Contents

Displaying 24701-24710 of 24928 results.
Content: 25150
Category: 1
Sub Category:
Heading: ഭക്ഷണം, പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള വസ്തുക്കൾ; യുക്രൈനിലേക്ക് ലെയോ പാപ്പയുടെ സഹായം
Content: വത്തിക്കാന്‍ സിറ്റി: വർഷങ്ങളായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍. മെത്തകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള നിരവധി വസ്തുക്കളുമായി മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽ നിന്നും യുക്രൈനിലെ ഖാർക്കിവിലേക്ക് എത്തിച്ചു. ഫ്രാൻസിസ് പാപ്പ കാലം ചെയ്തതിനു ശേഷവും വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും, ആ ദൗത്യം ഇപ്പോഴും തുടരുകയാണെന്നും കർദ്ദിനാൾ ക്രജേവ്സ്കി പറഞ്ഞു. സമീപ ആഴ്ചകളിൽ നിരവധി റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന യുക്രേനിയൻ നഗരമായ ഖാർകിവിൽ ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് ജനത കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സഹായം എത്തിക്കുന്നത്. റോമിലെ സാന്താ സോഫിയ ബസിലിക്കയിൽ നിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് യുക്രൈനിലേക്ക് യാത്ര തിരിച്ചത്. കർദ്ദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ ഉണ്ടായിരിന്നു. ഫ്രാൻസിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടർന്ന് കൊണ്ട്, ലെയോ പതിനാലാമൻ പാപ്പായും ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറെ ഊർജ്ജസ്വലതയോടെ തുടരുന്നുണ്ടെന്നും, പീഡിതരായ യുക്രൈൻ ജനതയെ തന്റെ ഹൃദയത്തോട്, ലെയോ പതിനാലാമൻ പാപ്പയും ചേർത്ത് പിടിച്ചുവെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ തുടക്കം മുതൽ, റോമിലെ യുക്രേനിയൻ പള്ളിയായ സാന്താ സോഫിയ മാനുഷിക ഔദാര്യത്തിന്റയും, ജീവകാരുണ്യത്തിന്റെയും ഇടമായി മാറിയെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-14-10:08:45.jpg
Keywords: യുക്രൈ
Content: 25151
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
Content: സാബത്തില്‍ കതിരുകള്‍ പറിക്കുന്നു, തിരസ്കൃതനാകുന്ന ഈശോ എന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗത്തെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, നൊവേഷ്യൻ, വിശുദ്ധ അത്തനേഷ്യസ്, വിശുദ്ധ ക്രിസോസ്തോം എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: സാബത്തില്‍ കതിരുകള്‍ പറിക്കുന്നു - മര്‍ക്കോസ് 2: 23-28 }# (മത്തായി 12: 1- 8 ) (ലൂക്കാ 6 : 1- 5). 23 ഒരു സാബത്തുദിവസം അവന്‍ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്‍മാര്‍ കതിരുകള്‍ പറിക്കാന്‍ തുടങ്ങി. 24 ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നത് എന്തുകൊണ്ട്? 25അവന്‍ ചോദിച്ചു: ദാവീദും അനുചരന്‍മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? 26 അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? 27 : അവന്‍ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. 