Contents
Displaying 24611-24620 of 24929 results.
Content:
25060
Category: 18
Sub Category:
Heading: ധന്യൻ മാർ തോമസ് കുര്യാളശേരി അനുസ്മരണം നടത്തി
Content: ചങ്ങനാശേരി: ധന്യൻ മാർ തോമസ് കുര്യാളശേരി ചങ്ങനാശേരി അതിരൂപതയെ സമഗ്രതദർശനത്തിൽ നയിച്ച അജപാലകനായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാനും ആരാധനാസന്യാസിനീ സമൂഹ ത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പാരിഷ്ഹാളിൽ ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച അനുസ്‌മരണ സിമ്പോസിയം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത പള്ളികളിൽ ഒതുക്കി നിർത്താനുള്ളതല്ല, പള്ളികളിൽ നിന്നും തുടങ്ങേ ണ്ടതാണെന്ന ദർശനം സഭയ്ക്കു പകർന്നുനൽകിയ മാർ തോമസ് കുര്യാളശേരി സു റിയാനി കത്തോലിക്കർക്കിടയിലെ ആഡംബരങ്ങൾക്കും വ്യവഹാരങ്ങൾക്കുമെ തിരേ ശബ്ദമുയർത്തി. ചങ്ങനാശേരി അതിരൂപതയ്ക്ക് കെട്ടുറപ്പും അച്ചടക്കവും പകർന്ന മാർ കുര്യാളശേരിയുടെ ചരിത്രം അതിരൂപതയുടെ ചരിത്രംകൂടിയാണെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. മോൺ. സ്കറിയ കന്യാകോണിൽ ആമുഖപ്രസംഗം നടത്തി. ഡോ. കുര്യാസ് കുമ്പളക്കുഴി പ്രബന്ധം അവതരിപ്പിച്ചു. അതിരുപത വികാരിജനറാൾ മോൺ. ആന്റണി എ ത്തക്കാട് മോഡറേറ്ററായിരുന്നു. എസ്എബിഎസ് സന്യാസിനീ സമൂഹത്തിൻ്റെ ചങ്ങ നാശേരി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലില്ലി റോസ് കരോട്ടുവെമ്പേനിക്കൽ നന്ദി അർപ്പിച്ചു. അതിരൂപതയുടെ വിവിധ ഇടവകളിലെ വൈദികർ, സന്യസ്‌തർ, ഇടവക പ്രതിനിധി കൾ, പാസ്റ്റർ കൗൺസിൽ, ഫൊറോനാ കൗൺസിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, കുടുംബ കൂട്ടായ്‌മ ലീഡേഴ്‌സ്, മതാധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ രണ്ടിനാണ് മാർ തോമസ് കുര്യാളശേരിയുടെ ചരമവാർഷികം.
