Contents
Displaying 24661-24670 of 24928 results.
Content:
25110
Category: 1
Sub Category:
Heading: അകാരണമായി തടവിലാക്കപ്പെട്ട ഇറാനി ക്രൈസ്തവ വിശ്വാസിക്ക് മോചനം
Content: ടെഹ്റാന്‍: ഇറാനില്‍ രണ്ട് വർഷത്തെ തടവിന് അകാരണമായി ശിക്ഷിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിക്ക് ഒടുവില്‍ മോചനം. ലാലേ സാതി (46) എന്ന വനിത പതിനഞ്ചു മാസത്തെ ജയിൽവാസത്തിന് ശേഷം മെയ് 31നാണ് പരോളിൽ പുറത്തിറങ്ങിയത്. മോചന വ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോട് സംസാരിക്കാനോ വിദേശ രാജ്യങ്ങളില്‍ ഉള്ളവരുമായി ബന്ധപ്പെടാനോ ഇവർക്ക് അനുവാദമില്ല. രണ്ട് വർഷത്തേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കിയിട്ടുണ്ട്. ഇന്റലിജൻസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിലിലെ കുപ്രസിദ്ധമായ വാർഡ് 209 ൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി മാനസികമായി തകര്‍ന്ന അവസ്ഥയിലായിരിന്നു ലാലേ സാതിയെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഇറാന്‍ വംശജയായ ലാലേ സാതി മലേഷ്യയില്‍വെച്ചാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. 2017 ൽ ഇറാനിലേക്ക് മടങ്ങി. സ്വന്തം രാജ്യത്തേക്ക് മടങ്ങി അഭയം തേടാനും പ്രായമായ മാതാപിതാക്കളുമായി വീണ്ടും ഒന്നിക്കാനുമുള്ള ആഗ്രഹത്തെ തുടര്‍ന്നായിരിന്നു ഇത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനാല്‍ ലാലേ സാതി അധികൃതരുടെ നോട്ടപ്പുള്ളിയായിരിന്നു. 2024 ഫെബ്രുവരി 13 ന്, ലാലേയെ ടെഹ്‌റാനിലെ അവളുടെ പിതാവിന്റെ വീട്ടിൽ അറസ്റ്റ് ചെയ്ത് എവിൻ ജയിലിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനിടെ, മലേഷ്യയില്‍ അവര്‍ ചെയ്ത സുവിശേഷവത്ക്കരണത്തിന്റെ ഫോട്ടോഗ്രാഫുകളും വീഡിയോകളും കുറ്റകൃത്യത്തിന്റെ തെളിവായി അധികൃതര്‍ ശരീഅത്ത് നിയമമുള്ള ഇറാനി കോടതിയില്‍ സമര്‍പ്പിച്ചു. തുടർന്ന് അവരെ ജയിലിലെ വനിതാ വാർഡിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം മാർച്ച് 16ന്, ലാലേയെ ടെഹ്‌റാൻ റെവല്യൂഷണറി കോടതിയില്‍ ഹാജരാക്കി. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്ലീങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നതെന്നു മതപീഡന നിരീക്ഷക സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ നേരത്തെ പ്രസ്താവിച്ചിരിന്നു. അതേസമയം മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-06-10:44:12.jpg
Keywords: ഇറാന

25111
Category: 1
Sub Category:
Heading: പാരീസ് - ചാർട്രസ് തീർത്ഥാടനത്തില്‍ പങ്കുചേരാന്‍ 19,000 കത്തോലിക്ക യുവജനങ്ങള്‍
Content: പാരീസ്: ആഗോള പ്രസിദ്ധമായ പാരീസ്- ചാർട്രസ് തീർത്ഥാടനത്തിൽ ഇത്തവണ പങ്കെടുക്കുക 19,000 കത്തോലിക്ക യുവജനങ്ങള്‍. നാളെ ജൂൺ 7 മുതൽ 9 വരെ ഫ്രഞ്ച് അസോസിയേഷൻ നോട്രെ-ഡാം ഡി ക്രെറ്റിയന്റെ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ തീർത്ഥാടനം ഫ്രാൻസിലെ ഏറ്റവും വലിയ പരമ്പരാഗത കത്തോലിക്കാ തീർത്ഥാടനമാണ്. വർഷം തോറും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഈ തീര്‍ത്ഥാടന യാത്രയില്‍ ഇതാദ്യമായാണ് ഇത്രയും തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്നത്. ഫ്രഞ്ചിൽ pèlerinage de Chrétienté എന്ന് അറിയപ്പെടുന്നതാണ് ചാർട്രസ് തീർത്ഥാടനം. പാരീസിലെ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നു നോട്രഡാം ഡി ചാർട്രേസ് കത്തീഡ്രല്‍ ദേവാലയത്തിലേക്കുള്ള വാർഷിക തീർത്ഥാടനമാണ് ഇത്. പെന്തക്കുസ്ത തിരുനാളിനോട് അനുബന്ധിച്ചാണ് തീര്‍ത്ഥാടനം നടക്കുന്നത്. ഏകദേശം 90 കിലോമീറ്ററോളം ദൂരം യുവജന തീര്‍ത്ഥാടകര്‍ പിന്നിടും. 2023-ൽ 16,000 തീര്‍ത്ഥാടകരായിരിന്നു തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്. രജിസ്ട്രേഷന്‍ തുടങ്ങി വെറും അഞ്ച് ദിവസത്തിനുള്ളിൽ 19,000 തീര്‍ത്ഥാടകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-06-11:22:36.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

