Content | മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ മിക്ക സംസ്ഥാനങ്ങളും ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിലേക്ക് നീങ്ങുന്ന സമയത്ത്, ജീവന്‍ സംരക്ഷിക്കുവാന്‍ അടിയുറച്ച തീരുമാനമെടുത്ത് ഗ്വാനജുവാറ്റോ സംസ്ഥാനം. ഭ്രൂണഹത്യ കുറ്റകൃത്യമല്ലാതാക്കാനുള്ള ബിൽ പ്രാദേശിക കോൺഗ്രസ് നിരസിക്കുകയായിരിന്നു. ജീവന്‍ സംരക്ഷിക്കുവാന്‍ ഇടപെടല്‍ നടത്തിയ ഭരണകര്‍ത്താക്കളെ കത്തോലിക്ക സഭയും പൊതുസമൂഹവും അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും യാഥാസ്ഥിതിക സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഗ്വാനജുവാറ്റോ ജീവന് വേണ്ടി ശക്തമായി നിലകൊള്ളുകയായിരിന്നു.
മെയ് 29ന്, നടന്ന ആദ്യ വോട്ടെടുപ്പ് സമനിലയിലാണ് അവസാനിച്ചത്. അനുകൂലിച്ചും എതിര്‍ത്തൂം 18 വോട്ടുകള്‍ രേഖപ്പെടുത്തി. പ്രാദേശിക ഭരണഘടനയിലും പീനൽ കോഡിലും പരിഷ്കാരങ്ങൾ ഉൾപ്പെട്ട വിധി ജൂൺ 5ന് വീണ്ടും ചർച്ച ചെയ്തു. അന്ന്, ഗ്വാനജുവാറ്റോ സ്റ്റേറ്റ് കോൺഗ്രസ് 12 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകൃത്യമല്ലാതാക്കാനുള്ള നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്തു. 19 പേർ എതിർത്തും 17 പേർ അനുകൂലമായും വോട്ട് ചെയ്തു. തുടര്‍ന്നു ഭ്രൂണഹത്യയ്ക്കു അനുമതി നല്‍കുന്ന ബില്‍ സര്‍ക്കാര്‍ തള്ളുകയായിരിന്നു.

Lo logramos: GUANAJUATO ES PROVIDA pic.twitter.com/0qxPO4xi2J
— Uriel Esqueda (@urielesqueda4) June 5, 2025

ഒരു ആഴ്ച മുമ്പ് ഭ്രൂണഹത്യയെ അനുകൂലിച്ച് വോട്ട് ചെയ്ത ഗ്രീൻ ഇക്കോളജിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോയുടെ പ്രതിനിധി ലൂസ് ഇറ്റ്സെൽ മെൻഡോ ഗോൺസാലസിന്റെ നിലപാട് മാറ്റത്തെ തുടർന്നാണ് ബില്‍ പരാജയപ്പെട്ടത്. മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളിൽ 23 എണ്ണം ഭ്രൂണഹത്യയ്ക്കു അനുവാദം നല്‍കുന്ന പരിഷ്കാരങ്ങൾ അംഗീകരിച്ചിരിന്നു. 2024 ഒക്ടോബറിൽ ക്ലോഡിയ ഷെയിൻബോം അധികാരമേറ്റതിനുശേഷം 11 സംസ്ഥാനങ്ങളിലാണ് ഭ്രൂണഹത്യയ്ക്കു അനുമതി നല്‍കിയത്. കത്തോലിക്ക ഭ്രൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ ഭ്രൂണഹത്യ അനുകൂല നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ നേരത്തെ തന്നെ രംഗത്തുണ്ട്.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}