Contents

Displaying 24651-24660 of 24928 results.
Content: 25100
Category: 1
Sub Category:
Heading: ഓസ്‌ട്രേലിയയില്‍ കത്തോലിക്ക വിശ്വാസത്തിന് പുതുവസന്തമെന്ന് സിഡ്‌നി ആർച്ച് ബിഷപ്പ്
Content: സിഡ്നി: ഓസ്‌ട്രേലിയയില്‍ ക്രൈസ്തവ വിശ്വാസത്തിന് ഉണ്ടായിരിക്കുന്നത് വലിയ പുനരുജ്ജീവനമാണെന്ന വെളിപ്പെടുത്തലുമായി സിഡ്‌നി ആർച്ച് ബിഷപ്പ്. കഴിഞ്ഞ മാർച്ച് 9ന് സിഡ്‌നി അതിരൂപതയുടെ സെന്റ് മേരീസ് കത്തീഡ്രലിൽ മാത്രം 384 പേരാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. മുൻ വർഷത്തേക്കാൾ 30% വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ടായിരിന്നു ഇത്. മെയ് 30ന് സിഡ്‌നി അതിരൂപത സംഘടിപ്പിച്ച ഒരു പരിപാടിയുടെ മധ്യേ നല്‍കിയ സന്ദേശത്തില്‍ സിഡ്‌നിയിലെ സഭ വീണ്ടും വസന്തത്തിലാണെന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷർ വെളിപ്പെടുത്തി. ആദ്യമായി വിശ്വാസത്തെ കണ്ടുമുട്ടുകയും ആഴത്തിൽ ആകർഷകമായ എന്തെങ്കിലും കണ്ടെത്തുകയും ചെയ്യുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളാണ് വിശ്വാസ വ്രത വാഗ്ദാനത്തിലൂടെ തിരുസഭയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന ഛിന്നഭിന്നമായ ലോകത്ത് ആത്മീയ അർത്ഥത്തിനായുള്ള യഥാർത്ഥ ദാഹമാണിതെന്ന് മെയ് 30-ന് സിഡ്‌നി അതിരൂപത സംഘടിപ്പിച്ച "ഈ ജൂബിലി വർഷത്തിലെ പ്രത്യാശയുടെ അടയാളങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിപാടിയിൽ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. “എനിക്ക് ഒരു വലിയ കത്തീഡ്രൽ വാങ്ങേണ്ടി വന്നേക്കാം” - അതിരൂപതയിലുടനീളം വിശുദ്ധ കുര്‍ബാനയ്ക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിനെ പരാമര്‍ശിച്ച് ബിഷപ്പ് തമാശരൂപേണ പറഞ്ഞു. വിശ്വാസ വളര്‍ച്ചയുടെ പ്രതിഭാസം സിഡ്നിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ജ്ഞാനസ്നാനം സ്വീകരിച്ച മുതിര്‍ന്നവരുടെ എണ്ണത്തില്‍ സമാനമായ കുതിച്ചുചാട്ടം യുഎസിലുടനീളമുള്ള രൂപതകളിലും യുകെയിലും പ്രകടമായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം അമേരിക്കയിലെ ലോസ് ഏഞ്ചൽസില്‍ മാത്രം ഈസ്റ്ററിനു 5,500 പേരാണ് കത്തോലിക്ക വിശ്വാസം പുല്‍കിയത്. 2018നും 2024നും ഇടയിൽ യു‌കെയില്‍ എല്ലാ പ്രായക്കാർക്കും ഇടയിൽ ദേവാലയത്തിലെത്തുന്നവരുടെ എണ്ണം അന്‍പതു ശതമാനത്തിലേറെ വർദ്ധിച്ചുവെന്നു അടുത്തിടെ റിപ്പോര്‍ട്ട് വന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-04-14:26:34.jpg
Keywords: സിഡ്‌നി, ഓസ്ട്രേ
Content: 25101
Category: 1
Sub Category:
Heading: രക്തരൂക്ഷിതമായ ആക്രമണങ്ങള്‍; കെനിയന്‍ താഴ്‌വരയില്‍ ബെനഡിക്ടൻ സന്യാസിനികൾ പ്രവര്‍ത്തനം അവസാനിപ്പിച്ചു
Content: നെയ്റോബി: രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടി കെനിയയിലെ കേറിയൊ താഴ്‌വരയിലെ പ്രവര്‍ത്തനം ബെനഡിക്ടൻ സന്യാസിനികൾ താത്ക്കാലികമായി നിര്‍ത്തി. അക്രമപ്രവർത്തനങ്ങൾ അനിയന്ത്രിതമായി വർദ്ധിച്ചതും കെറിയോ താഴ്‌വരയിൽ രണ്ട് വൈദികര്‍ ഉള്‍പ്പെടെ മൃഗീയമായ കൊലപാതകങ്ങള്‍ തുടരുന്ന പശ്ചാത്തലവും കൂടി കണക്കിലെടുത്താണ് മിഷ്ണറി ബെനഡിക്റ്റൈൻ സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് സന്യാസിനി സമൂഹം ആശുപത്രികള്‍ ഉള്‍പ്പെടെ തങ്ങളുടെ എല്ലാ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടിയത്. ജൂൺ 1 മുതൽ സന്യാസിനി സമൂഹത്തിന്റെ സ്ഥാപനങ്ങള്‍ ഒന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രദേശത്ത് നടക്കുന്ന അക്രമ സംഭവങ്ങൾ സന്യാസിനികൾക്ക് മാനസികമായി വലിയ ആഘാതം ഏല്പിച്ചിരിക്കയാണെന്നും പ്രവർത്തനങ്ങൾ തുടരുക അസാധ്യമാക്കിയിരിക്കയാണെന്നും സന്യാസിനി സമൂഹം പ്രസ്താവനയിലൂടെ അറിയിച്ചു. പ്രദേശത്ത് സമാധാനം സംസ്ഥാപിക്കാനും പൗരന്മാരെ നിരായുധീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ സന്യാസിനി സമൂഹത്തിന്റെ അധ്യക്ഷ സിസ്റ്റര്‍ റോസ പാസ്കൽ ഒ എസ് ബി‌ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രദേശം