28 : മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ് **************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# വിശന്നപ്പോൾ ഈശോ ഭക്ഷണം കഴിച്ചിട്ടുണ്ട്. എങ്കിലും ഭക്ഷണം കഴിക്കുന്നവരെല്ലാം വിശക്കുന്നവരാണെന്നിതിനർത്ഥമില്ല. എന്തെന്നാൽ ഒരു മാലാഖ ഭക്ഷിച്ചതിനെക്കുറിച്ച് നമ്മൾ വായിക്കുന്നു (ഉത്പ 18,8). ആ മാലാഖയ്ക്കു വിശന്നുവെന്ന് ഇതിനർത്ഥമില്ല. വിശക്കുന്നവരെല്ലാം ഭക്ഷിക്കണമെന്നുമില്ല. അവൻ ഉപവസിക്കുകയോ പട്ടിണികിടക്കുകയോ ചെയ്തെന്നു വരാം. ഈശോ ഭക്ഷിച്ചെങ്കിൽ അവന് ശരീരമുണ്ട്: അവന് വിശപ്പനുഭവപ്പെട്ടെങ്കിൽ അവനു ആത്മാവുണ്ട് (Against the Apollinarianas, Question 80) ➤ #{red->none->b-> അജ്ഞാത ഗ്രീക്കു ഗ്രന്ഥകാരൻ: }# ആഴ്‌ച യിൽ ഏഴു ദിവസമുണ്ട്. അതിൽ ആറെണ്ണം ജോലി ചെയ്യാനായി ദൈവം നമുക്ക് നൽകിയിരി ക്കുന്നു. ഏഴാമത്തേത് പ്രാർത്ഥനയ്ക്കും വിശ്രമത്തിനും പാപപരിഹാരത്തിനുമുള്ളതാണ്. ആറു ദിവസങ്ങളിൽ നമ്മൾ പാപം ചെയ്‌തുപോയിട്ടുണ്ട ങ്കിൽ അതിനു പരിഹാരം ചെയ്യാനുള്ള അവസരം കൂടിയാണ് കർത്താവിൻ്റെ ദിനം. അന്ന് നേരത്തേ തന്നെ ദൈവാലയത്തിൽ എത്തണം. കർത്താവിൻ്റെ പക്കൽ പാപങ്ങൾ ഏറ്റുപറയണം. അനുതപിക്കുന്ന ഹൃദയത്തോടെ പ്രാർത്ഥിക്കണം. പരിശുദ്ധ കുർബാനയിൽ പൂർണ്ണമായും പങ്കുചേരണം. വിഭജിച്ചു നൽകപ്പെടുന്ന നാഥനെ ധ്യാനിക്കണം. നിർമ്മലമായ മനസാക്ഷിയാണ് നിനക്കുള്ളതെ ങ്കിൽ മുമ്പോട്ട് കടന്നുചെന്ന് കർത്താവിന്റെ ശരീര രക്തങ്ങളിൽ പങ്കുപറ്റുക (Sermon 6,1-2). ➤ #{red->none->b-> നൊവേഷ്യൻ: }# തൻ്റെ മനുഷ്യത്വത്തിൽ അവൻ അബ്രാഹത്തെപ്പോലെയാണ് (മത്താ 1,1) ദൈവികത പ്രകാരം അബ്രാഹത്തിനു മുമ്പേയുള്ളവനാണ് (യോഹ 8,28). മാനുഷികതയിൽ അവൻ ദാവീദിൻ്റെ പുത്രനാണ് (മത്താ 20,31). ദൈവമെന്ന നിലയിൽ ദാവീദിൻ്റെ നാഥനുമാണ് (മത്താ 22, 43-45). മാനുഷികത പ്രകാരം അവൻ നിയമത്തിനു വിധേയനായി ജനിച്ചു (ഗലാ 4,4). ദൈവികതയിൽ സാബത്തിൻ്റെ അധിനാഥനാണ് (മത്താ 12,8; മർക്കോ 2,28; ലൂക്കാ 6,5) (The Trinity 11). ♦️ #{blue->none->b-> വചനഭാഗം: തിരസ്കൃതനാകുന്ന ഈശോ - മര്‍ക്കോസ് 3: 1-6 }# (മത്തായി 12: 9-14- 8 ) (ലൂക്കാ 6 : 6- 11). 1 യേശു വീണ്ടും സിനഗോഗില്‍ പ്രവേ ശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു. 2 യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 3 കൈ ശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. 4 അനന്തരം, അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു. 5 അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു. 6 : ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍വേണ്ടി ഹേറോദേസ്പക്ഷക്കാരുമായി ആലോചന നടത്തി ➤ #{red->none->b-> വിശുദ്ധ അത്തനേഷ്യസ്: }# സിനഗോഗിൽ കൈ ശോഷിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ്റെ കരങ്ങളാണ് ശോഷിച്ചിരുന്നതെങ്കിൽ ചുറ്റും കൂടി നിന്നവരുടെ മനസുകളായിരുന്നു ശോഷിച്ചിരുന്നത്. അവർ ഈ വികലാംഗനെ ശ്രദ്ധിച്ചിരുന്നില്ല. മിശി ഹായിൽനിന്ന് ഒരത്ഭുത പ്രവൃത്തി പ്രതീക്ഷിച്ചി രുന്നുമില്ല. എന്നാൽ അത്ഭുതം പ്രവർത്തിക്കുന്നതിനുമുമ്പ് രക്ഷകൻ അവരുടെ ഹൃദയങ്ങളെ വാക്കുകൾകൊണ്ട് ഉഴുതുമറിച്ചു. അവരുടെ മന സിൻ്റെ ദുഷ്‌ടതയും അതിൻ്റെ കാഠിന്യവും ആഴ ങ്ങളും മനസിലാക്കിയ അവിടുന്ന് അവരുടെ ചിന്താഗതികളെ മൃദുവാക്കുക എന്ന ലക്ഷ്യത്തോടെ ഇപ്രകാരം ചോദിച്ചു; "സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ പ്രവർത്തിക്കുന്നതോ, ജീവൻ നശിപ്പിക്കുന്നതോ രക്ഷിക്കുന്നതോ, ഏതാണനുവദനീയം?" സാബത്തിൽ "ജോലി ചെയ്യുന്നത് അനുവദനീയമോ” എന്ന് അവിടുന്നു ചോദിച്ചിരുന്നെങ്കിൽ “നീ നിയമത്തിനെതിരായി സംസാരിക്കുന്നു" എന്നവർ പറയുമായിരുന്നു. തുടർന്ന്, സാബത്തു നിയമങ്ങളുടെ സ്രഷ്‌ടാവ് എന്ന നിലയിൽ നിയമത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ അവിടുന്ന് വ്യക്തമാക്കി. 