Contents

Displaying 24551-24560 of 24929 results.
Content: 24999
Category: 1
Sub Category:
Heading: പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങൾ വിശിഷ്യാ, ആരാധനക്രമം സംരക്ഷിക്കേണ്ടത് അത്യാവശ്യം: ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ലെയോ പതിനാലമന്‍ മാർപാപ്പ പൗരസ്ത്യ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ തന്റെ മുൻഗാമികളായ ലെയോ 13, ജോൺ പോൾ രണ്ടാമൻ, ഫ്രാൻസിസ് എന്നീ മാർപാപ്പാമാരുടെ ശൈലി നിലനിർത്തുമെന്ന് ഉറപ്പുനൽകി. "പൗരസ്ത്യസഭകളുടെ വൈവിധ്യമാർന്ന ഉറവിടങ്ങളെയും മഹത്വപൂർണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്‌പേറിയ സഹനങ്ങളെയും ഓർക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ കണ്ണിൽ അമൂല്യരാണെന്നു ഞാൻ തിരിച്ചറിയുന്നു;" റോമാസഭയുടെ മെത്രാനുമായി (മാർപാപ്പ) പൂർണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യസഭകളിൽനിന്നുള്ള വിശ്വാസികളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു. തന്റെ പൊന്തിഫിക്കേറ്റിന്റെ ആദ്യകാലങ്ങളിൽ തന്നെ പൗരസ്ത്യസഭകളിലെ വിശ്വാസികളുമായി സംവദിക്കാൻ സാധിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങൾ വിശിഷ്യാ, ആരാധനക്രമം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മാർപാപ്പ എടുത്തുപറഞ്ഞു. വിദേശ രാജ്യങ്ങളിലുള്ള, പൗരസ്ത്യസഭകളിലെ കത്തോലിക്കരുടെ പൈതൃകം സംരക്ഷിക്കാനുള്ള മാർഗരേഖകളും നിബന്ധനകളും രൂപപ്പെടുത്താനും, അവരുടെ അജപാലന ആവശ്യങ്ങൾ കിഴക്കൻ സഭകളുടെ ആരാധനാക്രമത്തിനും പാരമ്പര്യത്തിനും അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടതിന് അവർ വസിക്കുന്ന ഇടങ്ങളിലെ ലത്തീൻ മെത്രാന്മാർക്ക് നിർദ്ദേശം നൽകണമെന്നും, പൗരസ്ത്യ സഭകളുടെ ഡിക്കാസ്റ്ററിയോട് ലിയോ പതിനാലാമൻ മാർപാപ്പ നിർദ്ദേശിച്ചു. പൗരസ്ത്യസഭകളുടെ ആരാധനക്രമത്തിൽ പ്രകടമാകുന്ന ദൈവമഹത്വത്തെകുറിച്ചുള്ള അവബോധം, ദൈവത്തിന്റെ പരമമായ ശക്തിയുടെ ഏറ്റുപറച്ചിൽ, വിശ്വാസ രഹസ്യങ്ങളും കൂദാശ ജീവിതവും, പ്രായശ്ചിത്ത പ്രവർത്തികൾ, നോമ്പ്, പരിഹാരത്തിന്റെ ആത്മീയത തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സാർവത്രിക സഭയുടെതന്നെ ആത്മീയത പുനർനിർമ്മിക്കാൻ സാധിക്കുമെന്നും അതിനാൽ പൗരസ്ത്യസഭകളുടെ പാരമ്പര്യങ്ങൾ നശിപ്പിക്കപ്പെടാതെ, സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മാർപപ്പ വ്യക്തമാക്കി. മനുഷ്യന്റെ സഹനങ്ങളുടെ രഹസ്യാത്മകതയും, ദൈവത്തിൻറെ കാരുണ്യവും സംയോജിപ്പിക്കുന്ന പൗരസ്ത്യസഭയുടെ ആത്മീയതയ്ക്ക് അത്ഭുതാവഹമായ “ഔഷധ മൂല്യം” ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പൗരസ്ത്യ ദേശങ്ങളിലെ ക്രിസ്ത്യാനികൾക്ക് അവരുടെ നാടുകളിൽ തന്നെ മതിയായ സുരക്ഷയും അവകാശങ്ങളും അനുഭവിച്ച് ജീവിക്കാൻ അവസരം ലഭിക്കേണ്ടതുണ്ട്, വാക്കുകളിൽ മാത്രമല്ല, യാഥാർഥ്യത്തിലും ഇത് ഉറപ്പാകേണ്ടതാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. മധ്യപൂർവദേശങ്ങളിൽ പ്രതികാര