category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവിത ശോഷണത്തിന്റെ കാലഘട്ടത്തിൽ അൽമായർക്കായുള്ള സിനഡൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പ്രസക്തം: മാർ റാഫേൽ തട്ടിൽ
Contentകൊച്ചി: സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ യോഗം ചേര്‍ന്നു. കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പോസ്തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊലൈഫ്, അൽമായ ഫോറങ്ങൾ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡൽ കമ്മീഷന്റെ മീറ്റിംഗ് മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. എപ്പിസ്കോപ്പൽ അംഗങ്ങളായ മാർ ജോൺ നെല്ലിക്കുന്നേൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഫാ.ഡോ. അരുൺ കലമറ്റത്തിൽ സ്വാഗതം ആശംസിച്ചു. ലോകത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ബാധ്യതകൾ വർദ്ധിക്കുകയും അതേസമയം ജീവിതപഠനവും മൂല്യാധിഷ്ഠിത ജീവിത പരിശീലനവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സഭയ്ക്കും സമൂഹത്തിനും നേതൃത്വവും ദിശാബോധവും നൽകേണ്ടത് അൽമായ കമ്മീഷനാണെന്ന് മേജർ ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. വിവിധ സബ് കമ്മീഷനുകൾ ഏകോപനത്തിലും കൂട്ടായ്മയിലും പ്രവർത്തിക്കുവാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ പിതാക്കന്മാർ കമ്മീഷന് നൽകി. ഓരോ സബ് കമ്മീഷനും വരും വർഷത്തിൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും വിശദാംശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. മനുഷ്യ മഹത്വത്തിനും ജീവന്റെയും കുടുംബ സംവിധാനത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമായ സാമൂഹിക തിന്മകൾക്കെതിരെ ശക്തമായ ബോധവൽക്കരണവും ക്രിയാത്മകമായ ഇടപെടലുകളും നടത്താൻ കമ്മീഷൻ തീരുമാനിച്ചു. ഫാ ഫിലിപ്പ് കവിയിൽ കൃതജ്ഞത അർപ്പിച്ചു.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-06 21:20:00
Keywordsസീറോ മലബാർ സഭയുടെ, ഫാമിലി
Created Date2025-06-06 21:22:23