Contents
Displaying 24591-24600 of 24929 results.
Content:
25040
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയുടെ പേരില്‍ വ്യാജ വീഡിയോകള്‍; ചാനലിന് വിലക്കിട്ട് യൂട്യൂബ്
Content: ന്യൂയോര്‍ക്ക്/ വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരില്‍ വ്യാജ പ്രചരണവും ഊഹാപോഹങ്ങളും നിറച്ചു നിർമ്മിത ബുദ്ധി ഉപയോഗിച്ചു വീഡിയോ തയാറാക്കിയ യൂട്യൂബ് ചാനലിന് വിലക്ക്. ലെയോ പാപ്പ മുന്‍പ് ഒരിക്കലും പറയാത്ത കാര്യങ്ങൾ ഔദ്യോഗികമായി തോന്നിപ്പിക്കുന്ന വിധത്തില്‍ തയാറാക്കിയ എഐ വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. ലെയോ പതിനാലാമൻ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂവെങ്കിലും പാപ്പയുടെ പേരില്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കുന്നത് കൂടിവരികയാണ്. ഇതിനിടെയാണ് വ്യാപക കുപ്രചരണം നടത്തിയ "Pope Leo XIV's Sermons" എന്ന ചാനലിന് യൂട്യൂബ് വിലക്കിട്ടത്. സ്പാം, വഞ്ചനാപരമായ രീതികൾ എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ നയങ്ങൾ ലംഘിച്ചതിന് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് യൂട്യൂബ് വക്താവ് ജാക്ക് മാലോൺ ഇന്നലെ കത്തോലിക്ക മാധ്യമമായ 'അലീറ്റിയ'യോട് പറഞ്ഞു. വിലക്ക് ഏര്‍പ്പെടുത്തിയ ചാനലിന് മെയ് 21 ബുധനാഴ്ച വരെ ഏകദേശം ഒരു ദശലക്ഷം കാഴ്‌ചകളും ഉണ്ടായിരുന്നു. എഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോകളാണ് ഇവയെല്ലാം. പ്രസിദ്ധീകരിച്ച വീഡിയോയില്‍ ഒന്നില്‍ പോലും യാഥാര്‍ത്ഥ്യം ഇല്ലായിരിന്നു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് നടപടി. ഇതിനിടെ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ പ്രസിഡന്റിനെ ലെയോ പാപ്പ അഭിസംബോധന ചെയ്തതായി പറയപ്പെടുന്ന 36 മിനിറ്റ് ദൈർഘ്യമുള്ള വ്യാജ വീഡിയോ പ്രചരണത്തെ അപലപിച്ചു വത്തിക്കാന്‍ രംഗത്തെത്തി. 36 മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ഒരു വീഡിയോയാണ് പാൻ ആഫ്രിക്കൻ ഡ്രീംസ് (Pan African dreams) എന്ന അക്കൗണ്ടിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടത്. മെയ് 12-ന് ലെയോ പതിനാലാമൻ പാപ്പ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ നിർമ്മിത ബുദ്ധിയുപയോഗിച്ച് മോർഫ് ചെയ്താണ് പാപ്പയുടെ പേരിൽ വ്യാജവീഡിയോ നിർമ്മിച്ചത്. നിർമ്മിത ബുദ്ധി ഉപയോഗിച്ചും, മോർഫിംഗ് പോലെയുള്ള മറ്റ് സാങ്കേതികവിദ്യകളുടെ സഹായത്തോടെയും ഇതുപോലെയുള്ള വ്യാജവീഡിയോകളും ചിത്രങ്ങളും അർദ്ധസത്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ലെയോ പതിനാലാമൻ പാപ്പയുടെ പ്രഭാഷണങ്ങൾക്കും, കൂടിക്കാഴ്ചകൾക്കും രേഖകൾക്കുമായി വിവിധ ഭാഷകളിലുള്ള വത്തിക്കാന്റെ വെബ്സൈറ്റും (vatican.va), ഔദ്യോഗിക മാധ്യമങ്ങളും ഉപയോഗിക്കണമെന്ന് വത്തിക്കാന്‍ മീഡിയ അഭ്യര്‍ത്ഥിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-23-13:02:37.jpg
Keywords: പാപ്പ

25041
Category: 18
Sub Category:
Heading: കുരിശ് നിന്ന സ്ഥലം ജനവാസ മേഖലയില്‍; വനം വകുപ്പിന് തിരിച്ചടിയായി തഹസിൽദാരുടെ റിപ്പോര്‍ട്ട്
Content: തൊടുപുഴ: തൊമ്മൻകുത്ത് സെന്‍റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പധികൃതർ പിഴുതുമാറ്റിയ സംഭവത്തിൽ തഹസിൽദാരുടെ ഹിയറിംഗ് റിപ്പോർട്ട് വനംവകുപ്പിനു തിരിച്ചടിയാകുന്നു. കുരിശ് പിഴുത വനംവകുപ്പിൻ്റെ നടപടിക്കെതിരേ നാട്ടുകാരും രാഷ്ട്രീയകക്ഷി നേതാക്കളും മുഖ്യമന്ത്രിക്കു നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന ഹിയറിംഗിലാണ് തൊടുപുഴ തഹസിൽദാർ ഒ.എസ്.ജയകുമാർ തർക്കസ്ഥലത്തിൻ്റെ നിജസ്ഥിതി വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി തഹസിൽദാർ സ്ഥലം സന്ദർശിച്ച് പരിശോധനയും നാട്ടുകാരിൽ നിന്നു വിവരശേഖരണവും നടത്തിയിരുന്നു. കുരിശ് നിന്ന സ്ഥലം ജണ്ടയ്ക്ക് പുറത്താണെന്നും ഇതു ജനവാസ മേഖലയാണെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള ഫല വൃക്ഷങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കർ വനഭൂമിയാണെന്ന് വില്ലേജ് ഓഫീസർ നേരത്തേ നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നതാണ് തഹസിൽദാറുടെ നിജസ്ഥിതി റിപ്പോർട്ട്. ഇതേസമയം കുരിശ് നിന്ന പ്രദേശം വനഭൂമിയാണെന്ന വാദമാണ് വനംവകുപ്പധികൃതർ ആവർത്തിച്ചത്. പ്രശ്നപരിഹാരത്തിനായി റവന്യു, വനംവകുപ്പുകളുടെ നേതൃത്വത്തിൽ തർക്ക സ്ഥലത്ത് സംയുക്തപരിശോധന നടത്താൻ ഡെപ്യൂട്ടി കളക്ടർ കെ.എം. ജോസുകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തുടർന്നു കളക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
Image: /content_image/India/India-2025-05-24-10:53:23.jpg
Keywords: കുരിശ

25042
Category: 18
Sub Category:
Heading: മാർ മാത്യു മാക്കീലിന്റെ ധന്യപദവി; ചങ്ങനാശേരി അതിരൂപതയ്ക്കു ധന്യ നിമിഷമെന്ന് മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: ചങ്ങനാശേരി വികാരിയാത്തിൻ്റെ വികാരി അപ്പസ്തോലിക്കയായി 1896 മുതൽ 1911 വരെ അജപാലന ശുശ്രൂഷ നിർവഹിച്ച മാർ മാത്യു മാക്കീലിനെ ധന്യപദവിയിലേക്കുയർത്തുന്നത് വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചതെന്നും ഇതു ചങ്ങനാശേരി അതിരൂപതയ്ക്കു ധന്യ നിമിഷമാണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. പുണ്യചരിതരായ പിതാക്കന്മാരാൽ നയിക്കപ്പെടാൻ ഭാഗ്യം സിദ്ധിച്ച രൂപതയാണ് ചങ്ങനാശേരി അതിരൂപത. അതിരുപതയുടെ മുൻ അധ്യക്ഷന്മാരായ മാർ തോമസ് കുര്യാളശേരി ധന്യപദവിയി ലേക്കും മാർ മാത്യു കാവുകാട്ട് ദൈവദാസപദവിയിലേക്കും ഉയർത്തപ്പെട്ടിട്ടുണ്ട്. മൂവരും വിശുദ്ധപദവിയിലേക്ക് ഉടൻ എത്തിച്ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആരാധനാ സന്യാസിനീ സമൂഹം, തിരുഹൃദയ സന്യാസിനീ സമൂഹം എന്നിവ രൂപമെടുത്തതും മാർ മാക്കീലിൻ്റെ കാലത്തായിരുന്നു. വികാരിയാത്തിനു കൃത്യമായ നിയമാവലിയായ ദെക്രേത്തു പുസ്‌തകത്തിൻ്റെ രൂപീകരണം മാർ മാക്കീലിൻ്റെ വലിയൊരു സംഭാവനയാണ്. ബാലാരിഷ്ടതകളുള്ള രണ്ടു വികാരിയാത്തുകളെ നയിക്കുകയെന്ന വളരെ ക്ലേശകരമായ ദൗത്യമാണ് അദ്ദേഹം നിർവഹിച്ചതെന്നും ആർച്ച് ബിഷപ്പ് അനുസ്‌മരിച്ചു.
