Contents
Displaying 24571-24580 of 24929 results.
Content:
25020
Category: 18
Sub Category:
Heading: ക്രൈസ്തവരെ ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്ന് കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയപ്രമേയം
Content: പാലക്കാട്: പള്ളിയോടൊപ്പം പള്ളിക്കുടങ്ങൾ തുറന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗത്തു വൻ കുതിച്ചുചാട്ടത്തിന് അടിസ്ഥാനമിട്ട് ജാതി-മത-വർഗ ഭേദമില്ലാതെ സമൂഹത്തിലെ മുഴുവൻ അധഃസ്ഥിതവിഭാഗത്തെയും മുഖ്യധാരയിലേക്ക് ഉയർത്തിയ ക്രൈസ്തവസഭയാണ് കേരളത്തിലെ നവോത്ഥാനത്തിൻ്റെ കാരണമെന്നും എന്നാൽ ഇന്നു ക്രൈസ്‌തവർ നിലനില്‌പിനായി പോരാടുകയാണെന്നും കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയപ്രമേയം. കാർഷിക മേഖലയിലെ വിലത്തകർച്ച, വന്യജീവികളുടെ ആക്രമണം, കാലാവസ്ഥാ വ്യതിയാനം എന്നിവമൂലം കാർഷികമേഖലയിൽനിന്നു കർഷകർ പിന്മാറുകയും യുവജനങ്ങൾ വിദേശത്തേക്കു കുടിയേറിപ്പാർക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ക്രൈസ്തവസമുദായം ഇന്ന് അതിജീവനത്തിൻ്റെ പാതയിലാണ്. ക്രൈസ്‌തവർ നേ രിടുന്ന പ്രതിസന്ധികളുടെ മുമ്പിൽ രാഷ്ട്രീയപാർട്ടികൾ മുഖംതിരിച്ചുനിൽക്കുകയാ ണെന്നും കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിലെ രാഷ്ട്രീയപ്രമേയം അഭിപ്രായപ്പെട്ടു. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു. എന്നാൽ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ഈ ഗവൺമെൻ്റ കടുത്ത നിസംഗത പാലിക്കുകയാണെന്നു പ്രമേയം കുറ്റപ്പെടുത്തി. ക്രൈസ്‌തവരുടെ വോട്ടവകാശം വിവേകപൂർവം വിനിയോഗിക്കാൻ ക്രൈസ്‌തവർ തയാറാകുമെന്നു പ്രമേയം മുന്നറിയിപ്പുനൽകി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ആത്മാർഥമായി നടപ്പിൽ വരുത്തുന്നവരെയും നിലവിലുള്ള വന്യ മൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനു ള്ള അവകാശം കർഷകർക്കു നൽകുന്നവരെയും ന്യൂനപക്ഷ അവകാശങ്ങളും ആനു കുല്യങ്ങളും ജനസംഖ്യാടിസ്ഥാനത്തൽ വിതരണം ചെയ്യുന്നവരെയും എല്ലാവിധ ലഹരികൾക്കുമെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നവരെയും ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ കത്തോലിക്കാസഭ തയാറാകും. സമുദായ ശക്തീകരണത്തിലൂടെ, രാഷ്ട്രത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയ പ്രവർത്തനത്തിലൂടെ രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും കത്തോലിക്ക കോൺഗ്രസ് രാഷ് ട്രീയപ്രമേയം പ്രഖ്യാപിച്ചു.