സുരക്ഷിതമായി തീരുന്നത് വരെ സേവനം അവസാനിപ്പിക്കുക എന്നത് മാത്രമാണ് മിഷൻ സ്റ്റേഷനുകൾ അനിശ്ചിതമായി അടച്ചുപൂട്ടുന്നതിന്റെ അർത്ഥമെന്ന് സിസ്റ്റർ റോസ പാസ്കൽ പങ്കുവെച്ചു. മേഖലയിൽ ജോലി ചെയ്യുന്ന തങ്ങളുടെ സഹോദരിമാർ, തങ്ങളുടെ ജീവനക്കാർ, വ്യത്യസ്ത സേവനങ്ങൾക്കായി പ്രവര്‍ത്തന മേഖല സന്ദർശിക്കുന്നവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് അടച്ചുപൂട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭരണകൂടമാണ് വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തേണ്ടതെന്നും സന്യാസിനി സമൂഹത്തിന്റെ പ്രിയോര്‍ കൂട്ടിച്ചേര്‍ത്തു. ഫാ. ജോൺ എൻഡെഗ്വ , ഫാ. അലോയ്‌സ് ചെറൂയോട്ട് എന്നീ വൈദികര്‍ മെയ് 15, 22 തീയതികളില്‍ കൊല്ലപ്പെട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-04-15:16:02.jpg
Keywords: കെനിയ
Content: 25102
Category: 1
Sub Category:
Heading: ബഹ്‌റൈന്‍ കിരീടാവകാശി വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയുമായി കൂടിക്കാഴ്ച നടത്തി
Content: മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെരാർഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ബുധനാഴ്ച റിഫ കൊട്ടാരത്തിൽവെച്ചായിരിന്നു കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളോടും എല്ലാ മതങ്ങളോടും തുറന്ന സമീപനം പുലർത്തുന്ന ദീർഘകാല പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നി സഹിഷ്ണുതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് രാജകുമാരൻ അപ്പസ്തോലിക് വികാരിയോട് പറഞ്ഞു. സഹവർത്തിത്വത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും സവിശേഷ മാതൃകയായി ബഹ്‌റൈനെ സ്ഥാപിക്കുന്നതിൽ ഈ അടിസ്ഥാന മൂല്യങ്ങൾ നിർണായകമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അനുകമ്പയും സഹിഷ്ണുതയും വളർത്തിയെടുക്കുന്നതിൽ ബിഷപ്പ് ആൽഡോ ബെരാർഡി നടത്തിയ ശ്രമങ്ങളെ രാജകുമാരൻ സൽമാൻ ബിൻ ഹമദ്, മെത്രാനെ അഭിനന്ദിച്ചു. ബിഷപ്പ് ബെരാർഡിയുടെ ദൗത്യത്തിനു രാജാവ് വിജയാശംസകള്‍ നേര്‍ന്നു. ബഹ്‌റൈനിന്റെ സാംസ്കാരിക വൈവിധ്യത്തെയും സമ്പന്നമായ പൈതൃകത്തെയും പ്രശംസിച്ച ബിഷപ്പ് ആൽഡോ ബെരാർഡി, രാജകീയ കൂടിക്കാഴ്ചയ്ക്കുള്ള അവസരത്തിന് നന്ദി പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വത്തെ പിന്തുണയ്ക്കുന്ന ബഹ്‌റൈന്റെ സാംസ്കാരിക വൈവിധ്യത്തെയും സമ്പന്നമായ പൈതൃകത്തെയും ബിഷപ്പ് പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ കോര്‍ട്ട് മിനിസ്റ്റര്‍ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി. 2020 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ നിലവിലെ ജനസംഖ്യയുടെ 12% ക്രൈസ്തവരാണ്. ഇവരില്‍ ഏറെയും പ്രവാസികളായി രാജ്യത്തു എത്തിയവരാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-04-15:51:39.jpg
Keywords: ബഹ്‌റൈ, ഗള്‍ഫ
Content: 25103
Category: 1
Sub Category:
Heading: നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദ‌ി; ക്രൈസ്‌തവ സഭകളുടെ ആഭിമുഖ്യത്തിൽ റോമില്‍ സിമ്പോസിയം ആരംഭിച്ചു
Content: റോം: നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദ‌ി പ്രമാണിച്ച് വിവിധ ക്രൈസ്‌തവ സഭകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലു ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം റോമിലെ അലിക്കും യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ ആരംഭിച്ചു. വിവിധ സഭകളിൽപ്പെട്ട നൂറിലേറെ മെത്രാന്മാരും ഇരുനൂറിലേറെ ദൈവശാസ്ത്ര പണ്ഡിതന്മാരും സംബന്ധിക്കുന്ന സമ്മേളനത്തെ ശനിയാഴ്‌ച ലെയോ പതിനാലാമൻ മാർപാപ്പ അഭിസംബോധന ചെയ്യും. 