ബുദ്ധിയോടെ തങ്ങൾ പീഡിപ്പിക്കപ്പെടുന്ന ഇടങ്ങളിൽ തന്നെ വസിച്ചുകൊണ്ട്, സമാധാനം വിതയ്ക്കുന്നവരകാൻ പൗരസ്ത്യ ദേശങ്ങളിലെ ക്രൈസ്തവർക്ക് സാധിക്കുന്നതിൽ മാർപാപ്പ സന്തോഷം പ്രകടിപ്പിച്ചു. "നീതിയുടെ സൂര്യനായ മിശിഹാ കിഴക്കിൻ്റെ ചക്രവാളത്തിൽ ഉദിച്ചവൻ ആണെന്ന്‌ ഓർത്തുകൊണ്ട് ലോകത്തിന്റെ പ്രകാശമായ മിശിഹായെ വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും പ്രതിഫലിപ്പിക്കാനും തയ്യാറാകണമെന്നും മാർപാപ്പ പൗരസ്ത്യസഭകളെ ഉദ്ബോദിപ്പിച്ചു. പണ്ടത്തെതിനേക്കാൾ അധികമായി, പൗരസ്ത്യ ക്രൈസ്തവികതയുടെ മഹത്വം വെളിപ്പെടുത്തപ്പെടേണ്ടത് ലോകബന്ധങ്ങളിൽനിന്നും ഐക്യത്തിന് വിരുദ്ധമായ എല്ലാ പ്രവണതകളിൽനിന്നും അകന്ന്, ഏകാഗ്രതയോടെ സത്യവിശ്വാസത്തിൽ നിലനിൽക്കുവാനും സുവിശേഷ സാക്ഷ്യത്തിൽ നിലകൊള്ളുവാനും പൗരസ്ത്യ സഭകൾക്കുള്ള തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പറഞ്ഞു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, കാൽദിയൻ പാത്രിയാർക്ക് ലൂയിസ് റാഫേൽ സാക്കോ, സീറോമലങ്കര സഭാതലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്, സി.ബി.സി.ഐ പ്രസിഡണ്ട് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, വിവിധ പൗരസ്ത്യസഭകളുടെ തലവന്മാർ, പൗരസ്ത്യസഭകളിൽ നിന്നുള്ള വിശ്വാസിസമൂഹം തുടങ്ങിയവർ സന്നിഹിതരായിരുന്നു. "ജൂബിലി പരിരക്ഷിക്കപ്പെടുന്ന പാരമ്പര്യങ്ങളുടെ ആഘോഷം മാത്രമല്ല, സഭയുടെ സജീവമായ കൂട്ടായ്മയുടെ അടയാളം കൂടിയാണ്" എന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-16-08:40:08.jpg
Keywords: പാപ്പ
Content: 25000
Category: 1
Sub Category:
Heading: അമേരിക്ക സിറിയയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം നീക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് ക്രൈസ്തവർ
Content: വത്തിക്കാന്‍ സിറ്റി: ആഭ്യന്തര സംഘർഷങ്ങൾ തുടരുന്ന സിറിയയ്‌ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ചിരുന്ന സാമ്പത്തിക ഉപരോധം പിൻവലിച്ചതിൽ സന്തോഷമറിയിച്ച് പ്രാദേശിക ക്രൈസ്തവ സഭാനേതൃത്വം. സിറിയയിലെ സഭയും, സർക്കാരിതര സംഘടനകളും സിറിയയിലെ സാധാരണ ജനവും ഏറെ നാളുകളായി മുന്നോട്ടുവച്ചിരുന്ന ആവശ്യമാണ് സാധ്യമായിരിക്കുന്നത്. സൗദി അറേബ്യയിൽ നടത്തിയ സന്ദർശനത്തോടനുബന്ധിച്ച് മെയ് 13 ചൊവ്വാഴ്ചയാണ് സിറിയക്കെതിരയുള്ള ഉപരോധം നീക്കിയതായി ട്രംപ് അറിയിച്ചത്. സിറിയ അൽ-ആസാദ് ഭരണകൂടത്തിന് കീഴിലായിരുന്നപ്പോൾ ഏർപ്പെടുത്തപ്പെട്ട ഈ ഉപരോധം, 2011-ൾ യുദ്ധം ആരംഭിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കിയിരുന്നുവെന്ന്, ആലപ്പോയിൽ ശുശ്രൂഷ ചെയ്യുന്ന മാരിസ്റ്റ് വൈദികസഭാംഗം ഫാ. ജോർജ്ജ് സാബേ വത്തിക്കാൻ മീഡിയയോട് പറഞ്ഞു. സിറിയയിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സ്ഥാനം വ്യക്തമാക്കപ്പെടണമെന്നും, ഓരോ സമൂഹങ്ങൾക്കും അവരവരുടേതായ മൂല്യങ്ങൾക്കനുസരിച്ച് അന്തസ്സോടെ ജീവിക്കാൻ തക്കവിധത്തിൽ നീതിയും പരസ്പരബഹുമാനവും സാധിതമാകണമെന്നും