Image: /content_image/India/India-2025-05-29-09:45:30.jpg
Keywords: തോമസ് തറയി

25061
Category: 1
Sub Category:
Heading: റോം രൂപതയ്ക്കു വേണ്ടി പതിനൊന്ന് ഡീക്കന്മാർ മറ്റന്നാള്‍ തിരുപ്പട്ടം സ്വീകരിക്കും; ലെയോ പാപ്പ മുഖ്യകാര്‍മ്മികനാകും
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പ രൂപതാധ്യക്ഷനായ റോം രൂപതയില്‍ ശനിയാഴ്ച തിരുപ്പട്ട സ്വീകരണം നടക്കും. റോം രൂപതയ്ക്കു വേണ്ടി പതിനൊന്ന് ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിക്കുക. മെയ് 31 ശനിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽവെച്ചു നടക്കുന്ന തിരുപ്പട്ട സ്വീകരണത്തില്‍ ലെയോ പതിനാലാമൻ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. ഇതിന് മുന്നോടിയായി ഇന്നു മെയ് 29 വ്യാഴാഴ്ച രാത്രി 9 മണിക്ക് വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിൽവെച്ച് പ്രത്യേക പ്രാർത്ഥനകൾ നടക്കുമെന്ന് റോം വികാരിയാത്ത് അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഫാ. മൗറീസ്സ്യോ ബോത്ത പ്രഭാഷണം നടത്തും. റോം രൂപതയെ സംബന്ധിച്ചിടത്തോളം ഈ പൗരോഹിത്യസ്വീകരണം വലിയ സന്തോഷത്തിന് കാരണമാണെന്നു റോം രൂപതയിലെ ഡീക്കന്മാരുടെയും വൈദികരുടെയും സമർപ്പിതജീവിതക്കാരുടെയും ചുമതലയുള്ള ബിഷപ്പ് മിക്കേലെ ദി തോൽവോ പ്രസ്താവിച്ചു. തങ്ങളുടെ ജോലികൾ പോലും ഉപേക്ഷിച്ച്, സുവിശേഷം അറിയിക്കാനും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ വളർത്താനുമായാണ് ഇവർ തങ്ങളുടെ ജീവിതം മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദികാർത്ഥികൾക്ക് കുടുംബങ്ങളിലൂടെയും, ക്രൈസ്തവസമൂഹങ്ങളിലൂടെയും ലഭിച്ച മാമ്മോദീസയെന്ന കൃപയുടെ തുടർച്ചയായാണ് പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളി ഇവർക്ക് ലഭിച്ചതെന്നും ബിഷപ്പ് മിക്കേലെ പറഞ്ഞു. വൈദികരായി അഭിഷിക്തരാകുന്നവരിൽ ഏഴ് പേർ റോം രൂപതാ സെമിനാരിയിൽ പരിശീലനം നേടിയരും നാല് പേർ റെദെംതോറിസ് മാത്തർ സെമിനാരിയിൽ പരിശീലനം നേടിയവരുമാണ്. ലെയോ പതിനാലാമൻ പാപ്പ റോം രൂപതയിൽപെട്ടവർക്ക് ആദ്യമായി നല്‍കുന്ന തിരുപ്പട്ട ശുശ്രൂഷയെന്ന പ്രത്യേകത ഇത്തവണയുണ്ട്. മെയ് ആദ്യ വാരത്തില്‍ ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് അംഗങ്ങളായ 23 ഡീക്കന്മാരും ഇക്കഴിഞ്ഞ ആഴ്ച ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 20 ഡീക്കന്മാരും റോമില്‍വെച്ചു തിരുപ്പട്ടം സ്വീകരിച്ചിരിന്നു. ഇവരെ കൂടാതെയാണ് 11 ഡീക്കന്മാര്‍ തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-29-11:01:36.jpg
Keywords: പാപ്പ

25062
Category: 1
Sub Category:
Heading: കോൺക്ലേവ് ബോണസ് മുടക്കാതെ ലെയോ പാപ്പ; വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 500 യൂറോ അധികമായി നല്‍കും