'നിഖ്യാ സുനഹദോസും മൂന്നാം സഹസ്രാബ്‌ദത്തിലെ സഭയും' എന്നതാണു സിമ്പോസിയത്തിന്റെ മുഖ്യ പ്രമേയം. എക്യുമെനിസത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ, അഞ്ചേലിക്കും യൂണിവേഴ്‌സിറ്റിയിലെ എക്യു മെനിക്കൽ വിഭാഗവും അന്തർദേശീയ ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതിയുമാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. കത്തോലിക്ക, ഓർത്തഡോക്‌സ്, ഓറിയൻ്റൽ ഓർത്തഡോക്സ്‌, ആംഗ്ലിക്കൻ സഭക ളാണ് സിമ്പോസിയത്തിൽ പ്രതിനിധികളെ അയയ്ക്കുന്നത്. പ്രാർത്ഥനാശുശ്രൂഷയ്ക്ക് സഭൈക്യ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹ്, പിസീദിയായിലെ ഓർത്തഡോക്‌സ് മെത്രാൻ ഇയ്യോബ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ലോസ് ആഞ്ചലസ് മെത്രാൻ അൻബാകിറില്ലോസ്, മുൻ ആംഗ്ലിക്കൻ സഭാധ്യക്ഷൻ ഡോ. റൊവാൻ വില്യംസ് എന്നിവർ കാർമികത്വം വഹിച്ചു. ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതി അധ്യക്ഷൻ പ്രഫ. പോൾ ഗാവ്റിലുക്ക് ഉദ്ഘാടന പ്രസംഗം നടത്തി. 30 സെഷനുകളിലായി നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. നിഖ്യാ സൂനഹദോസ് നിർവചിച്ച വിശ്വാസസത്യങ്ങളെ ക്രൈസ്‌തവ സഭകൾ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്, ഇടക്കാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ മറികട ക്കാൻ സഹയകമാണെന്നും, വർധിച്ച കൂട്ടായ്‌മയോടെ വിശ്വാസപ്രഘോഷണം നടത്തുവാൻ സഭകളെ പ്രോത്സാഹിപ്പിക്കാൻ സിമ്പോസിയം ഉപകരിക്കുമെന്നും സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് സമയത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ പ്രാധാന്യം എടുത്തുക്കാട്ടി ഇക്കഴിഞ്ഞ ഏപ്രിലില്‍ വത്തിക്കാന്‍ പ്രത്യേക രേഖ പുറത്തിറക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-06-05-11:18:09.jpg
Keywords: റോമി
Content: 25104
Category: 1
Sub Category:
Heading: റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രൈന്‍ ആക്രമണം രൂക്ഷമായിരിക്കെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇരുക്ഷികൾക്കിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും സംഘർഷത്തിന് പരിഹാരം തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം പാപ്പ ഊന്നിപ്പറഞ്ഞുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. യുക്രൈനിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് പരിശുദ്ധ പിതാവ് റഷ്യൻ നേതാവിനെ അറിയിച്ചതായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനും സഹായം തേടിയതായും ബ്രൂണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫോണ്‍ സംഭാഷണത്തിനിടെ തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിനുള്ള കർദ്ദിനാൾ മാറ്റിയോ മരിയ സുപ്പിയുടെ ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. തന്റെ സ്ഥാനാരോഹണത്തിന്റെ തുടക്കത്തിൽ നല്‍കിയ ആശംസയ്ക്കും അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലെയോ പാപ്പ സംഭാഷണം ആരംഭിച്ചത്. ക്രിസ്തീയ മൂല്യങ്ങൾ വഴി സമാധാനം തേടാനും, ജീവന്‍ സംരക്ഷിക്കാനും, യഥാർത്ഥ മതസ്വാതന്ത്ര്യം പിന്തുടരാനും സഹായിക്കുന്ന ഒരു വെളിച്ചമായി എങ്ങനെ മാറുമെന്ന് അടിവരയിടുന്നതായിരിന്നു സംഭാഷണമെന്ന് വത്തിക്കാന്‍ വക്താവ് കൂട്ടിച്ചേർത്തു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-05-12:11:43.jpg
Keywords: ലെയോ
Content: 25105
Category: 1
Sub Category:
Heading: ക്രിസ്തുവിനെ മറ്റുള്ളവരോട് ധൈര്യപൂര്‍വ്വം പ്രഘോഷിക്കണം: ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെ വിശ്വസ്തതാപൂർവ്വം അനുധാവനം ചെയ്യാനും ധൈര്യപൂർവ്വം അവിടുത്തെ പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലെയോ പതിനാലാമൻ പാപ്പ. ജൂൺ 4 ബുധനാഴ്ച വത്തിക്കാനിൽ വിശ്വാസികള്‍ക്ക് അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത അവസരത്തിലാണ് ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കാനുള്ള ആഹ്വാനം പാപ്പ നടത്തിയത്. ധൈര്യപൂർവ്വം കർത്താവിനെ അനുഗമിച്ചുകൊണ്ട്, നിങ്ങൾ ഓരോരുത്തർക്കും ക്രിസ്തു നൽകുന്ന വിളിക്ക് ഉത്തരം നൽകാൻ പാപ്പ പോളണ്ടില്‍ നിന്നെത്തിയവരെ ഉദ്‌ബോധിപ്പിച്ചു. വിശ്വാസജീവിതത്തിൽ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും നമുക്ക് മാതൃകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പ, പോളണ്ടിലെ ലെദ്നീസ ക്യാമ്പിൽ നടക്കാനിരിക്കുന്ന യുവജനനസംഗമത്തിന്റെ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട പിയർ ഫ്രസാത്തിയെ പ്രത്യേകം പരാമർശിച്ചു. ഇറ്റാലിയൻ ഭാഷക്കാരായ തീർത്ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്യവേ, തങ്ങളെത്തന്നെ ക്രിസ്തുവിന് സമർപ്പിക്കാനും, കുടുംബങ്ങളിലും തങ്ങൾ ആയിരിക്കുന്ന എല്ലായിടങ്ങളിലും അവിടുത്തെ ധൈര്യപൂർവ്വം പ്രഘോഷിക്കാനും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശ്വാസജീവിതത്തിൽ ആഴപ്പെടാനും, അതുവഴി സുവിശേഷവത്കരണത്തിൽ സവിശേഷപങ്കാളികളാകാനും പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവിന്റെ വരവിനെ അനുസ്മരിക്കുന്ന പന്തക്കുസ്താ തിരുനാളിനൊരുങ്ങുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പ, ആത്മാവിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാനും, അവന്റെ പ്രകാശത്തിനും ശക്തിക്കുമായി പ്രാർത്ഥിക്കാനും ഉദ്‌ബോധിപ്പിച്ചു. സ്പാനിഷ് ഭാഷയിൽ ആളുകളെ അഭിവാദ്യം ചെയ്യവേ, ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടാകാനും അത് തിരിച്ചറിയാനും വേണ്ടി പ്രാർത്ഥിക്കാനും, ജീവിതത്തിന്റെ അന്ധകാരനിമിഷങ്ങളിലൂടെയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുന്ന യുവജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു. മുപ്പത്തിഅയ്യായിരത്തോളം ആളുകളാണ് ഇന്നലെ ബുധനാഴ്ച വത്തിക്കാനിൽ പാപ്പ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംബന്ധിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-05-13:16:22.jpg
Keywords: ലെയോ
Content: 25106
Category: 18
Sub Category:
Heading: സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കെസിബിസി; വര്‍ഷകാല സമ്മേളനാന്തര വാര്‍ത്താക്കുറിപ്പ്
Content: കൊച്ചി: കെസിബിസി വര്‍ഷകാലസമ്മേളനം ജൂണ്‍ 3, 4 തിയതികളിലായി കേരളകത്തോലിക്കാസഭാ കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നു. കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള മെത്രാന്മാര്‍ പങ്കെടുത്തു. കാലംചെയ്ത ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പുതുതായി ചുമതലയേറ്റ ലെയോ പതിനാലാമന്‍ പാപ്പായോട് വിധേയത്വം പ്രഖ്യാപിച്ചും ആരംഭിച്ച സമ്മേളനത്തില്‍ സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മഹാ ജൂബിലിയും സഭാ നവീകരണവും, നിരീശ്വരവാദ ആഭിമുഖ്യങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് സംബന്ധിച്ച്, വയനാട് വിലങ്ങാട് പ്രളയ പുനരധിവാസ പദ്ധതി, വിദ്യാഭ്യാസ മേഖല, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മുനമ്പം - വഖഫ് അവകാശവാദ വിഷയം, അസംഘടിത തൊഴിലാളികളുടെ ക്ഷേമം, വന്യമൃഗശല്യം തുടങ്ങീ വിവിധ വിഷയങ്ങളെ കുറിച്ച് കെസിബിസി; വര്‍ഷകാല സമ്മേളനാന്തര വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. #{blue->none->b->മഹാ ജൂബിലിയും സഭാ നവീകരണവും ‍}# 2025 ലെ മഹാജൂബിലി ആഘോഷവും കേരളകത്തോലിക്കാ സഭ പ്രഖ്യാപിച്ച സഭാനവീകരണവും നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികവും സംയുക്തമായി കേരളസഭാതലത്തില്‍ ആചരിക്കുവാന്‍ കെസിബിസി സമ്മേളനം തീരുമാനിച്ചു. #{blue->none->b->നിരീശ്വരവാദ ആഭിമുഖ്യങ്ങള്‍ ‍}# വര്‍ധിച്ചുവരുന്ന നിരീശ്വരവാദ - യുക്തിവാദ ആഭിമുഖ്യങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാത ങ്ങളെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും വിശ്വാസികള്‍ക്കും സമൂഹത്തിനും അവബോധം നല്‍കാനും കെസിബിസി യോഗം തീരുമാനിച്ചു. #{blue->none->b->ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് സംബന്ധിച്ച് ‍}# കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടയില്‍ ഒഡീഷ സംസ്ഥാനത്ത് മാത്രം വൈദികര്‍ക്കും സന്യസ്തര്‍ക്കും എതിരെ രണ്ട് അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പാവപെട്ട ജനങ്ങള്‍ക്ക് വിദ്യാഭ്യാസ - ആതുര ശുശ്രൂഷ സേവനങ്ങള്‍ പതിറ്റാണ്ടുകളായി നല്‍കിവരുന്ന പ്രേഷിതര്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനനിരത രായിരിക്കുന്ന മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായെടുക്കുകയും പരിഹാരം കണ്ടെത്തുകയും വേണം. #{blue->none->b->വയനാട് വിലങ്ങാട് പ്രളയ പുനരധിവാസ പദ്ധതി ‍}# വയനാട്, വിലങ്ങാട് ദുരന്തബാധിത മേഖലകളില്‍ കേരളസഭയുടെ നേതൃത്വത്തിലുള്ള പുനരധിവാസ - സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായ വിധത്തില്‍ മുന്നേറുന്നതായി മെത്രാന്മാര്‍ വിലയിരുത്തി. കെസിബിസി പ്രഖ്യാപിച്ച വയനാട്, വിലങ്ങാട് പ്രകൃതിദുരന്ത പുനരധിവാസ പദ്ധതി പ്രകാരമുള്ള നൂറു ഭവനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പല ഘട്ടങ്ങളിലായി മുന്നേറിക്കൊണ്ടിരിക്കുന്നു. അര്‍ഹരായ നൂറു ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ ഭവനങ്ങള്‍ കൈമാറുന്നതാണ്. #{blue->none->b->വിദ്യാഭ്യാസ മേഖല ‍}# കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് കത്തോലിക്കാഭ നല്‍കിയിട്ടുള്ള സംഭാവനകള്‍ എക്കാലവും പൊതുസമൂഹം ആദരവോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. ഈ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ തുടരാന്‍ കഴിയുന്നതില്‍ സഭാനേതൃത്വത്തിന് തികഞ്ഞ അഭിമാനവും ചാരിതാര്‍ഥ്യവുമുണ്ട്. എന്നാല്‍ സമീപകാലങ്ങളായി മാനേജ്മെന്റുകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതുണ്ട്. - ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങളും പദ്ധതികളും നടപ്പിലാക്കപ്പെടുന്നത് എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അര്‍ഹതയുള്ള ഓട്ടോണമസ് കോളേജുകളെ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി ഉയര്‍ത്താനുള്ള അനുമതി നല്‍കണം. - നിര്‍ദ്ദിഷ്ട ഭിന്നശേഷി നിയമനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം നടത്താന്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകള്‍ തയ്യാറാണ്. എന്നാല്‍, അപേക്ഷകരില്ലാതെ ഭിന്നശേഷി നിയമനം നടക്കാത്ത പക്ഷം മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിന് മാറ്റമുണ്ടാകണം. അപ്രകാരം കാലങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. #{blue->none->b->ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ‍}# കേരളത്തില്‍ നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും അതിന്റെ പരിണിത ഫലങ്ങളെയും കുറിച്ച് കെസിബിസി യോഗം ആശങ്ക പ്രകടിപ്പിച്ചു. ആഗോള ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് സഭയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും രാവിലെ അസംബ്ലിയോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുന്നതാണ്. #{blue->none->b->മുനമ്പം - വഖഫ് അവകാശവാദ വിഷയം ‍}# മാസങ്ങളായി സമരമുഖത്ത് തുടരുന്ന മുനമ്പം നിവാസികളുടെ പ്രതിസന്ധികള്‍ക്ക് ഇനിയും പരിഹാരമാകാത്തത് കെസിബിസി ഗൗരവമായി ചര്‍ച്ച ചെയ്തു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഉചിതമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണ്ണമായും ശാശ്വതമായും പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ അവധാനതയോടെ കൈക്കൊള്ളുകയും വേണം. #{blue->none->b->അസംഘടിത തൊഴിലാളികളുടെ ക്ഷേമം ‍}# അസംഘടിത തൊഴിലാളികള്‍ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കെസിബിസി ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മെത്രാന്‍ സമിതി തീരുമാനിച്ചു. #{blue->none->b->തീരദേശം, മല്‍സ്യത്തൊഴിലാളികള്‍ ‍}# തീരശോഷണവും കടലാക്രമണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന് ആനുപാതികമായി തീരദേശവാസികളും മല്‍സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന അനേകായിരം കുടുംബങ്ങളും കൂടുതല്‍ വലിയ പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുകയാണ്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളണം. - കപ്പലപകടം മൂലമുണ്ടായിരിക്കുന്ന കടല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗത്തില്‍ സംഭവിച്ചിരിക്കുന്ന പ്രതിസന്ധികളും ഗൗരവമായി പഠിക്കുകയും പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം. - കടലാക്രമണങ്ങളും തീരശോഷണവും വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളതീരത്ത് നശിച്ചുപോയ കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കുകയും ഇല്ലാത്തിടത്ത് പണിയുകയും വേണം. - മുതലപ്പൊഴിയിലെ അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിക്കാതെ വരികയും അപകടസാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഹാര്‍ബര്‍ ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കണം. - വിഴിഞ്ഞം സമരസമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും ഗോഡൗണില്‍ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പൂര്‍ത്തിയാക്കുകയും വേണം. - ട്രോളിംഗ് നിരോധന സമയത്തും കടല്‍ക്ഷോഭം മൂലം കടലില്‍ പോകാന്‍ കഴിയാത്ത മറ്റവസരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനാംശം നല്‍കണം. - കടല്‍മണല്‍ ഖനനം മൂലം ഉണ്ടാകുന്ന തീരശോഷണവും കടലിനുണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതവും പരിഗണിച്ച് കടല്‍മണല്‍ ഖനനത്തിനുള്ള നീക്കം പുനഃപരിശോധിക്കണം. - തീരദേശ വാസികള്‍ അഭിമുഖീകരിക്കുന്ന പട്ടയ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കണം. #{blue->none->b->വന്യമൃഗശല്യം ‍}# പല ജില്ലകളിലും വന്യമൃഗ ശല്യം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 1972-ലെ വനം വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണം. അനേകലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കും കടുത്ത വെല്ലുവിളിയായി മാറിയ ഈ പ്രതിസന്ധിയെ ക്രിയാത്മകമായും ഫലപ്രദമായും നേരിടാനും ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണം. വികസിത രാജ്യങ്ങളിലെപോലെ, പെരുകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള ശാസ്ത്രീയ സമീപനങ്ങള്‍ കേരളത്തില്‍ സ്വീകരിക്കണം. ഇനിയും ജനസാന്ദ്രത ഏറെയുള്ള കേരളത്തില്‍ വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കം കടുത്ത ജനദ്രോഹമാണ്. സമീപകാലങ്ങളായി വനംവകുപ്പ് നിഷ്‌ക്രിയമായും ജനവിരുദ്ധമായും മാറുന്നതായുള്ള പരാതികള്‍ പരിഗണിച്ച് യുക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. #{blue->none->b->കര്‍ഷകസമൂഹം ‍}# കേരളത്തിലെ കാര്‍ഷികമേഖല അത്യന്തം ഗുരുതരമായ പ്രതിസന്ധികളെ നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷി നഷ്ടവും കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവും കര്‍ഷകതൊഴിലാളികളുടെ അഭാവവും മുതല്‍ പലവിധ പ്രതിസന്ധികള്‍ അനേകം കര്‍ഷകരെ ആത്മഹത്യാമുനമ്പില്‍ എത്തിച്ചിരിക്കുന്ന സാഹചര്യമുണ്ട്. മുന്‍കാലങ്ങളില്‍ കൃഷിക്ക് വലിയ സാധ്യതകള്‍ കല്പിക്കപ്പെട്ടിരുന്ന, കാര്‍ഷിക സംസ്ഥാനമായി പരിഗണിക്കപ്പെട്ടിരുന്ന കേരളത്തിന്റെ ഇത്തരത്തിലുള്ള മാറ്റം തികച്ചും ദൗര്‍ഭാഗ്യകരമാണ്. കാര്‍ഷികമേഖലയുടെയും കര്‍ഷകരുടെയും പുനരുദ്ധാരണത്തിന് സാധ്യമായ പ്രായോഗിക പദ്ധതികള്‍ വിഭാവനം ചെയ്യാനും നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷക കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എല്ലാവിധ പിന്തുണകളും സഭ ഉറപ്പുനല്‍കുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുകയും വേണം. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. #{blue->none->b->ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ‍}# ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധീകരിക്കാനോ ശുപാര്‍ശകളിന്മേല്‍ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരി ക്കുകയും തുടര്‍നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുകയും വേണം.
