ചാൻസിലർ റവ. ഫാ. ഫാൻസ്വാ പത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന വൈദികർ എന്നിവർ സഹകാർമ്മികരായിരുന്നു. കൂദാശ കർമ്മത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിൽ മാർ സെബാസ്റ്റ്യൻ വടക്കേൽ വചനസന്ദേശം നൽകി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വളർച്ചയും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ കെട്ടുറപ്പോടെ സഭാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും തൈലാഭിഷേക ശുശ്രൂഷയിൽ സഭയുടെ പൂർണതയാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭ ഈശോയിൽ ഒന്നാണ്. ഈശോ കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും നേടിത്തന്നത് നിത്യ രക്ഷയാണ് , അത് നിരന്തരം നടക്കേണ്ടതുമുണ്ട്, കൂദാശ ചെയ്യപ്പെട്ട തൈലം വിവിധ ഇടവകകളിലെ ശുശ്രൂഷക്കായി നൽകപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ സഭ ഒന്നാണെന്നുള്ള കാര്യവും വിശ്വാസത്തിലുള്ള ഐക്യവും പ്രഖ്യാപിക്കപ്പെടുകയുമാണ് ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു. കത്തീഡ്രൽ വികാരിയായി കഴിഞ്ഞ ഏഴ് വർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷം മാതൃ രൂപതയിലേക്ക് തിരികെ പോകുന്ന റവ. ഡോ. ബാബു പുത്തൻപുരക്കലിന് മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി അർപ്പിക്കുകയും യാത്രാ മംഗളങ്ങൾ നേരുകയും ചെയ്തു. വിശുദ്ധ കുര്ബാനക്കു ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും പ്രതിനിധികളുടെയും യോഗം ചേർന്നു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സഭാഗാത്രത്തിന്റെ ഏകനാവായി വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്‌ബോധിപ്പിച്ചു. ഒരാൾക്കും ഒഴിവ് കഴിവില്ലാത്ത ദൗത്യ നിർവഹണമാണിതെന്നും തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നതിൽ ഓരോരുത്തരും ഉത്സാഹികൾ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികരും ആധ്യാത്മിക വർഷാചരണത്തെ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ യോഗത്തിൽ വിശദീകരിച്ചു. വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള നിർദേശങ്ങളും അവലോകനവും യോഗത്തിൽ അവതരിപ്പിച്ചു.
Image: /content_image/News/News-2025-05-28-18:16:08.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

25058
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയുടെ പേരില്‍ വത്തിക്കാന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി
Content: വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരിലുള്ള വിവിധ സ്റ്റാംപുകള്‍ വത്തിക്കാന്‍ പോസ്റ്റൽ ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കി. മാര്‍പാപ്പയുടെ വിവിധ ഫോട്ടോകൾ ഉൾക്കൊള്ളുന്ന വ്യത്യസ്ത മൂല്യത്തിലുള്ള സ്റ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വത്തിക്കാൻ സിറ്റിയിലെ 'ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്‌റ്റംസ് ഡയറക്‌ടറേറ്റി'ൻ്റെ പോസ്‌റ്റൽ ആൻഡ് ഫിലാറ്റലി സർവീസ്സാണ് സ്‌റ്റാംപുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ഫ്രാൻസിസ് പാപ്പയുടെ മരണത്തിനും പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനും ഇടയിലുള്ള കാലയളവിനെ പ്രതിനിധീകരികരിച്ച് വത്തിക്കാൻ 'സെദേ വെക്കാൻ്റെ' (ഒഴിഞ്ഞ ഇരിപ്പിടം) എന്ന പേരിലാണ് പരിശുദ്ധ സിംഹാസനം ഏറ്റവും അവസാനമായി സ്റ്റാമ്പ് സെറ്റ് പുറത്തിറക്കിയിരിന്നത്. സെഡെ വാക്കന്റേ സ്റ്റാമ്പുകൾ പുറത്തിറക്കിയതിന് ഒരു മാസത്തിന് ശേഷമാണ് മെയ് 27ന്, ലെയോ പാപ്പയുടെ പേരില്‍ പുതിയ സ്റ്റാമ്പുകൾ വത്തിക്കാന്‍ ലഭ്യമാക്കിയിരിക്കുന്നത്. €1.25, €1.30, €2.45, €3.2 എന്നീ നിരക്കിലാണ് സ്റ്റാമ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-28-20:56:07.jpg
Keywords: ലെയോ

25059
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയ്ക്കു ആറന്മുള കണ്ണാടി സമ്മാനിച്ച് മലങ്കര ഓർത്തഡോക്‌സ് മെത്രാന്മാര്‍
Content: വത്തിക്കാന്‍ സിറ്റി/ കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാർ വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. മലങ്കരസഭയുടെ ഉപഹാരമായി ആറൻമുള കണ്ണാടി മാർപാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ കുറിലോസ്, യുഹാനോൻ മാർ പോളിക്കാ ർപ്പോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദി മോസ്, ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റാണ് വത്തിക്കാനിൽ കൂടിക്കാഴ്ച്ചയ്ക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇന്നലെ മെയ് 28 ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിച്ചേർന്ന നാൽപ്പത്തിനായിരത്തോളം വരുന്ന തീർത്ഥാടകരും സന്ദർശകരുമായ പൊതുസമൂഹത്തിനു നല്‍കിയ സന്ദേശത്തിന് ഒടുവിലാണ് കൂടിക്കാഴ്ച നടന്നത്. റോമിലെ ഓറിയന്‍റല്‍ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ സ്വർഗാരോഹണ തിരുനാള്‍ ശുശ്രൂഷകൾക്ക് പിതാക്കന്മാർ കാർമികത്വം വഹിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-05-29-09:11:55.jpg
Keywords: മലങ്കര