Contents
Displaying 24621-24630 of 24928 results.
Content:
25070
Category: 1
Sub Category:
Heading: ഇൻഡോര്‍ ബിഷപ്പ് തോമസ് കുറ്റിമാക്കലിനു ദൈനിക് ഭാസ്‌കർ കരംവീർ അവാർഡ്
Content: ഇൻഡോർ: ഇന്ത്യയില്‍ ഏറ്റവും അധികം വരിക്കാരുള്ള പത്രമായ 'ദൈനിക് ഭാസ്‌കർ' ഏര്‍പ്പെടുത്തിയ കരംവീർ അവാർഡിന് ഇൻഡോര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് കുറ്റിമാക്കലിനെ തെരഞ്ഞെടുത്തു. രാജ്യത്തു ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ദിനപത്രമായ ദൈനിക് ഭാസ്‌കർ, സമൂഹത്തിന് മാതൃകാപരമായ സംഭാവനകൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന അവാര്‍ഡാണിത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ ഇന്‍ഡോര്‍ രൂപത നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് അവാര്‍ഡ്. ഒരു വർഷത്തിലേറെയായി ഇൻഡോർ ബിഷപ്പായി സേവനം ചെയ്യുകയാണെന്നും ഈ അവാർഡ് തന്റെ പരിശ്രമത്തിനുള്ള അംഗീകാരമല്ല, ഈ ബഹുമതിയുടെ യഥാർത്ഥ ക്രെഡിറ്റ് മുൻഗാമികൾക്കാണെന്നും ബിഷപ്പ് തോമസ് കുറ്റിമാക്കല്‍ പറഞ്ഞു. മുൻകാല ബിഷപ്പുമാർ, വൈദികര്‍, കന്യാസ്ത്രീകൾ, വർഷങ്ങളായി രൂപത നടത്തുന്ന സ്കൂളുകളിലും ആശുപത്രികളിലും സാമൂഹിക സ്ഥാപനങ്ങളിലും അക്ഷീണം പ്രവർത്തിച്ച എല്ലാ ജീവനക്കാർക്കും അവകാശപ്പെട്ടതാണ് ഈ ബഹുമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിൽ ശാശ്വതമായ മാറ്റങ്ങൾ വരുത്തുന്ന മതനേതാക്കൾ, സാമൂഹിക പ്രവർത്തകർ, വ്യവസായ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ എല്ലാ വർഷവും, ദൈനിക് ഭാസ്‌കർ ആദരിക്കുന്നുണ്ട്. ഈ വർഷം, ബിഷപ്പ് മാത്യുവിനെ തെരഞ്ഞെടുക്കുകയായിരിന്നു. ഇൻഡോർ രൂപതയ്ക്ക് കീഴിൽ ഇൻഡോർ, ധാർ, ദേവാസ് ജില്ലകളിലായി ഇരുപത്തിയേഴിലധികം സാമൂഹിക സേവന കേന്ദ്രങ്ങൾ, സ്കൂളുകൾ, ഗ്രാമവികസന സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ദരിദ്രരെയും പാവപ്പെട്ടവരെയും ചേര്‍ത്തുപിടിച്ച് രൂപതയുടെ ആഭിമുഖ്യത്തില്‍ വിവിധങ്ങളായ സേവനങ്ങള്‍ തുടര്‍ന്നു വരികയാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-30-17:21:38.jpg
Keywords: ഇൻ, അവാര്‍

25071
Category: 1
Sub Category:
Heading: തീവ്രവാദികൾ നടത്തിയ നരനായാട്ടില്‍ നൈജീരിയയില്‍ 36 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം
Content: അബൂജ: നൈജീരിയയില്‍ ഫുലാനി ഹെര്‍ഡ്മാന്‍ തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 36 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മകുർദി രൂപത പരിധിയില്‍ നടന്ന ആക്രമണങ്ങളുടെ വിവരങ്ങള്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡാണ് (ACN) പുറംലോകത്തെ അറിയിച്ചത്. മെയ് 24നും 26 നും ഇടയിൽ നടന്ന ആക്രമണങ്ങളില്‍ 36 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്വെർ വെസ്റ്റിലെ ത്സെ ഓർബിയാം മേഖലയിലാണ് ആദ്യ ആക്രമണം നടന്നത്. ഗ്വെർ വെസ്റ്റിലെ ആൻഡോണയിൽ മെയ് 25നു നടന്ന ആക്രമണത്തിൽ മാത്രം 20 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി രൂപത അറിയിച്ചു. ജിംബയിലെ ആക്രമണത്തിൽ സുരക്ഷ സേന പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മകുർദി രൂപതയുടെ അന്താരാഷ്ട്ര ഉപദേശക സമിതിയുടെ ചെയർമാൻ ഫാ. ഒലിവർ ഒർട്ടീസ് പറഞ്ഞു. സായുധധാരികളായ ഫുലാനി-ജിഹാദിസ്റ്റുകൾ വെടിവെപ്പുമായി സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ പലായനം ചെയ്തു. അനേകം പേരുടെ കൃഷി നശിപ്പിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇവ കൂടാതെ കൊല്ലപ്പെട്ട കത്തോലിക്കാ വൈദികരുടെ അനുസ്മരണാർത്ഥം നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിവര്‍ക്ക് നേരെയും വെടിവെയ്പ്പ് ഉണ്ടായതായി മകുർദി രൂപതയുടെ ജസ്റ്റിസ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ പ്രസിഡന്‍റ് ഒറി