Image: /content_image/India/India-2025-06-05-15:36:59.jpg
Keywords: കെ‌സി‌ബി‌സി
Content: 25107
Category: 1
Sub Category:
Heading: ബോംബാക്രമണ ഭീഷണിയിലും ലെബനോനില്‍ സേവനം തുടര്‍ന്ന് കത്തോലിക്ക സന്യാസിനികള്‍
Content: ബെയ്റൂട്ട്: ലെബനോനിലുണ്ടായ തീവ്രമായ ബോംബാക്രമണ ഭീഷണിയ്ക്കിടയിലും, ജീവന്‍ വകവെയ്ക്കാതെ രാജ്യത്തു സേവനം തുടര്‍ന്ന് സന്യാസിനികള്‍. ക്രൈസ്തവ സമൂഹങ്ങളിലെ ഏറ്റവും ദുർബലരായ അംഗങ്ങൾക്ക് ഭൗതിക സഹായവും ആത്മീയ പിന്തുണയും നൽകാൻ കഠിനമായി പരിശ്രമിക്കുന്ന ഇസ്രായേല്‍ അതിർത്തിയിലുള്ള ഡെബലിലുള്ള അന്റോണിയൻ സിസ്റ്റേഴ്‌സ് സ്‌കൂളിന്റെ ഡയറക്ടർ സിസ്റ്റർ ജെറാർഡ് മെർഹേജ്, സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട്സ് ഓഫ് ജീസസ് ആൻഡ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മായ എൽ ബെയ്‌നോ എന്നിവരാണ് സന്യാസത്തിന്റെ മഹത്തായ വിളി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രഘോഷിക്കുന്നത്. യുദ്ധത്തിന് മുമ്പ് പ്രദേശത്ത് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള നിരവധി കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്നും മിക്കവരും ബെയ്റൂട്ടിലേക്ക് മാറിയെന്നും പൊന്തിഫിക്കൽ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് (ACN) സിസ്റ്റർ ജെറാർഡ് വെളിപ്പെടുത്തി. സംഘർഷത്തിന്റെ തുടക്കം മുതൽ കന്യാസ്ത്രീകള്‍ തങ്ങളുടെ സേവനം പ്രദേശത്ത് തുടരുന്നുണ്ട്. ജീവന്‍ പണയംവെച്ച സേവനങ്ങള്‍ക്കിടയിലും ഇവർ നയിക്കുന്ന സ്കൂളുകളിലെ കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞു. ലെബനോനിലെ ആളുകളുടെ കുടിയിറക്കവും രാജ്യത്തിന്റെ ദുഷ്‌കരമായ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കുന്നുണ്ടെന്നും പ്രദേശത്തെ വിളകൾ നശിച്ചുവെന്നും സിസ്റ്റർ മെർഹേജ് പറയുന്നു. പ്രദേശവാസികൾ ബദൽ വരുമാന സ്രോതസ്സായി ഏതെങ്കിലും തരത്തിലുള്ള കൃഷി പുനരാരംഭിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ തെക്കു ഭാഗത്ത് സേവനം ചെയ്യുന്ന സിസ്റ്റർ മായ എൽ ബെയ്‌നോ യുദ്ധ ഭീഷണിയും ആക്രമണങ്ങളും ഉണ്ടായിരുന്നിട്ടും ഐൻ എബൽ പട്ടണത്തിൽ തുടരുകയാണെന്ന് വ്യക്തമാക്കി. തങ്ങളുടെ സന്യാസിനി സമൂഹത്തിന്റെ ദൗത്യം പ്രാന്തപ്രദേശങ്ങളിലേക്ക് പോയി സഹായം ആവശ്യമുള്ളവരെ ചേര്‍ത്തുപിടിക്കുകയെന്നതാണെന്ന് കൂട്ടിച്ചേര്‍ത്തു. 32 ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്കൂള്‍ സിസ്റ്റർ മായയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ലെബനോനെ പ്രാർത്ഥനയിൽ നിലനിർത്തുന്നതിന് നന്ദി പറയുന്നതായും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം എസിഎൻ നൽകിയ സഹായത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഇരു കന്യാസ്ത്രീകളും പറയുന്നു. എത്ര ഭീഷണിയുണ്ടായാലും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ സജീവമായി തുടരുവാനാണ് ഈ സന്യാസിനികളുടെ തീരുമാനം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-05-16:52:34.jpg