25112
Category: 1
Sub Category:
Heading: കൊളംബിയന്‍ ബിഷപ്പിന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ രാജ്യത്തിന്റെ വിട
Content: ബൊഗോട്ട: രാജ്യത്തെ മിലിറ്ററി ബിഷപ്പ് വിക്ടർ മാനുവൽ ഒച്ചോവ കഡാവിഡിന് കൊളംബിയയിലെ കത്തോലിക്കാ സഭയും സായുധ സേനയും വിട നൽകി. 62 വയസ്സുള്ള ബിഷപ്പ് വിക്ടർ ജൂൺ 1 ഞായറാഴ്ചയാണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച കൊളംബിയയുടെ തലസ്ഥാന നഗരിയിലെ ജീസസ് ക്രൈസ്റ്റ് മിലിട്ടറി കത്തീഡ്രലിൽ കൊളംബിയയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് ജോസ് റൂഡ അപാരീഷ്യോയുടെ നേതൃത്വത്തില്‍ മൃതസംസ്കാര ചടങ്ങുകൾ നടന്നു. സൈന്യത്തിന്റെ പൂര്‍ണ്ണ ആദരവോടും ബഹുമതിയോടും കൂടിയാണ് മൃതസംസ്കാരം നടന്നത്. മൃതസംസ്കാര ചടങ്ങുകളില്‍ കൊളംബിയയുടെ പ്രതിരോധ മന്ത്രി സാഞ്ചസ് ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരിന്നു. മനുഷ്യന്റെ അന്തസ്സ് അധികാര ശ്രേണിയുടെയും ആയുധങ്ങളുടെയും യൂണിഫോമിന് മുകളിലാണെന്ന് മോൺ. ഒച്ചോവ നമ്മെ ഓർമ്മിപ്പിച്ചുവെന്ന് മന്ത്രി പറഞ്ഞു. മൂല്യങ്ങളുടെ മാർഗ്ഗനിർദ്ദേശമില്ലാതെ മാതൃരാജ്യത്തിന്റെ പ്രതിരോധം ദുർബലമാകുമെന്നും എന്നാൽ നീതി, അനുകമ്പ, സമാധാനം എന്നിവയാൽ നയിക്കപ്പെടുമ്പോൾ അത് ജനാധിപത്യത്തിന്റെ യഥാർത്ഥ ഉറപ്പായി മാറുമെന്നും ബിഷപ്പ് നമ്മെ പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഒച്ചോവയുടെ ബഹുമാനാർത്ഥം നടന്ന സൈനിക ചടങ്ങോടെയും, കുടുംബത്തിന് കൊളംബിയൻ പതാക സമർപ്പിച്ചുകൊണ്ടുമാണ് മൃതസംസ്കാര ശുശ്രൂഷകള്‍ സമാപിച്ചത്. ലെയോ പതിനാലാമൻ പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ കൊളംബിയയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിന്റെ സെക്രട്ടറി ബിഷപ്പ് ഡേവിഡ് പോൾ ചാർട്ടേഴ്‌സിന് അനുശോചന സന്ദേശമയച്ചിരിന്നു. മുഴുവൻ സഭാ സമൂഹത്തിനും മെത്രാന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പരിശുദ്ധ പിതാവ് തന്റെ അഗാധമായ അനുശോചനം അറിയിക്കുകയാണെന്ന് അനുശോചന സന്ദേശത്തില്‍ പറയുന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-06-11:53:00.jpg
Keywords: കൊളംബി, സൈന്യ