ഹോപ്പ് ഇമ്മാനുവൽ പറഞ്ഞു. മകുർദി രൂപതയിലെ ജിംബ ഇടവകയിലെ ഫാ. സോളമൻ അറ്റോംഗോ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഫുലാനി തീവ്രവാദികള്‍ വെടിവച്ചിരിന്നു. ഇടതു കാലിൽ വെടിയേറ്റ അദ്ദേഹം ചികിത്സയിലാണ്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് ദൃക്സാക്ഷിയായവരെയും തീവ്രവാദികള്‍ വെടിവച്ചു കൊന്നിരിന്നു. ആഫ്രിക്കയില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. പത്തു വര്‍ഷത്തിനിടെ തെക്കുകിഴക്കൻ നൈജീരിയയിൽ മാത്രം 20,300-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടി ആൻഡ് റൂൾ ഓഫ് ലോ ഇന്റർ സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-30-18:22:18.jpg
Keywords: നൈജീ

25072
Category: 18
Sub Category:
Heading: തൊമ്മൻകുത്തിലെ കുരിശ് തകര്‍ത്ത സംഭവം: സർക്കാർ നിലപാട് അത്യന്തം കുറ്റകരമെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: തൊമ്മൻകുത്തിൽ പതിറ്റാണ്ടുകളായി കൈവശമുള്ള പള്ളിയുടെ ഭൂമിയിൽ ക്രൈസ്തവർക്ക് പരിപാവനമായ കുരിശ് സ്ഥാപിച്ചതിനും, കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയെന്ന കാരണത്താലും ഇടവക ജനത്തിന്റെ പേരിൽ കേസെടുത്ത വനംവകുപ്പിന്റെ നടപടിയും, അതിന് അനുവാദം കൊടുത്ത സർക്കാർ നിലപാടും അത്യന്തം കുറ്റകരമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. കള്ളക്കേസ് ഉടനടി പിൻവലിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. വിശ്വാസത്തിനെതിരേയുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിരവധി ജനങ്ങൾ കൊല്ലപ്പെടുമ്പോഴും ജനത്തെ വെല്ലുവിളിക്കുന്ന വനംവകുപ്പിന്റെ സമാന്തരഭരണം അംഗീക്കാനാവില്ല. ഭൂമിയുടെ തരം നിശ്ചയിക്കുന്ന റവന്യൂ വകുപ്പ് വനാതിർത്തിക്ക് പുറത്തെന്ന് റിപ്പോർട്ട് നൽകിയ സ്ഥലത്ത് വനംവകുപ്പ് നടത്തുന്ന അന്യായ ഭരണം നിയമവാഴ്‌ചയുടെ ലംഘനമാണ്. ക്രൈസ്‌തവ സമൂഹത്തെ മനഃപൂർവം കുറ്റക്കാരായി ചിത്രീകരിക്കാനുള്ള സംഘടിത ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്. ഫണ്ട് ലക്ഷ്യമാക്കി പട്ടയം ലഭ്യമാകുന്ന കൈവശഭൂമി വനമാക്കി മാറ്റാൻ വേണ്ടി സർക്കാർ സഹായത്തോടെ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിക്കുന്നു. തൊമ്മൻകുത്തിലെ ജനങ്ങൾക്കെതിരേ എടുത്ത കേസ് പിൻവലിക്കാത്ത പക്ഷം കേരളം മുഴുവൻ ശക്തമായ സമരവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്തിറങ്ങുമെന്നു കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. യോഗത്തിൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റ വ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ. ടോണി പഞ്ചാകുന്നേൽ, ഡോ. കെ. എം. ഫ്രാൻസിസ്, ബെന്നി ആൻ്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, സ ണ്ണി കടുത്താഴെ, കെ.എം. മത്തച്ചൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-05-31-07:08:03.jpg
Keywords: തൊമ്മൻ

25073
Category: 1
Sub Category:
Heading: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതം; വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
Content: കണ്ണൂർ: വിളക്കന്നൂരില്‍ യേശുവിന്റെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു ഉച്ചകഴിഞ്ഞ് 2.30ന് വിളക്കന്നൂർ ക്രിസ്തു രാജ പള്ളിയിൽ നടക്കും. ആഘോഷമായ സമൂഹബലി മധ്യേ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലിയാണ് വിശ്വാസതിരുസംഘത്തിന്റെ ഡിക്രി വായിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നത്. പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് 1.45ന് ഒടുവള്ളിത്തട്ടിൽ തിരുവോസ്തിക്ക് സ്വീകരണം നൽകി വാഹനങ്ങളുടെ അകമ്പടിയോടെ വിളക്കന്നൂരിലേക്ക് നീങ്ങും. വിളക്കന്നൂർ ടൗണിൽ സ്വീകരണം നൽകിയ ശേഷം പ്രത്യേകം ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് ആഘോഷപൂർവമായ പ്രദക്ഷിണമായി തിരുവോസ്തി സംവഹിക്കും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം പറയും. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾ ദോ ജിറെല്ലി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും തിരുവോസ്‌തി പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്‌ഠിക്കുകയും ചെയ്യും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച് ബിഷപ്പ് എമരിറ്റസുരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. മലയാളത്തിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ വായിക്കും. തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകും. 3.15ന് ആഘോഷമായ സമൂഹബലി ആരംഭിക്കും. തലശേരി അതിരൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. പതിനായിരത്തോളം വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും. 2013 നവംബർ 15നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ഫാ. തോമസ് പതിക്കൽ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേയാണ് അത്ഭുതമുണ്ടായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെടുകയായിരിന്നു. നീണ്ട പതിനൊന്നു വര്‍ഷത്തെ ശാസ്ത്രീയ ദൈവശാസ്ത്ര പഠനത്തിന് ഒടുവിലാണ് ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്‍ ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-31-07:24:58.jpg
Keywords: വിളക്ക

25074
Category: 1
Sub Category:
Heading: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതവും പിന്നീട് നടന്ന നടപടിക്രമങ്ങളും; ചരിത്രവും നാള്‍ വഴികളും
Content: 2011 നവംബർ 15നാണ് തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതത്തിന് വേദിയായത്. പ്രസ്തുത ദിവസം വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ അച്ചൻ പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ തിരുവോസ്‌തിയിൽ ജൗശോയുടെ തിരുമുഖം തെളിഞ്ഞുവന്ന അസാധാരണമായ സംഭവം ഉണ്ടായി. വിശുദ്ധ കുർബാനയിൽ റൂഹാക്ഷണ പ്രാർത്ഥനയുടെ സമയത്ത് തിരുവോസ്തിയുടെ നടുവിൽ ഒരു അടയാളം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്നുതന്നെ അതിൽ ഈശോയുടെ തിരുമുഖത്തിൻ്റെ ഛായ തെളിഞ്ഞുവരികയും ചെയ്തു. തുടര്‍ന്നു തിരുവോസ്തി വികാരിയച്ചൻ അരുളിക്കയിൽ വയ്ക്കുകയും വി. കുർബാന പൂർത്തിയാക്കുകയും ചെയ്തു. വി. കുർബാനക്കുശേഷം ഈ തിരുവോസ്‌തി വികാരിയച്ചൻ ദിവ്യബലിയിൽ പങ്കെടുത്ത ദൈവജനത്തെ കാണിക്കുകയും അത്ഭുതകരമായ ചിത്രം തെളിഞ്ഞ തിരുവോസ്തി ആരാധയ്ക്കായി അരുളിക്കയിൽ വയ്ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ ദേവാലയത്തിലേക്ക് തിരുവോസ്‌തി ദർശിക്കാനായി എത്തിയിരുന്നു. അന്നു അതിരൂപതാദ്ധ്യക്ഷനായിരുന്ന അഭി. മാർ ജോർജ് വലിയമറ്റം പിതാവിന്റെ നിർദ്ദേശപ്രകാരം 2013 നവംബർ 17 ന് തിരുവോസ്തി തലശ്ശേരി ആർച്ചുബിഷപ്പ്സ് ഹൗസിലേക്ക് കൊണ്ടു വരികയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്‌തു. ഈ പ്രതിഭാസത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി പിതാവിനെ അറിയിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കൻമാർ അടങ്ങിയ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കുവാൻ മേജർ ആർച്ചുബിഷപ്പ് ചുമതലപ്പെടുത്തി. മോൺ. മാത്യു വെള്ളാനിക്കൽ, റവ ഡോ. ജോസ് പാലക്കീൽ എം.എസ്.ടി, റവ .