ഫാ. സാബേ ആവശ്യപ്പെട്ടു. അമേരിക്കയിൽ കഴിഞ്ഞവർഷം അവസാനത്തോടെ പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾത്തന്നെ ഉപരോധങ്ങൾ നീക്കം ചെയ്യാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും, രാജ്യത്തെ മനുഷ്യാവകാശങ്ങളും, ന്യൂനപക്ഷാവകാശങ്ങളും സംബന്ധിച്ച ആശങ്കകൾ മൂലം നീക്കം വൈകിപ്പിക്കുകയായിരുന്നു. രക്തസാക്ഷിത്വത്തിന്റേതായ അനുഭവത്തിലൂടെയാണ് പല പൗരസ്ത്യസഭകളും കടന്നുപോകുന്നതെന്ന്, ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണങ്ങളെ കേന്ദ്രമാക്കി, വിശുദ്ധ നാട്, യുക്രൈൻ, ലെബനോൻ, സിറിയ, മദ്ധ്യപൂർവ്വദേശങ്ങൾ, തിഗ്രേ, കൗക്കസോ തുടങ്ങിയ ഇടങ്ങളെ പരാമർശിച്ചു കൊണ്ടും ലെയോ പതിനാലാമൻ പാപ്പാ പൗരസ്ത്യസഭകളുടെ ജൂബിലിയുടെ ഭാഗമായി അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ പ്രസ്താവിച്ചിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-16-08:53:31.jpg
Keywords: സിറിയ
Content: 25001
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ബലിയില്‍ യുഎസ് വൈസ് പ്രസിഡന്‍റും സംഘവും പങ്കെടുക്കും
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ബലിയില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും. അടിയുറച്ച കത്തോലിക്ക വിശ്വാസികളായ ഇരുവരോടും ഒപ്പം മറ്റ് അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മെയ് 18 ഞായറാഴ്ച റോമിലെ സമയം രാവിലെ 10 മണിക്കാണ് വിശുദ്ധ കുർബാന നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 20-നാണ് വാൻസ് അവസാനമായി വത്തിക്കാനിൽ എത്തിയത്. ഫ്രാന്‍സിസ് പാപ്പയെ അവസാനമായി കണ്ട ലോക നേതാവ് അമേരിക്കന്‍ വൈസ് പ്രസിഡന്റായ വാന്‍സായിരിന്നു. കൂടിക്കാഴ്ചയിൽ ഇരുവരും ഈസ്റ്റർ ആശംസകൾ അറിയിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരിന്നു. ഏപ്രിൽ 26-ന് ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനമായി വത്തിക്കാനിൽ എത്തിയത്. 2013-ൽ, ഫ്രാൻസിസ് മാർപാപ്പ പാപ്പയായി ഉയർത്തപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ ഉദ്ഘാടന കുർബാനയ്ക്കുള്ള അമേരിക്കൻ പ്രതിനിധി സംഘത്തെയും നയിച്ചത് അന്നത്തെ വൈസ് പ്രസിഡന്‍റ് ആയിരിന്ന ജോ ബൈഡനായിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-16-09:20:10.jpg
Keywords: പാപ്പ
Content: 25002
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ബലി നാളെ; ലോക നേതാക്കള്‍ എത്തും
Content: വത്തിക്കാൻ സിറ്റി: പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ബലി നാളെ നടക്കും. പ്രാദേശികസമയം രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) തിരുക്കർമങ്ങൾ ആരംഭിക്കുക. വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദ്ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയയും മറ്റ് അനേകം കത്തോലിക്ക മാധ്യമങ്ങളും തത്സമയസംപ്രേക്ഷണം നടത്തും. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാന യ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വത്തിക്കാനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ട റി മാർക്കോ റുബിയോയും പങ്കെടുക്കും. നിരവധി യുഎസ് കോൺഗ്രസ് അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാളെ വത്തിക്കാനിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്‌കി, പെറു പ്രസിഡന്റ് ദിന എർസിലിയ ബൊലാർതെ സെഗാര, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ, നൈജീരിയൻ പ്രസിഡൻ്റ് ബൊല അഹമ്മദ് ടിനുബു, ഡെന്മാർക്കിൽനിന്ന് മാക്സിമ രാജ്ഞി, പ്രധാനമന്ത്രി ഡിക് ഷുഫ്, ഇസ്രേലി പ്രസിഡൻ്റ ഐസക് ഹെർസോഗ്, യൂ റോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല ഫോൺ ദെർ ലെയെൻ, ഇറ്റാലിയൻ പ്രസി ഡന്റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കൾ എത്തും. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിനു വിശ്വാസികളും നാളെ വത്തിക്കാനിലെത്തും.
Image: /content_image/News/News-2025-05-17-12:16:48.jpg
Keywords: പാപ്പ
Content: 25003
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസകൾ നേർന്ന് നയതന്ത്ര പ്രതിനിധികൾ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലേക്കുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്ക്, ലെയോ പതിനാലാമൻ പാപ്പ അനുവദിച്ച സ്വകാര്യ സദസിൽ, പ്രതിനിധിസംഘത്തിന്റെ ഡീൻ, ജോർജ് പുലിഡെസ് പാപ്പയ്ക്ക് ആശംസകൾ നേർന്നു സംസാരിച്ചു. പാപ്പ താൻ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ പറഞ്ഞ, 'നിങ്ങൾക്ക് സമാധാനം' എന്നുള്ള സംബോധന ലോകത്തിന്റെ എല്ലാ കോണുകളെയും പരിശുദ്ധ പിതാവിന്റെ സ്നേഹോഷ്മളമായ ആലിംഗനത്തിൽ ഉൾച്ചേർക്കുന്നതായിരുന്നുവെന്നു അദ്ദേഹം അനുസ്മരിച്ചു. ഇന്നലെ മെയ് പതിനാറാം തീയതിയാണ് കൂടിക്കാഴ്ച നടന്നത്. ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളായ പട്ടിണി, നീതിക്കായുള്ള അന്വേഷണം, മനുഷ്യാന്തസ്, സ്നേഹത്തിനായുള്ള സമസ്യകൾ, അസ്തിത്വത്തെ സംബന്ധിച്ച കാര്യങ്ങൾ എന്നിവയെ തന്റെ അജപാലനശുശ്രൂഷ മേഖലയിൽ അനുഭവിച്ചറിഞ്ഞ ഒരു ആത്മീയ പിതാവിനെയാണ് കോൺക്ലേവ് സമ്മാനിച്ചതെന്നു പുലിഡെസ് പറഞ്ഞു. നിരവധി ആളുകൾക്ക് അത് പ്രതീക്ഷ നൽകുന്നതായി മാറിയെന്നും ജോർജ് അടിവരയിട്ടു പറഞ്ഞു. ജൂബിലി വർഷത്തിൽ ആരംഭിച്ച പരിശുദ്ധ പിതാവിന്റെ ശുശ്രൂഷ, സമാധാനം, സ്നേഹം, സാഹോദര്യം എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയ പ്രത്യാശ എല്ലാവർക്കും പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-17-13:18:33.jpg
Keywords: പാപ്പ
Content: 25004