'സാബത്തിൽ ജോലി ചെയ്യാൻ പാടില്ല' എന്നതിനോട് "ജീവനെ പ്രതിയുള്ള കാര്യങ്ങൾക്കൊഴികെ' എന്നവിടുന്ന് കൂട്ടിച്ചേർത്തു. സാബത്തിൽ ഒരു മനുഷ്യൻ കുഴിയിൽ വീണുപോയാൽ അവനെ പിടിച്ചു കയറ്റാൻ നിയമം യഹൂദരെ അനുവദിച്ചിരുന്നു (മത്താ 12,11). മനുഷ്യനെ മാത്രമല്ല കാളയേയും കഴുതയേയും പോലും അപ്രകാരം രക്ഷിക്കാമായിരുന്നു. ജീവസന്ധാരണാർത്ഥമുള്ള ജോലികൾ നിയമം അനുവദിച്ചിരുന്നതിനാലാണ് യഹൂദർ സാബത്തിൽ ഭക്ഷണം പാകം ചെയ്തിരുന്നത്. അതുകൊണ്ടാണ് യഹൂദർക്ക് നിഷേധിക്കാനാവാത്ത ഒരു ന്യായം അവിടുന്നുയർത്തിയത്. "സാബത്തിൽ നൻമ ചെയ്യുന്നത് അനുവദനീയ മാണോ"? (മർക്കോ 3,4; ലൂക്കാ 6,9). "അതെ" എന്നായിരുന്നു ഉത്തരമെങ്കിലും അതു സമ്മതിക്കാനാവാത്തവിധം അവരുടെ മനസ്സു ദുഷിച്ചതായിരുന്നെന്നുമാത്രം (Homilies 28). #{black->none->b-> ദരിദ്രര്‍ക്ക് വേണ്ടി നിന്റെ കരം നീട്ടുക}# അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ചുകൊണ്ട് "നിൻ്റെ കൈനീട്ടുക" എന്നവിടുന്ന് പറഞ്ഞത് ഏതാണ്ടിപ്രകാരം പറയുന്നതിനു തുല്യമായിരുന്നു: "കാഴ്‌ചയുള്ളവർ തുടർന്നും കാണട്ടെ. കേൾക്കാൻ വിസമ്മതിക്കുന്നവർ അങ്ങനെ തുടരട്ടെ. കഠിനഹൃദയർ ശിലാ തുല്യരായിക്കൊള്ളട്ടെ. എന്നാൽ നിൻ്റെ വലതു കരം പൂർണ്ണസൗഖ്യം പ്രാപിക്കട്ടെ. എഴുന്നേൽക്കുക, ഇനിമേലിൽ യാചിക്കേണ്ടതില്ല"(മത്താ 13,15). മറ്റൊരുവിധത്തിൽ ഇങ്ങനെയുമാകാം: “കൈ ശോഷിച്ചിരുന്നതിനാൽ നീ ഒരിക്കൽ യാചിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതു പൂർണ്ണസൗഖ്യം പ്രാപിച്ച് ജോലി ചെയ്യത്തക്കവിധമായതിനാൽ ഇനിമുതൽ നിൻ്റെ കരം ദരിദ്രർക്കു നേരെ നീട്ടുക" (മർക്കോ 3,5). എഴുന്നേറ്റ് നടുവിൽ നിൽക്കുക. കാണുന്നവർക്ക് ഒരത്ഭുതമായിത്തീരുക. സാബത്തിനെ സംബന്ധിച്ച വിവാദങ്ങൾക്ക് നിന്നിൽ വിരാമം കുറിക്കപ്പെട്ടിരിക്കുന്നു. മുടന്തൻമാർ സ്വന്തം കാലിൽ നിൽക്കേണ്ടതിന് നീ മദ്ധ്യത്തിൽ എഴുന്നേറ്റു നിൽക്കുക. നിൻ്റെ കൈ നീട്ടുക. ഇവർ ആരോപണമുന്നയിക്കാതിരിക്കാനായി ഞാൻ നിന്നെ സ്‌പർശിക്കുന്നില്ലല്ലോ. എങ്കിലും വചനം തന്നെ പ്രവൃത്തിയായി മാറുന്നുവെങ്കിൽ വചനം ഉച്ചരിച്ചവൻ മഹത്വത്തിനു യോഗ്യനാണ്. “നിൻ്റെ കൈ നീട്ടുക.” ശോഷിച്ച കൈ സുഖപ്പെട്ടെങ്കിലും കണ്ടു നിന്നവരുടെ ശോഷിച്ച മാനസങ്ങൾ സുഖപ്പെട്ടില്ല. അവർ ഉടനെപോയി ഈശോയോട് എന്താണ് പ്രവർത്തിക്കേണ്ടതെന്ന് ആലോചന നടത്തി എന്നാണല്ലോ നമ്മൾ വായിക്കുന്നത് (മർക്കോ 3,6). എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ ആലോചിക്കുന്നുവോ? അവനെ ദൈവമായി ആരാധിക്കുക. അത്ഭുതം പ്രവർത്തിച്ചവനെ ആരാധിക്കുക. അവൻ വച്ചുകെട്ടിയില്ല: കുഴമ്പു പുരട്ടി തടവിയില്ല; ഔഷധതൈലം തൂകിയില്ല. അവൻ അവരുടെ മദ്ധ്യത്തിൽ നിന്ന് എല്ലാവരും കാൺകെ അത്ഭുതം പ്രവർത്തിച്ചു. “അവൻ ഔഷധസസ്യങ്ങൾ പ്രയോ ഗിച്ചു: വച്ചുകെട്ടുകൾ ഉപയോഗിച്ചു" എന്ന് ആരും പറയാതിരിക്കാനായിരുന്നു ഇത് (Homilies 28). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്തോം: }# കൈശോഷിച്ച മനുഷ്യനെ യഹൂദരുടെ മധ്യത്തിലേക്കും ശ്രദ്ധയി ലേക്കും കൊണ്ടുവന്നതിൽ കർത്താവിൻ്റെ ആർദ്രമായ കരുണയെ ദർശിക്കുവിൻ (ലൂക്കാ 6,8). ആ മനുഷ്യനു നേരിട്ടിരിക്കുന്ന ദൗർഭാഗ്യത്തിന്റെ കാഴ്ചതന്നെ അവരെ ആർദ്രഹൃദയരാക്കുമെന്നും അവന്റെ യാതന അവരുടെ വെറുപ്പിനെ അലിയിച്ചു കളയുമെന്നും അങ്ങനെ സഹതാപത്താൽ അവർ മനസു തിരിയുമെന്നും അവിടുന്നു കരുതി. എന്നാൽ അവർ കഠിനഹൃദയരും നിർവികാരരുമായിരുന്നു. ആ നിസ്സഹായന് ലഭിച്ച സൗഖ്യത്തേക്കാൾ അവരുടെ ശ്രദ്ധ മിശിഹായുടെ നാമത്തെ അപകീർത്തിപ്പെടുത്തുന്നതിലായിരുന്നു. മറ്റുള്ളവരോട് അവിടുന്നു പ്രദർശിപ്പിച്ച കരുണയോടുള്ള അവജ്ഞ പുലർത്തികൊണ്ട് ഫരിസേയർ തങ്ങളുടെ ദുഷ്ടത വെളിവാക്കി (Gospel of St. Matthew, Homily 40.1). #{black->none->b-> കൃപയോട് സഹകരിക്കുക }# എല്ലാം ദൈവത്തിന് വിട്ടു കൊടുത്ത് നിങ്ങൾ അലസത പൂണ്ടുറങ്ങരുത്. ഉദ്യമങ്ങളിലാഴ്ന്നു കഴിയവേ എല്ലാം നിങ്ങളുടെ കഴിവുകൊണ്ട് നേടിയെന്ന് കരുതുകയുമരുത്. നമ്മൾ നിഷ്ക്രിയരായിരിക്കണമെന്ന് ദൈവമാഗ്രഹിക്കുന്നില്ല. അതിനാൽ നമുക്കുവേണ്ടി സർവ്വവും അവി ടുന്ന് ചെയ്തുവയ്ക്കുന്നില്ല. നമ്മൾ താൻപോരിമയുള്ളവരായി, സർവ്വസ്വതന്ത്രരായിത്തീരാനും അവിടുന്നാഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാം അവിടുന്ന് നമ്മുടെ കഴിവിനു മാത്രം അധീനമാക്കിയിട്ടില്ല (സങ്കീ 146,5; ഏശ 41, 10; 50,7; നടപടി 26,22) (The Gospel of St. Matthew, Homily 82). ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# നന്മ ആയതിനോടും ഉപവിയോടുമുള്ള പ്രതിപത്തിയാൽ ഉളവാകുന്ന കോപവികാരത്തെ തിന്മയെന്നു വിളിക്കാമെങ്കിൽ ചില തിന്മകളെ തന്നെയും പുണ്യമെന്നു വിളിക്കേണ്ടിവരും. കോപവികാരങ്ങളെ നല്ല ലക്ഷ്യത്തിനനുസൃതം ശരിയാംവിധം വഴിതിരിച്ചുവിട്ടാൽ ആരുമതിനെ ദുർവികാരമായി കണക്കാക്കുകയില്ല. ദാസനു തുല്യം എളിമപ്പെട്ടവനായ കർത്താവുതന്നെയും ഒരിക്കൽ ഈ വികാരത്തെ ഉചിതമാംവിധം പ്രകടിപ്പിച്ചപ്പോൾ ആരുമതിൽ തെറ്റുകണ്ടെത്താതിരുന്നതിനു കാരണമിതാണ്. യഥാർത്ഥത്തിൽ മനുഷ്യശരീരവും ആത്മാവും സ്വീകരിച്ചവനു മാനുഷിക വികാരങ്ങളില്ലെന്നു നടിക്കാനാവില്ല. നിയമജ്ഞരുടെ ഹൃദയാന്ധത നിമിത്തം മിശിഹാ വേദ 6 നിക്കുകയും രോഷാകുലനാവുകയും ചെയ്‌തുവെന്ന സുവിശേഷവിവരണങ്ങൾ സത്യം തന്നെ (The City of God, Book 14). #{black->none->b-> വ്യത്യസ്‌ത വികാരങ്ങൾ }# സജീവമായ ആത്മാവിലേ വികാരങ്ങൾക്ക് നിലനിൽപ്പുള്ളൂ. ഈ സംഭവങ്ങൾ തെളിയിക്കുന്നത് ഈശോയ്ക്ക് മനുഷ്യശരീരത്തോടൊപ്പം മനുഷ്യാത്മാവും ഉണ്ടായിരുന്നുവെന്നാണ്. ഈശോയുടെ ദൈവികത വെളിപ്പെടുത്തിയ സുവിശേഷകൻ തന്നെ അവിടുത്തേക്കുണ്ടായിരുന്ന വിഭിന്ന വികാരങ്ങളെയുംകുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഈശോ അതിശയിച്ചു (മത്താ 8,10), അവിടുന്ന് കോപിച്ചു (മർക്കോ 3.5), ദുഃഖിച്ചു (യോഹ 11,33-35), അതിയായി ആനന്ദിച്ചു (ഹെബ്രാ 12,2). ഇവയ്ക്കു സമാനമായ മറ്റു വികാരങ്ങളും അവിടുത്തേക്കുണ്ടായിരുന്നു. ഈശോയ്ക്ക് വിശന്നു (മത്താ 4,2; ലൂക്കാ 4,2), അവിടുന്ന് നിദ്രയിലാണ്ടു (മത്താ 8,24; മർക്കോ 4,38; ലൂക്കാ 8,23). യാത്ര ചെയ്‌തപ്പോൾ ഈശോയ്ക്ക് ക്ഷീണമനുഭവപ്പെട്ടു ( യോഹന്നാൻ 4,6) (Against the Apollinarians 80). (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍-> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-14-20:03:16.jpg
Keywords: സുവിശേഷ ഭാഷ്യ
Content: 25152
Category: 18
Sub Category:
Heading: കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിൻ്റെ തറവാട്: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കുറവിലങ്ങാട്: കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിൻ്റെ തറവാടാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്‌മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ റംശാ പ്രാർത്ഥന നടത്തി സന്ദേശം നൽകുകയായിരുന്നു കർദിനാൾ. വിശ്വാസത്തിന്റെ ഈറ്റില്ലമാണ് കുറവിലങ്ങാട്. ദൈവാത്മാവിനോടു ചേർന്ന് ജീവിക്കാൻ കഴിയണം. ദുഃഖങ്ങളും പ്രതിസന്ധികളും ഗ്രസിച്ചാൽ ദൈവാത്മാവിനോടു ചേർന്ന് നിൽക്കണം. വിശ്വാസം കൈവിടാതെ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ജീവിക്കണമെന്നും കർദ്ദിനാൾ പറഞ്ഞു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ജോസഫ് ചുരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റൻ്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവർ പ്രാർഥനാശുശ്രൂഷകളിൽ കാർമികരായി. യോഗപ്രതിനിധികളുമായും കർദ്ദിനാൾ സംവദിച്ചു.