ഡോ. സിബി പുളിക്കൽ, റവ. ഡോ. ജോസഫ് പാംപ്ലാനി, റവ. ഡോ തോമസ് മേൽവെട്ടം, റവ. ഡോ. ജോർജ് കൂടിലിൽ എന്നീ വിദഗ്‌ദവർ അടങ്ങിയ ഒരു സമിതിയെ ഈ പ്രതിഭാസം ആഴത്തിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ സീറോമലബാർ ഡോക്ട്രിനൽ കമ്മിഷൻ ചുമതലപ്പെടുത്തി. വിദഗ്ദ സമിതി പഠിക്കുകയും 2013 ഡിസംബർ 21 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തിരുവോസ്‌തി രഹസ്യമായി ആർച്ചുബിഷപ്പ്സ് ഹൗസിലെ ചാപ്പലിൽ തുടർന്നും സൂക്ഷിച്ചുപോന്നു. മാർ ജോർജ് ഞരളക്കാട്ട് പിതാവ് അന്നത്തെ സഹായമെത്രാനും സിബിസിഐ ഡോക്ട്രിനൽ കമ്മീഷൻ അംഗവുമായിരുന്ന മാർ ജോസഫ് പാംപ്ലാനി പിതാവി നോട് ഈ വിഷയത്തെക്കുറിച്ചുള്ള പഠനം തുടരുവാൻ നിർദ്ദേശിച്ചു. അഞ്ചു വർഷങ്ങളായി ആർച്ചുബിഷപ്പ്സ് ഹൗസിൽ സൂക്ഷിച്ചിരുന്ന തിരുവോസ്‌തി വിളക്കന്നൂർ ഇടവക ദേവാലയത്തിലേക്ക് 2018 ആഗസ്റ്റ് 22 ന് തിരികെ കൊണ്ടുപോയി. കൃത്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഡിക്രി മാർ ജോർജ് ഞറളക്കാട്ട് പിതാവ് പുറപ്പെടുവിക്കുകുകയും ഈ അത്ഭുതപ്രതിഭാസത്തിൻ്റെ ഔദ്യോഗികമായ സ്ഥിരീകരണം വിശ്വാസ തിരുസംഘത്തിൽ നിന്നാണ് വരേണ്ടതെന്ന് ദൈവജനത്തെ അറിയിക്കുകയും ചെയ്‌തു. 2014 ൽ റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടു പോയി. 2023 ആഗസ്റ്റ് 8ന് വിശ്വാസ തിരുസംഘത്തിൻ്റെ അധ്യക്ഷനായ കർദ്ദിനാൾ ലൂയീസ് ഫ്രാൻസിസ്ക്‌കോ ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ അഭി. മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കത്തെഴുതി. 2023 സെപ്റ്റംബർ 21 ന് അപ്പസ്തോലിക് നൂൺഷ്യേച്ചർവഴി വിശ്വാസ തിരുസംഘത്തിൻ്റെ മറുപടി ലഭിച്ചു. തിരുവോസ്‌തിയിലെ അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം കൂടുതൽ നടത്താനുള്ള നിർദ്ദേശം റോമിൽ നിന്നുള്ള കത്തിൽ ഉണ്ടായിരുന്നു. 2024 ജനുവരി 15 ന് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്നും ഏറ്റുവാങ്ങുകയും തലശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. റോം നിർദ്ദേശിച്ച കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ത്യയില്‍ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്‌തി തിരികെ നല്‍കിയത്. ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. 1 Fourier Transform Infrared Spectroscopy analysis or FTIR analysis. 2. HPLC- Ms or High Performance Liquid Chromatography (HPLC) and Mass Spectometry. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഈ പഠനങ്ങൾക്കുള്ള ആധുനിക ഉപ കരണങ്ങൾ ഉണ്ടായിരുന്നതിനാൽ വിശ്വാസതിരുസംഘത്തിൻ്റെ അനുമതിയോടെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലാബിലാണ് പഠനങ്ങൾ നടത്തിയത്. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു. 2014 ജനുവരി 23 ന് കൂടുതൽ പഠനത്തിനായി തിരു വോസ്തി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചു. ഡോ, ജ്യോതിസ് ദേവസ്യാ -റിസേർച്ച് വിംഗ് കോമൺ ഇൻസ്ട്രുമെൻ്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. ജോബി സേവ്യർ - ഹെഡ് & ഡയറക്‌ടർ ഡിപ്പാർട്ടുമെന്‍റ് ലൈഫ് സയന്സ് & കെമിസ്ട്രി മെക്രസ്റ്റ് യണിവേഴ്‌സിറ്റി, ഡോ. പി. ടി വർഗ്ഗീസ് - ഹെഡ് ഓഫ് ഫോറൻസിക് ഡിപ്പാർട്ടുമെന്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ എന്നിവർ അടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ സമിതിയും റവ. ഡോ. ജോർജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നീ ദൈവശാസ്ത്രജ്ഞൻമാർ അടങ്ങിയ ഒരു സമിതിയും തിരുവോസ്‌തിയിലെ അത്ഭുത പ്രതിഭാസത്തെ ക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തു. തിരുവോസ്‌തിയിലെ ഛായാചിത്രത്തിൽ പുറമെ നിന്നുള്ള ഏതെങ്കിലും പദാർത്ഥത്തിൻറെ സ്വാധീനം ഉണ്ടോ എന്നു മനസ്സിലാക്കുവാൻ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. പരിശുദ്ധ കുർബാനയിലെ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തിലുള്ള കത്തോലിക്കാ വിശ്വാസം അതിസ്വഭാവികമെന്നു കരുതപ്പെടുന്ന ഏതെങ്കിലും പ്രതിഭാസങ്ങളെ ആധാരമാക്കിയുള്ളതല്ലെന്നും മറിച്ച് തൻറെ ശരീരരക്തങ്ങളാകുന്ന പരിശുദ്ധകൂർബാനയുടെ സ്ഥാപനത്തി ത്തിലൂടെ തൻ്റെ രണ്ടാമത്തെ ആഗമനംവരെ സകല