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിലേക്ക് ആർച്ച് ബിഷപ്പിനെ നിയമിച്ച് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: രാജ്യത്ത് പുതുതായി സ്ഥാപിതമായ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയിലേക്ക് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണ്‍ ഉള്‍പ്പെടെ മൂന്നു കത്തോലിക്ക മെത്രാന്മാരെ നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2012 മുതൽ സാൻ ഫ്രാൻസിസ്കോ അതിരൂപത അദ്ധ്യക്ഷനായി സേവനമനുഷ്ഠിക്കുന്ന കോർഡിലിയോൺ, കമ്മീഷന്റെ പ്രവർത്തനങ്ങളിൽ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കും. ന്യൂയോർക്ക് അതിരൂപതയിലെ കർദ്ദിനാൾ തിമോത്തി ഡോളനും മിനസോട്ടയിലെ വിനോന-റോച്ചസ്റ്റർ രൂപതയിലെ ബിഷപ്പ് റോബർട്ട് ബാരോണും കമ്മീഷനിലേക്ക് നേരത്തെ നിയമിക്കപ്പെട്ട അംഗങ്ങളാണ്. ഉപദേശക സമിതിയുടെ പ്രത്യേക ചുമതലകൾ എന്തായിരിക്കുമെന്ന് തനിക്കറിയില്ലെന്ന് കോർഡിലിയോൺ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. സഭയുടെ ആശങ്കകൾ കേൾക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉപദേശക സമിതിയിൽ കത്തോലിക്ക ശബ്ദം ഉണ്ടായിരിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നു അദ്ദേഹം പറഞ്ഞു. ഇക്കാലഘട്ടത്തിൽ മതസ്വാതന്ത്ര്യം നിർണായക പ്രശ്നമാണെന്നും അത് പ്രതിരോധിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും വേണമെന്നും ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായ ഈ സുപ്രധാന വിഷയത്തിൽ കത്തോലിക്കരുടെ ശബ്ദം നൽകുന്നതിൽ സഹോദര ബിഷപ്പുമാരോടൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്നും ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണ്‍ കൂട്ടിച്ചേര്‍ത്തു. മെയ് 1 ന്, രാജ്യത്തിന്റെ ദേശീയ പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച്, പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപ് കമ്മീഷൻ സ്ഥാപിച്ചത്. അമേരിക്കയിൽ മതസ്വാതന്ത്ര്യത്തിന് നേരിടുന്ന നിലവിലെ ഭീഷണികളെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുക, മത സ്വാതന്ത്ര്യ അവകാശങ്ങൾക്കുള്ള നിയമപരമായ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുക എന്നിവയാണ് കമ്മീഷന്റെ ചുമതല. ഫെഡറൽ, സംസ്ഥാന നയങ്ങൾ മതസ്വാതന്ത്ര്യ അവകാശങ്ങളെ ലംഘിച്ചുവെന്ന ആശങ്കകൾക്കിടെയാണ് പ്രസിഡന്റ് കമ്മീഷൻ സ്ഥാപിച്ചത്. കമ്മീഷനിലെ മറ്റ് അംഗങ്ങളിൽ പാസ്റ്റർ പോള വൈറ്റ് ഉള്‍പ്പെടെയുള്ള പ്രൊട്ടസ്റ്റന്റ് നേതാക്കൾ, റബ്ബിമാർ, ഇമാമുകൾ എന്നിവരും ഉൾപ്പെടുന്നു. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയായ ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് ആണ് കമ്മീഷന്റെ ചെയർമാൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-17-15:47:59.jpg
Keywords: ട്രംപ
Content: 25005
Category: 1
Sub Category:
Heading: പെറുവില്‍ നിന്നുള്ള യുവ വൈദികന്‍ ലെയോ പതിനാലാമൻ പാപ്പയുടെ പേഴ്സണൽ സെക്രട്ടറി