Image: /content_image/India/India-2025-05-20-09:53:33.jpg
Keywords: കോൺഗ്ര

25021
Category: 1
Sub Category:
Heading: കാമറൂണില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം
Content: യൗണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഒരാഴ്ച നീണ്ട തടവിനുശേഷം സായുധ ധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. പ്രാദേശിക മേഖലയായ ഗൈഡ്ജിബയ്ക്കും ചോളിരെയ്ക്കും ഇടയിലുള്ള റോഡിൽവെച്ച് മറ്റ് അഞ്ച് പേരോടൊപ്പം തട്ടിക്കൊണ്ടുപോയ മാഡിംഗ്രിങ്ങിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി ഇടവക വികാരിയായ ഫാ. വാലന്റൈൻ എംബൈബാരെമിനെയും സംഘത്തെയും ഇക്കഴിഞ്ഞ മെയ് 16 അര്‍ദ്ധരാത്രിയിലാണ് മോചിപ്പിച്ചത്. വൈദികന്‍ മോചിതനായ വിവരം ഗരൂവ ആർച്ച് ബിഷപ്പ് ഫൗസ്റ്റിൻ അംബാസ എൻഡ്ജോഡോ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മെയ് ഏഴിനാണ് സംഘത്തെ തട്ടിക്കൊണ്ടുപോയത്. വൈദികന് നേരെ നിൽക്കാൻ കഴിയാത്തതിനാൽ, അവർ അദ്ദേഹത്തെ മർദ്ദിച്ച് നടക്കാൻ നിർബന്ധിച്ചുവെന്നും വെളിപ്പെടുത്തലുണ്ട്. വൈദികനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോർട്ട് ഉണ്ടായിരിന്നു. എന്നാല്‍ അതിരൂപത വൈദികന്റെ പുരോഹിതന്റെ മോചനത്തിനായി ഒരു തുകയും നൽകിയില്ലായെന്ന് ബിഷപ്പ് വ്യക്തമാക്കി. വൈദികന്റെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാ ആളുകൾക്കും നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-20-10:44:39.jpg
Keywords: വൈദിക

25022
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ് ഭരണകൂടം
Content: വാഷിംഗ്ടണ്‍ ഡിസി/ വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ലെയോ പതിനാലാമന്‍ പാപ്പയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. ഇന്നലെ തിങ്കളാഴ്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. കൂടിക്കാഴ്ചയ്ക്കിടെ കൈമാറിയ കത്തിലാണ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തേക്ക് ക്ഷണിച്ചിരിക്കുന്നത്. അമേരിക്കകാരനായ ആദ്യത്തെ മാര്‍പാപ്പയാണ് ലെയോ പതിനാലാമന്‍ പാപ്പ. അങ്ങേക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ, പാപ്പയുടെ സ്ഥാനലബ്ധിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനങ്ങൾ അങ്ങേയറ്റം ആവേശത്തിലാണെന്ന് കൂടിക്കാഴ്ചയ്ക്കിടെ വാന്‍സ് പറഞ്ഞിരിന്നു. കൂടിക്കാഴ്ചയുടെ സമാപനത്തിൽ, വൈസ് പ്രസിഡന്‍റ് പാപ്പയ്ക്കു നന്ദി പറയുകയും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. സ്ഥാനാരോഹണ ചടങ്ങിന് എത്തിയ യുഎസ് പ്രതിനിധി സംഘത്തിന് പാപ്പ നന്ദി അറിയിച്ചു. ഞായറാഴ്ച നടന്ന ലെയോ പാപ്പയുടെ സ്ഥാനാരോഹണ ബലിയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും വാൻസിന്റെ ഭാര്യ ഉഷയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഭാര്യ ജീനറ്റും ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരിന്നു.

നേരത്തെ മെയ് 8 ന് ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ അഭിനന്ദനം അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരിന്നു. "അദ്ദേഹം ആദ്യത്തെ അമേരിക്കൻ പോപ്പാണെന്ന് തിരിച്ചറിയുന്നത് ഒരു ബഹുമതിയാണ്. എന്തൊരു ആവേശം, നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതി. ലെയോ പതിനാലാമൻ പാപ്പയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അർത്ഥവത്തായ ഒരു നിമിഷമായിരിക്കും!"- എന്നായിരിന്നു ട്രംപിന്റെ പോസ്റ്റ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-20-14:07:02.jpg