Keywords: ലെബനോ
Content: 25108
Category: 1
Sub Category:
Heading: നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ സഹായിച്ചിരിന്ന വൈദികനെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സജീവമായ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോഹറാമിന്റെ വിവിധ തരത്തിലുള്ള ചൂഷണത്തിന് ഇരകളായിരിന്നവരെ സഹായിച്ചിരിന്ന വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഫാ. അൽഫോൺസസ് അഫീന എന്ന യുവവൈദികനെ ജൂൺ 1 ഞായറാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. രാത്രി ഗ്വോസയ്ക്ക് സമീപം, വിശുദ്ധ കുർബാന അര്‍പ്പണം കഴിഞ്ഞ് മൈദുഗുരിയിലേക്ക് മടങ്ങുന്നതിനിടെ, ഫാ. അഫീനയെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയവർ പിന്നീട് മൈദുഗുരി രൂപതയെ ഫോണിൽ ബന്ധപ്പെടുകയും ഫാ. അഫീന ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് നൽകുകയും ചെയ്തു. പ്രദേശത്തെ ബൊക്കോഹറാം തീവ്രവാദികള്‍ രണ്ടായി പിളര്‍ന്നതിനാല്‍ "ജമാത്ത് അഹ്ലിസ് സുന്ന ലിദ്ദാവതി വാൽ-ജിഹാദ്" (JAS), "ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ്" എന്നീ രണ്ടു ഗ്രൂപ്പുകളും പ്രദേശവാസികള്‍ക്ക് വലിയ ഭീഷണിയാണ്. ഇരു ഗ്രൂപ്പുകളുടെ സാന്നിധ്യം കാരണം ഗ്വോസയ്ക്ക് ചുറ്റുമുള്ള പ്രദേശം ഒട്ടും സുരക്ഷിതമല്ലായെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു. മനഃശാസ്ത്രത്തിലും കൗൺസിലിംഗിലും ബിരുദം നേടിയ ഫാ. അഫീന ബൊക്കോഹറാം ഇരകൾക്കായി പ്രദേശത്ത് ട്രോമ സെന്ററും മറ്റും സ്ഥാപിച്ചിരിന്നു. നൈജീരിയൻ വൈദികന്റെ തട്ടിക്കൊണ്ടുപോകൽ വാർത്ത യുഎസ് രൂപതയായ ഫെയർബാങ്ക്സിലും ചര്‍ച്ചയായിട്ടുണ്ട്. 2017 മുതൽ 2024 വരെ ആറര വർഷം അമേരിക്കയിലെ സെവാർഡ് പെനിൻസുലയിലെ ഗ്രാമങ്ങളിൽ സേവനം ചെയ്ത വ്യക്തിയായിരിന്നു അദ്ദേഹം. ഇക്കാലയളവിലാണ് നൈജീരിയയിലെ ബൊക്കോഹറാം ഇരകൾക്കായി ഒരു ട്രോമ സെന്റർ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ, മനഃശാസ്ത്രത്തിലും കൗൺസിലിംഗിലും അദ്ദേഹം ബിരുദം നേടിയത്. വൈദികന്റെ മോചനത്തിനായി അമേരിക്കയില്‍ കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നിരിന്നു. വൈദികന്റെ മോചനത്തിനായി നൈജീരിയന്‍ രൂപത പ്രാര്‍ത്ഥന സഹായം ചോദിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-05-18:49:15.jpg
Keywords: നൈജീ
Content: 25109
Category: 18
Sub Category:
Heading: പിഒസിയിൽ പരിസ്ഥിതി ദിനം ആചരിച്ചു
Content: കൊച്ചി: കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കെസിബിസി യുവജനകമ്മീഷൻ ചെയർമാനും തിരുവനന്തപുരം അതിരൂപത സഹായമെത്രാനുമായ ഡോ. ആർ. ക്രിസ്‌തുദാസ് പിഒസി കോമ്പൗണ്ടി ൽ മരതൈ നട്ടു. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ഫാ. ജേക്കബ് പ്രസാദ്, ഫാ. ടോണി കോഴിമണ്ണിൽ, ഫാ. മാർട്ടിൻ തട്ടിൽ, ഫാ. ഡിറ്റോ കൂളാ എന്നിവരും പിഒസി സ്റ്റാഫംഗങ്ങളും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2025-06-06-10:01:31.jpg
Keywords: പരിസ്ഥി