category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ധന്യൻ മാർ തോമസ് കുര്യാളശേരി അനുസ്മരണം നടത്തി
Contentചങ്ങനാശേരി: ധന്യൻ മാർ തോമസ് കുര്യാളശേരി ചങ്ങനാശേരി അതിരൂപതയെ സമഗ്രതദർശനത്തിൽ നയിച്ച അജപാലകനായിരുന്നുവെന്ന് ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാനും ആരാധനാസന്യാസിനീ സമൂഹ ത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പാരിഷ്ഹാളിൽ ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച അനുസ്‌മരണ സിമ്പോസിയം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത പള്ളികളിൽ ഒതുക്കി നിർത്താനുള്ളതല്ല, പള്ളികളിൽ നിന്നും തുടങ്ങേ ണ്ടതാണെന്ന ദർശനം സഭയ്ക്കു പകർന്നുനൽകിയ മാർ തോമസ് കുര്യാളശേരി സു റിയാനി കത്തോലിക്കർക്കിടയിലെ ആഡംബരങ്ങൾക്കും വ്യവഹാരങ്ങൾക്കുമെ തിരേ ശബ്ദമുയർത്തി. ചങ്ങനാശേരി അതിരൂപതയ്ക്ക് കെട്ടുറപ്പും അച്ചടക്കവും പകർന്ന മാർ കുര്യാളശേരിയുടെ ചരിത്രം അതിരൂപതയുടെ ചരിത്രംകൂടിയാണെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. മോൺ. സ്കറിയ കന്യാകോണിൽ ആമുഖപ്രസംഗം നടത്തി. ഡോ. കുര്യാസ് കുമ്പളക്കുഴി പ്രബന്ധം അവതരിപ്പിച്ചു. അതിരുപത വികാരിജനറാൾ മോൺ. ആന്റണി എ ത്തക്കാട് മോഡറേറ്ററായിരുന്നു. എസ്എബിഎസ് സന്യാസിനീ സമൂഹത്തിൻ്റെ ചങ്ങ നാശേരി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലില്ലി റോസ് കരോട്ടുവെമ്പേനിക്കൽ നന്ദി അർപ്പിച്ചു. അതിരൂപതയുടെ വിവിധ ഇടവകളിലെ വൈദികർ, സന്യസ്‌തർ, ഇടവക പ്രതിനിധി കൾ, പാസ്റ്റർ കൗൺസിൽ, ഫൊറോനാ കൗൺസിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, കുടുംബ കൂട്ടായ്‌മ ലീഡേഴ്‌സ്, മതാധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ രണ്ടിനാണ് മാർ തോമസ് കുര്യാളശേരിയുടെ ചരമവാർഷികം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-29 09:45:00
Keywordsതോമസ് തറയി
Created Date2025-05-29 09:45:30