Keywords: പാപ്പ, ട്രംപ

25023
Category: 1
Sub Category:
Heading: വാഷിംഗ്ടൺ ഡി.സിയുടെ തെരുവ് വീഥിയിലൂടെ ദിവ്യകാരുണ്യനാഥന്റെ പ്രദിക്ഷണം
Content: വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിലൂടെ നടന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. കുട്ടികളും മുതിര്‍ന്നവരും വൈദികരും സന്യസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് പ്രദിക്ഷണത്തില്‍ അണിനിരന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരിന്നു കാത്തലിക് ഇൻഫർമേഷൻ സെന്ററിന്റെ (സിഐസി) ആഭിമുഖ്യത്തില്‍ ദിവ്യകാരുണ്യ പ്രദിക്ഷണം നടന്നത്. എല്ലാം തികഞ്ഞ ദിവസം എന്നാണ് സിഐസി ഡയറക്ടർ ഫാ. ചാൾസ് ട്രൂലോൾസ് ശനിയാഴ്ചയെ വിശേഷിപ്പിച്ചത്. സിഐസി ചാപ്പലിൽ വിശുദ്ധ കുർബാനയോടെയാണ് പരിപാടി ആരംഭിച്ചത്. പങ്കെടുക്കുന്നവരുടെ സംഘം വളരെ വലുതായതിനാൽ എല്ലാവര്ക്കും ചാപ്പലിനുള്ളിൽ പ്രവേശിക്കുവാന്‍ കഴിഞ്ഞിരിന്നില്ല. പുറത്തുള്ള സ്‌ക്രീനിൽ വിശുദ്ധ കുർബാന തത്സമയം സംപ്രേക്ഷണം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ആരംഭിച്ച പ്രദിക്ഷണത്തില്‍ കുരിശു, മെഴുകുതിരി, റോസാദളങ്ങൾ വഹിച്ച കുട്ടികൾ എന്നിവര്‍ മുന്‍നിരയില്‍ അണിനിരന്നിരിന്നു. സന്യസ്തര്‍, ഗായകസംഘം, വൈദികര്‍, സാധാരണക്കാർ എന്നിവരും ഇവര്‍ക്ക് പിന്നാലേ അണിനിരന്നു. ദൈവമാതാവിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസമായ മെയ് മാസത്തില്‍ തന്നെയാണ് ഈ പരിപാടി നടക്കുന്നതെന്നും ദൈവമാതാവിനെ അനുസ്മരിക്കാന്‍, മകന്റെ ദിവ്യകാരുണ്യ സാന്നിധ്യത്തെ ആദരിക്കുന്നതിനേക്കാൾ മികച്ച മാർഗം മറ്റ് എന്താണെന്ന് സിഐസിയിലെ ഡെവലപ്‌മെന്റ് അസോസിയേറ്റായ ജെറാർഡ് മക്‌നായർ-ലൂയിസ് പറഞ്ഞു. പ്രാർത്ഥനകൾ ചൊല്ലിയും സ്തുതിഗീതങ്ങൾ ആലപിച്ചുമാണ് പ്രദിക്ഷണം നീങ്ങിയത്. പ്രദിക്ഷണം അടുത്തെത്തിയപ്പോള്‍ വഴിയരികിലൂടെ നീങ്ങിയ ചിലര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതും ദിവ്യകാരുണ്യ ഭക്തിയുടെ പ്രഘോഷണമായി. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-20-14:50:43.jpg
Keywords: ദിവ്യകാരുണ്യ

25024
Category: 1
Sub Category:
Heading: സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിനിധി സംഘത്തില്‍ ക്രൈസ്തവരെ ഒഴിവാക്കി; പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍
Content: ലാഹോര്‍: മെയ് 18 ഞായറാഴ്ച വത്തിക്കാനിൽ നടന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഒരു ക്രിസ്ത്യൻ പ്രതിനിധിയെയും ഉൾപ്പെടുത്താത്തതിന് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ പ്രതിഷേധവുമായി രംഗത്ത്. മൂന്നംഗ പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിൽ ഇസ്ലാം മത വിശ്വാസിയും സെനറ്റ് ചെയർമാനുമായ യൂസഫ് റാസ ഗിലാനി, ഹിന്ദു-സംസ്ഥാന മതകാര്യ-മത ഐക്യ മന്ത്രി ഖേൽ ദാസ് കോഹിസ്ഥാനി, പഞ്ചാബ് പ്രവിശ്യാ ഗവൺമെന്റിലെ ന്യൂനപക്ഷകാര്യ മന്ത്രിയും സിഖ് അംഗവുമായ രമേശ് സിംഗ് അറോറ എന്നിവരെയും