Content: വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയായിലും വത്തിക്കാൻ മ്യൂസിയം, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ, വത്തിക്കാൻ ഫാർമസി തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഏകദേശം 5000 ജീവനക്കാർക്ക് ജൂണിലെ ശമ്പളത്തിൽ നിന്ന് 500 യൂറോ (ഏകദേശം $566) അധികമായി നല്‍കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാപ്പമാര്‍ കോൺക്ലേവ് ബോണസുകൾ വിതരണം ചെയ്യുന്നതു പതിവുള്ള രീതിയാണ്. ഒരു പാപ്പയുടെ മരണത്തെ തുടർന്നുള്ള ആഴ്ചകളിൽ, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ, പലപ്പോഴും അധിക സമയം ജോലി ചെയ്യുന്ന വത്തിക്കാൻ ജീവനക്കാരോടുള്ള നന്ദി പ്രകടനമായാണ് ഇവയെ വിലയിരുത്തുന്നത്. ഈ മാസത്തിന്റെ ആരംഭത്തില്‍ വാരത്തില്‍ സ്റ്റേറ്റ് ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ ലെയോ പാപ്പ അധിക ബോണസിനെ കുറിച്ച് സംസാരിച്ചില്ലെങ്കിലും, വത്തിക്കാനിലെ വിവിധ തൊഴിലാളികളോടുള്ള ആദരവും നന്ദിയും പാപ്പ പ്രകടിപ്പിച്ചിരിന്നു. റോമൻ കൂരിയായില്‍ ജോലി ചെയ്യുക എന്നതിനർത്ഥം പരിശുദ്ധ സിംഹാസനത്തിന്റെ ഓർമ്മ നിലനിർത്തുന്നതിന് സംഭാവന ചെയ്യുക എന്നാണെന്ന്‍ അദ്ദേഹം പറഞ്ഞിരിന്നു. ലെയോ പതിനാലാമന്‍ പാപ്പയുടെ ബോണസ് സമ്മാനം ലഭിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളിൽ വത്തിക്കാന്റെ പുസ്തകശാല, വസ്ത്രശാലകൾ, ഗ്യാസ് സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസ് എന്നിവയിൽ ജോലി ചെയ്യുന്നവരും വത്തിക്കാനില്‍ സേവനം ചെയ്യുന്ന സന്യസ്തരും ഉൾപ്പെടുന്നു. 2013-ൽ, ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ "കോൺക്ലേവ് ബോണസ്" എന്ന പാരമ്പര്യം താൽക്കാലികമായി നിർത്തിവെച്ചിരിന്നു. ഇതിനു പകരം, പേപ്പൽ ചാരിറ്റികൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും തുക നീക്കിവെയ്ക്കാനായിരിന്നു നിര്‍ദ്ദേശം. ബെനഡിക്ട് പാപ്പ ജീവിച്ചിരിന്ന കാലത്തായിരിന്നു ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടതെന്ന വസ്തുത അന്നു വത്തിക്കാന്‍ വക്താവ് ചൂണ്ടിക്കാട്ടിയിരിന്നു. 2005-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണശേഷം, സെഡെ വെക്കന്‍റ് കാലയളവിൽ നടത്തിയ അധിക ജോലികൾക്ക് ബെനഡിക്ട് പതിനാലാമൻ പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വത്തിക്കാൻ ജീവനക്കാർക്ക് 1,000 യൂറോയുടെ കോൺക്ലേവ് ബോണസ് അനുവദിച്ചിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-29-13:04:31.jpg
Keywords: വത്തിക്കാ

25063
Category: 1
Sub Category:
Heading: കന്ധമാലില്‍ ക്രൈസ്തവ അധ്യാപകനെ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്തു പുതിയ ദേവാലയം
