Content | വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പ പില്‍ക്കാലത്ത് ഏറെ വര്‍ഷം സേവനം ചെയ്ത പെറുവില്‍ നിന്നുള്ള വൈദികനെ പേഴ്സണൽ സെക്രട്ടറിയായി നിയമിച്ചു. പെറുവിലെ ചിക്ലായോയിൽ നിന്നുള്ള യുവ വൈദികനായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന ഇംഗയെയാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ പുതിയ പേഴ്സണൽ സെക്രട്ടറിയായി നിയമിച്ചത്. സമീപ വർഷങ്ങളിൽ വിവിധ പാസ്റ്ററൽ, അക്കാദമിക് തലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. റിമായ്കുനയുമായുള്ള പാപ്പയുടെ അടുത്ത ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.
ലാറ്റിൻ അമേരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി ഇതുവരെ ശക്തമായ ബന്ധം പുലർത്തുവാന്‍ ഫാ. റിമായ്കുനയ്ക്കു കഴിഞ്ഞിട്ടുണ്ട്. താരതമ്യേന ചെറുപ്പമാണെങ്കിലും, കഴിവുള്ള ദൈവശാസ്ത്ര പണ്ഡിതനയി ഫാ. റിമായ്കുന ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്. പെറുവിലെ അദ്ദേഹത്തിന്റെ പാസ്റ്ററൽ പ്രവർത്തനവും അന്താരാഷ്ട്ര ഫോറങ്ങളിലെ ഇടപെടലും യുവ വൈദികര്‍ക്കിടയില്‍ വിശ്വസനീയമായ ശബ്ദമാക്കി ഫാ. എഡ്ഗാർഡിനെ മാറ്റിയിരിന്നു.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|