ഉൾപ്പെടുത്തിയെങ്കിലും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയിരിന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുണ്ട്. മെയ് 18ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ തെരുവുകളിൽ ക്രിസ്ത്യൻ സംഘടനകളും ഇതിനെ അപലപിച്ചുകൊണ്ട് മാർച്ച് നടത്തി. രാജ്യത്തെ ഏകദേശം മൂന്ന് ദശലക്ഷം ക്രൈസ്തവരെ വളരെ വേദനിപ്പിക്കുന്ന നടപടിയാണിതെന്ന് സംഘാടകര്‍ പ്രസ്താവിച്ചു. പാക്ക് ക്രിസ്ത്യാനികളെ തുടർച്ചയായി മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമാണിതെന്ന് ക്രിസ്ത്യൻ രാഷ്ട്രീയ പാർട്ടിയായ മസിഹ മില്ലത്ത് പാർട്ടിയുടെ ചെയർമാൻ അസ്ലം പെർവൈസ് സഹോത്ര റാലിയിൽ പറഞ്ഞു. ഇത്തരമൊരു പ്രതീകാത്മകവും ആത്മീയവുമായ പരിപാടിയിൽ തങ്ങളുടെ പ്രാതിനിധ്യം അനിവാര്യമായിരുന്നു. പൂർണ്ണമായും ക്രൈസ്തവ കേന്ദ്രീകൃതമായ ചടങ്ങിലേക്ക് പാർലമെന്റിലുള്ള രണ്ട് ക്രിസ്ത്യൻ നിയമനിർമ്മാതാക്കളെ ഉള്‍പ്പെടുത്താതെ ഒരു ഹിന്ദുവിനെയും സിഖുകാരനെയും മാത്രം നാമനിർദ്ദേശം ചെയ്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാന്‍ പ്രെസ്ബിറ്റീരിയൻ ചർച്ചിന്റെ എക്യുമെനിസം ആൻഡ് ഇന്റർഫെയ്ത്ത് ഹാർമണി കമ്മീഷൻ ചെയർമാൻ പാസ്റ്റർ അംജദ് നിയാമത്തും സർക്കാരിന്റെ തീരുമാനത്തെ അപലപിച്ചു. ബിഷപ്പുമാർ, വൈദികര്‍, സാധാരണ നേതാക്കൾ എന്നിവരുൾപ്പെടെയുള്ള പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സമൂഹത്തിന് അവരുടെ വിശ്വാസത്തെയും രാഷ്ട്രത്തെയും പ്രതിനിധീകരിക്കാനുള്ള അവസരം നൽകേണ്ടതായിരുന്നുവെന്നു അദ്ദേഹം പ്രസ്താവിച്ചു. ഇത്തരമൊരു ഒഴിവാക്കൽ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ അന്തസ്സിനോടും അവരുടെ ശബ്ദത്തോടുമുള്ള അവഗണനയെ പ്രതിഫലിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1.3 മില്യണ്‍ കത്തോലിക്ക വിശ്വാസികളാണ് പാക്കിസ്ഥാനിലുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-20-18:25:33.jpg
Keywords: പാക്ക

25025
Category: 1
Sub Category:
Heading: നിഖ്യാ സൂനഹദോസിന്റെ വാർഷികം; തുർക്കി സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പയും കോൺസ്റ്റാൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമനും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. ഇന്നലെ മെയ് 19 തിങ്കളാഴ്ച ആയിരുന്നു കൂടിക്കാഴ്ച നടന്നത്. നിഖ്യാ സൂനഹദോസിൻറെ ആയിരത്തിയെഴുന്നൂറാം വാർഷികം കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമനുമൊത്ത് ആഘോഷിക്കുന്നതിന് തുർക്കി സന്ദർശിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പ വെളിപ്പെടുത്തി. ഇതിന് പിന്നാലേ പാത്രിയാർക്കീസ് പാപ്പയെ ക്ഷണിക്കുകയും ചെയ്തു. ഈ വര്‍ഷം തന്നെ സന്ദർശനം നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. കത്തോലിക്കാസഭയുടെ പുതിയ പരമാദ്ധ്യക്ഷനും റോം രൂപതയുടെ മെത്രാനും വത്തിക്കാൻ സംസ്ഥാനത്തിൻറെ തലവനും ആയ പുതിയ പാപ്പയ്ക്ക് പാത്രിയാർക്കീസ് പ്രാര്‍ത്ഥനാശംസകള്‍ നേർന്നു. കത്തോലിക്ക - ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ദൈവവിജ്ഞാനീയ സംഭാഷണങ്ങൾ പരിപോഷിപ്പിക്കുകയും ആഴപ്പെടുത്തകയും ചെയ്യേണ്ടതിൻറെയും സാമൂഹ്യ പ്രശ്നങ്ങളുടെ തലത്തിൽ സഹകരണത്തിൻറെയും പ്രാധാന്യവും കൂടിക്കാഴ്ച വേളയിൽ ചര്‍ച്ചയായി. മെയ് പതിനെട്ടിന്, വത്തിക്കാനിൽ ലെയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തോലോമിയോ ഒന്നാമൻ. അദ്ദേഹം റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുകയും പനിനീർപ്പൂക്കളർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തിരിന്നു. ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് സമയത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ പ്രാധാന്യം എടുത്തുക്കാട്ടി ഇക്കഴിഞ്ഞ ഏപ്രിലില്‍ വത്തിക്കാന്‍ പ്രത്യേക രേഖ പുറത്തിറക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-20-19:34:25.jpg
Keywords: തുര്‍ക്കി, ലെയോ

25026
Category: 18
Sub Category:
Heading: സന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ
Content: കാക്കനാട്: സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർസഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്തു. കമ്മീഷന്റെ നേതൃത്വത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെൻറ് തോമസിൽ വച്ച് സന്യാസ സമർപ്പണ ജീവിതത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സന്യാസിനീ സമൂഹമാണെങ്കിലും അവരുടെ പ്രാർത്ഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ ഓർമ്മിപ്പിച്ചു. അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് വി. കുർബാന അർപ്പിക്കുകയും തുടർന്ന് നടന്ന അനുമോദന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിവിധ സന്യാസിനീ സമൂഹങ്ങളിൽ നിന്നുമായി 150 ഓളം സമർപ്പിതർ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. മാർ തോമാ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. റോസ്‌ലിൻ മുഖ്യ പ്രഭാഷണം നടത്തി. സീറോമലബാർസഭയുടെ ചാൻസിലർ ഫാ. ഡോ. അബ്രാഹം കാവിൽപുരയിടത്തിൽ എല്ലാവർക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം. സി. ബി. സ്. എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓഫിസ് സെക്രട്ടറി സിസ്റ്റർ ജിഷ ജോബ് എം. എസ്. എം. ഐ. എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.
Image: /content_image/India/India-2025-05-21-09:33:12.jpg
Keywords: സന്യസ്ത

25027
Category: 1
Sub Category:
Heading: നിഖ്യ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാർഷികാഘോഷത്തിന് ആരംഭം
Content: ഇസ്താംബൂള്‍: ക്രൈസ്തവസഭാ ചരിത്രത്തിലെ ആദ്യത്തെ സാർവ്വത്രിക സൂനഹദോസായ നിഖ്യാ സൂനഹദോസിൻറെ 1700-ാമതു വാർഷികത്തിന് തുർക്കിയിലെ ഇസ്‌നിക്ക് (പുരാതന നിഖ്യ) പട്ടണത്തിൽ തുടക്കം. എഡി 325ൽ അന്നൊരു ക്രൈസ്‌തവ രാജ്യമായിരുന്ന ഏഷ്യാ മൈനറിലെ (ഇന്നത്തെ തുർക്കി) നിഖ്യായിൽ കോൺസ്റ്റൻ്റെൻ ചക്രവർത്തിയാണ് സൂനഹദോസ് വിളിച്ചുകൂട്ടിയത്. ക്രൈസ്തവസഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണം നിർവ്വചിച്ചു ക്രമപ്പെടുത്തിയത് ഒന്നാം നിഖ്യാ സൂനഹദോസിലാണ്. ഏതാണ്ട് 318 മെത്രാന്മാർ വിവിധ പ്രദേശങ്ങളിൽ നിന്നായി ആ സഭാ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. പ്രധാനമായും ആര്യൻ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമിൻറെ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറെയിൻ ഒന്നാമനാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്. മെയ് 20-ന്, ചൊവ്വാഴ്ചയാണ് മിക്ക ക്രൈസ്തവസഭകളും