Content | പാരീസ്: ആഗോള പ്രസിദ്ധമായ പാരീസ്- ചാർട്രസ് തീർത്ഥാടനത്തിൽ ഇത്തവണ പങ്കെടുക്കുക 19,000 കത്തോലിക്ക യുവജനങ്ങള്‍. നാളെ ജൂൺ 7 മുതൽ 9 വരെ ഫ്രഞ്ച് അസോസിയേഷൻ നോട്രെ-ഡാം ഡി ക്രെറ്റിയന്റെ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ തീർത്ഥാടനം ഫ്രാൻസിലെ ഏറ്റവും വലിയ പരമ്പരാഗത കത്തോലിക്കാ തീർത്ഥാടനമാണ്. വർഷം തോറും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഈ തീര്‍ത്ഥാടന യാത്രയില്‍ ഇതാദ്യമായാണ് ഇത്രയും തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്നത്.
ഫ്രഞ്ചിൽ pèlerinage de Chrétienté എന്ന് അറിയപ്പെടുന്നതാണ് ചാർട്രസ് തീർത്ഥാടനം. പാരീസിലെ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നു നോട്രഡാം ഡി ചാർട്രേസ് കത്തീഡ്രല്‍ ദേവാലയത്തിലേക്കുള്ള വാർഷിക തീർത്ഥാടനമാണ് ഇത്. പെന്തക്കുസ്ത തിരുനാളിനോട് അനുബന്ധിച്ചാണ് തീര്‍ത്ഥാടനം നടക്കുന്നത്. ഏകദേശം 90 കിലോമീറ്ററോളം ദൂരം യുവജന തീര്‍ത്ഥാടകര്‍ പിന്നിടും. 2023-ൽ 16,000 തീര്‍ത്ഥാടകരായിരിന്നു തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്. രജിസ്ട്രേഷന്‍ തുടങ്ങി വെറും അഞ്ച് ദിവസത്തിനുള്ളിൽ 19,000 തീര്‍ത്ഥാടകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|