Content: വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പ പില്‍ക്കാലത്ത് ഏറെ വര്‍ഷം സേവനം ചെയ്ത പെറുവില്‍ നിന്നുള്ള വൈദികനെ പേഴ്സണൽ സെക്രട്ടറിയായി നിയമിച്ചു. പെറുവിലെ ചിക്ലായോയിൽ നിന്നുള്ള യുവ വൈദികനായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന ഇംഗയെയാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ പുതിയ പേഴ്സണൽ സെക്രട്ടറിയായി നിയമിച്ചത്. സമീപ വർഷങ്ങളിൽ വിവിധ പാസ്റ്ററൽ, അക്കാദമിക് തലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. റിമായ്കുനയുമായുള്ള പാപ്പയുടെ അടുത്ത ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. ലാറ്റിൻ അമേരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി ഇതുവരെ ശക്തമായ ബന്ധം പുലർത്തുവാന്‍ ഫാ. റിമായ്കുനയ്ക്കു കഴിഞ്ഞിട്ടുണ്ട്. താരതമ്യേന ചെറുപ്പമാണെങ്കിലും, കഴിവുള്ള ദൈവശാസ്ത്ര പണ്ഡിതനയി ഫാ. റിമായ്കുന ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്. പെറുവിലെ അദ്ദേഹത്തിന്റെ പാസ്റ്ററൽ പ്രവർത്തനവും അന്താരാഷ്ട്ര ഫോറങ്ങളിലെ ഇടപെടലും യുവ വൈദികര്‍ക്കിടയില്‍ വിശ്വസനീയമായ ശബ്ദമാക്കി ഫാ. എഡ്ഗാർഡിനെ മാറ്റിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-17-17:12:13.jpg
Keywords: പാപ്പ
Content: 25006
Category: 1
Sub Category:
Heading: വിശുദ്ധ കൊച്ചു ത്രേസ്യ പുണ്യവതി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ട് ഇന്നേക്ക് 100 വര്‍ഷം
Content: പാരീസ്/ വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും ചെറുപുഷ്പം എന്നറിയപ്പെടുന്ന വിശുദ്ധ കൊച്ചു ത്രേസ്യ പുണ്യവതി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ട് ഇന്നേക്ക് 100 വര്‍ഷം. 1925 മെയ് 17നു പീയൂസ് പതിനൊന്നാമൻ മാർപാപ്പയാണ് കൊച്ചു ത്രേസ്യ, ചെറുപുഷ്പം എന്നീ വിവിധ അപരനാമങ്ങളില്‍ അറിയപ്പെട്ടിരിന്ന ലിസ്യൂവിലെ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. 1997-ൽ കത്തോലിക്ക സഭ വിശുദ്ധയെ വേദപാരംഗത (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെന്നായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് വിശുദ്ധ കൊച്ചുത്രേസ്യ. 1873 ജനുവരി 2-ന് അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച് നിർമ്മാതാവും, മാതാവ് ഒരു തൂവാല തുന്നൽക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരണമടഞ്ഞു. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ, കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. 1887-ൽ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 15-മത്തെ വയസ്സിൽ, കർമ്മലീത്താ മഠത്തിൽ ചേരുവാൻ, അവൾക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വർഷക്കാലം, അവള്‍ ഒരു സാധാരണ സന്യാസ ജീവിതം നയിച്ചു. സാധാരണ ദൈനംദിന ജോലികൾ പരിപൂർണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റേതു പോലുള്ള ആത്മവിശ്വാസത്തിലും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും കൂടി അവള്‍ ഈശോയെ സ്നേഹിച്ചു. സഭയോട് ഏറെ സ്നേഹവും, ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. വൈദികര്‍ക്കും മിഷനറിമാർക്കും വേണ്ടി അവൾ വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. ഇക്കാരണത്താൽ, കൊച്ചുറാണിയുടെ മരണശേഷം അവളെ മിഷണറിമാരുടെ മധ്യസ്ഥ എന്ന പദവി നൽകി ആദരിച്ചു. 