Image: /content_image/India/India-2025-05-24-11:04:09.jpg
Keywords: തറയി

25043
Category: 1
Sub Category:
Heading: റോമ നഗരത്തിന്റെ ആദരവും ലാറ്ററന്‍ ബസിലിക്കയിലെ സ്ഥാനമേറ്റെടുക്കലും നാളെ
Content: വത്തിക്കാന്‍ സിറ്റി: ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ജോണ്‍ ലാറ്ററന്‍ ബസിലിക്കയിൽ ഔദ്യോഗികമായി ലെയോ പതിനാലാമൻ പാപ്പായുടെ സിംഹാസന പ്രതിഷ്ഠ നാളെ ഞായറാഴ്ച നടക്കും. അതിനു മുന്നോടിയായി റോമ നഗരം പാപ്പായെ ഔദ്യോഗികമായി സ്വീകരിക്കും. നാളെ ഞായറാഴ്ച വൈകുന്നേരമാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകൾക്കായി ബസിലിക്കയിൽ എത്തുന്നതിനു മുൻപ്, റോമൻ നഗരത്തിന്റെ ഭരണസിരാകേന്ദ്രമായ, കംബിഥോല്യയിൽ വച്ച്, റോമ നഗരത്തിന്റെ മേയര്‍ റോബെർത്തോ ഗ്വാൾതിയേരി റോം നഗരത്തിന്റെ ആദരവ് പ്രകടിപ്പിച്ച് പാപ്പായെ സ്വീകരിക്കും. പ്രാദേശിക സമയം വൈകുന്നേരം 4.15 നാണ് നഗരം പാപ്പയ്ക്ക് ആദരവ് അർപ്പിക്കുന്നത്. ഇതിന് ശേഷം ലെയോ പതിനാലാമൻ, റോം രൂപതയുടെ മെത്രാനെന്ന നിലയിൽ തന്റെ കത്തീഡ്രൽ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഔദ്യോഗികമായി സ്ഥാനമേൽക്കും. തുടർന്ന് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന ഔദ്യോഗിക സിംഹാസനത്തിൽ പാപ്പ ഉപവിഷ്ടനാകുന്ന ചടങ്ങും, വിശുദ്ധ ബലിയർപ്പണവും നടക്കും. ചടങ്ങുകൾ അവസാനിക്കുമ്പോൾ, ബസിലിക്കയുടെ മുഖമണ്ഡപത്തിൽ നിന്നുകൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയും, റോമൻ നഗരത്തെ ആശീർവ്വദിക്കുകയും ചെയ്യും. റോമ നഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നു വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക അറിയപ്പെടുന്നുണ്ട്. ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമ രൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പയാണ്. റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയം വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. 460 അടി നീളവും, വീതി 240 അടിയുമുള്ള ദേവാലയം സ്നാപക യോഹന്നാന്‍റെ നാമത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-24-12:14:53.jpg

25044
Category: 1
Sub Category:
Heading: കെനിയയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കെനിയയിലെ പടിഞ്ഞാറൻ മേഖലയായ എൽഗെയോ മറാക്വെറ്റ്ം കൗണ്ടിയിലെ കെറിയോ താഴ്‌വരയിലെ ടോട്ട് പ്രദേശത്തുവെച്ചാണ് ഫാ. അലോയ്‌സ് ചെറൂയോട്ട് എന്ന വൈദികന്‍ ദാരുണമായി വെടിയേറ്റ് മരിച്ചത്. മെയ് 22നായിരിന്നു സംഭവം. വൈദികന്‍ പള്ളിയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് എൽഗെയോ മറാക്വെറ്റ് കൗണ്ടി പോലീസ് കമാൻഡർ പീറ്റർ മുലിംഗെ പറഞ്ഞു. ഫാ. അലോയ്‌സിന്റെ കഴുത്തിലാണ് വെടിയേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി കെനിയൻ പോലീസ് പറഞ്ഞു. കവർച്ച ശ്രമമാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഫാ. ബെറ്റിന്റെ കൊലപാതകത്തിന് പ്രദേശത്തെ കന്നുകാലി മോഷണങ്ങളുമായോ മറ്റ് തരത്തിലുള്ള കൊള്ളയുമായോ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സുരക്ഷാ പ്രവർത്തനത്തിൽ പോലീസിന് വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയായി വൈദികനെ കൊലയാളികൾ തെറ്റിദ്ധരിച്ചിരിക്കാമെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കെനിയയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ടോട്ട്. മെയ് 15 ന്, ഇഗ്വാമിറ്റിയിലെ സെന്റ് ലൂയിസ് ഇടവകയിലെ ഇടവക വികാരി ഫാ. ജോൺ എൻഡെഗ്വ മൈനയെ ഇടവകയിൽ നിന്ന് നിരവധി കിലോമീറ്റർ അകലെയുള്ള നകുരു-നെയ്റോബി ഹൈവേയുടെ വശത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരിന്നു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-24-14:08:03.jpg
Keywords: കെനിയ

25045
Category: 1
Sub Category:
Heading: ജർമ്മനിയിൽ 'ക്രൈസ്തവ വിരുദ്ധത' കൂടുന്നു; കുറ്റകൃത്യങ്ങളിൽ 20% വർദ്ധനവ്
Content: ബെര്‍ലിന്‍: ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ജർമ്മനിയിൽ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ വർദ്ധനവ്. 2024-ൽ ജർമ്മനിയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ 20% വര്‍ദ്ധനവ് ഉണ്ടായതായി ഫെഡറൽ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ മാത്രം ആകെ 111 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തുവെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ജർമ്മൻ ഭാഷാ വാർത്താ പങ്കാളിയായ സിഎൻഎ ഡച്ച് റിപ്പോർട്ട് ചെയ്തു. 2024 ന്റെ തുടക്കം മുതൽ 2024 ഡിസംബർ 10 വരെ, "ക്രിസ്ത്യൻ വിരുദ്ധ" ആക്രമണവുമായി ബന്ധപ്പെട്ട് ആകെ 228 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതായി ജർമ്മൻ സർക്കാർ റിപ്പോർട്ട് ചെയ്തു. അതിൽ ഒരു കൊലപാതകം, 14 ആക്രമണങ്ങൾ, 52 സ്വത്ത് നാശനഷ്ട കേസുകൾ എന്നിവ ഉൾപ്പെടുന്നു. ഇതേ കാലയളവിൽ, ദേവാലയങ്ങള്‍ക്ക് നേരെ 96 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മത സമൂഹങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2023 ൽ ഇത് 7,029 ആയിരുന്നു. 2024 ൽ ഇത് 8531 ആയി ഉയര്‍ന്നു. വിവിധ മത സമൂഹങ്ങളിലെ അംഗങ്ങൾക്കും പ്രതിനിധികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ 22% വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിയന്ന ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ ഒബ്സർവേറ്ററി ഓൺ ഇന്റോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യാനികൾ ഇൻ യൂറോപ്പ് (OIDAC യൂറോപ്പ്) ജർമ്മനിയിൽ ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ വര്‍ദ്ധിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-24-14:43:15.jpg