ആധികാരികമായി കണക്കാക്കുന്ന നിഖ്യാസൂനഹദോസിൻറെ വാർഷികാചരണം ആരംഭിച്ചത്. ക്രൈസ്തവ വിശ്വാസത്തിനെതിരെ ഉയർന്ന ആര്യൻ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമൻ ചക്രവർത്തി കോൺസ്റ്റൻറയിൻ ഒന്നാമൻ മുന്നുറ്റിയിരുപത്തിയഞ്ചാം ആണ്ടിലാണ് ക്രൈസ്തവ ചരിത്രത്തിൽ നിർണ്ണായകമായിത്തീർന്ന ഒന്നാം നിഖ്യാ സൂനഹദോസ് വിളിച്ചുകൂട്ടിയത്. ഇതേകൊല്ലം (325) ആഗസ്റ്റ് വരെയായിരുന്നു ഈ സൂനഹദോസ് ചേർന്നത്. ദൈവവുമായി സമാനത പങ്കിടുന്നവനെങ്കിലും യേശു ദൈവത്തിനു കീഴുള്ളവനും ദൈവത്തിൻറെ ആദ്യസൃഷ്ടിയുമാണെന്ന ആരീയുസ് എന്ന പുരോഹിതൻറെ സിദ്ധാന്തത്തെ ശക്തിയുക്തം എതിർത്ത ഈ സൂനഹദോസിൻറെ സംഭാവനയാണ് നിഖ്യാ വിശ്വാസപ്രമാണം. കത്തോലിക്കാ സഭയും കിഴക്കൻ ഓർത്തഡോക്സ് സഭകളും, ആംഗ്ലിക്കൻ കൂട്ടായ്മയും ലൂഥറൻ സമൂഹം ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രൊട്ടസ്റ്റൻറ് സഭാ സമൂഹങ്ങളും ഈ സൂനഹദോസിനെ അംഗീകരിക്കുന്നുണ്ട്. ഈശോമിശിഹാ സാധിച്ച രക്ഷ, പരിശുദ്ധ ത്രീത്വം, ക്രൈസ്തവരുടെ വിശ്വാസൈക്യം, ഏക മാമ്മോദീസ മുതലായവ നിർവചിച്ച ഈ സുനഹദോസ് ക്രമപ്പെടുത്തിയ വിശ്വാസപ്രമാണം 381ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വീണ്ടും ചർച്ചചെയ്യപ്പെടുകയും തലമുറകളായി ഇന്നും ക്രൈസ്‌തവർ ഏറ്റുപറയുകയും ചെയ്യുന്നു. സഭാ ചരിത്രത്തിൽ ഇതുവരെ 21 സാർവത്രിക സൂനഹദോസുകളാണ് നടന്നിട്ടുള്ളത്. ഏറ്റവും അവസാനമായി നടന്നതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് (1962-65). സൂനഹദോസിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നിഖ്യായിലേക്ക് എത്താന്‍ ലെയോ പാപ്പായും ആഗ്രഹം പങ്കുവച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-21-11:09:25.jpg
Keywords: നിഖ്യാ

25028
Category: 1
Sub Category:
Heading: ന്യൂമോണിയ ബാധിച്ച് മാനന്തവാടി രൂപതാംഗമായ യുവ വൈദികന്‍ അന്തരിച്ചു
Content: മാനന്തവാടി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിന്ന മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു. ഫാ. വർഗീസ് (അനൂപ് വർഗീസ്), കൊല്ലംകുന്നേലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 37 വയസ്സായിരിന്നു പ്രായം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായിരിന്നതിനാല്‍ ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കിയിരിന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായി അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയിരിന്നുവെന്നും പിന്നീട് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരിന്നുവെന്നും രൂപതാവൃത്തങ്ങള്‍ അറിയിച്ചു. കുന്നലാടി ഫാത്തിമ മാതാ ഇടവകാംഗമായ ഫാ. അനൂപ് 1988 ജൂലൈ 9നാണ് ജനിച്ചത്. 2015 ഡിസംബര്‍ 29നു തിരുപ്പട്ടം സ്വീകരിച്ചു. പയ്യമ്പള്ളി, തരിയോട്, ബോയ്സ് ടൌണ്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സഹവികാരിയായും ബൊസ്പര, കല്ലുമുക്ക് എന്നീ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022-ല്‍ നീലഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ അസിസ്റ്റന്‍റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ആറാട്ടുപാറ ഇടവകയുടെ ഉത്തരവാദിത്വവും നീലഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ ഡയറക്ടര്‍ സ്ഥാനവും