25113
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ വീണ്ടും ആക്രമണം; 86 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബെനു സംസ്ഥാനത്തെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 86 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ ഞായറാഴ്ച മാത്രം 46 ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. തന്റെ ജന്മനാടായ ബെനു സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന രക്തച്ചൊരിച്ചിൽ തടയാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് നൈജീരിയൻ ബാർ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകന്‍ നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബുവിന് കത്തയച്ചിരിന്നു. ബെനു സംസ്ഥാനത്തെ സുരക്ഷാ സ്ഥിതി വളരെ വേഗത്തിൽ കൈവിട്ടുപോയിരിക്കുകയാണെന്നും നിർഭാഗ്യകരമായ സംഭവ വികാസങ്ങളുടെ അവസ്ഥ മനസിലാക്കി സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാനത്തെ സൈനിക, അർദ്ധസൈനിക പ്രവർത്തനങ്ങളുടെ പരാജയങ്ങൾ വിശദീകരിച്ചുകൊണ്ട്, പ്രതിരോധ മേധാവി, പോലീസ് ഇൻസ്‌പെക്ടർ ജനറൽ, സംസ്ഥാന സുരക്ഷാ സേവനങ്ങളുടെ ഡയറക്ടർ ജനറൽ എന്നിവർക്ക് അഭിഭാഷക കൂട്ടായ്മ നേരത്തെ കത്തെഴുതിയിരിന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന ഗ്വെർ വെസ്റ്റ് കൗണ്ടിയിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇസ്ലാമിക ഗോത്രവിഭാഗത്തിലെ ഫുലാനി ഹെര്‍ഡ്സ്മാന്‍ വിഭാഗം കുറഞ്ഞത് 68 പേരെ കൊലപ്പെടുത്തിയെന്നും ഞായറാഴ്ച നാക പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ത്സെ ആന്റ്സ്വാമിൽ 18 പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളാണ്. ഒരു ആഴ്ച മുന്‍പ്, തങ്ങളുടെ തദ്ദേശ സ്വയംഭരണ പ്രദേശത്ത് നാല്‍പ്പതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും ഇനിയും ക്രൈസ്തവര്‍ കൊല്ലപ്പെടുന്നത് തുടരുന്ന സാഹചര്യമാണുള്ളതെന്നും ഗ്വെർ വെസ്റ്റ് ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ വിക്ടർ ഒർമിനി പറഞ്ഞു. ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയ എട്ടാം സ്ഥാനത്താണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-06-12:46:09.jpg
Keywords: നൈജീ

25114
Category: 18
Sub Category:
Heading: ജീവിത ശോഷണത്തിന്റെ കാലഘട്ടത്തിൽ അൽമായർക്കായുള്ള സിനഡൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പ്രസക്തം: മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ യോഗം ചേര്‍ന്നു. കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പോസ്തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊലൈഫ്, അൽമായ ഫോറങ്ങൾ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡൽ കമ്മീഷന്റെ മീറ്റിംഗ് മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. എപ്പിസ്കോപ്പൽ അംഗങ്ങളായ മാർ ജോൺ നെല്ലിക്കുന്നേൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഫാ.ഡോ. അരുൺ കലമറ്റത്തിൽ സ്വാഗതം ആശംസിച്ചു. ലോകത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ബാധ്യതകൾ വർദ്ധിക്കുകയും അതേസമയം ജീവിതപഠനവും മൂല്യാധിഷ്ഠിത ജീവിത പരിശീലനവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സഭയ്ക്കും സമൂഹത്തിനും നേതൃത്വവും ദിശാബോധവും നൽകേണ്ടത് അൽമായ കമ്മീഷനാണെന്ന് മേജർ ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. വിവിധ സബ് കമ്മീഷനുകൾ ഏകോപനത്തിലും കൂട്ടായ്മയിലും പ്രവർത്തിക്കുവാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ പിതാക്കന്മാർ കമ്മീഷന് നൽകി. ഓരോ സബ് കമ്മീഷനും വരും വർഷത്തിൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും വിശദാംശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. മനുഷ്യ മഹത്വത്തിനും ജീവന്റെയും കുടുംബ സംവിധാനത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമായ സാമൂഹിക തിന്മകൾക്കെതിരെ ശക്തമായ ബോധവൽക്കരണവും ക്രിയാത്മകമായ ഇടപെടലുകളും നടത്താൻ കമ്മീഷൻ തീരുമാനിച്ചു. ഫാ ഫിലിപ്പ് കവിയിൽ കൃതജ്ഞത അർപ്പിച്ചു.
Image: /content_image/India/India-2025-06-06-21:22:23.jpg
Keywords: സീറോ മലബാർ സഭയുടെ, ഫാമിലി