യുഗങ്ങളിലും അവിടുന്നു കുരിശിലെ ബലി നിത്യമായി തുടരുന്നുവെന്നും, പീഢാനുഭവരാത്രിയിൽ "ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" (cf. 1 കോറി 11 : 24-25) എന്ന കർത്താവിന്റെ കല്പനയിലൂടെ അവിടുത്തെ പ്രിയ വധുവായ തിരുസ്സഭയെ തന്റെ മരണോത്ഥാനങ്ങളുടെ അനുസ്മരണം ഭരമേല്പിച്ചുവെന്നും, ഈശോമിശിഹായുടെ തിരുവചനത്താലും പരിശുദ്ധാ ത്മാവിന്റെ ആവാസത്താലും അപ്പവും വീഞ്ഞും മിശിഹായുടെ തിരുശരീരവും തിരുരക്തവു മായി മാറുന്നു എന്നും പൂർണ്ണമായും നാം അറിയുന്നു. അതീവരഹസ്യ സ്വഭാവത്തോടെ നടത്തിയ പഠനത്തിൻറെ പൂർണ്ണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2024 ഏപ്രിൽ 7 ന് റോമിന് സമർപ്പിച്ചു. ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2025 മാർച്ച് 19 ന് വിളക്കുന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിൽ തടസ്സമില്ലെന്ന് വിശ്വാസ തിരുസംഘം അറിയിച്ചു. ദൈവജനത്തെ അറിയിക്കാനുള്ള ഡിക്രി മലയാളത്തിൽ പരിഭാഷപ്പെടുത്തി വിശ്വാസ തിരുസംഘത്തിനും സീറോമലബാർ മേജർ ആർച്ചുബിഷപ്പിനും സി. ബി. സി. ഐ പ്രസിഡന്റിനും നല്‌കുവാൻ നിർദ്ദേശമുണ്ടായി. ഡിക്രി പരിഭാഷപ്പെടുത്തി റോമിൽ എത്തിച്ചതിനെതുടർന്ന് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് ദൈവജനത്തെ അറിയിക്കുവാനുള്ള അനുമതി വിശ്വാസതിരുസംഘം മാർ ജോസഫ് പാംപ്ലാനി പിതാവിന് നല്‌കി. തിരുവോസ്തിയിലെ ഛായാചിത്രത്തിൻ്റെ അതേ പദാർത്ഥമാണ് തിരുവോസ്‌തിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്‌തിയിലെ പദാർത്ഥങ്ങളിൽ നിന്നുതന്നെയാണ് രൂപപ്പെട്ടതെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയ പഠനങ്ങൾ എത്തിനിൽക്കുന്നത്, തിരുവോസ്തി യിലെ ഛായാചിത്രത്തിൽ പുറമേ നിന്നുള്ള ഒരു പദാർത്ഥത്തിൻ്റെയും സ്വാധീനം പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. 2025 മെയ് 9 ന് വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിലെ ദിവ്യബലിമധ്യേ ഈ വിവരം അഭി മാർ ജോസഫ് പാംപ്ലാനി പിതാവ് ദൈവജനത്തെ അറിയിച്ചു. ഇന്നു 2025 മെയ് 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ചുബിഷപ്പ് ലെയോ പോൾഡോ ജിറേല്ലി ഔദ്യോഗിമായ പ്രഖ്യാപനം വിളക്കന്നൂർ ക്രിസ്‌തുരാജ ദേവാലയത്തിൽവച്ച് തലശ്ശേരി അതിരൂപതയിലെ അഭി. പിതാക്കന്മാരുടെയും ബഹു. വൈദികരുടേയും സന്യസ്തരുടേയും ദൈവജനത്തിന്റെയും സാന്നിധ്യത്തിൽ നടത്തും. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-31-08:00:41.jpg

25075
Category: 1
Sub Category:
Heading: വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതം; ഔദ്യോഗിക പ്രഖ്യാപനവും പരസ്യ ആരാധനക്കായി പ്രതിഷ്ഠിക്കലും | തത്സമയം കാണാന്‍
Content: 2013 നവംബർ 13 ന് വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിലെ വിശുദ്ധ കുർബാന മധ്യേ ഈശോയുടെ തിരുമുഖം തെളിഞ്ഞ തിരുവോസ്തി, നിരവധി ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിക്കുകയും പരസ്യ ആരാധനക്കായി വീണ്ടും വിളക്കന്നൂർ പള്ളിയിൽ സ്ഥാപിക്കുകയാണ് തലശ്ശേരി അതിരൂപതയുടെ മീഡിയ കമ്മീഷനായ "Tellme Creations Archdiocese of Thalassery" എന്ന യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണമുണ്ടാകും. ഈ അനുഗ്രഹ നിമിഷങ്ങൾ തത്സമയം ലോകമെമ്പാടും എത്തിക്കുവാന്‍ ക്രിസ്ത്യന്‍ മാധ്യമങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഷെക്കെയ്ന, ഗൂഡ്നസ്, ചാനലുകളിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ശാലോം ടിവി ഉള്‍പ്പെടെയുള്ള ഈ ചാനലുകളുടെ യൂട്യൂബ് ചാനലിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. #{blue->none->b->SHALOM LIVE LINK:}#

#{blue->none->b->ARCHDIOCESE OF THALASSERY LIVE LINK: }#

#{blue->none->b->** GOODNESS LIVE LINK }#

#{blue->none->b->** SHEKINAH LIVE LINK }#