Image: /content_image/India/India-2025-06-16-05:23:16.jpg
Keywords: ആലഞ്ചേ
Content: 25153
Category: 1
Sub Category:
Heading: നൈജീരിയയില്‍ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ടു, ഭൂരിഭാഗം പേരും ക്രൈസ്തവര്‍; പ്രാര്‍ത്ഥനയുമായി പാപ്പ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് ഭീകരാക്രമണത്തിൽ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ടു. ദാരുണമായി കൊല്ലപ്പെട്ടവരിലേറെയും ക്രൈസ്‌തവരാണ്. വെള്ളിയാഴ്‌ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി യേൽവാതയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്നു നിരവധി പേരെ കാണാതായി. പ്രദേശത്തെ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ആളുകളെ ഇപ്പോഴും കാണാനില്ല. അനേകം ആളുകള്‍ക്ക് പരിക്കേറ്റു, മതിയായ വൈദ്യസഹായം ലഭിക്കാതെ നിരവധിപേരുണ്ട്. നിരവധി കുടുംബങ്ങളെ അവരുടെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് അഗ്നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ മധ്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന ബെന്യുവിലെ തെക്ക് ഭാഗം ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്. സംസ്ഥാനത്തു ദിവസവും നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണൽ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടു. ബെന്യൂവില്‍ നടന്ന ഭയാനകമായ കൂട്ടക്കൊലയുടെ ഇരകൾക്കായി ഇന്നലെ ഞായറാഴ്ച ലെയോ മാർപാപ്പ പ്രാർത്ഥിച്ചു.

Pope Leo prays for the victims of a “terrible massacre” in Benue State, Nigeria.

Around 200 people were “brutally killed” in Yelwata, in the Guma Local Government Area on the night of the 13th/14th June, the Pope said, most of them internally displaced persons “sheltered by the… pic.twitter.com/gOZw8Ny0L2
— Vatican News (@VaticanNews) June 15, 2025

ജൂൺ 13, 14 തീയതികളിൽ രാത്രിയിൽ ഗുമ തദ്ദേശ സ്വയംഭരണ പ്രദേശമായ യെൽവാട്ടയിൽ ഏകദേശം 200 പേർ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും അവരിൽ ഭൂരിഭാഗവും പ്രാദേശിക കത്തോലിക്ക മിഷനുകളില്‍ അഭയം പ്രാപിച്ച ആന്തരികമായി കുടിയിറക്കപ്പെട്ട ആളുകളായിരുന്നുവെന്ന്‍ പാപ്പ അനുസ്മരിച്ചു. ഞായറാഴ്ച ത്രികാല പ്രാർത്ഥന നടത്തുന്നതിന് തൊട്ടുമുമ്പ് സംസാരിച്ച മാർപാപ്പ, നൈജീരിയയിൽ സുരക്ഷ, നീതി, സമാധാനം എന്നിവ പുലരുന്നതിന് പ്രാർത്ഥിച്ചു. അക്രമത്തിന് നിരന്തരം ഇരകളായ ബെന്യൂ സംസ്ഥാനത്തെ ഗ്രാമീണ ക്രിസ്ത്യൻ സമൂഹങ്ങളെക്കുറിച്ച് താൻ ചിന്തിക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു. കന്നുകാലികൾക്ക് മേച്ചിൽസ്ഥലം തേടുന്ന ഇടയന്മാരും കൃഷിക്ക് കൃഷിയോഗ്യമായ ഭൂമി ആവശ്യമുള്ള കർഷകരും തമ്മിലുള്ള സംഘർഷങ്ങൾ കാരണം, ഭൂവിനിയോഗത്തെച്ചൊല്ലി പ്രദേശത്തു മത്സരം നേരിടുന്നുണ്ട്. വംശീയവും മതപരവുമായ വിഭജനങ്ങളെയും തുടര്‍ന്നാണ് സംഘർഷങ്ങൾ പലപ്പോഴും വഷളാകുന്നത്. കഴിഞ്ഞ മാസം, നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ഗ്വെർ വെസ്റ്റ് ജില്ലയിലുടനീളം നടന്ന വാരാന്ത്യ ആക്രമണ പരമ്പരയിൽ കുറഞ്ഞത് 42 പേരെ ഫുലാനി ഹെര്‍ഡ്മാന്‍ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-16-05:51:42.jpg
Keywords: പാപ്പ
Content: 25154