25115
Category: 1
Sub Category:
Heading: വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പാരീസിലെ വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സഭയുടെ കൂട്ടായ്മയിൽ എപ്പോഴും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയായിരിന്നു പാപ്പയുടെ സന്ദേശം. വൈദികർക്കിടയിൽ സാഹോദര്യബന്ധം ഊഷ്‌മളമാക്കുവാനും, മെത്രാന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ബുദ്ധിമുട്ടുള്ളതും, പലപ്പോഴും ക്ഷീണിപ്പിക്കുന്നതുമായ സഭാപരവും സാമൂഹികവുമായ സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനായി, നമ്മെ തന്റെ സുഹൃത്തുക്കളാക്കുകയും, നിത്യതയിലേക്ക് നയിക്കുകയും ചെയ്യുന്ന യേശുവിന്റെ സ്നേഹത്തിൽ, ശക്തവും വ്യക്തിപരവും ആധികാരികവുമായ രീതിയിൽ വേരൂന്നിയ ജീവിതവും, ശുശ്രൂഷയും നയിക്കുവാന്‍ പാപ്പ വൈദികര്‍ക്ക് നിര്‍ദേശം നല്‍കി. ഫ്രാൻസിസ് പാപ്പ എപ്പോഴും ഓർമ്മപെടുത്തുന്നതുപോലെ, സ്നേഹത്തിൽ ഉദാരമതികളാകുവാനും, അടുപ്പം, അനുകമ്പ, സൗമ്യത, വിനയം, ലാളിത്യം എന്നിവയാൽ സ്നേഹത്തെ സമ്പുഷ്ടമാക്കുവാനും പാപ്പ വൈദികരോട് ആഹ്വാനം ചെയ്തു. നാം ഇനിയും വിശുദ്ധരല്ലെങ്കിലും, വിശ്വസ്തരായിരിക്കുവാൻ സാധിക്കുമെന്നും, വിദൂരങ്ങളിൽ ആയിരിക്കുന്നവരുടെ പോലും ഹൃദയത്തെ സ്പർശിക്കുവാനും, അവരുടെ വിശ്വാസ്യത നേടിക്കൊണ്ട് അവരെ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് കൂട്ടിക്കൊണ്ടുവരുവാനും സാധിക്കുമെന്നും പാപ്പ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത മോൺസിഞ്ഞോർ ലൗറെന്റ് ഉൾറിച്ച്, പ്രവിശ്യയിലെ മറ്റു മെത്രാന്മാർ എന്നിവരെ പ്രത്യേകമായി പാപ്പ അഭിസംബോധന ചെയ്തു. പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലിൽവെച്ചാണ്, വൈദികരുടെ ജൂബിലി ആഘോഷവും, പൗരോഹിത്യ ശുശ്രൂഷയെയും ജീവിതത്തെയും കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ പ്രെസ്ബിത്തെരോരും ഓർദിനിസിന്റെ (Presbyterorum ordinis ) അറുപതാം വാർഷികവും സംയുക്തമായി ആഘോഷിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-07-11:41:13.jpg
Keywords: പാപ്പ