1894 ൽ പിതാവ് ലൂയി മാർട്ടിൻ മരിച്ചപ്പോൾ സെലിൻ സഹോദരിമാർക്കൊപ്പം മഠത്തിൽ പ്രവേശിച്ചു. അതേ വർഷം തന്നെ, കൊച്ചുത്രേസ്യാ ക്ഷയരോഗബാധിതയായി. ചൈനയിൽ പ്രേഷിതയായി പോകാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ആരോഗ്യം അനുവദിച്ചില്ല. ജീവിതത്തിന്റെ അവസാന 18 മാസങ്ങളിൽ കൊച്ചുത്രേസ്യാ ഒരുപാട് സഹനങ്ങളിലൂടെ കടന്നു പോയി . ശാരീരിക ക്ലേശങ്ങളുടെയും ആത്മീയ പരീക്ഷണങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു അത്. 1897 ജൂലൈ മാസത്തിൽ അവളെ മഠത്തിലെ പ്രത്യേക മുറിയിലേക്കു മാറ്റി. 1897 ആഗസ്റ്റ് പത്തൊമ്പതിനു അവൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു. സെപ്റ്റംബർ 30 ന് കൊച്ചുത്രേസ്യയുടെ ആത്മാവ് ഈശോയുടെ സവിധത്തിലേക്ക് യാത്രയായി. 1897 സെപ്റ്റംബർ 30-ന് ഇരുപത്തിനാലാം വയസ്സിൽ ‘ഭൂമിയിൽ നന്മചെയ്ത്, ഞാൻ എന്റെ സ്വർഗ്ഗം നേടും’ എന്ന അവളുടെ പ്രതിജ്ഞ, ജീവിതത്തില്‍ അവള്‍ പൂര്‍ത്തിയാക്കി.1923 ഏപ്രിൽ 29-ന് പിയൂസ് പതിനൊന്നാം മാർപാ പ്പ അവളെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17നു വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. 1927-ൽ കൊച്ചുറാണിയെ മിഷൻ്റെ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും 1944-ൽ വിശുദ്ധ ജോവാൻ ഓഫ് ആർക്കി നൊപ്പം ഫ്രാൻസിന്റെ സഹ- മധ്യസ്ഥയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1997 ഒക്‌ടോബർ 19-ന് വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ 70,000ത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കൊച്ചുത്രേസ്യായെ സാർവ്വത്രിക സഭയിലെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-17-21:13:28.jpg
Keywords: കൊച്ചുത്രേസ്യാ, തെരേസ
Content: 25007
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; തിരുക്കര്‍മ്മങ്ങള്‍ ഇങ്ങനെ
Content: വത്തിക്കാൻ സിറ്റി: പത്രോസിൻ്റെ 267-ാമത് പിൻഗാമിയായി ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ബലിയും മറ്റും നടക്കും. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിൻ്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. ഇന്നത്തെ കര്‍മ്മം പൂര്‍ത്തിയാക്കുന്നതോടെ ഔദ്യോഗികമായി പാപ്പ ചുമതലയേൽക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യയുൾപ്പെടെ നൂറിലേറെ ലോക രാജ്യങ്ങളിൽനിന്നായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും നേതാക്കളും രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ വിശുദ്ധ കുർബാന ആരംഭിക്കും. മാർപാപ്പ പൗരസ്ത്യ സഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ അല്‌പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്‌തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനു ശേഷമായിരിക്കും മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുക. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള മൂന്നു കർദ്ദിനാളുമാരായിരിക്കും ഈ ചടങ്ങ് നിർവഹിക്കുക. ഡീക്കൻ കർദ്ദിനാളായിരിക്കും മാർപാപ്പയെ പാലിയം അണിയിക്കുക. തുടർന്ന് പാപ്പായുടെ മേൽ കർത്താവിൻ്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി പ്രീസ്റ്റ് കർദ്ദിനാൾ പ്രത്യേക പ്രാർത്ഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹം തേടി പ്രാർത്ഥിക്കുകയും ചെയ്യും. അതിനുശേഷമായിരിക്കും മാർപാപ്പ മോതിരം സ്വീകരിക്കുക. മെത്രാൻ കർദ്ദിനാളായിരിക്കും മാർപാപ്പയ്ക്ക് ഇതു നൽകുക. പാലിയവും മോതിരവും സ്വീകരിച്ചതിനുശേഷം മാർപാപ്പ സുവിശേഷവും വഹിച്ച് ദൈവജനത്തെ ആശീർവദിക്കും. തുടർന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്‌തുകൊണ്ട് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കും. അതിനുശേഷം മാർപാപ്പ സുവിശേഷ സന്ദേശം നൽകുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്യും. വത്തിക്കാന്‍ മീഡിയ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഇതിന്റെ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-18-06:03:03.jpg
Keywords: പാപ്പ
Content: 25008
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിനു ആരംഭം
Content: പാലക്കാട്: കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിനു പാലക്കാട്ട് തുടക്കമായി. പാലയൂർ തീർത്ഥാടന കേന്ദ്രത്തിൽനിന്നു വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രയാണവും താമരശേരി കത്തീഡ്രലിൽനിന്നു കത്തോലിക്ക കോൺഗ്രസിന്റെ പതാക വഹിച്ചുകൊണ്ടുള്ള വിളംബര ജാഥയും പാലക്കാട് കത്തീഡ്രൽ സ്ക്വയറിലുള്ള മാർ ജോസഫ് ഇരിമ്പൻ നഗറിൽ എത്തിച്ചേർന്നു. ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ രൂപത പ്രസിഡൻ്റ അഡ്വ. ബോബി ബാസ്റ്റിൻ എന്നിവർ ചേർന്നു പതാക ഏറ്റുവാങ്ങി. ഗ്ലോബൽ പ്രസിഡന്റ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തി ഛായാചിത്രം പ്രതിഷ്ഠിച്ചു. പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്ര ഭാഷണം നടത്തി. രൂപത വികാരി ജനറാൾ മോൺ. ജിജോ ചാലയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ടോണി പൂ ഞ്ചംകുന്നേൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമുട്ടിൽ, ഫാ. സബിൻ തൂ മുള്ളിൽ, രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, ജോസ് മുക്കട, ജോർജ് കോ യിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നു. ഇന്ന് ഉച്ചയ്ക്കു 2.30നു പാലക്കാട് കോട്ട മൈതാനത്തുനിന്ന് കത്തീഡ്രൽ സ്ക്വയറിലേക്കു റാലിയും തുടർന്നു പൊതുസമ്മേളനവും നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം നിർവഹിക്കും. ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷനാകും. ഇതരസംസ്ഥാനങ്ങൾക്ക് പുറമേ, ഫ്രാൻസ്, ഓ‌സ്ട്രേലിയ, യുകെ, അയർലൻഡ്, അമേരിക്ക, ഇറ്റലി, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുമുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-05-18-06:09:49.jpg
Keywords: കോൺഗ്ര