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യ ആക്രമണ ഭീതിയിലാണ്ടിരിക്കെ ലെബനോന്റെ പ്രസിഡൻറ് ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ പ്രസിഡൻറ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദർശിച്ചു. വെള്ളിയാഴ്ചയാണ് ലെയോ പതിനാലാമൻ പാപ്പായും ലെബനോന്‍ പ്രസിഡൻറ് ജോസഫ് ഔണും തമ്മിൽ കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാന്‍ പിന്നീട് വ്യക്തമാക്കി. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയും, തിരിച്ചടിക്കാൻ ഇറാൻ ഡ്രോണുകൾ വിക്ഷേപിക്കുകയും ചെയ്ത ആക്രമണങ്ങള്‍ക്കിടെയാണ് ലെബനീസ് പ്രസിഡന്റിന്റെ വത്തിക്കാന്‍ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. വത്തിക്കാനും ലെബനോനും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളിലും ലെബനോന്റെ വളര്‍ച്ചയില്‍ കത്തോലിക്ക സഭ വഹിക്കുന്ന പരമ്പരാഗതവും നിരന്തരവുമായ പങ്കിലുമുള്ള സംതൃപ്തി കൂടിക്കാഴ്ചാവേളയിൽ തെളിഞ്ഞു നിന്നു. ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. ലെബനീസ് വിശുദ്ധനായ ചാർബലിന്റെ ശിൽപമാണിതെന്ന് പ്രസിഡന്റിന്റെ ഭാര്യ നെഹ്മത് പാപ്പയോട് വിശദീകരിച്ചപ്പോൾ, പെറുവിലെ തന്റെ മുൻ രൂപതയായ ചിക്ലായോയിലെ ലെബനീസ് കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധനോടുള്ള ഭക്തി ലെയോ പാപ്പ അനുസ്മരിച്ചു. പാപ്പയുമായുള്ള സൗഹൃദ സംഭാഷണനാന്തരം പ്രസിഡൻറ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ മിറൊസ്ലാവ് വച്ചോവ്സ്കിയുമായി കൂടിക്കാഴ്ച നടത്തി. മദ്ധ്യപൂർവ്വദേശത്താകമാനം സമാധാനം ഊട്ടിവളർത്തേണ്ടതിൻറെ അടിയന്തിരാവശ്യകതയും ഇരുവിഭാഗവും എടുത്തുകാട്ടി. വിശ്വാസങ്ങൾക്കിടയിലുള്ള സഹവർത്തിത്വത്തിന്റെയും വികസന പ്രോത്സാഹനത്തിന്റെയും ആദർശങ്ങൾ ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച പ്രാപ്തമാക്കുമെന്നും ലെബനോന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-16-06:11:48.jpg
Keywords: ലെബനോ
Content: 25155
Category: 1
Sub Category:
Heading: യൂറോപ്പിന്റെ ക്രിസ്തീയത വീണ്ടെടുക്കുവാനുള്ള ആത്മീയ നവീകരണ പദ്ധതി മാർപാപ്പയ്ക്ക് സമര്‍പ്പിച്ച് യുവജനങ്ങള്‍
Content: റോം: യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ക്രിസ്തീയ വിശ്വാസം വീണ്ടെടുക്കുന്നതിന് തയാറാക്കിയ ആത്മീയ നവീകരണ പദ്ധതി മാർപ്പാപ്പയ്ക്ക് സമര്‍പ്പിച്ച് യുവജനങ്ങള്‍. ഫെർണാണ്ടോ മോസ്‌കാർഡോ, സുഹൃത്ത് പട്രീഷ്യ എന്നിവരാണ് കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തി ലെയോ പാപ്പയ്ക്കു ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ ഗ്രന്ഥം സമര്‍പ്പിച്ചത്. "റോം '25-ദി വേ ഓഫ് സെന്റ് ജെയിംസ് '27 - ജെറുസലേം '33" എന്ന തലക്കെട്ടിലുള്ള പദ്ധതി ഇരുപത്തിരണ്ടുകാരനായ ഫെർണാണ്ടോ മോസ്കാർഡോയുടെ നേതൃത്വത്തിലാണ് തയാറാക്കിയിരിക്കുന്നത്. തീർത്ഥാടനങ്ങൾ, സുവിശേഷവൽക്കരണം, രോഗശാന്തി എന്നിവയിലൂടെ "മറ്റൊരു യൂറോപ്പ് സാധ്യമാണ്" എന്ന് ലോകത്തോട് പറയുവാനാണ് ഈ പദ്ധതിയിലൂടെ യുവജനങ്ങള്‍ ലക്ഷ്യമിടുന്നത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പരിശുദ്ധ പിതാവിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, യുവ സ്പാനിഷ് മെഡിക്കൽ വിദ്യാർത്ഥി കൂടിയായ ഫെർണാണ്ടോ സന്തോഷം പ്രകടിപ്പിച്ചു. പാപ്പയ്ക്കും ഞങ്ങള്‍ക്കും ഈ നിമിഷം അത്യധികം സന്തോഷം നിറഞ്ഞ ഒരു അനുഭവമായിരുന്നുവെന്നും ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിക്ക് ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്, അതിശയകരമായ കാര്യമാണെന്നും സിഎൻഎയുടെ സ്പാനിഷ് ഭാഷാ വാർത്താ പങ്കാളിയായ എസിഐ പ്രെൻസയോട് ഫെർണാണ്ടോ പറഞ്ഞു. പാലൻസിയയിലെ ബിഷപ്പ് മൈക്കൽ ഗാർസിയാൻഡിയുടെ ഒപ്പമാണ് ഇതുമായി ബന്ധപ്പെട്ട ഗ്രന്ഥം പാപ്പയ്ക്കു കൈമാറിയത്. 2033-ൽ ആഘോഷിക്കുന്ന മഹാജൂബിലി കണക്കിലെടുത്ത് പുതിയ യൂറോപ്യൻ തലമുറയ്ക്ക് വിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും ഒരു പാത തുറക്കുക എന്ന ലക്ഷ്യത്തോടെ തങ്ങള്‍ തയാറാക്കിയ സംരംഭത്തെക്കുറിച്ച് മോസ്‌കാർഡോയും പട്രീഷ്യയും പാലൻസിയയിലെ ബിഷപ്പ് മൈക്കൽ ഗാർസിയാൻഡിയയും പരിശുദ്ധ പിതാവിനോട് വിശദീകരിച്ചു. പ്രവർത്തനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും വെബ്‌സൈറ്റിലൂടെയും വിശ്വാസികള്‍ക്ക് നല്‍കുമെന്നും ഫെർണാണ്ടോ വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-16-07:53:16.jpg
Keywords: പാപ്പ
