Content | കൊച്ചി: സംസ്ഥാന സർക്കാർ തുടരുന്നത് അപകടകരമായ മദ്യനയമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം. സർക്കാർ മദ്യശാലകളോട് ഉദാര സമീപനമാണു സ്വീകരിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26ന്, കേരള കത്തോലിക്ക സഭയുടെ ആഹ്വാനമനുസരിച്ച് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞയും അസംബ്ലി സന്ദേശങ്ങളും നൽകും. 25ന് സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നടക്കും. 24ന് സമിതിയുടെ സംസ്ഥാന വാർഷിക ജനറൽബോഡി സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടക്കും.
നേതൃയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. യു ഹാനോൻ മാർ തെയോഡോഷ്യസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, കെ.പി. മാത്യു, സി.എക് സ്. ബോണി, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. ആൻ്റണി അറയ്ക്കൽ, അന്തോണി കുട്ടി ചെതലൻ, തോമസ് കോശി, ടി.എസ്. ഏബ്രഹാം, ഫാ. വിൽസൺ കുരുട്ടുപറ മ്പിൽ, ഫാ. ജിനു ചാരത്തുചാമക്കാല, ഫാ. ഹെൽബിൻ മീമ്പള്ളിൽ, ഫാ. ടോണി കോട്ടയ്ക്കൽ, ഫാ. തോമസ് ഷാജി, ഫാ. മാത്യു കുഴിപ്പള്ളിൽ, ഫാ. ജെറാൾഡ് ജോ സഫ് എന്നിവർ പ്രസംഗിച്ചു. |