25116
Category: 1
Sub Category:
Heading: മെക്സിക്കോയുടെ ഭ്രൂണഹത്യ നയത്തിനെ പ്രതിരോധിച്ച് ഗ്വാനജുവാറ്റോ; അഭിനന്ദനവുമായി കത്തോലിക്ക സഭ
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ മിക്ക സംസ്ഥാനങ്ങളും ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിലേക്ക് നീങ്ങുന്ന സമയത്ത്, ജീവന്‍ സംരക്ഷിക്കുവാന്‍ അടിയുറച്ച തീരുമാനമെടുത്ത് ഗ്വാനജുവാറ്റോ സംസ്ഥാനം. ഭ്രൂണഹത്യ കുറ്റകൃത്യമല്ലാതാക്കാനുള്ള ബിൽ പ്രാദേശിക കോൺഗ്രസ് നിരസിക്കുകയായിരിന്നു. ജീവന്‍ സംരക്ഷിക്കുവാന്‍ ഇടപെടല്‍ നടത്തിയ ഭരണകര്‍ത്താക്കളെ കത്തോലിക്ക സഭയും പൊതുസമൂഹവും അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും യാഥാസ്ഥിതിക സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഗ്വാനജുവാറ്റോ ജീവന് വേണ്ടി ശക്തമായി നിലകൊള്ളുകയായിരിന്നു. മെയ് 29ന്, നടന്ന ആദ്യ വോട്ടെടുപ്പ് സമനിലയിലാണ് അവസാനിച്ചത്. അനുകൂലിച്ചും എതിര്‍ത്തൂം 18 വോട്ടുകള്‍ രേഖപ്പെടുത്തി. പ്രാദേശിക ഭരണഘടനയിലും പീനൽ കോഡിലും പരിഷ്കാരങ്ങൾ ഉൾപ്പെട്ട വിധി ജൂൺ 5ന് വീണ്ടും ചർച്ച ചെയ്തു. അന്ന്, ഗ്വാനജുവാറ്റോ സ്റ്റേറ്റ് കോൺഗ്രസ് 12 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകൃത്യമല്ലാതാക്കാനുള്ള നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്തു. 19 പേർ എതിർത്തും 17 പേർ അനുകൂലമായും വോട്ട് ചെയ്തു. തുടര്‍ന്നു ഭ്രൂണഹത്യയ്ക്കു അനുമതി നല്‍കുന്ന ബില്‍ സര്‍ക്കാര്‍ തള്ളുകയായിരിന്നു.

Lo logramos: GUANAJUATO ES PROVIDA pic.twitter.com/0qxPO4xi2J
— Uriel Esqueda (@urielesqueda4) June 5, 2025

ഒരു ആഴ്ച മുമ്പ് ഭ്രൂണഹത്യയെ അനുകൂലിച്ച് വോട്ട് ചെയ്ത ഗ്രീൻ ഇക്കോളജിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോയുടെ പ്രതിനിധി ലൂസ് ഇറ്റ്സെൽ മെൻഡോ ഗോൺസാലസിന്റെ നിലപാട് മാറ്റത്തെ തുടർന്നാണ് ബില്‍ പരാജയപ്പെട്ടത്. മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളിൽ 23 എണ്ണം ഭ്രൂണഹത്യയ്ക്കു അനുവാദം നല്‍കുന്ന പരിഷ്കാരങ്ങൾ അംഗീകരിച്ചിരിന്നു. 2024 ഒക്ടോബറിൽ ക്ലോഡിയ ഷെയിൻബോം അധികാരമേറ്റതിനുശേഷം 11 സംസ്ഥാനങ്ങളിലാണ് ഭ്രൂണഹത്യയ്ക്കു അനുമതി നല്‍കിയത്. കത്തോലിക്ക ഭ്രൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ ഭ്രൂണഹത്യ അനുകൂല നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ നേരത്തെ തന്നെ രംഗത്തുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-07-14:36:00.jpg
Keywords: മെക്സിക്കോ

25117
Category: 1
Sub Category:
Heading: ഫാ. ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപതയുടെ പുതിയ മെത്രാൻ
Content: വത്തിക്കാന്‍ സിറ്റി/ ജലന്ധർ: പഞ്ചാബിലെ ജലന്ധർ രൂപതയുടെ പുതിയ അധ്യക്ഷനായി ഫാ. ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ പാപ്പ നിയമിച്ചു. ഇന്നു ജൂൺ 7 ശനിയാഴ്ച ആയിരുന്നു ലെയോ പതിനാലാമൻ പാപ്പ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കോട്ടയം കാളകെട്ടി സ്വദേശിയായ അദ്ദേഹം നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയായിരുന്നു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകാലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദവും ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്. 1962 ഡിസംബർ 24-ന് പാലാ രൂപതയിൽപ്പെട്ട കലക്കെട്ടിയിൽ ആയിരുന്നു നിയുക്ത മെത്രാൻ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിൻറെ ജനനം. നാഗ്പൂരിൽ വൈദികപഠനം പൂർത്തിയാക്കിയതിനു ശേഷം 1991 മെയ് 1-ന് ജലന്ധർ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. ഇടവകവികാരി, സെമിനാരി അധ്യാപകൻ, വിദ്യാലയ മേധാവി, ജലന്ധർ രൂപതാ കോടതിയംഗം, തുടങ്ങിയ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്. 2007 മുതൽ 2020 വരെ അദ്ദേഹം രൂപതയുടെ ചാൻസലറും ജുഡീഷ്യൽ വികാരിയുമായിരുന്നു. ജലന്ധറിലെ ഹോളി ട്രിനിറ്റി റീജിയണൽ മേജർ സെമിനാരിയിൽ പഠിപ്പിക്കുകയും ദൈവശാസ്ത്ര വിഭാഗം മേധാവിയായും സെമിനാരിയുടെ ഗവേണിംഗ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിക്കുകയും ചെയ്തു. പഞ്ചാബിലെ 18 ജില്ലകളും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളും ജലന്ധർ രൂപതയിൽ ഉൾപ്പെടുന്നു. 1,23,434 കത്തോലിക്കരും, 214 വൈദികരും, 897 സന്യാസിനികളും 147 ഇടവകകളും ചേര്‍ന്നതാണ് ജലന്ധർ രൂപത. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-07-20:19:14.jpg
Keywords: ജലന്ധ