Content: 25156
Category: 1
Sub Category:
Heading: വീടുകള്‍ തകര്‍ത്തു, പലായനം ചെയ്യല്‍; ഒഡീഷയിലെ ക്രിസ്ത്യാനികൾ വീണ്ടും ആക്രമണങ്ങൾക്കു ഇര
Content: കൊരാപുട്ട്, ഒഡീഷ: ക്രൈസ്തവ വിരുദ്ധ കലാപത്തിലൂടെ അനേകരുടെ ജീവനെടുത്ത കന്ധമാല്‍ സ്ഥിതി ചെയ്യുന്ന ഒഡീഷയില്‍ ക്രൈസ്തവര്‍ ഇപ്പോഴും ഭീഷണി നേരിടുന്നു. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ നിരവധി ആദിവാസി ക്രിസ്ത്യൻ കുടുംബങ്ങൾ ആക്രമിക്കപ്പെടുകയും ബന്ധുഗാവ് ഗ്രാമത്തിലെ അംസദ ഗ്രാമപഞ്ചായത്തിൽ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാകുകയും ചെയ്തതായി ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ കീഴിലുള്ള മാധ്യമമായ കാത്തലിക് കണക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് വന്‍ ജനക്കൂട്ടം ക്രൈസ്തവരുടെ വീടുകൾ ആക്രമിച്ച് സ്വത്തുക്കൾ നശിപ്പിക്കുകയും വധശ്രമം നടത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള ഇരകള്‍ അടുത്തുള്ള വനത്തിൽ അഭയം തേടാൻ നിർബന്ധിതരായി. പോലീസ് സഹായത്തോടെയാണ് ക്രൈസ്തവരെ ഒരു പ്രാദേശിക പാസ്റ്ററുടെ വീട്ടിലേക്ക് മാറ്റിയത്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നും അവരുടെ വീടുകൾ പൂർണ്ണമായും തകർന്നുവെന്നും ക്രിസ്ത്യന്‍ കുടുംബങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്നും യുണൈറ്റഡ് ബിലീവേഴ്‌സ് കൗൺസിൽ നെറ്റ്‌വർക്ക് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ പല്ലബ് ലിമ പറഞ്ഞു. ക്രിസ്ത്യൻ അഭിഭാഷകരുടെ ഇടപെടലിനും ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടിനുള്ള നഷ്ടപരിഹാരവും സഹായവും ലഭിക്കുന്നതിനായി അധികാരികളോട് ക്രൈസ്തവ നേതൃത്വം അഭ്യർത്ഥന നടത്തി. ക്രമസമാധാനം പുനഃസ്ഥാപിച്ച് തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനുള്ള ഭരണകൂട ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവര്‍. ക്രിസ്തീയ വിശ്വാസം ഗോത്ര സ്വത്വത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വലതുപക്ഷ ഗ്രൂപ്പുകൾ ഗ്രാമീണർക്കിടയിൽ ഭയം പടർത്തുകയാണെന്നും ഈ ഭിന്നിപ്പില്‍ നിന്നാണ് ആക്രമണം ഉണ്ടാകുന്നതെന്നും പല്ലബ് ലിമ കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ ഭീഷണിയും ആക്രമണങ്ങളും മൂലം വലിയ ഭീതിയിലാണ് പ്രദേശത്തെ ക്രൈസ്തവര്‍ കഴിയുന്നത്. കന്ധമാലില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഒഡീഷയിലെ സാധാരണക്കാരെ ക്രൈസ്തവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-16-08:28:27.jpg
Keywords: ഒഡീഷ
Content: 25157
Category: 9
Sub Category:
Heading: വിളക്കന്നൂരിലെ ദിവ്യകാരുണ സന്നിധിയിൽ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഇന്ന്
Content: ദിവ്യകാരുണ്യ അത്ഭുതം നടന്ന വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിലെ ദിവ്യകാരുണ സന്നിധിയിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി നയിക്കുന്ന ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. ബ്രദര്‍ ജോസഫ് മാത്യു ശുശ്രൂഷകൾ നയിക്കും. ജപമാല, വചന സന്ദേശം, ആരാധന, വിടുതല്‍ ശുശ്രൂഷ, സൗഖ്യ ശുശ്രൂഷ എന്നിവ നടക്കും. വിളക്കന്നൂർ ദേവാലയത്തിൽ നേരിട്ട് വന്നും സംബന്ധിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഈ ശുശ്രൂഷ സൂമിലും യൂട്യുബിലും ലൈവ് ഉണ്ടായിരിക്കുന്നതാണെന്ന്‍ എഫ്ഫാത്ത മിനിസ്ട്രി അറിയിച്ചു. #{blue->none->b-> Join Zoom Meeting:}# ⧪ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ‍-> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010 ⧪ {{ ** ശുശ്രൂഷയിൽ പങ്കെടുക്കുവാനുള്ള യൂട്യൂബ് ലിങ്ക്: ‍-> https://www.youtube.com/live/XPgcsNsRY-8?si=QTStdwv7sG_Yghuu}}
Image: /content_image/Events/Events-2025-06-17-11:31:38.jpg
Keywords: വിളക്ക
Content: 25158
Category: 1
Sub Category:
Heading: സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി ഇസ്രായേലിലേയും ഇറാനിലേയും കത്തോലിക്ക സഭാനേതൃത്വം
Content: ജെറുസലേം: ടെഹ്റാന്‍: ഇറാനും ഇസ്രായേലും നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുവാന്‍ സമാധാനത്തിനായി പ്രാര്‍ത്ഥനയുമായി ഇറാനിലെയും ഇസ്രായേലിലെയും കത്തോലിക്ക സഭാനേതൃത്വം. സൈനിക സംഘർഷം യുദ്ധത്തിന് വഴിയൊരുക്കുമെന്ന ആശങ്ക വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍, ഇറാനിലെ ടെഹ്‌റാൻ - ഇസ്ഫഹാൻ അതിരൂപതയിലെ കർദ്ദിനാൾ ഡൊമിനിക് മാത്യുവും ഇസ്രായേലിലെ ജെറുസലേമിലെ ലത്തീന്‍ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിനായി പ്രാർത്ഥനാഹ്വാനം നല്‍കി. മേശയ്ക്കു ചുറ്റും സംഭാഷണം നടത്തുന്നതിനു പകരം പ്രതിരോധ ആക്രമണങ്ങള്‍ നടത്തുന്നത് തങ്ങള്‍ വീക്ഷിക്കുന്നത് ഏറെ ഖേദത്തോടെയാണെന്നു ഏഷ്യാ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ ഡൊമിനിക് മാത്യു പറഞ്ഞു. സമവായത്തെ അടിസ്ഥാനമാക്കിയുള്ള സംഭാഷണത്തിലൂടെ സമാധാനം നിലനിൽക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും പരിശുദ്ധാത്മാവ് ഈ പ്രക്രിയയെ നയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "സമാധാനത്തിന്റെ ദൈവമേ, 'നീ ഇന്നലെയും ഇന്നും ഒരുപോലെയാണ്' (ഹെബ്രായർ 13:8). അങ്ങ് പറഞ്ഞിരിക്കുന്നു: 'എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്ക് നൽകുന്നത്. നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകരുത്, അവർ ഭയപ്പെടരുത്' (യോഹന്നാൻ 14:27)"- ഇങ്ങനെയാണ് പ്രാര്‍ത്ഥന തുടരുന്നത്. ജൂൺ 13നാണ് ഇസ്രായേൽ ഇറാന് നേരെ ആദ്യ ആക്രമണം ആരംഭിച്ചത്. ഇറാന്റെ ആണവ പദ്ധതി നിർത്തുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചിരിന്നു. പിന്നാലേ ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. യുദ്ധ സമാനമായ ആക്രമണങ്ങളില്‍ ഇരുനൂറിലധികം ഇറാനികളും കുറഞ്ഞത് 24 ഇസ്രായേലികളും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലും യുക്രൈനിലും ഉൾപ്പെടെ വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ലോകമെങ്ങും ആഗ്രഹിക്കുമ്പോഴാണ് പുതിയൊരു പോരാട്ടമുഖം കൂടി തുറക്കുന്നത്. ഇറാന്റെ ആണവസമ്പുഷ്‌ടീകരണ പദ്ധതികൾ തടയാനുള്ള നീക്കമാണിതെന്നും ലക്ഷ്യം കൈവരിക്കുംവരെ തുടരുമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-17-12:58:21.jpg
Keywords: വിശുദ്ധ നാട
Content: 25159
Category: 18
Sub Category:
Heading: ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ജൂലൈ 12ന്
Content: ജലന്ധർ: ജലന്ധർ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജൂലൈ 12ന് അഭിഷിക്തനാകും. ജലന്ധർ ട്രിനിറ്റി കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് അഭിഷേക കർമങ്ങൾ നടക്കും. ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കുട്ടോ മുഖ്യകാർമികനും ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മ്‌മിനിസ്ട്രേറ്റർ ഡോ. ആഞ്ചലോ ഗ്രേഷ്യസ്, ഉജ്ജൈന്‍ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരുമാകും. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ബിഷപ്പുമാരും നിയുക്ത ബിഷപ്പിന്റെ അമ്മ ഏലിക്കുട്ടിയും കുടുംബാംഗങ്ങളും മാതൃ ഇടവകയായ ചെമ്മലമറ്റത്തു നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കോട്ടയം കാളകെട്ടി സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റ്യൻ നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ നിയമനം ലഭിച്ചത്. പഞ്ചാബിലെ 18 ജില്ലകളും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളും ജലന്ധർ രൂപതയിൽ ഉൾപ്പെടുന്നു. 1,23,434 കത്തോലിക്കരും, 214 വൈദികരും, 897 സന്യാസിനികളും 147 ഇടവകകളും ചേര്‍ന്നതാണ് ജലന്ധർ രൂപത.

Image: /content_image/India/India-2025-06-17-14:27:33.jpg
Keywords: ജലന്ധ