Keywords: ജർമ്മ

25046
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യത്തെ ആധികാരിക ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ പാപ്പയുടെ ജീവിതം കേന്ദ്രമാക്കിയുള്ള ആദ്യത്തെ ആധികാരിക ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കി. ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) ന്യൂസാണ് ജീവചരിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇഡബ്ല്യുടിഎന്‍ വൈസ് പ്രസിഡന്റും എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യു ബൺസണാണ് "ലെയോ പതിനാലാമൻ: ആദ്യത്തെ അമേരിക്കൻ പാപ്പയുടെ വിവരണം" എന്ന പേരിലുള്ള ജീവചരിത്ര ഗ്രന്ഥത്തിന്റെ ഗ്രന്ഥകാരന്‍. അന്‍പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ള, സഭാ വിദഗ്ദ്ധനും വത്തിക്കാനില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവർത്തകനുമാണ് മാത്യു ബൺസണ്‍. റോമിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പെറുവിലെ വൈദികന്‍, ആഗസ്റ്റിനിയന്‍ പ്രിയോർ ജനറൽ, മിഷ്ണറി, ബിഷപ്പ് എന്നീ നിലകളിലും ഒരു കർദ്ദിനാൾ എന്ന നിലയിലും ലെയോ പാപ്പയുടെ വൈവിധ്യമാർന്ന അനുഭവം ആഗോള സഭയ്ക്കു വലിയ അനുഗ്രഹമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തു കേന്ദ്രീകൃതവും, അഗസ്തീനിയൻ സ്വാധീനമുള്ള നേതാവുമായി ലെയോ പതിനാലാമൻ പാപ്പയുടെ ചിത്രം വരച്ചുകാട്ടുന്നതാണ് ജീവചരിത്രം. അഗസ്തീനിയൻ സമൂഹത്തിലെ വൈദികനായും ഗണിതശാസ്ത്രജ്ഞനായും കാനോൻ അഭിഭാഷകമെന്ന നിലയിലുമുള്ള ലെയോ പാപ്പയെ അടുത്തറിയുവാന്‍ വായനക്കാരെ ഈ പുസ്തകം സഹായിക്കുമെന്ന് ബൺസൺ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-24-17:45:04.jpg

25047
Category: 1
Sub Category:
Heading: ബിഷപ്പ് വർഗീസ് ചക്കാലക്കലിന്റെ ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണം ഇന്ന്
Content: കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായും ഉയർത്തുന്ന ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് കണ്ണൂർ റോഡ് സിറ്റി സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ചടങ്ങുകൾ. വൈകുന്നേരം മൂന്നിനാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ ഡോ. ലെയോപോൾദോ ജിറേല്ലി സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വചനപ്രഘോഷണം നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ തോമസ് ജെ. നെറ്റോ, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുൻ മന്ത്രി എം.