25118
Category: 18
Sub Category:
Heading: സംസ്ഥാന സർക്കാർ തുടരുന്നത് അപകടകരമായ മദ്യനയം: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കൊച്ചി: സംസ്ഥാന സർക്കാർ തുടരുന്നത് അപകടകരമായ മദ്യനയമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം. സർക്കാർ മദ്യശാലകളോട് ഉദാര സമീപനമാണു സ്വീകരിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26ന്, കേരള കത്തോലിക്ക സഭയുടെ ആഹ്വാനമനുസരിച്ച് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞയും അസംബ്ലി സന്ദേശങ്ങളും നൽകും. 25ന് സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നടക്കും. 24ന് സമിതിയുടെ സംസ്ഥാന വാർഷിക ജനറൽബോഡി സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടക്കും. നേതൃയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. യു ഹാനോൻ മാർ തെയോഡോഷ്യസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, കെ.പി. മാത്യു, സി.എക് സ്. ബോണി, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. ആൻ്റണി അറയ്ക്കൽ, അന്തോണി കുട്ടി ചെതലൻ, തോമസ് കോശി, ടി.എസ്. ഏബ്രഹാം, ഫാ. വിൽസൺ കുരുട്ടുപറ മ്പിൽ, ഫാ. ജിനു ചാരത്തുചാമക്കാല, ഫാ. ഹെൽബിൻ മീമ്പള്ളിൽ, ഫാ. ടോണി കോട്ടയ്ക്കൽ, ഫാ. തോമസ് ഷാജി, ഫാ. മാത്യു കുഴിപ്പള്ളിൽ, ഫാ. ജെറാൾഡ് ജോ സഫ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-06-09-10:46:32.jpg
Keywords: കെസിബിസി

25119
Category: 18
Sub Category:
Heading: 'ക്രിസ്‌തുവിന്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർത്ഥാടകരായി'; മിഷന്‍ ലീഗ് മാർഗരേഖ പുറത്തിറക്കി
Content: പാലാരിവട്ടം: ചെറുപുഷ്‌പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് 'ക്രിസ്‌തുവിൻ്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർത്ഥാടകരായി' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള മാർഗരേഖ പ്രകാശനം ചെയ്തു. താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ മിഷൻലീഗ് താമരശേരി രൂപത ഡയറക്‌ടർ ഫാ. ജോർജ് വെള്ളാരംകാലായിലിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് ഡയറക്‌ടർ ഫാ. ജിതിൻ വേലിക്കകത്ത് മുഖ്യപ്ര ഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്‌സൺ പുളിച്ചുമാക്കൽ, കോടഞ്ചേരി ശാഖാംഗം സാന്താ മരിയ റോബിൻസൺ, താമരശേരി രൂപത വൈസ് ഡയറക്‌ടർ സിസ്റ്റർ പ്രിൻ സി സിഎംസി, രൂപത സീനിയർ വൈസ് പ്രസിഡൻ്റ ആൻമേരി കൊച്ചുതൊട്ടിയിൽ, രൂപത ജൂണിയർ വൈസ് പ്രസിഡൻ്റ് ആൻലിയ സജി മെഴുകനാൽ എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകൊളുമ്പിൽ സ്വാഗ തവും മിഷൻലീഗ് താമരശേരി രൂപത സെക്രട്ടറി അരുൺ ജോസഫ് നന്ദിയും പറഞ്ഞു. ഫാ. ജിയോ കടുകമാക്കൽ, ആന്റണി ചുരപൈകയിൽ, സിസ്റ്റർ ഹെലൻ എഫ് സി സി എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2025-06-09-10:55:18.jpg
Keywords: മിഷന്‍ ലീഗ