Content: ഗുഡ്രികിയ: ഒഡീഷയിലെ കന്ധമാലിൽ 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ ക്രൈസ്തവ അധ്യാപകനെ ഹിന്ദുത്വവാദികള്‍ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്ത് നിർമ്മിച്ച പുതിയ ദേവാലയം കൂദാശ ചെയ്തു. ഉദയഗിരിയിൽ നിന്നുള്ള സർക്കാർ അധ്യാപകനും ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) അംഗവുമായ മാത്യു നായകിനെ വളഞ്ഞ ഹിന്ദുത്വവാദികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരിന്നു. ഗുഡ്രിക്കിയയിലെ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിട്ടായിരിന്നു കൊടും ക്രൂരത. നായക് രക്തസാക്ഷിത്വം വരിച്ച യഥാർത്ഥ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പുതിയ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ മെയ് 26ന്, നടന്ന ദേവാലയ കൂദാശയ്ക്കു കട്ടക്ക്-ഭുവനേശ്വറിലെ ആർച്ച് ബിഷപ്പ് ജോൺ ബർവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 14 കത്തോലിക്ക വൈദികരും ഏഴ് കന്യാസ്ത്രീകളും ഉൾപ്പെടെ അഞ്ഞൂറിലധികം വിശ്വാസികൾ പുതുതായി നിർമ്മിച്ച ദേവാലയത്തിന്റെ കൂദാശയ്ക്കായി ഒത്തുകൂടി. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും എന്നാല്‍ അവർ ദൈവത്തിന്റെ ശക്തിക്ക് മുന്നിൽ പരാജയപ്പെടുകയാണ് ചെയ്തതെന്നും അതിന് ഉദാഹരണമാണ് പുതിയ ദേവാലയമെന്നും കട്ടക്ക് - ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ വചനപ്രഘോഷണത്തിനിടെ പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ജീവനോടെ ക്രൂരമായി ചുട്ടുകൊന്ന തങ്ങളുടെ പള്ളിയുടെ അടുത്തേക്ക് വരാൻ 17 വർഷം കാത്തിരിക്കുകയായിരിന്നുവെന്ന് വിശ്വാസ പരിശീലകനായ ബെനാൻസിയോ പ്രധാൻ പറഞ്ഞു. ദൈവം നമ്മെ ഒരിക്കലും കൈവിട്ടില്ല എന്ന വസ്തുത വലിയ ധൈര്യവും പ്രത്യാശയും നൽകുകയാണെന്നും നൂറുകണക്കിന് ആളുകളുടെ ജീവിതത്തിൽ യേശുവിലുള്ള ഉറച്ച വിശ്വാസം വീണ്ടും കെട്ടിപ്പടുക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-29-17:31:25.jpg
Keywords: കന്ധമാ

25064
Category: 18
Sub Category:
Heading: മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസം
Content: മാവേലിക്കര: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി മദ്യ നിർമാണശാല ആരംഭിക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. ബ്രൂവറി മദ്യനിർമാണ ശാലക്കെതിരേയും മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജന മനഃസാക്ഷി ഉണർത്തുന്നതിനുമായി ജൂൺ 19ന് ഏകദിന ഉപവാസം നടത്തുമെന്നും ബിഷപ്പ് അറിയിച്ചു. പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജൂൺ 19ന് രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഉപവാസം.
Image: /content_image/India/India-2025-05-30-08:38:01.jpg
Keywords: മദ്യ

25065
Category: 18
Sub Category:
Heading: മുഖ്യമന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണം: കോതമംഗലം രൂപത ജാഗ്രത സമിതി