Image: /content_image/News/News-2025-05-31-08:26:39.jpg
Keywords:

25076
Category: 10
Sub Category:
Heading: വിളക്കന്നൂര്‍ അത്ഭുതം; തിരുവോസ്തിയില്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങള്‍
Content: 2011-ല്‍ വിളക്കന്നൂരില്‍ ഉണ്ടായ ദിവ്യകാരുണ്യ അത്ഭുതത്തിന് അംഗീകാരം ലഭിക്കുവാന്‍ വേണ്ടി വന്നത് 11 വര്‍ഷങ്ങളാണ്. 2014 ൽ റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടുപോയിയിരിന്നു. 2023 ആഗസ്റ്റ് 8ന് വിശ്വാസ തിരുസംഘത്തിൻ്റെ അധ്യക്ഷനായ കർദ്ദിനാൾ ലൂയീസ് ഫ്രാൻസിസ്ക്‌കോ ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ അഭി. മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കത്തെഴുതി. 2023 സെപ്റ്റംബർ 21 ന് അപ്പസ്തോലിക് നൂൺഷ്യേച്ചർ വഴി വിശ്വാസ തിരുസംഘത്തിൻ്റെ മറുപടി ലഭിച്ചു. തിരുവോസ്‌തിയിലെ അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം കൂടുതൽ നടത്താനുള്ള നിർദ്ദേശം റോമിൽ നിന്നുള്ള കത്തിൽ ഉണ്ടായിരുന്നു. 2024 ജനുവരി 15 ന് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്നും ഏറ്റുവാങ്ങുകയും തലശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. റോം നിർദ്ദേശിച്ച കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ത്യയില്‍ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്‌തി തിരികെ നല്‍കിയത്. ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. 1. Fourier Transform Infrared Spectroscopy analysis or FTIR analysis. 2. HPLC- Ms or High Performance Liquid Chromatography (HPLC) 3. Mass Spectometry. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഈ പഠനങ്ങൾക്കുള്ള ആധുനിക ഉപകരണങ്ങൾ ഉണ്ടായിരുന്നതിനാൽ വിശ്വാസതിരുസംഘത്തിൻ്റെ അനുമതിയോടെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലാബിലാണ് പഠനങ്ങൾ നടത്തിയത്. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു. 2014 ജനുവരി 23 ന് കൂടുതൽ പഠനത്തിനായി തിരു വോസ്തി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചു. ഡോ, ജ്യോതിസ് ദേവസ്യാ -റിസേർച്ച് വിംഗ് കോമൺ ഇൻസ്ട്രുമെൻ്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. ജോബി സേവ്യർ - ഹെഡ് & ഡയറക്‌ടർ ഡിപ്പാർട്ടുമെന്‍റ് ലൈഫ് സയന്സ് & കെമിസ്ട്രി ക്രൈസ്റ്റ് യണിവേഴ്‌സിറ്റി, ഡോ. പി. ടി വർഗ്ഗീസ് - ഹെഡ് ഓഫ് ഫോറൻസിക് ഡിപ്പാർട്ടുമെന്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ എന്നിവർ അടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ സമിതിയും റവ. ഡോ. ജോർജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നീ ദൈവശാസ്ത്രജ്ഞൻമാർ അടങ്ങിയ ഒരു സമിതിയും തിരുവോസ്‌തിയിലെ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തു. തിരുവോസ്‌തിയിലെ ഛായാചിത്രത്തിൽ പുറമെ നിന്നുള്ള ഏതെങ്കിലും പദാർത്ഥത്തിൻറെ സ്വാധീനം ഉണ്ടോ എന്നു മനസ്സിലാക്കുവാൻ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. തിരുവോസ്തിയിലെ ഛായാചിത്രത്തിൻ്റെ അതേ പദാർത്ഥമാണ് തിരുവോസ്‌തിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്‌തിയിലെ പദാർത്ഥങ്ങളിൽ നിന്നുതന്നെയാണ് രൂപപ്പെട്ടതെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയ പഠനങ്ങൾ എത്തിച്ചേര്‍ന്നത്. തിരുവോസ്തിയിലെ ഛായാചിത്രത്തിൽ പുറമേ നിന്നുള്ള ഒരു പദാർത്ഥത്തിൻ്റെയും സ്വാധീനം പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതീവരഹസ്യ സ്വഭാവത്തോടെ നടത്തിയ പഠനത്തിൻറെ പൂർണ്ണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2024 ഏപ്രിൽ 7 ന് റോമിന് സമർപ്പിച്ചു. ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തിയാണ് വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2025 മാർച്ച് 19 ന് വിളക്കുന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിൽ തടസ്സമില്ലെന്ന് അറിയിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-31-08:45:07.jpg
Keywords: ശാസ്ത്ര

25077
Category: 1
Sub Category:
Heading: പോളണ്ടിൽ രക്തസാക്ഷികളായ പതിനഞ്ചു സന്യാസിനികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: വാര്‍സോ: രണ്ടാം ലോകമഹായുദ്ധകാലട്ടത്തിൽ പോളണ്ടിൽ യേശുവിലുള്ള വിശ്വാസത്തെപ്രതി ജീവൻ ത്യജിച്ച 15 സന്യാസിനികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധ കത്രീനായുടെ സന്ന്യാസിനീ സമൂഹത്തിലെ അംഗങ്ങളെയാണ് ഇന്ന് മെയ് 31 ശനിയാഴ്ച (31/05/25) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. പോളണ്ടിലെ ബ്രനിയേവൊയിൽ, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാറൊ, ലെയോ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. 1945 ജനുവരി 22-നും നവംബര്‍ 25നുമിടയ്ക്ക് വിശ്വാസത്തെ പ്രതി മരണം വരിച്ചവരാണ് ഇവർ. ഇവരിൽ ചിലർ ഉടൻ തന്നെയും മറ്റു ചിലർ പീഢനങ്ങളേറ്റതിൻറെ ഫലമായി പിന്നീടും മരണമടയുകയായിരുന്നു. നിരീശ്വരവാദത്താലും കമ്മ്യൂണിസ്റ്റ് ആശയങ്ങളാലും മതിമറന്ന തലവന്മാരും പടയാളികളും അടങ്ങിയ പട പോളണ്ടിൽ ഇരച്ചുകയറിയ കാലഘട്ടത്തിലാണ് ഇവരെല്ലാം വധിക്കപ്പെട്ടത്. മതവിരോധികളുടെ ഇടയിൽ നിന്നു പലായനം ചെയ്യാൻ കഴിയുമായിരുന്നിട്ടും ഈ സന്ന്യാസിനികൾ തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടവര്‍ക്ക് ഇടയില്‍ സേവനം തുടര്‍ന്നു. രോഗികളുടെയും കുഞ്ഞുങ്ങളുടെയും അനാഥരുടെയും ദയനീയ സാഹചര്യം മനസിലാക്കി സ്വജീവന്‍ പണയപ്പെടുത്തി അവിടെ നിലകൊള്ളുകയായിരുന്നു. കന്യകയും നിണസാക്ഷിയുമായ വാഴ്ത്തപ്പെട്ട റെജീന പ്രൊത്ത്മാൻ, പോളണ്ടിൽ 1571-ൽ സ്ഥാപിച്ച സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇവര്‍. ദരിദ്രരെയും പരിത്യക്തരെയും രോഗികളെയും ശുശ്രൂഷിക്കുക എന്ന ദൌത്യമേറ്റെടുത്ത ഇവര്‍ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലും, വിശിഷ്യ യുവ സമൂഹത്തിനിടെയിലും പ്രവർത്തനനിരതമാണ്. പോളണ്ടിനു പുറമെ, ഇറ്റലി, ജർമ്മനി, ലിത്വാനിയ, ബെലറുസ്, റഷ്യ, ബ്രസീൽ, തോഗൊ, കാമറൂൺ, ബെനിൽ, ബുർക്കീനോ ഫാസോ, ഫിലപ്പീൻസ്, ഹെയ്തി എന്നിവിടങ്ങളിൽ ഈ സന്ന്യാസിനി സമൂഹത്തിൻറെ സാന്നിധ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-31-19:12:28.jpg
Keywords: രക്തസാ, വാഴ്ത്ത

25078
Category: 1
Sub Category:
Heading: ഔദ്യോഗിക പ്രഖ്യാപനത്തിന് പതിനായിരങ്ങള്‍ സാക്ഷി; വിളക്കന്നൂരിൽ ഇനി ദിവ്യകാരുണ്യപ്രഭ
Content: വിളക്കന്നൂർ (കണ്ണൂർ): 12 വർഷത്തെ കാത്തിരിപ്പിനുശേഷം വിളക്കന്നൂരിൽ വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ തിരുവോസ്തിയിൽ പതിഞ്ഞ ക്രിസ്തുവിന്റെ മുഖം ദിവ്യകാരുണ്യ അടയാളമായുള്ള വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി നിർവഹിച്ചു. വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. വിവിധ ചാനലുകളിലൂടെയും യൂട്യൂബിലൂടെയും തത്സമയം കണ്ടതും പതിനായിരങ്ങളായിരിന്നു. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായി. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തിരുവോസ്‌തി പ്രതിഷ്ഠ നിർവഹിച്ചു. റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ മലയാള പരിഭാഷയിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വായിച്ചു. തുടർന്നു നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകി. ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി സന്ദേശം നല്കി. തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നപ്പോൾ വിളക്കന്നൂർ ക്രിസ്‌തുരാജ പള്ളിയിൽ വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ, തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി വികാരി ഫാ. തോമസ് കീഴാരത്തിൽ, മുൻ വികാരിമാർ എന്നിവരും പ്രഖ്യാപന വേദിയിൽ സന്നിഹിതരായിരുന്നു. #{blue->none->b->നടന്ന തിരുക്കര്‍മ്മങ്ങളുടെ വീഡിയോ }# എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ആലക്കോട്, ചെമ്പേരി, ചെമ്പന്തൊട്ടി, വായാട്ടുപറമ്പ് ഫൊറോനകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും വിശ്വാസികളും ഉൾപ്പെടെ ആയിരങ്ങൾ ചടങ്ങിനെത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതവും പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ നന്ദിയും പറഞ്ഞു. ആഘോഷമായ സമൂഹബലിക്കു മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമധ്യേ ദിവ്യകാരുണ്യ അടയാളം ദർശിക്കാൻ വിശ്വാസികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. പ്രഖ്യാപനത്തിനു മുന്നോടിയായി തലശേരി അതിരൂപത ആസ്ഥാനത്തുനിന്നു കൊണ്ടുവന്ന തിരുവോസ്‌തിക്ക് ഒടുവള്ളിത്തട്ടിൽ സ്വീകരണം നൽകി. അവിടെനിന്ന് അമ്പതോളം അലങ്കരിച്ച വെള്ളക്കാറുകളുടെ അകമ്പടിയോടെയാണ് വിളക്കന്നൂരിലേക്ക് തിരുവോസ്‌തി ആനയിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-01-06:46:18.jpg

25079
Category: 1
Sub Category:
Heading: ഒഡീഷയില്‍ മലയാളി വൈദികര്‍ നേരിട്ടത് ക്രൂരമായ പീഡനം
Content: കൊച്ചി: ഒഡീഷയിലെ സമ്പൽപുർ ചർവാട്ടി ഹോസ്റ്റലിൽ അതിക്രമിച്ചുകടന്ന ഹിന്ദു വർഗീയവാദികള്‍ നടത്തിയ ആക്രമണത്തില്‍ വൈദികര്‍ നേരിട്ടത് ക്രൂരമായ പീഡനം. എറണാകുളം മഞ്ഞുമ്മൽ കർമലീത്ത സമൂഹത്തിന്റെ ഒഡീഷ മിഷനിൽ സേവനം ചെയ്യുന്ന മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻവീട്ടില്‍, സുപ്പീരിയർ ഫാ. സിൽവിൻ കളത്തില്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോഴാണ് ആക്രമണത്തിന്റെ വ്യാപ്തി വിവരിച്ചത്. ഇരുമ്പുകമ്പിയും മരക്കമ്പും ഉപയോഗിച്ചു ശരീരം മുഴുവൻ അവർ മർദിചവെന്നും കൈചുരുട്ടി മുഖത്ത് പലവട്ടം ഇടിച്ചും വരാന്തകളിലൂടെ വലിച്ചിഴച്ചും വേദനകൊണ്ടു നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകിയുമായിരിന്നു മര്‍ദ്ദനമെന്ന് ഫാ. ലീനസ് വെളിപ്പെടുത്തി. കഴിഞ്ഞ 23നു പുലർച്ചെ മൂന്നിന് ഉണ്ടായ ആക്രമണത്തില്‍ പന്ത്രണ്ടു പേരടങ്ങുന്ന സംഘം കൊലവിളി നടത്തിയാണു മടങ്ങിയത്. “മിഷൻ പ്രവർത്തനമെന്നു പറഞ്ഞ് ഈ നാട്ടിൽ ഇനി കാണരുത്, സ്ഥലം വിട്ടേക്കണം, ഇല്ലെങ്കിൽ ഇനിയും വരും... കൊന്നു കളയും" എന്നെല്ലാമായിരുന്നു ഭീഷണിയെന്നു ഫാ. ലീനസ് പറഞ്ഞു.സമ്പൽപുർ മേജർ സെമിനാരിയിലെ സ്പിരിച്വൽ ഡയറക്ടറായി ഫാ. ലീനസ് സ്ഥാനമേറ്റെടുക്കാന്‍ ഇരിക്കെയാണ് ആക്രമണം നടന്നത്. ഒരു പതിറ്റാണ്ടിലധികമായി ഒഡീഷയിൽ മിഷൻ രംഗത്തുള്ള ഫാ. ലീനസ്, തന്റെ പൗ രോഹിത്യ സുവർണ ജൂബിലിയുടെ ഓർമയ്ക്കായി പ്രതിവർഷം 25 ഗോത്രവർഗ വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട്. 90-ാം വയസിലും മിഷ്ണറിയായി ജീവിക്കാനുള്ള തീക്ഷ്‌ണമായ ആഭിമുഖ്യമുള്ള ഫാ. ലീനസ് അടുത്തയാഴ്‌ചതന്നെ ഒഡീഷയിലേക്കു മടങ്ങുമെന്ന് വ്യക്തമാക്കി. തന്റെ മിഷൻ അവിടെയാണ്. വർഗീയവാദികൾ ഇല്ലാതാക്കുംവരെ തനിക്ക് മിഷ്ണറിയായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ കെട്ടിയിട്ട അക്രമികൾ മടങ്ങി, ഒരു മണിക്കൂറിനു ശേഷം സമീപത്തു താമസിച്ചിരുന്ന പൂജാരിയാണ് വന്നു രക്ഷപ്പെടുത്തിയതെന്നു വൈദികർ വെളിപ്പെടുത്തി. ളുകളായി ഒഡീഷയിലെ പലയിടത്തും സമാനമായ അതിക്രമങ്ങൾ നടന്നു. പലർക്കും നാടുവിടേണ്ടിവന്നു. ഭയപ്പെടുത്തി മിഷണറിമാരെ ദൗത്യനിർവഹണത്തിൽ നിന്നു പിന്തിരി പ്പിക്കാനുള്ള ശ്രമമാണ് വർഗീയവാദികൾ നടത്തുന്നതെന്നും വൈദികര്‍ പറയുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയാണ് ഫാ. ലീനസ്. ഫാ. സിൽവിൻ ഗോതുരുത്ത് ഇടവകാംഗമാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-06-01-07:14:15.jpg
Keywords: ഒഡീഷ