category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപന്തക്കുസ്തയുടെ അഗ്നി അഭിഷേകമായി അവേക്കനിംഗ് കണ്‍വെന്‍ഷന്‍ ജൂണ്‍ 7ന് ബർമിങ്ഹാമിൽ
Contentജൂബിലി വർഷത്തിലെ പന്തക്കുസ്ത അനുഭവം ആയിരങ്ങളിലേക്ക് പകരാൻ അവേക്കനിംഗ് കണ്‍വെന്‍ഷന്‍ ജൂണ്‍ 7ന് ബർമിങ്ഹാമിൽ നടക്കും. നിത്യജീവന്റെ സുവിശേഷം എല്ലാവരിലും എത്തിക്കുന്ന ലോക സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ഭാഗമായാണ് യുകെയിൽ സേവ്യര്‍ഖാൻ വട്ടായിൽ അച്ചന്റെയും ഷൈജു നടുവത്താണിയിൽ അച്ചന്റെയും ആത്മീയ നേതൃത്വത്തിൽ അവേക്കനിംഗ് ഇംഗ്ലീഷ് കൺവെൻഷന് തുടക്കം കുറിച്ചത്. ഇന്ന് ഈ ശുശ്രൂഷ വിവിധ ഭാഷക്കാരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമായി കൊണ്ടിരിക്കുന്നു. കുട്ടികളും യുവതി യുവാക്കളും മാതാപിതാക്കളും ഒത്തുചേരുന്ന ഫാമിലി കോൺഫറൻസാണ് ഓരോ അവേക്കനിംഗ് കൺവെൻഷനുകളും. യുകെയിലെ ഏഴു സ്ഥലങ്ങളിൽ ഒരുക്കപ്പെട്ട അവേക്കനിംഗ് ഒരുക്ക കൺവെൻഷനുകളിൽ സൗഖ്യങ്ങളും വിടുതലും നൽകിക്കൊണ്ട് പരിശുദ്ധാത്മാവ് അനേകരെ അനുഗ്രഹിച്ചു. ജൂൺ മാസ കൺവെൻഷനു അഭിവന്ദ്യ മാർ പ്രിൻസ് പാണങ്ങോടൻ പിതാവിന്റെ വചനശുശ്രൂഷ ആയിരങ്ങളിൽ ആത്മാവിന്റെ തീപകരും. AFCM UK യുടെ നേതൃത്വത്തിൽ വലിയ ഒരുക്കങ്ങൾ അവേക്കനിംഗ് കൺവെൻഷന് വേണ്ടി നടന്നുകൊണ്ടിരിക്കുന്നു. + ജൂൺ മാസ കൺവെൻഷന്റെ പ്രത്യേകതകൾ; 1. പരിശുദ്ധ ജപമാലയ്ക്ക് യുവ ദമ്പതികളും കുടുംബങ്ങളും നേതൃത്വം നൽകും. 2. കുട്ടികൾക്കായി പെന്തക്കുസ്ത പ്രത്യേക സ്പെഷ്യൽ പ്രോഗ്രാം. വിവിധ പരീക്ഷകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നവർക്ക് പ്രത്യേക ഹീലിംഗ് സെഷൻ. 3. മുതിർന്നവരെയും യുവതി യുവാക്കളെയും കുട്ടികളെയും അണിനിരത്തിയുള്ള പന്തക്കുസ്ത തീം സോംഗ്. മലയാളി കുടുംബങ്ങളെയും ഈ സുവിശേഷ ദൗത്യ ശുശ്രൂഷയിലേക്ക് യേശു നാമത്തിൽ ക്ഷണിക്കുന്നു. കുട്ടികളുമായി കടന്നുവരിക. അനേകരെ ഈ ശുശ്രൂഷയിലേക്ക് ക്ഷണിക്കുക. ദൈവ സന്നിധിയിൽ ധാരാളം മധ്യസ്ഥ പ്രാർത്ഥനകൾ ഉയർത്തുക. സാമ്പത്തികമായി സഹായിക്കുവാൻ കഴിവുള്ളവർ മുന്നോട്ട് വരിക. കോച്ചുകൾ ക്രമീകരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക. നിങ്ങളുടെ സ്വന്തം വാഹനങ്ങളിൽ അനേകരെ കൂട്ടിക്കൊണ്ട് വരിക. പന്തക്കുസ്തയുടെ വലിയ അനുഭവം സ്വന്തമാക്കുവാൻ ജൂൺ 7നു നമ്മുക്ക് ഒന്നുചേരാം. > വിശദ വിവരങ്ങള്‍ക്ക്: ജോസ് - ‪+44 7414 747573‬. * ജോൺസൺ: +44 7506810177 > #{blue->none->b-> അഡ്രസ്സ്;}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-30 12:19:00
Keywordsഅഭിഷേ
Created Date2025-05-30 09:00:22