Content: കോതമംഗലം: സംസ്ഥാനമെമ്പാടും സാധാരണക്കാർ വന്യമൃഗശല്യംമൂലം പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ, ക്രിയാത്മക ഇടപെടലുകൾ നടത്താൻ മടിക്കുന്ന സംസ്ഥാന വനംവകുപ്പ് വനങ്ങൾക്ക് സമീപം ജീവിക്കുന്നവർക്കുമേൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റങ്ങളും ജനദ്രോഹപരമായ നീക്കങ്ങളും അത്യന്തം പ്രതിഷേധാർഹമാണെന്ന്‍ കോതമംഗലം രൂപത ജാഗ്രത സമിതി. വനംവകുപ്പിൻ്റെ ജനദ്രോഹപരമായ നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും രൂപത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തൊമ്മൻകുത്തിൽ പതിറ്റാണ്ടുകളായുള്ള കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർക്കുകയും മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ തുടർന്നും സ്വീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന വനംവകുപ്പിൻ്റെ നീക്കങ്ങൾ അപലപനീയമാണ്. വനം വകുപ്പ് ക്രൂരമായി കുരിശ് തകർത്ത സ്ഥലത്തേക്ക് ദുഃഖവെള്ളിയാഴ്‌ച സമാധാനപരമായി നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ കോതമംഗലം രൂപത വികാരി ജനറൽ ഉൾപ്പെടെയുള്ളവർക്ക് എതിരെ കള്ള കേസ്സ് ചുമത്തുന്ന നടപടി ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. നിയമാനുസൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ സ്ഥാപിച്ച കുരിശ് പ്രകോപനപരമായരീതിയിൽ പൊളിച്ചുമാറ്റിയ വനംവകുപ്പ്, ഇടവക അധികൃതർ രേഖകൾ ഹാജരാക്കിയിട്ടും കേസുകൾ പിൻവലിക്കാൻ തയ്യാറായിട്ടില്ല. ആ കേസുകൾ നിലനിൽക്കെയാണ് പുതിയ ചാർജുകൾ രൂപതാ അധിക്യതരും ജനപ്രതിനിധികളും നാട്ടുകാരുമായ മറ്റുനിരവധിപ്പേർക്കെതി രെ ചുമത്താൻ വനംവകുപ്പ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. നിലവിൽ വനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്ക് പുറമെ വനംവകുപ്പിൻ്റെ ഇത്തരം നടപടികൾ തുടരുന്നത് വലിയ ജനരോഷത്തിന് വഴിവയ്ക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ വനംവകുപ്പിൻ്റെ ജനദ്രോഹപരമായ നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും ഈ വിഷയത്തിൽ നേരിട്ട് ഇടപെടുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്തുകയും ചെയ്യണമെന്ന് കോതമംഗലം രൂപത ജാഗ്രത സമിതി ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-05-30-08:44:48.jpg
Keywords: കോതമംഗ

25066
Category: 1
Sub Category:
Heading: 'കോണ്‍ക്ലേവ്' സിനിമയില്‍ കണ്ടതല്ല യഥാര്‍ത്ഥ കോണ്‍ക്ലേവ്; മാധ്യമങ്ങളോട് യുക്രേനിയന്‍ കര്‍ദ്ദിനാള്‍
Content: മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'കോണ്‍ക്ലേവ്' എന്ന ഹോളിവുഡ് സിനിമയുടെ വിവിധ ദൃശ്യങ്ങള്‍ ഈ മാസം നടന്ന യഥാര്‍ത്ഥ കോണ്‍ക്ലേവിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു. കോണ്‍ക്ലേവ് എങ്ങനെയാണ് നടക്കുന്നതെന്ന് പൊതു സമൂഹത്തിന് പറഞ്ഞു തരുന്ന സിനിമയെന്ന് പോലും പലരും വിശേഷിപ്പിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പൗരസ്ത്യസഭയായ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭാംഗമായ കർദ്ദിനാള്‍ മൈക്കോള ബൈചോക്ക്. ലെയോ പതിനാലാമന്‍ പാപ്പയെ തെരഞ്ഞെടുത്ത ഇത്തവണത്തെ കോണ്‍ക്ലേവില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വോട്ടവകാശമുള്ള കര്‍ദ്ദിനാളായിരിന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തിനിടെ വന്ന ഒരു ചോദ്യത്തിനാണ് 45 വയസ്സുള്ള യുക്രേനിയൻ കർദ്ദിനാൾ മൈക്കോള ബൈചോക്ക് മറുപടി നല്‍കിയത്. "കോൺക്ലേവ്, സിനിമ പോലെ തന്നെയാണോ, അതോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വ്യത്യസ്തമാണോ?” എന്നതായിരിന്നു ചോദ്യം. താന്‍ സിനിമ കണ്ടിരിന്നുവെന്നും എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‍ വേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സിനിമയിൽ' കർദ്ദിനാൾമാർ കോണ്‍ക്ലേവിനിടെ ഒരു തവണ പോലും പ്രാർത്ഥിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പേപ്പല്‍ കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യം വോട്ടുചെയ്യല്‍ മാത്രമല്ല, പ്രാർത്ഥിക്കുക എന്നതാണെന്നും വോട്ട് എന്നത് രണ്ടാമത്തെ കാര്യമാണെന്നും അതിന് വിപരീത ഉള്ളടക്കമാണ് സിനിമയില്‍ ഉള്ളതെന്നും അതിനാല്‍ തന്നെ സിനിമ “സഹായകരമായിരുന്നില്ല” എന്ന് അദ്ദേഹം പറയുന്നു. 20 മില്യൺ ഡോളർ നിർമ്മാണ ബജറ്റിൽ നിർമ്മിച്ച ബോക്സ് ഓഫീസില്‍ ഹിറ്റായിരിന്നു. യഥാര്‍ത്ഥ കോണ്‍ക്ലേവ് നടന്ന ഈ മാസം 'കോണ്‍ക്ലേവ്' സിനിമ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ശ്രദ്ധ നേടിയ സിനിമയിലെ ശ്രദ്ധിക്കാതെ പോയ വസ്തുത ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാളിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് വിശ്വാസികളില്‍ നിന്നു ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-30-08:48:43.jpg
Keywords: കോണ്‍

25067
Category: 9
Sub Category:
Heading: പന്തക്കുസ്തയുടെ അഗ്നി അഭിഷേകമായി അവേക്കനിംഗ് കണ്‍വെന്‍ഷന്‍ ജൂണ്‍ 7ന് ബർമിങ്ഹാമിൽ
Content: ജൂബിലി വർഷത്തിലെ പന്തക്കുസ്ത അനുഭവം ആയിരങ്ങളിലേക്ക് പകരാൻ അവേക്കനിംഗ് കണ്‍വെന്‍ഷന്‍ ജൂണ്‍ 7ന് ബർമിങ്ഹാമിൽ നടക്കും. നിത്യജീവന്റെ സുവിശേഷം എല്ലാവരിലും എത്തിക്കുന്ന ലോക സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ഭാഗമായാണ് യുകെയിൽ സേവ്യര്‍ഖാൻ വട്ടായിൽ അച്ചന്റെയും ഷൈജു നടുവത്താണിയിൽ അച്ചന്റെയും ആത്മീയ നേതൃത്വത്തിൽ അവേക്കനിംഗ് ഇംഗ്ലീഷ് കൺവെൻഷന് തുടക്കം കുറിച്ചത്. ഇന്ന് ഈ ശുശ്രൂഷ വിവിധ ഭാഷക്കാരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമായി കൊണ്ടിരിക്കുന്നു. കുട്ടികളും യുവതി യുവാക്കളും മാതാപിതാക്കളും ഒത്തുചേരുന്ന ഫാമിലി കോൺഫറൻസാണ് ഓരോ അവേക്കനിംഗ് കൺവെൻഷനുകളും. യുകെയിലെ ഏഴു സ്ഥലങ്ങളിൽ ഒരുക്കപ്പെട്ട അവേക്കനിംഗ് ഒരുക്ക കൺവെൻഷനുകളിൽ സൗഖ്യങ്ങളും വിടുതലും നൽകിക്കൊണ്ട് പരിശുദ്ധാത്മാവ് അനേകരെ അനുഗ്രഹിച്ചു. ജൂൺ മാസ കൺവെൻഷനു അഭിവന്ദ്യ മാർ പ്രിൻസ് പാണങ്ങോടൻ പിതാവിന്റെ വചനശുശ്രൂഷ ആയിരങ്ങളിൽ ആത്മാവിന്റെ തീപകരും. AFCM UK യുടെ നേതൃത്വത്തിൽ വലിയ ഒരുക്കങ്ങൾ അവേക്കനിംഗ് കൺവെൻഷന് വേണ്ടി നടന്നുകൊണ്ടിരിക്കുന്നു. + ജൂൺ മാസ കൺവെൻഷന്റെ പ്രത്യേകതകൾ; 1. പരിശുദ്ധ ജപമാലയ്ക്ക് യുവ ദമ്പതികളും കുടുംബങ്ങളും നേതൃത്വം നൽകും. 