പുതുതായി ഭരമേല്‍പ്പിക്കപ്പെട്ടിരിക്കേയാണ് ആകസ്മിക വിയോഗം. അച്ചന്റെ സ്വന്തം ഇടവകയായ കുന്നലാടി പള്ളിയിൽ ഇന്നു ഉച്ചകഴിഞ്ഞ് 3:30 മുതൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. തുടർന്ന് അച്ചൻ അവസാനമായി സേവനമനുഷ്ടിച്ച കല്ലുമുക്ക് ഇടവകയിലേക്ക് കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് രാത്രിയോടെ ദ്വാരക പാസ്റ്റൽ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം പാസ്റ്ററൽ സെന്റർ ചാപ്പലിൽ വച്ച് നടത്തുകയും ചെയ്യുന്നതാണ്. നാളെ (22/05/2025) രാവിലെ 7 മണിക്ക് അച്ചന് വേണ്ടി വി. ബലി അർപ്പിക്കുകയും തുടർന്ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടത്തുകയും ചെയ്യും. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മൃതശരീരം സീയോൻ ഹാളിലേക്ക് മാറ്റുകയും 2 മണിക്ക് വി. കുർബാനയോട് കൂടെ മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം ആരംഭിക്കുകയും ചെയ്യും. #{blue->none->b->വന്ദ്യ വൈദികന്റെ ആത്മശാന്തിക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. }#
Image: /content_image/News/News-2025-05-21-12:18:16.jpg

25029
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയുടെ ജീവചരിത്രം നാളെ പ്രകാശനം ചെയ്യും
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പാപ്പയായ ലെയോ പതിനാലാമൻ പാപ്പയുടെ ജീവചരിത്രം ഇഡബ്ല്യുടിഎന്‍ പുറത്തിറക്കും. ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യു ബൺസണാണ് "ലെയോ പതിനാലാമൻ: ആദ്യത്തെ അമേരിക്കൻ പാപ്പയുടെ വിവരണം" എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്. മെയ് 8ന് പത്രോസിന്റെ 267-ാമത് പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട അറുപത്തിയൊന്‍പതുകാരനായ റോബർട്ട് പ്രെവോസ്റ്റിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ആദ്യത്തെ ആധികാരിക ജീവചരിത്രമാണ് ഇത്. നാളെ മെയ് 22 ന് വത്തിക്കാനിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയിൽ പ്രാദേശിക സമയം വൈകുന്നേരം 5:30 ന് നടക്കുന്ന പരിപാടിയിൽ പുസ്തകം ഔദ്യോഗികമായി പുറത്തിറക്കും. അപ്പോസ്തലന്മാരുടെ പിൻഗാമി എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്ന് അടിസ്ഥാന റോളുകളിലെ വിശദമായ ചരിത്രം നല്‍കിക്കൊണ്ടാണ് ജീവചരിത്രം പുരോഗമിക്കുന്നത്. ഒരു പുരോഹിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശുദ്ധീകരണ പങ്ക്, ഒരു ബിഷപ്പ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭരണപരമായ പങ്ക്, ഒരു അധ്യാപകനും മിഷ്ണറിയും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവാചക ദൗത്യപരമായ പങ്ക് എന്നീ തലങ്ങളിലൂടെയാണ് ജീവചരിത്ര വിവരണം പുരോഗമിക്കുക. പ്രമുഖ കത്തോലിക്കാ മാധ്യമ പ്ലാറ്റ്‌ഫോം എന്ന നിലയിൽ, പരിശുദ്ധ പിതാവിന്റെ ആദ്യകാല ജീവിതത്തിൽ നിന്ന്, ഇപ്പോൾ ക്രിസ്തുവിന്റെ വികാരിയായി സേവനമനുഷ്ഠിക്കുന്ന മനുഷ്യനുമായി ബന്ധപ്പെടാൻ ആളുകളെ സഹായിക്കുന്നതിന്, അദ്ദേഹത്തിന്റെ ജീവിതകഥ ലോകവുമായി പങ്കിടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ഇഡബ്ല്യുടിഎന്‍ സിഇഒയും ബോർഡ് ചെയർമാനുമായ മൈക്കൽ വാർസോ സിഎൻഎയോട് പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-21-13:28:33.jpg
Keywords: ലെയോ