കെ. മുനീർ, പ്രിയങ്കഗാന്ധി എംപി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, മേയർ ബീനാ ഫിലിപ്പ്, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. സ്‌ഥാപിതമായി 102 വർഷം പൂർത്തിയാകുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ 12 ന് വൈകിട്ട് 3.30ന് കോഴിക്കോട് ബിഷപ്പ്സ് ഹൗസിൽവച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് വായിച്ചത്. കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെൻ്റ് ആൻറണീസ് ഇടവകാംഗമാണ് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-25-07:45:26.jpg
Keywords: ചക്കാലക്ക

25048
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ വെടിവെച്ച് കൊലപ്പെടുത്തിയ പോളിഷ് വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ
Content: വാര്‍സോ: പോളണ്ടില്‍ രക്തസാക്ഷിത്വം വരിച്ച യുവവൈദികന്‍ ഡോൺ സ്റ്റാനിസ്ലോസ് കോസ്റ്റ്ക സ്ട്രീച്ചിനെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി. ഇന്നലെ മെയ് 24 ശനിയാഴ്ച പോളണ്ടിലെ പോസ്നാനിലെ കത്തീഡ്രൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ ലെയോ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ മുഖ്യ കാര്‍മ്മികനായി. പോസ്നാനിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് സ്ബിഗ്നിവ് സീലിൻസ്‌കി, ആർച്ച് ബിഷപ്പ് എമറിറ്റസ് സ്റ്റാനിസ്ലാവ് ഗെഡെക്കി, ക്രാക്കോവിലെ ആർച്ച് ബിഷപ്പ് എമറിറ്റസ് കർദ്ദിനാൾ സ്റ്റാനിസ്ലാവ് ഡിസിവിസ്, പോളിഷ് ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് തദ്യൂസ് വോജ്ഡ, പോളിഷ് സഭയുടെ അധ്യക്ഷന്‍ മോൺസിഞ്ഞോർ വോയ്‌സിക് പോളക്, ക്രാക്കോവിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാരെക് ജെഡ്രാസ്സെവ്‌സ്കി എന്നിവർ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരായി. 1902 ഓഗസ്റ്റ് 27 ന് ബൈഡ്‌ഗോഷ്‌സിലാണ് അദ്ദേഹത്തിന്റെ ജനനം. ഇൻഷുറൻസ് കമ്പനി ജീവനക്കാരനായ ഫ്രാൻസിസ്‌സെക് സ്ട്രീച്ചും വ്ലാഡിസ്ലാവ ബിർസിൻസ്കയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1912-ൽ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1920 വരെ ഹ്യുമാനിറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അതേ വർഷം തന്നെ, പോസ്നാനിലെ സെമിനാരിയിൽ ചേർന്നു. 1925 ജൂൺ 6-ന് വൈദികനായി അഭിഷിക്തനായി. പട്ടം സ്വീകരിച്ചതിനുശേഷം, 1925 മുതൽ 1928 വരെ പോസ്നാൻ സർവകലാശാലയിൽ തത്ത്വചിന്ത പഠിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, അദ്ദേഹം വിവിധ ഇടവകകളിൽ സേവനം ചെയ്യുകയും സെമിനാരിയിൽ പഠിപ്പിക്കുകയും ചെയ്തു. 1933-ൽ, ലുബോൺ മുനിസിപ്പാലിറ്റിയിലെ സബിക്കോവോ ഗ്രാമത്തിൽ അദ്ദേഹം ഇടവക വികാരിയായി നിയമിതനായി. ഗ്രാമത്തിൽ പള്ളി ഉണ്ടായിരുന്നില്ല. പള്ളി പണിയുന്നതിനായി ദീര്‍ഘമായി നടത്തിയ ഇടപെടലുകള്‍ക്ക് ശേഷം 1935-ൽ, ലുബോണിൽ പള്ളിയുടെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചു. വിശുദ്ധ ജോൺ ബോസ്കോയുടെ നാമത്തില്‍ പുതിയ ഇടവക സ്ഥാപിക്കപ്പെട്ടു. ഇടവക ജീവിതം, സമൂഹ ജീവിതം, വിവിധ കത്തോലിക്കാ അസോസിയേഷനുകൾ എന്നിവ പുതുതായി സംഘടിപ്പിച്ചും ഇടവക കൂട്ടായ്മ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചും അദ്ദേഹം ശുശ്രൂഷ തുടര്‍ന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും അജപാലനത്തിൽ സവിശേഷ ശ്രദ്ധ പതിച്ച അദ്ദേഹം തൊഴിലാളികളെയും തൊഴിൽരഹിതരെയും ആവശ്യത്തിലിരിക്കുന്ന കുടുംബങ്ങളെയും സഹായിക്കുന്നതിനു ശ്രമിച്ചു. കമ്മ്യൂണിസം സ്ഥാപിക്കാൻ ആഗ്രഹിച്ച പ്രാദേശിക കമ്മ്യൂണിസ്റ്റുകൾ അദ്ദേഹത്തിന്റെ തീവ്രമായ സാമൂഹിക പ്രവർത്തനത്തെ വെറുത്തു. കമ്മ്യൂണിസ്റ്റുകാരുടെ നിലനില്‍പ്പിന് വലിയ വെല്ലുവിളിയായി അദ്ദേഹം മാറി. 1937-ൽ നിരവധി തവണ അദ്ദേഹത്തിന് വധഭീഷണിയുമായുള്ള അജ്ഞാത കത്തുകൾ ലഭിച്ചു. ഏപ്രിലിൽ ദേവാലയത്തിനു നേരെ ആക്രമണമുണ്ടായി. സക്രാരിയും മറ്റും നശിപ്പിക്കപ്പെട്ടു. വധഭീഷണിയും ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും തുടര്‍ക്കഥയായി. 1938 ഫെബ്രുവരി 27-ന് രാവിലെ 9:30-ന്, ഡോൺ സ്ട്രീച്ച് പതിവുപോലെ കുമ്പസാരക്കൂട്ടിൽ പ്രവേശിച്ച് വിശ്വാസികള്‍ക്ക് അനുരജ്ഞന കൂദാശ നല്‍കി. രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അര്‍പ്പണം ആരംഭിച്ചു. സുവിശേഷം വായിക്കാൻ പീഠത്തിനടുത്തെത്തിയപ്പോൾ, കൈ ഉയർത്തിപ്പിടിച്ച് ഒരാൾ ജനക്കൂട്ടത്തിൽ നിന്ന് പുറത്തുവന്ന് അദ്ദേഹത്തിന്റെ തലയിൽ രണ്ടുതവണ വെടിവെയ്ക്കുകയായിരിന്നു. ആദ്യ വെടിയുണ്ട വലതു കണ്ണിനു താഴെ കയറി, തലയോട്ടി തകർന്നു, തലച്ചോറിൽ തുളച്ചുകയറി. രണ്ടാമത്തെ വെടിയുണ്ട സുവിശേഷ പുസ്തകത്തിൽ തുളച്ചുകയറി. വൈദികന്‍ വലതുവശത്തേക്ക് പിന്നിലേക്ക് വീണു, അക്രമി അദ്ദേഹത്തിന്റെ പിന്നിൽ രണ്ടുതവണ കൂടി വെടിവച്ചു. തത്ക്ഷണം മരിച്ചു. തങ്ങള്‍ക്ക് താങ്ങും തണലുമായി നിന്ന വൈദികനെ ക്രൂരമായി കൊന്ന ദൃശ്യത്തിന് മുന്നില്‍ വിറയലോടെ നില്‍ക്കാനേ ജനത്തിന് കഴിഞ്ഞുള്ളൂ. 2017 ജനുവരി 26-ന്, പോസ്നാൻ അതിരൂപതയിൽ നാമകരണ നടപടിയ്ക്കു തുടക്കമായി. 2019 ഏപ്രിൽ 26-ന്, രേഖകൾ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന് സമർപ്പിക്കുകയായിരിന്നു. 2024 മെയ് 23-ന് ഡോൺ സ്റ്റാനിസ്ലോസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുവാന്‍ നാമകരണ ഡിക്കാസ്റ്ററിയ്ക്കു ഫ്രാൻസിസ് പാപ്പ അനുവാദം നല്‍കുകയായൈരിന്നു. നടപടി ക്രമം പൂര്‍ത്തിയാക്കിയ ശേഷമുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-25-08:57:59.jpg
Keywords: വൈദിക

25049
Category: 18
Sub Category:
Heading: പ്രാർത്ഥനാനിർഭരം; ഡോ. വർഗീസ് ചക്കാലക്കൽ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു
Content: കോഴിക്കോട്: പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു. കോഴിക്കോട് സിറ്റി സെൻ്റ് ജോസഫ്‌സ് പള്ളിയിൽ പ്രത്യേകം ഒരുക്കിയ വേദിൽവച്ച് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ റവ. ഡോ. ലെയോപോൾദോ ജിറേല്ലിയുടെ മുഖ്യകാർമികത്വത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ചടങ്ങിൽ, മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള ചടങ്ങുകളും പൂർത്തിയാക്കി. ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതാധ്യക്ഷനായി ഉയർത്തിക്കൊണ്ടുള്ള അപ്പസ്തോലിക തിരുവെഴുത്ത് വിവിധ ഭാഷകളിൽ മലപ്പുറം ഫൊറോനാ വികാരി മോൺ. വിൻസെൻ്റ് അറയ്ക്കൽ, കോഴിക്കോട് ഫൊറോനാ വികാരി ഫാ. ജെറോം ചിങ്ങംതറ, കോഴിക്കോട് രൂപത ചാൻസലർ ഫാ. സജീവ് വർഗീസ് എന്നിവർ വായിച്ചു. തുടർന്ന് ആഗോള കത്തോലിക്ക സഭാധ്യക്ഷനായ മാർപാപ്പയോടും സഭയോടുമുള്ള വിശ്വാസവും കുറും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു ഡോ. വർഗീസ് ചക്കാലക്കൽ അപ്പസ്തോലിക് നൂൺഷ്യോ ഡോ. ലെയോപോൾദോ ജിറേല്ലിയുടെ മുമ്പാകെ പ്രതിജ്ഞയെടുത്തു. സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയായതിനെത്തുടർന്ന് ഡോ. ലെയോപോ ൾദോ ജിറേല്ലി ഡോ. വർഗീസ് ചക്കാലക്കിനെ പ്രത്യേക ഇരിപ്പിടത്തിലേക്ക് ആനയിച്ചു. മെത്രാപ്പോലീത്തമാർ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആലിംഗനം ചെയ്ത് ആശംസകൾ നേർന്നതിനു പിന്നാലെ കോഴിക്കോട് രൂപയിലെ വിവിധ വൈദിക, സന്യസ്‌ത, സംഘടനാ പ്രതിനിധികൾ ആർച്ച്ബിഷപ്പിനോടുളള വിശ്വസ വും കുറും ഏറ്റുപറഞ്ഞ് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ കൈ മുത്തി അനുഗ്രഹം സ്വീകരിച്ചു. മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ദൈവവചന പ്രഘോഷണത്തെത്തുടർന്ന് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ ബലി അർപ്പിച്ചു. വിശുദ്ധ ബലിക്കുശേഷം വിവിധ സഭാധ്യക്ഷൻമാർ ലളിതമായ വാക്കുകളിലൂടെ ഡോ. വർഗീ സ് ചക്കാലക്കലിന് അനുമോദനങ്ങൾ അർപ്പിച്ചു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മോർ കുറിലോസ്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കോട്ട യം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, മാവേലിക്കര ബിഷപ്പ് ജോഷ്വ മോർ ഇഗ്നാത്തിയോസ്, ആലപ്പുഴ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ, കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂർ സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വാരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആന്റ ണി വാലുങ്കൽ, ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം തുടങ്ങിയവർ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സഹകാർമികത്വം വഹിച്ചു. മന്ത്രിമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ അടക്കം സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖർ ഡോ. വർഗീസ് ചക്കാലക്കിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-05-26-10:45:52.jpg
Keywords: സ്ഥാനാ