2. കുട്ടികൾക്കായി പെന്തക്കുസ്ത പ്രത്യേക സ്പെഷ്യൽ പ്രോഗ്രാം. വിവിധ പരീക്ഷകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നവർക്ക് പ്രത്യേക ഹീലിംഗ് സെഷൻ. 3. മുതിർന്നവരെയും യുവതി യുവാക്കളെയും കുട്ടികളെയും അണിനിരത്തിയുള്ള പന്തക്കുസ്ത തീം സോംഗ്. മലയാളി കുടുംബങ്ങളെയും ഈ സുവിശേഷ ദൗത്യ ശുശ്രൂഷയിലേക്ക് യേശു നാമത്തിൽ ക്ഷണിക്കുന്നു. കുട്ടികളുമായി കടന്നുവരിക. അനേകരെ ഈ ശുശ്രൂഷയിലേക്ക് ക്ഷണിക്കുക. ദൈവ സന്നിധിയിൽ ധാരാളം മധ്യസ്ഥ പ്രാർത്ഥനകൾ ഉയർത്തുക. സാമ്പത്തികമായി സഹായിക്കുവാൻ കഴിവുള്ളവർ മുന്നോട്ട് വരിക. കോച്ചുകൾ ക്രമീകരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക. നിങ്ങളുടെ സ്വന്തം വാഹനങ്ങളിൽ അനേകരെ കൂട്ടിക്കൊണ്ട് വരിക. പന്തക്കുസ്തയുടെ വലിയ അനുഭവം സ്വന്തമാക്കുവാൻ ജൂൺ 7നു നമ്മുക്ക് ഒന്നുചേരാം. > വിശദ വിവരങ്ങള്‍ക്ക്: ജോസ് - +44 7414 747573. * ജോൺസൺ: +44 7506810177 > #{blue->none->b-> അഡ്രസ്സ്;}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Events/Events-2025-05-30-09:00:22.jpg
Keywords: അഭിഷേ

25068
Category: 1
Sub Category:
Heading: കുടുംബങ്ങളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും ത്രിദിന ജൂബിലി ആഘോഷം ഇന്ന് മുതല്‍ വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങൾ ഇന്ന് മെയ് 30 മുതൽ ജൂൺ 1 വരെ തീയതികളിലായി നടക്കും. ജൂബിലിയുടെ ഭാഗമായി ജൂൺ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറുപത്തിനായിരത്തിലധികം പേര്‍ ഈ ജൂബിലിയാഘോഷങ്ങൾക്കായി റോമിൽ എത്തുമെന്നാണ് വത്തിക്കാന്‍ പ്രതീക്ഷിക്കുന്നത്. ജൂൺ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയായിരിക്കും ജൂബിലി ആഘോഷങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങ്. ഇന്നു മെയ് 30 വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, നാല് പേപ്പൽ ബസലിക്കകളിലെയും വിശുദ്ധവാതിൽ കടക്കാൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റു ജൂബിലിയുടെ അവസരത്തിലെന്നപോലെ റോമിലെ വിവിധ ചത്വരങ്ങളിൽ സാംസ്‌കാരിക കലാ, ആദ്ധ്യാത്മിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആഗോളദിനത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നതിൽ പങ്കുചേരും. നാളെ മെയ് 31 ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, പേപ്പൽ ബസലിക്കകളിലെ വിശുദ്ധവാതിൽ കടക്കാൻ തീർത്ഥാടകർക്ക് സൗകര്യമുണ്ടായിരിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നഗരത്തിന്റെ വിവിധയിടങ്ങളിൽ, റോമൻ ഒറേറ്ററികൾ, കരിസ്മാറ്റിക്, നെയോ കാറ്റെക്ക്യൂമൻ, സെന്റ് എജീദിയോ തുടങ്ങിയ വിവിധ സമൂഹങ്ങൾ ചേർന്നൊരുക്കുന്ന വിവിധ പദ്ധതികൾ ഉണ്ടായിരിക്കും. നാളെ വൈകുന്നേരം 6.30 മുതൽ 8 വരെ, റോമിലെ ലാറ്ററൻ ബസലിക്കയ്ക്ക് മുന്നിൽ "കുടുംബങ്ങളുടെ ആഘോഷം" എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേക പ്രാർത്ഥനകളും ജപമാലയർപ്പണവും നടക്കും. ഇതോടനുബന്ധിച്ച്, പൊന്തിഫിക്കൽ ഫൗണ്ടേഷൻ തയ്യാറാക്കിയിട്ടുള്ള "കുട്ടികളുടെ ബൈബിളിന്റെ" പതിനായിരം കോപ്പികൾ വിതരണം ചെയ്യപ്പെടും. സ്പെയിൻ, വടക്കേ അമേരിക്ക, പോളണ്ട്, പോർച്ചുഗൽ, ബ്രസീൽ, അർജന്റീന, കൊളംബിയ, മെക്സിക്കോ, യു.കെ., സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, റൊമാനിയ, ഫിലിപ്പീൻസ്, ചിലി, എന്നീ രാജ്യങ്ങളിൽനിന്നും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ആയിരങ്ങള്‍ ജൂബിലി ചടങ്ങുകളിൽ പങ്കെടുക്കും. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-30-14:50:15.jpg

25069
Category: 18
Sub Category:
Heading: മാത്യൂസ് മാർ പോളികാർപ്പോസ് മാവേലിക്കര രൂപതയുടെ പുതിയ മെത്രാന്‍
Content: തിരുവനന്തപുരം: മാവേലിക്കര മലങ്കര രൂപതയുടെ നിയുക്ത മെത്രാനായി മാത്യൂസ് മാർ പോളികാർപ്പോസിനെ നിയമിച്ചു. ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപാർക്കിയൽ കത്തീഡ്രൽ ദേവാലയത്തില്‍ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ നടത്തി. 1955-ൽ മാവേലിക്കര രൂപതയിലെ പുത്തൂരിൽ ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനായി മാത്യൂസ് പോളികാർപ്പോസ് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കിയ ശേഷം 1983 ഡിസംബർ 18-ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദവും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തിരുനെൽവേലിയിലെ എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. മാർ ഇവാനിയോസ് കോളേജിന്റെ പ്രിൻസിപ്പൽ, കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഇന്റർവ്യൂ ബോർഡ് അംഗം, കേരള യൂണിവേഴ്സിറ്റിയിലെ ഫ്രഞ്ച്, ലാറ്റിൻ ഭാഷകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള യൂണിവേഴ്സിറ്റിയിലെ അക്കാദമിക് കൗൺസിൽ അംഗം എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവല്ല അതിരൂപതയുടെ ചാൻസലര്‍, കാറ്റിക്കിസം ഡയറക്ടർ, സഭയിലെ കാറ്റെക്കറ്റിക്കൽ ഗ്രന്ഥങ്ങൾ തയ്യാറാക്കുന്നതിനുള്ള കമ്മീഷന്റെ ഡയറക്ടർ, സെന്റ് മേരീസ് മലങ്കര സെമിനാരിയുടെ പ്രൊഫസർ, വിവിധ ഇടവകകളുടെ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2022 മെയ് 5 ന് തിരുവനന്തപുരം മേജർ ആർച്ചിപാർക്കിയുടെ സഹായ മെത്രാനായി നിയമിതനായ അദ്ദേഹം 2022 ജൂലൈ 15ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽവെച്ചാണ് അഭിഷിക്തനായത്.
Image: /content_image/India/India-2025-05-30-16:36:24.jpg
Keywords: മാവേലിക്ക